2010, നവംബർ 10, ബുധനാഴ്‌ച

ഓര്‍മയില്‍ ഒരു കര്‍ക്കിടക രാത്രി

ചെറുപ്പത്തിന്റെ  തിളപ്പില്‍  സംഭവിച്ചതാണ്.കര്‍ക്കിടകത്തിലെ  അമാവാസിയുടെ  കുറ്റാക്കുറ്റിരുട്ട്  നിറഞ്ഞ ആ രാത്രിയില്‍  ഞങ്ങള്‍ നാലുപേര്‍ ആ വീട്ടില്‍ ഒത്തുകൂടി .ഞാന്‍ ,സുരപ്പന്‍ ,മണി ,പിന്നെ സാജന്‍ .കൂടെ ഒരു പെണ്ണുമുണ്ട് !ഞങ്ങള്‍    കൌമാര   കാല  സുഹൃത്തുക്കളാണ് ;  ഞങ്ങള്‍  മാത്രം

അവളെ ആദ്യമായി കാണുകയാണ് . കായലിനക്കരെയുള്ള സുഹൃത്ത് മണിയാണ് തോപ്പുംപടിയില്‍ നിന്നു വരും വഴി ഇരുട്ടിന്റെ  കരിമ്പടത്തില്‍  പൊതിഞ്ഞു  അവളെ  ആ  വീട്ടില്‍  എത്തിച്ചത്. ഒരു 25  അല്ലെങ്കില്‍  30  വയസു പ്രായം കാണും അവള്‍ക്ക്  .ഞങ്ങള്‍ക്ക്  17   ഉം18  ഉം ഒക്കെയേ കാണു .കോളേജില്‍ 
പഠിക്കുന്ന സമയം അല്ലേ !

അപ്രതീക്ഷിതമായി  "ഒരു കോള് "ഒത്തു വന്നതിന്റെ സന്തോഷവും അതിലധികം അമ്പരപ്പും, ഭയവും ഉണ്ട് ..കൂട്ടത്തിലെ 
ഏറ്റവും പേടിത്തൊണ്ടന്‍ ഞാനായിരുന്നു .വളരെ ചെറുപ്പമാണെങ്കിലും   സുരപ്പനും മണിക്കും ഒന്നും ഇത് പുതിയ 
അനുഭവം അല്ല .ഇതിനു മുന്‍പും അവര്‍ ഇങ്ങനെയുള്ള സാഹസീക കൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് .  അതിന്റെ സുഖവും സന്തോഷവും   അറിഞ്ഞിട്ടുണ്ട്  അവന്റെയൊക്കെ  ചില അനുഭവ  വിവരണങ്ങള്‍ കേട്ടു‌ ഞങ്ങള്‍ മറ്റു കൂട്ടുകാര്‍
കൊതിയോടെ അന്തം വിട്ടിരുന്നിട്ടുണ്ട് .അന്ന് മുതല്‍ മനസ്സില്‍ മൊട്ടിട്ടതാണ് ആ ആഗ്രഹം .

അത് സാധിക്കാനുള്ള അസുലഭ നിമിഷമാണ് കൈവന്നിരിക്കുന്നത്. തുടക്കക്കാരന്‍ എന്ന നിലയില്‍ ആദ്യ ഊഴം അവര്‍ ഔദാര്യ  പൂര്‍വ്വം എനിക്കാണ് തന്നത് .

വിറയ്ക്കുന്ന കാല്‍മുട്ടുകള്‍ . മനസ്സിണെ മഥിക്കുന്ന ഭയത്തോടെ അതിലേറെ  കിതപ്പോടെ ഞാന്‍ മുറിക്കുള്ളിലേക്ക്
കയറുമ്പോള്‍  ..........
."നേരം കളയരുത്..!!" "ഞങ്ങള്‍  മൂന്നു പേര്‍ ഇവിടെ ബാക്കിയുണ്ട് എന്ന ബോധം വേണം "
 അക്ഷമരായ കൂട്ടുകാരുടെ താക്കീതുകള്‍ !!
സത്യത്തില്‍ എന്‍റെ ഉള്ള്  "പടോ! പടോ! "എന്ന് ഇടിക്കുകയായിരുന്നു .
ഒരു  മുന്‍പരിചയവും ഇല്ലാത്ത പണിയാണ് ..അവളാണെങ്കി ആവശ്യത്തില്‍ അധികം പരിശീലനം കിട്ടിയവളാണെ ന്നാണ് മണിയുടെ മുന്നറിയിപ്പ് !  
  
സത്യത്തില്‍  മുറിയില്‍ കയറിയപ്പോളാണ് അവളുടെ രൂപം ഞാന്‍ വ്യക്തമായി കാണുന്നത് തന്നെ .
.മണിയുടെ  നിഴല്‍ പറ്റി  ആ  വീട്ടിലേക്കു വരുമ്പോളും ഞങ്ങള്‍  പരിപാടികളുടെ രൂപരേഖയും   നടത്തിപ്പും  തയ്യാറാ ക്കുംപോളും   അവള്‍ മുറിക്കുള്ളില്‍ നിശബ്ദയായി  ഇരിക്കുകയായിരുന്നു . ആരാണാദ്യം കാര്യം  നടത്തുക ആരു  രണ്ടാമത് പോണം  എന്നൊക്കെ  തീരുമാനിക്കുന്നതിനിടയില്‍  ഉണ്ടായ തര്‍ക്കങ്ങളില്‍ ഞങ്ങള്‍ കലഹിക്കുമ്പോള്‍  കൌതുക പൂര്‍വമുള്ള  അവളുടെ പാളി നോട്ടം ഞങ്ങളില്‍ പതിക്കുന്നത് ഞാന്‍ ഒളിഞ്ഞു കണ്ടു . 
"സമ്മതിച്ച രൂപ ആദ്യമേ തന്നെ മുഴുവന്‍ നല്‍കണം;  
പറഞ്ഞതില്‍  കൂടുതല്‍  ആളുകള്‍   ഉണ്ടാകാന്‍  പാടില്ല;
എല്ലാം  കഴിഞ്ഞു  വെളുക്കുന്നതിനു  മുന്‍പ് കവലയില്‍ കൊണ്ടു പോയി ബസ്സ് കയറ്റി വിടണം"  
ഇത്രയും  ഡിമാണ്ടുകള്‍  മാത്രമാണ് അവള്‍ മണിയുടെ അടുത്തു മുന്‍ കൂറായി  മുന്നോട്ടു വച്ചിരുന്നത് .

ഒരു   ഡിമാണ്ട് ആദ്യമേ  തന്നെ ഞങ്ങള്‍   തെറ്റിച്ചു !.
ആകെ  മൂന്നു  പേരെന്നാണ്  പറഞ്ഞിരുന്നതെങ്കിലും എന്നെ ക്കൂടി തിരുകി കയറ്റി  എണ്ണം കൂട്ടിയത് അവള്‍  ആദ്യം എതിര്‍ത്തു .
പറഞ്ഞ  തുകയെക്കാള്‍ അമ്പതു രൂപ  കൂടി കൂടുതല്‍  കൊടുക്കാമെന്നു മണി  പറഞ്ഞത് കൊണ്ടാണ് മനസില്ലാ മനസോടെ എന്നെയും  (നാലാമന്‍ ഞാനാണെന്നൊന്നും അവള്‍ക്കറിയില്ല ) കൂടി താങ്ങാന്‍   അവള്‍ സമ്മതം മൂളിയത് .

എന്തായാലും മിടിക്കുന്ന ഹൃദയത്തോടെ ഞാന്‍ അകത്തു കയറി.അവള്‍ കട്ടിലില്‍ ഇരിക്കുകയാണ് ..നരച്ച വയലറ്റ് നിറത്തിലുള്ള പോളിസ്ടര്‍ സാരി ചുറ്റിയ മെലിഞ്ഞ ഒരു  രൂപം.! അടുത്ത കാലത്തെങ്ങും എണ്ണമയം കാണാതെ പാറിപ്പറന്ന നീളന്‍ മുടിയിഴകള്‍ .വയലറ്റ് കളറിലുള്ള ബ്ലൌസിന്റെ അയഞ്ഞ  കൈകള്‍ .നല്ല ഐശ്യര്യമുള്ള മുഖം .

പ്രായം കൊണ്ടു  എന്‍റെ  ചേച്ചിയുടെയത്രയെങ്കിലും   മൂപ്പ് കാണും.പെട്ടെന്ന് ഞാനെന്തോ ചെറുപ്പത്തില്‍ ഞങ്ങളെ  വിട്ട് പോയ
എന്‍റെ കുഞ്ഞേച്ചിയെ  ഓര്ത്തു  പോയി .പക്ഷെ ഇവള്‍ എന്‍റെ  ചേച്ചി അല്ലല്ലോ ..എന്‍റെ  ഉദ്ദേശം എനിക്കും അവള്‍ക്കും

  നന്നായി അറിയുകയും   ചെയ്യാം ..
..ചില നിശാ സുന്ദരിമാരുടെ അനുഭവ കഥകള്‍ വായിച്ചിട്ടുണ്ട് .
എങ്ങനെയോക്കയോ ഈ ..അഴുക്കു ചാലില്‍ മുങ്ങി പൊങ്ങി ഒഴുകുന്നവര്‍
ചില പെണ്ണുങ്ങള്‍ എങ്ങനെ ഇങ്ങനെയൊക്കെ ആയി തീര്‍ന്നെന്നു
അവര്‍ തന്നെ വിവരിക്കുന്ന പൊള്ളുന്ന അനുഭവക്കുറിപ്പുകള്‍ .
ഒന്നുകില്‍ കാമുകനോ  ഭര്‍ത്താവ് തന്നെയോ    ചതിച്ചത് !  അല്ലെങ്കില്‍
രണ്ടാനച്ഛന്‍  പിഴപ്പിച്ചത് !  അതുമല്ലെങ്കില്‍ പത്തോ നൂറോ രൂപയ്ക്ക് വേണ്ടി  പെറ്റമ്മ തന്നെ  കൂട്ടി കൊടുത്തത് ! 
ഇവള്‍ക്കും  അങ്ങനെ എന്തെങ്കിലും കഥകള്‍ കാണാതിരിക്കില്ല ..
അവള്‍ മുഖമുയര്‍ത്തി     എന്നെ  നോക്കി .".വേറെ  എത്ര പേര്‍
 കൂടി  പുറത്തുണ്ടെന്നു എന്നോട് ചോദിച്ചു 
..ആള് കൂടിയിട്ടില്ല  എന്ന് ഉറപ്പു വരുത്താന്‍     ആയിരിക്കും.
"എന്താ ? " ഞാന്‍ അലിവോടെ ചോദിച്ചു .
"ആദ്യം   രണ്ട് പേരെ,, മൂന്നു  പേരെ  ഉള്ളൂ  എന്നൊക്കെ  പറയും .പിന്നെ  ആളുകള്‍  കൂടും ..
പറഞ്ഞ കാശും തരില്ല .പറ്റിക്കും !
.ഞാനും ഒരു മനുഷ്യ ജീവിയല്ലേ ..? കാശ് തന്നില്ലെങ്കില്‍ വേണ്ട ..ഇത്രയധികം  പേരെ താങ്ങാനുള്ള ശേഷി എനിക്കുണ്ടോ ?
അവളുടെ ചോദ്യം ന്യായമാണ് ..പക്ഷെ സുഖം തേടി വരുന്നവര്‍ എന്തിനു ഇതൊക്കെ ചിന്തിക്കണം .എറിയുന്ന പച്ചനോട്ടുകള്‍ക്ക് പകരമായി പരമാവധി മുതലാക്കണം .അത്രതന്നെ !
എനിക്കറിയാം ഞാന്‍  ആവശ്യമില്ലാത്ത കാര്യങ്ങള്‍ ആലോചിച്ചു  വെറുതെ  നേരം  കളയുകയാണെന്ന്!!  .വാതിലിനപ്പുറത്തു 
 ഞങ്ങളെ മാത്രം ശ്രദ്ധിക്കുന്ന ആറ് കണ്ണുകള്‍ വേറെയുണ്ട് .അവരുടെ അക്ഷമ നിറഞ്ഞ നിശ്വാസങ്ങള്‍ ഉണ്ട്..
"നമുക്ക് തുടങ്ങാം "
അവള്‍ പറഞ്ഞു .പിന്നെ ഒരു നാണവും  കൂടാതെ  ആ നരച്ച സാരി അഴിച്ചു കട്ടിലില്‍ ഇട്ടു .
എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണം എന്നൊന്നും എനിക്കറിയില്ല ..
അവളും ഒന്നും അറിയാത്തവളെ പോലെ എന്‍റെ അജ്ഞതകളെ  ഏറ്റുവാങ്ങാനെന്ന മട്ടില്‍ കട്ടിലില്‍ മലര്‍ന്നു കിടന്നു. അരികില്‍ ഇരിക്കെ എന്നിലെ  ജിജ്ഞാസുവായ  കൌമാരക്കാരന്     അവളുടെ കഥ കേള്‍ക്കണമെന്ന്  പെട്ടെന്നൊരാഗ്രഹം തോന്നി ..
"ചേച്ചിക്കിതെങ്ങിനെ   ഈ  പണിക്കിറങ്ങാന്‍ തോന്നി  ? " ഞാന്‍ അവളുടെ  വിളറിയ കവിളുകളില്‍ മൃദുവായി നുള്ളിക്കൊണ്ട്
 ചോദിച്ചു .  
"ഇയാള്ക്കിതെങ്ങനെ ഇവിടെ വരാന്‍ തോന്നി ?"
മറുചോദ്യം കൊണ്ടു അവള്‍ എന്‍റെ ആകാംഷയെ  വരിഞ്ഞു മുറുക്കി.  

നരച്ച വയലറ്റ് ബ്ലൌസിന്റെ കുടുക്കുകള്‍ അഴിക്കാന്‍ തുടങ്ങുന്നതിനിടയില്‍ അവളുടെ മാറിടങ്ങള്‍ നനഞ്ഞു കുതിര്‍ന്നത്‌
ഞാന്‍ കണ്ടു. നനഞ്ഞ ബ്ലൌസ് എന്നെ കാണിക്കാതെ അവള്‍ കട്ടിലിന്റെ കാല്‍ക്കലേക്ക് എറിഞ്ഞു . ഇതെന്താ ഇങ്ങനെ നനഞ്ഞ്‌? കിനിഞ്ഞിറങ്ങുന്ന മുലപ്പാല്‍ തുള്ളികള്‍ !! അടങ്ങിക്കിടന്ന എന്‍റെ ആകാംഷ വീണ്ടും കുതറിപ്പിടഞ്ഞെണീറ്റു.. 
 "അയ്യോ !ഇതെന്താ ? ഇങ്ങനെ ?"
"അത്  ..അത് " ..അവള്‍  ഒന്ന് വിതുമ്പി .
"ഞാന്‍  നാല്   മാസം  പ്രായമുള്ള  ഒരു  പിഞ്ചു കുഞ്ഞിന്റെ  അമ്മയാണ്!
എന്‍റെ കുഞ്ഞിനു അമ്മിഞ്ഞ കുടിക്കാനുള്ള നേരമായതാ ...അവന്‍ ഇപ്പോള്‍ 
പാല് കുടിക്കാന്‍ കഴിയാതെ കരയുന്നുണ്ടാകും !"
 അവളുടെ മാറിടം പോലെ നനഞ്ഞ്‌ കുതിര്‍ന്ന വാക്കുകള്‍ ! പിന്നെ പുറം തിരിഞ്ഞു നിന്നു ചുരന്നു വന്ന അമ്മിഞ്ഞപ്പാല്‍
അവര്‍ പിഴിഞ്ഞ് കളഞ്ഞു ..
ഇരുളില്‍ അകലെ വിശന്നു കരയുന്ന ഒരു കുഞ്ഞിക്കരച്ചില്‍ ഞാന്‍ കേട്ടുവോ ? എനിയ്ക്ക് പെട്ടെന്ന് സങ്കടം തോന്നി ..
വീണ്ടും കുഞ്ഞേച്ചിയുടെ  മുഖം മനസിലേക്ക് ഓടിവരുന്നു ! ഓര്‍ത്തപ്പോള്‍   ഉള്ളൂ നീറിപ്പുകഞ്ഞു!പുറത്തു .അക്ഷമരായ കൂട്ടുകാരുടെ  അപസ്വരങ്ങള്‍ .
വാതിലില്‍ അവര്‍ മുട്ടുന്നുണ്ടോ ?
പെട്ടെന്ന്  ഞാന്‍ നിലത്തു കിടന്ന  ഷര്‍ട്ട് എടുത്തിട്ടു
വേഗത്തില്‍ പുറത്തിറങ്ങി.
വാതിക്കല്‍ കാത്തു

നിന്നിരുന്ന സാജന്‍  അതേ  നിമിഷം തന്നെ  എന്നെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് മുറിയിലേക്ക് പാഞ്ഞു കയറി .
കൂട്ടുകാരുടെ പിന്‍വിളി ശ്രദ്ധിക്കാതെ ഞാന്‍ ഇരുളിലേക്ക് ഇറങ്ങി നടന്നു .
നനഞ്ഞ്‌ കുതിര്‍ന്ന  മാറിടങ്ങളും ..നിസഹായ മായ ആ മുഖവും ഓര്ത്തു കായല്‍ക്കരയില്‍ തനിച്ചു കിടക്കുമ്പോള്‍
അമ്മിഞ്ഞ ക്കായി വിശന്നു കരയുന്ന  പിഞ്ചു പൈതലിനെ പോലെ  ഞാനും കരഞ്ഞു പോയി .

.(ചിത്രങ്ങള്‍ക്കു  കടപ്പാട്:  ഇന്ത്യ  വിഷന്‍, നളിനി ജമീലയുടെ ആത്മ കഥാ പുസ്തകം ഡി സി ബുക്സ് ,ഗൂഗിള്‍ ) 

69 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

കഥയായതുകൊണ്ടു കൊള്ളാം..ഇങ്ങിനെയും ഇവിടെ ജീവിതങ്ങളുണ്ട്. കഥാനായകന് മനസ്സാക്ഷി മുഴുവനായും മരിച്ചില്ല.

ചാണ്ടിക്കുഞ്ഞ് പറഞ്ഞു...

ഇതിനു സമാനമായ രംഗങ്ങള്‍ സിനിമകളില്‍ കണ്ടിട്ടുണ്ട്...കഥയായി വായിക്കുന്നത് ആദ്യമാ...അഭിനന്ദനങ്ങള്‍....

ചെറുവാടി പറഞ്ഞു...

ഒരഭിപ്രായം എഴുതണമെന്നുണ്ട്. പക്ഷെ എന്താ എഴുതുക.
വായിച്ചു തുടങ്ങിയപ്പോള്‍ തുടങ്ങിയ അസ്വസ്ഥത അവസാനം മാറി എന്ന് പറയാം . കഥാനായകന്റെ പിന്മാറ്റം വരെ.
അതായത് കഥയും കഥാപാത്രങ്ങളെയും അവിടെ വിട്ടിട്ട് ഞാന്‍ ഞാന്‍ നായകന്റെ നല്ല മനസ്സിനൊപ്പം നില്‍ക്കുന്നു.

പഞ്ചാരക്കുട്ടന്‍ പറഞ്ഞു...

ഒന്നും പറയാനില്ല ഇത് വെറും ഒരു കഥ മാത്രമാകട്ടെ

പട്ടേപ്പാടം റാംജി പറഞ്ഞു...

സുഖം തേടി വരുന്നവര്‍ എന്തിനു ഇതൊക്കെ ചിന്തിക്കണം

എല്ലാ ചിന്തകളും നശിപ്പിച്ചാണ് ഇന്ന് മനുഷ്യര്‍ സുഖത്തിന് പിന്നാലെ പാഞ്ഞുകൊണ്ടിരിക്കുന്നത്.
വിഷയത്തില്‍ പുതുമ അവകാശപ്പെടാനില്ലെങ്കിലും പറഞ്ഞ രീതിയുടെ സ്വാഭാവികത കേമമായി.
ആശംസകള്‍.

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

കഥയായി തന്നെ ഇരിക്കട്ടെ...

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
junaith പറഞ്ഞു...

പുതുമ തോന്നിയില്ല,എങ്കിലും അവതരണം നന്നായി..

ajith പറഞ്ഞു...

അവസാനം ഇതൊരു കഥയാണെന്ന് അറിഞ്ഞപ്പോള്‍ ഒരു സമാധാനം.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ഇതെല്ലാം ഒറിജിനാലിറ്റി സംഭവങ്ങൾ തന്നെയാണ് രമേശ് ഭായി...!

നടന്നതും.നടന്നുകൊണ്ടിരിക്കുന്നതും,നടക്കാൻ പോകുന്നതുമായ പലരുടേയും അനുഭവകഥകൾ..!

Villagemaan പറഞ്ഞു...

കഥ തന്നെ ആയിരിക്കട്ടെ..
വായിച്ച എല്ലാ മനസ്സുകളിലും ഈ അഭിപ്രായം കണ്ടതില്‍ അതിയായ സന്തോഷം...ഒരേ പോരെ ചിന്തിക്കുന്ന ഒരു പാട് പേര്‍ ഉണ്ട് എന്ന തോന്നല്‍ തന്നെ എത്ര സുന്ദരം ..

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

ഇതൊരു കഥയല്ല രമേശ്‌,നമുക്ക് ചുറ്റും നടക്കുന്ന പൊള്ളിക്കുന്ന യാഥാര്‍ത്ഥ്യം മാത്രം!മനസാക്ഷി മരവിച്ചിട്ടില്ലാത്ത കഥാനായകന് പ്രണാമം...

സ്വപ്നസഖി പറഞ്ഞു...

സാറിന്റെ കഥ വായിക്കുന്നതാദ്യമായാണ്. കുഞ്ഞൂസിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
ഇനിയും കഥകള്‍ പിറക്കട്ടെ എന്നു ആശംസിക്കുന്നു.

Vayady പറഞ്ഞു...

കുഞ്ഞിന്റെ വിശപ്പകറ്റാന്‍ സ്വന്തം ശരീരം വില്‍ക്കേണ്ടി വരുന്ന സ്ത്രീയുടെ ഗതിക്കേട് എന്നെ അസ്വസ്ഥയാക്കി, നല്ല മനസ്സുള്ള ആ കഥാനായകനേയും.

നല്ല ഒഴുക്കുള്ള രചന. ആത്മാര്‍‌ത്ഥമായ അവതരണം. വായിച്ചു തീര്‍ന്നതറിഞ്ഞില്ല. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍.

അഭിനന്ദങ്ങള്‍.

ആളവന്‍താന്‍ പറഞ്ഞു...

നല്ല എഴുത്തായി. ശരിക്കും കഥയാ....?

നിശാഗന്ധി പൂക്കുന്ന രാത്രി പറഞ്ഞു...

ഇങ്ങനെയൊക്കെ ജീവിതങ്ങള്‍

sreee പറഞ്ഞു...

നമുക്ക് ചുറ്റും എത്രയോ നിസ്സഹായരായ സ്ത്രീകള്‍ . പലരുടെയും കഥ കേട്ടാല്‍ തന്നെ ഭ്രാന്തായി പോകും , എന്നിട്ടും അവരും ജീവിക്കുന്നു . ദുഃഖങ്ങള്‍ കൂടുതലും സ്ത്രീകളുടെ കൂടെ തന്നെ .

ഭാനു കളരിക്കല്‍ പറഞ്ഞു...

പൊള്ളുന്ന കഥ. അഭിനന്ദനങ്ങള്‍ രമേശ്‌ :)

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

രമേശ്‌ ജി,
ഇത് സംഭവിക്കാന്‍ സാധ്യത ഉള്ള കഥ അല്ല.
ഇതൊക്കെ സ്ഥിരം കാണുന്ന സംഭവങ്ങള്‍ അല്ലേ?
റാംജിയുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു.
നന്നായി എഴുതി. അഭിനന്ദന്‍സ്

anju nair പറഞ്ഞു...

anil panachoorante kavitha orthu poyi...........

idavamaasa perumazha peytha vavathil.............

വീ കെ പറഞ്ഞു...

ഈ വക പരിപാടികൾക്ക് പോകാൻ താല്പര്യമുള്ളവർക്ക് ഇത്തരം സെന്റികൾ കണ്ടാൽ പിന്മാറുമെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ല.
പിന്നെ ഒരു കഥയല്ലെ...അല്ലെ..?!

ആശംസകൾ....

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

കഥ നന്നായി പറഞ്ഞു.
കഥയാണെന്ന് പറഞ്ഞപ്പോള്‍ മനസ്സ് സ്വസ്ഥം.

രമേശ്‌അരൂര്‍ പറഞ്ഞു...

@വി.കെ. ഈ വക പരിപാടികൾക്ക് പോകാൻ താല്പര്യമുള്ളവർക്ക് ഇത്തരം സെന്റികൾ കണ്ടാൽ പിന്മാറുമെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ല.
+===============================
വികെ ..വെറും പച്ച മനുഷ്യന്‍ മാത്രമായി ഒരു നിമിഷമെങ്കിലും ചിന്തിച്ചു നോക്കു..ഇത്തരം പ്രലോഭനങ്ങളില്‍ മനസുകൊണ്ടെങ്കിലും കുടുങ്ങി പോകാത്ത ആരെങ്കിലും ഉണ്ടാകുമോ ? ആഗ്രഹങ്ങള്‍ ഇല്ലാത്തവരായി ആരെങ്കിലും? നമ്മളില്‍ പലരും ചിലപ്പോള്‍ ദൈവങ്ങളായും ചില നേരങ്ങളിലെങ്കിലും ചെകുത്താന്‍മാരായും മാറിയേക്കാം .എത്രയോ ചീത്ത മനുഷ്യര്‍ ആരും പ്രതീക്ഷിക്കാത്ത നന്മകള്‍ ചെയ്തിരിക്കുന്നു !! സത്യത്തില്‍ ഇത് കഥയല്ല വിക്കെ ജീവിതം തന്നെ ..വിശ്വസിക്കാം അല്ലാതെയും ഇരിക്കാം ..

ശ്രീനാഥന്‍ പറഞ്ഞു...

ഗത്യന്തരമില്ലാതെ വരുമ്പോൾ ഈ പുരാതന തൊഴിലിലേക്ക് എടുത്തെറിയപ്പെടുന്നവരെ ശരിയായ കണ്ണുകൊണ്ട് കാണാനായല്ലോ താങ്കൾക്ക്, സന്തോഷം!

രമേശ്‌അരൂര്‍ പറഞ്ഞു...

കുസുമം ടീച്ചര്‍ ,,ആദ്യമേ വന്നു വായിച്ച് അഭിപ്രായം എഴുയ്തിയത്തില്‍ വളരെ സന്തോഷം ..
ചാണ്ടി ..സത്യത്തില്‍ സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ,അസാധ്യം എന്ന് കരുതിയിരുന്ന എത്രയോ സംഭവങ്ങള്‍ ഇന്ന് നമുക്ക് ചുറ്റും നടക്കുന്നു !!
ചെറുവാടി ..ഈ കഥ വായിച്ച് താങ്കള്‍ക്കും പ്രിയപ്പെട്ട മറ്റു സുഹൃത്തുക്കള്‍ക്കും അസ്വസ്ഥത തോന്നിയെങ്കില്‍
ഇനിയും കെട്ടു പോയിട്ടില്ലാത്ത നന്മ യുടെ പൊന്‍ തിരി വെട്ടം
നിങ്ങളുടെയൊക്കെ മനസുകളില്‍ തെളിഞ്ഞു കത്തുന്നു എന്നാണു അതിനര്‍ത്ഥം ..
പഞ്ചാരക്കുട്ടന്‍ ,രാംജി ,റിയാസ് ഭായ് ...കഥല്ലിത് ജീവിതം ..എന്നെ പറയാന് ഉള്ളു ..

ജുനൈത് ഇതില്‍ പുതുമയൊന്നും ഇല്ല .എത്രയോ നൂറ്റാണ്ടു കളായി നമുക്ക് ചുറ്റും
നില നില്‍ക്കുന്നു ,അവഗണിച്ചു മാറി നടക്കുന്നു .ഞാന്‍ വെറുതെ ഒന്ന് കാണാന്‍ നോക്കി ..അത്ര തന്നെ ...

രമേശ്‌അരൂര്‍ പറഞ്ഞു...

അജിതേട്ടന്‍,,മുരളിയേട്ടന്‍ ...അഭിപ്രായങ്ങള്‍ക്ക് നന്ദി .പത്ര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു .ഒരു ദശകം പിന്നിട്ട എന്റെ ജീവിത യാത്രകളില്‍ പലയിടത്തും സാക്ഷിയാകേണ്ടി വന്ന നേര്‍ക്കാഴ്ച കളാണ് ഇത്തരം രചനകള്‍ക്ക് ആധാരം ..സമുഹത്തിന്റെ അടിത്തട്ടില്‍ അവഗണിക്കപ്പെട്ടും അവഹേളിക്കപ്പെട്ടും ജീവിക്കുന്ന കുറെയധികം മനുഷ്യര്‍ ,,അവരുടെ സങ്കടങ്ങള്‍ ... ഇതൊക്കെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട് ,,,
ഇത്തരം അനുഭവങ്ങള്‍ ഇടയ്ക്ക് നിങ്ങളുമായി പങ്കു വയ്ക്കാനാണ് എന്റെ എളിയ ശ്രമം ..

വില്ലേജ് മാന്‍ ,കുഞ്ഞുസ് , വായനയും അഭിപ്രായങ്ങള്‍ക്കും നന്ദി ,,
സ്വപ്ന സഖി ആദ്യമായി വന്നതല്ലേ ? വളരെ സന്തോ ഷം ,ഈ കഥയിലെ സംഭവം നടക്കുന്നതിനു തൊട്ട് താഴെയുള്ള ഇറക്കത്തില്‍ പൊറിഞ്ചു ചേട്ടന്റെ ഒരു തട്ടുകടയുണ്ട് ,,അവിടെ ചെന്ന് വയറു നിറയെ ചായയും പൊറോട്ടയും കഴിച്ചിട്ട് എന്റെ പേരും പറഞ്ഞു കാശും കൊടുത്തിട്ട് പൊയ്ക്കോ ...n

വായാടീ ...പിറന്നാള്‍ ദിനത്തില്‍ തന്നെ മനസ്സില്‍ അസ്വസ്ഥത യുണ്ടാക്കിയതിനു ഈ സുഹൃത്തിനോട് ക്ഷമിക്കു ...അത് യാദൃശ്ചികമായിരുന്നെങ്കിലും ,ഉത്തരവാദിത്വം ഞാന്‍ എല്ക്കുന്നു ,,
ആളവന്താന്‍ ,നീശാഗന്ധി ......,
ശ്രീ ....ഹാപ്പി ബാച്ചിലേര്‍സ് ,നന്ദി
അഞ്ജു നായര്‍ ..ആദ്യ സന്ദര്‍ശനത്തിനും വായനയ്ക്കും നന്ദി ..
ശ്രീ നാഥന്‍ മാഷേ വരവിനും
വായനയ്ക്കും നന്ദി
കാമ്പസ് കവിതയെ പറ്റിയുള്ള നിരീക്ഷണവും അവിടെ സന്ദര്‍ശകര്‍ കുറിച്ചിട്ട അഭിപ്രായങ്ങളും തുടക്കം മുതല്‍
ഞാന്‍ കണ്ടിരുന്നു കേട്ടോ ..റിപ്പോര്‍ട്ടിം ഗ് മാത്രം ശീലമാക്കിയത് കൊണ്ട് ചാടിക്കേറി അഭിപ്രായം പറഞ്ഞില്ല എന്നെ ഉള്ളു ..

ജുവൈരിയ സലാം പറഞ്ഞു...

vayadyയിൽ നിന്നുള്ള ലിങ്ക് വഴി വന്നു. വായിച്ചു.
കഥ നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍....

സാബിബാവ പറഞ്ഞു...

നെഞ്ചിടിപോടെ വായിച്ചു തീര്‍ത്തു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

അവതരണത്തില്‍ പുതുമ ഉണ്ടെങ്കിലും കഥയില്‍ പുതുമ അവകാശപെടാനാവില്ല.
സുഖം മാത്രം ലക്‌ഷ്യം ആക്കുന്ന സമൂഹത്തില്‍ ഇത്തരതിലോരുവന്‍ അപൂര്‍വമാണ്. കുഞ്ഞിനു മുലകൊടുക്കുന്നതു കണ്ടിട്ട് രതിമൂര്‍ച്ച അനുഭവിക്കുന്നവര്‍ പോലും നമുക്ക്‌ ചുറ്റും ഉണ്ട്. അത് ദൈവികമായ ഒരു ഉപാസനയാണെന്ന് കരുതുന്നവര്‍ ഈ കഥാപാത്രത്തെ പോലെയുല്ലവരാണ്.
തിന്മ ചെയ്യാന്‍ എല്ലാ സാഹചര്യവും ഉണ്ടായിട്ടും അതില്‍ നിന്ന് തിരിഞ്ഞു നടക്കുന്നവനാണ് ഉത്തമന്‍.
നല്ല കഥയ്ക്ക് ഭാവുകങ്ങള്‍

jayarajmurukkumpuzha പറഞ്ഞു...

valare mikacha avatharanam.... abhinandanangal......

യൂസുഫ്പ പറഞ്ഞു...

പരസ്ത്രീഗമനത്തിനും,വേശ്യാവൃത്തിക്കുംയാതൊരു ന്യായീകരണവും ഇല്ല. ആ കഥാപാത്രം അവിടന്ന് ഇറങ്ങിപ്പോയത് ഇസ്മായീൽ അഭിപ്രായപ്പെട്ടത് പോലെ എങ്കിൽ നന്ന്.

ramanika പറഞ്ഞു...

വളരെ നന്നായി അവതരിപ്പിച്ചു !

ജീവി കരിവെള്ളൂര്‍ പറഞ്ഞു...

ഇതു വായിച്ചപ്പോള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിചയപ്പെട്ട ഒരു ചേട്ടന്‍ പറഞ്ഞതോര്‍മ്മ വരുന്നു .സന്ദര്‍ഭം ഇതൊക്കെ തന്നെ .ആ ചേട്ടനാണാദ്യത്തെ നറുക്ക് വീണത് .ചേട്ടനും കന്നി അങ്കത്തിന് .പക്ഷേ ആ സ്ത്രീ ഗര്‍ഭിണി ആയിരുന്നത്രേ !.സത്യമാണോ ,അതോ അദ്ദേഹത്തിന്റെ ഭാവനയോ എന്നത് ഇന്നും എനിക്കജ്ഞാതം .സംഭവ്യമായിരിക്കും അല്ലേ ...

വിരല്‍ത്തുമ്പ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വിരല്‍ത്തുമ്പ് പറഞ്ഞു...

അമ്മയേയും പെങ്ങളെയും തിരിച്ചറിയാന്‍ കഴിയാതെ അന്ധകാരത്തില്‍ പെട്ട് ഉഴലുന്ന പുതുതലമുറക്ക് പകര്‍ന്ന് നല്‍കാന്‍ കഴിയുന്ന ഒരു ഗുരു സന്ദേശം.....

നന്നായിരുന്നു രമേശേട്ടാ......

ഹംസ പറഞ്ഞു...

കഥയില്‍ ഉപരി ഇത് ഇന്ന് നടക്കുന്നാ യാഥാര്ത്ത്യമാണ്‍.
നന്നായി പറഞ്ഞിരിക്കുന്നു.

-----------------------------------------
പോസ്റ്റ് ഇട്ട വിവരം മൈല്‍ ചെയ്യൂമ്പോള്‍ അതില്‍ ലിങ്ക് കൂടി ഉള്‍പ്പെടുത്തിയാല്‍ പെട്ടന്ന് എത്തിച്ചേരാന്‍ കഴിയുമായിരുന്നു.

lally പറഞ്ഞു...

രമേശ്.......
ഹൃദയത്തിനൊരു നീറ്റലൊക്കെ തോന്നുന്നുണ്ട് കേട്ടോ....... ഉള്ളടക്കം നന്നായി.. പക്ഷേ..
വായിച്ചപ്പോള്‍ സംഭവ വിവരണമെന്ന് തന്നെയാ തോന്നിയത്...
കഥക്ക് ഒരിക്കലും അടിക്കുറിപ്പ് എഴുതേണ്ടി വരരുത്.. അത് വായനക്കാര്‍ക്ക് വിട്ടു കൊടുക്കുക.. തീരുമാനങ്ങളില്‍ എത്തേണ്ടതു അവരാണ്...
രമേശ്... എന്തിനേ ഇമേജിനെ വല്ലാ‍ാതെ ഭയക്കുന്നത്....????

അജ്ഞാതന്‍ പറഞ്ഞു...

prasanth thottungal premdas to me
show details 8:43 PM (11 hours ago)

vakkukalilla parayannnnnnnnnnnnnnnn

---
T P PRASANTH
JANAYUGOM DAILY
KOCHI-17

അജ്ഞാതന്‍ പറഞ്ഞു...

From: This sender is DomainKeys verified"sandu"

Remeshji

katha vayichu...

entha parayuka....

sambhavikunna karyangal aayath karanam puthuma thoniyilla pakshe.....aa vedana...

vythysthathayullath ezhuthuka...puthumayullath...evideyum vedanamatram ullapol...namude toolika oru mandahasam kond varan upakarikathakavannam upayogikuka....artham manasilayallo suhruthinu...ith ente oru eliya abhiprayam matramanu...jhan verum oru vayanakari matram..aksharangalo sahityamo enthenariyilla...pakshe lokathinte vedana akatanamenna aagraham adhiyayitund....

ath kond..ente suhruth...ezhuthumbol....aarkum vedana ulavakunnath ezhuthathirikuka...lokath orupad vedana namuk matan pattathayitund ....ini nammalayitt..ezhuthi undakanda...


ella shubhashamsakalum...

god be with u

snehathode

sandu

Venugopal G പറഞ്ഞു...

ചുമ്മാ വായിച്ചേച് പോകാം എന്ന് പറഞ്ഞു വന്നതാണ്. കമന്റ് ഇതില്‍ ഇട്ടില്ലെങ്ങില്‍ ശരി ആവില്ല. നന്നായിരുന്നു.

വി.എ || V.A പറഞ്ഞു...

‘നാടക’ത്തിലെ ഒരു രംഗം കണ്ട പ്രതീതിയുണ്ടാക്കി. നല്ല ശൈലിയായതിനാൽ കഥയ്ക്കായി നല്ലത്. നായകകഥാപാത്രം പ്രേക്ഷകനായി നിന്നുകൊണ്ട് എഴുതിയിരുന്നെങ്കിൽ, ഇതിനെക്കാൾ പുതുമയും ആർജ്ജവവും ഉണ്ടാകുമായിരുന്നു. ‘ഒരു എഴുത്തുകാരൻ നായകനിൽക്കൂടി പ്രതിബിംബിക്കുന്നു’ എന്നതിന്റെ തെളിവ് കമന്റുകളിൽത്തന്നെ സഹാനുഭൂതി കാണിക്കുന്നത് ശ്രദ്ധിക്കുക. ആശംസകൾ............

anoop പറഞ്ഞു...

ഒരു കഥയുമില്ലണ്ടായിരിക്കുന്ന ഈ നാട്ടിലിരുന്നു ഇങ്ങനെ ജീവിതമുള്ള കഥ പറയുന്നതിന് അഭിനന്ദനങ്ങള്‍.
അമ്മിഞ്ഞയ്ക്ക് മുന്നില്‍ തോല്‍ക്കാത്തവരുണ്ടോ?

കണ്ണൂരാന്‍ / K@nnooraan പറഞ്ഞു...

വരികളിലെ ആത്മാര്തതയാണ് കണ്ണൂരാന് പിടിച്ചത്. ഒരിക്കലും പുതുമ നശിക്കാത്ത വിഷയം.!

രമേശ്‌അരൂര്‍ പറഞ്ഞു...

പ്രിയ സുഹൃത്തുക്കള്‍ ജുവൈരിയ ,സാബി ബാവ..അഭിപ്രായങ്ങള്‍ അറിഞ്ഞു സന്തോഷം.ഇസ്മയില്‍ ഇത്തരം സംഭവങ്ങള്‍ മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ നടന്നു കൊണ്ടേ ഇരിക്കുന്നു.അതുകൊണ്ട് പത്രങ്ങളിലെ ചരമ കോളം പോലെ പുതുമ ഒന്നും ഇല്ല.പക്ഷെ അതിലും ഒരു പുതുമ ഞാന്‍ കാണുന്നു.എല്ലാ ദിവസവും പുതിയ പുതിയ ആളുകള്‍ അല്ലെ മരിക്കുന്നത് !അത് പോലെ കാലം മാറിയാലും ഇത്തരം സംഭവങ്ങളിലെ ഇരകളും വേട്ടക്കാരും മാറിക്കൊണ്ടേ ഇരിക്കും.

രമേശ്‌അരൂര്‍ പറഞ്ഞു...

ജയരാജ് പ്രോത്സാഹനത്തിനു നന്ദി.യുസഫ്പ ,,ഒരിക്കല്‍ വായിച്ചതാണ് ;വിമാന അപകടത്തില്‍ പെട്ട് പരുക്കേറ്റ ഒരാള്‍ ദിവസങ്ങളോളം നീണ്ട കൊടും പട്ടിണി ക്കൊടുവില്‍ വിശപ്പകറ്റാന്‍ സഹജീവിയുടെ മൃതശരീരം ഭക്ഷിച്ചുവത്രേ! സാഹചര്യം അതൊന്നു മാത്രമാണ് ഈ അനുഭവത്തിലെ വില്ലന്‍ ..
രമണിക :സന്തോഷം .
ജീവി :അയാള്‍ പറഞ്ഞത് ശരിയായിരിക്കും ..അതൊക്കെയും സംഭവിക്കാവുന്നത്‌ തന്നെ ,
വിരല്‍ത്തുമ്പു; ആത്മരോഷം നിലനിര്‍ത്തുക.
ഹംസ ;അഭിനന്ദനത്തിനു :)
ലാലി :നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കാം ;സ്നേഹം നിലനിക്കട്ടെ .
പ്രിയ സുഹൃത്ത് പ്രശാന്ത് ,സന്ദീപ (sandu )
വേണുഗോപാല്‍ ,വി എ .എല്ലാവര്ക്കും സ്നേഹം ,നമസ്കാരം . കണ്ണൂരാന്‍ വൈകിയാണെങ്കിലും വരും എന്നുറപ്പായിരുന്നു ,
സന്തോഷം :)

Pony Boy പറഞ്ഞു...

അപ്പോ ഒന്നും നടന്നില്ലാന്ന്നു സാരം..ആ പോട്ടെ...ബെറ്റൽ ലക്ക് നെക്സ്റ്റ് ടൈം..ഇത്തരം സെന്റിന്മെൻസിൽ വീഴരുത്..പൈസ കൊടുത്താൽ അത് കമ്പ്ലീറ്റായി മുതലാക്കണം..

വില്‍സണ്‍ ചേനപ്പാടി പറഞ്ഞു...

അമ്മിഞ്ഞപ്പാലിന്റെ ആര്‍ദ്രത
കഥാനായകന്റെ മനസിലെ കാമാന്ധത നീക്കി
നന്മയുടെ നിലാവുപൊഴിക്കുമ്പോള്‍
വായനക്കാരന്റെ ഹൃദയത്തിലും
ഒരു കുഞ്ഞിന്റെ ചിരി പരക്കുന്നു.
കുഞ്ഞേച്ചിയുടെ വാത്സല്യം
അനുഭവവേദ്യമാവുന്നു.
ഭാവുകങ്ങള്‍...
വൈകിയാണ് ഇവിടെയെത്തിയത്

റോസാപ്പൂക്കള്‍ പറഞ്ഞു...

ഈ കഥ മനസ്സിനെ വല്ലാതെ നോവിച്ചു

തെച്ചിക്കോടന്‍ പറഞ്ഞു...

ഇത്തരം നായകര്‍ അപൂര്‍വമായിരിക്കും, അല്ലെങ്കില്‍ ആദ്യമേ ഇതിനു ഇറങ്ങിപ്പുറപ്പെടാത്തവരായിരിക്കും.
കഥ അവതരണം കൊണ്ട് മികച്ചതായി.

രമേശ്‌അരൂര്‍ പറഞ്ഞു...

അച്ചടി മാധ്യമ രംഗത്ത് നിന്ന് ബൂലോകത്തെത്തി വഴി യറിയാതെ പതറി നിന്ന എന്നെ പുഞ്ചിരിയും കൈത്താങ്ങും നല്‍കി
സ്വീകരിച്ച എല്ലാ കൂട്ടുകാര്‍ക്കും
ഹൃദയം നിറഞ്ഞ നന്ദിയും ..സ്നേഹവും ..

തുടര്‍ന്നും നിങ്ങളുടെ പ്രോത്സാഹനം വേണം

SREEJITH MOHANDAS പറഞ്ഞു...

മനസ്സിനെ ആഴത്തില്‍ ചിന്തിപ്പിക്കാന്‍ മാത്രം പര്യാപ്തമായിരുന്നു ഇത് ..മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തുന്നതായി ..നല്ല നല്ല സൃഷ്ടികള്‍ ഇനിയും ഉണ്ടാകട്ടെ എന്നീശംസിക്കുന്നു...

manoos പറഞ്ഞു...

mashe... padippichakaryam marannal enikkum chilathokke parayanunde... enthayalum thurannu parayanulla aa manasinu orayiram nandi... kollam super

Muneer പറഞ്ഞു...

ബോയ്സ് എന്ന തമിഴ് സിനിമയിലെ രംഗം പോലുണ്ട്..പച്ചയായ ശൈലിയിലുള്ള
അവതരണമായതു കൊണ്ട് വായിക്കാന്‍ കൊള്ളാമായിരുന്നു..

അജ്ഞാതന്‍ പറഞ്ഞു...

no words......good writing........

അജ്ഞാതന്‍ പറഞ്ഞു...

no words......good writing........

റീനി പറഞ്ഞു...

നല്ല കഥ. ഒഴുക്കുള്ള എഴുത്ത്.വളരെ സംഭാവ്യം. രാവിലെ കുടിച്ചുകൊണ്ടിരുന്ന ചായയുടെ രുചി കെടുത്തുവാന്‍ പാകത്തിലുള്ള യാഥാര്‍ത്യങ്ങള്‍!

ജാനകി പറഞ്ഞു...

രമേശ്ജിയുടെ കഥ എങ്ങിനുണ്ട് എന്നു നോക്കാൻ വന്നതാണ്...
അമ്മമാർക്കു മാത്രം പെട്ടെന്നു മനസ്സിലാകുന്ന ചില നോവുകൾ രമേശ്ജി നന്നായി അവതരിപ്പിച്ചിരിക്കുന്നു..

Jefu Jailaf പറഞ്ഞു...

പൊള്ളുന്ന കഥ. അതിലപ്പുറം യാതാർത്യത്തിന്റെ മേമ്പൊടിയും.. അഭിപ്രായമില്ല ആദരവു മാത്രം രമേശേട്ടാ..

INTIMATE STRANGER പറഞ്ഞു...

രമേഷേട്ടാ.. ഇത് യാഥാര്‍ത്ഥ്യം തന്നെയാണ് ..ഇങ്ങനെ ഇരുട്ടിലേക്ക് വലിച്ചെറിയ പെട്ട എത്രയോ ജന്മങ്ങള്‍ ....

Vp Ahmed പറഞ്ഞു...

ഒരു യഥാര്‍ത്ഥ സംഭവം കേട്ട പോലെ അനുഭവപ്പെട്ടു. ആശംസകള്‍

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

രേമെശേട്ട,

കഥയായാലും ജീവിതം ആയാലും ഹൃദ്യമായി പറഞ്ഞു..അവസാനം വല്ലാതെ നൊമ്പരപ്പെടുത്തി. പിന്നെ എല്ലാരും പറയുന്നത് കണ്ടു പുതുമയില്ലാത്ത വിഷയം ആണെന്ന്. ജീവിതത്തില്‍ എന്താണ് പുതിയതായിട്ടുള്ളത്? എല്ലാം ആവര്‍ത്തനം അല്ലെ? ജീവിതം അല്ലെ കഥയായും കവിതയായും വരുന്നത്! അതില്‍ ആവര്‍ത്തനം സ്വാഭാവികം അല്ലെ?

"ഞാന്‍ നാല് മാസം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിന്റെ അമ്മയാണ്!" ചേട്ടാ ഒരു സാധാരണ സ്ത്രീ പിഞ്ചു കുഞ്ഞിന്റെ അമ്മ എന്ന് പറയുന്നതില്‍ ഒരു കല്ലുകടിയില്ലേ! കുഞ്ഞിന്റെ അമ്മ എന്ന് പോരെ ?

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ദുബായ്ക്കാരന്‍:ഷജീറെ :) ഞാന്‍ ഒരു സാധാരണ വീട്ടില്‍ ,സമൂഹത്തില്‍ ജനിച്ചു വളര്‍ന്ന ആളാണ് ."പിഞ്ചു കുഞ്ഞ് " എന്നൊക്കെ അവരുടെ നാവില്‍ നിന്നാണ് ഞാന്‍ ഏറെ കേട്ടിട്ടുള്ളത് ..അത്ര ദൈന്യത കലര്‍ത്തിയൊക്കെ പണക്കാര്‍ പറയുമോ ? ചിലപ്പോള്‍ അവരും പറയുമായിരിക്കും :)
ഇനി കുഞ്ഞുങ്ങ ളില്‍ തന്നെ മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ യാണ് "പിഞ്ചു കുഞ്ഞ് "എന്ന് പറയുന്നത് ..അതായിരുന്നു ആ കുഞ്ഞിന്റെ പ്രായം ..:)

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

പണക്കാരന്‍ അല്ലാത്തതിനാല്‍ അതെനിക്കും അറിയില്ലാട്ടോ :-) ക്ലാരിഫികേഷന് നന്ദി ചേട്ടാ.

Vishnu പറഞ്ഞു...

ഇത് ഇരുണ്ട ജീവിതം ആണ് . ആരെങ്കിലും ഒരു തിരി കൊളുത്തി വെയ്ക്കുമോ?

Sandeep.A.K പറഞ്ഞു...

അപ്പൊ കഥയായിരുന്നു ല്ലേ.. അനുഭവം പോലെ തന്മയത്വത്തോടെ പറഞ്ഞു വച്ചു.. നന്നായിരിക്കുന്നു..

rasheedthozhiyoor പറഞ്ഞു...

കഥയല്ലിത് പച്ചയായ ജീവിത യാഥാര്‍ത്ഥ്യം.അനേകായിരം സഹോദരിമാര്‍ അനുഭവിക്കുന്ന പച്ചയായ ജീവിത യാഥാര്‍ത്ഥ്യം .ജീവിതം അത് ജീവിച്ച് തീര്‍ക്കാനുള്ള സാമ്പത്തിക ശ്രോതസ്സ് ലെഭിക്കാതെ വരുമ്പോള്‍.. .നിവര്‍ത്തിയില്ലാതെ ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക കണ്ടെത്താന്‍ അല്ലെങ്കില്‍ അസുഖംമൂലം കിടപ്പിലായ തന്‍റെ കൂട പിറപ്പിനു മരുന്ന് വാങ്ങിക്കുവാന്‍ വേണ്ടി സ്യന്തം ശരീരം മറ്റുള്ളവരുടെ സുഖത്തിനു വേണ്ടി വില്‍ക്കാന്‍ വിധിക്കപെട്ട ഹതഭാഗ്യരായ പാവം സഹോദരി മാരില്‍ ഒരാളുടെ കഥ പറഞ്ഞ താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍.............. .,വ്യഭിചാരം അത് ഉണ്ടാവാതെ ഇരിക്കട്ടെ

Pradeep Kumar പറഞ്ഞു...

നളിനി ജമീലയെ വായിച്ചതോര്‍ക്കുന്നു....

തെരുവുവേശ്യകളുടെ ജീവിതവ്യഥകള്‍ പലപ്പോഴും കപടസദാചാരവാദികളുടെ ചര്‍ച്ചകളില്‍ ഇടം നേടാറില്ല... - പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആ മനുഷ്യജീവികള്‍ എന്തെല്ലാം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു.

അത്തരമൊരു ജീവിതാവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു ഈ കഥ.

viddiman പറഞ്ഞു...

രമേശേട്ടാ...
എന്താ പറയ്യാ...
വെഡിക്കഥകളിൽ വെടി പൊട്ടിച്ചു തുടങ്ങുമ്പോൾ ഇങ്ങനെയൊരൊണ്ണം ഇവിടെ കിടന്നിരുന്നത് കണ്ടിരുന്നില്ല.
കാണാതിരുന്നത് മഹാഭാഗ്യം..
തുടക്കമില്ലാതെ ഉഴറി നടക്കേണ്ടി വന്നേനെ..
എങ്കിലും അത്ഭുതം മാറുന്നില്ല..
എവിടൊക്കെയൊ നമ്മുടെ ചിന്തകൾ, ദുഖങ്ങൾ ഒരുമിച്ചു ചേർന്നൊഴുകുന്നു..

തുമ്പി പറഞ്ഞു...

ഉചിതമായ കഥാന്ത്യം. നളിനിജമീലയുടെ കഥ വായിച്ചിരുന്നു. നേരത്തെ ഇത് വായിച്ചിരുന്നുവെങ്കില്‍ എച്ച്മുക്കുട്ടിയുടെ വണ്ടിത്താവളങ്ങള്‍ വായിച്ചപ്പോള്‍ ഇത് മനസ്സിലേക്കെത്തുമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍