ആമുഖമായി ഒന്ന് പറഞ്ഞോട്ടെ ..ഞങ്ങട വാര്‍ഡില്‍ പഞ്ചായത്ത് മെമ്പറാകാനുള്ള ആക്രാന്തം മൂത്ത് എലക്ഷനു നിന്ന സഖാവ് ആക്രാന്തം ബൈജു ഒന്നാം നിലയില്‍ അമിട്ട് പൊട്ടുന്നത് പോലെ പൊട്ടി ..അതിന്റെ ആഹ്ലാദം പങ്കിടുന്ന തിരക്കിലാണ് ഞങ്ങട പാര്ട്ടീലെ മറ്റേ മൂരാച്ചി ഗ്രുപ്പുകാര്‍...തെറിയും തുണി പൊക്കിക്കാണിക്കലും തമ്മില്‍ തല്ലുമായി ആകെ ജഗ പൊഗ..
പൊറിഞ്ചുവേട്ടന്റെ സംഭവ ബഹുലമായ ജീവിത കഥയുടെ ഒന്നാം ഭാഗം വായിച്ചു ബൂലോകത്ത് നിന്നു കിട്ടിയ പ്രതികരണങ്ങള്‍ വിലയിരുത്തി ഞങ്ങളുടെ വാര്‍ഡിലെ ബ്രാഞ്ച് സെക്രട്ടറി "ചെഗുവേര സുഗുണന്‍ " പഞ്ചായത്ത് ഇലക്ഷന് ശേഷം കൂടിയ 'ചെളി വാരി എറിയല്‍' കമ്മറ്റിയില്‍ ഇങ്ങനെ പറഞ്ഞത്രേ . "ഈ പൊട്ടം ബൈജുന നിര്‍ത്തിയ സാനത്തു നുമ്മട പൊറിഞ്ചുന നിര്‍ത്തിയാരുന്നങ്കി ഇതീക്കൂടുതല്‍ ഓട്ടു കിട്ടുമാരുന്നു .. "
ഇതറിഞ്ഞ പൊറിഞ്ചു അരൂര് മുഴുവന്‍ കേള്‍ക്കെ ഒരാട്ട് ആട്ടിയത്രേ !.".ഫാ...എന്റ പട്ടി പോകും കണ്ടവംമാരുടെ വീട്ടു പടിക്കെ ..ഓട്ടു തെണ്ടാന്‍ .............ഈ പൊറിഞ്ചുവേ..... മാനം മര്യാദി ഒള്ളവനാ ..നാണോം മാനോം ഇല്ലാത്ത ചെറ്റകളാ..ഓട്ടിനു നിക്കേം ..മറ്റേം ചെയ്യണ...എന്നാത്തിനാ ? കയ്യിട്ടു വാരാനല്ലേ
ഇവമ്മാര് ഓട്ടെന്നും രാഷ് ട്രീയൊന്നും ഒക്ക പറഞ്ഞു നെരങ്ങണത് !! .ഹല്ലാ പിന്ന ... പൊറിഞ്ചു ഈ അരൂക്കരെ നടന്നു തെണ്ടിയാലും ..പഞ്ചായത്തില കലത്തീ ..കയ്യിട്ടു വാരമ്പോ വുകേല ..കെട്ടാ ..."
അത് പോട്ട ....നുമ്മക്കു നുമ്മട കാര്യത്തിലാട്ട് കടക്കാം .
അന്ന് വെളുപ്പിനെ ഉണ്ടായ ആ 'കശ പെശ' ക്കു ശേഷം പൊറിഞ്ചു ചെമമീന്‍ കച്ചവടം നിര്‍ത്തി ..പാപ്പു മാപ്ലക്കും വയ്യാതായി എന്ന് കൂട്ടിക്കോ ..
പൊറിഞ്ചു വിന്റെ ഉദാസീനത കണ്ടു ഒരു ദിവസം ലില്ലിക്കുട്ടി ഉറഞ്ഞു തുള്ളിക്കൊണ്ട് വന്നു ചോദിച്ചു :"ഹല്ലാ നിങ്ങ ഇതെന്നാത്തിനോള്ള പൊറപ്പാടാ ...മനുഷേനെ ? ഇങ്ങന പോയാ ഈ വീട്ടീ തീ പൊകയേല കെട്ടാ" .പിന്നെ പാപ്പു മാപ്ല കേള്‍ക്കെ .".അപ്പനാണങ്കി ഇന്നാ നാളേന്നും പറഞ്ഞു കുഴീലേക്കു കാലും നീട്ടി കെടക്കേണ്
അങ്ങേര ഇങ്ങന ഇട്ടു നരകിപ്പിക്കാ ത വേഗം അങ്ങാട്ട് കെട്ടിയെടുക്കണേ എന്റ വേഗുല മാതാവേ .."
"എടീ കൂത്തിച്ചീ ഞാഞ്ചത്തിട്ടു.. വേണാ ..നിനക്ക് വിരിയാണി തിന്നാന്‍ ...എടാ പൊറിഞ്ചുവേ നീയിതു കേക്കണി ല്ലേടാ ..തന്തക്കാലാ ..അവ്ട കഞ്ഞി നാവിക്കിട്ടു ഒന്ന് കൊടുക്കെടാ ..@#***%*##@.മോനെ " തന്‍റെ ആയുസിനു കോടാലി വയ്ക്കുന്നത് പോലെയുള്ള ലില്ലിക്കുട്ടി യുടെ വാക്കുകള്‍ കേട്ട പാപ്പു മാപ്ല തനിക്കു അറിയാവുന്ന തെറികളൊക്കെ വിളിച്ചു പറഞ്ഞ് ആത്മ രോഷം പ്രകടിപ്പിച്ചു ..
കാര്യം ഇങ്ങനെയൊക്കെ യാണെങ്കിലും പൊറിഞ്ചു വിന്റെ മനസ്സില്‍ തന്‍റെ ശോഭനമായ ഭാവി വെസനസിനെ പ്പറ്റിയുള്ള ഒരു മനോഹരമായ സ്വപ്നം വിരിഞ്ഞു വരുന്നുണ്ടായിരുന്നു .എന്താണെന്നോ അത് ?
-ഒരു .ചായക്കച്ചവടം .!!-
ചെമ്മീന്‍ കച്ചവടം പോലെയല്ല ചായക്കച്ചവടം ..അത് വെച്ചടി വെച്ചടി കേറിക്കേറി പോകുന്ന ഒരു ഭയങ്കര വെസനസാണ്...അരൂ ..അമ്പലം പടിഞ്ഞാപ്രത്ത് റോഡരുകില്‍ നൈറ്റ് വണ്ടിക്കട നടത്തുന്ന ആ അരവിന്ദന്‍ ഇപ്പൊ ആരാ ?വല്ല്യേ ചായക്കട മൊതലാളി അല്ലേ !! അരൂരിലെ ആദ്യ നൈറ്റുകട സ്ഥാപിച്ച മഹാനായിരുന്നു അരവിന്ദന്‍ ചേട്ടന്‍ ..എനിക്ക് തോന്നുന്നു ഈ നൈറ്റ് കട പ്രസ്ഥാനം കണ്ടു പിടിച്ചത് തന്നെ ഈ അരവിന്ദന്‍ ചേട്ടനാണെന്നു !!നേരത്തെ ഇല്ലത്തും പടിക്കല്‍ കൊവാലീട സൈക്കിള്‍ ഷാപ്പിനടുത്ത് പകല്‍ കച്ചോടത്തിനു ഒരു കട ഇട്ടിരുന്നതാ ..ഇപ്പൊ വണ്ടിക്കടെം കൂട്ടി കട രണ്ട്!!
പകലിവിടക്കച്ചോടം !രാത്രി അവിടക്കച്ചോടം!!കാശാണെങ്കി കുമുകുമാന്നു അങ്ങാട്ട് കുമിഞ്ഞു കൂടുകേല്ലെ!! ഇതെവിടക്കൊണ്ടേ വെക്കണെന്റപ്പാ ...മൂന്നു പെമ്മക്കളേം പുഷ്പം പോലേല്ലേ കല്യാണം കഴിപ്പിച്ചു വിട്ടത് !എല്ലാം ചായക്കച്ചോടത്തീന്നു ഒണ്ടാക്കീതാ.. " അരവിന്ദന്‍ ചേട്ടന്റെ കച്ചോടം കാണാന്‍ തന്നെ എന്ത് രസമാണെന്നറിയാവാ .??..
രാത്രി അരുണാ തീയറ്ററില്‍ സെക്കണ്ട് ഷോയും കഴിഞ്ഞു വരുന്നവരും ലോറിക്കാരും ഒക്കെ യാണ് അയാളുടെ പ്രധാന കസ്റ്റമേഴ്സ് ".മൊട്ട . ആംപ്ലേയ്റ്റ് " എന്ന് വിളിക്കുന്ന ഓംലേറ്റാണ് കടയിലെ വിശേഷാല്‍ പ്രസാദം ..അരവിന്ദേട്ടന്റെ ആംപ്ലേറ്റും ബ്രെഡും കഴിക്കുന്നത് അന്ന് വല്യ സ്റ്റാറ്റസ് കിട്ടുന്ന ഏര്‍പ്പാടായിരുന്നു.. ...ഞങ്ങളുടെ നാട്ടില്‍ വേറെ ഒറ്റ കടയില്‍ പോലും ആമ്പ്ലെയ്ട്ടു കണികാണാന്‍ പോലും കിട്ടിയിരുന്നില്ല അത് വരെ ..ആര്‍ക്കും ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് പോലും അറിയില്ല .. അരവിന്ദേട്ടന്‍ ബോംബയിലെ ഏതോ ഹിന്ദിക്കാരനില്‍ നിന്നാണത്രേ ആമ്പ്ലെയ്ട്ടു നിര്‍മാണ വിദ്യ സ്വായത്തമാക്കിയത് ! അയാളാണ് പിന്നെ അരവിന്ദ് ഏട്ടന്റെ മൂത്ത മകള്‍ കൊച്ചമ്മിണിയെ അടിച്ചു മാറ്റിക്കൊണ്ട് പോയതും ..മകള്‍ ഒരെണ്ണം തലയില്‍ നിന്നു ഒഴിവായി പോയെങ്കില്‍ എന്താ ? പണ്ട് പുളിച്ച ദോശയും ചമ്മന്തിയും മാത്രം വിറ്റു ഈച്ചേം ആട്ടി ഇരുന്നിരുന്ന അരവിന്ദേട്ടന്‍ ഇന്ന് അന്തസ്സുള്ള ഒരു ചായക്കട മൊതലാളി ആയി മാറിയില്ലേ ! ഒന്നര രൂപ ആയിരുന്നു അന്ന് ഓംലെറ്റിന്റെ താങ്ങ് വില ..എന്നെ പോലുള്ള ദരിദ്ര പണ്ടാരങ്ങള്‍ക്ക് ആ കാലത്തൊന്നും താങ്ങാന്‍ പറ്റാത്ത വിലയും !
ചെലവന്മാരോക്കെ സെക്കണ്ട് ഷോയും കഴിഞ്ഞു വന്നു അരവിന്ദന്റെ കടയില്‍ കയറി ഞെളിഞ്ഞിരുന്നു "ഒരാംപ്ലെയ് റ്റ് .."എന്ന് ഗമയില്‍ പറയുന്നത് കേട്ടു ഞാന്‍ മാറിനിന്നുകൊതിയൂറി വെള്ളമിറക്കി പ്രാകി പ്രാകി അവന്മാരുടെ തല പൊളിച്ചിട്ടുണ്ട് ..ഒരു മനസാക്ഷിയും ഇല്ലാതെ ബ്രഡും കൂട്ടി ആംപ്ലേയ്ട്ടു തിന്നവന്മാര്‍ പിറ്റേന്ന് കടയില്‍ വന്നു "അരവിന്ദേട്ടാ ഇന്നലെ മൊട്ട അല്പം കേടായിരുന്നെന്നു തോന്നണു ..അത് തിന്നതീ പിന്ന ഭയങ്കര വയറു വേദന.! വയറിനു ഒരൊഴിവും കിട്ടീട്ടില്ല..ഇന്നൊരു നാരങ്ങാ പിഴിഞ്ഞ കട്ടന്‍ കാപ്പി മാത്രം മതി "എന്ന് പരിതപിക്കുന്നത് കേട്ടു ഞാന്‍ ഊറി ഊറി ചിരിച്ചിട്ടുണ്ട് ..അങ്ങന തന്ന വേണം !!തീറ്റ പണ്ടാരങ്ങള്‍ക്ക് !!..
ആമ്പ്ലൈടിനു ഓര്‍ഡര്‍ കിട്ടിയാല്‍ ഉടനെ വരും അരവിന്ദേട്ടന്റെ ചോദ്യം "സിംഗി ളാ ..? ഡബി ളാ ..?"
അന്നൊക്കെ ഡബിള്‍ പറയുന്നവന്‍ രാജാവാണ് ! മുട്ട പൊട്ടിച്ചൊഴിച്ചു നുറുക്കിയ സവാളയും പച്ച മുളകും ഉപ്പും
കൂട്ടി ഒരു അലുമിനിയ ഗ്ലാസ്സിലിട്ടു ഒരു സ്പൂണുകൊണ്ട് അടിച്ചു പതപ്പിക്കുന്നതിന്റെ ഒച്ച രാത്രിയുടെ നിശബ്ദതയില്‍ കിലോമീറ്ററുകള്‍ക്കപ്പുറത്ത് വരെ മുഴങ്ങുമായിരുന്നു ..!! അരവിന്ദേട്ടന്റെ കടയില്‍ വന്നു കയറിയ ഐശ്യര്യ ദേവതയുടെ സൈറണ്‍ പോലെ ! അത് കേള്‍ക്കാനുള്ള മനക്കട്ടിയില്ലാതെ ആമ്പ്ലെയ്ട്ടു ഉണ്ടാക്കാന്‍
അറിയില്ലാത്ത മറ്റു കടക്കാര്‍ നേരത്തെ കടയും പൂട്ടി സ്ഥലം വിടുമായിരുന്നു !! ആമ്പ്ലൈട്ടു അടിക്കാന്‍ അറിയാത്തവരോന്നും തട്ടുകടയുമിട്ടു നൈറ്റ് കച്ചോടത്തിനു ഇറങ്ങിയിട്ട് കാര്യമില്ല എന്ന സ്ഥിതിയായി അരിക്ക് വകയൊപ്പിക്കാന്‍ പാടു പെടുന്ന ചില പാവത്താന്‍ മാര്‍ കസ്റ്റ മേഴ്സിനെ കൂട്ടാനുള്ള ഞ്ഞുണ്ക്ക് വിദ്യയുടെ ഭാഗമായി ഒണക്കക്കൊഴുവാ പോലെ ഇരിക്കുന്ന
അവരുടെ പെമ്പ്രന്നോത്തി മാരെ സാരീം ചു റ്റിച്ചു
അവരുടെ പെമ്പ്രന്നോത്തി മാരെ സാരീം ചു റ്റിച്ചു
അവര് വെറുതെ ഒറക്കം കളഞ്ഞതല്ലാതെ വേറെ
പ്രയോജനം ഒന്നും കിട്ടിയില്ല.. കടേ വരുന്നവംമാര്
ഒണക്ക
കൊഴുവാടെ കയ്യീന്ന് ഒരു ഗ്ലാസ്സ് പച്ച വെള്ളോം
വാങ്ങിക്കുടിച്ചു ഒരു വെടല ചിരീം ചിരിച്ചു
"അപ്പ ഇനി നാളക്കാണാട്ടൊ..ചേച്ചീ "ന്നും പറഞ്ഞു
നേരെ അരവിന്ദന്‍ ചേട്ടന്റെ ഓം ലറ്റ് തിന്നാന്‍
ഓടിപ്പാഞ്ഞു പോകും
ചില കടക്കാര്‍ ആമ്പ്ലെയ്ട്ടു നിര്‍മാണ വിദ്യ ഒളിഞ്ഞു പഠിക്കാന്‍ തക്കം പാര്‍ത്തു ചാരന്മാരെ അയച്ചു നോക്കി. ചാരന്മാര്‍ -"അരവിന്ദ ണ്ണാ കടയില്‍ പാല്‍ തീര്‍ന്നുപോയി കടുപ്പത്തില്‍ ഒരു ചായ വേണം" .".ഇതാ നല്ല ബീടിയാ ഇതൊന്നു വലിച്ചു നോക്ക് "എന്നൊക്കെ പറഞ്ഞ് പതുക്കെ അടുത്തു കൂടും ..
പക്ഷെ ബീഡി വാങ്ങി വലിച്ചിട്ടു അരവിന്ദേട്ടന്‍ ഒതുക്കത്തില്‍ അവരെ പരിപ്പ് വട പോലെ പാര്‍സല്‍ ചെയ്തു വിടുകയും ചെയ്യും ..അരവിന്ദേട്ടന്റെ അടുത്താ അവമ്മാര് വേകാത്ത പരിപ്പ് വേവിക്കാന്‍ വരുന്നത് !!.. അടിച്ചു പതപ്പിച്ച ആമ്പ്ലെയ്ട്ടു കൂട്ട് പരന്ന അലുമിനിയം പാനില്‍ ചൂടായിക്കിടക്കുന്ന എണ്ണയിലേക്ക് പരത്തിഒഴിക്കും ..പിന്നെ ഇരു വശത്തേക്കും പാന്‍ ഇളക്കി നാലഞ്ചു കൈക്ക്രിയകള്‍ ..ഇനിയാണ് തൃശൂര്‍ പൂരത്തിലെ കൂട്ട വെടിക്കെട്ട് പോലെ ആമ്പ്ലെയ്ട്ടു നിര്‍മാണ വിദ്യയിലെ ഏറ്റവും സുപ്രധാനമായ അരവിന്ദേട്ടന്റെ അഭ്യാസ പ്രകടനം ..ഒരു വശം മൊരിഞ്ഞു പാകമായ ആമ്പ്ലെയ്ട്ടു മറിച്ചിടുന്ന സൂത്രപ്പണിയാണത് ! കടയില്‍ ആമ്പ്ലെയ്ട്ടു തിന്നാല്‍ വരുന്നവരും വെറുതെ വരുന്നവരും വഴിപോക്കന്മാരും എല്ലാം കാണാന്‍ കൊതിക്കുന്ന ഇന്ദ്ര ജാല പ്രകടനം ! ഇരു വശങ്ങളിലേക്കും
കുലുക്കി പാനില്‍ നിന്നും അടര്‍ത്തിയെടുക്കുന്ന ആമ്പ്ലെയ്ട്ടു മുകളിലേക്ക് കറക്കി ഒരേറ് ആണ് ..തലയ്ക്കു മുകളിലേക്ക് കുതിക്കുന്ന ആമ്പ്ലെയ്ട്ടിനെ തല്‍ക്കാലം പറക്കാന്‍ വിട്ട് മറ്റു കസ്റ്റമര്‍ മാരോടായി ചോദിക്കും "അവിടെന്തു വേണം ? ഇവിടെന്തു വേണം ?" അരവിന്ദേട്ടന്‍ ഓര്‍ഡര്‍ എടുത്തു തീരുന്നത് വരെ ക്ഷമയോടെ ആകാശത്തു പറന്നു കളിക്കുന്ന ആമ്പ്ലെയ്ട്ടു പിന്നെ ദാ ..അരവിന്ദേട്ടന്‍ നീട്ടി പിടിച്ച പാനില്‍ സുരക്ഷിത മായി വന്നു ലാന്‍ഡ് ചെയ്യും.അതുവരെ ആമ്പ്ലെയ്ട്ടിനു എന്ത് സംഭവിക്കും എന്നറിയാതെ ശ്വാസം അടക്കി പിടിച്ചിരിക്കുന്ന പ്രേക്ഷകരില്‍ നിന്നു അപ്പോളായിരിക്കും ആശ്വാസത്തിന്റെ ദീര്‍ഘമായ ഒരു നെടുവീര്‍പ്പുയരുക ! ഹോ !!!..സമാധാനമായി !!ആപത്തൊന്നും സംഭവിച്ചില്ലല്ലോ .. !!
അരവിന്ദേട്ടന്‍ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ വീണ്ടും ചോദിക്കും "ഏയ് മൊട്ടേ .. കെഴങ്ങാ ? " മുട്ടക്കറി വേണോ അതോ കിഴങ്ങ് കറി മതിയോ "എന്നാണ് ചോദ്യം ..ഇത് കേട്ടു തന്നെ പരിഹസിച്ചതാണെന്ന് കരുതി മോട്ടത്തലയനായ ഒരു ലോറി ഡ്രൈവര്‍ അരവിന്ദേട്ടനെ ഒരിക്കല്‍ ചെറുതായിട്ടൊന്നു പെരുമാറി.അത് വേറെ കഥ .
അപ്പൊ ഈ വെസനസു പ്രമുഖനായ അരവിന്ദേട്ടനും അദ്ദേഹത്തിന്‍റെ ചായക്കടയും ഒക്കെയാണ് നമമുടെ പൊറിഞ്ചു വേട്ടന്റെ സങ്കല്‍പ്പങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്നത് ..അത് പോലൊരു ചായക്കട തൊടങ്ങണം ...ആമ്പ്ലെയ്ട്ടും ..പൊറോട്ടയും ..എറച്ചിക്കറീം ഒക്കെ വിക്കുന്ന ഒരു മഹാ പ്രസ്ഥാനം ! ഈ വള്ളോം തൊഴഞ്ഞു കായല് മുഴുവം നടക്കണത് ഒരന്തസ്സു കൊറവാണ്...നാട്ടുകാര് നാറികട ..വായിലിരിക്കണ
കേക്കേം വേണ്ട ..നുമ്മട കടേ നുമ്മ രാജാവ് ...!!ഹൈ ആലോചിക്കുമ്പ ത്തന്ന ദേ രോമാഞ്ചം വന്നു !!! ..പൊറിഞ്ചു ലില്ലിക്കു രോമാഞ്ചം കാണിച്ചു ...ശെ ..വെടക്കു കെട്ട മനുഷേന്‍ ..എനിക്കിതൊന്നും കാണണ്ട എന്ന് പറഞ്ഞ് ലില്ലി എഴുന്നേറ്റു പോയി .
അങ്ങനെ അരൂക്കുറ്റി കടത്തിന് സമീപം പൊറിഞ്ചു തന്‍റെ ചായക്കട യുടെ മഹത്തായ ഉത്ഘാടനം കുറിച്ചു.
ഫെറി റോഡരുകിലെ ഒരു മാടക്കട ..നടുക്ക് വെള്ളം വറ്റിയ തോട് ..ഇപ്പുറത്തു കട അപ്പുറത്ത് റോഡ് ..അതാണ് ഭൂമിശാസ്ത്രം .
ഫെറി റോഡരുകിലെ ഒരു മാടക്കട ..നടുക്ക് വെള്ളം വറ്റിയ തോട് ..ഇപ്പുറത്തു കട അപ്പുറത്ത് റോഡ് ..അതാണ് ഭൂമിശാസ്ത്രം .
അരൂക്കുറ്റി(പാദുവാ പുരം) പള്ളിയിലെ പെരുന്നാള്‍ ദിനത്തിലായിരുന്നു ഉത്ഘാടനം ...അരൂക്കുറ്റി പള്ളീ പെരുന്നാള്‍ അരൂര്‍ ,അരൂക്കുറ്റി,കുമ്പളം ,പനങ്ങാട് മുതല്‍ സമീപ തീരദേശ ഗ്രാമങ്ങളിലെ വളരെ പ്രധാനമായ പെരുന്നാള്‍ ദിനമാണ് ..അന്തോനീസു പുണ്യാളന്റെ നേര്ച്ചക്കഞ്ഞി കുടിക്കാനും കൈതപ്പുഴയിലെ ചങ്ങാട പ്രദക്ഷിണം കാണാനും
പഞ്ചാര അടിക്കാനും , പെരുന്നാള് കൂടാനുമായി പതിനായിരങ്ങള്‍ ഒഴുകിവരുന്ന സുദിനം ! മുച്ചീട്ട് കളിക്കാരും ,പന്നി മലത്ത് കാരും ,കറക്കി കുത്തുകാരും തെരുവുകളില്‍ വിലസുന്ന പെരുന്നാള്‍ !കള്ളനും പോലീസും അപ്പറോം ഇപ്പറോം നിന്നു വാതു വച്ചു കള്ള് കുടിക്ക ണ പെരുന്നാള് ..
പഞ്ചാര അടിക്കാനും , പെരുന്നാള് കൂടാനുമായി പതിനായിരങ്ങള്‍ ഒഴുകിവരുന്ന സുദിനം ! മുച്ചീട്ട് കളിക്കാരും ,പന്നി മലത്ത് കാരും ,കറക്കി കുത്തുകാരും തെരുവുകളില്‍ വിലസുന്ന പെരുന്നാള്‍ !കള്ളനും പോലീസും അപ്പറോം ഇപ്പറോം നിന്നു വാതു വച്ചു കള്ള് കുടിക്ക ണ പെരുന്നാള്‍ ..
ആളുകളുടെ തിക്കും തിരക്കും പ്രമാണിച്ചുള്ള കലക്ഷന്‍ മുന്നില്‍ കണ്ടാണ് പൊറിഞ്ചു കടയുടെ ഉത്ഘാടനം പെരുന്നാള്‍ ദിനം നോക്കി വച്ചത് ...കട തുറന്നു ..ഒരു മുന്നൂറു പേര്‍ക്കെങ്കിലും കുടിക്കാനും കഴിക്കാനും ആവശ്യമായ പലഹാരങ്ങളും പാലും ഒക്കെ നേരത്തെ തന്നെ സംഘടിപ്പിച്ചു ..തിരക്ക് കൂടിയാല്‍ കച്ചവടത്തിന്
റോഡിലൂടെ ആള്‍ക്കൂട്ടം ഒഴുകുകയാണ് ..ആരും കടയിലേക്ക് തിരിഞ്ഞു പോലും നോക്കുന്നില്ല ..ഇതെന്തു മറിമായം !!?? പൊറിഞ്ചു വിനു വേവലാതിയായി ..കര്‍ത്താവേ ..ഇങ്ങനെ പോയാല്‍ ഇതെല്ലാം കുഴിവെട്ടി മൂടെണ്ടി വരുമല്ലോ ..ലില്ലി ക്കുട്ടി നെടു വീര്‍പ്പിട്ടു ." എടീ നീയൊരു കാര്യം ചെയ്യ് ..ആ റോഡിലേക്കിറങ്ങി ആളെ വിളിച്ചു കേറ്റ്..ബാക്കി ഞാന്‍ നോക്കിക്കോളാം .".പൊറിഞ്ചു തന്‍റെ തുരുപ്പു ചീട്ടു ഇറക്കാന്‍ തീരുമാനിച്ചു ..
എന്ന അങ്ങന ചെയ്യാം ..ലില്ലി ക്കുട്ടി മുടീം വാരിക്കെട്ടി ചട്ടേം മുണ്ടും നേരെയാക്കി റോഡിലേക്കിറങ്ങി ..
കണി മോശമായില്ല ..അതാ വരുന്നു കെള പോലെ കണ്ണ മാലീന്നു പതിരിഞ്ഞമ്മേം മക്കളും !!അവരെ കണ്ട പാടെ ലില്ലിയുടെ മുഖം അഞ്ഞൂറിന്റെ ബള്‍ബു പോലെ തിളങ്ങി .. .അവരുടെയും ..എല്ലാം കൂടി പത്തയ്യായിരം വാട്ടിന്റെ വെളിച്ചം ! ഇതാര് നമ്മട ലില്ലിക്കുട്ടിയാ??!! പതിരിഞ്ഞമ്മ അതിശയിച്ചു..
"ദേ ഞങ്ങ ചായക്ക ച്ചോ ടം തൊടങ്ങി ..എല്ലാരും വന്നു ചായ കുടിച്ചേച്ചും പോയിട്ട് പള്ളീ പോയാ മതി ..കെട്ടാ.." ലില്ലി ഉപചാരം പറഞ്ഞു .ക്ഷണം കിട്ടാത്ത താമസം പതിരിഞ്ഞമ്മയും പടയും ചായക്കടയില്‍ ഹാജര്‍ ...കോള് മല പോലെ കടയിലേക്ക് വരുന്നത് കണ്ടു പൊറിഞ്ചു വിനു രോമാഞ്ചം വീണ്ടും വീണ്ടും രണ്ട് മൂന്നു പ്രാവശ്യം ഉണ്ടായി ..പതിരിഞ്ഞമ്മയും സംഘവും വയറു നിറയെ തിന്നുന്നതിനിടയില്‍ ലില്ലി "ദേ
ഇപ്പ വരാം കെട്ടാ " എന്ന് പറഞ്ഞു അടുത്ത സംഘത്തെയും കൂട്ടി വന്നു ! ഇത്തവണ പൊറിഞ്ചു വിന്റെ നേര്‍പെങ്ങള്‍ പുഷ്പിയും അവളുടെ നാത്തുന്‍ മാരും അവരുടെ ചില്ലറകളുംഅയലോക്ക ക്കാരും കൂടി ഒരു പത്തു പതിനഞ്ചു പേര്‍ വരും ! അവരും അവരാല്‍ കഴിയാവുന്ന വിധം കച്ചവടം കെങ്കേമമാക്കാന്‍ ഉത്സാഹിച്ചു.
അവര്‍ എഴുന്നേറ്റു ലില്ലിയോടു വീട്ടു വിശേഷം തിരക്കുന്നതിനിടയില്‍ ...അതാ വരുന്നു ഈശപ്പന്‍ മേസ്ത്രിയും അയാളുടെ 'കുടി കിടപ്പുകാരും' (കുടിച്ച് വെളിവില്ലാതെ കണ്ടിടത്തു കിടക്കുന്നവര്‍ )ഇപ്പോള്‍ തന്നെ തരുംപിനും തുരുമ്പിനും വെളിവില്ലെങ്കിലും കയ്യിലൊരു ഫുള്‍ ബോട്ടിലും പോക്കിപ്പിടിച്ചാ ണ് ആശാന്റെ വരവ് ! കടയിലെത്തിയ ബന്ധു ജനങ്ങളുടെ ഇടയില്‍ അവരും കൂടി കച്ചോടം ആഘോഷമാക്കി ..വൈകുന്നേരമായി
ചായയടിച്ചും ചോറും കറിയും വിളമ്പിയും ക്ഷീണിച്ച പൊറിഞ്ചു കലക്ഷന്‍ എത്രയായെന്നറിയാന്‍ സാബുവിനെ വിളിച്ചു .അവനായിരുന്നു കാശ് മേടിക്കുന്നതിനുള്ള പവര്‍ ഓഫ് അറ്റോര്‍ണി പൊറിഞ്ചു താല്‍ക്കാലിക മായി നല്‍കിയിരുന്നത് ...പെട്ടി യിലെ കാശ് എണ്ണി നോക്കിയ പൊറിഞ്ചു വിന്റെ കണ്ണില്‍ കൂടി പൊന്നീച്ച പറന്നു ..
എല്ലാം കൂടി പന്ത്രണ്ടു രൂപ അമ്പത് പൈസ ...!!!എടാ കഴുവേറി മകനെ നീ ബാക്കി കാശൊക്കെ എവിടെ
കൊണ്ട് പോയി ത്താത്തിയെടാ .."പൊറിഞ്ചു അലറി .." അയ്യോ !!ഞാനൊറ്റക്കാ ശും എടുത്തില്ല എന്റ കയ്യീ ..
ഇത്രേ കിട്ടിയൊള്ള് ..."സാബു കൈമലര്‍ത്തി ..
"എടീ ലില്ലീ....കാശൊക്കെ എന്തിയെടീ ...???? "അയ്യോ എന്റ പതിരിഞ്ഞമ്മേടും സോന്തക്കരോടും ഞാനെങ്ങന യാ മനുഷേനെ കാശ് ചോദിക്ക ണ ത് ..നിങ്ങക്ക് ചോദിക്കാംപാടില്ലഞ്ഞാ...അതിനു എന്റ ആള്‍ക്കാര് മാത്ര മല്ലല്ലാ ..വന്നത് ..നിങ്ങട പോന്നു പെങ്ങട വീട്ടുകാരും ..വെന്തക്കാരും വന്നു വെട്ടി വിഴുങ്ങിയപ്പ കാശ് മേടിക്കാം മ്മേലായിരുന്നാ ? എന്താ മുണ്ടാട്ടം മുട്ടിപ്പോയാ ?? ലില്ലിയും വിട്ട് കൊടുത്തില്ല ...ആകെ കശ പിശ യായി എന്തായാലും ഇരുട്ടുന്നതിനു മുന്‍പ് തന്നെ പൊറിഞ്ചു കടയുടെ തട്ടിയും വലിച്ചിട്ടു സ്ഥലം വിട്ടു.. അങ്ങനെ പ്രിഞ്ചു വിന്റെ ആദ്യ ദിനത്തിലെ കച്ചവടം ഓര്‍ക്കാപ്പുറത്ത് ഓഹരി വിപണി നിലം പൊത്തിയത് പോലെ കട്ട പ്പുകയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ !!പിന്നെ ഒരാഴ്ചത്തേക്ക് പൊറിഞ്ചു വിന്റെ പൊന്നോമന ചായക്കട അടഞ്ഞു തന്നെ കിടന്നു ..
എങ്കിലും അരവിന്ദേട്ടന്റെ തട്ടുകടയിലെ ആമ്പ്ലെയ്ട്ടു ഗാസ്സില്‍ നിന്നുയര്‍ന്നു കേള്‍ക്കുന്ന കിടുക്കം പൊറിഞ്ചു വിന്റെ മനസിനെ ഇടതടവില്ലാതെ ചൊറിഞ്ഞു കൊണ്ടിരുന്നു ...എന്തായാലും ഇങ്ങനെ കിടന്നിട്ടു കാര്യമില്ല .. ആമ്പ്ലെയ്ട്ടും മറ്റുമൊക്കെ യായി കട ഒന്നുഷാറാക്കണം. കട വീണ്ടും തുറക്കാന്‍ തീരുമാനിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് തന്നെ പൊറിഞ്ചു അവിടെ കാര്‍ഡു ബോര്‍ഡ് വെട്ടി മിനുക്കി ഒരു തത്വചിന്ത ഉജാലയില്‍ മുക്കി എഴുതി വെച്ചു "ബന്ധുക്കള്‍ ശത്രുക്കള്‍ "
"ഇവിടെ മൊട്ട ആമ്പ്ലയിറ്റും വില്‍ക്കപ്പെടും " എന്ന് കാക്കിരി പീക്കിരി എഴുതിയ വേറൊരു ബോര്‍ഡും വച്ചു.എല്ലാം കൂടി ചെലവു ഒരു ഉജാലയും കുറച്ചു കട്ടി പേപ്പറും ..
.നാട്ടില്‍ വികസനം വരുന്നു എന്ന് കേള്‍ക്കുന്നത് പോലെയാണ് പൊറിഞ്ചു വിന്റ കടയില്‍ ആമ്പ്ലൈറ്റ് ഉണ്ടാക്കി വില്‍ക്കാന്‍ പോകുന്നു എന്ന വാര്‍ത്ത ജനം നെഞ്ചിലേറ്റിയത് ...വള്ളക്കടവിലും..ചന്തയിലും അങ്ങനെ നാലാള്‍ കൂടുന്നിടത്തെല്ലാം ഇത് തന്നെയായി സംസാര വിഷയം ...പൊറിഞ്ചുവേട്ടന്‍ നുമ്മട അരവിന്ദേട്ടന്റെ കട പൂട്ടിക്കുമെന്നാണ് തോന്നണത് ...അരവിന്ദന്റെ ചായക്കടയിലിരുന്നു ഫ്രീ ചായ കുടിച്ച് ആളുകള്‍ അടക്കം പറഞ്ഞു ..
ആമ്പ്ലൈടു ഉണ്ടാക്കുന്നത് പഠിക്കാന്‍ പൊറിഞ്ചു കൊച്ചീലോ കൊയംപത്തൂരോ എങ്ങാണ്ട് പോയി ഒരാഴ്ച പ്രാക്ടീസ് ചെയ്തു എന്ന് വരെ കുന്നായ്മക്കാര്‍ പറഞ്ഞുണ്ടാക്കി ..
ആമ്പ്ലൈട്ടു ഉണ്ടാക്കുന്നതും അത് അരവിന്ദേട്ടനെ പോലെ ആകാശത്തു കറക്കി എറിഞ്ഞു പൊറിഞ്ചു കയ്യടക്കവും കരവിരുതും കാട്ടി അടുത്ത ആമ്പ്ലൈട്ടിനുള്ള ഓര്‍ഡര്‍ എടുക്കുന്നതും ഭാവനയില്‍ കണ്ടു ജനം പുളകം കൊണ്ടു..ചിലര്‍ ആമ്പ്ലൈറ്റ് ആദ്യമാദ്യം കിട്ടാനായി മുന്‍കൂറായി ഓര്‍ഡര് വരെ കൊടുത്തു..എല്ലാവര്ക്കും അങ്ങനെയെങ്കിലും ആ അരവിന്ദേട്ടന്റെ അഹങ്കാരം ഒന്ന് കുറയുമല്ലോ എന്നായിരുന്നു ചിന്ത ..
ബിവറേജസിനു മുന്നില്‍ കുപ്പിവാങ്ങാന്‍ ക്യു നില്‍ക്കുന്നത് പോലെ തന്‍റെ കടയുടെ മുന്നില്‍ ആമ്പ്ലൈട്ടു കിട്ടാനായി കാത്തു കെട്ടിക്കിടക്കുന്ന പുരുഷാരത്തെയും ഒരാള്‍ പോലും കയറാതെ കടയിലിരുന്നു ഉറക്കം തൂങ്ങുന്ന അരവിന്ദേട്ടനെയും പൊറിഞ്ചു സ്വപ്നത്തില്‍ കണ്ടു കോരിത്തരിച്ചു .
അങ്ങനെ ആ മദന മോഹന സുന്ദര മുഹൂര്‍ത്തം വന്നണഞ്ഞു ..പ്രതീക്ഷിച്ചത് .പോലെ പത്തു മുപ്പതു പേര്‍ കൂടിയിട്ടുണ്ട് പൊറിഞ്ചുവിന്റെ ആമ്പ്ലൈട്ടു നിര്‍മാണവും കറക്കിയടിക്കലും ലൈവ് ആയി ദര്‍ശിക്കാന്‍ .....ചാനലുകാര്‍ അന്നുണ്ടായിരുന്നെങ്കില്‍ അവരും വന്നേനെ !
ഫൈനലില്‍ അങ്കത്തിനിറങ്ങുന്ന കളരി അഭ്യാസിയെപ്പോലെ പൊറിഞ്ചു സ്റ്റൌവും പാനും എണ്ണയും ഒക്കെ അടുപ്പിച്ചു വച്ച് തന്‍റെ കോണ്‍ഫിഡന്‍സ് ലെവല്‍ ഒന്നുയര്‍ത്തി വച്ചു! .. ആകെ ശ്മശാന മൂകത .."പൊറിഞ്ചു നീ ധൈര്യമായിട്ട് ഒരു ആമ്പ്ലൈട്റ്റ് ഇങ്ങെടുത്തെ :" മൂകത തകര്‍ക്കാന്‍ പൊറിഞ്ചുവിന്റെ അയല്‍വാസിയും കടത്ത് കാരനുമായ റപ്പായി മാപ്ല രണ്ടിന്റെ ഒരു പെടക്കണ രൂഭാ എടുത്തു പൊറിഞ്ചു വിന്റെ കൈ വെള്ളയില്‍ വച്ചു കൊടുത്തു . ലില്ലിക്കുട്ടി ഒരു പ്ലാസിക് കൊട്ടയില്‍ നിറച്ചു വച്ചിരുന്ന താറാം മൊട്ടയും സവാളയും മുളകും അരിഞ്ഞതും സപ്പോര്‍ട്ട് ആക്കി നീക്കി വച്ചു ...വലിഞ്ഞു മുറുകിയ അന്തരീക്ഷം !!
പാപ്പു മാപ്ലയുടെ ശ്വാസം മുകളിലേക്ക് പ്രയാസപ്പെട്ടു വലിഞ്ഞു കേറുന്നതും "എന്തിനാണ് ഇത്രയും പാടുപെട്ടു ശ്വാസം കഴിക്കണത് " എന്ന് ചോദിക്കും പോലെ കേറിയ ശ്വാസം ഇറങ്ങിപ്പോകുന്നതും അല്ലാതെ മറ്റൊരു ശബ്ദവും
കേള്‍ക്കാനില്ല
പാപ്പു മാപ്ലയുടെ ശ്വാസം മുകളിലേക്ക് പ്രയാസപ്പെട്ടു വലിഞ്ഞു കേറുന്നതും "എന്തിനാണ് ഇത്രയും പാടുപെട്ടു ശ്വാസം കഴിക്കണത് " എന്ന് ചോദിക്കും പോലെ കേറിയ ശ്വാസം ഇറങ്ങിപ്പോകുന്നതും അല്ലാതെ മറ്റൊരു ശബ്ദവും
കേള്‍ക്കാനില്ല
സ്റ്റൌവില്‍ കാറ്റടിച്ചു ഉഷാറാക്കി പൊറിഞ്ചു തീ കത്തിച്ചു ...പാന്‍ എടുത്തു അടുപ്പില്‍ വച്ചു എണ്ണ കണക്കു തെറ്റാതെ ഒഴിച്ചു..പിന്നെ മൊട്ട പൊട്ടിച്ചു ഗ്ലാസ്സില്‍ ഒഴിച്ചു സവാളയും മുളകും ഉപ്പും ചേര്‍ത്തു ഈശപ്പന്‍ മേസ്ത്രി വാര്‍ക്കപ്പണിക്കു കമ്പി കൊണ്ടു കോണ്ക്രീറ്റ് കുത്തുന്നത് പോലെ ഇളക്കിക്കുത്തി ഒച്ച കേള്‍പ്പിച്ചു ..എല്ലാവരും ഒന്ന് കാതോര്‍ത്ത് നോക്കി ..അരവിന്ദന്‍ ചേട്ടന്റെ കടയിലെ അത്ര "കട കടാന്നുന്നുള്ള" താളം കേക്കണോണ്ടാ ??? "ഏയ് ഇല്ലെന്നു ചിലരും "അമ്പോ പൊറിഞ്ചു പണി പടിച്ചല്ലാ "എന്ന് മറ്റുചിലരും മനസില്‍ കുറിച്ചു ..പൊറിഞ്ചു അന്തോനീസു പുണ്യാളനെയും ആമ്പ്ലൈട്ടിനുള്ള മുട്ടകള്‍ യഥാസമയം ഇട്ടുതന്ന ചാത്തം പെലേന്റെ താറാവ്കളെയും മനസ്സില്‍ ധ്യാനിച്ച് മുട്ട അടിച്ചതെടുത്തു ചൂടായ പാനിലെക്കൊഴിച്ചു ചുറ്റിച്ചു ..സീല്‍ക്കാര ശബ്ദത്തോടെ മൊരിയുന്ന മുട്ടയുടെ സ്വയമ്പന്‍ മണം..വൌ..എല്ലാരുടെയും വായിലേക്ക് പെട്ടെന്ന് കൈതപ്പുഴ ക്കായാല്‍ ഒഴുകിവന്ന പോലെ വെള്ളം നിറഞ്ഞു ! മൊട്ട മൊരിഞ്ഞു ഉഷാറായി വരികയാണ് !
"എന്നെ തിന്നൂ എന്നെ തിന്നൂ" എന്ന് എന്ന് വിളിച്ചു പറയും പോലെ പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ ബ്രെഡ് കഷണങ്ങള്‍ .ഞെരുങ്ങി യിരിക്കുന്നു പൊറിഞ്ചു ഉണ്ടാക്കുന്ന ആമ്പ്ലൈ റ്റ് മായിച്ചേര്‍ന്നു ഏതെങ്കിലും അണ്ണാക്കിലേക്ക്
കയറാന്‍ ധൃതി കൂട്ടുകയാണ് ബ്രഡുകളും .. ലില്ലിക്കു അങ്ങനെയാണ് തോന്നിയത് ! .കൌണ്ട് ഡൌണ്‍ തുടങ്ങി ക്കഴിഞ്ഞു ..മൂ ...ന്ന് ..ര...ണ്ട് ..ഒ..ന്ന്
കയറാന്‍ ധൃതി കൂട്ടുകയാണ് ബ്രഡുകളും .. ലില്ലിക്കു അങ്ങനെയാണ് തോന്നിയത് ! .കൌണ്ട് ഡൌണ്‍ തുടങ്ങി ക്കഴിഞ്ഞു ..മൂ ...ന്ന് ..ര...ണ്ട് ..ഒ..ന്ന്
മൊരിഞ്ഞ ആമ്പ്ലൈട്ടു മുകളിലേക്ക് വീശിയെറിയാന്‍ നേരമായി ...പൊറിഞ്ചു വിന്റെ നെഞ്ച് " പടോ.. പടോ . ..എന്ന് ...ഇടിക്കാന്‍ തുടങ്ങി ..ലില്ലിക്കുട്ടി കണ്ണടച്ച് കണ്ണമാലിക്കാരന്‍ ഔസേപ്പിതാവിനെ പ്രാര്‍ഥിച്ചു ...പാപ്പു മാപ്ലയുടെ ശ്വാസം ഒരു മനസ്സാക്ഷിയും ഇല്ലാതേ വേഗത്തില്‍ കേറാനും ഇറങ്ങാനും തുടങ്ങി .
ഇനി നേരമില്ല ..മുഹൂര്‍ത്തം തെറ്റിയാല്‍ ആമ്പ്ലൈട്ടു കരിക്കട്ടയാകും .മറിച്ചേ മതിയാകൂ ..പൊറിഞ്ചു രണ്ടും കല്‍പ്പിച്ചു പാന്‍ ആങ്ങോട്ടും ആട്ടി നേരെ മോളിലേക്ക് കണ്ണടച്ച് നിന്നു വീശിയെറിഞ്ഞു .പിന്നെ .കൈയിരുന്ന
പാന്‍ ആമ്പ്ലൈട്ടിനെ സ്വീകരിക്കാന്‍ പാകത്തില്‍ നീട്ടിപ്പിടിച്ചു പുളകിത ഗാത്രനായി ഒരു നിമിഷം ശങ്കിച്ച് നിന്നു!
അരവിന്ദേട്ടനെ പോലെ ഓര്‍ഡര്‍ എടുക്കണോ വേണ്ടേ ?
.കാതു തുളയ്ക്കുന്ന കൂക്കിവിളിയും ബഹളവും റപ്പേല്‍ മാപ്ലയുടെ ഒച്ചത്തിലുള്ള തെറി വിളിയും കേട്ടാണ് പൊറിഞ്ചു കണ്ണു തുറന്നത് ..അഭിമാന ത്തോടെ കയ്യിലെ പാനിലേക്ക് നോക്കി .'.എവിടെ ആമ്പ്ലൈട്റ്റ് ??'
അരവിന്ദേട്ടനെ പോലെ ഓര്‍ഡര്‍ എടുക്കണോ വേണ്ടേ ?
.കാതു തുളയ്ക്കുന്ന കൂക്കിവിളിയും ബഹളവും റപ്പേല്‍ മാപ്ലയുടെ ഒച്ചത്തിലുള്ള തെറി വിളിയും കേട്ടാണ് പൊറിഞ്ചു കണ്ണു തുറന്നത് ..അഭിമാന ത്തോടെ കയ്യിലെ പാനിലേക്ക് നോക്കി .'.എവിടെ ആമ്പ്ലൈട്റ്റ് ??'
"ദേ കെടക്കണു നിന്റ കോപ്പിലെ ഒരാമ്പ്ലൈട്റ്റ് ..എന്റ കാശിങ്ങാട്ടെടുത്തെ...വെറുതെ മുതുകാള പശൂന മെനക്കെടുത്തിയെന്നു പറഞ്ഞാ മതിയല്ലാ .." റപ്പായി മാപ്പള കലിതുള്ളി നില്‍ക്കുകയാണ്..പൊറിഞ്ചു ജാള്യതയോടെ കൈവിട്ടു പോയ ആമ്പ്ലൈട്ടിനെ തിരഞ്ഞു ..ഉണ്ട് ..അതവിടെ ഉണ്ട് ..കടയുടെ മുന്നിലെ വെള്ളം വറ്റിയ തോട്ടില്‍ കിടന്നു വിശ്രമിക്കുകയാണ് ..അയ്യോ !!ചതിച്ചല്ലാ കര്‍ത്താവേ .. ഇതെങ്ങനെ സംഭവിച്ചു ??!! നേരത്തെ വീട്ടില്‍ വച്ചു പത്തുമുപ്പതു മൊട്ട കൊണ്ടു നല്ലോണം പ്രാക്ടീസ് ചെയ്തതാണല്ലാ ..നാണ ക്കെട് കൊണ്ടു പൊറിഞ്ചു വിന്റെ മുഖം കുനിഞ്ഞു പോയീ ..ലില്ലി ക്കുട്ടി പൊറിഞ്ചുവിനെ ഒന്നിരുത്തി നോക്കിയിട്ട് ചവിട്ടി ത്തുള്ളി കടയില്‍ നിന്നിറങ്ങി
പൊയ്ക്കളഞ്ഞു !
പൊറിഞ്ചു വിന്റെ ആദ്യ ആമ്പ്ലൈട്ടു നിര്‍മാണം വീക്ഷിക്കനെത്തിയ നാട്ടുകാര് പരിഷകള് നല്ലൊരു തമാശപ്പടം കണ്ടത് പോലെ കൂക്കിവിളിച്ചും പൊട്ടിച്ചിരിച്ചും " അപ്പളെ പൊറിഞ്ചു വേ ഇനി ഞങ്ങക്ക് പോകാല്ലാ ...അതോ വേറെ വല്ല കലാ പരിവാടീം ഒണ്ടാ? " ന്നു ചോദിച്ചു പോരിന്ച്ചുനെ ഒന്നാക്കിയിട്ട് പിരിഞ്ഞുപോയി ...
പൊയ്ക്കളഞ്ഞു !
പൊറിഞ്ചു വിന്റെ ആദ്യ ആമ്പ്ലൈട്ടു നിര്‍മാണം വീക്ഷിക്കനെത്തിയ നാട്ടുകാര് പരിഷകള് നല്ലൊരു തമാശപ്പടം കണ്ടത് പോലെ കൂക്കിവിളിച്ചും പൊട്ടിച്ചിരിച്ചും " അപ്പളെ പൊറിഞ്ചു വേ ഇനി ഞങ്ങക്ക് പോകാല്ലാ ...അതോ വേറെ വല്ല കലാ പരിവാടീം ഒണ്ടാ? " ന്നു ചോദിച്ചു പോരിന്ച്ചുനെ ഒന്നാക്കിയിട്ട് പിരിഞ്ഞുപോയി ...
എല്ലാം കണ്ടും കേട്ടും നിന്ന പാപ്പു മാപ്ല ഇങ്ങനെ പറഞ്ഞു : ആന തൂറണ പോല അണ്ണാന്തൂറിയാ വല്ല രെഷേം കിട്ടുവാ ...
വാല്‍ക്കഷണം : പ്രിയപ്പെട്ട അരവിന്ദേട്ടന്‍ പരലോകത്ത് ആദ്യത്തെ തട്ടുകടയിട്ട് അവിടെ ഒമ്പ്ലൈട്ട് ഉണ്ടാക്കി ദൈവങ്ങളെ കൊതിപ്പിക്കുകയാണ് .പാവം പാപ്പു മാപ്ല അവിടുത്തെ പറ്റു പടിക്കാരനും..
-----------------------------------------------------------------------------------------------------------
"കഴിഞ്ഞ തോണ വന്നപ്പ പൊറിഞ്ചുന നിങ്ങ എല്ലാരും കൂടി സ്നേഹിച്ചു അങ്ങാട്ട് വീര്‍പ്പു മുട്ടിച്ചു ..ഇനീം വല്ലോം പറയാനുന്ടങ്കി അങ്ങാട്ട് ചങ്കോറപ്പോടെ പറഞ്ഞിട്ട് പോന്നേ...ഓ പളോ !!"












48 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:
പാവം പൊറിഞ്ചുവേട്ടന്‍. സാരല്യാട്ടാ, പോട്ടെ. ഏതു പൊലീസുകാരനും ഒരബദ്ധമൊക്കെ പറ്റും. ഇങ്ങിനെയൊക്കെ തന്നെയല്ലേ എല്ലാരും "ആമ്പ്ലെയ്ട്ട്" ഇണ്ടാക്കാന്‍ പഠിക്ക്യ. ഇങ്ങിനെ താടിക്ക് കൈയ്യും കൊടുത്ത് വിഷമിച്ചിരിക്കാണ്ട് എനിക്ക് കടുപ്പത്തിലൊരു ചായ എടുക്കുന്നേ.
പൊറിഞ്ചുവേട്ടാ, ചായേടെ പൈസ എന്റെ പറ്റില് എഴുതിക്കോളുട്ടാ.
ദേ..ആകനെ ഒണ്ടായിരുന്ന പാലും പഞ്ചാരേം കൊണ്ട് ആ വായടിത്തത്തമ്മക്ക് ഒരു ചായ ഒണ്ടാക്കി കൊടുത്തപ്പ ..അത് കടവാണെന്നു..നിങ്ങ കേട്ടാ ..ഇത് ? കട ഇന്ന് തൊറന്നതെ ഒള്ള്..ആദ്യ കച്ചോടം തന്നെ കടവും !!എനിക്ക് കലി വന്നോണ്ട് കെട്ടാ
ഓ, എന്റെ കയ്യില്‍ പൈസ ഇല്ലാഞ്ഞിട്ടൊന്നുമല്ല, ദാ,ങ്ങടെ ചായടേ കാശ്. ഇതുപോലൊരു പൊട്ട ചായ ഞാന്‍ അടുത്ത കാലത്ത് കുടിച്ചിട്ടില്ല്യ. കടുപ്പോല്യ, പഞ്ചാരേല്യ, പാലുല്യ..ചായയാണത്രേ ചായ. എന്നിട്ട് പറ്റില്‍ എഴുതിക്കോളാന്‍ പറഞ്ഞപ്പോള്‍ എന്താ മൂച്ച്!! ഇക്കണക്കിന് അധികം വൈകാതെ ഇങ്ങേരുടെ ചായക്കട അടച്ചു പൂട്ടും.
കട തുറന്നപ്പോൾ തന്നെ അടീയായൊ ഈ പൊറിഞ്ചുവേട്ടന്‍റെ ഒരു കാര്യം
പൊറിഞ്ചുവേട്ടാ ഒരു ചായ
അരൂരുകാര് "ആമ്പ്ലെയ്ട്ട്" ഉണ്ടാക്കുന്നത് ഇപ്പം പഠിച്ചു.
ഏതായാലും ആ "ആമ്പ്ലെയ്ട്ട് വായില് വെള്ളം ഊറിച്ചു. നന്നായി നര്‍മ്മം
അതെ അതെ... ഈ ആമ്പ്ലേറ്റ് ഒരു ഒന്നന്നര സംഭവം തന്നെ...
കണ്ണൂരിലെ തട്ടുകടകളിലെ എന്‍റെ ഫേവറിറ്റ് മെനു എപ്പോളും ഇതാണ്...:)
എന്നാലും നമ്മളെ പൊറിഞ്ചു! പാവം എന്നിട്ടെന്തായി?
പൊറിഞ്ചുവേട്ടന്റെ വെസനസ്സു "കലക്കി"....
എന്തൊക്കെ പറഞ്ഞാലും, തട്ടുകടയിലെ "ആംപ്ലേറ്റിനു" ഒരു പ്രത്യേക സ്വാദാ കേട്ടോ...രണ്ടു സ്മോള്‍ വിട്ടിട്ടു കഴിക്കാന്‍ ബെസ്റ്റ് സാധനം...
ഇത്തവണ പോസ്റ്റിനു അല്പം നീളം കൂടിയോന്നൊരു സംശയം...സംശയമാണേ....
"ഓര്ഡര് എടുത്തു തീരുന്നത് വരെ ക്ഷമയോടെ ആകാശത്തു പറന്നു കളിക്കുന്ന ആമ്പ്ലെയ്ട്ടു"
ഇത്രേം ക്ഷമ ഞ്മ്മാക്കില്ലാ കെട്ടാ..
അതോണ്ട് പോസ്റ്റ് ചെറുതാക്കി , രണ്ടാക്കി ഇടണം.
ബേറേം പലോടത്തും പോണ്ടതാ..
ഗ്രീന്‍ പീസ് കൂട്ടി ഒരു ഡബിള്‍ ഒമ്ബ്ലൈറ്റ്.
കോഴിക്കോട്ടെ കടപ്പുറം സ്പെഷ്യല്‍ ആണ്.
ആ രുചി ഇവിടെയും ഉണ്ട്.
ഹി ഹി ഹി. പൊറിഞ്ചു ഇപ്പ്രാവശ്യവും രസിപ്പിച്ചു.
ങ്ങടെ ഭാഷേല് പറഞ്ഞാ ഒന്ന്‍ രണ്ട് വട്ടം രോമാഞ്ചണ്ടായി.
ചില നല്ല പഞ്ചുകള്‍ കൊണ്ട് കഥ/അനുഭവക്കുറിപ്പ് നന്നായി എഴുതി.
ജേര്‍ണലിസ്റ്റ് അല്ലേ, ഇനി അങ്ങട്ട് പ്രതീക്ഷ കൂടും കേട്ടാ..
ഛെ. നശിപ്പിച്ചു. ഇപ്പ്രാവശ്യം ലില്ലിക്കുട്ടിക്ക് ഗസ്റ്റ് റോള്‍ ആയിരുന്നു അല്ലേ.
അത് മോശമായി പോയി. ഒരു പടമെടുക്കുമ്പോള്‍ ജോഹര്‍ ചേട്ടനെ പോലെ ഫോര്‍മുല
അനുസരിച്ച്, പാട്ട്, സെന്റി, അല്പം അല്പം അത്, (ഏത്?) ഒക്കെ വേണ്ടേ? ഹി ഹി ഹി.
ജുവൈറിയത്താത്താ നിങ്ങ പിന്നേം വന്നാ ..കയ്യീ കശോണ്ടേ ഒരു ചായേം കറങ്ങണ മൊട്ട ആമ്പ്ലൈട്ടും ഒണ്ടാക്കി തരാം കെട്ടാ . പിന്ന അടീം പിടീം ഒന്നും പൊറിന്ചൂനു പുത്തരി അല്ല കെട്ടാ...ഒരാഞ്ഞിലിപ്പങ്കായം ഇവട ഇരിപ്പോണ്ട് നല്ല പെട കൊടുക്കും ..ഏതു തത്തമ്മേണെങ്കിലും പൊറിഞ്ചു പേടിക്കേല കെട്ടാ ...ആഹ് താത്ത തല്‍ക്കാലം ഇതവട ചെന്ന് കൊളുത്തി ക്കൊടുക്കണ്ട കെട്ടാ ...
ഇതാര ഹൈന ക്കുട്ടിയാ ..പൊറിഞ്ചു വെട്ടാന്‍
ചായ തരാം കെട്ടാ ..കാശ് മകാള് പിന്ന ത്തന്നാ മതി കെട്ടാ ..
കുസുമം ച്യാച്ചീ ..സൊകമാണാ?? എടക്ക് കടെലെക്കക്ക എറങ്ങ് കെട്ടാ...ഞങ്ങ അരൂക്കാര് എന്തും വായ്ക്കു രുചിയായിട്ട് തിന്നണ വരാ ...
വായീ വെള്ളം വന്നപ്പ വള്ളം ഏറക്കാം പാടില്ലായിരുന്നാ??
അയ്യയ്യോ ജാസ്മി ത്താത്താ കണ്ണൂരിലെ തട്ട് കടേന്നു ആമ്പ്ലൈട്ടു മാത്രമേ കിട്ടുവോള്ളാ അതോ "വല്ല തട്ടുകേടും" കൂടി കിട്ടുവാ ?
ചാണ്ടിക്കുഞ്ഞേ നുമ്മ പറഞ്ഞു വരുമ്പ വകേല വെന്തക്കാരായി വരും കെട്ടാ ..എന്റ അമ്മേട പതിരിഞ്ഞമ്മേടആങ്ങളേടകെട്ടിയാന്റ..അയ്യോ നേരംപോ ണ് ബാക്കി ഞാ ഓര്‍ത്തിട്ടു പറയാവേ ....
ദേ കലാ വല്ലവാ ,,നിങ്ങ ഒന്ന് ഷെമീര് ...ഞങ്ങ ഇനി കൊറച്ചു ചുരുങ്ങി പ്പറയാം നോക്കാംകെട്ടാ
ചെറുവാടി മാഷെ ..നിങ്ങട നാട്ടീ അങ്ങന പലതും കിട്ടും...ഞങ്ങട നാട്ടീ ഐസ് കട്ട തേങ്ങാ അരച്ച് കൂട്ടാം വെക്കും ..നിങ്ങ വെക്കുവാ ? നിങ്ങക്കതിന്റ രുചി അറിയാവാ ...ഞങ്ങട..പുളിന്താഴെ ഷാപ്പീന്ന് നല്ല അന്തിക്കള്ളും ഞണ്ടും കാക്കയും ഒലത്തിയതും കിട്ടും നിങ്ങ അത് വല്ലോം കണ്ടിട്ടോണ്ടാ ??
പുളിക്കും ഇച്ചിരി ..പളോ...
നുമ്മ സിലിമാ പിടിക്കുമ്പ നിങ്ങള അറീക്കാം കെട്ടാ കാപ്പീ ചേട്ടമ്മാരെ...നിങ്ങ മാനത്തു കാണുമ്പ പൊറിഞ്ചു മരത്തെ ക്കാണും കെട്ടാ ...അതാരാ ണപ്പാ ഈ ജോഹര് ചേട്ടന്‍ ..വല്ല ബ്രാണ്ടിക്കടക്കാരനും ആണാ..?? അതാ കുറിക്കംപനിക്കാരാ ? പഞ്ചിന് പകരം നല്ലര്‍ പഞ്ചര്‍ ആക്കണ ഇടി വേണേ കൊടുക്കാന്നു പറ അയ്യളോട് ...
കൊള്ളാം… കൊള്ളാം… പൊറിഞ്ചുവേട്ടന്റെ ആമ്ലേറ്റ് വെസ്സനസ്സ് കൊള്ളാം.
ഒരു കടുംചായ ,പൊന്നാര പൊറിഞ്ചു.
പൊറിഞ്ചുവിന്റെ പുതിയ വെസനസ് കൊള്ളാം. ആമ്പ്ലെയിറ്റ് നല്ല സ്വാദ് തന്നെ. തട്ടുകട എപ്പോഴും തട്ടുകട തന്നെ. അതിന്റെ ചൂടും സ്വാദും ഒന്ന് വേറെ തന്നെ.
ഒരു ഡബിള്‍ ആംബ്ലൈറ്റും നെറവ് ചായേം (വിത്തൌട്ട്).
വെസനസ്സ് ഒന്ന് പച്ച പിടിക്കട്ടെ.
ഇന്ന് റൊക്കം നാളെ കടം എന്ന് എഴുതി വക്കണം കേട്ടോ.അല്ലെങ്കില്‍ കണ്ടവരൊക്കെ കടം പറയും
നല്ല രസകരമായി പൊറിഞ്ചുവിശേഷം. മ്മടെ ന്നാട്ട് ലെ വെസ്സൻസ്സും ഒരു വക ജീവിതോം നിങ്ങൾക്ക് നല്ല തിട്ടമാണ്. പിന്നെ ആമ്പ്ലേറ്റ് ഇന്ത്യൻ കാഫി ഹൌസിലെയാണെനിക്കിഷ്ടം.
കൊള്ളാം ഈ തട്ടുകട വെസനസ് ...
അങ്ങോര്‍ക്ക് വല്ല കാര്യവുമുണ്ടായിരുന്നോ മുട്ട പറപ്പിയ്ക്കണ്ടെ .
പതിയെ കോരി തിരിച്ചിട്ടാല്‍ വല്ല പ്രശ്നവുമുണ്ടായിരുന്നോ ..
ഏതായാലും കുറെ നേരം നാട്ടിലെ തട്ടുകടയില്‍ ഇരുന്നത് പോലെ തോന്നി ..
അഭിനന്ദനങ്ങള്‍ ......
ഹും...എന്ത്!!!!!!! ഞാനിവിടെ വരാന്‍ വൈകിയെന്നോ...?
ആരവിടെ...?
ഒടിയന്‍!!!!!!!!
എന്തോന്ന്...?
അളിയന്‍!!!!!!!!!
എന്തുക്കൂട്ട്........?
അടിയന്‍!!!!!
ഇവിടെ ഒരു വെസനസ് തുടങ്ങിയിട്ടു നുമ്മെ അറിയിക്കാതിരുന്ന
ഈ അരൂക്കാരനൊരു "ടപ്പേ" അടിയും...ഒരു മൊട്ട ആമ്പ്ലെയ്റ്റും കൊട്...
ഭായ്...പൊറിഞ്ചു ചരിതം ഒന്നാം ഭാഗവും, രണ്ടാം ഭാഗവും വായിച്ചു..ഒന്നാം ഭാഗത്തില്‍ പൊറിഞ്ചുവായിരുന്നു താരമെങ്കില്‍ രണ്ടാം ഭാഗത്ത് അരവിന്ദനായിരുന്നു താരം എന്നെനിക്കു തോന്നി...ഒരുപക്ഷെ എന്റെ മാത്രം തോന്നലായിരിക്കാം.
പിന്നെ ആ മൊട്ട ആമ്പ്ലെയ്റ്റിന്റെ ഫോട്ടോ കണ്ടപ്പോ ഭായിടെ ഭാഷയില്‍
കൈതപ്പുഴക്കായല്‍ ഒഴുകിവന്ന പോലെ വായില്‍ വെള്ളം നിറഞ്ഞു ട്ടോ...
അപ്പൊ പൊറിഞ്ചുവേട്ടന്‍ ഹിറ്റ്സ് ഇനിയും പോരട്ടെ. പോസ്റ്റില്‍ ആകെ ഉള്ള ആ ഒരു നാടന്‍ ടച്ച് ആണ് ഇതിന്റെ ഒരു ഭംഗി.
“എന്റ വേഗുല മാതാവേ ..!”
നീളം അല്പം കൂടിപ്പോയി, എന്നാലും കലക്കി.
(ഞാനും ഒരു നീളക്കാരനാ, ഹി! ഹി!!)
വെസനന് കൊള്ളാം
നുങ്ങടെ ചായേം ആണ്‍പ്ലേറ്റും കഴിച്ചപ്പ വയാറു നിറഞ്ഞു കേട്ടാ ...കച്ചോടം നടാക്കട്ടെ ഞാമ്പോണ്.
ദാ... ഓംലെറ്റ് മിക്സ് ചെയ്യുന്ന ശബ്ദം ഇവിടെ കേള്‍ക്കുന്നു...
"ഒന്നര രൂപ ആയിരുന്നു അന്ന് ഓംലെറ്റിന്റെ താങ്ങ് വില ..എന്നെ പോലുള്ള ദരിദ്ര പണ്ടാരങ്ങള്‍ക്ക് ആ കാലത്തൊന്നും താങ്ങാന്‍ പറ്റാത്ത വിലയും ! "
അവിടെങ്ങാനും ജനിച്ചാല്‍ മതിയാരുന്നു. "ആംപ്ലേറ്റ് "- ന്റെ പടം കലക്കി.
:)
അരൂക്കാരന്‍ പൊറിഞ്ചൂന്റെ രസകരമായ വിശേഷങ്ങള്‍ അറിയാന്‍ ഇനിയും വരുന്നുണ്ട്. ആശംസകള്‍...
ഞാന്‍ അയച്ച മെയില്‍ കിട്ടിയോ പൊറിഞ്ചുവേട്ടാ..?
അയ്യയ്യോ തത്തമ്മേ ..ഇതെന്നതാക്കെ ണ് നിങ്ങ പ റെ ണതു ? അമ്മേരിക്കേന്നു ആ മെയില് വള്ളത്തെ ക്കേറ്റി യാണാ ഇങ്ങാട്ട് വിട്ടത് ? ഇത് വരെ വന്നില്ലല്ലാ ...തത്തമ്മക്ക്
സ്പെല്ലിംഗ് മിസ്റ്റേക്ക് "പറ്റിക്കാ "ണും ..പെരെഴുതുമ്പ ramesh എന്നെഴുതിയാ മെയില് വേറെ ആമ്പുള്ളേ രു കൊണ്ട് പോകും ..
remeshjournalist@gmail.com
remeshpt@yahoo.co.in
remeshbits@gmail.com
ഇത് മൂന്നുവാണ് നുമ്മട അട്രാസ്സുകളെ...എല്ലാത്തിലും
തൊടക്കം re
kollam , businesinu eela vijaya aashamsakalmu......
ഇതെന്തരു കൂവലാ..രമേശ് സാറേ..
ഞാനങ്ങു പേടിച്ചുപോയല്ലോ..
ഇവിടില്ലായിരുന്നു..എന്തായാലും കൂവിയത് നന്നായി..ട്ടോ., കേട്ടറിഞ്ഞ്
വേഗം എത്താനായല്ലോ..
എന്നാലും മാഷേ..
ഒരു ആംപ്ളൈറ്റിനെ
ഇത്രേം വല്യൊരു സംഭവമാക്കാന്‍
കഴിഞ്ഞ നിങ്ങള് ആളൊരു പുലിയാ,,കെട്ടാ...
സംഗതി കലക്കി,അടുത്ത കാലത്തൊന്നും ഈ ജാതി ചിരി ഞാന്‍
ചിരിച്ചിട്ടില്ലേയ്,,
കച്ചോടത്തിന്റ തെരക്കിനെടെല് നുമ്മ കടേ വന്നു കേറിയവര കെവ്നിച്ചില്ലെന്ന് വേണ്ട.ആദ്യം കെവ്നിച്ചാലേ നിങ്ങ സോന്തോം വെന്തോം പറഞ്ഞു പല്ലിളിച്ച് കാണിച്ചിട്ട് മൂക്ക് മുട്ടെ തിന്നെച്ചു കാശും തരാത പോയിക്കളയും ! നുമ്മക്കൊരവദ്ധം ആദ്യത്തീത്തന്ന പറ്റിയതാണേ... ലില്ലീട പിടിപ്പു കേട്!! അല്ലാണ്ടെന്തു പറയാനാ ?? അല്ലങ്കിത്തന്ന അവളപ്പറഞ്ഞിട്ടു കാര്യോവില്ല ! കടാപ്പോറത്തു തെക്കാട്ടും വടക്കാട്ടും നടന്ന അവക്ക് ഈവെസനസിന്റ സുനാപ്ലിക്കെഷന്‍ വല്ലതും അറിയാവാ? എല്ലാം നുമ്മ തന്ന നോക്കീം കണ്ടും ചെയ്യണം ...അത് പോട്ട...സാദിക്ക് ഭായീ വയറു കീറെ തിന്നാ നിങ്ങ? ഇനീം വരണം കേട്ടാ ...
രാംജി ചേട്ടാ ..തട്ടുകടെ വന്നു ചായ കുടിക്കണവരക്ക വല്ലേ കത എഴുത്ത് കാരാകും എന്ന് പൊറിഞ്ചു കേട്ടിട്ടോണ്ടേ ..നിങ്ങളും ആകും കേട്ടാ ...വരണേ
അല്ലല്ലാ ഇസ്മായിലിക്കാക്ക് ചെറുപ്രായത്തീ പഞ്ചാരയടി കൂടുതലായിരുന്നാ ? ഇപ്പ വിത്തവുട്ടെക്കേറി പിടിച്ചേക്കണതെന്താണപ്പാ ? പിന്ന നെറച്ചോന്നും തരാന്‍ ഇവിടച്ചായ ഇല്ല കേട്ടാ ..
ശ്രീനാഥന്‍ മ്മാഷേ ..ഇന്ത്യന്‍ കാപ്പിക്കട യിലെ രാജാവിന പ്പോല തൊപ്പീം വെച്ച് നിക്കണ പുള്ളിക്കാരംമാര് ഒണ്ടാക്കീട്ടു നിങ്ങ ആംപ്ലൈട്ടു തിന്നാമതി കെട്ടാ..രുചി വേണവങ്കി ഇവിടത്തന്ന വരണം...
ദേ അജയന്‍ കൊച്ചെ എന്നക്കുറ്റം പറഞ്ഞാലോണ്ടാല്ല ഈ ലോകത്ത് നിന്ന് ഞാന്‍ വേറെ ലോകത്തിലേക്ക് നിങ്ങള പ്പറപ്പിക്കും കെട്ടാ ..ഞാം മൊട്ടാ ആം പ്ളൈറ്റ് മല്ത്തീം ഇടും കമത്തീം ഇടും ..അതെന്റ ഇഷ്ടം ..ദേ പോരിഞ്ചുനാട് കളിച്ചാ കളി പടിപ്പിക്കുവേ ...
മിഴിനീര്‍ത്തുള്ളി മാഷെ എന്നോട് ഷെമീര്..
നിങ്ങ ഇവിടേക്ക ഒണ്ടായിരുന്നന്നു ഒടേതമ്പു രാനാണേ ഞാനറിഞ്ഞില്ലായിരുന്നെ..ഒണ്ടാ യിരുന്നങ്കി മുമ്പിക്കത്തന്ന കൊരണ്ടിപ്പലകെമിട്ടു ഞാനിരുത്തുകേലായിരുന്നാ നിങ്ങള ? ഇനി പെണക്കം വേണ്ട കേട്ടാ ..നുമ്മ എല്ലാം ഒന്നല്ലേ ?? എന്ന് പറഞ്ഞു മുന്നം മുന്നം വന്നേച്ചു കാശ് തരാത പോകരും കെട്ടാ...
ആളുച്ചാരെ അവട ആരാണ്ട് ചത്തിട്ടു കേസും കൂട്ടോം ഒക്ക ആണന്നു കേട്ടല്ലാ ..വല്ല കുലുമാല് കേസിലും ചെന്ന് പെ ട്ടേക്കരുത് കെട്ടാ..പോലീസ് കാരംമാര് ഇടിച്ചു എല്ലൂരി എടുത്തു കളേം..നിങ്ങ കേസ് അന്നോ ഷിച്ചു അന്നോഷിച്ചു ഒടുവീ കേസില്ലാണ്ടാ കരുതു..കെട്ടാ ..
ജയന്‍ ടാക്കിട്ടാരെ ഇനി പറയുമ്പ നീളം കൊറക്കാം...
അയ്യോ ..നുമ്മ എലീം പുലീം ഒന്നും അല്ലെ ...എക്സ് പ്രവാസിനിത്താത്താ ..വെറുവോര് പാവം വെസനസുകാരന്‍ ...പുലികളുടെക്ക വീട്ടിച്ചെന്നു കട തൊടങ്ങിയ വെവരം പറഞ്ഞു മുണ്ടഴിച്ച് (തലേ ക്കെട്ടിയ )അരേ ക്കെട്ടീട്ടും ഇങ്ങാട്ട് തിരിഞ്ഞു പോലും കേറീട്ടില്ല.കെട്ടാ .ആഹ് നുമ്മട മാവും പൂക്കും ..ഇപ്പ ഇച്ചിരി കഷ്ട കാലവാണെന്നും വച്ച് എപ്പളും അങ്ങന ആകെല്ലല്ല..പളോ..:)
ശ്രീ മാഷേ ..നുമ്മ സീകരിച്ചുകെട്ടാ നിങ്ങട സലാം ..
അബ്ദുല്‍ കാദര്‍ സാറേ ...നിങ്ങ വന്നു ചായേം ആമ്പ്ലൈട്ടും തിന്നണ കണ്ടപ്പ നുമ്മടെം വയറു നെറഞ്ഞു കെട്ടാ ...
മേയ് ഫ്ലാവറെ ..സന്തോഷം കെട്ടാ ...ഇനീം വരണേ..
ദിവാരേട്ടാ ..പടം മാത്രമേ ഇഷ്ടപ്പെട്ടോ ള്ളാ..നുമ്മട വെസനസു ഇഷ്ടപ്പെട്ടില്ലേ ?:(
പൊറാടത്തുമാഷേ നിങ്ങട പാട്ടുള്ള ഒരു റേഡിയോ നുമ്മട കടേലും കൂടി പിടിപ്പിക്കണം കെട്ടാ ..എടക്ക് നല്ല പാട്ട് കേക്കാല്ലാ ..ആ പെണ്ണിനോട് ചാരാം പറേണ "ചാരുലതെ .."എന്ന പാട്ടേ...:)
എനിക്ക് ഈ കടാപ്പുറം ഭാഷ്യങ്ങ്ട് പിടിച്ചു.പിന്നെ ആ വായാടിരെ കൈയ്യീന്ന് കൈയ്യട്ടം വാങ്ങിച്ചോരെല്ലാം വെസനസ്സിൽ നല്ല പച്ച പിടിച്ചിട്ടുണ്ട് ട്ടാാ... .നാട്ടുകാരനായതോണ്ടാ..ഈ അനുഭവ സാക്ഷ്യം കേട്ടൊ
ലൈറ്റായിട്ടെന്തെങ്കിലും?
പൊറോട്ടേം ബീഫും (?!#@@!)
ആംപ്ലേറ്റ്?
ഒരു ആംപ്ലൈംറ്റേയ്! ഷ്ട്രോങ്ങ് ഒരു ചായേം...
സന്തോഷായി മുരള്‍യേട്ടാ ..സന്തോഷായി .
ഇത്രടം വരെ വന്നു ന്നെ അനുഗ്രഹിച്ചല്ലോ . നിക്ക് - തു- മതി ..വയറു നെറഞ്ഞു ! വയീട്ടു രണ്ടു കുപ്പി കള്‍സു അങ്ങട് പൂശിയാ.. ലെ പൊറിഞ്ചു നു ശ്ശി നമ്പൂരി ഭാഷേം വരും ന്നങ്ങട് കൂട്ടി ക്കോളൂ ...ഹൈ ഹൈ .. ന്താ കഥ ! ഒരാള്‍ എന്തോ പോഴത്തരങ്ങള്‍ അങ്ങട് എഴ്ന്നള്ളിക്യ ..കൊറേ പ്പേര് അത് വന്നങ്ങട് വായിച്ചു --ഭേഷായി ..ഭോഷ്കായി ന്നൊക്കെ ..പറയാ..നിക്കൊന്നും മനസിലാവനില്യെ..കലികാലം
ശിവ ! ശിവ ! ജപിക്കന്യേ ...
ഹൈ ത് ആരാ വഷളന്‍ ! വര്വാ വര്വാ ...ലൈറ്റ് ആയീട്ടു പൊറോട്ടയും ബീഫുമോ ? ശിവ ശിവ ...പൊറിഞ്ചുന്റ കോലോത്ത്
ബീഫോ ...? അകത്തു ള്ളോ രു(ലില്ലി ക്കുട്ടി ) കേട്ടാല്‍ തിന്നു കളയും കേട്ടോ വഷളാ !! നേരം കിട്ടുമ്പോ താന്‍ ഇങ്ങോട്ടൊക്കെ വര്വാ ..നമുക്ക് വെടിവട്ടം കൂടി ഇരിക്ക്യാല്ലോ ...ഹ ഹ ഹ ..
ഇതും വായിച്ചു മാഷെ
എന്ന് കടം നാളെ രൊക്കം എന്ന് എഴുതാം...ഒരു ചേഞ്ച് ഒക്കെ വേണ്ടേ മാഷെ ജീവിതത്തില്‍..ഹി ഹി
നന്നായീട്ടോ !
പൊറിഞ്ചു ചേട്ടന്റെ പുതിയ വെസനസ് കൊള്ളാല്ലോ...
അരൂര്‍ അമ്പലമുക്കും പള്ളിപ്പെരുന്നാളും ഒക്കെ മിഴിവാര്‍ന്ന ചിത്രങ്ങളായി!പരിചയമുള്ള ആ ഇടങ്ങളിലൂടെ ഒരുവട്ടം കൂടി മനസുകൊണ്ടൊരു യാത്ര നടത്താന്‍ സാധിച്ചു.പിന്നെ, നാടന്‍ ഭാഷയുടെ മാധുര്യവും!അസ്സലായീ ട്ടോ അയല്വക്കക്കാരാ...
ഹലോ സ്വപ്നാ ..വളരെ സന്തോഷം തട്ടുകടയില്‍ വന്നു പൊറിഞ്ചുവേട്ടന്റെ ചായ കുടിച്ചതില്‍ ,,പിന്നെ അപ്പോള്‍ കൊടുത്ത പത്തിന്റെ ആ രൂഭായില്ലേ ? അത് വട്ടം കീറി ഒട്ടിച്ചതായിരുന്നു കെട്ടാ..അതുമായി പൊറിഞ്ചു മക്കാര്‍ ഇക്കാന്റ കടയില്‍ കടലപ്പൊടി വാങ്ങാന്‍ ചെന്നപ്പോ അങ്ങേരു പുളിച്ച തെറി പറഞ്ഞു ഓടിച്ചു വിട്ടെന്ന് !സ്വപ്ന പൊറിഞ്ചു വിനെ പറ്റിച്ചെന്നും പറഞ്ഞു അയാള്‍ ആ കടയില്‍ ഒരു നോടിസ് എഴുതി ഒട്ടിച്ചിട്ടുണ്ട് ..
വില്ലേജു മാന്‍ ..പൊറിഞ്ചു വിന്റെ കടയില്‍ ഇന്ന് കടം നാളെ രൊക്കം എന്നതാണ് സ്ഥിതി ,,പിന്നെ അവിടെ പ്രകാശന്‍ ഓണം തുരുത്തിനു സുഖമല്ലേ ?
ദേ..കുഞ്ഞുസേ ആളെ ഒരു മാതിരി "ലത് "
ആക്കരുത് കെട്ടാ..നുമ്മട കടേട മുമ്പീക്കൂടി പത്രാസും കാണിച്ചു പോയെന്നും പറഞ്ഞു പറ്റിക്കണ്ട..നുമ്മടെ കടേ ക്കേറി ചായ കുടിക്കാഞ്ഞതെന്താ ? അത് പറ .. നിങ്ങ ഏത് നാട്ടുകാരിയാണെന്നു പറഞ്ഞാ നുമ്മ പിടിച്ചു മുണുങ്ങിക്കളയുവാ?? അല്ല പിന്നെ ...
ആരു പറഞ്ഞു,കടയില്‍ കേറിയില്ലാന്നു...? അവിടെനിന്നു നല്ല പതപ്പിച്ച ചായയും പുട്ടും കക്കാ ഉലര്‍ത്തിയതും കഴിച്ചു,നല്ല പെടപെടക്കണ നോട്ടും കൊടുത്തിട്ടാ പോന്നത്.ടിപ്പ് വേറെയും!
(ആംബ്ലയ്റ്റ് കിട്ടിയില്ല, അത് മേലോട്ട് പോയി ആ മരക്കൊമ്പില്‍ തങ്ങിക്കിടപ്പുണ്ട്,വവ്വാലിനെപ്പോലെ...)
Sundarikalekaal eshtapettathu ee postaa
എനിക്ക് ചായ മാത്രം മതി. വെജിറ്റെറിയന്‍ ആണ് . വിസിനസ് പൊടി പൊടിക്കട്ടെ
അരൂര്‍ക്കാരന്‍ പൊറിഞ്ചൂന്റെ വിശേഷങ്ങള്‍ ഇനിയും വേണം .എന്താ പുതിയ പോസ്റ്റുകള്‍ ഇല്ലാത്തെ..?
പൊറിഞ്ചുവിന്റെ വെസെനെസ് ഇഷ്ട്ടായി.
പൊറിഞ്ചേട്ടോ.....
ഒരു കെട്ടു വീഡി,,,, സ്പേഷൽ കാജ
നന്നായിട്ടുണ്ട് ഈ തട്ടുകട കഥ
സ്വഭാവചിത്രീകരണപ്പൊലിമകൊണ്ട് തിളങ്ങിനിന്ന പൊറിഞ്ചുവിന്റെ ഒന്നാം ഭാഗം വായിച്ച ശേഷമുണ്ടായ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ സാധിക്കാതെ വന്നു രണ്ടാം ഭാഗത്തിന്ന് എന്ന് തോന്നി.
രമേശിന്റെ ശൈലി ഭംഗിയുള്ളതാണെന്ന് സംശയമില്ല. സ്വഭാവ ചിത്രീകരണത്തില്‍ മിതത്വം നഷ്ടപ്പെട്ടതാണ് പൊലിമ കുറയാനുള്ള കാരണം എന്ന് എനിക്കു തോന്നി. ഇതുകൊണ്ട് വിസിനസ്സ്ന് വിലക്കുറവു വന്നു എന്ന് ഗണിക്കാതിരിക്കുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വായനക്കാരുടെ പ്രതികരണങ്ങള്‍