2010, സെപ്റ്റംബർ 11, ശനിയാഴ്‌ച

പാകിസ്ഥാനികളെ വെറുക്കാന്‍ വരട്ടെ...

രിത്രവും പൌര ധര്‍മവും പഠിക്കാന്‍ തുടങ്ങിയ കാലം മുതല്‍ തുടങ്ങിയതാണ്‌ നമ്മള്‍ ഇന്ത്യാക്കാര്‍ക്ക് അയല്‍ ദേശമായ പാകിസ്ഥാനോട് ഉള്ള വിരോധം.ഐക്യ ഭാരതത്തില്‍ നിന്ന് അവര്‍ പാകിസ്ഥാനികളെന്നും ബംഗ്ലാദേശികളെന്നും പറഞ്ഞു തെറ്റി പിരിഞ്ഞു പോകുന്നതിനും മുന്‍പേ തുടങ്ങിയതാണല്ലോ ഹിന്ദു വെന്നും മുസല്മാനെന്നും വേര്‍തിരിച്ചുള്ള ശത്രുത! പിന്നെ യുദ്ധങ്ങള്‍.നടത്തിയും  അവകാശ തര്‍ക്കങ്ങള്‍ തുടര്‍ന്നും  വര്‍ഷങ്ങളായി പരസ്പര ശത്രുത രാകിയും മിനുക്കിയും
കൊണ്ട് നടക്കുകയാണ് ഇരു കൂട്ടരും.ഭാരത മെന്ന പേര്‍ കേട്ടാല്‍ അന്തരംഗം അഭിമാന പൂരിതം ആകുന്നതു പോലെ പാകിശ്താന്‍
എന്ന് കേട്ടാല്‍ ദേഷ്യവും വിരോധവും കൊണ്ടു തിളയ്ക്കുകയായിരുന്നു ശരാശരി ഇന്ത്യാക്കാരുടെ ചോര!!.
പാകിസ്ഥാനികള്‍ എന്ന് കേട്ടാല്‍ ഉടന്‍ വരും മനസിലേക്ക് ഭീകരതയും നിഗ്രഹ വാസനയും ഉള്ള താടി രൂപങ്ങള്‍ !!നമമുടെ നാട്ടില്‍  ഓരോ സ്ഫോടന ശബ്ദം മുഴങ്ങുമ്പോളും ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ തെളിഞ്ഞു വരും അറപ്പോടെ... വെറുപ്പോടെ ആ കത്തി വേഷങ്ങള്‍ !!!  ശരിയല്ലേ...ഇവിടെ ഒന്നര വര്ഷം മുന്‍പ് ഗള്‍ഫിലെ ഈ മണലാരണ്യത്തില്‍ എത്തുന്നത് വരെ എന്‍റെയും ചിന്താസരണിയില്‍ ഇതൊക്കെയായിരുന്നു പാകിസ്ഥാനികളെകുറിച്ചുള്ള
ചിത്രങ്ങളും കാഴ്ചപാടുകളും!
 ആക്രമിച്ചും യുദ്ധം ചെയ്തും വെറുത്തും പരസ്പര ശത്രുതയോടെ കഴിഞ്ഞു പോന്ന രണ്ടു ജനവിഭാഗങ്ങള്‍ തമ്മില്‍  മറ്റൊരു രാജ്യത്ത് വച്ചു  നേര്‍ക്കുനേര്‍ കണ്ടാല്‍ എന്താണ് സംഭവിക്കുക? അവിടെയാണ് നമമുടെ  മുന്‍വിധികളെ തകര്‍ത്തെറിഞ്ഞ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍ കാണാനായത്!ഇന്ത്യക്കാരനും പാകിസ്ഥാനികളും ഭായി ഭായി ആയിക്കഴിയുന്ന സമത്വ സുന്ദര ഗള്‍ഫ്!! തമ്മില്‍ കുശലം പറഞ്ഞും ആശ്ലെഷിച്ചും സുഖ ദുഃഖങ്ങള്‍ പങ്കു വച്ചും കഴിയുന്ന ഗള്‍ഫ്‌!ലോകത്തൊരിടത്തും കാണാന്‍ കഴിയാത്ത ഐക്യപ്പെടല്‍ !സാഹോദര്യം!
നമമുടെ മനസിലുള്ള ഭീകര രൂപങ്ങളില്‍ നിന്ന് അത്ഭുതകരമാം വിധം എത്രയോ വ്യത്യസ്തമാണെന്നോ ഈ പാകിസ്ഥാനി ജനതയുടെ മുഖവും മനസ്സും!  അപരിചിതനായ ഒരു മനുഷ്യനെ കണ്ടാല്‍ മുഖം വെട്ടിച്ചു നാം നടന്നു പോകുമ്പോള്‍ കേള്‍ക്കാം "ക്യാ ഹാലെ ഭായ്"(സഹോദര സുഖമാണോ?)എന്ന ഒരു പാകിസ്തനിയുടെ കുശലാന്വേഷണം.ചിരി പോലുള്ളൊരു ഗോഷ്ടി കാട്ടി നാം അവനെ പ്രത്യഭിവാദ്യം ചെയ്യുന്നതിന് മുന്‍പേ അതാ വന്നുകഴിഞ്ഞു  ഹൃടയാവര്‍ജകവും സുദൃടവുമായ അവന്റെ സ്നേഹാശ്ലേഷം! ഇത്തരം എത്രയോ അനുഭവങ്ങള്‍!
പരിചയപ്പെടുന്നവരോട് സഹോദര നിര്‍ വിശേഷമായി പെരുമാറാനേ അവനു കഴിയു  എന്നാണ് ഗള്‍ഫ് ഇന്ത്യക്കാരുടെ  അനുഭവം!
ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയിലെ  നുറോളം തൊഴിലാളികളില്‍ ഏതാണ്ട് 70 %പേരും പാകിസ്താനികളാണ്.ഒന്നോ രണ്ടോ മലയാളികള്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവര്‍ ബംഗ്ലാദേശികളും ! ജോലി സംബന്ധ മായും മറ്റും അവരുടെ സങ്കേതങ്ങളില്‍ ചെന്നാല്‍ സല്‍ക്കാരങ്ങളും സ്നേഹാന്വേഷണങ്ങളും കൊണ്ട് വീര്‍പ്പു മുട്ടിക്കും അവര്‍.
നമ്മുടെയും കുടുംബത്തിന്റെയും സുഖ വിവരങ്ങള്‍ അന്വേഷിക്കുന്നതോടൊപ്പം നമമുടെ ജീവിത സൌഖ്യത്തിനായി അല്ലാഹുവിനോട് ഒരു പ്രാര്‍ഥനയും നടത്തിയാലെ അവര്‍ക്ക് തൃപ്തിയാകു.
2010 ഇല് 115 കോടി കവിഞ്ഞ ഇന്ത്യന്‍ ജനസംഖ്യയില്‍ ഏതാണ്ട് മൂന്നു മില്യന്‍ ആളുകള്‍ ആളുകള്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ പണിയെടുക്കുന്നുണ്ട്.അതായത് ഗള്‍ഫ് ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് പേര്‍ ഇന്ത്യക്കാരാണ്.വെറും പതിനേഴു കോടി മാത്രം വരുന്ന പാകിസ്ഥാനികളില്‍ രണ്ടു മില്യന്‍ ആളുകളും ഗള്‍ഫില്‍ തന്നെ പണിയെടുത്തു കഴിയുന്നവരാണ്!അതായത് ഗള്‍ഫ്‌ കുടിയേറ്റ കണക്കുകളിലും മൊത്തം പാകിസ്താന്‍ ജനസംഖ്യാ കണക്കിലും ഇന്ത്യക്കാരുടെ പല മടങ്ങ്‌ ഇരട്ടി!ഈ കണക്കുകളില്‍ നിന്നു പാകിസ്ഥാന്‍ ജനതയ്ക്ക് ഇന്ത്യയോടുള്ള ,ഇന്ത്യക്കരോടുള്ള പൊതു വികാരത്തിന്റെയും കാഴ്ചപാടുകളുടെയും ശരിയും വ്യക്തവുമായ ഒരു ചിത്രം ഗള്‍ഫില്‍ നിന്ന് കിട്ടുമെന്ന് സാരം.ഇന്ത്യക്കാരനും പാകിസ്ഥാനികളും തമ്മില്‍ വര്‍ഷങ്ങളായി നീണ്ടു നില്‍ക്കുന്ന പക "വെറും അസംബന്ധം"എന്ന് വിശേഷിപ്പിക്കുന്ന പാകിസ്താന്‍ ജനതയെ മാത്രമേ ഗള്‍ഫില്‍ ഞാന്‍ കണ്ടിട്ടുള്ളു.അഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികളില്‍ പെട്ടുഴലുന്ന ഭരണ കൂടങ്ങളുടെ സൃഷ്ടിയാണ് സത്യത്തില്‍ ഇന്ത്യ -പാക് ശത്രുത എന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം.കാശ്മീരിലോ .പാകിസ്ഥാനിലോ ഉള്ള ജനങ്ങള്‍ ഒരിക്കലും ഇന്ത്യന്‍ ജനതയുമായി പരസ്പര ശത്രുത ആഗ്രഹിക്കുന്നില്ല.അലഹബാദിലും ,കാശ്മീരിലും ,ലാഹോറിലും ഇന്ത്യയിലും ഒരു പൊട്ടിത്തെറി ഉണ്ടായാല്‍ വേദനിച്ചു കരയുന്നതിനിടയിലും അവര്‍ ഇന്ത്യയെ പഴിക്കുന്നത് കണ്ടിട്ടില്ല.അമേരിക്കയാണ് ചോരക്കളി നടത്തുന്നതെന്നും ബുദ്ധിയില്ലാത്ത പാക് ഭരണകൂടം അത് മനസിലാക്കുന്നില്ലെന്നുമാണ്‌ ലാഹോര്‍ സ്വദേശിയായ ഞങ്ങളുടെ ഡ്രൈവര്‍ നൂര്‍ ബഹാദൂര്‍ പറയുന്നത്.കാശ്മീരിനെ പാകിസ്ഥാനോട് കൂട്ടി ചേര്‍ക്കണമെന്ന് ഞാന്‍ സംസാരിക്കാറുള്ള ഒരു പാകിസ്ഥാനിയും അഭിപ്രായപ്പെടാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു! പിന്നെ ആര്‍ക്കു വേണ്ടിയാണ് ഈ കോലാഹലങ്ങള്‍ !!പട്ടിണിയും പ്രകൃതി ദുരന്തങ്ങളും വിലക്കയറ്റവും കൊണ്ട് നിത്യ ദുരിതങ്ങള്‍ അനുഭവിക്കുന്ന ശരാശരി പാകിസ്താന്‍ പൌരനു തന്റെ ജന്മനാട്ടില്‍ സമാധാനം എന്ന് വരും എന്‍റെ അല്ലാഹുവേ എന്ന പ്രാര്‍ത്ഥന മാത്രമേ ഉള്ളൂ!
 പാകിസ്ഥാനിയുടെ ഹൃദയ വിശുദ്ധി തെളിയിക്കുന്ന മറ്റൊരനുഭവവും എനിക്കുണ്ടായി. രണ്ട് മാസത്തെ അവധിക്കായി നാട്ടില്‍ പോയി അവസാനത്തെ ചില്ലിക്കാശു പോലും ചെലവാക്കി മണലാരണ്യത്തില്‍ തിരിച്ചെത്തിയ സമയം.ശമ്പളം ഇല്ലാത്ത അവധി ആയതു കൊണ്ട് ഇവിടെയും അങ്ങ് വീട്ടിലും കടുത്ത സാമ്പത്തിക ഞെരുക്കം.വീടിന്റെ ലോണ്‍, മറ്റു അത്യാവശ്യങ്ങള്‍ക്കുള്ള പണം എന്നിവയ്ക്കായി ബുദ്ധിമുട്ടുന്ന ഭാര്യയുടെ ഫോണ്‍ വിളികള്‍ കൊണ്ട് സ്വസ്ഥത നശിച്ച ദിനങ്ങളിലായിരുന്നു ഞാന്‍..എന്‍റെ പെരുമാറ്റത്തിലെ അസ്വാഭാവികത കണ്ടു വിവരങ്ങള്‍ തിരക്കിയ ഒരു തൊഴിലാളി പാകിസ്താന്‍ കാരനായ സഫര്‍ ഇഖ്‌ബാല്‍ ഏതാണ് മുപ്പതിനായിരം ഇന്ത്യന്‍ രൂപ വരുന്ന തന്റെ ശമ്പളം എന്‍റെ കൈവെള്ളയില്‍ നിര്‍ബന്ധ പൂര്‍വ്വം വച്ചു തന്നസംഭവം ഇന്നും നനഞ്ഞകണ്ണുകളോടെ മാത്രമേ എനിക്കോര്‍ക്കാന്‍ കഴിയു!
പത്തുരൂപ അത്യാവശ്യക്കാര്‍ക്ക് കടം കൊടുക്കണമെങ്കില്‍ കൊള്ള പലിശയും ചെക്കും മുദ്ര പത്രവും ഒക്കെ ആവശ്യപ്പെടുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ ഇടയില്‍ ഈ പാകിസ്ഥാനിയുടെ സ്ഥാനം എവിടെയാണ് ?
പാകിസ്ഥാനികള്‍ ഒരുമിച്ചു താമസിക്കുന്ന ലേബര്‍ ക്യാമ്പിലെ ലിയാകത് അലിയും ,മുനീര്‍ അഹമാദും, മേഹ്മുദ് അഹമാദും,അസ്ഹര്‍ അലിയും ഒക്കെ സദാ സ്ഫുരിപ്പിക്കുന്നത് നന്മയുടെ,സാഹോദര്യത്തിന്റെ ഈ പ്രകാശ കിരണങ്ങള്‍ തന്നെയാണ് !
നമമുടെ കാഴ്ചപാടുകള് ,മാറ്റിമറിക്കുന്ന എത്രയോ അനുഭവങ്ങള്‍ ഇവിടെ ഈ ചുട്ടു പൊള്ളുന്ന മരു ഭൂമിയില്‍ നിത്യവും കാണുന്നു..ഭാരത മണ്ണില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും പഠിപ്പിക്കുന്ന
പാഠ പുസ്തകങ്ങള്‍ എവിടെ? ഭീകരതയും മത വിദ്വേഷവും പകരുന്ന തത്വ ശാസ്ത്രങ്ങള്‍ എവിടെ ?നിങ്ങള്‍ ഉള്ക്കണ്ണ്  തുറന്നു കാണു..നന്മയുടെ ഈ കൊച്ചു കൊച്ചു മാതൃകകള്‍ !

7 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

vivek പറഞ്ഞു...

Very Good Article Remeshji.. Keep going..

bijilkolary പറഞ്ഞു...

rameshettam satyamaya kaaryam.njangal pravasikalkku thikachum parichithamaya kaaryangal...ee veruppu 2 raajyangalileyum raashtreeyakkarude srishti aanu ennanu ente abhiprayam

padmachandran പറഞ്ഞു...

ശരിയാണ് ഗുരോ
ഖത്തറില്‍ എനിക്കറിയാവുന്ന ഒരുപാട് പാക് ബായിമാര്‍
എവിടെ കണ്ടാലും അഭിവാദ്യം ചെയ്യാതെ പോകില്ല
അതും ഹൃദയത്തില്‍ തട്ടി തന്നെ
ശാബാഞ്ചി എന്ന മുതലാളി ആയാലും സോഹൈല്‍ എന്ന ചുമട്ടു മാന്‍ ആയാലും
ഒരിക്കല്‍ ഞങ്ങളുടെ വില്ല ഷിഫ്റ്റ്‌ ചെയുമ്പോള്‍ ഒരു വാഷിംഗ്‌ മെഷീനോട് ഞാനും ബോബിയും മത്സരിക്കുനത് കണ്ടു വണ്ടി നിര്‍ത്തി ഇറങ്ങി വന്നു പുല്ലു പോലെ എടുത്ത് ബാത്ത് റൂമില്‍ എത്തിച്ചു തന്ന പേരറിയാത്ത ഭായി സാബും
ഗ്രോസറിയില്‍ വച്ച് കാണുന്പോള്‍ ഒക്കെ നിര്‍ബന്ധിപ്പിച് അല്‍ മാറായി ജൂസ്‌ വാങ്ങിത്തരുന്ന ഷാന്‍ ഭായിയും
ഒരിക്കലും ഒരു മലയാളി
കാണിക്കാത്ത സ്നേഹം കാണിച്ചിട്ടുണ്ട് ഇന്നും കാണിക്കുന്നു
പക്ഷെ ഇവര്‍ മലയാളികളോടെ ഇങ്ങനെ സ്നേഹത്തോടെ പെരുമാറാറുള്ളൂ എന്നതും വാസ്തവമാണ് ഒരു തമിഴനെയോ ബംഗാളിയെയോ ശ്രീലങ്കനെയോ അവര്‍ ഇതേ പോലെ സഹായിക്കുന്നത് കാണാറില്ല
ഒരു പക്ഷെ അവര്‍ക്കൊന്നും കാര്യം കാണാനും കണ്ടു കഴിഞ്ഞാലും നമ്മള്‍ ചിരിക്കുന്ന പോലെ പച്ച ചിരി ചിരിക്കാന്‍ അറിയാതോണ്ടാണോ
ആര്‍ക്കറിയാം

രമേശ്‌അരൂര്‍ പറഞ്ഞു...

വിവേക് ,ബിജില്‍ ,പദ്മ ചന്ദ്രന്‍ ,ബ്ലോഗ്‌ വായിച്ചതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും നന്ദി!

പാഴ്നിലം പറഞ്ഞു...

പ്രവാസവുമായിട്ടോ അത്തരം സൌഹൃദങ്ങളുമായിട്ടോ എനിക്ക് യാതൊരു ബന്ധമില്ലെങ്കില്‍ പോലും, എന്റെ ചുരുങ്ങിയ അറിവുമായി കൂട്ടി വായിക്കുമ്പോള്‍ തീര്‍ച്ചയായും ഭൂരിപക്ഷം ജനതയുടെ അഭിപ്രായത്തോട് തന്നെ യോജിക്കുന്നു..അഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികളില്‍ പെട്ടുഴലുന്ന ഭരണ കൂടങ്ങളുടെ സൃഷ്ടിയാണ് തന്നെയാണ് ഇന്ത്യ - പാക് ശത്രുത, അമേരിക്കന്‍ കുതന്ത്രങ്ങളുടെ ചേരിപോര്..

Soji Jacob പറഞ്ഞു...

I agree 50%. There are elements in both side which want the problem to persist.In Indian side those elements are not so active. but in pak side they lead the scene. Probably a democratic pakistan could bring some change.
No one win, & both loose in the rpoxy war

സിദ്ധീക്ക.. പറഞ്ഞു...

ഇവിടെ ഇങ്ങിനെ ഒരെണ്ണം ഉണ്ടായിരുന്നോ ! മുമ്പ് കാണാത്തതില്‍ കുണ്ടിതമുണ്ട് ഭായ് , വളരെ നല്ലൊരു സന്ദേശം , ഒന്നൂടെ റീ പോസ്റ്റ്‌ ചെയ്താലോ ? ആശംസകള്‍ ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍