2010, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

കവിത ഊഹ കൃഷി

 ഊഹ കൃഷി
-----------------------------
ഓഹരി വിപണി തകര്‍ന്ന
വാര്‍ത്തയ്ക്കിടയിലാണ്
ഓണം വരുന്നു വെന്ന്
ടീ വി യില്‍ പരസ്യം കണ്ടത് ..
ആധി പിടിച്ച അമ്മമാര്‍
ഇനി ഇരവു പകല്‍ ഇല്ലാതെ
ഇരക്കണം....
പൂക്കളും
പഴങ്ങളും
പച്ചക്കറിയും വരാന്‍
പാണ്ടി ലോറികള്‍
ചുരം ഇറങ്ങണം .
പോന്നാര്യനും,കൊണ്ടലും
കടല്‍ കടന്നു
ഉപ്പു പാടത്ത് മീനും
ചപ്പിലയും വിളയുന്നുണ്ട്‌
വഴിയോരങ്ങള്‍ ഇനി
പര ദേശി കളും വണികരും ഭരിക്കട്ടെ
നമുക്ക് ഓഹരി പാടങ്ങളില്‍
ഊഹ കൃഷി നടത്താം ..
ഇടവേളകളില്‍  ടീ വിയിലെ
ഓണവും വിഷുവും  കണ്ടു
ആര്‍പ്പോ.... ഉര്‍ റോ.... വിളിക്കാം ...

1 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

hisahave പറഞ്ഞു...

പ്രിയ രമേഷ് ജി,
സുഖം തന്നെയല്ലേ.?താങ്കളുടെ ഗൃഹാതുരത്വം തുളുമ്പുന്ന കവിതകള്‍.. വ്യക്തിപരതയില്‍ നിന്നും സാ​‍മൂഹ്യപരതയിലേക്ക് ഉയര്‍ന്നാല്‍ ഗംഭീരമാകും എന്നൊരു അഭിപ്രായം പറഞ്ഞോട്ടെ ഞാന്‍...
'ഊഹക്കൃഷി' എന്ന കവിത ഓണസ്മരണയെക്കാള്‍ സംവദിക്കുന്ന ഒന്നാണെന്നു തോന്നുന്നു. എഴുത്തുകാര്‍ സാമൂഹ്യ അവബോധത്തിലേക്ക് കവിതയെ കൊണ്ടുവരുമ്പോഴേ അത് വായിക്കപ്പെടുകയുള്ളൂ..സ്വന്തം അനുഭവങ്ങളില്‍ നിറഞ്ഞ് നിന്നു കവിത കുറിക്കുമ്പോഴും ആ അനുഭവങ്ങള്‍ സാമൂഹ്യമായ് മാറ്റിയാല്‍ അതിന്റെ ഗാംഭീര്യം കൂടും
താങ്കളുടെ മലയാളം വളരെ നല്ലതാണു. വാക്കുകള്‍ ഒന്നില്‍ നിന്നും മറ്റൊന്നു പിറക്കുന്നു.. അത് കവികള്‍ക്ക് വേണ്ടുന്ന നല്ലൊരു ഗുണമാണു..
താങ്കള്‍ ധാരാളം എഴുതുകയും ഇടക്കിടക്ക് ആകാശത്തേക്ക് നോക്കുകയും ചെയ്യ്‌താല്‍ അത്യുജ്ജ്വലമായ കവിതകള്‍ താങ്കള്‍ രചിക്കും.
പ്രവാസികളും പ്രണയികളും കവികളാണു.. പ്രവാസം എഴുത്തിനെ പ്രചോദിപ്പിക്കുന്ന രാസത്വരകവും...
അപ്പോള്‍ അടുത്ത കവിത കുറിക്കുമ്പോള്‍ വരാം... ട്ടോ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍