2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ലക്ഷ്മണന്‍ പിടിച്ച അക്കാമ്മ പുലിവാല്‍ (നര്‍മ കഥ )

റബി ഭാഷ എന്താണെന്ന് കേട്ടു‌ കേള്‍വി പോലുമില്ലാതെ സ്വദേശത്തു നിന്നു അറബി നാട്ടില്‍ എത്തുന്ന മറുനാട്ടുകാര്‍ക്കു  പറ്റുന്ന ഗുലുമാലുകളും അബദ്ധങ്ങളും നിരവധിയാണ്. നാട്ടില്‍നിന്നു അറബു രാജ്യങ്ങളില്‍  വിമാനമിറങ്ങുമ്പോള്‍ മുതല്‍ തുടങ്ങുന്ന ഭാഷാമാരണങ്ങള്‍ ചിലര്‍ക്ക് വര്‍ഷങ്ങള്‍ തന്നെ നീളുന്ന പൊല്ലാപ്പുകളാ ണ്  വരുത്തി വയ്ക്കുന്നത്.
സഹായിക്കാന്‍ നാട്ടുകാരോ , കൂട്ടുകാരോ അതുമല്ലെങ്കില്‍  ജോലി വാഗ്ദാനം ചെയ്യുന്ന കമ്പനി അധികൃതരോ ഇല്ലെങ്കില്‍
ഗള്‍ഫിലെത്തുന്ന ഹതഭാഗ്യന്റെ ജാതകത്തിലെ  ഗുളികന്‍ രണ്ടും കല്‍പ്പിച്ചു ,ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയായി.
ഗള്‍ഫില്‍ ജോലിതേടി എത്തുന്ന വിദേശിയര്‍ ആദ്യം നേരിടുന്നകടമ്പയാണ് ഇഖാമ (റെസിടെന്ഷ്യല്‍ പെര്‍മിറ്റ്‌) സംഘടിപ്പിക്കല്
ഇഖാമയെ  ഇക്കാമ എന്നും ചിലര്‍ സൌകര്യാര്‍ത്തം അക്കാമ്മ എന്നും വിളിക്കും.
മുസ്ലിമുകള്‍ക്കു പച്ച നിറത്തിലും അമുസ്ലിമുകള്‍ക്ക് ചുമപ്പു കലര്‍ന്ന തവിട്ടു നിറത്തിലും അറബി പാസ് പോര്‍ട്ട്‌ അധികൃതര്‍ (ജവാസാത്ത് എന്ന് അറബി നാമം) നല്‍കുന്ന ഈ കുന്ത്രാണ്ടം പ്രാണ വായുവിനേക്കാള്‍ വലുതാണ്‌ ഓരോ വിദേശിക്കും.ഈ സുനാപ്പി  ഇല്ലാതെ സൗദി അറേബിയയില്‍ താമസിക്കുകയോ,ജോലി ചെയ്യുകയോ ചെയ്‌താല്‍ എപ്പോള്‍ അകത്തു പോയി എന്ന് ചോദിച്ചാല്‍ മതി.ഗള്‍ഫില്‍ എത്തുന്ന വിദേശികള്‍ തങ്ങളുടെ ഒരവയവം പോലെ ഇക്കാമ എന്ന ഈ വിശിഷ്ട വസ്തുവിനെ സദാ കൂടെ കൊണ്ട് നടക്കണം എന്നതാണ് നാട്ടു നടപ്പ് .
ഒരു സ്ഥലത്തുനിന്നു  വേറോരിടത്തെക്ക് പോകുന്ന വഴിയിലോ,ജോലി സ്ഥലത്തോ , ചെക്ക് പോയന്റിലോ എവിടെ വച്ചും പോലീസ് പരിശോധന നടക്കാം..തലങ്ങും വിലങ്ങും ചീറിപ്പായുന്ന അറബി പോലീസിനു നമ്മളെ കാണുമ്പോള്‍ വെറുതെ
(മലയാളികളുടെ ഉടായിപ്പ് കള്ള ലക്ഷണം കണ്ടിട്ടും ആകാം) ചോദിയ്ക്കാന്‍ തോന്നും "ജീബു ഇഖാമ" (ഇക്കാമ തരുഎന്ന്) നമമുടെ നാട്ടിലെ പോളിസുകാരുടെത് പോലെ കപ്പടാ മീശയൊന്നും ഇല്ലെങ്കിലും നിയമങ്ങള്‍ കിറുകൃത്യമായി നടപ്പാക്കുന്ന അറബി നാടുകളിലെ  .പോലിസിനെ കാണുമ്പോള്‍ തന്നെ കിടുകിടാ വിറയ്ക്കുന്ന നമ്മള്‍ അവരുടെ അറബി പ്രയോഗം കൂടിയാകുമ്പോള്‍
പേടികൊണ്ടു ഒന്നും രണ്ടും നിന്നപടി സാധിക്കുന്ന അവസ്ഥയിലും  ആകും..പലപ്പോഴും ...ഭാഷ അറിയാത്തതിന്റെ കുഴപ്പം ചിലപ്പോള്‍ കൈപ്പേറിയ അനുഭവം ആയോ ,എല്ലാവരാലും എന്നും ഓര്‍ക്കപ്പെടുന്ന ഒരക്കിടി ആയോ ജീവിതത്തില്‍ തൂങ്ങി പിടിച്ചു കിടന്നെന്നും വരാം  ! അറബിയല്ലാതെ ലോകത്തിലെ മറ്റൊരു ഭാഷയും പഠിക്കില്ലെന്നു ശപഥം എടുത്തത് പോലെ യാണ്  ദൈവം സഹായിച്ചിട്ടു സൌദി പോലീസിന്റെ പെരുമാറ്റം .മലയാളം അല്ലാതെ വേറൊരു ഭാഷയും പഠിക്കില്ലെന്നു വാശിയില്‍ ഒട്ടും പിന്നോട്ട് പോകാത്തവരാണല്ലോ നമ്മളും..
ഇഖാമ ഉണ്ടായിട്ടും  അറബി പറയാനോ കേള്‍ക്കുന്നത് മനസിലാക്കാനോ കഴിയാത്തത് മൂലം മണിക്കൂറുകളോളം
ഞങ്ങളുടെ ഓഫിസിലെ ലക്ഷ്മണന്‍ എന്ന തമിഴ് നാട്ടുകാരന്‍ പോലീസ്  കസ്റ്റഡിയില്‍   ആയി പോയ ഒരു സംഭവം സുഹൃത്തുക്കള്‍ ക്കിടയില്‍ വളരെ നാളുകളായി കൂട്ടച്ചിരി ഉയര്‍ത്തുന്ന ചര്‍ച്ചാ വിഷയമാണ്.സംഭവം ഉണ്ടായത് ഇങ്ങനെയാണ്.ഓഫീസില്‍ നിന്നു കുറച്ചു ദൂരെ കൂട്ടുകാര്‍ക്കൊപ്പംമാണ് കഥാ നായകന്‍ മധുരൈ മണി മാമന്‍ ശ്രീമാന്‍
ലക്ഷ്മണന്‍ പെരുമാള്‍ താമസിക്കുന്നത്.രാവിലെ ഏഴു  മണിക്ക് തന്നെ കോട്ടും സൂട്ടും ഒക്കെ ഇട്ടു കലൈഞ്ജര്‍ കരുണാ നിധിയെ പോലെ ഒരു കറുത്ത കണ്ണടയും ഫിറ്റു ചെയ്തു പതിവ് പോലെ അപ്പാവി ഓഫീസിലേക്ക് കാല്‍നടയായി കയ്യും വീശി  വച്ച്‌ പിടിക്കുകയായിരുന്നു. രാവിലെ ആയതിനാല്‍ റോഡിലെങ്ങും അത്ര തിരക്കില്ല.കടകളും തുറന്നിട്ടില്ലായിരുന്നു.ഇടയ്ക്ക് പോലീസ് വണ്ടികള്‍ പാഞ്ഞു പോകുന്നത് ശ്രദ്ധിക്കാതെ "നാന്‍ ആണയിട്ടാല്‍ അത് നടന്തിടുവേ..."എന്ന പാട്ടും പാടി ലക്ഷ്മണന്‍ തന്‍റെ ജൈത്ര യാത്ര തുടരുകയാണ്.ഇടയ്ക്ക് നടത്തത്തിനിടയില്‍ അഴിഞ്ഞു പോയ ഷുലേസുകെട്ടാന്‍ വേണ്ടി അടഞ്ഞു കിടന്ന ഒരു കടയുടെ മുന്നില്‍ പുള്ളിക്കാരന്‍ ഒന്ന് നിന്നു.പിന്നെ ചാഞ്ഞും ചെരിഞ്ഞും
ഇരുന്നും നിന്നും ഷു ലേസു കെട്ടുകയും അഴിക്കുകയും വീണ്ടും മുറുക്കി കെട്ടുകയും ഒക്കെ ചെയ്തു കൊണ്ടിരുന്നു.
കുറച്ചു സമയം അങ്ങനെ പോയി.ഒരു വണ്ടി ബ്രേക്ക് ചവിട്ടുന്ന അലര്‍ച്ചയും ഉച്ചത്തിലുള്ള അറബി ഭാഷണവും കേട്ടാണ്
ലക്ഷ്മണന്‍ തല ഉയര്‍ത്തിയത്‌.മുന്നിലതാ പോലീസ് ജീപ്പും ജീപ്പില്‍ ഈര്‍ക്കിലി പോലിരിക്കുന്ന ഒരു അറബി പോലീസും.
ആള് ഈര്‍ക്കിലി പോലാ ണ് ഇരിക്കുന്നതെങ്കിലും പോലീസല്ലേ ! "ഫെന്‍ റോ?  ജീബു ഇഖാമ" ഈര്‍ക്കിലി  പോലീസ് അലറി.
അലര്‍ച്ച  കേട്ടു‌  ലക്ഷ്മനന്ടെ സപ്ത നാഡികളും തളര്‍ന്നു. എം എ വരെ  പഠിച്ചവനാണ്  താന്‍ എന്ന് ഇടയ്ക്കിടയ്ക്ക് ലക്ഷ്മണന്‍  വീമ്പിളക്കാറുണ്ടെങ്കിലും തമിഴ് അല്ലാതെ വേറൊരു ഭാഷയും  അയാള്‍ക്കറിയില്ല എന്നതാണ് വാസ്തവം !പോലീസിന്റെ ചോദ്യം കേട്ടതോടെ വയറിന്റെ ഉള്ളില്‍ നിന്നു മേലോട്ട് കത്തി കയറിയ ഒരു തീഗോളം വന്ന്‌ ലക്ഷ്മണന്‍റെ തൊണ്ടയില്‍ നിന്നു നാലഞ്ചു മിനിട്ട് നേരം നിന്നു  കത്തി...തൊണ്ട വരണ്ടുണങ്ങി കരിഞ്ഞു.!!.ക്ഷമയില്ലാതെ ഈര്‍ക്കിലി പോലീസ് വീണ്ടും മുരണ്ടു.."ജീബു ഇഖാമ.." സംഭവം എന്താണെന്ന് എത്ര ആലോചിച്ചിട്ടും ലക്ഷ്മണനുപിടികിട്ടുന്നില്ല.അറബിയിലെ ഒരു വാക്ക് പോലും അറിയില്ലാത്ത ആ പാവം തമിഴന്‍ കുഴങ്ങി..നിഷ്കളങ്കതയ്ക്കുഞങ്ങള്‍ ഏര്‍പ്പെടുത്തിയ  നോബല്‍ പ്രൈസ് നേടിയ ആളാണ്‌ ലക്ഷ്മണന്‍ എങ്കിലും
 സ്വതവേ ഒരു ഫ്രോഡു ലുക്കുള്ള അയാളുടെ പെരുമാറ്റം ഈര്‍ക്കിലി പോലിസിനെ അസ്വസ്ഥനാക്കി. "ജീബു ഇഖാമ്മ"   പോലീസ് കാരന്റെ സ്വരം കനത്ത പ്പോള്‍  എന്തും  വരട്ടെ എന്ന് കരുതി ലക്ഷ്മണന്‍ തന്‍റെ മാതൃ ഭാഷയായ തമിഴില്‍ തിരിച്ചു പേശാന്‍ തുടങ്ങി."അക്ക അമ്മ (അക്കാമ്മ )എല്ലാം അങ്കെ ഊരില്‍ ഇരുക്കേന്‍ സാര്‍.നാന്‍ മട്ടും താന്‍ ഇങ്കെ ഇരിക്കേന്‍..".   .വിചിത്രമായ മറുപടികേട്ട് അറബി പോലീസ് ഞെട്ടി..വീണ്ടും അറബി പ്രയോഗം .".ജീബു ഇഖാമ"
ലക്ഷ്മനന് ധൈര്യം സംഭരിച്ചു വീണ്ടും തിരിച്ചടിച്ചു ..അതാ സാര്‍ നാന്‍ ശോന്നെ ..അക്കാമ്മാ എല്ലാം അങ്കെ മധുരൈ ഊരിലെ  ഇര്ക്കേം ..നാന്‍ മട്ടും താന്‍ ഇങ്കെ വേലയ്ക്കു വന്തേന്‍ .."ക്ഷമയുടെ നെല്ലിപ്പലകയും തകര്‍ന്ന ഈര്‍ക്കിലി പോലീസ് അന്താരാഷ്ട്ര കുറ്റവാളിയെ തൊണ്ടിയോടെ പൊക്കിയ ജയിംസ് ബോണ്ടിനെ പോലെ  ലക്ഷ്മണനെ പിടിച്ചു വണ്ടിയില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ഇതിനിടയില്‍ വാര്‍ത്ത ഓഫീസിലും എത്തി .ഉടനെ വിവരം തിരക്കി
കമ്പനിയുടെ സ്പോന്‍സര്‍ ആയ സൗദി സ്വദേശി അബ്ദുല്‍ അസീസിനെയും കൂട്ടി മാനേജര്‍ പോലിസ് സ്റ്റേഷനിലേക്ക് കുതിച്ചു.
അറബി പോലീസും സൗദി സ്പോന്സരും തമ്മില്‍ കണ്ടതോടെ ലക്ഷ്മണന്റെ ഇഖാമ എന്ന അന്താരാഷ്ട്ര പ്രശ്നത്തിന്
പരിഹാര മായി. തിരിച്ചറിയല്‍ രേഖയായ ഇഖാമ യെക്കുറിച്ചാണ് പോലീസ് ചോദിക്കുന്നതെന്ന് അറിയാതെ നാട്ടില്‍ കഴിയുന്ന അക്ക  യെയും അമ്മയെയും കുറിച്ചാണ് ഈര്‍ക്കിലി പോലീസ് ചോദിക്കുന്നതെന്ന് കരുതി ഉത്തരം പറഞ്ഞതാണ്
ലക്ഷ്മണനെ പോല്ലപ്പിലാക്കിയതെന്നു മാനേജര്‍ തമിഴില്‍ പറഞ്ഞതോടെ ലക്ഷ്മണന്റെ ചുണ്ടിലും ഒരു ചിരി പൊട്ടി ..
അത് സാര്‍ നാം നെനച്ചു..ഊര് ലെ അക്ക അമ്മവേ കൂപ്പിടറെ..ന്നു...ഇക്കാമ വേ കൂപ്പിടറെ..ന്നു മൊതലി ലെ അവന്കളുക്കു ശോല്ലക്കുടാതാ !! എന്നാ സാര്‍ ഇവങ്ക എല്ലാം ഇപ്പടി ..??? ലക്ഷമണന്‍റെ  ന്യായ വാദങ്ങള്‍ക്കിടയില്‍
ഞങ്ങള്‍ പൊട്ടി പൊട്ടി ചിരിക്കുകയായിരുന്നു...
-------------------------------------------------------------------------------
വായിച്ചു ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതൊന്നു പറഞ്ഞിട്ട് പോയ്ക്കുടെ മാഷേ ..

22 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

keralainside.net പറഞ്ഞു...

This post is being listed by Keralainside.net.This post is also added in to favourites [ തിരെഞ്ഞെടുത്ത പ്പോസ്റ്റുകൾ]category..
visit Keralainside.net.- The First Complete Malayalam Flash Agregattor
thank you..

Pranavam Ravikumar a.k.a. Kochuravi പറഞ്ഞു...

Hi,

Please see comment for this post here in this blog:


http://enikkuthonniyathuitha.blogspot.com/

Thanks

Kochuravi

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഒരുപാടിഷ്ടപ്പെട്ടു.

Kalavallabhan പറഞ്ഞു...

അക്കാമ്മ കൂടെയുണ്ടെന്ന് ലക്ഷ്മണൻ നാട്ടിലേക്കെഴുതുമ്പോഴുണ്ടാവുന്ന പുലിവാലും കാണാൻ കഴിയുന്നു

അജ്ഞാതന്‍ പറഞ്ഞു...

comment from Pranavam Ravikumar
http://enikkuthonniyathuitha.blogspot.com/

വായിച്ചു ചിരിച്ചു... അറബി രാജ്യത്ത് പോകുന്നവര്‍ക്ക് ഈ പോസ്റ്റ്‌ ഉപകാരമാകും,,, അങ്ങനെ ഞാന്‍ ഒരു അറബി വാക്ക് പഠിച്ചു "അക്കാമ" :-)

ഇതുപോലെ എത്രയോപേര്‍ ഭാഷയറിയാതെ കഷ്ടപെടുന്നുണ്ട്... ജോലി അന്വേഷിച്ചു പോകുന്നവര്‍ ആ സ്ഥലത്തെ ഭാഷ പഠിക്കേണ്ടത് അത്യാവശ്യമാണ്.. പക്ഷെ ഈ അറബികള്‍ക്ക് ഇംഗ്ലീഷ് അറിയില്ലേ...

എങ്കില്‍ നമ്മുടെ അണ്ണന് ഈ അനുഭവം വരില്ലായിരുന്നു.....

ആശംസകള്‍

the man to walk with പറഞ്ഞു...

അക്കാമ്മാ എല്ലാം അങ്കെ മധുരൈ ഊരിലെ ഇര്ക്കേം..
:)

Best wishes

bijilkolary പറഞ്ഞു...

rameshetta kalkki :)

പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) പറഞ്ഞു...

ആ ലക്ഷ്മണന് മലയാളം വായിക്കാന്‍ അറിയില്ല എന്ന എന്ന ധൈര്യത്തില്‍ അല്ലെ ഈ കടും കൈ
ഓര്‍മയുണ്ടല്ലോ പണ്ട് കിട്ടിയ ഒരു കോടിയുടെ മാനനഷ്ട കേസ്

രമേശ്‌അരൂര്‍ പറഞ്ഞു...

പദ്മ ചന്ദ്രാ സംഭവം നടന്നത് തന്നെ. ഇപ്പോള്‍ ശ്രീമാന്‍ ലക്ഷമണന്‍ പെരുമാളിന് കൊഞ്ചം കൊഞ്ചം മലയാളം തെരിയും.. ബ്ലോഗില്‍ അക്കാമ്മ പ്രശ്നം വന്നത് ഹോട്ട് മെയില്‍ ആയി ലക്ഷ്മണന്റെ ചെവിയിലും എത്തിയിട്ടുണ്ട് .ഇനി എന്തോരോക്കെയോ സംഭവിക്കുമോ എന്തോ !എന്റെ ആറ്റുകാല്‍ അമ്മച്ചീ ...

33530848 പറഞ്ഞു...

വളരെ നനായിരിക്കുന്നു...
എല്ലാവിത ഭാവുകങ്ങളും നേരുന്നു .....

സിദ്ധീക്ക് തൊഴിയൂര്‍ പറഞ്ഞു...

എങ്കിലും എന്‍റെ ലക്ഷ്മണാ...
ആശംസകള്‍...ഒരു നല്ല കഥ

jayarajmurukkumpuzha പറഞ്ഞു...

valare nannaayittundu..... aashamsakal......

രമേശ്‌അരൂര്‍ പറഞ്ഞു...

ഒരു പേരിലെന്തിരിക്കുന്നു അല്ലെ മിസ്ടര്‍ 33530848
നര്‍മം നുകരാന്‍ എത്തിയതിനു നന്ദി!
പ്രണവം രവികുമാര്‍ ,കുസുമം ,കലാവല്ലഭന്‍,കേരള ഇന്‍ സൈഡ് നെറ്റ് ,ബിജില്‍ ,സിദ്ദിക്ക് തൊഴിയൂര്‍ ,
ദി മാന്‍ ടു വാക്ക് വിത്ത്,ജയ രാജ് മുരുക്കുംപുഴ
എന്നിവര്‍ക്കും സ്നേഹാശംസകള്‍

Pony Boy പറഞ്ഞു...

എത്രയോ ഇല്ലീഗൽ ഇമിഗ്രന്റ്സ് ഉണ്ട് സൌദിയിൽത്തന്നെ....പൊതുമാപ്പിനു കാത്തിരിക്കുന്നവർ...യുഎഇലും ധാരാളമുണ്ട് ഇത്തരമാൾക്കാർ ..പക്ഷേ ഇവിടെ സിവിൽ വേഷത്തിലെ സിഐഡികളാണ് ഐഡി ചോദിച്ചു വരുന്നത്.

എന്തൊക്കെയായാലും അറബിപ്പോലീസിന്റെ പെരുമാറ്റം പ്രശസനീയമാണ്...

രമേശ്‌അരൂര്‍ പറഞ്ഞു...

പോണി ബോയ്‌ യുടെ ബ്ലോഗ്‌ കണ്ടു പിടിക്കാന്‍ കഴിയുന്നില്ല.അറബി അക്ഷരങ്ങള്‍ തന്നെ കാരണം.എന്തായാലും ലക്ഷ്മണന്റെ വിശേഷം അന്വേഷിച്ചു വന്നതിനു നന്ദി.സൌദിയിലും സി ഐ ഡി കള്‍ ഉണ്ട്.അവരില്‍ പലരും ടാക്സി കാറുകള്‍ ഓടിക്കുന്നവരാണ് എന്നുള്ള താണ് കൌതുകകരം.
അനധികൃത കുടിയേറ്റം,യാത്രരേഖകള്‍,ഇഖാമ എന്നിവ ഇല്ലാത്തവരുടെ പ്രശ്നങ്ങള്‍ വളരെ സങ്കീര്‍ണമാണ്.അവ പ്രതിപാദിക്കുന്ന ഒരു ആര്‍ട്ടിക്കിള്‍ ഒരുങ്ങി വരുന്നു.
ഉടന്‍ പ്രതീക്ഷിക്കാം.ആശംസകള്‍...

linu rk nair പറഞ്ഞു...

ഇക്കാമ ennu kettite undayrunullu ipozha manasilayathu...

salil പറഞ്ഞു...

ഇത്തരം ‘അക്കാമ്മ’ക്കഥകൾ ഇനിയും പോരട്ടെ; കുറെക്കഴിഞ്ഞ് ഒരു രസികൻ പുസ്തകവുമാക്കാം :)

ഇസ്മായില്‍ കുറുമ്പടി shaisma.co.cc പറഞ്ഞു...

ഇവിടെ ഒരു മലബാരിയോട് 'സ്ലോനക്ക്'(സുഖമല്ലേ) എന്ന് ചോതിച്ചത്രേ സ്വദേശി അറബി.
ഞാന്‍ സിലോണ്‍ അല്ല മലബാരിയാ എന്ന് തിരുത്തിയത്രേ പാവം മലയാളി!

mayflowers പറഞ്ഞു...

രസകരമായിട്ടുണ്ട് കേട്ടോ..
കിലുക്കം എന്ന പടത്തിലെ ജഗതിയും ഹിന്ദിക്കാരന്‍ ഗുണ്ടയും തമ്മിലുള്ള സംഭാഷണം ഓര്‍ത്തുപോയി...

jayanEvoor പറഞ്ഞു...

പാവം ലക്ഷ്മണൻ!

അയാൾക്കു പ്രാണവേദന; നമുക്കു പൊട്ടിച്ചിരി.

കൊള്ളാം വിവരണം!

Lijimon Parayil പറഞ്ഞു...

ലെക്ഷ്മണന്‍ കഥകള്‍ - 2 ഉണ്ടല്ലോ അത് ഇത് വരെ ഇറക്കിയില്ലേ നിങ്ങള്‍ കേട്ടില്ലായിരുന്നോ ഭായി

കാഴ്ചകളിലൂടെ പറഞ്ഞു...

good pls keep it up

sajeev

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍