2010, ഡിസംബർ 14, ചൊവ്വാഴ്ച

റോണിന് സുഖമില്ല ..ഞാന്‍ നാട്ടില്‍ പോകുന്നു .

കഴിഞ്ഞ ദിവസം രാത്രിയില്‍ വീട്ടിലേക്കു വെറുതെ വിളിച്ചതാണ് .മറുതലയ്ക്കല്‍ മകന്‍ നീരജിന്റെ വിഷാദം നിറഞ്ഞ സ്വരം:
"അച്ഛാ ഞങ്ങള്‍ ആലപ്പുഴയില്‍ ആശുപത്രിയിലാണ് ." ഞാന്‍ ഞെട്ടിപ്പോയി .
നാട്ടില്‍ സമയം രാത്രി പതിനൊന്നു  കഴിഞ്ഞിരിക്കുന്നു ! അരൂരില്‍ നിന്നു  പത്തു നാല്പതു കിലോമീറ്റര്‍ അകലെ ആലപ്പുഴയിലുള്ള ആശുപത്രിയില്‍ ഇത്ര വൈകി എന്റെ കുടുംബം !!
"എന്ത് പറ്റി മോനെ ? അമ്മയെന്തിയെ ?!!! "
എനിക്ക് ആകാംക്ഷ അടക്കാനായില്ല .

 "അതു പിന്നെ നമ്മുടെ .റോണിന് തീരെ വയ്യച്ഛാ   .." അമ്മ അവനെ ഡോക്ടറെ കാണിക്കുകയാണ്  .." .
അയ്യോ ! അവനെന്തു പറ്റി മോനെ ? എന്റെ ബി പി കൂടി ...
എന്റെ ചോദ്യത്തിന് മറുപടി പറയാനാകാതെ അവന്‍ നിശബ്ദനായി ...
അസ്വസ്ഥതയോടെ ഞാന്‍ ഫോണ്‍ വച്ചു.. അര  മണിക്കൂര്‍ കഴിഞ്ഞു വീണ്ടും ഒരിക്കല്‍ കൂടി
വിളിച്ചു .ഇത്തവണ രശ്മിയാണ് ഫോണ്‍ എടുത്തത് ...
"അവനു എന്ത് പറ്റി ? ഡോക്റ്റര്‍ എന്ത് പറഞ്ഞു ..? കുഴപ്പം വല്ലതും ഉണ്ടോ ? എന്താ ഇത്ര വൈകിയത് ? " ഒറ്റ ശ്വാസത്തില്‍ നൂറു കൂട്ടം ചോദ്യങ്ങള്‍ ! അവളുടെ കണ്ണീരില്‍ നനഞ്ഞ നിശ്വാസങ്ങള്‍ക്കിടയില്‍  പാവം റോണിന്റെ  ദയനീയമായ കരച്ചില്‍ കേട്ട് എന്റെ ഉള്ളം തകര്‍ന്നു .!
"ഒന്നും പറയണ്ട ..അവനു നാലഞ്ചു ദിവസമായി തീരെ വയ്യ ..അരൂരും 
എറണാകുളത്തും ഉള്ള രണ്ടു മൂന്നു ഡോക്റ്റര്‍മാരെ കാണിച്ചു .ഒരു കുറവും ഇല്ല ..
പകല്‍ കുഴപ്പമില്ല; രാത്രിയിലാണ് അസുഖം .ഒന്നും കഴിക്കുന്നും ഇല്ല .പോരാത്തതിന് വേദന യോടെയുള്ള കരച്ചിലും ..ഉറങ്ങാന്‍ പോലും പറ്റാതെ ..."
രശ്മിയുടെ വാക്കുകളില്‍, നിരാശ ..സങ്കടം !!

കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ഏകാന്തതയുടെ കൂട്ടുകാരനായിരുന്നു കണ്ണന്‍ എന്ന് ചെല്ലപ്പേരുള്ള എന്റെ മകന്‍  നീരജ്  !
ആരും വിശ്വസിച്ചേക്കില്ല  ..രണ്ടു മാസം പ്രായമുള്ള കൈക്കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ തന്നെ
ഡേ കെയര്‍ ഹോമും പ്ലേ സ്കൂളും ഒക്കെയായിരുന്നു അവന്റെ ലോകം !
കുഞ്ഞുങ്ങളെ ഒരിക്കലും ഇഷ്ടപ്പെടാത്ത ആയമാരുടെ  അസംതൃപ്തികളുടെ പരുക്കന്‍ തറകളിലൂടെ യായിരുന്നു   സങ്കടങ്ങള്‍ നിറഞ്ഞ അവന്റെ ബാല്യം നിരങ്ങി നീങ്ങിയത് !
ജീവിക്കാനുള്ള ഓട്ടത്തിനിടയില്‍ അവനെ ലാളിക്കാന്‍ ..അവന്റെ കൊഞ്ചലിനു
കൂട്ടിരിക്കാന്‍ ഒന്നും ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടായില്ല ! യന്ത്രങ്ങളെ പോലെ പണിയെടുത്തും ആവശ്യങ്ങള്‍ക്ക് പണം നേടാനും ഒക്കെയായി  പരക്കം പായുകയായിരുന്നു അക്കാലങ്ങളില്‍ ഞങ്ങള്‍ .
അങ്ങനെ എത്ര വര്‍ഷങ്ങള്‍ ..അവന്‍ വളര്‍ന്നു ,,ഞങ്ങളും !! അതിനിടയിലാണ് രണ്ടു വര്ഷം മുന്‍പ് എന്റെ പ്രവാസം തുടങ്ങിയത് ..അതോടെ അവര്‍ തീര്‍ത്തും ഒറ്റപ്പെട്ടു ..
ഒരനിയനെയോ അനിയത്തിയെയോ വേണമെന്ന് അവന്‍ എത്ര തവണ ആവശ്യപ്പെട്ടിരിക്കുന്നു !
ഇപ്പോള്‍ ആ ആഗ്രഹവും   നടക്കാത്ത സ്വപ്നങ്ങളുടെ പട്ടികയിലേക്ക് പഴകി പൊട്ടിയ  കളിപ്പാട്ടങ്ങള്‍ പോലെ അവന്‍ വലിച്ചെറിഞ്ഞു കളഞ്ഞു കാണും !
സ്വയം നിര്‍മിച്ചെടുത്ത ഒരു  ലോകത്ത്  ഞങ്ങള്‍ നില നില്‍പ്പിനായി പടവെട്ടുന്നതിനിടയില്‍
അവന്റെഇത്തരം ആവശ്യങ്ങള്‍ക്ക്  വില കല്‍പ്പിച്ചില്ല എന്നതാണ് സത്യം .

പ്രവാസ ജീവിതവുമായി ഞാന്‍    കടല്‍  കടന്നപ്പോള്‍     വീട്ടില്‍ അവര്‍ പ്രത്യേകിച്ച്  അവന്‍   വീണ്ടും തനിച്ചായി .
ഒരു കളിക്കൂട്ടുകാരനെന്ന അവന്റെ സ്വപ്നം പരിഹരിക്കാതെ കിടന്ന ഒരു സന്ധ്യയിലാണ് രശ്മിയുടെ കൈകളിലേറി  റോണ്‍  വീട്ടില്‍ വരുന്നത് ..കഷ്ടിച്ച് മൂന്നു മാസം പ്രായമുള്ള അവനെ, തെരുവില്‍ നിന്നാണ് അവള്‍ക്കു കിട്ടിയത് .ഒരു നേരത്തെ വിശപ്പടക്കാന്‍ വേണ്ടി തെരുവുകുട്ടികളും തെരുവ് പട്ടികളും കടി പിടി കൂടുന്ന എച്ചില്‍ തൊട്ടിക്കരികെ എന്ത് ചെയ്യണമെന്നറിയാതെ നിലവിളിക്കുകയായിരുന്നു അവന്‍ അപ്പോള്‍!
വണ്ടികള്‍ അലറി  വിളിക്കുന്ന തെരുവ് !! ഭിക്ഷാടകരും വേട്ടക്കാരും അലയുന്ന തെരുവ് !! അവന്റെ ഓമനത്തം നിറഞ്ഞ മുഖം കണ്ടപ്പോള്‍ ഉപേക്ഷിച്ചു പോരാന്‍ രശ്മിക്കായില്ല എന്നതാണ് വാസ്തവം !

അവനെ നോട്ടമിട്ടു അവിടെയെത്തിയവരുടെ  കൂട്ടത്തില്‍ അവനെ സ്നേഹിക്കുമെന്നു തോന്നിയ ഒരു മുഖം പോലും  അവള്‍ക്കു കാണാനായില്ലത്രെ!

പെട്ടെന്ന് നീരജിനെ ഓര്മ വന്നു ,,മറ്റൊന്നും ആലോചിക്കാതെ   അവനെ വീട്ടിലേക്കു കൊണ്ട് പോന്നു .ഇത്ര വലിയ ഒരു തീരുമാനം എടുക്കുമ്പോള്‍
എന്നോട് പോലും അവള്‍ പറഞ്ഞില്ല .
"എന്റെ മകന്റെ മുഖം ..അവന്റെ കുഞ്ഞുന്നാളിലെ ഒറ്റപ്പെടലിന്റെ വേദന ..ഞാന്‍ അത് മാത്രമേ ഓര്‍ത്തുള്ളൂ രമേശേട്ടാ.." അവളുടെ വാക്കുകളിലെ ആര്‍ദ്രതഎന്റെ പരിഭവങ്ങളെ അലിയിച്ചു കളഞ്ഞു !

പത്താം ക്ലാസില്‍ പഠിക്കുന്ന വലിയ കുട്ടിയായിട്ടു കൂടി വീട്ടില്‍ വന്ന കുഞ്ഞു അതിഥിയെ കണ്ടു 
നീരജ്  തുള്ളിച്ചാടി ! പത്തു പതിനാലു വര്‍ഷമായി അവന്‍ അനുഭവിച്ചു കൂട്ടിയ ഏകാന്തത ഒറ്റ നിമിഷം കൊണ്ട്  പറന്നു പോയത് പോലെ ! അങ്ങനെ അവന്‍  റോണ്‍  ഞങ്ങളുടെ            വളര്‍ത്തു മകന്‍ ആയി..നീരജിന്റെ കുഞ്ഞനുജനും കളിക്കൂട്ടുകാരനും ആയി ..ഞാന്‍ കാണാത്ത എന്റെ പൊന്നോമന ആയി ..

കുറെ ഏറെ നാളായി നിശബ്ദമായിരുന്ന "ആരാധന" എന്ന ഞങ്ങളുടെ വീട്  അവന്റെ ഓട്ടവും ചാട്ടവും കളിയും ചിരിയും കൊഞ്ചലും കൊണ്ട്  ഒരിക്കല്‍ കൂടി ഉണര്‍ന്നു ..ഒച്ചയനക്കങ്ങള്‍ കേട്ട്
ചെടികളും പൂക്കളും ചിരിച്ചു ...വഴിയിലൂടെ നടന്നു പോയവരൊക്കെ  എന്റെ വീട്ടില്‍ നിന്നുയര്‍ന്ന  കളിചിരികളുടെ ആരവങ്ങള്‍ കേട്ട്   ഗേറ്റിന്റെ അഴികള്‍ക്കിപ്പുറത്തുള്ള     ഞങ്ങളുടെ വീട്ടുമുറ്റം കണ്‍ മുനകള്‍ കൊണ്ട് കൊത്തിപ്പറിച്ചു. അസൂയനിറഞ്ഞ മന്ദഹാസം പൊഴിച്ചു!! 

പ്രവാസത്തിനിടയിലെ ഏകാന്തത നിറഞ്ഞ നിമിഷങ്ങളില്‍ ഞാന്‍ വീട്ടിലേക്കു വിളിക്കുമ്പോള്‍ പഴയത് പോലെ നിശബ്ദ നിശ്വാസങ്ങള്‍ ഇല്ല .പരാതികളില്ല .പകരം "റോണ്‍ അത് ചെയ്തു ..റോ ണ്‍ ഇത് ചെയ്തു ..ഇന്നവന്‍ എന്റെ കൂടെ ഐസ് ക്രീം കഴിച്ചു ...എന്നിങ്ങനെ നൂറു കൂട്ടം വിശേഷങ്ങളാണ് അവര്‍ക്ക് വിളമ്പാനുള്ളത്!!

ഞാനും അതൊക്കെ കേട്ട് വളരെ വളരെ സന്തോഷിച്ചു ,,നിഗൂഡമായി ചിരിച്ചു ..വെറുതെ അവനെ മനസിന്റെ തൊട്ടിലില്‍ കിടത്തി കൊഞ്ചിച്ചു ..ലാളിച്ചു! വഷളാക്കി !
 പുറത്തു കറങ്ങാനിറങ്ങുമ്പോള്‍ കൌതുകം നിറഞ്ഞ കളിപ്പാട്ടങ്ങള്‍  അവനുള്ള സമ്മാനങ്ങളായി 
വാങ്ങി കരുതി വച്ചു .

ഒരിക്കലും കാണാത്ത അവന്റെ മുഖത്തെ ഞാനും ഒരു പാട് സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു ...അതിനിടയിലാണ് ഞങ്ങളെ സങ്കടത്തിന്റെ  നെരിപ്പോടില്‍ നീറ്റിക്കാന്‍ ഈ ആസുഖം !!...വേവലാതി !!

രണ്ടു ദിവസമായി ഒരു സ്വസ്ഥതയുമില്ല ..വീട്ടില്‍ നിന്ന് വിളിയില്ല ..മക്കളുടെ വിവരങ്ങള്‍ ഇല്ല ..
സ്വസ്ഥത കെട്ടു ഞാന്‍ ഇന്നലെ വീണ്ടും വിളിച്ചപ്പോള്‍...   അവര്‍ ആശുപത്രിയില്‍ ആണ്.ഒരു കുറവും ഇല്ലത്രെ ..ഡോക്റ്റര്‍ മാര്‍ പറയുന്നു കുഴപ്പം ഒന്നും കാണുന്നില്ലെന്ന് !! പക്ഷെ അവന്‍ ആരോഗ്യം വീണ്ടെടുക്കുന്നുമില്ല!!

എനിക്ക് ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല ....വീട്ടിലേക്കു പോയാലോ ...
എന്റെ മ്ലാനമായ മുഖം കണ്ടു ബോസ് ചോദിച്ചു : എന്ത് പറ്റി രമേശ്‌ ? ഞാന്‍ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു ..എന്താ തനിക്കു പറ്റിയത് ? "

"സര്‍  എനിക്ക് അത്യാവശ്യമായി നാട്ടില്‍ ഒന്ന് പോകണം ..വെരി എമര്‍ജന്‍സി ...ഒരു പത്തു ദിവസത്തേക്ക്  അവധി അനുവദിക്കണം ..."
എന്റെ വിഷമ ഭാവം കണ്ട്  അദ്ദേഹം കൂടുതല്‍ വിശദീകരണമൊന്നും ചോദിക്കാതെ "ഓകെ" എന്ന് പറഞ്ഞു ലീവ് ആപ്ലികേഷന്‍ ഫോം എടുത്തു കയ്യില്‍  തന്നു ...

കൂട്ടുകാരെ ..പ്രിയ ബൂലോക വാസികളെ ...എനിക്ക് പോയെ പറ്റു....എന്റെ റോണിനെ കാണണം ..അവനെ നല്ലൊരു ഡോക്റ്ററെ  കാണിക്കണം ...നിങ്ങളും  അവനു വേണ്ടി പ്രാര്‍ത്ഥിക്കണം ...
അവന്റെ അസുഖം മാറാനും അത് കണ്ടു ആശ്വസിച്ചു എത്രയും വേഗം  എനിക്ക് തിരിച്ചു വരാനും  കഴിയണേ എന്നും പ്രാര്‍ഥിക്കണം.....നിങ്ങളില്‍ ചിലര്‍ക്ക്  എന്റെയും കുടുംബത്തിന്റെയും ഈ പ്രവൃത്തികള്‍ ഒരു ഭ്രാന്ത് ആയി തോന്നാം ..പക്ഷെ വെറും ഒരു നായ് ജന്മമായ് കരുതി അവനെ തള്ളിക്കളയാന്‍ ഞങ്ങള്‍ക്കാവില്ല ..
ഈ മാസം ഇരുപതിനാണ് എന്റെ ടിക്കറ്റ് .ജിദ്ദയില്‍ നിന്ന് ..നെടുമ്പാശ്ശേരി യിലേക്ക് ..അരൂരിലേക്ക് ..എന്റെ റോണിന്റെയും നീരജിന്റെയും അടുത്തേക്ക്‌ ,രശ്മിയുടെ സ്നേഹ സാമീപ്യങ്ങളിലേക്ക് ...ഞാന്‍ പോയ്‌ വരട്ടെ .നിങ്ങളുടെ സ്വന്തം
രമേശ്‌ ....(ഒപ്പ് )

67 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

hafeez പറഞ്ഞു...

റോണിന് എത്രയും വേഗം സുഖപ്പെടട്ടെ എന്ന് ആശംസിക്കുന്നു. വായിച്ച് കസീഞ്ഞപ്പോഴെക്ക് അവന്‍ എന്റെയും ഓമനയായി മാറി.

Reshmy Krishnakumar പറഞ്ഞു...

poy varika....oru anaadha jan mathinu jeevitham kodukan thayarraaya Reshmy yodu ee reshmy yude vaka anneshanam parayuka...Ron nu onnum varilla...samadanam aayi poy varu kootukaara..

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

രമേശേ..റോണിനു സുഖം തരുവാന്‍ ഞാനും പ്രാര്‍ത്ഥിക്കുന്നു.

നന്ദു | naNdu | നന്ദു പറഞ്ഞു...

ഹൃദ്യമായ അവതരണം, മാഷെ.
താങ്കളുടെയും കുടുംബത്തിന്റെയും ഉള്ളുരുക്കം ശരിക്കും എനിക്കും ഫീല്‍ ചെയ്തു.
റോണിന്റെ അസുഖം എത്രയും വേഗം ഭേദമാകാന്‍, ഞാനും പ്രാര്‍ത്ഥിക്കുന്നുണ്ട്!!

ഹാഷിക്ക് പറഞ്ഞു...

രെമേശേട്ടാ...റോണ്‍ ആരാണെന്ന് തെളിച്ചങ്ങോട്ട് പറഞ്ഞില്ലെങ്കില്‍ കൂടി ആ ബന്ധത്തിന്റെ ഊഷ്മളത എനിക്ക് അനുഭവപ്പെട്ടു..ഞാനും വരുന്നു ഇരുപതിന്...പക്ഷെ ദുബായ് വഴി വളഞ്ഞു തിരിഞ്ഞാണെന്ന് മാത്രം...പറ്റിയാല്‍ കൊച്ചിയില്‍ ഇരുപത്തി ഒന്നിന് വെളുപ്പാന്‍ കാലം കണ്ടുമുട്ടാം...

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

രമേശ്‌ ജി,
എത്രയും പെട്ടന്ന് റോണ്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ചാണ്ടിക്കുഞ്ഞ് പറഞ്ഞു...

റോണിന് വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നതിനൊപ്പം, താങ്കളുടെയും കുടുംബത്തിന്റെയും ഹൃദയവിശാലതയെ അഭിനന്ദിക്കുകയും ചെയ്യുന്നു....

SapienceAbdl പറഞ്ഞു...

Let him recover his health soon.
I appreciate your goodwill in adopting the helpless boy. Let there be more such good parents.

Kalavallabhan പറഞ്ഞു...

താങ്കൾ എത്തുമ്പോഴേക്കും റോണിനു സുഖമാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
“മാറ്റിയ വാക്കുകൾ” മനസ്സിലായില്ലായിരുന്നു. കമന്റെഴുതി വന്നപ്പോഴേക്കും അതു ഇല്ലാതായി.

jazmikkutty പറഞ്ഞു...

രമേശ്‌ സാര്‍, വളരെ ഹൃദയ സ്പര്‍ശിയായി എഴുതി.രോണിനു,പെട്ടെന്ന് സുഖമാവാനും,രമേശ്‌ സാറിനു കുടുംബവും ഒത്തു സന്തോഷമാകാനും കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുകയും,ആശംസിക്കുകയും ചെയ്യുന്നു..

kARNOr(കാര്‍ന്നോര്) പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
റോസാപ്പൂക്കള്‍ പറഞ്ഞു...

റോണിന് എത്രയും വേഗം സുഖപ്പെടട്ടെ എന്ന് ആശംസിക്കുന്നു

elayoden പറഞ്ഞു...

രമേഷ്ജി,

ഒരാഴ്ചയായി എന്നും മരുഭൂമിയില്‍ ഒന്ന് വന്നു നോക്കുമായിരുന്നു. പുതുതായി പോസ്റ്റ്‌ ഒന്നും കാണാതെ മടങ്ങുന്ന ഞാന്‍ ഇന്ന് ബ്ലോഗ്‌ തുറന്നപ്പോള്‍ ആശ്വസിച്ചു.
വായിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ ശരിക്കും വിഷമിച്ചു.

ഒരു കഥപോലെ തുടങ്ങിയ ഒരു പാട് വലിയ വലിയ മനസ്സുകളെ കണ്ടെത്തി, എല്ലാവരെയും പോലെ ഞാനും റൊണിനു വേണ്ടി പ്രാര്‍ഥിക്കുന്നു. നന്മകള്‍ അവശേഷിക്കുന്ന ചിലര്‍ ബാക്കിയുണ്ടെന്ന് വിളിച്ചോതുന്ന ഇവിടെ ആരെയാ അഭിനന്ദിക്കാതിരിക്കുക,
"
ഒരു നേരത്തെ വിശപ്പടക്കാന്‍ വേണ്ടി തെരുവുകുട്ടികളും തെരുവ് പട്ടികളും കടി പിടി കൂടുന്ന എച്ചില്‍ തൊട്ടിക്കരികെ എന്ത് ചെയ്യണമെന്നറിയാതെ നിലവിളിക്കുകയായിരുന്ന റൊണിനെ ഉപേക്ഷിച്ചു പോരാത്ത രശ്മി ചേച്ചി, റൊണിനെ കൂടപിറപ്പായി കണ്ട നീരജ്, റൊണിനെ കാണാതെ സ്നേഹിക്കാന്‍ തുടങ്ങിയ രമേഷ്ജി..

പ്രാര്‍ഥനയോടെ..

മുല്ല പറഞ്ഞു...

റോണിനു വേഗം സുഖാവാന്‍ ഞാനും പ്രാര്‍ത്ഥിക്കാം.സമാധാനമായി പോയി വരൂ.അവനെ നല്ല ഒരു ഡോക്ടറെ കാണിക്കൂ..രോഗം ഡയഗ്നൈസ് ചെയ്യാലാണു പ്രധാനം.

sreee പറഞ്ഞു...

എത്രയും വേഗം റോണിനു സുഖം ആകാന്‍ സര്‍വ്വേശ്വരന്‍ സഹായിക്കട്ടെ

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

റോണിനു പെട്ടെന്ന് സുഖാവാന്‍ ആശംസിക്കുന്നു

ente lokam പറഞ്ഞു...

വിഷമിക്കണ്ട ..രമേശ്‌ ചേട്ടന്‍ ചെല്ലുമ്പോള്‍
അവന്‍ സുഖം ആയിരിക്കും ...

ente lokam പറഞ്ഞു...

hashiq ദുബയില്‍ താമസം ഉണ്ടായാല്‍ വിളിക്കുക
നമ്മുടെ വിനുവേട്ടനെപ്പോലെവല്ല ടൂത്ത് pastum വേണ്ടി വന്നാല്‍
കൊണ്ടേ തരാം...നമ്പര്‍ മെയില്‍ ചെയ്തിട്ടുണ്ട് കേട്ടോ.

മിസിരിയനിസാര്‍ പറഞ്ഞു...

എത്രയും പെട്ടന്ന് റോണ്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ഹംസ പറഞ്ഞു...

രമേഷ് എത്ര എത്ര പ്രാര്‍ത്ഥനകളാ റോണിനു കിട്ടികൊണ്ടിരിക്കുന്നത്... ഞാനും പ്രാര്‍ത്ഥിക്കുന്നു റോണിന്‍റെ നല്ലതിനു വേണ്ടി. സമാധാനത്തോടെ പോയി വരൂ... സന്തോഷ വാര്‍ത്തയുമായി.

തെച്ചിക്കോടന്‍ പറഞ്ഞു...

സന്തോഷമായി പോയിവരൂ, എല്ലാം ശുഭകരമായി അവസാനിക്കും.

ഒരു അനാഥക്ക് ജീവിതം കൊടുത്ത ആ ഹൃദയവിശാലതയെ അഭിനന്ദിക്കുന്നു.

മാനവധ്വനി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മാനവധ്വനി പറഞ്ഞു...

പോയ്‌വരൂ എല്ലാം നേരെയാകും..
അവനു ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒപ്പം. താങ്കൾക്കും കുടുംബത്തിനും...

ശ്രീനാഥന്‍ പറഞ്ഞു...

രമേശിന്റെ നല്ല മനസ്സിനു പ്രണാമം, റോണിന് വേഗം സുഖപ്പെടട്ടേ എന്ന് ആശംസിക്കുന്നു!

ഭാനു കളരിക്കല്‍ പറഞ്ഞു...

രമേശിനും കുടുംബത്തിനും എല്ലാ നന്മയും നേരുന്നു...

~ex-pravasini* പറഞ്ഞു...

അരൂര്‍ സാര്‍ നിങ്ങളുടെയും കുടുമ്പത്തിന്‍റെയും മനസ്സിന്‍റെ വേദന തൊട്ടറിയാന്‍ കഴിഞ്ഞ എഴുത്ത്‌.പ്രാര്‍ത്ഥിക്കുന്നു.പെട്ടെന്ന് സുഖമാവട്ടെ.

ഒരു യാത്രികന്‍ പറഞ്ഞു...

നല്ല വാര്‍ത്ത മാത്രം ഉണ്ടാവട്ടെ.....സസ്നേഹം

~ex-pravasini* പറഞ്ഞു...

അരൂര്‍ സാബ്,
വായിച്ചു തുടങ്ങിയപ്പോള്‍ റോണ്‍ ശെരിക്കുള്ള 'കുട്ടിയല്ല' എന്നെനിക്ക് തോന്നിപ്പോയി.അവസാനിച്ചപ്പോള്‍ ചിന്തിച്ചത്‌ തെറ്റായോ എന്ന വിഷമവും.

പറഞ്ഞത്‌ തെറ്റായെങ്കില്‍ ക്ഷമിക്കുക.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ഇവിടുത്തെ സായിപ്പും മദാമ്മയും മറ്റും , മക്കളും,പേരമക്കളും അടുത്തില്ലാതെ ഇതുപോലെ ലാളനകൾ റോണിമാരുടെയും,സോണിമാരുടേയും കൂടെ പങ്കുവെക്കുന്നത് കാണുന്ന പോലെ തന്നെ അനുഭവപ്പെട്ടു ഭായി ഇത് വായിച്ചപ്പോൾ..കേട്ടൊ

പട്ടേപ്പാടം റാംജി പറഞ്ഞു...

മാഷിന്റെയും കുടുംമ്പത്തിന്റെയും നല്ല മനസ്സുകള്‍ക്ക്‌ ഹൃദയ വിശാലതക്ക് മുന്നില്‍ നമസ്കരിക്കുന്നു.
ഒന്നും വരില്ല.
മാഷ്‌ അവിടെ എത്തുന്നതിനു മുന്‍പ്‌ റോണ്‍ അസുഖം ഭേദമായി വീട്ടില്‍ തുള്ളിച്ചാടി നടക്കുന്നുണ്ടായിരിക്കും.
പോയി വരൂ.

junaith പറഞ്ഞു...

രമേശ്‌ ഭായ്,
കുഞ്ഞിനു ഒരസുഖവും ഇല്ല..അവന്‍ മിടുക്കനായ് പൂര്‍ണാരോഗ്യതോടെ താങ്കളെ കാത്തിരിക്കുന്നുണ്ടാവും.ധൈര്യമായ് പോയ്‌ വരിക..
എല്ലാ വിധ പ്രാര്‍ഥനകളും കൂടുണ്ട്.

കണ്ണന്‍ | Kannan പറഞ്ഞു...

റൊണിനു എല്ലാ സൌഖ്യങ്ങളും ഉണ്ടാകാന്‍ പ്രാര്‍ഥിക്കുന്നു ..

ente lokam പറഞ്ഞു...

നാം വീട്ടില്‍ വളര്‍ത്തുന്ന നമ്മുടെ പ്രിയപ്പെട്ടവര്‍ ദുഃഖം അനുഭവിക്കുമ്പോള്‍
ആ വേദന നാം പങ്കിടുന്നു .രമേശ്‌ ചേട്ടന്‍ വളരെ തീവ്രം ആയി
അത് പ്രകടിപ്പിക്കുകയും ചെയ്തു .വളര്‍ത്തുന്ന കുട്ടിയെ leagalise ചെയ്ത
കാര്യം ഒന്നും പോസ്റ്റില്‍ കാണാത്തത് കൊണ്ടു ഒരു മുന്നറിയിപ്പ് കൊടുക്കാന്‍
ആണ് ഞാന്‍ രമേശ്‌ ചേട്ടനെ വിളിച്ചത്...അപ്പോള്‍ പറഞ്ഞു ബുലോക
നിവാസികളോട് ഒരു കാര്യം പറയണം രോണ്‍ അവരുടെ വീട്ടിലെ പട്ടികുട്ടി
ആണ് എന്ന്...
എന്ന് കരുതി അവര്‍ക്കും അവരുടെ വീട്ടു കാര്‍ക്കും വികാരം ഒന്ന് തന്നെ ആണ്.
എന്‍റെ ബ്രൂണിയുടെ കാര്യം അറിയുന്നത് കൊണ്ടു എനിക്ക് ആ ദുഃഖം വ്യക്തം ആയി
മനസ്സില്‍ ആവുകയും ചെയ്തു .റൊണിനു വേണ്ടിയുള്ള പ്രാര്‍ഥനയില്‍ ആരും മടി
കാണിക്കരുത് എന്ന് കൂടി എല്ലാവരോടും പറയാന്‍ എന്നെ ഏല്പിച്ചു...രമേശ്‌ ചേട്ടന്‍
ബ്ലോഗില്‍ വരാന്‍ ഇനിയും കുറെ സമയം കഴിയും.അപ്പോള്‍ നിങ്ങള്ക്ക് എഴുതും..

വീ കെ പറഞ്ഞു...

ങൂം....!!

പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) പറഞ്ഞു...

famous vetenery doctors of kerala

+ Dr. Sudhodanan
Senior Veterinary Surgeon, Palakkad, Kerala, India.

Ph: 863422.



+ Dr. Nagarajkumar, BVSc & AH

Veterinary Dispensary Pulimoodu, Kerala, India

Ph: (Clinic): 0470-2201268, (Residence): 0471-2201266, (Mobile): 9446553623

Email: nagaraja.kmr@gmail.com

24 Hours Emergency Telephone No: 09446553623

Treatment provided to: Large & small animals and birds.



+ Dr. Nagaraja Kumar, BVSc & AH

Pig Breeding Unit, Parassalla, Kerala, India

Ph: (Clinic): 0471-2201659, (Residence): 0471-2201266, (Mobile): 9446553623

E-mail: kumgar457@rediffmail.com

24 Hours Emergency Telephone No: 9446553623

Treatment provided to: Birds, specialist in pigs and large animals.



+ Dr. M. Kesavan Kutty, BVSc

Veterinary Poly clinic, Taliparamba , Kerala , India

Ph: (Clinic): 09472780560

24 Hours Emergency Telephone No: 09659786967

Treatment provided to: All kind of animals and birds.

+ Dr. Mohana Chandran, (Canine Specialist)
Veterinary Hospital Kazhakuttam, Thiruvananthapuram, Kerala, India.

+ Dr. Praveen Pillai, MVSc (Surgery)

T. C - XIII/116, Pettah, P.O. Pallimukku Thiruvananthapuram, Kerala, India

Ph: (Residence): 0471-2743124, (Mobile): 9349316544

E-mail: pillainp@gmail.com

24 hours emergency service

Treatment provided to: Pets, and birds.



+ Dr. N. N. Sunil, BVSc & AH.

S. A. Vihar, R.S.N. Junction, Thripunithara, Kerala, India.
Ph: 91-(0)484-776396, (Mobile): (0)9847032705.



+ Dr. Ajith Kumar S,
Dept of Clinical Medicine, College of Veterinary and Animal Care,

Thrissur, Kerala, India.
Ph: 91 -(0)487-372210



+ Dr. George, MVSc, FRVAC.
Retd. Professor & HOD Veterinary College Mannuthy, Thrissur, Kerala, India.

Ph: (Res) 91-(0)487- 371079



+ Dr. N. Madhavan Unny, MVSc (Medicine)
Chandini Shanti Nagar, Mannuthy, Trichur-680651, Kerala, India.

Ph: 0487 370289.
E-mail: m_unny@dwp.net



+ Dr. E. K. Easwaran

(Specialist in free-ranging wild animals and domesticated elephants)
Forest Veterinary Officer, Forest and Wildlife Department, Konni District

Pathanamthitta, Kerala - 686691, India
Phone: 0468 - 2242386
Residence: Edamana Matom, Aruvikkara P.O. Trivandrum - 695 564

Phone: 0472 - 2888212, 9447088212.



+ Dr. Saseendran,

Wyanad, Kerala, India.

Ph: 681634.

പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) പറഞ്ഞു...

FAMOUS VETENERY DOCTORS OF KERALA

+ Dr. Sudhodanan
Senior Veterinary Surgeon, Palakkad, Kerala, India.

Ph: 863422.



+ Dr. Nagarajkumar, BVSc & AH

Veterinary Dispensary Pulimoodu, Kerala, India

Ph: (Clinic): 0470-2201268, (Residence): 0471-2201266, (Mobile): 9446553623

Email: nagaraja.kmr@gmail.com

24 Hours Emergency Telephone No: 09446553623

Treatment provided to: Large & small animals and birds.



+ Dr. Nagaraja Kumar, BVSc & AH

Pig Breeding Unit, Parassalla, Kerala, India

Ph: (Clinic): 0471-2201659, (Residence): 0471-2201266, (Mobile): 9446553623

E-mail: kumgar457@rediffmail.com

24 Hours Emergency Telephone No: 9446553623

Treatment provided to: Birds, specialist in pigs and large animals.



+ Dr. M. Kesavan Kutty, BVSc

Veterinary Poly clinic, Taliparamba , Kerala , India

Ph: (Clinic): 09472780560

24 Hours Emergency Telephone No: 09659786967

Treatment provided to: All kind of animals and birds.

+ Dr. Mohana Chandran, (Canine Specialist)
Veterinary Hospital Kazhakuttam, Thiruvananthapuram, Kerala, India.

+ Dr. Praveen Pillai, MVSc (Surgery)

T. C - XIII/116, Pettah, P.O. Pallimukku Thiruvananthapuram, Kerala, India

Ph: (Residence): 0471-2743124, (Mobile): 9349316544

E-mail: pillainp@gmail.com

24 hours emergency service

Treatment provided to: Pets, and birds.



+ Dr. N. N. Sunil, BVSc & AH.

S. A. Vihar, R.S.N. Junction, Thripunithara, Kerala, India.
Ph: 91-(0)484-776396, (Mobile): (0)9847032705.



+ Dr. Ajith Kumar S,
Dept of Clinical Medicine, College of Veterinary and Animal Care,

Thrissur, Kerala, India.
Ph: 91 -(0)487-372210



+ Dr. George, MVSc, FRVAC.
Retd. Professor & HOD Veterinary College Mannuthy, Thrissur, Kerala, India.

Ph: (Res) 91-(0)487- 371079



+ Dr. N. Madhavan Unny, MVSc (Medicine)
Chandini Shanti Nagar, Mannuthy, Trichur-680651, Kerala, India.

Ph: 0487 370289.
E-mail: m_unny@dwp.net



+ Dr. E. K. Easwaran

(Specialist in free-ranging wild animals and domesticated elephants)
Forest Veterinary Officer, Forest and Wildlife Department, Konni District

Pathanamthitta, Kerala - 686691, India
Phone: 0468 - 2242386
Residence: Edamana Matom, Aruvikkara P.O. Trivandrum - 695 564

Phone: 0472 - 2888212, 9447088212.



+ Dr. Saseendran,

Wyanad, Kerala, India.

Ph: 681634.

സ്വപ്നസഖി പറഞ്ഞു...

റോണിനു വേണ്ടിയുളള പ്രാര്‍ത്ഥനയില്‍ ഞാനും കൂടുന്നു.

krishnakumar513 പറഞ്ഞു...

റോണിന് വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Echmukutty പറഞ്ഞു...

എല്ലാ പ്രാർഥനകളും.......

ചെറുവാടി പറഞ്ഞു...

പ്രാര്‍ത്ഥന കൂടെയുണ്ട്. സുഖമാവട്ടെ എന്ന്, സന്തോഷം നിലനില്‍ക്കട്ടെ എന്ന് .
ആരുടേയും മനസ്സിനെ ഇളക്കുന്ന രീതിയിലാണ് ഇത് പറഞ്ഞത്.

Shukoor പറഞ്ഞു...

പോയി വരൂ... സംതൃപ്തമായ മനസ്സുമായി താങ്കളുടെ തിരിച്ചു വരവ് ബൂലോകം മുഴുവന്‍ കാത്തിരിക്കുന്നു.

രമേശ്‌അരൂര്‍ പറഞ്ഞു...

പ്രിയ സുഹൃത്തുക്കളെ ..ആരാണീ റോണ്‍.?
ഇന്ന് കുറച്ചേറെപ്പേര്‍ എന്നോട് ചോദിച്ച ചോദ്യമാണിത്...ഇതിനാധാരമായ ഇന്നത്തെ എന്റെ പോസ്റ്റില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ചിലര്‍ക്കെങ്കിലും ഒരാശയ കുഴപ്പം ഉണ്ടായി എന്ന് ഞാന്‍ മനസിലാക്കാന്‍ വൈകി..
എനിക്ക് ദുബായില്‍ നിന്ന് വിന്സന്റു (എന്റെ ലോകം ) ഇത്തരത്തില്‍ മുന്നറിയിപ്പ് തരുമ്പോള്‍ ഞാന്‍ താമസസ്ഥലത്ത് നിന്ന് ഇരുനൂറു കിലോമീറ്റര്‍ അകലെ ജിദ്ദ ഹൈവേയിലൂടെ ചീറിപ്പായുകയായിരുന്നു..മനുഷ്യര്‍ക്കയാലും മൃഗങ്ങള്‍ക്കായാലും ഉണ്ടാകുന്ന വിഷമങ്ങള്‍ സ്വന്തം വേദനയായി ഏറ്റെടുക്കുന്ന മനുഷ്യരെ യാണ് ഞാന്‍ നിങ്ങളില്‍ ഓരോരുത്തരിലും കാണുന്നത് ..റൊണിനെ വെറും ഒരു നായ്ക്കുട്ടി ആയി കാണാന്‍ സത്യത്തില്‍ ഞങ്ങള്‍ക്കും കഴിയുന്നില്ല..മനുഷ്യ ശിശുവെന്നു ധരിച്ചു അഭിപ്രായങ്ങള്‍ പറഞ്ഞവരോട് ഒരു വാക്ക് ..ദയവു ചെയ്തു നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ വെറുതെയായെന്നു കരുതരുതേ ...!
ഫോണ്‍ വിളികളിലൂടെയും മെയില്‍ സന്ദേ ശങ്ങളിലൂടെയും ബ്ലോഗിലെ പ്രാര്തനകളിലൂടെയും എന്നെയും ഞങ്ങളുടെ റൊണിനെയും പിന്തുണച്ച എല്ലാ സുമനസുകള്‍ക്കും നന്ദി..

കുമാരന്‍ | kumaran പറഞ്ഞു...

അവന് സുഖമായിരിക്കും തീര്‍ച്ചയായും.. ശുഭയാത്ര.

വര്‍ഷിണി പറഞ്ഞു...

പ്രാര്‍ത്ഥനകള്‍..

ഒഴാക്കന്‍. പറഞ്ഞു...

എത്രയും പെട്ടന്ന് റോണ്‍ സുഖം പ്രാപിക്കട്ടെ

താന്തോന്നി/Thanthonni പറഞ്ഞു...

ഈ പ്രാര്‍ത്ഥനയില്‍ ഞാനും കൂടുന്നു...
നല്ല വാര്‍ത്ത കേള്‍ക്കട്ടെ

ജുവൈരിയ സലാം പറഞ്ഞു...

റോണിന് വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

salam pottengal പറഞ്ഞു...

may he get well soon. life is precious whether it's human or not.

Vayady പറഞ്ഞു...

സ്വന്തം കുട്ടിയെ പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ ഏറേ വളര്‍ത്തുനായ്ക്കളെ സ്നേഹിക്കുന്ന ആളുകളെ എനിക്കറിയാം. അതുകൊണ്ട് നിങ്ങളുടെ എല്ലാവരുടേയും വിഷമം എനിക്ക് മനസ്സിലാക്കാന്‍ സാധിക്കും. നാട്ടില്‍ പോയി വരുമ്പോള്‍ അസുഖം മാറി ഓടിച്ചാടി നടക്കുന്ന റോണിന്റെ ഫോട്ടോ എടുക്കണം, മറക്കരുത്. ഇത്രയും കേട്ടപ്പോള്‍ അവനെ കാണാന്‍ കൊതി തോന്നുന്നു. അവിടെയെത്തുമ്പോഴേക്കും റോണിന്റെ അസുഖമൊക്കെ മാറിയിട്ടുണ്ടാകും.

അനില്‍കുമാര്‍. സി.പി. പറഞ്ഞു...

താങ്കളുടേയും കുടുംബത്തിന്റേയും വേദന മറ്റുള്ളവരുടേതു കൂടിയാക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞു. റോണിനു വേഗം സുഖമാകട്ടെ.

ramanika പറഞ്ഞു...

ഈ കഥയിലെ അവസ്ഥ ശരിക്കും അനുഭവിച്ചു ഈ അടുത്ത കാലത്ത്
ഷിണ്ടി അതോയിരുന്നു അവളുടെ പേര് വെറും 17 ദിവസം പ്രായമുള്ളപ്പോള്‍ ചേട്ടന്റെ മകന്‍ കൊണ്ടുവന്നു വിട്ടികാര്‍ക്കുള്ള എല്ലാ സ്വാതന്ത്ര്യവും അവള്‍ക്കുണ്ടായിരുന്നു
പത്തു വര്ഷം ചേട്ടന്റെ മകളെ പോലെ കഴിഞ്ഞു
കഴിഞ്ഞമാസം അസുഖം മൂലം മരിച്ചു
ഇന്നും ആവിട് അവളുടെ വേര്‍പ്പാടില്‍ നിന്ന് മോചിതരല്ല
റോണിന് എത്രയും വേഗം സുഖപ്പെടട്ടെ എന്ന് ആശംസിക്കുന്നു

mayflowers പറഞ്ഞു...

എന്നും തമാശകള്‍ വാരി വിതറിയ പോസ്റ്റുകള്‍ സമ്മാനിക്കുന്ന രമേഷിന്റെ ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ വായനക്കാരിലും മൂകത പടര്‍ന്നു.
ആ ഹൃദയ വലിപ്പത്തിന് മുമ്പില്‍ ഞങ്ങളൊക്കെ തീരെ കൊച്ചായിപ്പോയി.
പേടിക്കാതെ പോയി വരൂ..ദൈവം രോണിനെ കൈവെടിയാതിരിക്കട്ടെ.

x clusive പറഞ്ഞു...

remesetta kalkki
roninu ippol engane undu?

ente lokam പറഞ്ഞു...

ex clusive :- നെ ഒന്ന് പരിചയപ്പെടാന്‍ വന്നപ്പോള്‍
അവിടെ തിരക്ക് ആണല്ലോ .പണിപ്പുരയില്‍ ആണോ ?
ഞാന്‍ ഫോളോ ചെയ്യ്ന്നുണ്ട് കേട്ടോ .വേഗം പോസ്റ്റ്‌ വരട്ടെ..
ആശംസകള്‍.

വേണുഗോപാല്‍ ജീ പറഞ്ഞു...

റോണ്‍ അവന്‍ ജീവിതത്തിലേക്ക് തിരിച്ചു വരും..കാരണം അതിജീവനം അവനു സാധ്യമാണ്.....

ശ്രീ പറഞ്ഞു...

മാഷ് അങ്ങു ചെല്ലുമ്പോഴേയ്ക്കും റോണ്‍ ഉഷാറായിട്ടുണ്ടാകും മാഷേ... നോക്കിക്കോ.

വേഗം പോയി വരൂ മാഷേ...

nikukechery പറഞ്ഞു...

എല്ലാം ശരിയാവും,,

Muneer N.P പറഞ്ഞു...

റോണിന്റെ അസുഖം ഭേദമാകാന്‍ പ്രാര്‍ത്ഥിക്കുന്നു.താങ്കളുടെയും കുടുംബത്തിന്റെയും
വലിയ മനസ്സിനെ അഭിനന്ദിക്കുന്നു.ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

Sreedevi പറഞ്ഞു...

സ്നേഹം നായ്ക്കുട്ടിയോടായാലും മനുഷ്യ കുഞ്ഞിനോടായാലും ഒരു പോലെ തന്നെ..മകന്റെ ഏകാന്തത മാറ്റിയ റോണ്‍ കുടുംബത്തിലെ അംഗം തന്നെ ആണ് മാഷേ..

Akbar പറഞ്ഞു...

എല്ലാം ശുഭമായി പര്യവസാനിക്കട്ടെ.

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

റോണിന് എത്രയും വേഗം സുഖമാവട്ടെ എന്ന പ്രാര്‍ത്ഥിക്കുന്നു....

എന്റെ നാടും എന്റെ വീടും പിന്നെ എന്നെക്കുറിച്ചും പറഞ്ഞു...

സുഖമാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

ajith പറഞ്ഞു...

Bon Voyage

Wish speedy recovery for Ron

V P Gangadharan, Sydney പറഞ്ഞു...

God Bless!!!

എഴുത്തച്ചന്‍ പറഞ്ഞു...

റോണിന് എത്രയും വേഗം സുഖപ്പെടട്ടെ എന്ന് ആശംസിക്കുന്നു.

വക്കീല്‍ പറഞ്ഞു...

ലോകാ സമസ്താ സുഖിനോ ഭവന്തു

നസീര്‍ പാങ്ങോട് പറഞ്ഞു...

poi varika avanu sugamakatte

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍