2011, ഫെബ്രുവരി 16, ബുധനാഴ്‌ച

മാടത്തക്കൂട്

ഴിയോരത്തു വെയില്‍ കൊണ്ട് വാടിത്തളര്‍ന്ന്  നില്‍ക്കുന്ന തുടുത്ത പൂക്കളെ കാണുമ്പോള്‍ ഞാന്‍ അറിയാതെ കുഞ്ഞുമണിച്ചേച്ചിയെ ഓര്‍ത്ത്‌ പോകാറുണ്ട്.. അവരുടെ എല്ലാമെല്ലാമായ മകന്‍     തിലകനെയും   ...
കാട്ടു പൂക്കളാണ് അവര്‍ ഇരുവരും  ..
ജീവിതം തുറന്നിട്ട അനുഭവങ്ങളുടെ കൊടും വഴിയില്‍ ആരും നട്ടു നനയ്ക്കാതെ  ..തടവും തണലുമില്ലാതെ സ്വയം വിരിഞ്ഞ  കാട്ടുപൂക്കള്‍ !

കൈതപ്പുഴയോരത്ത്   ഉപ്പു കാറ്റേറ്റു നില്‍ക്കുന്ന അവരുടെ കൂര  ഇന്നും ഓര്‍മയില്‍കരിമ്പടക്കെട്ടു പോലെ കിടപ്പുണ്ട് ..
കുട്ടിക്കാലത്തു തന്നെ അച്ഛനെ  നഷ്ടപ്പെട്ടവനാണ്‌ തിലകന്‍ .
കൈതപ്പുഴയുടെ ആഴങ്ങളില്‍  മുങ്ങി മണല്‍  വാരി വഞ്ചിയില്‍  നിറച്ചു ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന തൊഴിലായിരുന്നു അവന്റെ അച്ഛന്‍ കുങ്കന് .  ഒരിക്കല്‍ മണല്‍ വാരാന്‍ പുഴയില്‍ മുങ്ങിയ  കുങ്കന്‍ മൂന്നാം ദിവസം ചീര്‍ത്തു  ജഡമായി കടവത്ത്  അടിയുകയായിരുന്നു. മത്സ്യങ്ങള്‍ കൊത്തിവലിച്ചു  വികൃതമാക്കിയിരുന്നു ആ മുഖം !

തിലകന്  കഷ്ടിച്ച് ഏഴോ  എട്ടോ വയസ്സ് കാണും .

അന്ന് മാഞ്ഞതാണ് കുഞ്ഞു മണി ചേച്ചിയുടെ മനസിലെ സിന്ദൂരക്കുറി!
മകനെയും  ചേര്‍ത്തു പിടിച്ചു വിതുമ്പിക്കരയുന്ന ചേച്ചിയുടെ മുഖം ഇന്നും  ഉള്ളില്‍ നീറിക്കിടപ്പുണ്ട്  .

അകാലത്തില്‍ വിധവയായ  ചേച്ചിയെയും കുഞ്ഞിനേയും  കൂട്ടി കൊണ്ട് പോകാന്‍ ആങ്ങളമാര്‍ വന്നെങ്കിലും കുങ്കന്‍ അലിഞ്ഞു ചേര്‍ന്ന  മണ്ണ് ഉപേക്ഷിച്ചു  പോകാന്‍ അവര്‍ക്ക് തോന്നിയില്ല.
കാലം പിന്നെയും കൈതപ്പുഴ പോലെ മുന്നോട്ടൊഴുകി .

സ്ഥാനം കൊണ്ട് ജ്യേഷ്ടത്തിയാണ് .അമ്മയ്ക്ക് തുല്യം . പക്ഷെ അവര്‍ ആരോഗ്യവും യൌവനവും തികഞ്ഞ ഒരു പെണ്ണാണ് ..അവര്‍ക്കും മോഹങ്ങള്‍ ഉണ്ടാകും .അങ്ങനെ കരുതിയിട്ടോ മറ്റോ ആയിരിക്കണം കുങ്കന്റെ ഇളയ സഹോദരന്‍ കുമാരന്‍ കുഞ്ഞുമണിയുടെ മുറിയില്‍ ഒരു രാത്രി കയറിച്ചെന്നു !
ചാരായം മണക്കുന്ന കുമാരന്റെ കവിളില്‍ ആഞ്ഞടിച്ച്‌ കുഞ്ഞിനേയും വാരിപ്പെറുക്കി
ചേച്ചി ആ രാത്രിയില്‍ ഞങ്ങളുടെ ചായ്പ്പില്‍ അന്തിയുറങ്ങാന്‍ അഭയം തേടി ..
അച്ഛന്റെ കൂടെ ഉരുള ചോറുണ്ട് ആ ശരീരത്തിന്റെ സുഗന്ധമനുഭവിച്ചു അകത്തെ മുറിയിലെ ഇളം ചൂടില്‍ കഥ കേട്ട് ഉറങ്ങാന്‍ കിടക്കുകയായിരുന്നു അപ്പോള്‍ ഞാന്‍ .

'എന്റെ കുങ്കന്‍ ജീവിചിരിപ്പുണ്ടായിരുന്നെങ്കില്‍ അവന്‍ ഈ പണി എന്നോട്  കാണിക്കുമായിരുന്നോ താത്തീ.." മൂക്ക് പിഴിഞ്ഞ് കൊണ്ട്  അവര്‍ പുലമ്പി .

"ഇണയും തുണയുമറ്റ  പെണ്ണ്   പെരുവഴിയിലെ പൂവ്  പോലെയാണ്  കുഞ്ഞീ ...ആര് കണ്ടാലും
ഒന്ന് മണക്കാന്‍ നോക്കും  ..."  അമ്മയുടെ വാക്കുകളിലും വിതുമ്പലിന്റെ നനവ്‌ ...

തിലകന്‍ ഒന്നുമറിയാതെ ഉറങ്ങുകയാണ് ...

ഞാന്‍ അത്ഭുതപ്പെട്ടു .അച്ഛന്റെ മണമേല്ക്കാതെ അവനെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു ?!!
ആ കൈ കൊണ്ട് നല്‍കുന്ന ഉരുള ചോറില്ലാതെ അവന്‍ എങ്ങനെ വിശപ്പടക്കുന്നു ?!!
കുഞ്ഞുമണി ചേച്ചിയുടെ ആങ്ങളമാര്‍ പിന്നീടങ്ങോട്ട് വന്നു കണ്ടിട്ടില്ല . കായല്ക്കരയിലെ കൊച്ചു പുരയിടത്തില്‍ കുങ്കന്റെ അവകാശികള്‍ എന്ന നിലയില്‍ കിട്ടിയ മൂന്നു സെന്ററില്‍ ഒരു കൂര
കെട്ടി കുഞ്ഞുമണി ചേച്ചിയും തിലകനും പൊറുതി തുടങ്ങി...

.കാല പ്രവാഹിനിയായ കൈതപ്പുഴ  പിന്നെയും ഒഴുകി..

തിലകന്‍ വളര്‍ന്നു .." കുങ്കനെ വാര്‍ത്തു വച്ചത്  പോലെ "
.അവനെ കാണുമ്പോള്‍ പലരും ചത്തു കെട്ടുപോയ കുങ്കനെ ഓര്‍ത്തു..

ചെമ്മീന്‍ കമ്പനികളിലെ  കൊടും തണുപ്പില്‍ കൂനിക്കൂടിയിരുന്നു പണിയെടുത്താണ്  കുഞ്ഞു മണി ചേച്ചി കുടിലില്‍ തീ പുകച്ചത് . ചെമ്മീന്‍ കമ്പനി മുതലാളി പച്ച നോട്ടുകള്‍ക്കൊപ്പം അവര്‍ക്ക് നേരെ നീട്ടിയ ഇളിഞ്ഞ ചിരി അവര്‍ കണ്ടില്ലെന്നു നടിച്ചു ..
രാത്രിവളരുമ്പോള്‍ കൂരയ്ക്ക് പിന്നിലെ ഇടവഴിയില്‍ ഉയര്‍ന്നു കേട്ട ചൂളം വിളികളും   അവര്‍ അവഗണിച്ചു  ..പേടി വരുമ്പോള്‍മുഷിഞ്ഞു നാറിയ തലയിണക്കീഴില്‍ മറച്ചു വച്ച ഇരുമ്പു പിച്ചാത്തി തടവി നോക്കി നെടു വീര്‍പ്പിട്ടു .പിന്നെ ഒന്നുമറിയാതെ  തളര്‍ന്നുറങ്ങുന്ന തിലകനെ മാറോടു ചേര്‍ത്തു പിടിച്ചുറങ്ങിയും  ഞെട്ടി ഉണര്‍ന്നും നേരം വെളുപ്പിച്ചു .

അവരുടെ സ്വപ്നങ്ങളില്‍  വഴിയോരത്ത് വിരിഞ്ഞ കാട്ടു പൂക്കള്‍ കൊടും വെയിലേറ്റു വാടി  തളര്‍ന്നു കിടന്നു .


തിലകന്‍ ഏഴാം   ക്ലാസില്‍ പഠിപ്പ് നിര്‍ത്തി..
പോകാന്‍ അവനെ ആരും നിര്‍ബന്ധിച്ചതുമില്ല .പിഞ്ഞിക്കീറിയ ഉടുപ്പുകളിട്ടു എത്ര നാള്‍ അവന്‍ സ്കൂളില്‍ പോകും ?
പഠിച്ചിട്ടെന്ത് കിട്ടാന്‍ എന്നൊക്കെയാവും അവന്റെ തോന്നല്‍ .സ്കൂളില്‍ ചെന്നാല്‍ മാഷുമാരുടെ കിഴുക്കും പരിഹാസവുമല്ലാതെ ഒന്നും കിട്ടിയിട്ടില്ല അവന്‌ ! 
എന്ത് തിന്നാലും തീരാത്ത വിശപ്പാണ് മറ്റൊരു കുഴപ്പം ! . വിശപ്പ്‌ കയറുമ്പോള്‍ നാട്ടിലെ മറ്റു തെറിച്ച പിള്ളേര്‍ക്കൊപ്പം അവന്‍ നാട് തെണ്ടാന്‍ ഇറങ്ങും .കാണുന്ന മാവിലും പുളിയിലും ഒക്കെ വലിഞ്ഞു കയറും . വടിയും കല്ലുമെടുത്തെറിയും..കിട്ടുന്നതൊക്കെ  തിന്നു കറങ്ങി നടക്കും...

മകനെക്കുറിച്ചുള്ള പരാതികള്‍ കൊണ്ട്  പൊറുതി മുട്ടുമ്പോള്‍ അമ്മ  അവനെ പ്രാകി വിളിക്കും ..
പിന്നെ മരിച്ചു മണ്ണടിഞ്ഞു പോയ കുങ്കനെ ഓര്‍ത്തു അവര്‍ വിലപിക്കും .

ഒരു സ്കൂള്‍ വേനലവധിക്കാലം ..

മരം കേറി നടക്കുന്ന തിലകന്‍ ഒരിക്കല്‍ കണ്ടു ..സ്കൂള്‍ മൈതാനത്തിനു തെക്ക് വശത്തുള്ള മണ്ട പോയ തെങ്ങിന്‍  തുഞ്ചത്ത് ഒരു മാടത്ത കൂട് .  അമ്മക്കിളിയും രണ്ടോ മൂന്നോ കുഞ്ഞുങ്ങളുമുണ്ട്
കൂട്ടില്‍ .
പല ദിവസം നടന്നു തഞ്ചവും തക്കവും നോക്കി കണ്ടു പിടിച്ചതാണ് !
മാടത്തയെ വളര്‍ത്താന്‍ എനിക്ക് കൊതിയുണ്ടെന്ന കാര്യം തിലകനറിയാം...ഒത്ത ഒരു മാടത്തയെ തന്നാല്‍ അവന്‌ രൂപ കൊടുക്കാമെന്നു ഞാന്‍ വാക്ക് കൊടുത്തിരുന്നു . പലപ്പോഴായി അച്ഛന്റെ പോക്കറ്റില്‍ നിന്ന്  ആരും അറിയാതെ എടുത്തു കൂട്ടിവച്ച മുപ്പതു രൂപയുണ്ടായിരുന്നു എന്റെ മണ്‍  കുടുക്കയില്‍ ...

ചില്ലിത്തെങ്ങിലെ  മാടത്തക്കൂട്ടില്‍ നിന്ന്  കിളിയെ പിടിച്ചു തന്നാല്‍ ആ രൂപ അവന്‌ കൊടുക്കാമെന്നു ഞാന്‍ ഉറപ്പു നല്‍കി ..
ആ   പ്രലോഭനത്തില്‍ കെട്ടി എടുത്ത മോഹച്ചരടില്‍  പിടിച്ചാണ് കാറ്റുറങ്ങിയ
ഒരു നട്ടുച്ച നേരത്ത്  തിലകന്‍ മണ്ട പോയ ആ ചില്ലിതെങ്ങിലേക്ക് ഏന്തി വലിഞ്ഞു കയറിയത് !

മാടത്തക്കൂട്ടിലെ കുഞ്ഞു മാളത്തിനുള്ളില്‍ അവന്‍ സ്വപ്നം കണ്ടത് കിളികളെയല്ല ..സ്വന്തമാകാന്‍ പോകുന്ന  മുപ്പതു രൂപ !

ഞാന്‍ മണ്‍ കുടുക്കയുടച്ച്‌  വീട്ടില്‍ അക്ഷമയോടെ കിഴക്കോട്ടു നോക്കിയിരുന്നു  ..
മാടത്തകളുമായി തിലകന്‍ വരുന്നതും കാത്ത് ...

പക്ഷെ അവന്‍ വന്നതേയില്ല....

പിന്നീട്  ചാക്കാല പറയാന്‍ വന്ന ആരോ പറഞ്ഞു
അണ്ടം പോയ തെങ്ങില്‍ നിന്ന് ഒരു കിളിമുട്ട പോലെ അവന്‍ താഴെ വീണുടഞ്ഞെന്ന്  ...125 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

Villagemaan പറഞ്ഞു...

മാടത്തക്കൂട് ഒരു നൊമ്പരം ഉണ്ടാക്കി കേട്ടോ..

ആശംസകള്‍..

കൂതറHashimܓ പറഞ്ഞു...

നന്നായി പറഞ്ഞ് വന്ന നല്ല കഥയായിരുന്നു.
പക്ഷേ അവസാനം ഇഷ്ട്ടായില്ലാ.

ഒടുക്കം എന്തിന് ഇങ്ങനെ പറഞ്ഞ് തീര്‍ത്തു? വേറെ വഴിക്കായിരിക്കും കഥ എന്നാണ് പ്രദീക്ഷിച്ചത്.(കഥാകരന്റെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തല്‍ പാടില്ലെന്നറിയാം).

>>>അവനെ കാണുമ്പോള്‍ പലരും ചത്തു കെട്ടുപോയ കുങ്കനെ ഓര്‍ത്തു<<<
ചത്ത് പോവുക എന്ന പ്രയോഗത്തെ ഞാന്‍ അമിതമായി വെറുക്കുന്നു.!

യൂസുഫ്പ പറഞ്ഞു...

മാടത്തക്കിളി ശോകം തന്നു..

MyDreams പറഞ്ഞു...

കഥ ഒക്കെ കൊള്ളാം ..കുറച്ചു വലിച്ചു നീട്ടി പറയാതെ വളരെ ചുരുക്കി ഒതുക്കി പറയാമായിരുന്നു എന്ന് തോനുന്നു..
ചില പ്രയോഗങ്ങള്‍ അത്ര കണ്ടു ഏശിയില്ല

BALAJI K പറഞ്ഞു...

വളരെ നന്നായിരിക്കുന്നു ! നല്ലൊരു കഥ ! അഭിനന്ദനങ്ങള് !

ജുവൈരിയ സലാം പറഞ്ഞു...

പാവം തിലകൻ. കഥ നന്നായിയി പറഞ്ഞിരിക്കുന്നു..

kARNOr(കാര്‍ന്നോര്) പറഞ്ഞു...

നോവിച്ചു

ഹാഷിക്ക് പറഞ്ഞു...

തിലകനും കുങ്കനും കുഞ്ഞു മണിയും.. വളരെ മികച്ച ഒരു അവതരണം..ദാരിദ്ര്യം കൊണ്ട് വലഞ്ഞ തിലകനെ സ്വന്തം കാര്യസാധ്യത്തിനായി അവസാനം രക്തസാക്ഷി ആക്കെണ്ടായിരുന്നു..

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

രമേശേ ..കുട്ടിക്കാലത്തെ ഒരു കൌതുകമായിരുന്നു.മാടത്തയും തത്തയും.
നന്നായിപ്പറഞ്ു കഥ.അതിനേക്കാളും ആ ഫോട്ടോകള്‍
അസ്സലായി.

ente lokam പറഞ്ഞു...

വളരെ നന്നായി പറഞ്ഞ ഒരു കഥ .ഒരു ജീവിതത്തിന്റെ എല്ലാ ഭാവങ്ങളും സൂക്ഷ്മമായി അവതരിപ്പിച്ചിരിക്കുന്നു ..
കുങ്കനും തിലകനും കുഞ്ഞു മണിയും എല്ലാം ഒരു വേദന ആയി അവശേഷിപ്പിച്ചു അല്ലെ .മന്‍ കുടുക്കയും ആയി മാടതയെ
പോലെ പലതിനെയും നോക്കി ഇന്നും പ്രതീക്ഷയോടെ ഇരിക്കുന്ന എത്രയോ കുട്ടികളുടെ ഓര്‍മ ഉണര്‍ത്തി ഈ കഥ ...അഭിനന്ദനങ്ങള്‍ രമേഷ്ജി ..

ഈ അനുഭവ കഥയില്‍ ഇനി എന്ത് ആണാവോ ചുരുക്കി പറയാന്‍ ..
എനിക്ക് മനസ്സിലായില്ല ...

arungodan പറഞ്ഞു...

hi dear aliyaa...

good story...touching....
best wishes....

Naushu പറഞ്ഞു...

നല്ല കഥ

പ്രയാണ്‍ പറഞ്ഞു...

എല്ലാര്‍ക്കും ശുഭപര്യവസായി മതിയല്ലേ ...അവരേം കുറ്റം പറയാന്‍ പറ്റില്ല.ഇടക്ക് സമയമുണ്ടാക്കി ബ്ലോഗിലെത്തുന്നത് കരയാനാവില്ല. നന്നായി പറഞ്ഞു.

Jazmikkutty പറഞ്ഞു...

രമേശ്‌ സാറേ,അസ്സലായിട്ടുണ്ട്.വളരെ നല്ല കഥ..ഇതൊരു കഥ മാത്രമാകട്ടെ എന്ന് കരുതിപോയി...കുങ്കന്റെ ഭാര്യയുടെ ഒരേ ഒരു പ്രതീക്ഷ..അത് പൊലിഞ്ഞെന്നു ഓര്‍ക്കുമ്പോള്‍...

ഷമീര്‍ തളിക്കുളം പറഞ്ഞു...

നഷ്ട്ടപ്പെടലിന്റെ വേദന തന്നു,
കാത്തിരിപ്പിന്റെ നോവും....

ദിവാരേട്ടn പറഞ്ഞു...

കഥയെക്കാളും effect ഉണ്ട് ആ മണ്ട പോയ തെങ്ങിന്റെ ചിത്രത്തിന്. കുറച്ചുകൂടി മനസ്സിരുത്തി എഴുതണം ട്ടോ. അപ്പൊ ഇതിനെക്കാളും നന്നാവും.

അജ്ഞാതന്‍ പറഞ്ഞു...

രമേശ് സർ താങ്കളുടെ കഥയെ വിലയിരുത്താൻ മാത്രം \അറിവുള്ളവൾ അല്ല ഞാൻ . എന്നാലും പറയട്ടെ വളരെ നല്ലൊരു കഥ ജീവിതം തുറന്നിട്ട അനുഭവങ്ങളുടെ കൊടും വഴിയില്‍ ആരും നട്ടു നനയ്ക്കാതെ ..തടവും തണലുമില്ലാതെ സ്വയം വിരിഞ്ഞ കാട്ടുപൂക്കള്‍ ഇങ്ങനെയുള്ള കാട്ടു പൂക്കളെ സുന്ദരമായ സാഹിത്യ ഭാഷയിലൂടെ വായനക്കാരിൽ അവതരിപ്പിച്ച് അവരുടെ മനസ്സിൽ കഥാ പാത്രങ്ങൾക്ക് ജീവൻ നൽകുക എന്നത് ഒരു വലിയ കഴിവ് തന്നെയാണു .. അവസാന ഭാഗം നോവിപ്പിച്ചു എന്നാലും വളരെ നന്നായിരിക്കുന്നു. അവതരണം ഗംഭീരം ആശംസകൾ..

നന്ദു | naNdu | നന്ദു പറഞ്ഞു...

ഈ കഥ താങ്കള്‍ ഹൃദയം കൊണ്ടാണെഴുതിയതെന്ന് ഈ അക്ഷരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഉള്ളില്‍ തൊടുന്ന വാക്കുകള്‍...
നൊമ്പരത്തോടെയെങ്കിലും,.. നന്ദി...
ഈ പങ്കുവെയ്ക്കലിന്!

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ഭായ്...
കഥ വായിച്ചു...
അല്ല നേരില്‍ കണ്ടു...
തിലകന്‍ മരിക്കണ്ടായിരുന്നു...
മനസിലൊരു കുഞ്ഞു നൊമ്പരമായി
തങ്ങി നില്‍ക്കുന്നു...

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

ആശംസകള്‍..

Sukanya പറഞ്ഞു...

തിലകന്‍ കൂട്ടുകാരന്റെ മോഹത്തിനും മുപ്പതു രൂപക്കും വേണ്ടി സാഹസം കാണിച്ച് പൊലിഞ്ഞുപോയി.
മാടത്തക്കിളി കൂട് വിട്ടു പോയപോലെ. കൂട്ടില്‍ പിന്നെ കുഞ്ഞുമണിചേച്ചി മാത്രം.
കൂട്ടുകാരന് കുറ്റബോധം ഉണ്ടാവണമല്ലോ?

ചെറുവാടി പറഞ്ഞു...

വായിച്ചു തീര്‍ന്നിട്ടും വിട്ടുപോകാതെ ഒരു വിങ്ങല്‍ മനസ്സില്‍ ബാക്കിയാവുന്നു. കൂടുതല്‍ എന്തെഴുതും ഞാന്‍ .

moideen angadimugar പറഞ്ഞു...

മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു ഈ പോസ്റ്റ്.തിലകൻ മനസ്സിലൊരു നൊമ്പരമായി നിൽക്കുന്നു.

ഉപാസന || Upasana പറഞ്ഞു...

ജീവിതം തുറന്നിട്ട അനുഭവങ്ങളുടെ കൊടും വഴിയില്‍ ആരും നട്ടു നനയ്ക്കാതെ ..തടവും തണലുമില്ലാതെ സ്വയം വിരിഞ്ഞ കാട്ടുപൂക്കള്‍ !

മൊത്തത്തിൽ നന്നായി തോന്നി. ഇനിയും പുരോഗതി കാണിക്കും.
:-)
ഉപാസന

ishaqh പറഞ്ഞു...

മാടത്തേ വിശേഷമാരായുന്ന പാട്ട് കേട്ടപ്പോള്‍ സംശയമായിരുന്നു ഏതാണീ “മാടത്തക്കിളി”!!?
അതെ,ഞങ്ങളെ നാട്ടില്‍ “ചേണാക്കിളി”എന്ന് വിളിക്കുന്ന സാക്ഷാല്‍ ചാണകക്കിളി..!!

മാടത്തക്കൂട്ടില്‍ എന്റെചേണാക്കിളി തന്നെ ചേക്കേറി.. നന്ദി,അഭിനന്ദനങ്ങള്‍.

അനീസ പറഞ്ഞു...

ആ അമ്മ ഇത്ര കാലവും ജീവിച്ചത് ആ മകന് വേണ്ടി, എന്നിട്ടും അവനും കൂടി നഷ്ട്ടപെടുന്നു , സംഭവ കഥ എന്ന label കണ്ടത് ?

ismail chemmad പറഞ്ഞു...

കഥ നന്നായി മാഷേ ......
കുങ്കന്‍ ഒരു നോവായി മാറി

വര്‍ഷിണി പറഞ്ഞു...

ചില വരികള്‍ വളരെയേറെ മനസ്സില്‍ തട്ടി...അവസാനായപ്പോഴേക്കും സങ്കടായി ട്ടൊ...

ശ്രീക്കുട്ടന്‍ പറഞ്ഞു...

അവസാനം ഒരു ഒരു....
ആ മണ്ടപോയ തെങ്ങിന്റെ ചിത്രം ഉഗ്രനായിട്ടുണ്ട്

nikukechery പറഞ്ഞു...

ഇതെന്താ മണ്ടയില്ലാത്ത തെങ്ങ്,കഥയിലില്ലാത്തത്‌ തെങ്ങിനും പാടില്ലാന്നുണ്ടോ......(എനിക്കും ഇല്ലാന്നാ തോന്നണത്!!!!)

അജ്ഞാതന്‍ പറഞ്ഞു...

ഹാഷിമിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.. " ചത്ത് പോവുക എന്ന പ്രയോഗത്തെ ഞാന്‍ അമിതമായി വെറുക്കുന്നു.!"
കഥയായി മാത്രം കാണാന്‍ ആഗ്രഹിക്കുന്നു....നന്നായിട്ടുണ്ട്....

സാബിബാവ പറഞ്ഞു...

"ഇണയും തുണയുമറ്റ പെണ്ണ് പെരുവഴിയിലെ പൂവ് പോലെയാണ് കുഞ്ഞീ ...ആര് കണ്ടാലും
ഒന്ന് മണക്കാന്‍ നോക്കും ..." ഈ വാക്കുകള്‍ എനിക്കിഷ്ട്ടമായി
നല്ല കഥ. ജീവിതത്തിന്റെ ചൂടും ചൂരും അറിയിച്ച കഥ ഇനിയും വരട്ടെ ഇങ്ങനത്തെ കഥ

രമേശ്‌അരൂര്‍ പറഞ്ഞു...

@@കൂതറHashimܓ &മഞ്ഞുതുള്ളി (priyadharsini) : ജീവിതത്തില്‍ അശുഭകരമായി സംഭവിക്കുന്ന കാര്യങ്ങള്‍ അത്തരം വാക്കുകള്‍ നമ്മളില്‍ ഭൂരിപക്ഷം പേരും ഇഷ്ടപ്പെടുന്നില്ല ..പക്ഷെ ജീവിതം അടിച്ചേല്‍പ്പിക്കുന്ന ചില യാഥാര്‍ത്യങ്ങളുണ്ട്..നമ്മള്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് സംഭവിച്ചിരിക്കും..ഈ കഥയ്ക്കാധാരമായതെല്ലാം എനിക്ക് ചുറ്റുമുള്ള ജീവിതങ്ങളില്‍ നിന്ന് ഞാന്‍ പകര്‍ത്തിയതാണ് .
പച്ചയായ ജീവിതത്തിന്റെ തനിപ്പകര്‍പ്പ്‌ ..ചത്തു കെട്ടു എന്നതൊക്കെ തീരദേശ ഗ്രാമങ്ങളിലെ കണ്ണീര്‍ നനവുള്ള വാക്കുകളാണ്..ഞാന്‍ കേട്ട്‌ വളര്‍ന്ന എന്നെയും ഒരു പാട് സങ്കടപ്പെടുത്തുന്ന വാക്കുകള്‍ ..എഴുപുന്ന കരുമാഞ്ചേരി എന്ന ഗ്രാമത്തിലെ ഒരു പാവപ്പെട്ട സ്കൂള്‍ വിദ്യാര്‍ഥി ക്ക് സംഭവിച്ച ദുരന്തമാണ് കഥാതന്തു...
മനോരമയ്ക്ക് വേണ്ടി ഞാന്‍ റിപ്പോര്‍ട്ട് ചെയ്ത ദുരന്തം..വായിക്കാന്‍ എത്തിയ എല്ലാവര്ക്കും നന്ദി...

pushpamgad പറഞ്ഞു...

അയ്യോ കഷ്ടമായി !
ശോകം പുതപ്പിച്ചു 'മാടത്ത ക്കിളി ..
നന്നായി ട്ടോ ..
അഭിനന്ദനങ്ങള്‍ ......

കൊച്ചു കൊച്ചീച്ചി പറഞ്ഞു...

വളരേ നന്നായി, രമേശ്. നല്ല energy ഉണ്ടായിരുന്നു, അവതരണത്തില്‍.

പലരും "ചത്തു" എന്ന പ്രയോഗത്തോട് വിയോജിപ്പു രേഖപ്പെടുത്തിയതായി കണ്ടു. മനുഷ്യരെപ്പറ്റിയാകുമ്പോള്‍ അങ്ങനെ പറയാന്‍ പാടില്ലെന്നതു ശരിതന്നെ. പക്ഷേ പണ്ടുകാലത്ത് കീഴ്ജാതിക്കാരുടെ മരണത്തെ അങ്ങനെയാണ് വിശേഷിപ്പിച്ചിരുന്നത്. കഥയുടെ സാഹചര്യത്തില്‍ ആ വാക്കിന് അനൌചിത്യം ഇല്ല.

മുകിൽ പറഞ്ഞു...

ജ്യേഷ്ടത്തിയാണ് .അമ്മയ്ക്ക് തുല്യം . പക്ഷെ അവര്‍ ആരോഗ്യവും യൌവനവും തികഞ്ഞ ഒരു പെണ്ണാണ് ..അവര്‍ക്കും മോഹങ്ങള്‍ ഉണ്ടാകും .അങ്ങനെ കരുതിയിട്ടോ മറ്റോ ആയിരിക്കണം കുങ്കന്റെ ഇളയ സഹോദരന്‍ കുമാരന്‍ കുഞ്ഞുമണിയുടെ മുറിയില്‍ ഒരു രാത്രി കയറിച്ചെന്നു !

How generous men are! Isn't it?

Good story. Death can't come as per our wishes and designs. (kollandayirunnu enna abhipraayam kandu parayunnathanu.
no malayalam font. that is why angrezy)
good touching story.

മുല്ല പറഞ്ഞു...

പാവം കുട്ടി. കുറച്ച് മുന്‍പ് ഞങ്ങളുടെ നാട്ടില്‍ ഒരു കുട്ടി ഞാവല്‍ പഴം പറിക്കാന്‍ കയറി താഴെ വീണു ചിതറി , പഴുത്ത ഞാവല്‍ പഴം പോലെ, അവന്റെ ചോരയും ഞാവല്‍ പഴത്തിന്റെ കറക്കും ഒരെ നിറം!! ഹോ ഓര്‍ക്കാന്‍ വയ്യ ഇപ്പഴും.

ശ്രീനാഥന്‍ പറഞ്ഞു...

ഒരു കിളിമുട്ട പോലെ ഉടഞ്ഞു പോയ ജീവിതം നൊമ്പരപ്പെടുത്തി.കൈതപ്പുഴയുടെ പശ്ചാത്തലംഎ ടുത്തു പറയേണ്ടതാണെന്നു തോന്നുന്നു.

പട്ടേപ്പാടം റാംജി പറഞ്ഞു...

കുഞ്ഞു സ്വപ്നങ്ങളും ആഗ്രഹങ്ങളും വലിയ പ്രാരാബ്ധങ്ങല്‍ക്കിടയില്‍ പണം ആക്കി മാറ്റേണ്ടി വരുന്ന ഗതികേടിനെ നന്നാക്കി മാഷേ. തിലകനെ പോലെ ഒരു കുട്ടിയെ ഓരോരുത്തരും അവരവരുടെ ചുവട്ടത്ത് കണ്ടുമുട്ടിയിരിക്കും എന്നാണ് തോന്നിയത്‌.
ഒരു സംഭവം പോലെ അതേപടി അവതരിപ്പിച്ചത്‌ നന്നായിരിക്കുന്നു.

സിദ്ധീക്ക.. പറഞ്ഞു...

ഇനി രണ്ടു ദിവസം തിലകനെന്ന നൊമ്പരം മനസ്സിലങ്ങിനെ കിടക്കും
കഥയും ചിത്രങ്ങളും ഒന്നിനൊന്നു മെച്ചമായി ..

ajith പറഞ്ഞു...

രമേഷ്, വേദനിപ്പിക്കുന്ന അനുഭവം. രമേഷിന്റെ വാക്കുകളില്‍ കൂടി എഴുതപ്പെട്ടപ്പോള്‍ അതിന്റെ തീവ്രതയോടെ തന്നെ അറിയുന്നു.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

കൈതപ്പുഴയുടെ പാശ്ചാതലത്തിൽ പച്ചയായ ജീവിതയഥാർത്ഥ്യങ്ങൾ കഥാകാരൻ ഒരു കഥാപാത്രമായി വന്ന് നിന്ന് സുന്ദരമായി പറഞ്ഞിരിക്കുന്നു..കേട്ടൊ ഭായ്

elayoden പറഞ്ഞു...

"ഇണയും തുണയുമറ്റ പെണ്ണ് പെരുവഴിയിലെ പൂവ് പോലെയാണ് കുഞ്ഞീ ...ആര് കണ്ടാലും ഒന്ന് മണക്കാന്‍ നോക്കും ..." അമ്മയുടെ വാക്കുകളിലും വിതുമ്പലിന്റെ നനവ്‌ ...

രമേഷ്ജി: അനുഭവങ്ങളില്‍ നിന്നും ചാലിച്ച് എഴുതിയ നല്ല കഥ ഒരു നൊമ്പരമായി അവശേഷിച്ചു. പെണ്ണിന്റെ ഒറ്റ പെടലുകളില്‍ അവള്‍ അനുഭവിക്കുന്ന നിസ്സഹായത കൂടി ഈ കഥയില്‍ കൂടുതല്‍ വെളിപ്പെടുത്തുന്നതായി.

രമേശ്‌അരൂര്‍ പറഞ്ഞു...

ആദ്യ വായനയ്ക്കെത്തിയ എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ക്കും നന്ദി ..
സുകന്യ :ഈ കഥയിലെ കൂട്ടുകാരന്‍ ഞാന്‍ അല്ല .തിലകന് കഥയിലെ കുട്ടിക്ക് അങ്ങനെ ഒരു കൂട്ടുകാരന്‍ ഉണ്ട് ,,ഞാന്‍ വെറും സാക്ഷി..സംഭവം ലോകരെ അറിയിക്കാന്‍ വന്ന റിപ്പോര്‍ട്ടര്‍ ...

Salam പറഞ്ഞു...

ജീവിതത്തില്‍ ചില ചോദ്യങ്ങള്‍ക്ക് ഒരിക്കലും ഉത്തരം ലഭിക്കില്ല. തിലകന്‍ ഈ ഭൂമിയിലേക്ക്‌ പറഞ്ഞയക്കപ്പെട്ടത് എന്തിനായിരുന്നു എന്ന ചോദ്യം അതില്‍ ഒന്നാണ്. തുടക്കം പോലെ ഒടുക്കവും ദുരന്തമായ ഒരു അപൂര്‍ണ്ണ ജന്മം. ഇത്തരം ജന്മങ്ങളുടെ സാംഗത്യമെന്ത് എന്നത് ഒരു സമസ്യ. ആകെ മനുഷ്യന്റെ ജീവിതക്കുമിളയുടെ പിന്നെയും ചുരുക്കിയിയ ഒരു രൂപം എന്ന് വേണമെങ്കില്‍ പറയാം.
കഥ നന്നായി ഇഷ്ടമായി

khader patteppadam പറഞ്ഞു...

കഥ വായിച്ച്‌ മനസ്സിനു പനി പീടിച്ചു.

hafeez പറഞ്ഞു...

വാടിത്തളര്‍ന്ന് നില്‍ക്കുന്ന തുടുത്ത പൂക്കളെ കാണുമ്പോള്‍ ഇനി ഞങ്ങളും അറിയാതെ കുഞ്ഞുമണിച്ചേച്ചിയെ ഓര്‍ക്കും അവരുടെ മകന്‍ തിലകനെയും

Kalavallabhan പറഞ്ഞു...

ഇത്രയും മണ്ടനല്ലാത്ത മാടത്തയെ പിടിക്കുന്ന ഒരു കൂട്ടുകാരൻ ഞങ്ങൾക്കുമുണ്ടായിരുന്നു.
പഴയ സിനിമ പോലെ ഒരു കഥാപാത്രത്തെ കൊന്ന് കഥയവസാനിപ്പിക്കും.
ഇവിടെ എഴുത്തിന്റെ ഭംഗിയിൽ അവസാനം ശരിക്കും വേദനിച്ചു.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

കഥയും, ഫോട്ടോസും ഇഷ്ടപ്പെട്ടു.. ആശംസകള്‍..

തെച്ചിക്കോടന്‍ പറഞ്ഞു...

മാടത്തെകൂട് മനസ്സിലോരു നൊമ്പരമുണ്ടാക്കി അവസാനിച്ചു.
കഥ ആദ്യാവസാനം വായനാസുഖം നല്‍കുന്നുണ്ട്, ആശംസകള്‍.

നസീര്‍ പാങ്ങോട് പറഞ്ഞു...

കഥ നന്നായിയി പറഞ്ഞിരിക്കുന്നു

faisu madeena പറഞ്ഞു...

നല്ല കഥ ...

jiya | ജിയ പറഞ്ഞു...

നല്ല കഥ ,, ആശംസകൾ...

mayflowers പറഞ്ഞു...

തിലകനെയോര്‍ത്ത് വല്ലാതെ വല്ലാതെ സങ്കടപ്പെട്ടു .
സംഭവകഥയെന്നു കണ്ടപ്പോള്‍ അതിരട്ടിച്ചു.

റോസാപ്പൂക്കള്‍ പറഞ്ഞു...

ഒരു കഥ വായിക്കുന്ന ലാഘവത്തോടെ വായിച്ചു വരികയായിരുന്നു.ഒടുവില്‍ തിലകന്‍ മരിച്ചു എന്നറിഞ്ഞപ്പോള്‍ വല്ലാത്ത സങ്കടം.സംഭവ കഥയെന്ന വെളിപ്പെടുത്തല്‍ സങ്കടം ഇരട്ടിയാക്കി.

Shukoor പറഞ്ഞു...

വല്ലാത്തൊരു നൊമ്പരം. മുപ്പതു രൂപ(വിശപ്പ്‌), തല പോയ തെങ്ങ്(ആത്മഹത്യാ പരം).
എല്ലാ സൂചകങ്ങളും ഫലപ്രദമായി.

നല്ല കഥ.

jayanEvoor പറഞ്ഞു...

നൊമ്പരമുണർത്തിയ അനുഭവകഥ.
ഉള്ളിൽ തട്ടി.

ചില്ലറത്തുട്ടുകളുടെ ജീവിതം..... ഞാനും എഴുതി...

Aanandi പറഞ്ഞു...

അനുഭവങ്ങളുടെ ഒരു ചീന്ത്. നന്നായിട്ടുണ്ട്. കഥ ശോകസാന്ദ്രം ആണെങ്കിലും കഥനം നല്ല ഒഴുക്കുണ്ടായിരുന്നു.

ചാണ്ടിക്കുഞ്ഞ് പറഞ്ഞു...

കൊള്ളാം...വായിച്ചു കഴിഞ്ഞപ്പോള്‍ തിലകനായി ഒരു നൊമ്പരം ചങ്കില്‍ ബാക്കി...

മനു കുന്നത്ത് പറഞ്ഞു...

നല്ല രീതിയില്‍ പറയാമായിരുന്ന ഒരു കഥയായിരുന്നു..!! ചില സ്ഥലത്ത് അത് ശരാശരിയില്‍ താഴെ പോയി..!സംഭവകഥ എന്നുള്ള ലേബല്‍ കണ്ടപ്പോള്‍ ഒരു ഞെട്ടല്‍ ..അതിന്‍റെ കാരണം.. വെറും മുപ്പതു രൂപയായിരുന്നല്ലോ..!!

വളരെ മനോഹരമാക്കാമായിരുന്നു.. ശ്രമിച്ചിരുന്നെങ്കില്‍ .........!!

രമേശ്‌അരൂര്‍ പറഞ്ഞു...

@മനു:താങ്കളെ തൃപ്തിപ്പെടുത്തും വിധം എഴുതാന്‍ കഴിയാത്തതില്‍ ദുഃഖം ഉണ്ട് .പറ്റുമെങ്കില്‍ ആസ്വാദ്യത കുറഞ്ഞ ഭാഗങ്ങളെപറ്റി വിശദമായി ഒരു വിമര്‍ശനം എഴുതി അയച്ചാല്‍ നന്നായിരുന്നു. അത് ഇവിടെ ലേഖനമായി ഇട്ടാല്‍ ഈ കഥയുടെ കേടു തീര്‍ന്നെക്കുമെന്നു കരുതുന്നു .അടുത്ത കഥ നന്നായി എഴുതാന്‍ ശ്രമിക്കാം .ഇനിയും നല്ലോണം വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കുന്നു ...

അന്ന്യൻ പറഞ്ഞു...

ഒരു നൊമ്പരം, എന്തിനാന്നറിയില്ല

നിഴലും ചിത്രവും പറഞ്ഞു...

രമേശ്...മാടത്തക്കൂട് നന്നായിട്ടുണ്ട്.അവസാനഭാഗം അല്‍പ്പംകൂടി നന്നാക്കാമായിരുന്നു.

ബിന്‍ഷേഖ് പറഞ്ഞു...

രമേഷ്ജീ,
താങ്കള്‍ ചൂണ്ടിക്കാണിച്ചത് കണ്ടു വന്നതായിരുന്നു.


"കുട്ടിക്കാലത്തു തന്നെ അച്ഛനെ നഷ്ടപ്പെട്ടവനാണ്‌ തിലകന്‍ .

അച്ഛന്റെ കൂടെ ഉരുള ചോറുണ്ട് ആ ശരീരത്തിന്റെ സുഗന്ധമനുഭവിച്ചു അകത്തെ മുറിയിലെ ഇളം ചൂടില്‍ കഥ കേട്ട് ഉറങ്ങാന്‍ കിടക്കുകയായിരുന്നു അപ്പോള്‍ ഞാന്‍ .

ഞാന്‍ അത്ഭുതപ്പെട്ടു .അച്ഛന്റെ മണമേല്ക്കാതെ അവനെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു ?!!
ആ കൈ കൊണ്ട് നല്‍കുന്ന ഉരുള ചോറില്ലാതെ അവന്‍ എങ്ങനെ വിശപ്പടക്കുന്നു ?!!"

ഈ വരികള്‍ വായിച്ചപ്പോള്‍ ഹൃദയം ഒന്ന് പിടഞ്ഞു.കൌമാരത്തിലേക്കു കടക്കും മുമ്പ് പിതാവ് നഷ്ടപ്പെട്ട ഒരുത്തന് എളുപ്പം മനസ്സിലാകും,ഈ വാക്യങ്ങളുടെ പിന്നിലെ വികാരപ്രപഞ്ചം.

ചില വരികള്‍ അങ്ങനെയാണ്. അലസമായി വായിച്ചു പോവാന്
സമ്മതിക്കില്ല.നൂറായിരം കൊളുത്തുകളുമായി
ഉള്ളില്‍ അള്ളിപ്പിടിച്ചു കളയും.
നന്ദി.
ഞാന്‍ ഇങ്ങോട്ടൊക്കെ വരാന്‍ വൈകിപ്പോയോ.‍

ആളവന്‍താന്‍ പറഞ്ഞു...

നല്ല കഥ.
പിന്നെ ഹാഷിമിനെ ചാകണ്ട.! അവന്‍ ലോല ഹൃദയനാ അതാ ഇങ്ങനെ..! വിട്ടേരെ.

വീ കെ പറഞ്ഞു...

പാവം കുഞ്ഞുമണിച്ചേച്ചി....
സഫലമാകാതെ പോയ ഒരു പാഴ്ജന്മം...!!

കഥ നന്നായി പറഞ്ഞിരിക്കുന്നു...
ആശംസകൾ....

താന്തോന്നി/Thanthonni പറഞ്ഞു...

ഒരു നൊമ്പരം സമ്മാനിച്ചു അവസാനിപ്പിക്കണ്ടായിരുന്നു.
നന്നായി എഴുതി. അതില്‍ ജീവിച്ചു.

jayarajmurukkumpuzha പറഞ്ഞു...

nombaramayi........ aashamsakal.......

ramanika പറഞ്ഞു...

പറഞ്ഞ കഥ വളരെ മനോഹരം

chillu പറഞ്ഞു...

എന്നോടു മാത്രം എന്തേ ഈ കിളിക്കൂടിനെ പറ്റി പറയാഞതെ?പറഞില്ലേലും ഞാന്‍ വന്നുവായിക്കുമേ ,കമ്ന്റ് ഇടൂലാ,അതാ ഞാന്‍ !,ഇതു പറയാനാ ഈ കമ്ന്റ് ഇട്ടത്..

lekshmi. lachu പറഞ്ഞു...

എന്ത് പറയാനാ മാഷെ ,മനോഹരമായി പറഞ്ഞു..
എവിടെയോ ഒരു നീറ്റല്‍ അനുഭവപെട്ടു...
ഇനിയും ഇനിയും നല്ല കഥകള്‍പിറക്കട്ടെ..

രമേശ്‌അരൂര്‍ പറഞ്ഞു...

@ചില്ലേ മെയില്‍ അഡ്രസ്‌ അറിയാവുന്നവരോടൊക്കെ പറഞ്ഞു ..ഒരു കാര്യം ചെയ്തോളൂ ഞാന്‍ നേരത്തെ ചില്ലിനെ ഫോളോ ചെയ്തിട്ടുള്ളത് പോലെ എന്നെയും ഫോളോ ചെയ്തോളൂ ..അപ്പോള്‍ പോസ്റ്റിടുമ്പോളൊക്കെ അപ്ഡേറ്റ് കിട്ടുമല്ലോ...എന്താ ? :)

chillu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കുമാരന്‍ | kumaran പറഞ്ഞു...

കഥയല്ലെന്നറിഞ്ഞ് വീണ്ടും കണ്ണു നിറഞ്ഞു.

sreee പറഞ്ഞു...

തുടക്കം വായിച്ചപ്പോൾ കഥ ഇങ്ങനെ പ്രതീക്ഷിച്ചില്ല.മരണം ജീവിതത്തിൽ ഒഴിവാക്കാനാകാത്തതാണെങ്കിലും... മനസ്സിൽ തട്ടുന്നപോലെ കഥ പറഞ്ഞു.

മാനസ പറഞ്ഞു...

നല്ല കഥ ...
വായിച്ചുകഴിഞ്ഞപ്പോള്‍ ശരിക്കും സങ്കടം തോന്നി.
ആ അമ്മ എങ്ങനെ സഹിച്ചിട്ടുണ്ടാവും ?

Salam -ന്റെ കമന്റും മനസ്സില്‍ തട്ടി.
ഇങ്ങനെ ഉത്തരമില്ലാത്ത സമസ്യകളായ എത്രയോ ജന്മങ്ങള്‍ !
ഇന്നലെ സ്കൂള്‍ വാന്‍ വെള്ളത്തില്‍ വീണു മരിച്ച പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ.

പാലക്കുഴി പറഞ്ഞു...

കഥ മനസ്സില്‍ നീറിപടര്‍ന്നു......ലളിതമായ വാക്കുകള്‍. നാടന്‍ പ്രയോഗങ്ങള്‍

Sapna Anu B.George പറഞ്ഞു...

നല്ലൊരു കഥ.........കണ്ണുനീര്‍ത്തുള്ളികള്‍

അലി പറഞ്ഞു...

തിലകൻ ഒരു നൊമ്പരമായി...

appachanozhakkal പറഞ്ഞു...

രമേശ്‌,
എന്തിനാ എന്നെ ഇങ്ങനെ സങ്കടപ്പെടുത്തുന്നെ?
കഥയും കൊള്ളാം, ചിത്രങ്ങള്‍ അതിലേറെയും!
പക്ഷെ, കരയുന്നത് എനിക്കിഷ്ടമല്ല, കരയിക്കുന്നതും!
ശുഭാപ്തിപരമായിട്ടു ചിന്തിക്കുന്നതല്ലേ, നല്ലത്?

രമേശ്‌അരൂര്‍ പറഞ്ഞു...

@അപ്പച്ചാ കരച്ചിലും ചിരിയും ജീവിതത്തിന്റെ ഭാഗമാണെന്നു ഞാന്‍ പറയേണ്ടതില്ലല്ലോ..കോടാനുകോടി മനുഷ്യരും അതിലേറെ മറ്റു ജീവജാലങ്ങളും വസിക്കുന്ന ഈ ഭൂമിയില്‍ ഇത്തിരി പോന്ന കുറെ ആളുകള്‍ മാത്രം ചിരിച്ചും സുഖിച്ചും തങ്ങള്‍ മാത്രമാണ് ഈ ലോകത്തിന്റെ അവകാശികള്‍ എന്ന് പറഞ്ഞ് അഹങ്കരിച്ചും പ്രകൃതിയെ വെല്ലുവിളിച്ചു ജീവിക്കാന്‍ ശ്രമിക്കുന്നു. പര സഹസ്രം പേരുടെ വേദനകള്‍ അവര്‍ അറിയുന്നില്ല..ഇതൊന്നുമല്ല സ്ഥായിയായ ജീവിത സത്യം എന്ന് അവരും അറിയണ്ടേ? വെറും കിളിമുട്ടയാണത്‌ .അമ്മക്കിളിയെപോലെ സംരക്ഷണവും ചൂടും ചൂരും കൊടുത്താല്‍ വിരിഞ്ഞു കിളിക്കുഞ്ഞാകും ..അതല്ലെങ്കില്‍ തട്ടിമറിഞ്ഞു ഒരുനാള്‍ വീണുടയും ...വായനയ്ക്ക് നന്ദി ..

Jishad Cronic പറഞ്ഞു...

നന്നായിരിക്കുന്നു...

~ex-pravasini* പറഞ്ഞു...

ഞാന്‍ എത്താന്‍ ഒരുപാട് വൈകി,ഇന്നലെ രാത്രിയാണ് കഥ കണ്ടത്‌.അപ്പോള്‍ വായിക്കാനോത്തില്ല.

നല്ല കഥ.സംഭവകഥ ആയതിനാല്‍ അവസാനം അങ്ങനെ വേണ്ടിയിരുന്നില്ല എന്ന് പറയാനും പറ്റില്ലല്ലോ..
ആ അമ്മക്ക് ആരുമില്ലാതായി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

മനസ്സില്‍ നൊമ്പരമുണര്‍ത്തിഎങ്കിലും വളരെ നന്നായി എഴുതി. എന്നും മനസ്സിനെ മഥിക്കാന്‍ എല്ലാവരുടെ ഉള്ളിലും മായാതെ കെടാതെ എന്തെങ്കിലും കാണും !

ഫെമിന ഫറൂഖ് പറഞ്ഞു...

നല്ല കഥ ... നോവിച്ചു..

എം.അഷ്റഫ്. പറഞ്ഞു...

നല്ല കഥ. നോവ് മനോഹരമായി പങ്കുവെച്ചു. നൊമ്പരം ബാക്കിയായി.
അഭിനന്ദനങ്ങള്‍..

THEJAS പറഞ്ഞു...

നല്ല കഥ. ആശംസകള്‍.

UNNIKRISHNAN പറഞ്ഞു...

ജീവിതകാഴ്ചകളീലുടെയുള്ള ഒരു യാത്ര

Manoraj പറഞ്ഞു...

വികാരസാന്ദ്രമായി എഴുതി രമേശ്. സംഭവകഥയിലെ പലതും അല്ല ഏതാണ്ട് മുഴുവനും തന്നെ പലയിടങ്ങളിലും നടക്കുന്നതാണ്. ഇവിടെ പ്രമേയ പരിസരവും അത് ഭംഗിയായി വെടിപ്പോടെ പറഞ്ഞത് വഴിയും രമേശ് ക്രാഫ്റ്റ് തെളിയിക്കുന്നു.

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

കഥ നന്നായി പറഞ്ഞു തുടങ്ങി .പക്ഷെ കൂതറ പറഞ്ഞ പോലെ അവസാനിച്ച രീതി എന്തോ സുഖമായി തോന്നിയില്ല.പിന്നെ കഥാ കാരനല്ലെ അതിന്റെ സ്വാതന്ത്ര്യം!

Akbar പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Akbar പറഞ്ഞു...

രമേശ്‌ ജി. വളരെ നല്ല ആഖ്യാന രീതി. കഥാപാത്രങ്ങള്‍ കണ്‍മുമ്പിലൂടെ കടന്നു പോയി. ദുരന്തങ്ങള്‍ അവിചാരിതമാണ്. അതു സംഭവിച്ചു കഴിയുമ്പോള്‍ നാം ഏറെ വേദനിക്കുന്നു.ആ വേദന അതേ അളവില്‍ അനുവാചകരിലേക്ക് പകരുവാന്‍ താങ്കള്‍ക്കായി.

"ഇണയും തുണയുമറ്റ പെണ്ണ് പെരുവഴിയിലെ പൂവ് പോലെയാണ് കുഞ്ഞീ ...ആര് കണ്ടാലും
ഒന്ന് മണക്കാന്‍ നോക്കും ..." ഈ ഒരു വരിയില്‍ നിന്നറിയാം വിധവയായ ഒരു പെണ്ണിന്റെ നിരാലംബമായ അവസ്ഥ അവരെ എത്രമാത്രം സ്വാസ്ഥ്യം കെടുത്തുന്നു എന്നു.

"അവര്‍ ആരോഗ്യവും യൌവനവും തികഞ്ഞ ഒരു പെണ്ണാണ് ..അവര്‍ക്കും മോഹങ്ങള്‍ ഉണ്ടാകും. അങ്ങനെ കരുതിയിട്ടോ മറ്റോ ആയിരിക്കണം കുങ്കന്റെ ഇളയ സഹോദരന്‍ കുമാരന്‍......" എത്ര ചുരുങ്ങിയ വാക്കുകളിലാണ് കഥാകാരന്‍ സംഭവങ്ങളുടെ വഴിത്തിരിവുകളെ വായനക്കാര്‍ക്ക് ബോധ്യപ്പെടുത്തുന്നത്.

വളരെ ഇഷ്ടമായി ഈ കഥ പറച്ചില്‍.

ചെറുവാടി പറഞ്ഞു...

ഞാന്‍ ഇട്ട കമ്മന്റ് എവിടെപോയി....?

രമേശ്‌ അരൂര്‍ പറഞ്ഞു...

ചെറുവാടി കമന്റു ഇട്ടായിരുന്നോ ? കണ്ടില്ലല്ലോ !
ശ്രദ്ധിച്ചതുമില്ല...

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

മനസ്സില്‍ നൊമ്പരമായിത്തീര്‍ന്ന തിലകനും മാടത്തക്കൂടും... ചില പഴയ ഓര്‍മകള്‍ ഉണര്‍ത്തുന്നതുമായി ഈ കഥ.
(വരാന്‍ വൈകിയതില്‍ പൊറുക്കുക)

കെ.എം. റഷീദ് പറഞ്ഞു...

മാടത്തക്കൂട് വളരെ പെട്ടന്ന് ചെരുപ്പത്തിലേക്ക് കൂട്ടികൊണ്ട് പോയി , മാവിലും പുളിയിലും വലിഞ്ഞു കേറുന്നത് വിശപ്പുകൊണ്ട് മാത്രമല്ല . ചെറുപ്പത്തിന്റെ ഒരു ഹരം കൂടിയാണ്.

Echmukutty പറഞ്ഞു...

സങ്കടമുണ്ടാക്കുന്ന വരികളാണെങ്കിലും കഥ നന്നായി ഇഷ്ടപ്പെട്ടു. നൊമ്പരമാണല്ലോ ഓർമ്മയിൽ നിൽക്കുക എന്നും!.
അഭിനന്ദനങ്ങൾ.

ബെഞ്ചാലി പറഞ്ഞു...

ആദ്യമായിട്ടാ ഈ വഴിക്ക് … നല്ല കഥ.
ആശംസകൾ....

ഫെനില്‍ പറഞ്ഞു...

ഇപ്പഴാ വായിച്ചത്
പിന്നെ അവസാനം അങ്ങനെ വേണ്ടായിരുന്നു.
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

കല്‍ക്കി പറഞ്ഞു...

"അച്ഛന്റെ കൂടെ ഉരുള ചോറുണ്ട് ആ ശരീരത്തിന്റെ സുഗന്ധമനുഭവിച്ചു അകത്തെ മുറിയിലെ ഇളം ചൂടില്‍ കഥ കേട്ട് ഉറങ്ങാന്‍ കിടക്കുകയായിരുന്നു അപ്പോള്‍ ഞാന്‍."

ഉറങ്ങിക്കിടക്കുന്ന ഭൂതകാലസ്മരണകളെ തൊട്ടുണര്‍ത്തുന്ന വരികള്‍..

മനോഹരമായി കഥ പറഞ്ഞിരിക്കുന്നു രമേഷ്. അഭിനന്ദനങ്ങള്‍

രമേശ്‌അരൂര്‍ പറഞ്ഞു...

വായിച്ചു വിലപ്പെട്ട അഭിപ്രായങ്ങള്‍ കുറിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി ..സ്നേഹം ..

ഹരിത് പറഞ്ഞു...

ഇഷ്ടമായി. ഭാവുകങ്ങള്‍

കൈതപ്പുഴ പറഞ്ഞു...

അളിയാ...മാടത്തക്കൂട് പഴയ ഓര്‍മകളിലേക്ക് കൊണ്ടുപോയി...കുഞ്ഞായിരിക്കുമ്പോള്‍ തെങ്ങില്‍ നിന്നും പലരെകൊണ്ടും ധാരാളം മാടത്ത
കുഞ്ഞുങ്ങളെ എടുത്തു വളര്‍ത്താന്‍ നോക്കിയെങ്കിലും എന്നെ സങ്കട കരയിലാക്കി അവയൊക്കെ സ്വര്‍ഗം പൂകി...

ജെ പി വെട്ടിയാട്ടില്‍ പറഞ്ഞു...

very interesting post.
unable to scribble whatz in mind.
mal font innu pani mudakkilaa.
veendum ee vazhikku varaam.

ITHUPOLORU BLOG TEMPLATE UNDAKKI KITTIYAAL KOLLAMENNUDU.

SAHAYIKKAMO?
jp vettiyattil
9446335137
04885 222459

നാട്ടുവഴി പറഞ്ഞു...

നല്ല കഥ....നല്ല ചിത്രങ്ങള്‍.
ആശംസകള്‍.......

V P Gangadharan, Sydney പറഞ്ഞു...

വാക്കുകള്‍ ഊര്‍ജ്ജസ്വലമായി, മിതമായുപയോഗിച്ച്‌, പദപ്രയോഗങ്ങളുടെ ആകൃഷ്ടതയാല്‍ (ഉദാ: കുങ്കന്‍ അലിഞ്ഞുചേര്‍ന്ന മണ്ണ്‌ ഉപേക്ഷിച്ചു പോകാന്‍ അവര്‍ക്ക്‌ തോന്നിയില്ല) അനുവാചക ഹൃദയങ്ങളില്‍ സംഭവങ്ങള്‍ കുടിയിരുത്തുക എന്ന ഒരു കഥാകാരന്റെ ക്ലേശപൂര്‍ണ്ണമായ ദൗത്യം, രമേശ്‌ ചാതുര്യപൂര്‍വ്വം നിര്‍വ്വഹിച്ചിട്ടുണ്ട്‌ ഈ കഥയില്‍.
ഒരു നല്ല പ്രമേയം അതിന്റെ എല്ലാവിധ പുതുമകളോടും കൂടെ ഇവിടെ അവതരിപ്പിച്ചിട്ടുണ്ടെന്നു കാണുന്നു.
ഒരു കഥ നിബന്ധനകള്‍ക്ക്‌ അധീനപ്പെടുത്തേണ്ടതില്ല. കലാത്മകമായ അവതരണമാണ്‌ കഥാകാരന്റെ മുഖ്യ ലക്ഷ്യം. ആസ്വാദന രീതിക്കൊത്ത്‌ കഥ ഉള്‍ക്കൊള്ളുക എന്നത്‌ ആസ്വാദകന്റെ കര്‍മ്മവും, സര്‍ഗ്ഗവൈഭവത്തിന്റെ കൂട്ട്‌ കൂടി കൃതി ശ്രേഷ്ഠമാക്കുക എന്നത്‌ കഥാകാരന്റെ ധര്‍മ്മവും ആണ്‌.
സംഭവ കഥ എന്നതുകൊണ്ട്‌ കഥയുടെ വൈകാരിക മൂര്‍ച്ച കൂടുന്നുവെന്ന്‌ ചിലര്‍ അഭിപ്രായപ്പെട്ടു. സമുദായത്തിലെ സംഭവങ്ങള്‍ തന്നെയാണ്‌ കഥാകാരന്റെ ജീവിതാനുഭവങ്ങളും എന്നത്‌ ഇവരാല്‍ വിസ്മരിക്കപ്പെടുന്നു. ഇത്‌ കഥാകാരന്റെ വിജയം കുറിക്കുന്നു. സംഭവകഥയെന്ന്‌ അടയാളപ്പെടുത്തേണ്ടിയിരുന്നോ എന്നതാണ്‌, എന്നാല്‍, എന്റെ ശങ്ക.

'പക്ഷെ അവന്‍ വന്നതേയില്ല....' കഥാന്ത്യത്തിലുള്ള ഈ കുറിപ്പ്‌ വേണ്ടായിരുന്നു എന്നു തോന്നാതിരുന്നില്ല. എന്തുകൊണ്ടോ, പര്യവസായിയില്‍ ഉണ്ടാക്കിയെടുത്ത വികാര തീവ്രത ഇതുകൊണ്ട്‌ കുറയുകയാണ്‌ ചെയ്തതെന്ന്‌ മനസ്സ്‌ പറഞ്ഞു. ഒരു കൊച്ചു തന്ത്രം എങ്ങിനെയോ രമേശന്‌ കൈമോശം വന്നതായി ഇവിടെ (എനിക്കുമാത്രമാവാം) അനുഭവപ്പെട്ടു.

ഏതായാലും, രമേശന്റെ വൈഭവം പ്രശംസനീയം!

('വഴിയോരത്ത്‌ വെയില്‍ കൊണ്ട്‌ വാടിത്തളര്‍ന്ന്‌ നില്‍ക്കുന്ന തുടുത്ത പൂക്കളെ,' എന്ന ഒന്നാം വാചകത്തിലെ പ്രയോഗത്തില്‍, തുടുത്ത പൂക്കള്‍ ചേരാതെ നില്‍ക്കുന്നു എന്ന്‌ തോന്നി. തുടുപ്പ്‌ എന്ന പദത്തിന്‌ ചുകപ്പ്‌ എന്നുകൂടി അര്‍ത്ഥമുണ്ടെന്നറിയാം. ഇതാണ്‌ വിവക്ഷയെങ്കില്‍ കൊള്ളാം. മറിച്ച്‌, രണ്ടാം പെയ്ജില്‍ അവസാനത്തെ വരിയിലെ, 'അവരുടെ സ്വപ്നങ്ങളില്‍ വഴിയോരത്തു വിരിഞ്ഞ കാട്ടു പൂക്കള്‍ കൊടും വെയിലേറ്റ്‌ വാടി തളര്‍ന്നു കിടന്നു,' എന്ന പ്രയോഗം, മാന്ദ്യതയില്ലാതെ, ചേര്‍ന്നുതന്നെ നില്‍ക്കുന്നു.

രമേശ്‌അരൂര്‍ പറഞ്ഞു...

പ്രിയ ഗംഗാധരന്‍ സാര്‍ അകലെ സിഡ്നിയില്‍ ഇരുന്നു എന്റെ ബ്ലോഗു രചനകളെ സവിസ്തരം വായിച്ചു നിരന്തരം അഭിപ്രായ നിര്‍ദേശങ്ങള്‍ കുറിക്കുന്ന താങ്കള്‍ക്ക് നന്ദി ,,സ്നേഹം ..
ഞാന്‍ കഥയിലും മറ്റും ബോധപൂര്‍വമായ ഒരു ഇടപെടല്‍ നടത്താറില്ല..ഈ കഥയൊക്കെ വര്‍ഷങ്ങള്‍ക്കു മുന്‍പേ മനസ്സില്‍ എഴുതിക്കഴിഞ്ഞതാണ് ..ആദ്യ വാചകത്തിന് പതിനഞ്ചു വര്‍ഷമെങ്കിലും പ്രായം കാണും .ഞാന്‍ ട്യൂട്ടോറിയല്‍ കോളേജു അധ്യാപകനായിരിക്കെ പഠിപ്പിച്ച ഒരു കുട്ടിയേയും അവളുടെ അമ്മ യെയും കാണുമ്പോള്‍ മനസ്സില്‍ തെളിഞ്ഞ ചിന്തകള്‍ ആണ് ആ വാക്കുകളില്‍ ..അവളുടെ അച്ഛന്‍ വളരെ കുഞ്ഞിലെ മരിച്ചു പോയിരുന്നു ..വിധവയായ അവളുടെ അമ്മ അനുഭവിച്ച ദുരിതങ്ങള്‍ ഞാന്‍ അറിയാനിടവന്നിട്ടുണ്ട് ..വിധവകളായ എല്ലാ സഹോദരിമാരുടെയും ജീവിതത്തിനു ഒരേ സ്വഭാവമാണ് എന്ന് തോന്നുന്നു .
അവരെ കണ്ടാല്‍ യൌവനത്തിന്റെ തുടുപ്പും ചുകപ്പുമുണ്ട്..പക്ഷെ ജീവിതത്തിലെ അനുഭവങ്ങളുടെ ചൂടേറ്റു അവരുടെ മനസ് വാടിതളരുന്നുണ്ടാകാം..
ഏറ്റവും നിരാശ തോന്നുന്ന സന്ദര്‍ഭങ്ങളില്‍ ആണ് ഞാന്‍
വന്നതേയില്ല
കിട്ടിയതെ ഇല്ല
പറഞ്ഞതേയില്ല ..എന്നൊക്കെ എഴുതാറുള്ളത് ..മാടത്തക്കിളിയെ കിട്ടാത്ത നിരാശ ഒരു വശത്ത്‌ ..പിന്നീട് തിലകന്‍ എന്നെന്നേക്കുമായി
വരാതിരുന്ന സങ്കടം മറുവശത്ത്‌ ..അത് പ്രകടിപ്പിക്കാന്‍ വേറെ എന്ത് വാക്കാണ്‌ വേണ്ടതെന്നു എനിക്കറിയുകയെ ഇല്ല സര്‍ ..
പ്രോത്സാ ഹനങ്ങള്‍ക്ക് നന്ദി! നന്ദി!!

അജ്ഞാതന്‍ പറഞ്ഞു...

ഞാനും ആഗ്രഹിക്കുന്നു,ഇതൊരു കഥ മാത്രമായിരുന്നെങ്കില്‍..

Muneer N.P പറഞ്ഞു...

സംഭവകഥയായതു കൊണ്ട് തന്നെ കഥയല്ല്ലേ എന്നു
പറഞ്ഞു സമാധാനിക്കാ‍നും പറ്റില്ല.. മനസ്സിനെ നൊമ്പരപ്പെടുത്തി.
സംഭവത്തെ കഥാരൂപത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ താങ്കള്‍ പുലര്‍ത്തിയ
തന്മയത്വം കൊണ്ടു തന്നെയാകണം എല്ലാവരുടെയും മനസ്സില്‍ കൊണ്ടത്.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

നല്ല രചനാ ശൈലി.ആശംസകള്‍!

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

ഞാന്‍ അത്ഭുതപ്പെട്ടു .അച്ഛന്റെ മണമേല്ക്കാതെ അവനെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു ?!!

എത്രയോ തിലകന്മാര്‍!!!
കഥ ഇഷ്ട്ടപെട്ടു.

ആസാദ്‌ പറഞ്ഞു...

മനോഹരം എന്നല്ലാതെ എന്തു പറയാന്‍! മനുഷ്യണ്റ്റെ ജീവിതം മണക്കുന്ന ഒരു പിടി പച്ച മണ്ണ്‍. അത്‌ മനസ്സിണ്റ്റെ മൂശയിലിട്ട്‌ നന്നായി ഒന്നൂതി അടിച്ചു പരത്തിയെടുത്തപ്പോള്‍ അതി മനോഹരമായ ഒരു രചന. ജീവിതത്തിണ്റ്റെ പച്ച വാക്കുകള്‍ അതങ്ങിനെ തന്നെ പറയണം എന്നാണ്‌ എണ്റ്റെ പക്ഷം. ചത്തു പോവുക എന്നത്‌ നമുക്കിഷ്ടമല്ല, പക്ഷെ മരണവും ചാവും ഒന്നു തന്നെയാണ്‌ താനും. ഇഷ്ടമല്ലാത്ത കാര്യം കേള്‍ക്കുന്നതും ചിലര്‍ക്കിഷ്ടമല്ലെന്നു മാത്രം. ഫണ്റ്റാസ്റ്റിക്ക്‌.. അതെത്ര പറഞ്ഞാലും മതി വരുന്നില്ല.

ആസാദ്‌ പറഞ്ഞു...

മനോഹരം എന്നല്ലാതെ എന്തു പറയാന്‍! മനുഷ്യണ്റ്റെ ജീവിതം മണക്കുന്ന ഒരു പിടി പച്ച മണ്ണ്‍. അത്‌ മനസ്സിണ്റ്റെ മൂശയിലിട്ട്‌ നന്നായി ഒന്നൂതി അടിച്ചു പരത്തിയെടുത്തപ്പോള്‍ അതി മനോഹരമായ ഒരു രചന. ജീവിതത്തിണ്റ്റെ പച്ച വാക്കുകള്‍ അതങ്ങിനെ തന്നെ പറയണം എന്നാണ്‌ എണ്റ്റെ പക്ഷം. ചത്തു പോവുക എന്നത്‌ നമുക്കിഷ്ടമല്ല, പക്ഷെ മരണവും ചാവും ഒന്നു തന്നെയാണ്‌ താനും. ഇഷ്ടമല്ലാത്ത കാര്യം കേള്‍ക്കുന്നതും ചിലര്‍ക്കിഷ്ടമല്ലെന്നു മാത്രം. ഫണ്റ്റാസ്റ്റിക്ക്‌.. അതെത്ര പറഞ്ഞാലും മതി വരുന്നില്ല.

റീനി പറഞ്ഞു...

കുഞുമണിച്ചേച്ചി ഒരു നൊമ്പരമായി മനസ്സില്‍ നിറഞു. ഇങ്ങനെ ഒരു സംഭവം നടക്കാതിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോവുന്നു. വിധിയുടെ വികൃതമായ മുഖങ്ങള്‍!

ഗംഗാധരന്‍ സാര്‍ പറഞതുപോലെ ‘അവന്‍ വന്നതേയില്ല’ എന്നെഴുതിയപ്പോള്‍ തീവ്രത കുറഞുപോയോ?

നല്ല പോസ്റ്റുകള്‍ വീണ്ടും എഴുതുക. അശംസകള്‍!

നസീര്‍ പാങ്ങോട് പറഞ്ഞു...

puthiya srishttikal ...???

Anya പറഞ്ഞു...

Have a relaxing weekend


Hugs
Kareltje =^.^= ♥ Betsie >^.^<
Anya :)

ﺎലക്~ പറഞ്ഞു...

സംഭവകഥയുടെ ചൂടും ചൂരും പോകാതെ അനുവാചകരില്‍ എത്തിച്ചു..

രാത്രിവളരുമ്പോള്‍ കൂരയ്ക്ക് പിന്നിലെ ഇടവഴിയില്‍...
(ഇഷ്ടമായ പ്രയോഗം..)..രചനാരീതി കൊണ്ട് വ്യത്യസ്തമായി എന്ന് എടുത്ത് പറയേണ്ടല്ലോ..!

ആശംസകള്‍..

Sulfi Manalvayal പറഞ്ഞു...

മാടത്തയേക്കാള്‍ കഥയില്‍ എനിക്കിഷ്ടായത്, സാധാരണക്കാരന്റെ, അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും, ദാരിദ്ര്യത്തിന്‍റെയും കഥ പറഞ്ഞു എന്നതാണ്.
ജോലി ഒന്നും ചെയ്യാതെ കറങ്ങി നടന്നവന്‍, പണത്തിനായി എന്തും ചെയ്യും എന്ന് പറഞ്ഞ കഥ.
കഥ വായനക്കാരുടെ ഇഷ്ടത്തിന് പര്യവസാനിക്കണം എന്ന വാശി നല്ലതല്ല. കഥാകാരന് വിടുന്നു. കൊള്ളാം.

രമേശ്‌ അരൂര്‍ പറഞ്ഞു...

കൂട്ടുകാരെ ഈ കഥ പുഴ ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..ലിങ്ക് താഴെ .
മാടത്തക്കൂട് പുഴയില്‍

Jefu Jailaf പറഞ്ഞു...

എത്ര മനോഹരമായി പറഞ്ഞിരിക്കുന്നു.. മനസ്സിലൂടെ ഒഴുകുന്നു കൈതപ്പുഴ..

വേണുഗോപാല്‍ പറഞ്ഞു...

ഈ മാടത്ത കൂടും....... വഴിയില്‍ വാടി കിടന്ന പൂക്കളും..... കുറച്ചു നാള്‍ ഒരു നീറ്റലായി എന്റെ മനസ്സിലും കിടക്കും. ആശംസകള്‍

മണി-മുത്ത് പറഞ്ഞു...

കുങ്കന്റെ ഭാര്യയുടെ ഒരേ ഒരു പ്രതീക്ഷ..അത് പൊലിഞ്ഞെന്നു ഓര്‍ക്കുമ്പോള്‍...രമേശ്‌സാറേ...അവനെ ദൈവത്തിന്റെ അടുത്തേക്ക് പറഞ്ഞയക്കാന്‍ താങ്കളുടെ പങ്കുവലുതാണ്‌!ശരിക്കും മനസ്സിനെ വല്ലാതെ ഉലചിട്ടോ...തെങ്ങില്‍ നിന്ന് ഒരു കിളിമുട്ട പോലെ അവന്‍ താഴെ വീണുടഞ്ഞെന്ന് ...

kochumol(കുങ്കുമം) പറഞ്ഞു...

തിലകന്‍ മരിക്കണ്ടായിരുന്നു...മനസിലൊരു കുഞ്ഞു നൊമ്പരമായി
തങ്ങി നില്‍ക്കുന്നു... കുങ്കന്റെ ഭാര്യയുടെ ഒരേ ഒരു പ്രതീക്ഷയാണ് പൊലിഞ്ഞു പോയത് ....

Lipi Ranju പറഞ്ഞു...

സങ്കടായല്ലോ...

Rainy Dreamz ( പറഞ്ഞു...

ഒരു നൊമ്പരം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍