2010, സെപ്റ്റംബർ 26, ഞായറാഴ്‌ച

മണിക്കൂര്‍ ശമ്പളം 140 രൂപ; ജോലി ഉറക്കം


 ഡായിപ്പിന്   പി എച് ഡി എടുത്തവരാണല്ലോ നമ്മള്‍ മലയാളികള്‍...പട്ടിയുടെ വാല് പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നിവരുകയില്ല എന്ന് പണ്ടാരാണ്ടോ പറഞ്ഞത് പോലെ നാട്ടിലായാലും മറുനാട്ടിലായാലും മലയാളികളുടെ
ഉടായിപ്പ് സ്വഭാവവും വേലവെപ്പു ചിന്താഗതികളും മാറുകയില്ല എന്നത് മരുഭൂമിയിലെ ചൂടന്‍ മണ്ണ് പോലെ സത്യം.
എങ്ങനെ മറ്റൊരാള്‍ക്കിട്ട് പണി കൊടുക്കാം എന്ന മഹത്തായ ചിന്തയുമായാണ് ഓരോ ദിവസവും ഒരു  ശരാശരി മലയാളി ഉറക്കം ഉണരുന്നത് തന്നെ...ഇതിനു അപവാദങ്ങളായി ജീവിക്കുന്ന "പച്ച പോഴന്മാരും" ഉണ്ട് (ഇത് വേലവെപ്പുകാരായ മറ്റുള്ളവര്‍ അപരന്മാര്‍ക്ക് അരുമയോടെ നല്‍കിയിരിക്കുന്ന പേരാണ് കേട്ടോ).നല്ലതെന്തെങ്കിലും ചെയ്യുന്നവരെ "കൊജ്നാണന്മാര്" എന്ന് ‍വിളിച്ചു ആക്ഷേപിക്കുക, കളഞ്ഞുകിട്ടുന്ന പണമോ വിലപിടിച്ച മറ്റു വസ്തുക്കളോ ഉടമസ്ഥര്‍ക്ക് തിരിച്ചു   നല്‍കി സത്യ സന്ധത കാണിക്കുകയോ ചെയ്യുന്നവരെ പോഴന്‍" "മണ്ടന്‍"
എന്നിങ്ങനെയുള്ള ഓമനപേരുകളും .......മോന്‍,പാല് പുത്രന്‍ എന്നിങ്ങനെയുള്ള  ബഹുമതികളും കൊണ്ട് അവരെ വീര്‍പ്പുമുട്ടിക്കുക, എന്നിവയാണ്   ബഹുഭൂരിപക്ഷം വരുന്ന "ബുദ്ധിമാന്മാരുടെ "വിനോദങ്ങള്‍ !
ഗള്‍ഫില്‍ മലബാറികള്‍ എന്ന് പൊതുവേ അറിയപ്പെടുന്ന മലയാളികള്‍ "#കോയിസ്" ആണെന്നാണ്  പരക്കെ അറബികള്‍ സര്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത് !കോയിസ് എന്നാല്‍ കൊള്ളാവുന്നവര്‍ ,സുഖം എന്നിങ്ങനെ സന്ദര്‍ഭം പോലെ അര്‍ഥം പറയാം   .ഇതും നമ്മള്‍ ഉടായിപ്പ് രീതിയില്‍ ഒപ്പിച്ചെടുത്തതാണെന്ന്
ആര്‍ക്കാണ് അറിയാത്തത്! സൗദി അറേബ്യയിലെ ഏറ്റവും വലിയ സിമന്റു നിര്‍മാണ കമ്പനികളില്‍ ഒന്നില്‍    "പണി"എടുക്കാനും  (കമ്പനി ഉടമകളായ അറബികള്‍ക്ക് "പണി" കൊടുക്കാനും)എത്തിയ  ഇത്തരം ചിലരെ ഈയിടെ മരുഭൂമിയില്‍ കണ്ടു.
കമ്പനിയിലെ ഷട്ട് ഡൌണ്‍ ജോലികള്‍ക്ക് മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന  ജിദ്ധയിലെ ശരഫിയ എന്ന സ്ഥലത്ത് നിന്നു കൊണ്ട് വന്ന അണ്ണന്‍ മാരാണ് കഥാ പാത്രങ്ങള്‍...നൂറോളം പേര്‍ക്ക് രണ്ടു മാസത്തോളം തൊഴില്‍ ലഭിക്കുന്ന ഷട്ട് ഡൌണ്‍
ജോലികള്‍ക്ക് മലയാളി തന്നെയായ സപ്ലയര്‍ ജിദ്ദയില്‍ നിന്നു നൂറ്റി എഴുപത്തഞ്ചോളം കിലോമീറ്റര്‍ അകലെയുള്ള പണി സ്ഥലത്തേക്ക്  കൊണ്ട് വന്നത് ഇരുനൂറ്റി അന്‍പതോളം മലയാളികളെ യാണ്.നൂറു പേര്‍ പണിക്കു കയറിയാല്‍ തരക്കേടില്ലാത്ത തുക കുറഞ്ഞ സമയം കൊണ്ട് പോക്കറ്റിലാക്കാം എന്ന ചിന്തയും ആകര്‍ഷണവും ആണ്  ഈ സാഹസീകത ഏറ്റെടുക്കാന്‍  കണ്ണുരുകാരനും ചെറുപ്പക്കാരനുമായ  സപ്ലയറെ പ്രേരിപ്പിച്ചത്..വേണമെങ്കില്‍   എയറോപ്ലയിന്‍ വരെ നന്നാക്കാന്‍ അറിയാം എന്ന് വീമ്പിളക്കി   ജോലിക്കെത്തിയ വരോട് ജോലി വൈദഗ്ധ്യം സംബന്ധിച്ച ചില 'ഞ്ഞുണ്ക്കു' ചോദ്യങ്ങള്‍ കമ്പനി അധികൃതര്‍
ചോദിച്ചപ്പോള്‍ തന്നെ ആവേശ "ഭരതന്മാരായി" എത്തിയ പകുതിയില്‍ ഏറെ പേരും  പരീക്ഷണങ്ങള്‍ക്ക് നില്‍ക്കാതെ തിരിച്ചു വണ്ടികയറി.ബാക്കി വന്നവര്‍ മണിക്കൂറിനു 120 ഉം 140 ഉം രൂപ വിലപേശി ജോലിക്ക് കയറുകയും ചെയ്തു.
ദിവസത്തില്‍ കുറഞ്ഞത്‌ 12 മണിക്കൂറെങ്കിലും പണി ഉറപ്പുണ്ട് ..ശരാശരി ദിവസ വേതനം  1600 രൂപ .ബംഗാളികളും   പാകിസ്സ്ഥാ നികളും  അടക്കം  നൂറോളം പേര്‍ പണിക്കു കയറി .രണ്ടു ഷിഫ്ട്ടുകളിലായി   കമ്പനി ഷട്ട് ഡൌണ്‍ പണികള്‍  ചാലു  ആയി.
ഇനിയാണ് സംഭവത്തിന്റെ ക്ലൈമാക്സ്. 50 -50 പേര്‍ അടങ്ങുന്ന പകല്‍ -രാത്രി ഷിഫ്റ്റുകളില്‍ പതിവായി കുറച്ചു മലയാളി ഗജ കേസരികള്‍ അപ്രത്യക്ഷരാകുന്നു.കിറു കൃത്യമായി ഡ്യുട്ടിക്കെത്തുന്ന ഈ ചുള്ളന്മാര്‍  പണിയായുധങ്ങളുമായി
ആര്‍പ്പോ.. ഇര്‍..റോ..വിളിച്ചാണ് പണി സ്ഥലത്തേക്ക്  പോകുന്നതു .മലയാളമണ്ണിന്റെ ഈ നവ മുകുളങ്ങളെ നോക്കി ആനന്ദ തുന്തുലിതന്മാരായ അറബി  എന്ജിനിയര്മാരും തുര്‍ക്കി ഫോര്‍ മാന്‍ മാരും ആദ്യമാദ്യം "കോയിസ് കോയിസ്"എന്ന് വിളിച്ചു പറയുന്നത് കേട്ടിരുന്നു.200 -250ല്‍ പരം ഏക്കറോളം വിസ്തൃതിയില്‍ പരന്നു കിടക്കുന്ന  സിമന്റ്  ഫാക്ടറിയിലെ ഏതു ഭാഗത്തേക്ക് പോയാലും പിന്നെ പണിക്കാരെ ആരെയെങ്കിലും കണ്ടു പിടിക്കണമെങ്കില്‍
അഷ്ട മംഗല്യ പ്രശ്നമോ ,താംബൂല പ്രശ്നമോ മഷി നോട്ടമോ ഒക്കെ നടത്തേണ്ടി വരും.ഇല്ലെങ്കില്‍ ജോലി അവസാനിക്കുന്ന സൈറന്‍ മുഴങ്ങുന്നത് വരെ കാത്തിരിക്കുക യല്ലാതെ വേറെ വഴിയില്ല !!എല്ലാം കൊണ്ടും നമമുടെ പരിപ്പ് വേവിക്കാന്‍ പറ്റിയ സ്ഥലം തന്നെ..
ജോലി പുരോഗതികള്‍ വിലയിരുത്തുന്നതിനിടയില്‍ ഒരു ഭാഗത്തെ ജോലികള്‍ തീരെ നീങ്ങുന്നില്ല എന്ന് അവസാന ഘട്ടത്തിലാണ് അറബി എന്‍ജിനീയര്‍മാര്‍ കണ്ടു പിടിച്ചത്! എന്നിട്ടും ആര്‍പ്പു വിളിച്ചു പോകുന്ന മലയാള പുരുഷ പുന്ഗവന്മാരെ സംശയിക്കാനെ അറബികള്‍ക്ക് തോന്നിയില്ല .അത്രകണ്ട് ആണിയടിച്ചു ഉറപ്പിച്ചു വച്ചിരിക്കുകയാണ്അറബികളുടെ മനസ്സില്‍  മലയാളത്താന്‍ മാരുടെ ജോലി സാമര്‍ത്യവും വിശ്വാസവും! "വിശ്വാസം.... അതല്ലേ എല്ലാം...!!! "
പകരം അവര്‍ പണിയെടുത്തു മരിക്കുന്ന പടാ ണികളെയും ,പാവം ബംഗാളികളേയുംപഴി പറയുകയും
മുഖ് മാഫി (മന്ദ ബുദ്ധികള്‍ )എന്ന് വിളിച്ചു നിന്ദിക്കുകയും ചെയ്തു കൊണ്ടിരുന്നു.! മുഖു മാഫിയായ ഒരു ബംഗാളി തൊഴിലാളി മുത്രമോഴിക്കാനോ മറ്റോ ഫാക്ടരിക്കുള്ളിലെ ഒഴിഞ്ഞ കോണില്‍ യമണ്ടന്‍ പൈപ്പുകള്‍
കൂട്ടിയിട്ടിരിക്കുന്ന ഭാഗത്ത് ചെന്നപ്പോളാണ് അത് കണ്ടത് .ദിവസവും രാവിലെ ആര്‍പ്പുവിളിയും കുരവയിടലുമായി സൈറ്റിലേക്കു പോകുന്ന മലയാളത്താന്മാര്‍ യമണ്ടന്‍ പൈപ്പുകള്‍ക്കുള്ളില്‍ നിര നിരയായി കിടന്നു കൂര്‍ക്കം വലിച്ചുറങ്ങുന്നു!!!.മണിക്കൂറിനുപത്തും പന്ത്രണ്ടും റിയാല്‍വീതം(ഇന്ത്യന്‍ രൂപ 120 -140 )എണ്ണി വാങ്ങുന്ന ആശാന്മാരാണ് ഈ കൊലച്ചതിയുടെ പ്രായോജകര്‍ !  .ഉറങ്ങി കാശു വാങ്ങുന്നവരെ കയ്യോടെഅറബി മുദീര്മാര്‍പിടികൂടിയെങ്കിലും ഇത് തങ്ങളുടെ ജന്മാവകാശമാണെന്ന മട്ടിലായിരുന്നു ആദ്യമാദ്യം ചിലരുടെ പെരുമാറ്റം...കാട്ടറബികള്‍ വഴങ്ങുന്നില്ല എന്ന് വന്നപ്പോള്‍ നമ്മുടെ പരമ്പരാഗത മായഅവസാനത്തെ ആയുധം
അവര്‍ പുറത്തെടുത്തു.. കെഞ്ചി അപേക്ഷിക്കല്‍..മരുഭുമിയില്‍ ജനിച്ചു വളര്ന്നവരാനെങ്കിലും ഈ അറബികളുടെ ഹൃദയം വെറും വെണ്ണ പോലെയാണെന്നേ..!! മറ്റുള്ളവരുടെ ദുഖങ്ങളും പുകഴ്ത്തലും ഒക്കെ കേട്ടാല്‍ അവരുടെ പിടിവാശിയും ഗര്‍വവും ഒക്കെ ഉരുകി അലിഞ്ഞു പോകും.പഞ്ചാര വാക്കുകളും വീടുകളിലെ എടുത്താല്‍ പൊങ്ങാത്ത പ്രാരബ്ധങ്ങളും നിരത്തി വാക്കുകള്‍ കൊണ്ട് അറബി എന്‍ജിനീയര്‍ മാരെ കോയിസ് ആക്കി സുഖിപ്പിച്ചു നമ്മുടെ നാടിന്റെ അഭിമാനം കാത്തു പുലിക്കുട്ടികള്‍ !!
 അന്യം നിന്ന് പോയ മലയാളികളുടെ അധ്വാന പ്രതീകങ്ങളായ  ഒരു അബ്ദുല്ലയോ ,ചെല്ലപ്പനോ ഇത് കണ്ടു മൂക്കത്ത് വിരല്‍ വച്ച് പോയാല്‍ ,ഉടനെ വരികയായിഅറബിയെ മക്കാറാക്കിയ ചുണക്കുട്ടന്‍ മാരുടെ കമന്റ് .
"ഡാ ഇയ്യോക്കെ ..പണിയെടുത്തു ചോര വേര്‍പ്പാക്കിക്കോ ...ഗള്‍ഫീ വന്നത് തടി കേടാക്കി പണി ചെയ്യാനാണെങ്കി അപ്പണി  നാട്ടില്‍    ശെയ്തുടെ പഹയാ?.. നമ്മള്‍ ഇബടെ ബന്നത് ഈ അറബികളെ  നന്നാക്കാനല്ല ,പത്തു പുത്തന്‍ ഒന്ടാക്കാനാണ്..  കോയാ ... പിന്നല്ലാണ്ട് ..."
------------------------------------------------------------------------------------
വിദേശത്തായാലും സ്വന്തം നാട്ടില്‍ ആയാലും മലയാളികളുടെ തൊഴില്‍ സംസ്കാരത്തില്‍ മാറ്റം വന്നിട്ടുണ്ടോ ..വായനക്കാരുടെ അഭിപ്രായം എന്താണ് ?

23 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

രമേശ്‌അരൂര്‍ പറഞ്ഞു...

വിദേശത്തായാലും സ്വന്തം നാട്ടില്‍ ആയാലും മലയാളികളുടെ തൊഴില്‍ സംസ്കാരത്തില്‍ മാറ്റം വന്നിട്ടുണ്ടോ ..വായനക്കാരുടെ അഭിപ്രായം എന്താണ് ?

ആളവന്‍താന്‍ പറഞ്ഞു...

ഇവന്മാര്‍ക്കൊന്നും ഒരു മാറ്റവുമില്ലല്ലോ എന്റണ്ണാ......! നന്നായി എഴുതി കേട്ടോ. ചിരിച്ചു. ആസ്വദിച്ചു ചിരിച്ചു. സമയം പോലെ ഇങ്ങോട്ടും ഇറങ്ങൂ.

Akbar പറഞ്ഞു...

ഗള്‍ഫ് മേഘലയില്‍ ഏറെ ആത്മാര്‍ഥതയും സത്യാ സന്ധതയും കാണിക്കുന്ന തൊഴിലാളികള്‍ എന്ന പേരെടുത്തിട്ടുള്ളവരാന് മലയാളികള്‍. ഏതു ഗള്‍ഫ് രാജ്യത്തും ഇന്ന് മലയാളികളില്ലാത്ത സ്ഥാപനം കണ്ടെത്താന്‍ തന്നെ പ്രയാസമാണ്. 100 കടകളില്‍ കയറിയാല്‍ അതില്‍ മലയാളികള്‍ ഇല്ലാത്ത ഒന്നോ രണ്ടോ കട കണ്ടെത്തിയാലായി. ഇതൊക്കെ മലയാളികള്‍ നേടിയെടുത്ത വിശ്വാസ്യതയുടെയും അര്‍പ്പണബോധത്തിന്റെയും സാക്ഷ്യ പത്രങ്ങളാണ്.
അത് കാണാതിരുന്നു കൂടാ. പോസ്റ്റിലെ അവസാന പാരഗ്രാഫിലെ "പ്രാദേശിക കുത്ത്" ബോധ പൂര്‍വ്വം ഇട്ടതാണോ. എങ്കില്‍ ഞാന്‍ ഉറപ്പിച്ചു പറയും you are a malayali.

Kalavallabhan പറഞ്ഞു...

മലയാളികളുടെ തൊഴില്‍ സംസ്കാരത്തില്‍ മാറ്റം വന്നിട്ടുണ്ടോ ?

ഉണ്ട്.
അത് ഒന്നുറക്കെ പറയനല്ലേ ഇത്രയും എഴുതിയത്.
നാട്ടിലെ കാര്യമെഴുതിയിരുന്നെങ്കിൽ ......???

രമേശ്‌അരൂര്‍ പറഞ്ഞു...

നാട്ടിലെ കാര്യം ഇതിനു മുന്‍പുള്ള ഒരു പോസ്റ്റു വായിച്ചാല്‍ അറിയാം
ജോലി ഗള്‍ഫില്‍ ആണോ അയ്യേ വിട്ടുകള
നാട് മറന്നുള്ള കളി ഇല്ല ആശാനെ ..

ചാണ്ടിക്കുഞ്ഞ് പറഞ്ഞു...

വന്നിട്ടുണ്ടോന്നോ...നാട്ടില്‍ കൊടി പിടിച്ച് ജയ് വിളിച്ചു നടക്കുന്നവരൊക്കെ, ഗള്‍ഫില്‍ വന്ന് പന്ത്രണ്ടു മണിക്കൂര്‍ പൊരിവെയിലില്‍ പണിയെടുക്കുന്നത് നമ്മളെത്ര കണ്ടിരിക്കുന്നു..

~ex-pravasini* പറഞ്ഞു...

നാട്ടില്‍ ശുജായിത്തരം കാട്ടി നടക്കുന്ന
എത്രയോ പേര്‍ ഗള്‍ഫില്‍ കാറും കക്കൂസും കഴുകുന്നു. നാട്ടില്‍ വെച്ച് തിന്ന പാത്രം തൊടാത്തവര്‍ ഗള്‍ഫില്‍
അറബികളുടെ എച്ചില്‍ കഴുകുന്നു,

ഇതൊക്കെയാണ് നമ്മള്‍ മലയാളികള്‍..!!

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

ഗള്‍ഫിലെ മലയാളികളെ അറിയില്ലയെങ്കിലും ഇവിടെയുള്ള മലയാളികള്‍ നന്നായി അദ്ധ്വാനിക്കുന്നവരാണ് എന്നത് സത്യം തന്നെ....

ഇസ്മായില്‍ കുറുമ്പടി (shaisma@gmail.com) പറഞ്ഞു...

പ്രൊഫൈലില്‍ കണ്ട പോലെ തന്നെ "സിമ്പിള്‍, ഹമ്പിള്‍ ലേഖനം.

"200 -250ല്‍ പരം ഏക്കറോളം വിസ്തൃതിയില്‍ പരന്നു കിടക്കുന്ന സിമന്റ് ഫാക്ടറിയിലെ ഏതു ഭാഗത്തേക്ക് പോയാലും പിന്നെ പണിക്കാരെ ആരെയെങ്കിലും കണ്ടു പിടിക്കണമെങ്കില്‍
അഷ്ട മംഗല്യ പ്രശ്നമോ ,താംബൂല പ്രശ്നമോ മഷി നോട്ടമോ ഒക്കെ നടത്തേണ്ടി വരും"
(വാക്കുകള്‍ കിടിലന്‍!)
അറബികള്‍ക്ക്‌ 'ബോധം' ഉദിക്കുന്നത് വരെ നുമ്മക്ക് ഇവിടെ പെഴച്ചു പോകാം.

Sukanya പറഞ്ഞു...

ഇത്രയും ധൈര്യം ആര്‍ക്കെങ്കിലും ഉണ്ടാകുമോ? മലയാളികള്‍ക്കല്ലാതെ?
വിട്ടുവീഴ്ചയില്ലാത്ത തൊഴിലുടമക്ക്‌ മുന്‍പില്‍ അധ്വാനിയാകും, അല്ലെങ്കില്‍ ഇങ്ങനെയൊക്കെത്തന്നെ

രമേശ്‌അരൂര്‍ പറഞ്ഞു...

@ആളവന്താന്‍,ഇത് സാമ്പിള്‍ മാത്രം ഇത്തരം നിരവധി സംഭവങ്ങള്‍ കണ്ടിട്ടുണ്ട്,
@അക്ബര്‍ ഞാനും ഒരു മലയാളി തന്നെ.നമ്മുടെ സല്പേര് കളയാന്‍ ജനിച്ചിരിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ടല്ലോ .അവരെ കുറിച്ചാണ് ഈ ലേഖനം.ഇതില്‍ എന്റെതായി ഒരു സംഭവവും കൂട്ടി ചേര്‍ത്തിട്ടില്ല.പിന്നെ ഗള്‍ഫില്‍ ഏറെ കേള്‍ക്കുന്ന മലയാള പ്രാദേശിക മലയാള ഭാഷയാണ്‌ അവസാന പാരഗ്രാഫില്‍ പ്രയോഗിച്ചിട്ടുള്ളത്.കഥ പാത്രങ്ങളുടെ സംസ്കാരം അനുസരിച്ച് സംഭാഷണം എഴുതുക എന്ന
സാമാന്യ തത്വം മാത്രമേ ഞാന്‍ പാലിച്ചിട്ടുള്ളൂ.പ്രാദേശിക വികാരം തോന്നിയെങ്കില്‍ ഉദ്ദേശ ശുദ്ധി പരിഗണിച്ചു ക്ഷമിക്കുക.
@കലാവല്ലഭന്‍ പ്രോത്സാഹനത്തിനു നന്ദി .വീണ്ടും വരുമല്ലോ?
@ചാണ്ടിക്കുഞ്ഞേ വിപ്ലവവും കോടി പിടുത്തവും മസില്‍ പിടുത്തവും ഗള്‍ഫില്‍ എടുത്താല്‍ കളി കാര്യം ആകുമെന്ന് അറിയാമല്ലോ നമ്മള്‍ മലയാളികള്‍ക്ക് !:)
@എക്സ് പ്രവാസിനിയാണെങ്കിലും ഇപോളും ഞങ്ങളുടെ ഒക്കെ കാര്യത്തില്‍ ശുഷ്കാന്തി കാണിക്കുന്നതിന് നന്ദി
@കുഞ്ഞുസേ യുറോപ്യന്‍ രാജ്യങ്ങളിലും ഗള്‍ഫ്‌ രാജ്യങ്ങളിലും ഉള്ള തൊഴിലുടമകള്‍ തമ്മില്‍ അജ ഗജാന്തരം ഉണ്ട്.അവിടെ "കുഞ്ഞു"കളി നടത്താന്‍ അവര്‍ സമ്മതിക്കില്ല :)
വീണ്ടും വരണേ....
@ഇസ്മയിലെ ..ജാഗ്രതൈ.. അറബികള്‍ക്ക് കുറച്ചൊക്കെ ബോധം ഉദിച്ചു തുടങ്ങിയിട്ടുണ്ട്..
@സുകന്യ ..എന്തൊക്കെ പറഞ്ഞാലും നമ്മള്‍ മലയാളികള്‍ ഒരു സംഭവം തന്നെ...ആരും ചെയ്യാത്തതൊക്കെ നമ്മള്‍ കയറി അങ്ങ് ചെയ്തു കളയും..അതാണ്‌ മലയാളി :)ഇനിയും വരുമല്ലോ ..

അജ്ഞാതന്‍ പറഞ്ഞു...

മലയാളികളുടെ സംസ്ക്കാരം കളഞ്ഞു കുളിച്ചാൽ പിന്നെന്തു മലയാളി.. സംസ്ക്കാരം ഇല്ല എന്നുള്ളതല്ലെ അവരുടെ സംസ്ക്കാരം . അറബികളെ കയ്യിലെടുക്കാൻ മിടുക്കുള്ളവരും അവരുതെന്നെ... അവർ താൻ മലയാളി... എങ്കിലും എല്ലാരേയും പെടുത്തണ്ട. ചില പാവത്താന്മാരും ഉണ്ട്. ഏതായാലും അറബികളെ പറ്റിച്ച് അവരും ജീവിച്ചു പോയ്ക്കോട്ടെ .. ചിരിക്കാനും ചിന്തിക്കാനും ഉതകുന്ന പൊസ്റ്റ് ഭാവുകങ്ങൾ..

Vayady പറഞ്ഞു...

മലയാളികള്‍ നാടുവിട്ടാല്‍ നന്നായി അദ്ധ്വാനിക്കുന്നവരാണ്‌ എന്നാണ്‌ എനിക്ക് തോന്നിയിട്ടുള്ളത്. നല്ല കഴിവുള്ളവരും ആത്മാര്‍‌ത്ഥതയുള്ളവരുമാണ്‌ നമ്മള്‍ മലയാളികള്‍.
നല്ല പോസ്റ്റ്.

haina പറഞ്ഞു...

നമ്മള്ളും മലയാളികളല്ലേ?

purakkadan പറഞ്ഞു...

സത്യസന്ധമായ എഴുത്ത്‌.. മലയാളികള്‍ ജോലി എടുക്കാതെ കാശ്‌ വാങ്ങുന്നത്‌ കാണണമെങ്കില്‍ അല്‍-ഖോബാറിലെ സാദ്‌ എന്ന കമ്പനിയില്‍ ഒരു ഓട്ടപ്രദക്ഷിണം വെച്ചാല്‍ മതി. അവിടെ ഉറക്കം മാത്രമല്ല., ഡ്യൂട്ടി സമയത്ത്‌ തായ്ലണ്റ്റ്‌ ലോട്ടറി, ചാരായം വില്‍പന, സിഡി വില്‍പ്പന, തുടങ്ങി അനേകം കലാപരിപാടികള്‍ കൂടെ കാണാന്‍ കഴിയും.

രമേശ്‌അരൂര്‍ പറഞ്ഞു...

പുറക്കാടാ ഈ സംഭവം ബ്ലോഗു രചന ആക്കിയത് പല ഗള്‍ഫ് മലയാളി സുഹൃത്തുക്കള്‍ക്കും അത്ര സുഖിച്ചിട്ടില്ല.പലരും എന്നോടത് നേരിട്ട് പറയുകയും ചെയ്തു.കാഴ്ചകള്‍ പകര്‍ത്തി എന്ന് മാത്രമേ ഉള്ളു.സത്യത്തില്‍ നന്നായി അധ്വാനിക്കുന്ന മലയാളികള്‍ക്കാണ് ഈ ലേഖനം വായിച്ചു അമര്‍ഷം ഉള്ളത്..ഇങ്ങനെ സംഭവിക്കുമോ എന്നാണ് അവരില്‍ പലരുടെയും സംശയം.പുറക്കാടന്‍ കൂടി സഹായത്തിനു വന്നതോടെ എനിക്കൊരു ബലമായി .സന്തോഷം ..

ഇസ്മായില്‍ കുറുമ്പടി shaisma.co.cc പറഞ്ഞു...

ഈ പോസ്റ്റില്‍ രുചിക്കാത്തതോ ദഹിക്കാത്തതോ ആയി എന്തെങ്കിലും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.ചുറ്റുവട്ടത്തുള്ളത് നാം പകര്‍ത്തുമ്പോള്‍ അത് സാമാന്യവല്‍ക്കരണം ആണെന്ന് പറയാവതല്ല.
ഇനിയും ഇവ്വിധമുള്ള ആക്ഷേപഹാസ്യങ്ങള്‍ പോന്നോട്ടെ..

lekshmi. lachu പറഞ്ഞു...

nalla post tou...

ഒരു നുറുങ്ങ് പറഞ്ഞു...

ദീര്‍ഘകാലം അക്കൌണ്ട് കൈകാര്യം
ചെയ്ത,മലയാളി കണക്കപിള്ളയോട്
ജോലി മതിയാക്കി പിരിയുന്നേരം തന്‍റെ
സ്പോണ്‍സര്‍ മൊഴിഞ്ഞത്രെ :

“മലബാരിക്ക് പകരം മറ്റേത് നാട്ട്കാരെ
ജോലി ഏല്പിച്ചാലും മറ്റൊരാളെ മേല്‍നോട്ടമേല്പിക്കേണ്ടി വരും.”

ഈ പരമസാധുവായ അറബിക്കറ്യില്ലാലോ
മലയാളിക്ക് മേല്‍ ആരെ നോക്കാനേല്പിച്ചാലും
യാതൊരു കാര്യവുമില്ലെന്ന്..മലയാളിയുടെ
സൂത്രപ്പണികള്‍ക്ക് പഴുതൊട്ടുമുണ്ടാവില്ല..!

Abdulkader kodungallur പറഞ്ഞു...

ശ്രീ രമേശ്‌ അരൂരിന്റെ എഴുത്തില്‍ രൂപങ്ങളുണ്ട്, ഭാവങ്ങളുണ്ട്, വര്‍ണ്ണങ്ങളുണ്ട് . നന്നായി എഴുതി . എഴുത്തിന്റെ കാതലായ വശത്തോട് അല്‍പ്പം വിയോജിപ്പ്മുണ്ട് . അറബികളുടെയായാലും അനറബികളുടെയായാലും മനസ്സില്‍ മലയാളി സ്ഥാനം പിടിച്ചിട്ടുണ്ടെങ്കില്‍ അത് അവന്റെ കേവലമായ അഭ്യാസം കൊണ്ടു മാത്രമല്ല പൂര്‍വ്വാശ്രമത്തില്‍ അവന്‍ പ്രകടിപ്പിച്ചിട്ടുള്ള ആത്മാര്‍ത്ഥതയുടെയും അധ്വാനത്തിന്റെയും ഫലം തന്നെയാണ് . കള്ളനാണയങ്ങള്‍ ഇല്ലെന്നല്ല .അടച്ചാക്ഷേപിക്കല്‍ നാം പൈതൃകം മറക്കുന്നതിനു തുല്യമാകും . അധ്വാനം കൊണ്ടല്ലാതെ തരികിടയില്‍ അധികം പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് മലയാളി തിരിച്ചറിഞ്ഞിരിക്കുന്നു. എഴുത്ത് തുടരുക

രമേശ്‌അരൂര്‍ പറഞ്ഞു...

@ഉമ്മു അമ്മാര്‍ പണിയെടുക്കുന്ന പാവത്തന്മാരെ ക്കുറിച്ചും പോസ്റ്റില്‍ പ്രതി പാദനം ഉണ്ടല്ലോ @വായാടി മലയാളികളില്‍ അധ്വാന ശീലം കുറയുന്നു എന്നത് നമ്മുടെ നാട്ടിലെ വിശേഷങ്ങള്‍ അറിഞ്ഞാല്‍ മനസിലാകും,ഈ ബ്ലോഗിലെ തന്നെ മുന്‍കാല പോസ്റ്റായ
"ജോലി ഗള്‍ഫില്‍ ആണോ വിട്ടുകള "എന്ന ലേഖനം വായിച്ചാല്‍ കുറച്ചു കാര്യങ്ങള്‍ അറിയാം.
@നമ്മള്‍ മലയാളികള്‍ ആയതു കൊണ്ടാണ് ഹൈനക്കുട്ടീ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതു :)
ഇസ്മൈല്‍,ലച്ചു ,നുറുങ്ങു വളരെ സന്തോഷം വന്നതില്‍ .:)
കാദര്ക്കാ ..അഭിനന്ദനത്തില്‍ സന്തോഷം :)
വിയോജനവും അഭിപ്രായത്തിന്റെ ഭാഗം തന്നെ ..
സന്തോഷഷത്തോടെ ആരോഗ്യമുള്ള മനസോടെ
വിമര്‍ശനങ്ങള്‍ സ്വീകരിക്കുന്നു :)അടച്ചാക്ഷേപം ഈ പോസ്റ്റിന്റെയോ ,ഇതെഴുതിയ എന്റെയോ ഉദ്ദേശം അല്ല .എല്ലാം തികഞ്ഞവര്‍ ആയി ആരും ഇല്ലല്ലോ ..
അടച്ചാക്ഷേപിക്കാന്‍ ..അങ്ങനെ തോന്നലുണ്ടാക്കിയെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു ..

സ്നേഹപൂര്‍വ്വം അനസ് പറഞ്ഞു...

മലയാളിയെപ്പോലെ ആത്മാര്‍ഥമായി പണിയെടുക്കുന്ന
ആരാ ഉള്ളത്.............

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

മലയാളിയുടെ യഥാതഥമായ ഒരു ചിത്രം ലഭിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍