2010, നവംബർ 21, ഞായറാഴ്‌ച

പാതിയിലും പൂര്‍ണത;ഇതിഹാസമായി ഇസൈ മന്നന്‍

           
ഇല്ലായ്മകള്‍ക്ക്  നടുവിലും  പുഞ്ചിരിയോടെ   ജീവിതത്തെനേരിട്ട പ്രതിഭ എസ്.ആര്‍.കെ.യെക്കുറിച്ച് .....
രമേശ്‌ അരൂര്‍
സൌഭാഗ്യങ്ങല്‍ക്കിടയിലും നഷ്ടങ്ങളെ കുറിച്ച് മാത്രം ചിന്തിച്ചു നിരാശപ്പെടുന്നവര്‍ക്ക് കൃഷ്ണമൂര്‍ത്തിയുടെ ജീവിതം ഒരു സന്ദേശമാണ്.ശാരീരികമായ അപൂര്‍ണതകളെ തോല്‍പ്പിച്ചു അപൂര്‍വ സിദ്ധികളിലൂടെ പൂര്‍ണത നേടുകയാണ്‌ ഈ "പകുതി മനുഷ്യന്‍ ".
ഇന്ത്യന്‍ പ്രസിഡന്റ് ആയിരുന്ന ഡോ: എപി.ജെ .അബ്ദുല്‍ കലാമും,പുരട്ചി തലൈവി കുമാരി ജയലളിതയും, ഒക്കെ തൊഴു കൈകളോടെ ആദരിച്ച വ്യക്തിത്വം ! ഇസൈ മന്നന്‍ മാരായ ഡോ : ബാല മുരളീ കൃഷ്ണയും ,ഇളയ രാജയും മണിക്കൂറുകളോളം കാത്തിരുന്നു ശ്രവിച്ച സപ്ത സ്വരം! കലാകാരന്മാരെ ഈശ്വര തുല്യം ആരാധിക്കുന്ന തമിഴകത്തിന്റെ ഹൃദയം പിടിച്ചടക്കിയ "പെരിയവര്‍ ".ഇത് എസ് .ആര്‍ .കെ .എന്ന ചുരുക്കപ്പേരില്‍ ലോകം അറിയുന്ന സംഗീത കലൈമാമണി എസ് .ആര്‍ .കൃഷ്ണ മൂര്‍ത്തി .

ജന്മനാല്‍ തന്നെ കൈ കാലുകള്‍ ഇല്ലാത്ത കൃഷ്ണ മൂര്‍ത്തി കോയമ്പത്തൂരിലെ വീട്ടില്‍ നിന്ന് കാറില്‍ കൊച്ചിയിലേക്ക് പുറപ്പെടുമ്പോള്‍ രാജ്യാന്തര വ്യക്തിത്വ വികസന പരിശീലകരും ,ശാസ്ത്രജ്ഞരും ,പ്രൊഫഷനലുകളും അടങ്ങുന്ന ഒരു വന്‍ സദസ്സ് ആ അപൂര്‍വ പ്രതിഭയുടെ സാന്നിധ്യത്തിനായി ആകാംക്ഷ യോടെ കാത്തിരിക്കുകയായിരുന്നു .നിഴല്‍ പോലെ പിന്തുടരുന്ന ഉറ്റ ബന്ധുക്കളുടെ കൈകളില്‍ മുന്‍പ് എന്നോ വീണുടഞ്ഞ കളിപ്പാവ പോലെ ഒതുങ്ങിയിരുന്ന്  ആ മനുഷ്യന്‍ "ലുഗി 'യുടെ ഇന്ഷുറന്സ്പരിശീലന വേദിയില്‍ എത്തിയപ്പോള്‍ മുഴങ്ങിയത് നിലയ്ക്കാത്ത കരഘോഷം !

ശാരീരിക വൈകല്യം മൂലം സ്കൂള്‍ വിദ്യാഭ്യാസം പോലും അന്യമായെങ്കിലും വിധിയെ തോല്‍പ്പിച്ച് വിജയ കിരീടം ചൂടിയ തന്റെ ജീവിത കഥയുടെ ഊര്‍ജം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ എത്തിയതാണ് കൃഷ്ണ മൂര്‍ത്തി .പരിമിതികളെ ഓര്‍ത്തു കരയുന്നവരോട് 'ജയിക്കാനായ് ജനിച്ചവനാണ് ഓരോ മനുഷ്യനും 'എന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേ ഇരിക്കുന്നു .


മൂന്നാം വയസ്സില്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ കൃഷ്ണ മൂര്‍ത്തിയെ തേടി രാഷ്ട്ര പതിയുടെ പ്രത്യേക അവാര്‍ഡ് ,തമിഴ് നാട് സര്‍ക്കാരിന്റെ 'സംഗീത കലൈ മാമണി 'സംഗീത ഭൂഷണം ,കലൈ മുത്ത്‌ മണി ,സംഗീത തിലകം -ഇങ്ങനെ ഒട്ടേറെ ബഹുമതികള്‍ എത്തിയെന്നത് ചരിത്റം !.ഇപ്പോള്‍ തമിഴ്നാട് ആകാശ വാണി ഒന്നാം ഗ്രേഡ് ആര്‍ടിസ്റ്റ് ആണ് . പതിനേഴാം വയസ്സില്‍ ഈറോഡ് ഇലെ അമ്പല മൈതാനത്ത് നിന്ന് തുടങ്ങി വച്ച സംഗീത സപര്യ അറുപത്തി ഒന്‍പതാം വയസ്സിലും അനസ്യൂതമായ് തുടരുകയാണ് .

മൂവായിരത്തില്‍ പരം വേദികള്‍ പിന്നിട്ടു റെക്കോര്‍ഡ്‌ മായി മാറി ആ സംഗീത യാത്രാ. അതിനിടയില്‍ തപാല്‍ വഴി ഹോമിയോ പതിയില്‍ ഡിപ്ലോമയും , ഹിന്ദി ,സംസ്കൃത ഭാഷകളില്‍ പണ്ഡിത പദവികളും നേടി ജന്മനാലുള്ള ശാരീരിക അപൂര്‍ണതകളെ അദ്ദേഹം വെല്ലുവിളിച്ചു .
മലേഷ്യയിലും ,സിങ്കപ്പൂരിലും അടക്കമുള്ള ഒട്ടേറെ വിദേശ രാജ്യങ്ങളിലെല്ലാം "ഓടിനടന്ന്  " 
മനസുകൊണ്ട് തളര്‍ന്ന അനേകം മനുഷ്യര്‍ക്ക്‌ തന്റെ ജീവപാഠങ്ങളുടെ ഊര്‍ജം പകരുകയാണ് ഈ പ്രതിഭ .

തമിഴ്നാട് പോലീസ് അക്കാദമിയില്‍ എത്തുന്ന ഓരോ പുതിയ ബാച്ച് കാര്‍ക്കും കൃഷ്ണമുര്തിയുടെ പ്രത്യേക പരിശീലം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്തു വരുന്നു .

ഇരുന്നു നിരങ്ങിയും കിടന്നുരുണ്ടും സഞ്ചരിക്കുന്ന കൃഷ്ണ മൂര്‍ത്തിക്ക് കൈകള്‍ ഇല്ലെങ്കിലും നന്നായി എഴുതാനും ചിത്രം വരയ്ക്കാനും കഴിയും !ചുണ്ടുകള്‍ക്കിടയില്‍ പേനയും ബ്രഷും തിരുകി അദ്ദേഹം എഴുതുന്നത്‌ മറ്റുള്ളവര്‍ക്ക് പ്രചോദനം ഏകുന്ന വാക്കും വരകളും ആണ് .


മൂവായിരത്തില്‍ പരം കീര്‍ത്തനങ്ങള്‍ മന:പാഠം ആക്കിയ കൃഷ്ണമൂര്‍ത്തിക്ക് രാഗങ്ങളെപ്പറ്റി യെല്ലാം   അപാര ജ്ഞാനമാണ്!! .
അച്ഛനും അമ്മയും മരിച്ച സന്ദര്‍ഭങ്ങളില്‍ അല്ലാതെ തനിക്കൊരിക്കലും കരയേണ്ടി വന്നിട്ടില്ലെന്ന് നിറചിരിയോടെ അദ്ദേഹം പറയുമ്പോള്‍ അത് സത്യമല്ലെന്ന് വിശ്വസിക്കാനേ ആകില്ല .നാന്‍ താന്‍ കടവുള്‍ എന്ന സിനിമയിലും അദ്ദേഹം അഭിനയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു തമിഴകത്തിന്റെ മനം കവര്‍ന്നു .
എന്ത് തോന്നുന്നു ??.. എസ്. ആര്‍. കെ. ഒരു സംഭവം തന്നെയല്ലേ ? ജീവിതം നിരാശയായി കൊണ്ടു നടക്കുന്നവരെ പോസിറ്റിവായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഈ പോസ്റ്റിന്റെ ഉദ്ദേശ്യം. വായിക്കുന്നവര്‍ കഴിയുമെങ്കില്‍  മറ്റു സുഹൃത്തുക്കള്‍ക്കും   ഈ പോസ്റ്റിന്റെ ലിങ്ക്   http://www.remesharoor.blogspot.com/   അയച്ചു കൊടുക്കുക

(ചിത്രങ്ങള്‍: ജോണി തോമസ്‌ (വീക്ഷണം),  ബി. ശ്രീനിവാസ്.(തമിഴ് മലര്‍)

53 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

haina പറഞ്ഞു...

സംഭവം തന്നെ

kARNOr(കാര്‍ന്നോര്) പറഞ്ഞു...

ഇതുപോലെ മറ്റൊരു വീരഗാഥ http://www.youtube.com/watch?v=nQPmY4nIjVE

junaith പറഞ്ഞു...

വളരെ സത്യം..തനിക്ക് ഇല്ലാത്തതില്‍ വിഷമിക്കാതെ ഉള്ളത് പരിപോഷിപ്പിക്കുകയും,മറ്റുള്ളവര്‍ക്ക് മാതൃക ആകുകയും ചെയ്യുന്ന മഹദ് വ്യക്തിത്വം

jazmikkutty പറഞ്ഞു...

നമുക്ക് ദൈവം തന്ന അനുഗ്രഹങ്ങള്‍ ഒര്മ്മിക്കാനുതകും ഇങ്ങനെയുള്ളവരെ കണ്ടാല്‍.. വിധിയെ സംഗീതമെന്ന ആയുധം കൊണ്ട് നേരിട്ട് സന്തോഷവാനായി ജീവിക്കുന്ന ഈ ചെറിയ വലിയ മനുഷ്യനെ പരിചയപ്പെടുത്തിയതിനു നന്ദി;രമേശ്‌ സര്‍.

Villagemaan പറഞ്ഞു...

എപ്പോഴും മുകളിലേക്ക് നോല്‍ക്കുന്ന മനുഷ്യനെ താഴേക്കും നോക്കാന്‍ പ്രേരിപ്പിക്കും ഈ ലേഖനം..

നന്നായി രമേശ്‌..

പട്ടേപ്പാടം റാംജി പറഞ്ഞു...

ശാരീരിക വൈകല്യങ്ങള്‍ മറന്ന് കര്‍മ്മരംഗത്ത് ശോഭിക്കുന്ന കുറെ വ്യക്തിത്വങ്ങള്‍ നമുക്ക്‌ ചുറ്റും ഉണ്ട. പരിചയപ്പെടുത്തലിന് നന്ദി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

നമ്മുടെയൊക്കെ അഹങ്കാരം കുറയ്ക്കാനും നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ച് ബോധാവാന്മാരാകാനും ദൈവം സൃഷ്ടിച്ച അത്ഭുതമാണ് അദ്ദേഹം എന്നെനിക്ക് തോന്നുന്നു.

ചെറുവാടി പറഞ്ഞു...

ഈ പരിചയപ്പെടുത്തലിന് നന്ദി രമേശ്‌ ഭായ്. ഇസ്മായില്‍ പറഞ്ഞ പോലെ നമ്മുടെയൊക്കെ അഹങ്കാരത്തിനുള്ള പരിഹാസമാണ് ഈ അത്ഭുത മനുഷ്യന്‍ .
കര്‍മ്മപഥത്തില്‍ കൂടുതല്‍ ശോഭയോടെ അദ്ദേഹം നിറയട്ടെ എന്ന് ആശംസിക്കുന്നു.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

എസ് .ആര്‍ .കൃഷ്ണമൂര്‍ത്തിയെ പരിചയപ്പെടുത്തിയത് വളരെ ഉചിതമായി കേട്ടൊ രമേശ് ഭായ്.
എല്ലാം ഉണ്ടായിട്ടും ഒന്നും നേടാൻ സാധിക്കാത്ത നമ്മളൊക്കെ ഈ എസ് .ആര്‍ .കൃഷ്ണമൂര്‍ത്തിമാരെയെയൊക്കെ നമിക്കണം....
നമിച്ചേ മതിയാകൂ...

ചാണ്ടിക്കുഞ്ഞ് പറഞ്ഞു...

ഹോ അതിഭയങ്കരം....എനിക്ക് തോന്നുന്നത് അദ്ദേഹത്തിനു കൈകാലുകള്‍ ഉണ്ടായിരുന്നെങ്കില്‍, നമ്മളെപ്പോലെ തന്നെ ആയിപ്പോയേനെ എന്നാണ്...

മിസിരിയനിസാര്‍ പറഞ്ഞു...

നമുക്ക് നമ്മളെ സ്വയം കാണാന്‍ ... ചിന്തിപ്പിക്കാന്‍ ഈ പോസ്റ്റ്‌ ഉപകരിക്കും

sreee പറഞ്ഞു...

ദുരിതങ്ങളും പ്രതിസന്ധികളും മനുഷ്യനെ രൂപപ്പെടുത്തുന്നു . അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട അദ്ദേഹത്തിന് നമസ്കാരം .

കൊച്ചു കൊച്ചീച്ചി പറഞ്ഞു...

Very inspiring Sunday morning read. Thanks

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

പരിചയപ്പെടുത്തലിനു നന്ദി

mayflowers പറഞ്ഞു...

ശരിക്കും ഇതിഹാസം തന്നെ.
മുഖത്തുള്ള കാക്കപ്പുള്ളി പോലും ലേസര്‍ വഴി പോക്കാന്‍ ധൃതി പിടിക്കുന്ന നമ്മള്‍ ഇത് കണ്ടാലെന്താ പറയുക?
അറിഞ്ഞിരിക്കേണ്ട വ്യക്തിയെയാണ് രമേശ്‌ പരിചയപ്പെടുത്തിയത്.
അഭിനന്ദനങ്ങള്‍..

Vayady പറഞ്ഞു...

ജീവിതത്തിലെ നിസ്സാരപ്രശ്‌നങ്ങള്‍ക്കു പോലും നിരാശരാകുന്ന നമുക്ക് ഇദ്ദേഹത്തിന്റെ ജീവിതം വലിയ ഉദ്ദാഹരണം തന്നെ. പരിചയപ്പെടുത്തിയതിന്‌ വളരെ നന്ദി. വിധിയെ പൊരുതി ജയിച്ച എസ് .ആര്‍ .കെ യെ കുറിച്ച് എഴുതിയ ഈ പോസ്റ്റ് എന്റെ എല്ലാ കൂട്ടുകാര്‍ക്കും‌ അയച്ചു കൊടുക്കുന്നതാണ്.‌

Thommy പറഞ്ഞു...

Thank you for sharing

തെച്ചിക്കോടന്‍ പറഞ്ഞു...

അദ്ദേഹത്തെ ഇവിടെ പരിചയപ്പെടുത്തിയതിനു നന്ദി. എല്ലാം തികഞ്ഞവര്‍ എന്നഹങ്കരിക്കുന്ന നാം എത്ര നിസ്സാരരാന് എന്ന് ബോധ്യപ്പെടുത്തുന്നു ഈ ജീവിതം.

സമീര്‍ പറഞ്ഞു...

നന്നായി രമേശ്‌,
അതുപോലെ ഉള്ള ഒരാളെപറ്റി http://www.lifewithoutlimbs.org/about-nick

ഹംസ പറഞ്ഞു...

എസ്. ആര്‍. കെ. ഒരു സംഭവം തന്നെയല്ലേ ? ജീവിതം നിരാശയായി കൊണ്ടു നടക്കുന്നവരെ പോസിറ്റിവായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഈ പോസ്റ്റിന്റെ ഉദ്ദേശ്യം.

അതെ ഒരു സംഭവം തന്നെ. നിസാര പ്രശ്നങ്ങള്‍ക്ക് നിരാശരാവുന്ന ഒരൊരുത്തരും വായിക്കേണ്ട പോസ്റ്റ് തന്നെ .. ചിന്തക്ക് വക നല്‍കുന്ന പോസ്റ്റ് .

jayanEvoor പറഞ്ഞു...

ഗംഭീര പോസ്റ്റ്!

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

nalla oru post ramesh
thank u very much for this

സുജിത് കയ്യൂര്‍ പറഞ്ഞു...

nalla oru manassu ee postil vaayichedukaam.

ആളവന്‍താന്‍ പറഞ്ഞു...

ഇതാണ്‌ മനുഷ്യന്‍. ഇതാവണം മനുഷ്യന്‍!!!

ajith പറഞ്ഞു...

അതിജീവനം എപ്പോഴും ഉത്സാഹജനകം തന്നെ. പ്രതികൂലങ്ങളെ തരണം ചെയ്യുന്നവരുടെ അനുഭവങ്ങള്‍ തീര്‍ച്ചയായും മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടുമല്ലൊ. വളരെ നന്നായി ഈ പോസ്റ്റ്.

വീ കെ പറഞ്ഞു...

വളരെ നന്ദി രമേശ്ജീ...
എല്ലാമുണ്ടായിട്ടും ഒന്നുമാകാത്ത നമ്മുടെ അഹങ്കാരം കുറക്കാൻ ...ഇതൊരു വലിയ പാഠം...!
എസ്.ആർ.കെ.ക്ക് എല്ലാ ഭാവുകങ്ങളും....

faisu madeena പറഞ്ഞു...

ഗ്രേറ്റ്‌ മാന്‍

ശ്രീനാഥന്‍ പറഞ്ഞു...

ഒരു ഉത്തേജകഔഷധം തന്നെ ഈ കുറിപ്പ്!

അജ്ഞാതന്‍ പറഞ്ഞു...

എന്തിനും ഏതിനും വിധിയെ പഴി പറയുന്ന എന്നെപ്പോലുള്ളവര്‍ക്ക് പോസിറ്റീവ് ഇനര്‍ജി തരുന്ന ബ്ലോഗ്...നന്ദി രമേശേട്ടാ

moideen angadimugar പറഞ്ഞു...

വളരേ വിലപ്പെട്ട ലേഖനം.ഈ വന്നില്ലായിരുന്നുവെങ്കിൽ നഷ്ടമായേനെ.

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

വായാടിയാണ് വഴി.
ഈടുറ്റ ലേഖനം.

Sapna Anu B.George പറഞ്ഞു...

എനിക്കൊന്നു ഇല്ലേ ,ഇല്ലേ എന്നു ആവലാതി പറഞ്ഞു നടക്കുന്ന എന്നെപ്പോലെയുള്ളവര്‍ ദിവസം 5 പ്രാവശ്യം നിസ്കാരം പോലെ കണ്ടു പഠിച്ചു കുംബിടണം ഇത്തരം സുകൃത ജന്മങ്ങളെ.

അജ്ഞാതന്‍ പറഞ്ഞു...

shaima പറഞ്ഞു...

എല്ലാപേര്‍ക്കും ഒരു പ്രചോദനം നല്‍കുന്നുണ്ട് ഈ ലേഖനം .........
ചെറിയ വേദനയെ പോലും തരണം ചെയ്യാന്‍ കഴിയാതെ
ആത്മഹുതി ചെയ്യുന്നവരുടെ നാടാണ് നമ്മുടേത്‌ ................
ഇത്തരം വ്യക്തിത്വങ്ങളുടെ ജീവിതങ്ങള്‍ ഏവര്‍ക്കും ഒരു പാഠമാണ്
പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ജീവിതത്തെ വിധിക്ക് വിട്ടുകൊടുക്കാതെ
വിധിക്ക് കീഴടങ്ങാതെ ഇങ്ങനെയും വ്യക്തിത്വങ്ങള്‍ ..........................
തൊട്ടാവാടികള്‍ക്കൊരു പ്രഹരമായി .....................

അജ്ഞാതന്‍ പറഞ്ഞു...

Monday, 22 August, 2010
padmachandran പറഞ്ഞു...(by gmail)

മറ്റൊരു മികച്ച വായനാനുഭവം പ്രിയപ്പെട്ട രമേശേട്ടനില്‍ നിന്നും
തുടര്‍ന്നും പ്രതീക്ഷിക്കുന്നു

അജ്ഞാതന്‍ പറഞ്ഞു...

രാജേഷ്‌ശിവ പറഞ്ഞു...

വളരെ ഇഷ്ടപ്പെട്ടു ലേഖനം . ഓരോ കുറവുകളും കര്മ്മപാതയില്‍ തൂത്തെറിയുന്ന ഇതുപോലുള്ളവര്‍ മാതൃകകളാണ് . ഓരോ മനുഷ്യനും ജയിക്കാന്‍ ജനിച്ചവന്‍ ആകണം .വിധികല്‍പ്പിതങ്ങളെന്നു സ്വയം ചിന്തിച്ചു തോല്‍ക്കുന്നവരുടെയല്ല ഈ ലോകം എന്ന് ഇപ്പോഴും വിശ്വസിച്ചുപോകുന്നത് ഇതുപോലുള്ളവരെ അറിയുമ്പോഴാണ് . ചെറിയകുറവുകള്‍ ഓര്‍ത്തു മുതലക്കണ്ണീര്‍ ഒഴുക്കുമ്പോള്‍ ഇവിടെയിതാ ഒരു മനുഷ്യന്‍ കുറവുകളില്ലെന്ന് ഉറക്കെപറഞ്ഞു ജീവിതത്തോട് ജയിക്കുന്നു... ജീവിതം മുഴുവന്‍ തലകുനിച്ചു നില്‍ക്കാന്‍ തോന്നുന്നു അങ്ങേയ്ക്ക് മുന്നില്‍..പക്ഷെ അങ്ങയെ അറിഞ്ഞ ആളുകളില്‍ ഒരുവന്‍ എന്ന നിലയ്ക്ക് അതിനെനിയ്ക്ക് കഴിയില്ല... എന്നാല്‍ ഞാന്‍ മനസിലാക്കിയതിനു അര്‍ത്ഥമില്ലാണ്ടാകും. ഈ പാഠങ്ങള്‍ ലോകം പഠിയ്ക്കട്ടെ..... രമേഷ്ജീ ഈ ലേഖനത്തിന് നന്ദി...ആശംസകള്‍..

രമേശ്‌അരൂര്‍ പറഞ്ഞു...

സുഹൃത്തുക്കളെ ഈ പോസ്റ്റ് കഴിഞ്ഞ ആഗസ്റ്റില്‍ ബ്ലോഗില്‍ ഇട്ടിരുന്നതാണ്.എസ്.ആര്‍ .കെയെ നേരില്‍ കണ്ടു നടത്തിയ അഭിമുഖം മുന്‍പ് പത്രത്തിലും നല്‍കിയിരുന്നു.അതും മറ്റു ചില വിവരങ്ങളും ചേര്‍ത്തും ഒഴിവാക്കിയും ആണ് വീണ്ടും ബ്ലോഗില്‍ ഇട്ടതു .വായിച്ചവര്‍ക്കൊക്കെ ഈ പോസ്റ്റ് വലിയ പ്രചോദനമായി എന്നറിഞ്ഞതില്‍
വളരെയധികം സന്തോഷമുണ്ട്.സ്ഥിരമായി ബ്ലോഗു നോക്കുന്ന കുറച്ചു പേരെങ്കിലും ഇത് കണ്ടിട്ടില്ലേ എന്ന ആശങ്കയും ഉണ്ട്.എന്തായാലും നേരിട്ടും മെയില്‍ വഴിയും പ്രതികരണങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി.

jayarajmurukkumpuzha പറഞ്ഞു...

sharikkum prochodhanamaaya post.... abhinandanangal....

ramanika പറഞ്ഞു...

ഇത് വായിച്ചപ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി കിട്ടിയപ്പോലെ
ഗ്രേറ്റ്‌ മാന്‍ ....

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

സംഭവം തന്നെ!

elayoden.com പറഞ്ഞു...

ഈ അത്ഭുത പ്രതിഭാസത്തെ പരിച്ചയപെടുത്തിയത്തിനു നന്ദി.. എല്ലാം തികഞ്ഞ നമ്മള്‍ എത്ര നിസ്സാരക്കാര്‍.

പാലക്കുഴി പറഞ്ഞു...

വിധിയെ തോല്‍പിച്ച മനുഷ്യന്‍ ... എല്ലാവര്‍ക്കും പ്രചോദനമകുന്നു

മാനവധ്വനി പറഞ്ഞു...

നെ ഗറ്റീവ്‌ ചിന്താഗതിയുള്ള ലോകത്ത്‌ പോസറ്റീവ്‌ ചിന്താഗതി വളർത്തുവാനുള്ള ലേഖനങ്ങൾ ഇടുന്ന താങ്കൾക്ക്‌ നമോവാകം..

കെട്ടിത്തൂങ്ങിയും മരുന്നു കഴിച്ചും ആത്മഹത്യ ചെയ്യുന്ന കഥകൾ പറയുന്ന ടീവീ സീരിയലുകളും കഥകളും അല്ല വേണ്ടത്‌..

ഇത്തരം ലേഖനങ്ങളാണ്‌ നമ്മുടെ സമൂഹത്തിനു വേണ്ടത്‌.

അഭിനന്ദനങ്ങൾ!

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

രമേശ്‌ ജി, വളരെ നന്ദി. ഇദ്ദേഹത്തെ കുറിച്ച് കേട്ടിരുന്നു.
പിന്നെ ഈ പോസ്റ്റില്‍ എടുത്തു പറയേണ്ടതായി തോന്നിയ ഒന്ന്,
കലാകാരന്മാരെ എങ്ങനെ ആദരിക്കണം എന്ന് തമിഴ് മക്കളെ കണ്ടു തന്നെ പഠിക്കണം.
സമ്പൂര്ണ സാച്ചര കേരളം എന്ന് അവകാശ പെടുന്ന നമ്മള്‍ക്ക് ഇവരെയൊക്കെ പുച്ഛമാണ്.
കലാകാരന്മാര്‍ക്ക് ഒരിക്കലും അര്‍ഹമായ ഒരിടം നമ്മള്‍ കൊടുക്കുന്നില്ല, ഉദാഹരണം നമ്മുടെയൊക്കെ
കഥകളി ആചാര്യന്മാര്‍ തന്നെ.

പോസ്റ്റ്‌ ഇഷ്ടായി

A Point Of Thoughts പറഞ്ഞു...

ജീവിതത്തിലെന്തോ ഇങ്ങനെയാണു എല്ലാം ഉള്ളവനു എന്തു നിരാശയാണു... എല്ലാവരും ഇല്ലാത്തതിനെ ഓര്‍ത്താണു ആവലാധിപ്പെടുന്നതു... അതില്‍ നിന്നും വ്യത്യസ്തനായി ഇവരെ കാണുമ്പോള്‍ സലൂട്ട് ചെയ്യുക... അവരെ ആദരിക്കുക... ഒരിക്കലും അവരോടു സഹതാപത്തോടെ നോക്കാതെ ഇരിക്കുക അതും നമ്മുടെ ധര്‍മ്മം ആണു....

നിസ്സഹായന്‍ പറഞ്ഞു...

ശ്രീ കൃഷ്ണമൂര്‍ത്തിയുടെ സംഗീതക്കച്ചേരി തിരുവല്ല മഹാദേവക്ഷേത്രത്തിലും ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിലും വച്ച് പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് കേള്‍ക്കുവാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഉജ്വലപ്രതിഭയാണ് അദ്ദേഹം. ഈ പോസ്റ്റിട്ടതിന് അഭിനന്ദനങ്ങള്‍.

യുവനിരയില്‍ ഇതു പോലെയുള്ള ഒരു അത്ഭുതപ്രതിഭയാണ് വൈക്കം വിജയലക്ഷ്മി. അന്ധയായ വിജയലക്ഷ്മി വായ്പ്പാട്ടും വീണയും വൈദദ്ധ്യത്തോടെ കൈകാര്യം ചെയ്യുന്നു. സ്വന്തമായി ഒരു വീണ വികസിപ്പിച്ചെടുക്കുകയും ചെയ്തതായാണ് ഓര്‍മ.

Jefu Jailaf പറഞ്ഞു...

ജീവിക്കുവാന്‍ തന്നെ പ്രേരണ നല്‍കുന്ന ഒരു ജീവചരിത്രമ്.. ഈ പരിചയപ്പെടുത്തലിനു നന്ദി രമേഷേട്ടാ ..

moideen angadimugar പറഞ്ഞു...

അത്ഭുതം,ശരിക്കും എസ്. ആര്‍. കെ. ഒരു സംഭവം തന്നെ..

sherriff kottarakara പറഞ്ഞു...

ഈ ലേഖനം പോസ്റ്റ് ചെയ്തതില്‍ 100, 100 , അഭിനന്ദനങ്ങള്‍ സുഹൃത്തേ!

Pradeep Kumar പറഞ്ഞു...

എനിക്കു രമേശ് സാറിനോട് പറയാനുള്ളത് ഒരു വലിയ Thanks ആണ്.
ഈ വ്യക്തിത്വത്തെ പരിചയപ്പെടുത്തിയതിന്.
ഇത്തരം പരിചയപ്പെടലുകള്‍ വായനക്കാരന്റെ വ്യക്തിബോധത്തെ ഒരുപാട് സ്വാധീനിക്കുന്നുണ്ട്.

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

രമേശേട്ട,

വിധിയെ തോല്‍പിച്ച മഹാനായ കൃഷ്ണ മൂര്‍ത്തി സാറിനെ പരിചയപ്പെടുത്തിയതിനു ആദ്യമേ നന്ദി പറയട്ടെ..ഒരു ചെറിയ മുഖക്കുരു വന്നാല്‍ പോലും ആകുലപ്പെടുന്ന നമ്മള്‍ ആ വലിയ മനുഷ്യന്റെ മുന്‍പില്‍ ഒന്നുമല്ല എന്ന് മനസ്സിലായി..എല്ലാരും പറഞ്ഞത് പോലെ നമ്മുടെയൊക്കെ അഹങ്കാരം കുറയ്ക്കാനും ദൈവം തന്ന ജീവിതം കൊണ്ട് ത്രിപ്തിപ്പെടണം എന്ന് ഓര്‍മപ്പെടുത്താനും ഇത് പോലുള്ള ലേഖനങ്ങള്‍ ഉപകരിക്കും ..

പ്രിയദര്‍ശിനി[മഞ്ഞുതുള്ളി] പറഞ്ഞു...

വിഷമതകള്‍ക്കിടയില്‍ ഈശ്വരന്‍ ഒരു കൈകൊണ്ട് നമ്മെ ചേര്‍ത്തുപിടിക്കുമെന്ന് മുത്തശ്ശി പറഞ്ഞ് കേട്ടിട്ടുണ്ട്... ഇങ്ങിനെയുള്ള കാഴ്ചകള്‍ അത്തരം വാക്കുകളെ അനുസ്മരിപ്പിക്കുന്നു...!! വളരെ നല്ല പോസ്റ്റ്‌....

കെ.എം. റഷീദ് പറഞ്ഞു...

വിധിയുടെ ബലിമൃഗങ്ങളായി
സാധാരണ ജീവിതത്തില്‍ നിന്നും
മാറി നില്‍ക്കേണ്ടി വരുന്ന ഒരു പാട് പേര്‍ക്ക്
ഇതൊരു മാതൃകയാണ് തീര്ച്ച

cosmosmodel പറഞ്ഞു...

കള്ളപ്പണം സൂക്ഷിക്കാത്തവനും,അഴിമതിയില്ലാത്തവനും മഹാന്മാര് തന്നെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍