2010, ഡിസംബർ 28, ചൊവ്വാഴ്ച

റോണ്‍ ആരാ മ്വാന്‍ .!!!!....പൊന്നു മോന്‍ !!!

റോണിനു സുഖമില്ല എന്ന വിവരം ബൂലോകം വളരെ   സങ്കടത്തോ ടെയാണ്  കേട്ടതെന്നത് ഞാനും  കുടുംബവും  വളരെ   കൃതാ ര്‍ത്ഥത     നിറഞ്ഞ  മനസോടെയാണ്‌ സ്മരിക്കുന്നത് .ഈ ഭൂമിയില്‍ ജനിച്ച ഒരു ജീവിയോടു നമ്മള്‍ക്ക് ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ സഹായമെങ്കിലും നിങ്ങള്‍ ഈ നായ്ക്കുട്ടിയോടു    കാണിച്ചു    എന്നത്   ലോകത്തില്‍  ഇനിയും   ഉറവ വറ്റാതെ    നില    നില്‍ക്കുന്ന  നന്മ  ,സഹാനുഭൂതി  എന്നീ സല്ഗുണങ്ങളെ യാണ് പ്രതിഫലിപ്പിക്കുന്നത്
.ബ്ലോഗിലും മെയിലിലും ഫോ ണ്‍ വിളികളുമായി എത്രയെത്ര അന്വേഷണങ്ങളാണ്  അവനു  വേണ്ടി ഉയര്‍ന്നത് !!!
സത്യത്തില്‍ ലോകത്തിന്റെ അതി സുന്ദരമായ ഒരു മുഖമാണ് സുഹൃത്തുക്കളെ നിങ്ങള്‍ എന്റെ മുന്‍പില്‍    തുറന്നു    കാട്ടിയത് .!!
നന്ദി  പറയാന്‍  വാക്കുകള്‍ക്കു  ശക്തി  പോരാ !! അത്ര മാത്രം സു ദൃഡവും സ്നേഹ മസൃണവും ആയിരുന്നു നിങ്ങള്‍ നല്‍കിയ സാന്ത്വനം .
അവന്‍ സുഖം പ്രാപിക്കുന്നതിന് വേണ്ടിയുള്ള പ്രാര്‍ഥനകള്‍ ലോകം മുഴുവനും ഉള്ള എന്റെ പ്രിയപ്പെട്ട ബൂലോക ബന്ധുക്കള്‍ വഴി ദൈവത്തിന്റെ അടുക്കല്‍ എത്തി എന്ന് തോന്നുന്നു.
അവന്‍ പഴയ  നിലയില്‍ നിന്നും സാവധാനം പൂര്‍വ സ്ഥിതിയിലേക്ക് വരുന്നുണ്ട് എന്ന വിവരം നിങ്ങളെ  സന്തോഷ പൂര്‍വ്വം അറിയിക്കുകയാണ്.
നേരത്തെ  അറിയിച്ച തു  പോലെ  20 നു എനിക്ക് യാത്ര പുറപ്പെടാന്‍ കഴിഞ്ഞില്ല .ക്രിസ്മസ് തിരക്ക് മൂലം വിമാന   യാത്ര ഒരു ദിനം വൈകി .
നെടുംബാശ്ശേരി എയര്‍പോര്‍ട്ടില്‍ ഞാന്‍ വരുന്നത് കാണാന്‍ റോണുമുണ്ടായിരുന്നു എന്ന് പ്രത്യേകം 
പറയേണ്ടതില്ലല്ലോ !
ഇതിനിടയില്‍ ഖത്തറിലെ സുഹൃത്ത് പദ്മചന്ദ്രന്‍ അയച്ചു തന്ന ഡോക്ടര്‍മാരുടെ നീണ്ട ലിസ്റ്റില്‍ നിന്ന് ഏറ്റവും അടുത്ത പ്രദേശമായ തൃപ്പൂണിത്തുറ യിലെ ഡോ: സുനിലിന്റെ ക്ലിനിക്കില്‍ റൊണിനെ കാണിച്ചിരുന്നു ..എറണാകുളത്തും ഹരിപ്പാട്ടും ഉള്ള ഡോക്ടര്‍മാര്‍ അറിയിച്ചത് പോലെ നായ്ക്കള്‍ക്ക് വരാറുള്ള മാരകമായ "ഡിസ്റ്റമ്ബര്‍ " എന്ന അസുഖമാണ് അവനെന്നു ഡോ .സുനില്‍  അറിയിച്ചു . ഭാഗ്യ  വശാല്‍ ഈ അസുഖത്തിന്റെ  ഒരു മൈല്‍ഡ് അറ്റാക്ക് മാത്രമാണ് അവനില്‍ ഉണ്ടായത്!!
തുടര്‍ച്ചയായ മരുന്നുകളും കുത്തിവയ്പ്പും മൂലം ജീവന്‍ രക്ഷപ്പെട്ടെങ്കിലും പിന്കാലുകള്‍ക്കു തുടര്‍ച്ചയായ വിറയല്‍ എന്ന പാര്‍ശ്വ ഫലമാണ് അവനെ ഇപ്പോള്‍ വിഷമിപ്പിക്കുന്നത് .കുറച്ചു ദിവസം കൂടി മരുന്നു കൊടുത്ത് നിരീക്ഷിച്ചതിനു ശേഷമേ എന്തെങ്കിലും പറയാന്‍ പറ്റു എന്നാണു ഡോ .സുനിലിന്റെ നിലപാട് . ഞങ്ങള്‍ അതിനായി കാത്തിരിക്കുകയാണ് ,
തീരെ വയ്യാത്തത് മൂലം ചടുലമായ ഓട്ടവും മറ്റും ഇല്ല .എപ്പോളും ഒരുരോഗിയുടെ പരിവേഷം തന്നെ .ക്ഷീണം .കിടപ്പ് ..പക്ഷെ ഞാന്‍ വന്നതറിഞ്ഞ് സൗഹൃദം പുതുക്കാന്‍ അതിഥികള്‍  ആരെങ്കിലും വന്നാല്‍വീട്ടിലെ മുതിര്‍ന്ന കാരണവരെ പോലെ തലയെടുപ്പോടെ ഒരു തുറിച്ചു നോട്ടവും "വേണ്ട വേണ്ട കുശലം പറച്ചിലൊക്കെ  ഗേറ്റിനു വെളിയില്‍ മതി " എന്ന മുന്നറിയിപ്പോടെയുള്ള ഒരു കുരയും ഉയരും .
കുഞ്ഞനെങ്കിലും കുറയ്ക്കുന്നത് നായ് അല്ലെ എന്ന് കരുതി വരുന്നവര്‍ വച്ചകാല്‍ പിന്നോട്ട് വലിച്ചു
മുണ്ടഴിച്ചിട്ടു ഗേറ്റ് അടയ്ക്കും .
വെറുതെ എന്തിനാ റിസ്ക്‌ എടുക്കുന്നത് എന്നാവും അവരുടെ ചിന്ത !!
റൊണിപ്പോള്‍ വന്നുവന്ന്   വീട്ടിലെ  വി ഐ പി പദവിയുള്ള കുഞ്ഞാവ  ആയിരിക്കുകയാണ് !! എന്തും ആദ്യം റൊണിനു കൊടുത്തിട്ടേ   വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വീട്ടില്‍ എത്തുന്ന എനിക്ക് പോലും കിട്ടൂ എന്ന സ്ഥിതിയായി !

പോരാത്തതിന് അസുഖം കൂടി ആയപ്പോള്‍ പറയുകയും വേണ്ട ..അവനോടുള്ള രശ്മിയുടെയും കണ്ണന്റെയും  പെരുമാറ്റം കണ്ടാല്‍ സത്യത്തില്‍ എനിക്ക് അസൂയ തോന്നും .അവനാണെങ്കില്‍ കിട്ടിയ അവസരം മുതലാക്കുകയും ചെയ്യുകയാണ് .അമ്മയെക്കാണുമ്പോള്‍ എപ്പോളും ചിണ്‌ക്കം ആണ് .  മ്മാ ..എന്നാണ് കരച്ചില്‍ പോലും .
.രാത്രിയാകുംപോള്‍ ആണ് മുട്ടന്‍ പാരയുമായി അവന്റെ വരവ് !
ബെഡ് റൂമില്‍ കയറി കട്ടിലില്‍ ഒരേ കിടപ്പാണ് !! ഓടിച്ചു വിട്ടാല്‍ ഉടന്‍ തുടങ്ങും "മ്മാ .. "
എന്ന കള്ള ക്കരച്ചില്‍ .
 അതോടെ പാവം ഞാന്‍ ഔട്ട്‌ ആകും ..നീരജും ഔട്ട്‌ ..ഞങ്ങള്‍ ഒരുമിച്ചായി കിടപ്പ് !!
മൂരാച്ചി റോണ്‍ അമ്മയെ  തട്ടി  മുട്ടി  അകത്തും !! ഓരോരോ  കുശ്മാണ്ടങ്ങള്‍ !!!

ഈയിടെയായി എനിക്ക് കലശലായ ഒരു തോന്നല്‍ .ഞങ്ങളുടെ വീട്ടില്‍ ഈ റൊണിനെ പോലെ ഒരു നായ്ക്കുട്ടിയായി ജനിച്ചാല്‍ മതിയായിരുന്നു  എന്ന് !!
രശ്മിക്ക് ഇപ്പോള്‍  ഫാഷന്‍ ഡിസൈനിങ്ങില്‍   ആണ് കമ്പം  ..അതുമായി ബന്ധപ്പെട്ട ജോലികള്‍ക്കും മറ്റും പോകുമ്പോള്‍ മാത്രമാണ് റോണ്‍ വീട്ടില്‍ പെട്ടു പോകുന്നത് ..
ഒറ്റക്കാക്കി പോകുമ്പോള്‍ മുതല്‍ പുള്ളിക്കാരന്‍ ആദ്യം കുറച്ചു ജാടയും പിണക്കവും കാണിച്ചു മാറി നടക്കും .'അമ്മ ഇപ്പോള്‍ തന്നെ വരുമല്ലോ' എന്ന ഭാവത്തോടെ !! വിളിച്ചാലൊന്നും  അടുത്തു   വരില്ല  . കുറച്ചു കഴിയുമ്പോള്‍  അമ്മ വരില്ല എന്നുറപ്പാകുംപോള്‍    ജാടയൊക്കെ  കളഞ്ഞു  ആശാന്‍ 
പതുക്കെ  പതുക്കെ  പറ്റിക്കൂടാന്‍  നോക്കും .അപ്പോള്‍ ഞങ്ങള്‍ മൈന്റ്  ചെയ്യില്ല .


കഴിഞ്ഞ   ദിവസം  വനിത യ്ക്ക് വേണ്ടി  ശ്വേതമേനോനെ   മോഡല്‍  ആക്കി  ചെയ്യുന്ന  ഷൂട്ടിനു  രശ്മി  പോയപ്പോള്‍ വലിയ വായില്‍ കരഞ്ഞു   ആശാന്‍ പിന്നാലെ കൂടിയെങ്കിലും അമ്മ മുറിക്കകത്തിട്ട്    പൂട്ടി പാല്‍പ്പാത്രം  എന്ന മധുര മോഹന വാഗ്ദാനം കാണിച്ചു മയക്കിയിട്ടു  കടന്നു  കളഞ്ഞു !! അങ്ങനെ തന്നെ വേണം കുശുമ്പനു എന്ന് ഞാനും കരുതി  ..നമ്മുടെ  അത്താഴം   മുടക്കണ തിരുമാലിയല്ലേ  ,,അനുഭവിക്കട്ടെ !! അഖിലയുമായുള്ള ഷൂട്ടിലും റൊണിനെ അമ്മ പറ്റിച്ചു !
പ്രസിധീകരിക്കാത്തതിനാല്‍ ആ ചിത്രങ്ങള്‍ ചേര്‍ക്കുന്നില്ല . 
വനിത നവംബര്‍ -1
സുന്ദരികളായ മോഡലുകളെയും സിനിമാ നടികളെയും ഒന്ന് പരിചയപ്പെടുത്താന്‍ ഞാനും   നീരജും   എത്ര പറഞ്ഞിരിക്കുന്നു!! പിന്നെയല്ലേ റോണ്‍.."അത് മാത്രം നടക്കില്ല മ്വാനേ.....   .".ഞങ്ങള്‍ രണ്ടാളും  കൂടി അവനെ കളിയാക്കി പിരികേറ്റി....ഒടുവില്‍  പിണങ്ങി  മുറിയുടെ മൂലയില്‍ പോയി പതുങ്ങി കിടന്നു..അമ്മ വന്നാല്‍  ഇനി   മിണ്ടില്ല   എന്ന വാശിയോടെ  ...പക്ഷെ എത്ര ഉറക്കമായാലും  പിണക്കമായാലും   ഗേറ്റില്‍ കാറിന്റെ ഹോണ്‍ കേട്ടാല്‍  അമ്മയുടെ മുന്നില്‍
അനുസരണയോടെ ആദ്യം ഹാജരാകുന്നത് റോണ്‍ തന്നെ ..അവനാരാ മോന്‍ !!
എന്തൊക്കെയാണെങ്കിലും ഈ സുഖക്കുറവ് ഇല്ലായിരുന്നെങ്കില്‍  ഞങ്ങളുടെ  വീട്  അവന്‍   സന്തോഷം കൊണ്ട് നിറച്ചേനെ !!ലോകം മുഴുവന്‍ സന്തോഷം പകരുന്ന  ക്രിസ്മസ് പതിന്നാലു  കൊല്ലം  മുന്‍പ്  ഞങ്ങളുടെ ഉള്ളില്‍  ഒരു പിറവിയുടെ  നോവായിരുന്നു. ജോലിയും   കൂലിയും  ഒന്നുമില്ലാതെ  ഞങ്ങള്‍ കഷ്ടപ്പെടുന്ന  സമയം . നീരജിനെ അവന്റെ അമ്മ പൂര്‍ണ  ഗര്‍ഭത്തില്‍  ചുമക്കുന്ന  സമയം ..ഞങ്ങള്‍ നോവോടെ കൊതിച്ചിരുന്നു    ഒരു തിരുപ്പിറവി ഉണ്ടാകുമെന്ന് ...
neeraj &Ron 
ഒരു പുതുവര്‍ഷം പിറക്കുമെന്ന് !! അങ്ങനെ ആ നോവുകള്‍   നിറഞ്ഞ  ഡിസംബറിനെ   പിന്നിലാക്കി പുതുവര്‍ഷ പിറ്റേന്ന്   ജനുവരി  രണ്ടിനാണ്  നീരജ് ജനിച്ചത്‌ ..ഈ പുതുവര്‍ഷം രണ്ടാതീയതി അവന്റെ പതിനഞ്ചാം പിറന്നാള്‍ ..ഈ പുതുവര്‍ഷം എനിക്ക് മറ്റൊരു പുതുമയും നല്‍കുന്നു ..നോവുകളോടെ ക്രിസ്മസിന് രണ്ടു നാള്‍ മുന്‍പ് ഞാന്‍ വന്നത് റൊണിനെയും കാണാന്‍
ആണല്ലോ ..അവന്‍ പുനര്‍ജന്മത്തിലേക്ക് പിച്ചവച്ചു നടക്കുന്നത്തിനു സാക്ഷിയാകുന്നത്  ഈ പുതു വര്‍ഷവും ..അവന്റെ, രശ്മിയുടെ, നീരജിന്റെ, ഞങ്ങളുടെ , ഈ വിശാല  ലോകത്തിന്റെ ജീവിത പ്രതീക്ഷകള്‍ക്ക്  പുതിയ ചിറകുകള്‍ നല്‍കുന്ന    പുതുവര്‍ഷത്തെ ചിരിക്കുന്ന  മുഖവും  മനസുമായ് 
നമുക്ക് വരവേല്‍ക്കാം  ..
എല്ലാ കൂട്ടുകാര്‍ക്കും ഞങ്ങളുടെയും  
റൊണിന്റെയും  പുതുവത്സര  ആശംസകള്‍ !!  
.

55 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

വേണുഗോപാല്‍ ജീ പറഞ്ഞു...

അവന്റെ അസുഖം എല്ലാം ഭേതമാകുന്നു എന്നറിഞ്ഞതിൽ സന്തോഷം.... ഡിസ്റ്റെമ്പെർ മാരകമായ വൈറൽ അസുഖമാണ്. അതിനു വർഷാവർഷം 6 അസുഖങ്ങൾക്കായുള്ള ഒരു കംബൈൻഡ് വാക്സിൻ ഉണ്ട്.. അതെടുക്കണം..

sreee പറഞ്ഞു...

റോൺ ആളൂ താരമാണല്ലൊ.ഭാഗ്യവാൻ തന്നെ.പക്ഷെ അവനു വേണ്ടി അവധി എടുത്തു നാട്ടിൽ പോയി എന്ന് കേട്ടപ്പോൾ ... ആ മനസ്സും.

Villagemaan പറഞ്ഞു...

റോണ്‍ പൂര്‍വസ്ഥിതിയില്‍ ആയതില്‍ സന്തോഷം..
നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു..

ജുവൈരിയ സലാം പറഞ്ഞു...

പുതു വത്സരാസംസകള്‍

jazmikkutty പറഞ്ഞു...

ഡ്രൈവിംഗ് സീറ്റില്‍ രമേശ്സാരിന്റെ വാമഭാഗത്തിന്റെ മടിയിലിരിക്കുന്ന റൊണിനെ കണ്ടപ്പോഴേ ഒരു കുശുമ്പ് മണത്തിരുന്നു.രമേശ്‌ സാര്‍ ആ സത്യം തുറന്നു എഴുതുകയും ചെയ്തു..ഒരു മിണ്ടാപ്രാണിയോടു നിങ്ങള്‍ കാണിക്കുന്ന സ്നേഹം അഭിനന്ദനീയമാണ്..മകന് ഹാപ്പീ ബര്‍ത്ത് ഡേ ഇപ്പോഴേ നേരുന്നു..രമേശ്‌ സാര്‍ നാട്ടീന്നു തിരിച്ചെത്തിയോ..?

മുല്ല പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മുല്ല പറഞ്ഞു...

ഗൊള്ളാം മാഷെ...അവനു വേഗം സുഖാവട്ടെ.
അപ്പോ ഇനി മാതൃഭൂമിയിലൂടെ ആണെല്ലെ.നല്ലൊരു അവധിക്കാലം ആശംസിക്കുന്നു,ഒപ്പം പുതുവത്സരാശംസകളും.

പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) പറഞ്ഞു...

അരൂരിലെ ബീവറെജെസില്‍ മദ്യ വില്‍പ്പന കുത്തനെ ഉയര്‍ന്നു എന്ന് കേട്ടപ്പോഴേ ഞാന്‍ ഊഹിച്ചു ശ്രീ ശ്രീ രമേശാനന്ദ തിരുവടികള്‍ നാട്ടിലെത്തി അഭിഷേകം തുടങ്ങി എന്ന്.ഗള്‍ഫ്‌ ലീവുകാരന്റെ മാനസികാവസ്ഥ എന്നാ ഒരു പുസ്ടകം ഉണ്ട് അത് റൊണിനു വാങ്ങി കൊടുക്കൂ പിന്നെ രാത്രിയില്‍ അവന്‍ പാരയാവില്ല

മാനവധ്വനി പറഞ്ഞു...

മനുഷ്യനെ ആടാക്കി, ആടിനെ പട്ടിയാക്കി പിന്നെ പിന്നെ..
ഞാനൊന്നും അറിഞ്ഞില്ലേ?
.. ഭാവുകങ്ങൾ!

മിസിരിയനിസാര്‍ പറഞ്ഞു...

ഭാവുകങ്ങൾ!.........പുതു വത്സരാസംസകള്‍

Kalavallabhan പറഞ്ഞു...

മാറ്റിയ വാക്കുകളിൽ ഇവനുണ്ടായിരുന്നു.

ente lokam പറഞ്ഞു...

രോണ്‍ മിടുക്കന്‍ തന്നെ.പക്ഷെ നല്ല ക്ഷീണം
കണ്ടാല്‍ തിരിച്ചു അറിയാം.വേഗം സുഖം ആവട്ടെ..
അവിടിരുന്നു ബ്ലോഗില്‍ ചുറ്റി തിരിയാതെ
ചേച്ചിക്ക് കുറെ സമയം കൊടുക്ക്‌ സാറേ.കഷ്ടം
പകല്‍ സിനിമാക്കാര് കൊണ്ടു പോകും.രാത്രി രോനും.
ഗള്‍ഫ്‌ കാരന് ഒരിടത്തും മനസമാധാനം കിട്ടില്ലേ.
ഈ ചേച്ചിയുടെ ഒരു കാര്യം പത്തു ദിവസം ലീവ്
എടുക്കുന്നതിനു പകരം..!!!!

സുജിത് കയ്യൂര്‍ പറഞ്ഞു...

aashamsakal...

റാണിപ്രിയ പറഞ്ഞു...

റൊണിനു സുഖം പ്രാപിക്കട്ടെ വേഗം....

വീ കെ പറഞ്ഞു...

:)

ചെറുവാടി പറഞ്ഞു...

പുതുവര്‍ഷം സന്തോഷം കൊണ്ട് നിറയട്ടെ. വീട്ടിലും നാട്ടിലും ബ്ലോഗ്ഗിലും എല്ലാം.
എല്ലാം ആശംസകളും നേരുന്നു.

moideen angadimugar പറഞ്ഞു...

പുതു വത്സരാശംസകള്‍.

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

റോണിന്റെ അസുഖമെല്ലാം മാറുന്നു എന്നറിഞ്ഞതിൽ സന്തോഷം. രമേശ്ജിയ്ക്കും കുടുംബത്തിനും പുതുവത്സരാശംസകൾ

elayoden പറഞ്ഞു...

രമേഷ്ജി,. റൊണിനു വേഗം സുഖമാവട്ടെ എന്നാശിക്കുന്നു. മരുഭൂമിയില്‍ നിന്നും മാത്രുഭൂമിയെലെക്കെത്തിയ താങ്കള്‍ക്കും കുടുംബത്തിനും, പിന്നെ റൊണിനും പുതുവത്സരാശംസകള്‍..

ismail chemmad പറഞ്ഞു...

റോണ്‍,
പുതുവത്സരാസംസകള്‍

ഹംസ പറഞ്ഞു...

രമേശ് സാര്‍.. താങ്കള്‍ക്കും കുടുംബത്തിനും പുതുവത്സരാശംസകള്‍ ...

പട്ടേപ്പാടം റാംജി പറഞ്ഞു...

അങ്ങിനെ രോണും താരമായി അല്ലെ.
സുഖം പ്രാപിക്കട്ടെ.
പിന്നേ, വാവച്ചനെ കാണാന്‍ മറക്കരുത്.
പുതുവല്‍സരാശംസകള്‍.

salam pottengal പറഞ്ഞു...

റോണ്‍ തന്നെയാണ് താരം. എം പി നാരായണപിള്ള എഴുതിയ പോലെ ഒരു പുസ്തക രചനക്ക് തന്നെയുള്ള സംഭവങ്ങള്‍ റോണിനെ ചുറ്റിപ്പറ്റി ഉണ്ടെന്നു ബോധ്യമായി.
എല്ലാവര്ക്കും നവവത്സരാശംസകള്‍

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

റോണിനും കുടുംബത്തിനും എന്‍റെ ഹൃദയം നിറഞ്ഞ
നവവത്സരാശംസകള്‍.രമേശേ..ആ ഒരേഛായയിലുള്ള കുഞ്ഞുങ്ങളേതാ..

pushpamgad പറഞ്ഞു...

അനുവാചകരെ മുള്‍മുനയില്‍ നിര്‍ത്തിയ ആ താരം ആരോഗ്യശ്രീമാനായി തിരിച്ചെത്തി എന്നറിയിച്ചതില്‍ സന്തോഷം.
നന്മ നിറഞ്ഞ സ്നേഹപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍...

Aneesa പറഞ്ഞു...

റോൺനെ നന്നായി നോക്കുന്നില്ലേ , രമേശ്‌ ഏട്ടനും കുടുംബത്തിനും റോൺനും പുതുവത്സര ആശംസകള്‍

hafeez പറഞ്ഞു...

റോണ്‍ ഉഷാറായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം ..

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

നല്ല കുറെ പരിചയപ്പേടുത്തലുകൾ ഈ പൊന്നു മോനിലൂടെ കണ്ടു.... പിന്നെ ഒരു കാര്യം കൂടി മനസ്സിലായി....അത്താഴം മുടക്കാൻ ഒരു നായ കുട്ടിക്കും കഴിയുമെന്ന്... ഞാനാരാ മോൻ... ,അതുകൊണ്ടല്ലേ നാ‍യക്കുട്ടികളേയും മറ്റും വീട്ടിൽ വളർത്താത്തത്...!

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

റോണിനു സുഖമായി വരുന്നു എന്നറിഞ്ഞതില്‍ സന്തോഷം..

രമേഷ് ഭായിക്കും കുടുംബത്തിനും ഒരായിരം പുതുവത്സരാശംസകള്‍...

ശ്രീനാഥന്‍ പറഞ്ഞു...

റോൺ നീണാൾ വാഴട്ടേ! പുതുവത്സരാശംസകൾ!

ഹാഷിക്ക് പറഞ്ഞു...

രെമേശേട്ടനും കുടുംബത്തിനും പുതുവത്സരാശംസകള്‍....

ജീവി കരിവെള്ളൂര്‍ പറഞ്ഞു...

പൊന്നുമോന്‍ പൂര്‍ണ്ണ ആരോഗ്യവാനായിരിക്കട്ടെ എന്നെന്നും .

തെച്ചിക്കോടന്‍ പറഞ്ഞു...

നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

ചാണ്ടിക്കുഞ്ഞ് പറഞ്ഞു...

ഡിസ്റ്റെമ്പെർ ഒരു തരം പെയിന്റാന്നാ ഇത് വരെ വിചാരിച്ചിരുന്നെ....പട്ടിയെ വളര്‍ത്താത്തത് കൊണ്ട് അങ്ങനെയൊരു അസുഖം ഇത് വരെ കേട്ടിരുന്നില്ല....

ajith പറഞ്ഞു...

പ്രിയ രമേഷ്, സന്തോഷം നിറഞ്ഞ ഒരവധിക്കാലവും നന്മകളുടെ ഒരു പുതുവര്‍ഷവും ആശംസിക്കുന്നു നിങ്ങള്‍ക്കെല്ലാവര്‍ക്കും.

ആളവന്‍താന്‍ പറഞ്ഞു...

ജനിച്ചാല്‍ റോണ്‍ ആയി ജനിക്കണം!!!

സലീം ഇ.പി. പറഞ്ഞു...

റൊണിന്റെ മുജ്ജന്മ സുകൃതം ആയിരിക്കും വീണ്ടും ശ്വാനനായി ജനിച്ചത്‌..!

എല്ലാ ആശംസകളും നേരുന്നു..

Vayady പറഞ്ഞു...

റോണിനു അസുഖം കുറവുണ്ടെന്ന് അറിഞ്ഞതില്‍ ഒരുപാട് സന്തോഷം. എല്ലാവരുടേയും സ്നേഹം അനുഭവിക്കാന്‍ പറ്റുന്ന റോണ്‍ ഭാഗ്യവാനാണ്‌!
രമേശിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പുതുവല്‍സരാംശസകള്‍!

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

റോണിന്റെ അസുഖം ഭേദപ്പെട്ടു വരുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം.
താങ്കൾക്കും കുടുംബത്തിനും നന്മകൾ ഉണ്ടാവട്ടെ....

chithrangada പറഞ്ഞു...

a very happy new year to ramesh and
family!

രമേശ്‌അരൂര്‍ പറഞ്ഞു...

പ്രിയ ചങ്ങാതിമാരെ ..രോണിനെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയാന്‍ വേണ്ടി ഒരുപാട് പേര്‍ ഇവിടെ വീണ്ടും വീണ്ടും വന്നത് കൊണ്ടാണ് ഈ പോസ്റ്റു വഴി വിവരങ്ങള്‍ അറിയിച്ചത് .സത്യത്തില്‍ സമയം അനുവദിക്കുന്നില്ല എന്ന് പറയേണ്ടതില്ലല്ലോ .അത് കൊണ്ട് തന്നെ പല സുഹൃത്തുക്കളുടെയും ബ്ലോഗുകളില്‍ വന്നു വായന നടത്തി അഭിപ്രായം എഴുതാന്‍ കഴിഞ്ഞിട്ടില്ല.ഇവിടെ നിന്ന് ജനുവരി പതിനഞ്ചിനാണ് എന്റെ മടക്ക യാത്ര .പതിനാറു മുതല്‍ ബ്ലോഗില്‍ സജീവമാകാം എന്ന് കരുതുന്നു .ആരും പരിഭവിക്കരുതേ ,,മെയില്‍ കിട്ടിയ എല്ലാ ബ്ലോഗിലും പോയിരുന്നു .മറ്റു സുഹൃത്തുക്കള്‍ ദയവായി കഷമിക്കുക .

രമേശ്‌അരൂര്‍ പറഞ്ഞു...

@വേണു:രോണിന്റെ മരുന്ന് ഒന്ന് കഴിഞ്ഞോട്ടെ ,വാക്സിന്‍ ഉടനെ എടുക്കുനുണ്ട് .
@Sree : അത് കൊണ്ട് എനിക്ക് പെട്ടെന്ന് വന്നു പ്രിയപ്പെട്ട എല്ലാവരെയും കാണാന്‍ പറ്റിയില്ലേ ?
@വില്ലേജ് മാന്‍ :പുതുവര്‍ഷം അങ്ങോട്ടും ആശംസിക്കുന്ന്നു .
@ജുവൈരിയസലാം :പുതുവര്‍ഷം നല്ല രചനകള്‍ക്ക് വഴിയോരുക്കട്ടെ .
@ജാസ്മി :കുശുമ്പ് കൊണ്ട് എന്റെ തലച്ചോര്‍ പുകയുന്നു ..കുറച്ചു തണുത്ത വെള്ളം കോരിയോഴിക്കെ ...:)
@മുല്ലേ :നാട്ടിലെ മുല്ലപ്പൂമ്പൊടി ഏറ്റു സൌരഭ്യം നുകര്‍ന്ന് രസിച്ചു നടക്കുകയാണ് .

രമേശ്‌അരൂര്‍ പറഞ്ഞു...

@പദ്മചന്ദ്രന്‍ :താങ്കള്‍ പറഞ്ഞ ഡോക്ടറെ കാണിച്ചു ,ഇനി പുസ്തകവും വായിപ്പിക്കണോ ?
@മാനവധ്വനി @കലാവല്ലഭാന്‍ എന്നിവരുടെ കമന്റുകള്‍ എനിക്ക് മനസിലായില്ല :(
@സുജിത് :നന്ദി
@എന്റെ ലോകം :വിന്സന്റെ ..അതൊക്കെ അത്ര വലിയ കാര്യമാണോ ? സിനിമവരെ എത്തിയില്ല .സിനിമാ താരങ്ങളെ വച്ചുള്ള മോഡലി ങേ ആയുള്ളൂ .
@മിസിരിയ :വളരെ നന്ദി ...:)
റാണി പ്രിയ ,വികെ ,ചെറുവാടി ..പുതുവര്‍ഷം നിങ്ങളില്‍ നന്മകള്‍ വര്‍ഷിക്കട്ടെ ..:)

രമേശ്‌അരൂര്‍ പറഞ്ഞു...

@മൊയ്തീന്‍
@ഹാപ്പി ബാച്ചിലേര്‍സ് ..
@എലയോടന്‍
@ഇസ്മയില്‍
@ഹംസ
@രാംജി വാവച്ചനെ കണ്ടു അന്വേഷണം അറിയിക്കുന്നുണ്ട്
@സലാം നന്ദി നന്ദി ...
@കുസുമം അത് സഹോദരിയുടെ പേരക്കുട്ടികള്‍ ആണ്

jayanEvoor പറഞ്ഞു...

റോണുൾപ്പടെ എല്ലാവർക്കും പുതുവത്സരാശംസകൾ!
(ഞാൻ തൃപ്പൂണിത്തുറ ഉണ്ട്.
ആവശ്യം വന്നാൽ, റോണൊഴിച്ചുള്ളവരെ ചികിത്സിക്കാം!)

രമേശ്‌അരൂര്‍ പറഞ്ഞു...

ജയന്‍ ഡോക്ടറെ ഫോണ്‍ നമ്പര്‍ തരൂ ...പരീക്ഷണത്തിന് തയ്യാര്‍ ..

lekshmi. lachu പറഞ്ഞു...

നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

കൊട്ടോട്ടിക്കാരന്‍... പറഞ്ഞു...

ഇതായിരുന്നല്ലേ റോണ്‍ പോസ്റ്റ്....
അവിടെ കളിയാക്കി കമന്റിയതു തിരിച്ചെടുത്തു...

പുതുവത്സരാശംസകള്‍..

khader patteppadam പറഞ്ഞു...

ഭൂലോകത്തിലെ സകലമാന റോണിമാര്‍ക്കും മംഗളം ഭവ: പുതുവത്സരാശംസകള്‍!

വര്‍ഷിണി പറഞ്ഞു...

അവന്‍ പുനര്‍ജന്മത്തിലേക്ക് പിച്ചവച്ചു നടക്കുന്നത്തിനു സാക്ഷിയാകുന്നത് ഈ പുതു വര്‍ഷവും...നല്ലതു മാത്രം ആശംസിയ്ക്കുന്നൂ..പ്രാര്‍ത്ഥിയ്ക്കുന്നൂ.

സിദ്ധീക്ക.. പറഞ്ഞു...

ഓന്‍ മുടുക്കനാവും പുള്ളേ ..ജ്ജ് ബേജാറാകാണ്ടിരി..ഓനുക്കൊരു അന്വേഷണം പറഞ്ഞാലാ..നമ്മടെ വക ..

പ്രയാണ്‍ പറഞ്ഞു...

വൈകീട്ടാണെങ്കിലും രമേശിനും കുടുംബത്തിനും പുതുവത്സരാസംസകള്‍........................

കൈതപ്പുഴ പറഞ്ഞു...

Happy new year

എന്‍.ബി.സുരേഷ് പറഞ്ഞു...

ഒരു മനുഷ്യന്റെ സംസ്കാരമെനന്തെന്നറിയാൻ അവൻ മൃഗങ്ങളോട് ഏങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാൽ മതി എന്ന ഗാന്ധിജിയുടെ നിരീക്ഷണം ഞാൻ ഓർത്തുപോയി.

നല്ല മനസ്സുകൾ ഇപ്പോഴും ലോകത്തുണ്ട് എന്ന അറിവ് ജീവിച്ചിരിക്കാൻ നമ്മെ വീണ്ടും പ്രേരിപ്പിക്കും.

Anya പറഞ്ഞു...

Happy belated new Year :-)
(Better late as never hahahaha......)

Nice to see your whole family :)))))
Ron is adorable !!!!

:)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍