2010, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

പാതിയിലും പൂര്‍ണത;ഇതിഹാസമായി ഇസൈ മന്നന്‍


ഇല്ലായ്മകള്‍ക്ക്
നടുവിലും
പുഞ്ചിരിയോടെ
ജീവിതത്തെ
നേരിട്ട പ്രതിഭ
എസ്.ആര്‍ .കെ .
യെ കുറിച്ച് .....
രമേശ്‌ അരൂര്‍
സൌഭാഗ്യങ്ങല്‍ക്കിടയിലും നഷ്ടങ്ങളെ കുറിച്ച് മാത്രം ചിന്തിച്ചു നിരാശപ്പെടുന്നവര്‍ക്ക് കൃഷ്ണമൂര്‍ത്തിയുടെ ജീവിതം ഒരു സന്ദേശമാണ്.ശാരീരികമായ അപൂര്‍ണതകളെ തോല്‍പ്പിച്ചു അപൂര്‍വ സിദ്ധികളിലൂടെ പൂര്‍ണത നേടുകയാണ്‌ ഈ "പകുതി മനുഷ്യന്‍ ".
ഇന്ത്യന്‍ പ്രസിഡന്റ് ആയിരുന്ന ഡോ: എപി.ജെ .അബ്ദുല്‍ കലാമും,പുരട്ചി തലൈവി കുമാരി ജയലളിതയും, ഒക്കെ തൊഴു കൈകളോടെ ആദരിച്ച വ്യക്തിത്വം ! ഇസൈ മന്നന്‍ മാരായ ഡോ : ബാല മുരളീ കൃഷ്ണയും ,ഇളയ രാജയും മണിക്കൂറുകളോളം കാത്തിരുന്നു ശ്രവിച്ച സ്വരം! കലാകാരന്മാരെ ഈശ്വര തുല്യം ആരാധിക്കുന്ന തമിഴകത്തിന്റെ ഹൃദയം പിടിച്ചടക്കിയ "പെരിയവര്‍ ".ഇത് എസ് .ആര്‍ .കെ .എന്ന ചുരുക്കപ്പേരില്‍ ലോകം അറിയുന്ന സംഗീത കലയമാമണി എസ് .ആര്‍ .കൃഷ്ണ മൂര്‍ത്തി .ജന്മനാല്‍ തന്നെ കൈ കാലുകള്‍ ഇല്ലാത്ത കൃഷ്ണ മൂര്‍ത്തി കോയമ്പത്തൂരിലെ വീട്ടില്‍ നിന്ന് കാറില്‍ കൊച്ചിയിലേക്ക് പുറപ്പെടുമ്പോള്‍ രാജ്യാന്തര വ്യക്തിത്വ വികസന പരിശീലകരും ,ശാസ്ത്രജ്ഞരും ,പ്രൊഫഷനലുകളും അടങ്ങുന്ന ഒരു വന്‍ സദസ്സ് ആ അപൂര്‍വ പ്രതിഭയുടെ സാന്നിദ്യത്തിനായി ആകാംക്ഷ യോടെ കാത്തിരിക്കുകയായിരുന്നു .നിഴല്‍ പോലെ പിന്തുടരുന്ന ഉറ്റ ബന്ധുക്കളുടെ കൈകളില്‍ മുന്‍പ് എന്നോ വീണുടഞ്ഞ കളിപ്പാവ പോലെ ഒതുങ്ങിയിരുന്നു ആ മനുഷ്യന്‍ "ലുഗി 'യുടെ ഇന്ഷുറന്സ്പരിശീലന വേദിയില്‍ എത്തിയപ്പോള്‍ മുഴങ്ങിയത് നിലയ്ക്കാത്ത കരഘോഷം !
ശാരീരിക വൈകല്യം മൂലം സ്കൂള്‍ വിദ്യാഭ്യാസം പോലും അന്യമായെങ്കിലും വിധിയെ തോല്‍പ്പിച്ച് വിജയ കിരീടം ചൂടിയ തന്റെ ജീവിത കഥയുടെ ഊര്‍ജം മറ്റുള്ളവര്‍ക്ക് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ എത്തിയതാണ് കൃഷ്ണ മൂര്‍ത്തി .പരിമിതികളെ ഓര്‍ത്തു കരയുന്നവരോട് 'ജയിക്കാനായ് ജനിച്ചവനാണ് ഓരോ മനുഷ്യനും 'എന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേ ഇരിക്കുന്നു .
മൂന്നാം വയസ്സില്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ കൃഷ്ണ മൂര്‍ത്തിയെ തേടി രാഷ്ട്ര പതിയുടെ പ്രത്യേക അവാര്‍ഡ് ,തമിഴ് നാട് സര്‍ക്കാരിന്റെ 'സംഗീത കലയ മാമണി 'സംഗീത ഭൂഷണം ,കലയ മുത്ത്‌ മണി ,സംഗീത തിലകം -ഇങ്ങനെ ഒട്ടേറെ ബഹുമതികള്‍ എത്തിയെന്നത് ചരിത്റം !.ഇപ്പോള്‍ തമിഴ്നാട് ആകാശ വാണി ഒന്നാം ഗ്രേഡ് ആര്‍ടിസ്റ്റ് ആണ് . പതിനേഴാം വയസ്സില്‍ ഈറോഡ് ഇലെ അമ്പല മൈതാനത്ത് നിന്ന് തുടങ്ങി വച്ച സംഗീത സപര്യ അറുപത്തി ഒന്‍പതാം വയസ്സിലും അനസ്യൂതമായ് തുടരുകയാണ് .മൂവായിരത്തില്‍ പരം വേദികള്‍ പിന്നിട്ടു റെക്കോര്‍ഡ്‌ മായി മാറി ആ സംഗീത യാത്രാ. അതിനിടയില്‍ തപാല്‍ വഴി ഹോമിയോ പതിയില്‍ ഡിപ്ലോമയും , ഹിന്ദി ,സംസ്കൃത ഭാഷകളില്‍ പണ്ഡിത പദവികളും നേടി ജന്മനാലുള്ള ശാരീരിക അപൂര്‍ണതകളെ അദ്ദേഹം വെല്ലുവിളിച്ചു .
മലേഷ്യയിലും ,സിങ്കപുരിലും അടക്കമുള്ള ഒട്ടേറെ വിദേശ രാജ്യങ്ങളിലെല്ലാം "ഓടിനടന്നു "അദ്ദേഹം -മനസുകൊണ്ട് തളര്‍ന്ന അനേകം മനുഷ്യര്‍ക്ക്‌ തന്റെ ജീവപാഠം ങ്ങളുടെ ഊര്‍ജം പകര്‍ന്നിട്ടുമുണ്ട് ഈ പ്രതിഭ .
തമിഴ്നാട് പോലീസ് അക്കാദമിയില്‍ എത്തുന്ന ഓരോ പുതിയ ബാച്ച് കാര്‍ക്കും കൃഷ്ണമുര്തിയുടെ പ്രത്യേക പരിശീലം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്തു വരുന്നു .
ഇരുന്നു നിരങ്ങിയും കിടന്നു ഉരുണ്ടും സഞ്ചരിക്കുന്ന കൃഷ്ണ മൂര്‍ത്തിക്ക് കൈകള്‍ ഇല്ലെങ്കിലും നന്നായി എഴുതാനും ചിത്രം വരയ്ക്കാനും കഴിയും !ചുണ്ടുകള്‍ക്കിടയില്‍ പേനയും ബ്രഷും തിരുകി അദ്ദേഹം എഴുതുന്നത്‌ മറ്റുള്ളവര്‍ക്ക് പ്രചോദനം ഏകുന്ന വാക്കും വരകളും ആണ് .
മൂവായിരത്തില്‍ പരം കീര്‍ത്തനങ്ങള്‍ മന :പാഠം ആക്കിയ കൃഷ്ണമൂര്‍ത്തിക്ക് രാഗങ്ങളെ പ്പറ്റിയും അപാര ജ്ഞാനമാണ് .അച്ഛനും അമ്മയും മരിച്ച സന്ദര്‍ഭങ്ങളില്‍ അല്ലാതെ തനിക്കൊരിക്കലും കരയേണ്ടി വന്നിട്ടില്ലെന്ന് നിറചിരിയോടെ അദ്ദേഹം പറയുമ്പോള്‍ അത് സത്യമല്ലെന്ന് വിശ്വസിക്കാനേ ആകില്ല .നാന്‍ താന്‍ കടവുള്‍ എന്ന സിനിമയിലും അദ്ദേഹം അഭിനയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു തമിഴകത്തിന്റെ മനം കവര്‍ന്നു .

3 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

അജ്ഞാതന്‍ പറഞ്ഞു...

വളരെ ഇഷ്ടപ്പെട്ടു ലേഖനം . ഓരോ കുറവുകളും കര്മ്മപാതയില്‍ തൂത്തെറിയുന്ന ഇതുപോലുള്ളവര്‍ മാതൃകകളാണ് . ഓരോ മനുഷ്യനും ജയിക്കാന്‍ ജനിച്ചവന്‍ ആകണം .വിധികല്‍പ്പിതങ്ങളെന്നു സ്വയം ചിന്തിച്ചു തോല്‍ക്കുന്നവരുടെയല്ല ഈ ലോകം എന്ന് ഇപ്പോഴും വിശ്വസിച്ചുപോകുന്നത് ഇതുപോലുള്ളവരെ അറിയുമ്പോഴാണ് . ചെറിയകുറവുകള്‍ ഓര്‍ത്തു മുതലക്കണ്ണീര്‍ ഒഴുക്കുമ്പോള്‍ ഇവിടെയിതാ ഒരു മനുഷ്യന്‍ കുറവുകളില്ലെന്ന് ഉറക്കെപറഞ്ഞു ജീവിതത്തോട് ജയിക്കുന്നു... ജീവിതം മുഴുവന്‍ തലകുനിച്ചു നില്‍ക്കാന്‍ തോന്നുന്നു അങ്ങേയ്ക്ക് മുന്നില്‍..പക്ഷെ അങ്ങയെ അറിഞ്ഞ ആളുകളില്‍ ഒരുവന്‍ എന്ന നിലയ്ക്ക് അതിനെനിയ്ക്ക് കഴിയില്ല... എന്നാല്‍ ഞാന്‍ മനസിലാക്കിയതിനു അര്‍ത്ഥമില്ലാണ്ടാകും. ഈ പാഠങ്ങള്‍ ലോകം പഠിയ്ക്കട്ടെ..... രമേഷ്ജീ ഈ ലേഖനത്തിന് നന്ദി...ആശംസകള്‍..

padmachandran പറഞ്ഞു...

മറ്റൊരു മികച്ച വായനാനുഭവം പ്രിയപ്പെട്ട രമേശേട്ടനില്‍ നിന്നും
തുടര്‍ന്നും പ്രതീക്ഷിക്കുന്നു

shaima പറഞ്ഞു...

എല്ലാപേര്‍ക്കും ഒരു പ്രചോദനം നല്‍കുന്നുണ്ട് ഈ ലേഖനം .........
ചെറിയ വേദനയെ പോലും തരണം ചെയ്യാന്‍ കഴിയാതെ
ആത്മഹുതി ചെയ്യുന്നവരുടെ നാടാണ് നമ്മുടേത്‌ ................
ഇത്തരം വ്യക്തിത്വങ്ങളുടെ ജീവിതങ്ങള്‍ ഏവര്‍ക്കും ഒരു പാഠമാണ്
പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ജീവിതത്തെ വിധിക്ക് വിട്ടുകൊടുക്കാതെ
വിധിക്ക് കീഴടങ്ങാതെ ഇങ്ങനെയും വ്യക്തിത്വങ്ങള്‍ ..........................
തൊട്ടാവാടികള്‍ക്കൊരു പ്രഹരമായി .....................

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍