2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച

പാകിസ്ഥാനികളെ ഇത്രമേല്‍ വെറുക്കണോ ?

രിത്രവും പൌര ധര്‍മവും പഠിക്കാന്‍ തുടങ്ങിയ കാലം മുതല്‍ തുടങ്ങിയതാണ്‌ നമ്മള്‍ ഇന്ത്യാക്കാര്‍ക്ക് അയല്‍ ദേശമായ പാകിസ്ഥാനോട് ഉള്ള വിരോധം.

ഐക്യ ഭാരതത്തില്‍ നിന്ന് അവര്‍ പാകിസ്ഥാനികളെന്നും ബംഗ്ലാദേശികളെന്നും പറഞ്ഞു തെറ്റി പിരിഞ്ഞു പോകുന്നതിനും മുന്‍പേ തുടങ്ങിയതാണല്ലോ ഹിന്ദുവെന്നും മുസല്‍മാനെന്നും  വേര്‍തിരിച്ചുള്ള ശത്രുത ! 

പിന്നെ യുദ്ധങ്ങള്‍.നടത്തിയും  അവകാശ തര്‍ക്കങ്ങള്‍ തുടര്‍ന്നും  വര്‍ഷങ്ങളായി പരസ്പര ശത്രുത രാകിയും മിനുക്കിയുംകൊണ്ട് നടക്കുകയാണ് ഇരു കൂട്ടരും.ഭാരത മെന്ന പേര്‍ 
കേട്ടാല്‍ അന്തരംഗം അഭിമാന പൂരിതം ആകുന്നതു പോലെ പാകിസ്താന്‍    എന്നുകേട്ടാല്‍ ദേഷ്യവും 
വിരോധവും  കൊണ്ടു  തിളയ്ക്കുകയാണ്  ഒരു ശരാശരി  ഇന്ത്യക്കാരന്റെ  ചോര ..    
                     
കഴിഞ്ഞ    വേള്‍ഡ്  കപ്പു ക്രിക്കറ്റിനു കലാശക്കൊടി പാറിച്ച      -ഇന്ത്യ - ശ്രീലങ്ക പോരാട്ടത്തില്‍ പോലും  കാണാതിരുന്ന  വീറും വാശിയുമായിരുന്നു  സെമി  ഫൈനലില്‍  നടന്ന ഇന്ത്യ -പാക്  "യുദ്ധ"ത്തില്‍   ഉണ്ടായതെന്ന്  പറയേണ്ടതില്ലല്ലോ !  ശരിക്കും യുദ്ധം ..ആ യുദ്ധത്തില്‍ പങ്കു ചേരാത്ത ഒരു ഇന്ത്യക്കാരന്‍   പോലും ഉണ്ടാകില്ല . അതിന്റെ പ്രകമ്പനങ്ങളും  ..വിജയത്തിന്റെ  ആഘോഷ ത്തിമിര്‍പ്പും കടന്നു  ചെല്ലാത്ത ഒരു തെരുവ് പോലും    ഇന്ത്യാ മഹാ രാജ്യത്ത്  ഉണ്ടാവുകയുമില്ല ..

പാകിസ്ഥാനികള്‍ എന്ന് കേട്ടാല്‍ ഉടന്‍ വരും മനസിലേക്ക് ഭീകരതയും നിഗ്രഹ വാസനയും ഉള്ള താടി രൂപങ്ങള്‍ !!നമമുടെ നാട്ടില്‍  ഓരോ സ്ഫോടന ശബ്ദം മുഴങ്ങുമ്പോളും ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ തെളിഞ്ഞു വരും അറപ്പോടെ ...വെറുപ്പോടെ    ആ കത്തി വേഷങ്ങള്‍ !!!   ശരിയല്ലേ...?

ഇവിടെ ഒന്നര വര്ഷം മുന്‍പ് ഗള്‍ഫിലെ ഈ മണലാരണ്യത്തില്‍ എത്തുന്നത് വരെ എന്റെ  ചിന്തകളിലും   ഇതൊക്കെയായിരുന്നു പാകിസ്ഥാനികളെ ക്കുറിച്ചുള്ള  ചിത്രങ്ങളും  കാഴ്ച്ചപ്പാ ടുകളും ...
ആക്രമിച്ചും യുദ്ധം ചെയ്തും വെറുത്തുംപരസ്പര ശത്രുതയോടെ  കഴിഞ്ഞു പോന്ന രണ്ടു ജന വിഭാഗങ്ങല്‍  തമ്മില്‍  മറ്റൊരു രാജ്യത്ത് വച്ചു  നേര്‍ക്കു നേര്‍ കണ്ടാല്‍ എന്താണ് സംഭവിക്കുക? 

അവിടെയാണ് നമ്മുടെ  മുന്‍വിധികളെ തകര്‍ത്തെറിഞ്ഞ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍ കാണാനായത്  !

ഇന്ത്യക്കാരനും പാകിസ്ഥാനികളും ഭായി ഭായി ആയിക്കഴിയുന്ന സമത്വ സുന്ദര ഗള്‍ഫ് !! 

തമ്മില്‍ കുശലം പറഞ്ഞും ആശ്ലേഷിച്ചും  സുഖ ദുഃഖങ്ങള്‍ പങ്കു വച്ചും കഴിയുന്ന ഗള്‍ഫ്‌ ! 

ലോകത്തൊരിടത്തും കാണാന്‍ കഴിയാത്ത ഐക്യപ്പെടല്‍ !  സാഹോദര്യം!

നമ്മുടെ മനസിലുള്ള ഭീകര രൂപങ്ങളില്‍ നിന്ന് അത്ഭുതകരമാം വിധം എത്രയോ വ്യത്യസ്തമാണെന്നോ ഈ പാകിസ്ഥാനി ജനതയുടെ മുഖവും മനസ്സും!  

അപരിചിതനായ ഒരു മനുഷ്യനെ കണ്ടാല്‍ പൊതുവേ യുള്ള ശീലം എന്ന നിലയില്‍ നാം   മുഖം വെട്ടിച്ചു  നടന്നു പോകുമ്പോള്‍ കേള്‍ക്കാം 
"ക്യാ ഹാലെ ഭായ്"  (സഹോദര സുഖമാണോ?)  എന്നുള്ള   ആ പാകിസ്ഥാനിയുടെ  കുശലാന്വേഷണം.

അത്  കേട്ട് , തെല്ലൊന്ന്  അമ്പരന്ന്    ചിരി പോലുള്ളൊരു ഗോഷ്ടി കാട്ടി നാം അവനെ പ്രത്യഭിവാദ്യം ചെയ്യുന്നതിന് മുന്‍പേ തന്നെ  അതാ വന്നുകഴിഞ്ഞു  ഹൃദയാവര്‍ജകവും സുദൃഡവുമായ അവന്റെ   ഒരു സ്നേഹാശ്ലേഷം! 

കടുകെണ്ണയുടെ മണമുള്ള ശ്വാസം മുട്ടിക്കുന്ന    ഇത്തരം എത്രയോ സ്നേഹാനുഭവങ്ങള്‍   നേരിട്ടുണ്ടായിരിക്കുന്നു  ‍!
പരിചയപ്പെടുന്നവരോട് സഹോദര നിര്‍വിശേഷമായി പെരുമാറാനേ അവനു കഴിയു  എന്നാണ് ഗള്‍ഫ് ഇന്ത്യക്കാരുടെ  അനുഭവം!

ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയിലെ  നുറോളം തൊഴിലാളികളില്‍ ഏതാണ്ട് 70 %പേരും പാകിസ്താനികളാണ്.ഒന്നോ രണ്ടോ മലയാളികള്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവര്‍ ബംഗ്ലാദേശികളും ! 

ജോലി സംബന്ധമായും മറ്റും അവരുടെ സങ്കേതങ്ങളില്‍ ചെന്നാല്‍ സല്‍ക്കാരങ്ങളും സ്നേഹാന്വേഷണങ്ങളും കൊണ്ട് വീര്‍പ്പു മുട്ടിക്കും അവര്‍.
നമ്മുടെയും കുടുംബത്തിന്റെയും സുഖ വിവരങ്ങള്‍ അന്വേഷിക്കുന്നതോടൊപ്പം നമ്മുടെ ജീവിത സൌഖ്യത്തിനായി അല്ലാഹുവിനോട് ഒരു പ്രാര്‍ഥന കൂടി  നടത്തിയാലെ അവര്‍ക്ക് തൃപ്തിയാകു.

 121 കോടി കവിഞ്ഞ ഇന്ത്യന്‍ ജനസംഖ്യയില്‍ ഏതാണ്ട് മുപ്പതു  മില്യനില്‍  അധികം ആളുകള്‍  വിദേശ  രാജ്യങ്ങളില്‍ പണിയെടുക്കുന്നുണ്ട്. ഇതില്‍ മൂന്നില്‍ രണ്ടു ജനതയും ഗള്‍ഫിലാണ് .  വെറും പതിനെട്ട്    കോടി മാത്രം വരുന്ന പാകിസ്ഥാനികളില്‍ രണ്ടു മില്യന്‍ ആളുകളും   ഗള്‍ഫില്‍ തന്നെ പണിയെടുത്തു കഴിയുന്നു ‌  !  

ഈ കണക്കുകളില്‍ നിന്നു പാകിസ്ഥാന്‍   ജനതയ്ക്ക്  ഇന്ത്യയോടുള്ള , ഇന്ത്യക്കരോടുള്ള പൊതു വികാരത്തിന്റെയും കാഴ്ചപാടുകളുടെയും  ശരിയും വ്യക്തവുമായ ഒരു ചിത്രം ഗള്‍ഫില്‍ നിന്ന് കിട്ടുമെന്ന് സാരം.

ഇന്ത്യക്കാരനും പാകിസ്ഥാനികളും തമ്മില്‍ വര്‍ഷങ്ങളായി നീണ്ടു നില്‍ക്കുന്ന പക "വെറും അസംബന്ധം"എന്ന് വിശേഷിപ്പിക്കുന്ന പാകിസ്താന്‍ ജനതയെ മാത്രമേ ഗള്‍ഫില്‍ ഞാന്‍ കണ്ടിട്ടുള്ളു.

അഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികളില്‍ പെട്ടുഴലുന്ന ഭരണ കൂടങ്ങളുടെ സൃഷ്ടിയാണ് സത്യത്തില്‍ ഇന്ത്യ -പാക് ശത്രുത എന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം.

കാശ്മീരിലോ .പാകിസ്ഥാനിലോ ഉള്ള ജനങ്ങള്‍ ഒരിക്കലും ഇന്ത്യന്‍ ജനതയുമായി പരസ്പര ശത്രുത ആഗ്രഹിക്കുന്നില്ല. 
അലഹബാദിലും ,കാശ്മീരിലും ,ലാഹോറിലും ഇന്ത്യയിലും ഒരു പൊട്ടിത്തെറി ഉണ്ടായാല്‍ വേദനിച്ചു കരയുന്നതിനിടയിലും അവര്‍ ഇന്ത്യയെ പഴിക്കുന്നത്  ഞാന്‍ കണ്ടിട്ടില്ല.

"അമേരിക്കയാണ് ചോരക്കളി നടത്തുന്നതെന്നും ബുദ്ധിയില്ലാത്ത പാക് ഭരണകൂടം അത് മനസിലാക്കുന്നില്ലെ " ന്നുമാണ്‌ ലാഹോര്‍ സ്വദേശിയായ ഞങ്ങളുടെ ഡ്രൈവര്‍ നൂര്‍ ബഹാദൂര്‍ പറയുന്നത്.  അനേക ലക്ഷം പേരുടെ ശബ്ദത്തിന്റെ മുഴക്കം പോലെ തോന്നിച്ച വാക്കുകള്‍ ..

കാശ്മീരിനെ പാകിസ്ഥാനോട് കൂട്ടി ചേര്‍ക്കണമെന്ന് ഞാന്‍ സംസാരിക്കാറുള്ള ഒരു പാകിസ്ഥാനിയും അഭിപ്രായപ്പെടാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു! 

പിന്നെ ആര്‍ക്കു വേണ്ടിയാണ് ഈ കോലാഹലങ്ങള്‍ !!പട്ടിണിയും പ്രകൃതി ദുരന്തങ്ങളും വിലക്കയറ്റവും കൊണ്ട് നിത്യ ദുരിതങ്ങള്‍ അനുഭവിക്കുന്ന ശരാശരി പാകിസ്താന്‍ പൌരനു തന്റെ ജന്മനാട്ടില്‍ സമാധാനം എന്ന് വരും എന്‍റെ അല്ലാഹുവേ എന്ന പ്രാര്‍ത്ഥന മാത്രമേ ഉള്ളൂ!

 പാകിസ്ഥാനിയുടെ ഹൃദയ വിശുദ്ധി തെളിയിക്കുന്ന മറ്റൊരനുഭവവും എനിക്കുണ്ടായി. രണ്ട് മാസത്തെ അവധിക്കായി നാട്ടില്‍ പോയി അവസാനത്തെ ചില്ലിക്കാശു പോലും ചെലവാക്കി മണലാരണ്യത്തില്‍ തിരിച്ചെത്തിയ സമയം.ശമ്പളം ഇല്ലാത്ത അവധി ആയതു കൊണ്ട് ഇവിടെയും അങ്ങ് വീട്ടിലും കടുത്ത സാമ്പത്തിക ഞെരുക്കം.വീടിന്റെ ലോണ്‍, മറ്റു അത്യാവശ്യങ്ങള്‍ക്കുള്ള പണം എന്നിവയ്ക്കായി ബുദ്ധിമുട്ടുന്ന ഭാര്യയുടെ ഫോണ്‍ വിളികള്‍ കൊണ്ട് സ്വസ്ഥത നശിച്ച ദിനങ്ങളിലായിരുന്നു ഞാന്‍..എന്‍റെ പെരുമാറ്റത്തിലെ അസ്വാഭാവികത കണ്ടു വിവരങ്ങള്‍ തിരക്കിയ ഒരു തൊഴിലാളി പാകിസ്താന്‍ കാരനായ സഫര്‍ ഇഖ്‌ബാല്‍ ഏതാണ് മുപ്പതിനായിരം ഇന്ത്യന്‍ രൂപ വരുന്ന തന്റെ ശമ്പളം എന്‍റെ കൈവെള്ളയില്‍ നിര്‍ബന്ധ പൂര്‍വ്വം വച്ചു തന്നസംഭവം ഇന്നും നനഞ്ഞകണ്ണുകളോടെ മാത്രമേ എനിക്കോര്‍ക്കാന്‍ കഴിയു!

പത്തുരൂപ അത്യാവശ്യക്കാര്‍ക്ക് കടം കൊടുക്കണമെങ്കില്‍  പോലും കൊള്ള പലിശയും ചെക്കും മുദ്ര പത്രവും ഒക്കെ ആവശ്യപ്പെടുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ ഇടയില്‍ ഈ പാകിസ്ഥാനിയുടെ സ്ഥാനം എവിടെയാണ് ?

പാകിസ്ഥാനികള്‍ ഒരുമിച്ചു താമസിക്കുന്ന ലേബര്‍ ക്യാമ്പിലെ ലിയാകത് അലിയും ,മുനീര്‍ അഹമദും, മഹമൂദ്  അഹമദും, അസ്ഹര്‍ അലിയും ഒക്കെ സദാ സ്ഫുരിപ്പിക്കുന്നത് നന്മയുടെ,സാഹോദര്യത്തിന്റെ ഈ പ്രകാശ കിരണങ്ങള്‍ തന്നെയാണ് !

കണ്ണുമടച്ചു മനസ്സില്‍ കുടിരുത്തിയ നമ്മുടെ ചില  കാഴ്ചപ്പാടുകളെ  മാറ്റിമറിക്കുന്ന എത്രയോ അനുഭവങ്ങള്‍ ഇവിടെ ഈ ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ നിത്യവും കാണുന്നു..

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും മാത്രം പഠിപ്പിക്കുന്ന
പാഠ പുസ്തകങ്ങള്‍  കാണാതെ പോയ യാഥാര്‍ത്യങ്ങള്‍...!!

ഭീകരതയും മത വിദ്വേഷവും പകരുന്ന തത്വ ശാസ്ത്രങ്ങള്‍ അവഗണിച്ച്   ഉപേക്ഷിച്ച സത്യങ്ങള്‍ !!
തീര്‍ച്ചയായും നമ്മള്‍   ഉള്‍ക്കണ്ണ്    തുറന്നു കാണേണ്ടിയിരിക്കുന്നു നന്മയുടെ  ഈ കൊച്ചു കൊച്ചു മാതൃകകള്‍ !   ജയ്‌ ഭാരത്‌ .....

85 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

രമേശ്‌ അരൂര്‍ പറഞ്ഞു...

കുറച്ചു കാലം മുന്‍പ് എഴുതിയ പോസ്റ്റാണ് കാലിക വിഷയങ്ങള്‍ കൂടി ചേര്‍ത്തു പുതുക്കിയതാണ് ..

ചെറുവാടി പറഞ്ഞു...

ഒരു മത്സരം നടക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടാവുന്ന വാശി ആസ്വദിക്കുന്ന കൂട്ടത്തില്‍ ആണ് ഞാനും. പക്ഷെ വര്‍ഷങ്ങളായി ഗള്‍ഫില്‍ ജീവിക്കുന്ന വ്യക്തി എന്ന നിലയില്‍ ഒരുപാട് പാകിസ്ഥാനി സുഹൃത്തുക്കളെ സമ്പാദിക്കാനും പരിചയപ്പെടാനും സാധിച്ചിട്ടുണ്ട്. പരസ്പരം രണ്ടു രാജ്യക്കാരും തമ്മിലുള്ള ബഹുമാനം നിലനിര്‍ത്തുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. രണ്ടു രാജ്യങ്ങള്‍ തമ്മിലുണ്ട് എന്ന് പറയപ്പെടുന്ന ശത്രുത ഭൂരിഭാഗം ജനങ്ങളുടെ മനസ്സിലും ഇല്ല എന്നതാണ് സത്യം. അതറിയണമെങ്കില്‍ ഗള്‍ഫില്‍ ജീവിക്കണം.
മികച്ച ലേഖനം. നന്നായി പറഞ്ഞു രമേശ്‌ ജീ. അഭിനന്ദനങ്ങള്‍

ചാണ്ടിക്കുഞ്ഞ് പറഞ്ഞു...

അല്ലെങ്കിലും ഈ വിരുദ്ധവികാരമൊക്കെ രാഷ്ട്രീയക്കാര്‍ അവരുടെ നിലനില്‍പ്പിനായി ഇറക്കുന്ന ഓരോരോ നമ്പരുകളുടെ പ്രത്യാഘാതങ്ങളല്ലേ...യഥാര്‍ഥത്തില്‍ ഇന്ത്യാക്കാരനെന്നോ, പാക്കിസ്ഥാനിയെന്നോ ഉള്ള വേര്‍തിരിവ് നമ്മുടെ മനസ്സില്‍ വാക്സിനേഷനായി കുത്തിവെക്കപ്പെട്ടതല്ലേ...പൊട്ടക്കുളത്തിലെ തവളകളെപ്പോലെ നാം അത് വിശ്വസിക്കുകയും ചെയ്തു...അവിടെ നിന്നും പുറത്തു കടക്കുമ്പോഴല്ലേ, യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാവുക....
നല്ല പോസ്റ്റ്‌ രമേശേട്ടാ...ഇത് പോലൊരു പോസ്റ്റ്‌ നീര്‍വിളാകന്‍ എഴുതിയത് ഓര്‍മ വന്നു...

Jefu Jailaf പറഞ്ഞു...

എന്റെ അമ്മാവന്റെ ബിസിനസ്സിൽ പാട്ണറായ പാക്കിസ്ഥാനി. വർഷങ്ങളായുള്ള അടുപ്പമാണു. അവരുടെ കുടുംബങ്ങൾ തമ്മിലും. ഇപ്പൊൾ ഇതാ അമ്മാവന്റെ മകളുടെ വിവാഹത്തിനു പോകാൻ വിസക്കു വേണ്ടി നദീം ഭായി ഇന്ത്യൻ എംബസ്സിലേക്കു പോയി രണ്ടു തവണ. പിന്നെ ഒരു ദിവസം വരാൻ പറഞ്ഞു വിട്ടു അവർ. നേരിട്ട് കേരളത്തിലേക്കു പോകാൻ പറ്റില്ല. ഒന്നുകിൽ ബോബെ അല്ലെങ്കിൽ ഡൽഹി അങ്ങനെയേ പോകാൻ പറ്റൂ.. പാവം ഇന്നലെ എനിക്കു ഫോൺ ചെയ്തു പറഞ്ഞു. എന്റെ യാത്ര ക്യാൻസൽ ആകും. അതിനാ സാധ്യത കൂടുതൽ.. ഞങ്ങൾ തമ്മിലുള്ള സ്നേഹ ബന്ധം കടലാസ്സിലൂടെ കാണിച്ചു കൊടുക്കാൻ പറ്റില്ലല്ലോ എംബസ്സിയിലുള്ളവർക്കു..വിസ കിട്ടാനുള്ള ഒരു ചാൻസും കാണുന്നില്ല..ശബ്ദത്തിൽ ഇടർച്ച ഉണ്ടായിരുന്നു..
എനിക്കുത്തരം മുട്ടിപ്പോയി.. ഞനെന്തു പറയും..

നല്ല ലേഖനം... ആശംസകൾ..

Lipi Ranju പറഞ്ഞു...

എനിക്കൊരു പാകിസ്ഥാനിയെപ്പോലും അറിയില്ല...
അതുകൊണ്ടാവും പാകിസ്ഥാനികള്‍ എന്നു കേള്‍ക്കുമ്പോള്‍
മനസ്സില്‍ നല്ലതൊന്നും വരാറില്ല, ആദ്യമായാണ് അവരുടെ
മനസറിയുന്ന ഇങ്ങനെ ഒന്ന് വായിക്കുന്നത്. അവര്‍ക്ക് നമ്മോടു വിദ്വേഷം ഒന്നും ഇല്ലെങ്കില്‍ പിന്നെ നമെന്തിനാണവരെ
വെറുക്കുന്നത്!!! നമ്മുടെ നാട്ടിലെ സ്ഫോടനങ്ങള്‍ക്ക് ഉത്തരവാദി അവര്‍ മാത്രമാണോ!
നമ്മുടെ ഭരണാധികാരികള്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ക്ക്‌
നാമെന്തു പിഴച്ചു? പാകിസ്ഥാന്‍ ജനതയുടെയും അവസ്ഥ അത് തന്നെ ആയിരിക്കും! ശരിക്കും കണ്ണ് തുറപ്പിക്കുന്ന പോസ്റ്റ്‌...
നന്ദി രമേശ്‌ ജി....

ഷമീര്‍ തളിക്കുളം പറഞ്ഞു...

നമ്മള്‍ ഇന്ത്യക്കാരും അവരോടു അത്തരത്തില്‍ ഒരിക്കലും പെരുമാറുന്നുമില്ല.പക്ഷെ, അവരുടെ പക്ഷത്തില്‍ ഒര്‍ജിനല്‍ മുസ്ലീംകള്‍ അവരുമാത്രമാണെന്നാണ്. ഇന്ത്യന്‍ മുസ്ലീംകള്‍ യഥാര്‍തഥ് ഇസ്ലാംവിശ്വാസികളെല്ലന്നും അവര്‍ വിശ്വസിക്കുന്നു.ഈ വിഷയത്തില്‍ ഞാന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിനടുത്തുള്ള പാക്കിസ്താനിയുമായി പലപ്പോഴും എനിക്കു തര്‍ക്കത്തിലേര്‍പ്പെടേണ്ടി വന്നിട്ടുണ്ട്.

രമേശേട്ടാ...
നല്ലൊരു പോസ്റ്റിങ്ങ്. ചിലയിടങ്ങളില്‍ ശരിക്കും കോരിത്തരിച്ചുപോയി....

Salam പറഞ്ഞു...

നന്നായി രമേശ്ജി. സത്യങ്ങള്‍ ഇതൊക്കെത്തന്നെയാണ്. അറിയുന്നവര്‍ എന്നും ഇത് വിളിച്ചു പറഞ്ഞിട്ടുണ്ട്. പക്ഷെ ഹിഡന്‍ അജെണ്ടകളുടെ വക്താക്കള്‍ക്ക് ആളും അര്‍ത്ഥവും മാധ്യമ ബലവും ഉള്ളിടത്തോളം കാലം ഇതൊക്കെ ഇങ്ങിനെ തന്നെ പോവും. സത്യം തെരുവില്‍ മുറിവേറ്റു കിടക്കുമ്പോള്‍, അസത്യം സിംഹാസനമേറി ജനമനസ്സുകളെ പിന്നെയും ഭിന്നിപ്പിച്ചു ഭരിക്കുന്നു. ഗള്‍ഫില്‍ വന്നു ഇത് കാണാത്ത, മാധ്യമങ്ങളാലും വിഷലിപ്ത ദര്‍ശനങ്ങളുടെ വക്താക്കളാലും മസ്തിഷ്ക്ക പ്രഷാളനം ചെയ്യപ്പെടുന്ന ഭൂരിപക്ഷത്തിന്റെ അവസ്ഥയോര്‍ത്തു വിഷാദം കൊള്ളാനെ കഴിയൂ. എങ്കിലും ഇത്തരം കണ്ണ് തുറക്കലുകളില്‍ കൂടി പ്രകാശത്തിന്റെ ഒരു കിരണം പിന്നെയും പിന്നെയും ഉദിക്കുന്നു. ആരറിഞ്ഞു, അത് നിറ തേജസ്സായി നാളെ എല്ലാ അന്ധകാരത്തെയും അകറ്റിയേക്കാം. long live love.
അരുന്ധതി റോയിയേ ഞാന്‍ വീണ്ടും ആവര്‍ത്തിക്കട്ടെ. "Nationalism of one kind or another was the cause of most of the genocide of the twentieth century. Flags are bits of colored cloth that governments use first to shrink-wrap people's minds and then as ceremonial shrouds to bury the dead."

നസീര്‍ പാങ്ങോട് പറഞ്ഞു...

very nice....nallayezhutthukal...

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു പറഞ്ഞു...

രമേശ്‌ ചേട്ടാ, വളരെ വലിയൊരു സത്യമാണ് നിങ്ങള്‍ പറഞ്ഞത്. നന്നായി. പത്തിനെ നൂറാക്കുന്ന മാധ്യമങ്ങള്‍ പെരുപ്പിച്ചെടുത്തതാണ് ഈ വെറുപ്പ്‌. നമ്മള്‍ക്ക് നമ്മുടെ രാജ്യം വലുതാണ്‌. അതുപോലെ തന്നെയാണ് അവര്‍ക്ക് അവരുടെ രാജ്യവും.

കൊച്ചു കൊച്ചീച്ചി പറഞ്ഞു...

എനിക്ക് അഭിപ്രായമുണ്ട്. പക്ഷേ അനുഭവമില്ല. എന്റെ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ സൈന്യത്തില്‍ ജോലിചെയ്തിരുന്നതുകൊണ്ട് എന്റെ അഭിപ്രായത്തില്‍ നിഷ്പക്ഷതയുണ്ടായില്ലെന്നുവരാം. അതുകൊണ്ട് ഒന്നും പറയുന്നില്ല. ഒന്നിച്ചുജീവിക്കേണ്ട സാഹചര്യമുള്ളിടത്ത് എല്ലാവരും സന്മനസ്സോടെ, സ്നേഹത്തോടെ ജീവിക്കുമാറാകട്ടേയെന്ന് ആശംസിക്കുന്നു.

ഏപ്രില്‍ ലില്ലി. പറഞ്ഞു...

എനിക്കും ഉണ്ട് നല്ല കുറച്ചു പാക്‌ സുഹൃത്തുക്കള്‍. സത്യത്തില്‍ കുഴപ്പക്കാരായി ഉള്ള കുറച്ചു പേര്‍ (അധികാരികളോ, തീവ്ര വാദത്തില്‍ വിശ്വസിക്കുന്നവരോ ) കാരണം മൊത്തം പാകിസ്ഥാനികളെയും കൊള്ളരുതാത്തവരായി ചിത്രീകരിക്കപ്പെടുന്നു. അതിന്റെ പേരില്‍ എത്ര പാവം പട്ടാളക്കാര്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെടുന്നുണ്ട്.

ശ്രീനാഥന്‍ പറഞ്ഞു...

സ്ങ്കുചിതചിന്തകൾക്ക് മുകളിൽ നിൽക്കുന്ന ലേഖനം, അഭിനന്ദനം. കഷ്ടപ്പെട്ടു പണിയെടുക്കുന്ന പാകിസ്ഥാനിയും ഇന്ത്യാക്കാരനും തമ്മിൽ ഒരു വ്യത്യാസവുമില്ല. ജനങ്ങളെ പറ്റിക്കുകയും കൊള്ളയടിക്കുകയും അപമാനിക്കുകയും ഒക്കെ ചെയ്യുന്ന പാകിസ്ഥാനിയും ഇന്ത്യാക്കാരനും തമ്മിലും ഒരു വ്യത്യാസവുമില്ല.

ഭാനു കളരിക്കല്‍ പറഞ്ഞു...

പാകിസ്ഥാനിലും ഇന്ത്യയിലും നല്ല ആളുകള്‍ ഉണ്ട്. രമേശ്‌ എഴുതിയതില്‍ തര്‍ക്കം ഒന്നും ഇല്ല. പക്ഷേ അതുകൊണ്ട് പാകിസ്ഥാന്റെ ഭീകര രൂപത്തിനോ ജനാധിപത്യ രൂപത്തിനോ മാറ്റം ഒന്നും ഇല്ല. സാധാരണ ആളുകള്‍ ഇതിന്റെ ഇരകള്‍ ആവാം. എങ്കിലും മതേതര ചിന്ത വളരെ ദുര്‍ബ്ബലമാണ് പാകിസ്ഥാനികളില്‍. കമ്മ്യൂണിസ്ടുകാരായ ഏതാനും പാകിസ്ഥാനികളെ എനിക്ക് അറിയാം. അവര്‍ പറഞ്ഞത്. അവിടെ അവര്‍ ജീവിക്കുന്നത് വളരെ അപകടത്തില്‍ ആണ് എന്നാണ്. ഞാന്‍ ഭ്രാന്തന്‍ ആണ് എന്നെ കൊന്നുകൊള്ളു എന്നു നെറ്റിയില്‍ എഴുതി വെച്ചത് പോലെ ആണ് അവിടെ ഒരാള്‍ ഞാന്‍ കമ്യൂണിസ്റ്റു ആണ് എന്നു പറയുന്നത്. മതം ഭീകരമായി അവരില്‍ വിഷം നിറച്ചിരിക്കുന്നു. അത് അവിടെ മതേതര വാദിയായ ഒരാള്‍ക്ക്‌ പോലും ജീവിക്കാന്‍ വയ്യാത്ത വിധം അവരെ മാറ്റിയിരിക്കുന്നു. ഗള്‍ഫില്‍ അവര്‍ പെരുമാറുന്നത് നോക്കി പാകിസ്ഥാന്റെ ചിത്രം വരക്കുന്നത് അപകടമാണ്. ഇന്ത്യയില്‍ നിന്നും കുടിയേറിയ മുസ്ലിമുകള്‍ക്കു പോലും പാകിസ്ഥാനില്‍ സ്വസ്ഥതയില്ല. ഭിന്നിപ്പിക്കുക ഭരിക്കുക എന്നത് ഭരണ തന്ത്രമാക്കിയ ഭരണകൂടങ്ങള്‍ക്കാകട്ടെ ഇത് വളക്കൂറുള്ള മണ്ണുമാണ്. വെടക്കാക്കി തനിക്കാക്കുക ഇതാണല്ലോ ഭരണ തന്ത്രം.

Vayady പറഞ്ഞു...

ഇന്‍ഡ്യ വിരോധം ജനങ്ങളില്‍ വളര്‍‌ത്തി രാഷ്ടീയ മുതല്‍കൂട്ടിനു ഉപയോഗിക്കുന്ന പാക്കിസ്ഥാന്‍ ഭരണനേതൃത്വത്തിനു ഇതില്‍ നല്ലൊരു പങ്കുണ്ട്. അടിസ്ഥാനപരമായി മനുഷ്യന്‍ എല്ലായിടത്തും ഏതാണ്ട് ഒരുപോലെ തന്നെയാണ്‌. കൃത്രിമമായ അതിര്‍‌ത്തി രേഖകള്‍ ഉണ്ടാക്കി, അതിനിരുവശത്തുമുള്ള സാധാരണക്കാരെ ശത്രുക്കള്‍ ആക്കുന്ന മതരാഷ്ട്രീയ കൈയ്യാങ്കളിയാണ്‌ പല പ്രശ്‌നങ്ങള്‍ക്കും കാരണം. അതിനിടയില്‍ ഇന്‍ഡ്യയിലേയും പാക്കിസ്ഥാനിലേയും ജനങ്ങള്‍ അവരുടെ ചട്ടുകങ്ങളായി മാറും. ഗള്‍ഫില്‍ എത്തി പാക്കിസ്ഥാനിലുള്ള നല്ല മനുഷ്യരെ പരിചയപ്പെടുമ്പോഴാണ്‌ പല ഇന്‍‌ഡ്യക്കാരുടേയും പാക്ക് വിരോധം ഇല്ലാതായി തീരുന്നത്. അതിനവസരം കിട്ടാത്ത ഇന്‍ഡ്യക്കാര്‍ പാക്കിസ്ഥാന്‍‌ക്കാരെ ഒന്നടങ്കം ശത്രുക്കളായും, ഭീകരന്മാരായും മുദ്രകുത്തുന്നു.

ഈ വിഷയത്തെ കുറിച്ച് ഇത്ര നല്ലൊരു പോസ്റ്റ് എഴുതിയത് അഭിനന്ദനം അര്‍ഹിക്കുന്നു. പലരുടെയും കണ്ണുകള്‍ തുറക്കാന്‍ ഇതിനു കഴിയട്ടെ.

AMBUJAKSHAN NAIR പറഞ്ഞു...

ഇന്ത്യക്കാര്‍ക്ക് പാകിസ്ഥാനികളോടും പാകിസ്താന്‍കാര്‍ക്ക് ഇന്ത്യാക്കാര്‍ക്കും ഉള്ള വിദ്വേഷം ചില രാഷ്ട്രീയ, മതപരമായ ചിന്താഗതികളില്‍ കൂടി ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. അതു നിലനിന്നാല്‍ മാത്രമേ രണ്ടു നാട്ടിലെയും ഭരണാധികാരികള്‍ക്ക് ജന ശ്രദ്ധയെ തിരിക്കുവാന്‍ സാധിക്കുകയുള്ളൂ.

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

ബ്രിട്ടീഷുകാര്‍ വെട്ടിമുറിച്ചതു കൊണ്ടല്ലേ രണ്ടായതു്.
രണ്ടും ഒന്നല്ലേ.ഒരേ ജനത രണ്ടു രാജ്യങ്ങളില്‍.
കിഴക്കന്‍ജര്‍മ്മനിയെയും പശ്ചിമജര്‍മ്മനിയെയും പോലെ.
(ഇപ്പോള്‍ ഏക ജര്‍മ്മനി)ചരിത്രത്തിലെ മഹാ കഷ്ടം.

mayflowers പറഞ്ഞു...

സൂപ്പര്‍ പോസ്റ്റ്‌ രമേശ്‌..
ഗള്‍ഫില്‍ പോയപ്പോള്‍ ''പച്ച'' എന്ന് പാകിസ്ഥാനിയെ വിളിക്കുന്നത്‌ കേട്ട് അര്‍ത്ഥമറിയാതെ ഞാന്‍ അമ്പരന്നിട്ടുണ്ട്.
നമ്മള്‍ എന്തിന് സ്നേഹത്തിനു വരമ്പുകളിടുന്നു?
സങ്കകാരയെ നമുക്ക് സ്നേഹിക്കാം,റിക്കി പോണ്ടിംഗ് നെ സ്നേഹിക്കാം,വെട്ടോറിയെയും വേണമെങ്കില്‍ സ്നേഹിച്ചോളൂ..പക്ഷെ അത് ഷാഹിദ് അഫ്രീദിയാകുമ്പോള്‍ സംഗതി മാറും.
ഈ കാഴ്ചപ്പാട് പുതിയ തലമുറ എങ്കിലും മാറ്റേണ്ടിയിരിക്കുന്നു.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

അടുത്തറിയുമ്പോളും ഇടപഴകുമ്പോളുമല്ലേ നമ്മള്‍ ഓരോരുത്തരുടെയും സ്വഭാവം മനസ്സിലാക്കുകയുള്ളു. നിങ്ങള്‍ പ്രവാസികള്‍ക്ക് അടുത്തിടപെടാനുള്ള അവസകം ലഭിച്ചതു കൊണ്ട് ഇതു മനസ്സിലാക്കി. ദേ ഇപ്പോള്‍ ഞങ്ങളും മനസ്സിലാക്കുന്നു. നല്ല എഴുത്ത്. ആശംസകള്‍.

Anya പറഞ്ഞു...

Good Morning :-)

Very very nice written !!!

Have a wonderful day
:)

nilamburkaran പറഞ്ഞു...

ഭായ് ..ഈ പകയും വിദ്വേഷവും ഒക്കെ ആരൊക്കെയോ കുത്തി വെക്കുന്നതല്ലേ? ലേഖകന്‍ പറഞ്ഞത് പോലെ എത്രയോ ആളുകളെ എനിക്കറിയാം.. എന്റെ മക്കളെ കൈ പിടിച്ചു റോഡ്‌ ക്രോസ് ചെയ്യിക്കുകയും അവര്‍ക്ക് പനിയാണ് എന്ന് കേട്ടാല്‍ നമ്മളെ ക്കാള്‍ ഗൌരവത്തില്‍ ഡോക്ടര്‍ നോട് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുകയും ചെയ്യുന്ന പാകിസ്ഥാനികള്‍ ആയ അങ്കിള്‍ മാറും ആന്റി മാരും എന്റെ മക്കള്‍ക് ഉണ്ട്.. പലരെയും അവര്‍ “ദാദ” (മുത്തച്ഛന്‍ ) എന്നാണ് വിളിക്കുന്നത്‌ പോലും. പാകിസ്താന് പണവും ഗോതമ്പും ഇന്ത്യ ക്ക് ആയുധവും വില്‍ക്കുന്ന സാമ്രാജ്യത്വം തന്നെ ആണ് ഭായ് സത്യത്തില്‍ വെറുക്കപ്പെടെണ്ടത് …

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

അണികള്‍ കൊഴിഞ്ഞു പോകാതെ പിടിച്ചു നില്‍ക്കാന്‍ ദേശീയതയും മത വൈരവും മറയാക്കുന്ന ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയ നേതൃത്വത്തിനും, ആയുധ കച്ചവടത്തിലെ ലാഭം കുറയാതിരിക്കാന്‍ ഇന്ത്യാ പാക് വൈരം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ പൊതുവിലും പ്രകൃതി വിഭവങ്ങളാലും മനുഷ്യ വിഭവശേഷിയിലും സമ്പന്നമായ ഇന്ത്യന്‍ ഉപ ഭൂഘണ്ടത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കണം എന്നു ആഗ്രഹിക്കുന്ന അമേരിക്കയ്ക് പ്രത്യേകവും ഉള്ള താല്‍പര്യങ്ങള്‍ക്ക് വേണ്ടി അറിഞ്ഞോ അറിയാതെയോ സ്വന്തം ജീവിതം ഹോമിച്ച് ബലിയാടുകളാവുന്ന മസ്തിഷ്ക ശൂന്യരായ ഒരു ചെറിയ വിഭാഗം ഭീകരന്മാര്‍ക്കല്ലാതെ സാധാരണക്കരായ ജനങ്ങള്‍ക്ക് പരസ്പരം യാതൊരു വിധ ശത്രുതയും ഇല്ല തന്നെ.

സ്വാതന്ത്ര്യാനന്തരം അറുപതു വര്‍ഷക്കാലമായി പൊതു ബജറ്റിന്റെ നാല്‍പതു ശതമാനത്തിലധികം വരുന്ന തുക ഇരു രാജ്യങ്ങളും പരസ്പരം ആക്രമിക്കാനും പ്രതിരോധിക്കാനും ആവശ്യമായ ആയുധങ്ങള്‍ വാങ്ങി സംഭരിക്കാന്‍ ഉപയോഗിക്കുകയാണ്, ആ തുകയുടെ ഇരുപതു ശതമാനം എങ്കിലും ആരോഗ്യപരിപാലന രംഗം മെച്ചപ്പെടുത്താനും രാജ്യ വ്യാകപകമായ സാര്‍വത്രിക വിദ്യാഭ്യാസത്തിനും വേണ്ടി ഉപയോഗിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഇതിനകം ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഭലഭൂയിഷ്ടമായ ഗ്രാമങ്ങള്‍ ഇസ്രയെലിലെയും ആസ്ത്രെലിയയിലെയും ഹോളന്‍ടിലെയും കര്‍ഷകരെപോലെ ആധുനിക സങ്കേതങ്ങള്‍ ഉപയൊഗിച്ച് മികച്ച് ഉല്‍പ്പാദനം നേടി സമ്പന്നരാവുകയും ആത്യന്തികമായി ഇരു രാജ്യങ്ങളും മികച്ച പുരോഗതി കൈവരിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇന്നും വര്‍ണ്ണവെറി കാത്ത് സൂക്ഷിക്കുന്ന സായിപ്പിന്റെ കുതന്ത്രങ്ങളില്‍ കുടുങ്ങി അയലത്തെ സഹോദരന്‍ ആക്രമിക്കാന്‍ വരുമെന്നു പ്രചരിപ്പിക്കുകയാണ് ഭരണകൂടങ്ങളും ഒരുപറ്റം മാധ്യമങ്ങളും. ഇന്ത്യയിലേക്ക് സവോളയും ബസ്മതി അരിയും കയറ്റി അയക്കുന്ന പാക്കിസ്ഥാനികളേക്കാള്‍ ഇങ്ങോട്ട് തോ​‍ക്കും ബോംബും കയറ്റിഅയക്കുന്ന അമേരിക്കയോടാണ് നമ്മുടെ നേതാക്കള്‍ക്ക് വിശ്വാസം, ഒരുപക്ഷെ വിധേയത്വവും, എന്തൊരു വിരോധാഭാസം അല്ലെ?

ഹാഷിക്ക് പറഞ്ഞു...

വളരെ നല്ല പോസ്റ്റ് രേമേഷേട്ടാ ........ ഇതൊന്നും ആരം മനസിലാക്കുന്നുണ്ട്‌ എന്ന് തോന്നുന്നില്ല. നമ്മുടെയെല്ലാം ഉള്ളില്‍ എന്നോ വരച്ചുവെച്ച കുറെ ചിത്രങ്ങളുണ്ട്. ... അതില്‍ നിന്നും മാറി ചിന്തിക്കാന്‍ സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ല. അഥവാ മാറി ചിന്തിച്ചു വരുമ്പോഴേക്കും എന്തെങ്കിലും ഗുലുമാല്‍ പാക് സര്‍ക്കാര്‍ പിന്തുണയോടെ തീവ്രവാദികള്‍ കാട്ടിക്കൂട്ടിയിരിക്കും ..... ഇവിടെ അടുത്തിടപഴകാന്‍ കിട്ടുന്ന അവസരം നാട്ടിലിരിക്കുന്നവര്‍ക്ക് കിട്ടില്ലല്ലോ.!!!!!! പിന്നെ ക്രിക്കെറ്റ് വരുമ്പോഴുള്ള ആവേശം... യുദ്ധവും ക്രിക്കെറ്റും നടക്കുമ്പോള്‍ മാത്രമാണ് നമ്മുടെ 'ദേശസ്നേഹം ' പുറത്തു വരുന്നത് എന്ന് പണ്ടേ ഒരു ചൊല്ലുണ്ട് !!!!!!!!!

അനീസ പറഞ്ഞു...

കേട്ടറിവ് വെച്ചിട്ട് മാത്രം ആളുകളെ അളക്കാന്‍ പാടില്ല എന്ന് മനസ്സിലായി,

സാനിയമിര്‍സ യിലൂടെ എങ്കിലും ഈ അവസ്ഥയ്ക്ക് end ഉണ്ടാവട്ടെ, ഹീ ഹീ

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

വളരെ വിത്യസ്തമായിരുന്നു ഈ വായനാനുഭവം.വിദേശത്തു ജോലിചെയ്തിട്ടുള്ള മിക്കവര്‍ക്കും ഇതേ അഭിപ്രായമായിരിക്കും എന്നുള്ളതിന് തര്‍ക്കമൊന്നുമില്ല.
പാക്കിസ്ഥാനികള്‍ക്കൊപ്പം ജോലിചെയ്ത കാലത്ത് സമാനമായ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
പലപ്പോഴും തോന്നിയിട്ടുണ്ട്,സ്നേഹമായാലും വെറുപ്പായാലും മനസ്സിലുള്ളത് മറച്ചുവക്കാതെ അവര്‍ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നതെന്ന്.
ഈ എഴുത്തിന്‍റെ ശൈലിയും അതുപോലെത്തന്നെയായി.മനസ്സിലെ ചില കണ്ടെത്തലുകള്‍ ആത്മാര്‍ഥമായും സത്യസന്ധമായും അവതരിപ്പിച്ചു.
അഭിനന്ദനങ്ങള്‍.

റോസാപൂക്കള്‍ പറഞ്ഞു...

രമേശ് പറഞ്ഞതിനൊടും പൂര്ണ്ണമായും യോജിക്കാന് കാശ്മീരില് ജീവിക്കുന്ന എനിക്കാവില്ല. ഇവിടെ കൊച്ചു കുട്ടികളുടെ മനസ്സുപോലും ഇന്ത്യാ വിരോധം കൊണ്ടു നിറഞ്ഞിരിക്കുയാണ്. തൊഴിലാളികള് പാക്കിസ്താന്റെ സ്വാതന്ത്യ ദിനമായ ഓഗസ്റ്റു 14 ആം തീയതി അവധി വേണം എന്നു മുറവിളി കൂട്ടും. പാക്കിസ്താന് ക്രിക്കറ്റു ജയിച്ചാല് പിന്നെ കാതടിപ്പിക്കുന്ന പടക്കം പൊട്ടിക്കലാണ് ഇവിടെ.
എന്നിരുന്നാലും ഇവര്ക്കിടയില് രമേശ് പറഞ്ഞപോലുള്ള സഹോദരരും ഉണ്ടെന്നുള്ള വാര്ത്ത വളരെ പ്രത്യാശ നല്കുന്ന ഒന്നാണ്. ഇതുപോലെ കൂടുതല് ആളുകള് ഉണ്ടാകട്ടെ

വീ കെ പറഞ്ഞു...

ഈ വെറുപ്പെല്ലാം ഒരു തരം രാഷ്ട്രീയ മുതലെടുപ്പായിട്ടാണ് തോന്നുന്നത്. സാധാരണ ജനങ്ങൾക്ക് ഇതുമായി ബന്ധമുണ്ടെന്നു തോന്നുന്നില്ല...

OAB/ഒഎബി പറഞ്ഞു...

പറഞ്ഞതൊക്കെ ശരി തന്നെയാ,
എന്നാല്‍ നമ്മള്‍ അവരെ വെറുക്കുന്നതിലേറെ നമ്മെ (കേരളീയരെ) അവര്‍ കൂടുതല്‍ വെറുക്കുന്നു.അത് ആദ്യ കാഴ്ചയില്‍ (ലോക പരിചയം കുറവുള്ള തനി പച്ചകള്‍) പരിചയപ്പെടും മുമ്പ്. കേരളത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞു തുടങ്ങിയാല്‍ അവര്‍ നമ്മെ ഇഷ്ടപ്പെട്ടു തുടങ്ങും. എന്നാലും അവരോടും മസ്രികളോടും എനിക്കങ്ങു പൊരുത്തപ്പെടാന്‍ കഴിയുമായിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ വെള്ളി ഒരനുഭവം എന്നെ വല്ലാതെ ആകര്‍ഷിച്ചു.
ഒരു ലേബര്‍ കേമ്പില്‍ മഗ് രിബ് നമസ്കാരം കഴിഞ്ഞു പള്ളിക്ക് പുറത്തിറങ്ങും നേരം അവിടെയുള്ള എല്ലാ പാതരക്ഷകളും അണിയാന്‍ സൌകാര്യത്തില്‍ നേരെയാക്കി വച്ചത് കണ്ടു ഞാനും ചിന്തിച്ചു പോയി.

എത്ര നിസ്സാരമായ വലിയ കാര്യം ! നമ്മളാനെങ്കിലോ ?

Sukanya പറഞ്ഞു...

മുന്‍വിധിയോടെ ആരെയും കാണരുത്. അവരും നന്മയുള്ളവര്‍ തന്നെ.

ജുവൈരിയ സലാം പറഞ്ഞു...

നല്ല പോസ്റ്റ്‌..

ഹരീഷ് തൊടുപുഴ പറഞ്ഞു...

:)

അതിരുകള്‍/പുളിക്കല്‍ പറഞ്ഞു...

അടുത്തറിയുമ്പോളും ഇടപഴകുമ്പോളുമല്ലേ നമ്മള്‍ ഓരോരുത്തരുടെയും സ്വഭാവം മനസ്സിലാക്കുകയുള്ളു. നിങ്ങള്‍ പ്രവാസികള്‍ക്ക് അടുത്തിടപെടാനുള്ള അവസകം ലഭിച്ചതു കൊണ്ട് ഇതു മനസ്സിലാക്കി. ദേ ഇപ്പോള്‍ ഞങ്ങളും മനസ്സിലാക്കുന്നു. നല്ല എഴുത്ത്. ആശംസകള്‍.

ente lokam പറഞ്ഞു...

രമേഷ്ജി.വിഷയം കുറച്ചു ഗഹനം ആണ് .
നീര്‍ വിളാകന്‍ ഒരിക്കല്‍ ഒരു നല്ല പാകിസ്താനിയെപ്പറ്റി
എഴുതിയിരുന്നു.എനിക്ക് രണ്ടു തരക്കാരെയും അറിയാം.ചിന്തിക്കുന്നവരും ചിന്തിക്കാത്തവരും.
ഷമീര്‍. അവര്‍ ചിന്തിക്കുന്നത് പോലെ തന്നെ ആണ് അവരെപ്പറ്റിയും നമ്മേപ്പറ്റിയും ഇവിടുത്തുകാര്‍ ചിന്തിക്കുന്നത് എന്ന സത്യം അവര്‍ക്ക് അറിയാഞ്ഞിട്ടല്ല.എന്നാലും അവിടെയും അവര്‍ മേല്‍കോയ്മ നമുക്ക്
മേലെ പ്രതീക്ഷിക്കുന്നു.ശ്രീനാഥനും ഭാനു കളരിക്കല്‍ ‍ പറഞ്ഞതും സത്യം ആണ്.രോസാപ്പൂക്കള്‍ക്ക് കൂടുതല്‍ അനുഭവം ‍ കാണും .രാഷ്ട്രീയ താല്പര്യങ്ങള്‍ രണ്ടു രാജ്യത്തിനും ഉള്ള പോലെ തന്നെ നല്ലവര് നല്ലവരും ചീത്തവര്‍ ചീത്തയും എന്നേ രണ്ടു കൂട്ടരെയും ഞാന്‍ മനസ്സിലാക്കൂ ....മുഴുവന്‍ സമയം സെമി ഫൈനല്‍ കളി കണ്ടിട്ടും തോറ്റതില്‍ എന്തോ കള്ള കളി ഉണ്ടെന്നു ഒരു മടിയും കൂടാതെ പറഞ്ഞ ഒരു പാകിസ്ഥാനിയെയും ഞാന്‍ കണ്ടു ..നന്നായി പങ്ക് വെച്ചു അനുഭവം രമേഷ്ജി ...

~ex-pravasini* പറഞ്ഞു...

രമേശ്‌ ഭായ്‌,,
ഈ പോസ്റ്റ്‌ ഒരുപാടാളുകള്‍ വായിച്ചെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു.
ഗള്‍ഫ്‌ ഇതുപോലെ നമ്മുടെ ഒരു പാട് ധാരണകള്‍ തിരുത്തിക്കുറിച്ചിട്ടുണ്ട്.
അനുഭവം അതാണ്‌.
ഇതെഴുതിയ നല്ലമനസ്സിനു ഒരഭിനന്ദനം കൂടി അറിയിക്കട്ടെ...

mottamanoj പറഞ്ഞു...

എല്ലാ പാകിസ്ഥാനികളും നന്നല്ലാതവരല്ല. അത് പോലെ തന്നെ എല്ലാ ഇന്ദ്യകാരും നല്ലവരല്ല. (sorry i have to say this )
നാശം വിതയ്ക്കുന്ന കുറച്ചു പാകിസ്ഥാനികളെകാള്‍ കൂടുതല്‍ ഇന്ത്യക്കാര്‍ തന്നെയാണ് ഇന്ത്യ എന്ന രാജ്യത്തു വിഷവിത്തുകള്‍ വിതക്കുന്നത്.

SHANAVAS പറഞ്ഞു...

രമേശ്‌ ഭായി,ഈ വെറുപ്പും വിദ്വേഷവും ഇപ്പോള്‍ തുടങ്ങിയതല്ല.ഇതൊരു കോളോണിയല്‍ ബാക്കിപത്രമാണ്.ബ്രിടീഷുകാര്‍ തിരുകി വെച്ച ആപ്പാണ് വിഭജനത്തിലേക്ക് പോലും നയിച്ചത്.ഇന്ന് ലോകത്ത് കാണുന്ന അശാന്തിയുടെ പിന്നാമ്പുറത്ത് ഒരു ബ്രിടീഷ് തിരക്കഥ വായിച്ചെടുക്കാന്‍ കഴിയും.അവര്‍ അന്ന് വെച്ച് പോയ ആപ്പ്,നമ്മള്‍ ഊരിപ്പോകാതെ നോക്കുന്നു.എങ്കിലല്ലേ തമ്മിലടിപ്പിച്ചു തങ്ങളുടെ ആയുധങ്ങള്‍ വില്‍ക്കാന്‍ പറ്റൂ.ജനതയുടെ ഉള്ളില്‍ വെറുപ്പിന്റെ വിഷം കുത്തി വെയ്ക്കുന്നതില്‍ സര്‍ക്കാരുകള്‍ മത്സരിക്കുകയല്ലേ?വളരെ കാലിക പ്രസക്തമായ പോസ്റ്റ്‌.അഭിനന്ദനങ്ങള്‍.

രമേശ്‌ അരൂര്‍ പറഞ്ഞു...

@ചെറുവാടി,ചാണ്ടിക്കുഞ്ഞ് Jefu Jailaf , Lipi Ranjuആദ്യ പ്രതികരണങ്ങള്‍ക്ക് നന്ദി ..

Shukoor പറഞ്ഞു...

വളരെ കാലികപ്രസക്തമായ പോസ്റ്റ്‌. ഏതെന്കിലും തരത്തില്‍ വിഭാഗീയത മനസ്സില്‍ കുത്തി വെക്കപ്പെട്ടു അന്ധരായവരാന് ഭൂരിപക്ഷവും. ഇത് പോലുള്ള സ്നേഹം പടര്‍ത്തുന്ന രചനകള്‍ തന്നെയാണ് കാല ഘട്ടത്തിന്റെ ആവശ്യം.

ishaqh ഇസ്‌ഹാക് പറഞ്ഞു...

വീണ്ടുവിചാരത്തിനുതകുന്ന കാര്യവിചാരം..
പച്ചയായിപറഞ്ഞ പരമാര്‍ത്ഥങ്ങള്‍ പലവട്ടം അനുഭവിപ്പിച്ചിട്ടുണ്ട് പ്രവാസം.
അത്കൊണ്ട്തന്നെ ഏറ്റവുംകുറഞ്ഞത് ക്രിക്കറ്റിനെയെങ്കിലും വെറുക്കുന്നു!!
മഹാമനസ്സിന്റെ വിചാര്‍ങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍..

മുല്ല പറഞ്ഞു...

ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും അതിര്‍ത്തിയായ വാഗായില്‍ വൈകുന്നേരത്തെ ഫ്ലാഗ് താഴ്ത്തല്‍ പരിപാടിയുടെ ഇടക്ക് ആവേശപൂര്‍വ്വം ഹിന്ദുസ്ഥാന്‍ കീജയ് എന്നും പാക്കിസ്ഥാന്‍ കീജയ് എന്നും വിളിക്കുന്നത് ചുരുക്കം പേരെയുള്ളു. സന്ദര്‍ശകര്‍. ബാക്കിയുള്ളവര്‍ അപ്പുറത്ത് തങ്ങള്‍ വിട്ടുപോന്ന ബന്ധുക്കളെ ഉറ്റു നോക്കുകയാണു. അവരുടെ മനസ്സില്‍ എന്താവും അപ്പോള്‍?
എല്ലാ മനുഷ്യരും നല്ലവരാണു,അവരുടെ സാഹചര്യമാവാം ചില നേരത്തെ റൂഡ്നെസ്സിനു കാരണം.അത് മനസ്സിലായ് കഴിഞ്ഞാല്‍ നാമെങ്ങനെ അവരെ വെറുക്കും..
എത്ര കൂടുതല്‍ നമ്മള്‍ യാത്ര ചെയ്യുന്നൊ അത്രക്കും നമ്മുടെ മനസ്സും വലുതാകും.

ആശംസകളോടേ

ചാർ‌വാകൻ‌ പറഞ്ഞു...

പോസ്റ്റ് നല്ലൊരനുഭവമായിരുന്നു.
ഒരനുഭവം പങ്കുവെക്കുന്നു.കഴിഞ്ഞൊരു ദിവസം നടക്കാൻ പോയതിനിടയിൽ ചായകുടിക്കാൻ തട്ടുകടയിൽ നിന്നപ്പോഴാണ്,ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റു കളിച്ചതും അതിൽ ഇന്ത്യ ജയിച്ചതും അറിഞ്ഞത്.അതിലൊരാളുടെ കമന്റ് ‘ഇന്നെലെ പള്ളിമുക്കിൽ(കൊല്ലം പട്ടണത്തിനടുത്തുള്ള മുസ്ലീം ഭൂരിപക്ഷ സ്ഥലം)പടക്കോം വാങ്ങി വേച്ചോനൊക്കെ ഊമ്പിപോയി’
നോക്കു,ആനന്ദു പറഞ്ഞപോലെ മരുഭൂമികൾ ഉണ്ടാകുന്നത് ഇങ്ങനെയൊക്കെയാണ്.മെഹദി ഹസന്മാർ പാടട്ടെ..എന്നല്ലേ പറയാനാകൂ.

ajith പറഞ്ഞു...

വിരോധം കുത്തിവയ്ക്കപ്പെടുകയാണ്.

AMBUJAKSHAN NAIR പറഞ്ഞു...

കാര്‍ഗില്‍ യുദ്ധ സമയത്ത് ചെന്നൈയില്‍ ഹിന്ദുമിഷന്‍ ആശുപത്രിയില്‍ എത്തിയ പാകിസ്താന്‍ ബാലികയുടെ ശസ്ത്രക്രിയ നടന്നു. അന്ന് ലാഹോറിലുള്ള ഒരു ഡോക്ടര്‍ ഈ സര്‍ജറിക്ക് ഡോക്ടര്‍: ചെറിയാന് ശുപാര്‍ശ കത്തുമായി അയക്കുകയായിരുന്നു. ഇന്ത്യാക്കാര്‍ എങ്ങിനെയാവും ഞങ്ങളെ കാണുക എന്ന ഭയത്തോടെ എത്തിയ അവരെ ആ ആശുപത്രിയിലെ ജീവനക്കാരും നല്‍കിയ സ്നേഹം വര്‍ണ്ണിക്കാന്‍ ആവാത്തതാണ്. ഡോക്ടര്‍: ചെറിയാന്‍ സര്‍ജറിക്ക് പണം വാങ്ങിയില്ല. ഇന്ത്യാക്കാര്‍ എങ്ങിനെ ഉള്ളവര്‍ എന്ന് ഇവര്‍ പത്തു പേരോടെങ്കിലും പറയുമല്ലോ എന്നാണ് അവര്‍ അല്ലാവരും പറഞ്ഞത്. പാകിസ്ഥാന്‍ നാട്ടില്‍ കിട്ടാത്ത മര്യാദ നാം അവര്‍ക്ക് നല്‍കി. അവര്‍ യാത്രയാകുമ്പോള്‍ അവരുടെ കണ്‍കളില്‍ സ്നേഹാശ്രുക്കള്‍ ഒഴുകി കൊണ്ടിരുന്നു.
ഒരു ഇന്ത്യന്‍ സ്ത്രീ അഫ്ഘാനിയെ വിവാഹം ചെയ്തു, ഒടുവില്‍ പാകിസ്താന്‍ ബോര്‍ടറില്‍ എത്തിയ സ്ത്രീയെ പാകിസ്ഥാന്‍ എംബസ്സി അധികാരികള്‍ അവരെ ഇന്ത്യ ബോര്‍ടറില്‍ എത്തിച്ച കഥയും വായിക്കയുണ്ടായി. പാകിസ്ഥാനിലെ ഇന്ത്യന്‍ എംബസ്സി അവരെ സഹായിച്ചില്ല എന്നാണ് എഴുതിയിരുന്നത്. എല്ലാവരും മനുഷ്യരാണ്. നമ്മില്‍ നാം അറിയാതെ വിഷം ചിലര്‍ കുത്തിവെയ്ക്കുന്നു. അത്ര തന്നെ.

പാവത്താൻ പറഞ്ഞു...

ഇന്‍ഡ്യക്കരനു പാകിസ്ഥാനിയോടും മുസ്ലീമിനു ഹിന്ദുവിനോടും ഒക്കെയല്ലേ വെറുപ്പും വിദ്വേഷവുമൊക്കെ....മനുഷ്യനു മനുഷ്യനോടെന്തു പക? എന്തു വിദ്വേഷം?...നല്ല നിരീക്ഷണം, നല്ല ചിന്ത,നല്ല പോസ്റ്റ്.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

രാജ്യങ്ങളൂടെ ശത്രുതയേക്കാളൂം ജനങ്ങൾ തമ്മിലുള്ള മിത്രതയാണ് എല്ലാപ്രവാസികളൂടേയും ഇടയിൽ കാണപ്പെടാറ്

എനിക്കിവിടെ ചില മലയാളികൂട്ടുകാരേക്കാൾ നല്ല ആത്മമിത്രങ്ങൾ ആയിട്ടുള്ളത് പാകിസ്ഥാനി പ്രജകളാണ് കേട്ടൊ ഭായ്

AFRICAN MALLU പറഞ്ഞു...

മുന്‍പൊരിക്കല്‍ റാംമോഹന്‍ പാലിയത്തിന്റെ ഒരു പോസ്റ്റ്‌ ഉണ്ടായിരുന്നു ഈ വിഷയത്തില്‍ .ഇവിടെ (വെസ്റ്റ് ആഫ്രിക്കയിലും) ഒരു
പാട് പാക്കിസ്താനികള് ഉണ്ട് .അവര്‍ ഇന്ത്യക്കാരോട് ഹൃദ്യമായി ഇടപഴകുന്നവരാണ് .പിന്നെ ഘാനയില്‍ ഒരേ വീട്ടില്‍ താമസിക്കുന്ന ഒരു ഇന്ത്യക്കാരനേയും പാക്കിസ്താനിയെയും അറിയാം അവര്‍ ഒരുമിച്ചു ഷോപ്പിംഗ്‌ മാളില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നപ്പോള്‍ പരിചയ പെട്ടതാണ് .ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തിന്റെ അന്ന് എന്താണാവോ അവിടെ നടന്നത് എന്ന് ഞാന്‍ ഈയിടെ ചിന്തിച്ചതെ ഉള്ളു ...പോസ്റ്റു നന്നായി .

Villagemaan പറഞ്ഞു...

രമേഷ്ജി..നന്നായി എഴുതി..

ഒരു കാര്യത്തോട് യോജിക്കുന്നു..സാധാരണ പാകിസ്ഥാനികള്‍ക്ക് രാജ്യങ്ങള്‍ തമ്മില്‍ ഉള്ള ഈ കിടമത്സരത്തില്‍ യാതൊരു താല്‍പര്യവും ഇല്ല എന്നത്..

പിന്നെ അപൂര്‍വ്വം ചിലരെ കണ്ടിട്ടുണ്ട്. വളരെ ചെറിയ ഒരു ശതമാനം മാത്രം..അവരുടെ കണ്ണുകളില്‍ ഒരു വിദ്വേഷത്തിന്റെ ഒരു ജ്വാല മിന്നിമറയുന്നതും നമ്മുക്ക് മനസ്സിലാവും..ഹിന്ദി (എന്നാണല്ലോ നമ്മള്‍ അറിയപ്പെടുന്നത് പൊതുവേ ) ആയതു കൊണ്ട് മാത്രം സഹകരിക്കാന്‍ ബുധിമുട്ടുള്ളവരെ..

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

രമേഷേട്ടാ.. പോസ്റ്റ്‌ നന്നായിട്ടുണ്ട്..:)

Jazmikkutty പറഞ്ഞു...

ലളിതമായ ഭാഷയില്‍ എഴുതിയ ഈ എഴുത്ത് വളരെ ഇഷ്ട്ടപ്പെട്ടു.എനിക്കും നല്ല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്... എന്‍റെ മൂത്ത മകന്‍ വിചാരിച്ചതിലും നേരത്തെയാണ് ഭൂലോകത്തേക്ക് വന്നത്‌..അപ്പോള്‍ സഹായത്തിനു ആരുമില്ലാതിരുന്ന സമയത്ത് എന്‍റെ അയല്‍വാസിയായ പാകിസ്താന്‍ സ്ത്രീ ദിവസവും രാവിലെ എനിക്കായി സൂപ്പ് വെച്ചു കൊണ്ടു തരുമായിരുന്നു.തിളയ്ക്കുന്ന ആ സൂപ്പും,സ്നേഹവതിയായ ആ അമ്മയെയും ഓര്‍ക്കാന്‍ ഉതകി ഈ പോസ്റ്റ്‌.പിന്നെ ഞങ്ങള്‍ പെണ്ണ്ങ്ങള്‍ക്കിടയില്‍ ഉള്ള ഏക പരാതി ഇവരുടെ ഈ തുറിച്ചു നോട്ടം ഒന്ന് മാത്രമാണ്..ട്ടോ...:)

സിദ്ധീക്ക.. പറഞ്ഞു...

തീവ്രമായ നല്ലൊരു വിഷയം വളരെ നന്നായി പറഞ്ഞു ഭായ് ..
നമ്മള്‍ പ്രവാസികളുടെ കാഴ്ച്ചപ്പാടായിരിക്കില്ല നാട്ടിലുള്ളവര്‍ക്ക്..അവര്‍ക്കും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇത്തരം പോസ്റ്റുകള്‍ ഉപകരിക്കും ..

moideen angadimugar പറഞ്ഞു...

പരസ്പരം ശത്രുവാക്കി നിർത്തുന്നത് നേതാക്കന്മാരുടെ കസേര ഉറപ്പിക്കാനുള്ള തന്ത്രങ്ങളാണെന്നു ഇന്നിപ്പോൾ നിരക്ഷരനായ പാക്കിസ്ഥാനിപോലും തിരിച്ചറിയുന്നു എന്നുള്ളത് ആശ്വാസം തന്നെ.

ഹനീഫ്, തൊഴുപ്പാടം പറഞ്ഞു...

ഇവിടെ സൌദിയില്‍ എന്റെ തൊട്ടടുത്ത കടയില്‍ സുഹൃത്തായ ഷഫീക് പാകിസ്ഥാനിയാണ്.ഞങ്ങള്‍ നാട്ടില്‍ പോകുമ്പോള്‍ ഇവിടെ നിന്നും ടെലഫോണിലൂടെ കുശലാന്വേഷണം നടത്താറുണ്ട്. ഒരിക്കല്‍ ഞങ്ങള്‍ രണ്ടു പേരും ഒരേ സമയം അവരവരുടെ നാട്ടിലുണ്ടായിരുന്നു. നാട്ടില്‍ നിന്നും പാകിസ്താനിലേക് വിളിച്ചാല്‍ അതിനു പിന്നാലെ വല്ല ഭീകരവാദ ബന്ധവും പറഞ്ഞു ആരെങ്കിലും വന്നാലോ എന്ന് കരുതി വിളിക്കതിരിക്കുകയായിരുന്നു .നന്ദി ,രമേശ്‌ ജി .ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ ഇട്ടതിനു.

Veejyots പറഞ്ഞു...

പ്രവാസികള്‍ കണ്ടിടുള്ളത് ലോക പരിചയം ഉള്ള അത്യാവശ്യം സംസ്കരിക്കപെട്ട പകിസ്താനികളെ ആണ് ..
ഒരു ശരാശരി പാകിസ്ഥാനിക്ക് ഇന്ത്യ എന്ന് പറഞ്ഞാല്‍ വെറുപ്പാണ് .. അവന്റെ ജന്മ ഉദ്ദ്യേശ്യം തന്നെ ഇന്ത്യയെ തകര്‍ക്കുകയാണ്.. അത് അവരുടെ കുഴപ്പം അല്ല.. അവിടെ ഉള്ള ഭരണ കൂടവും മത നേതാക്കളും ആണ്.
അവന്റെ രാജ്യത്തെ പ്രകൃതി ക്ഷോഭങ്ങള്‍ പോലും ഇന്ത്യക്കാരന്റെ " കൂടോത്രത്തിന്റെ " ഫലമാണെന്ന്
വിശ്വസിപ്പിക്കുന്നു .. പാകിസ്ഥാന്റെ പഠന പദ്ധതികളില്‍ ഇന്ത്യ എന്നാ വെറുപ്പ്‌ മുഴച്ചു നില്‍ക്കുന്നു .. ഏതു ഇന്ത്യന്‍ പാഠ പുസ്തകത്തില്‍ ആണ് പാകിസ്ഥാനെ കുറിച്ച് വിഷം വമിപ്പിചിട്ടുള്ളത് ...

കല്ച്ചരല്‍ exchanginu ( tv / paper/arts etc ) പാക്കിസ്ഥാന്‍ തയ്യാറാവാത്തതും അതുകൊണ്ടാണ് ... അങ്ങനെ വന്നാല്‍ പകിസ്തനിക്ക് മുന്‍പില്‍ ലോക ജാലകം തുറന്നിടപ്പെടും .. അവന്‍ കാര്യങ്ങള്‍ മനസിലാക്കും ... ശഹീദ് അഫ്രീടിയെയോ സുല്‍മാന്‍ ബുട്ടിനെയോ ഇഷ്ടപെടാന്‍ ആര്‍ക്കും അവകാശം ഉണ്ട് .. പക്ഷെ അത് ഇന്ത്യയുടെ ദേശീയ പതാക ചുട്ടെരിച്ചു കൊണ്ടാകരുത് ..

പാകിസ്തനികളില്‍ നല്ലവര്‍ ഉണ്ട് .. എല്ലാ മനുഷ്യരെയും പോലെ ... പക്ഷെ പാകിസ്ഥാന്‍ എന്ന വികാരത്തിന് ഇന്ത്യയെ സ്നേഹിക്കാന്‍ ആകില്ല

കെ.എം. റഷീദ് പറഞ്ഞു...

രണ്ടു മൂന്നു വര്ഷം മുമ്പ് സമകാലികം മലയാളം മാസികയില്‍ ദേശീയതയെക്കുറിച്ച് ഒരു ചര്‍ച്ചയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതി " ''അതിര്‍ത്തിക്കപ്പുറത്ത് ശത്രുവാ ണെ ന്ന കാഴ്ചപ്പാട് നന്നല്ല'' . എന്ന്‌
ഒരുപാട് മിഥ്യാധാരണയില്‍ കെട്ടിപ്പടുത്ത താണ് പലപ്പോഴും പാകിസ്ഥാനികളെക്കുറിച്ച നമ്മുടെ സങ്കല്പം . ഒരു പ്രവാസി യെന്ന നിലക്ക് രമേശ്‌ പറഞ്ഞതിനോട് നൂറ് ശതമാനവും യോജിക്കുന്നു

ആളവന്‍താന്‍ പറഞ്ഞു...

ശരിയാണ്. നൂറ്റിയൊന്നു ശതമാനം ശരി. ഗള്‍ഫില്‍ വരുന്നതിനു മുന്‍പ്‌ രമേശേട്ടന്‍ പറഞ്ഞ പോലെ ഒരു രൂപമായിരുന്നു പാകിസ്ഥാനികള്‍ക്ക് എന്റെ മനസ്സിലും. പക്ഷെ... സത്യം; അത്ഭുതപ്പെടാറുണ്ട്, അവരുടെ സ്നേഹവും ഇടപെടലും കാണുമ്പോള്‍.... മനസ്സ് നിറഞ്ഞുള്ള 'ഭായീ' എന്ന വിളി കേള്‍ക്കുമ്പോള്‍. നല്ലൊരു ലേഖനം.

സീത* പറഞ്ഞു...

രമേശേട്ടൻ പറഞ്ഞത് ഒരു പരിധി വരെ സമ്മതിക്കുന്നു...എങ്കിലും ഇടുങ്ങിയ മനസ്സോടെയുള്ള പലരേയും ഞാൻ കണ്ടിട്ടുണ്ട്...അവർ വളരെ അപൂർവ്വമാണ്....ഭൂരിഭാഗത്തിനു ഒരു അപവാദമാണവർ...നല്ല ലേഖനം ഏട്ടാ..പറയാ‍നുള്ളത് വലിച്ചു നീട്ടാതെ പറഞ്ഞു

nikukechery പറഞ്ഞു...

മനുഷ്യനെ മനുഷ്യനായിമാത്രം കാണുന്ന സുന്ദരലോകത്തെ വിദൂരഭാവിയിൽ പോലും സ്വപ്നംകൂടി കാണാൻ കഴിയാത്തവിധത്തിൽ മതങ്ങളുടെ പേരിലും രാഷ്ട്രങ്ങളുടെ പേരിലും കീറിമുറിച്ചിട്ടിരിക്കുകയല്ലേ.

മാനവധ്വനി പറഞ്ഞു...

താങ്കൾ പറഞ്ഞത്‌ ശരി തന്നെ.... അപ്പോൾ പിന്നെ അവരെന്തിനാ ഭീകരരെ വിട്ട്‌ ഇന്ത്യക്കാരെ നശിപ്പിക്കാൻ ശ്രമിക്കുന്നത്‌???.. എന്തിനാണ്‌ അവരുടെ മദ്രസ്സകളിൽ ഇന്ത്യയെ നശിപ്പിക്കാൻ കോപ്പു കൂട്ടുന്നത്‌!...
ഇന്ത്യ എന്നെങ്കിലും പാക്കിസ്ഥാൻ അസ്തിരപ്പെടെണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ?
എന്തിനാണ്‌ നമ്മൾ ഹസ്തദാനം നടത്തുമ്പോൾ അവർ നമ്മുടെ ഭൂമിയിൽ ചാവേറുകളെ സൃഷ്ടിച്ച്‌ രക്തപ്പൂക്കളം സൃഷ്ടിക്കുന്നത്‌???

പാക്കിസ്ഥാനിൽ കുറച്ച്‌ വിവരമുള്ള ആൾക്കാരുണ്ടാകാം പക്ഷെ ഭൂരിപക്ഷവും അങ്ങിനെയാണോ?.. ഇന്ത്യയുടെ സ്ഥാനത്ത്‌ പാക്കിസ്ഥാനും പാക്കിസ്ഥാന്റെ സ്ഥാനത്ത്‌ ഇന്ത്യയുമാണെങ്കിൽ എന്താവും സ്ഥിതി എന്നു ഒന്നു സങ്കൽപ്പിച്ചു നോക്കൂ...!

ഫെനില്‍ പറഞ്ഞു...

എനിക്കറിയാവുന്ന പാക്കിസ്ഥാനികളും പാവങ്ങളാ.അവര്‍ക്കും അവരുടെ നേതാക്കന്മാരെ ഒട്ടും ഇഷ്ട്ടമില്ല.അവര് പറയുന്നത് ഈ നേതാക്കന്മാരാ എല്ലാ പ്രശനങ്ങള്‍ക്കും കാരണം എന്ന്

ഫെനില്‍ പറഞ്ഞു...

ഇത് ഞാന്‍ എങ്ങോ കേട്ട് മറന്ന കഥയാ ..........അടിപോളിയായിട്ടു ടീച്ചര്‍ ഇത് അവതരിപ്പിച്ചു

Anya പറഞ്ഞു...

Boots, chaps and cowboy hats….
nothing else matters
Hahahahahahaha.............

:)
:)
:)

;)

Muneer N.P പറഞ്ഞു...

പാക്കിസ്താന്‍ കാരോട് വ്യക്തി പരമായി ആയിരിക്കില്ല ഈ
വിരോധം വന്നിരിക്കുന്നത്. അവര്‍ നമ്മുടെ ശത്രുക്കളാണെന്ന്
പറഞ്ഞ് വെച്ചിരിക്കപ്പെട്ടിരിക്കുന്നത് കൊണ്ട് ആ ഒരു തരത്തിലുള്ള
പൊതുവായ ഒരു അകല്‍ച്ച ഉണ്ടായിരിക്കുന്നതാണ്.
ഗള്‍ഫില്‍ ഈ അകല്‍ച്ച നില നില്‍ക്കുന്നില്ല . ഉണ്ടെങ്കില്‍
ഇടക്കിടെ ഇന്ത്യക്കാരും പാക്കികളും തമ്മില്‍ അടിപിടികള്‍ ഉണ്ടാകണ്ടെ?
അതില്ലല്ലോ..അല്ലെങ്കിലും ക്രിക്കറ്റ് മത്സരം വരുമ്പോഴാണല്ലോ ഈ ‘പക’
പുറത്തു വരുന്നത്.എന്തു കൊണ്ടാണത് .. മാധ്യമങ്ങളും രാഷ്ട്രീയക്കാരും
പൊലിപ്പിക്കുന്നത് കൊണ്ട് തന്നെ..’ഇന്ത്യാ-പാക്’ സെമിക്കു മുന്‍പ്
ഇന്ത്യ പാക്കിസ്താനെ 3-1 ഇന് ഒരു ഫുട്ബാള്‍ മത്സരത്തില്‍ തോല്പിച്ച്
അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുകയുണ്ടായി..ഒരു ന്യൂസ് പോലും
അതിനെക്കുറിച്ച് വന്നില്ല.എന്തു കൊണ്ടു ഇവിടെ ഈ പകവീട്ടല്‍ പുറത്തു വന്നില്ല? അപ്പോള്‍ ഇതൊക്കെ ജനങ്ങളെ അടിച്ചേല്‍പ്പിക്കുകയാണ്.അതാണ് സത്യം

വേണുഗോപാല്‍ ജീ പറഞ്ഞു...

നല്ല എഴുത്ത്..... ചിലതിനോട് വിയോജിപ്പുണ്ട് എനിക്ക് എങ്കിലും പലകാര്യങ്ങളും വാസ്തവം ആണ്...

രമേശ്‌ അരൂര്‍ പറഞ്ഞു...

പ്രിയ സുഹൃത്തുക്കളെ .ഞാന്‍ നേരില്‍ കണ്ട ചില കാഴ്ചകളുടെയും ഉള്ളില്‍ തട്ടിയ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ എത്തിപ്പെട്ട ചില നിഗമനങ്ങള്‍ നിങ്ങളുമായി പങ്കു വയ്ക്കുന്നു എന്നേയുള്ളൂ ..ലോകത്തിന്റെ എല്ലാ കോണുകളിലും ജീവിക്കുന്ന വ്യത്യസ്ത വിഭാഗം മനുഷ്യര്‍ അടിസ്ഥാനപരമായി ഒരേ മാനസിക നിലയില്‍ ഉള്ളവരാണ് എന്ന് തോന്നിപ്പിക്കുന്ന അനുഭവങ്ങള്‍ .. ലോകജനതയെ എന്നും ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ളതും ഭൂരിപക്ഷം വരുന്ന അവരുടെ ചിന്തകളെയും ജീവിത വ്യാപാരങ്ങളെയും നിയന്ത്രിക്കുന്നതും
മതം തന്നെയാണ് . മതേതര ചിന്ത പുലര്‍ത്തുകായും അപ്രകാരം ജീവിക്കുകയും ചെയ്യ്യുന്നവര്‍ ജനത ലോക ജനസംഖ്യാ കണക്കില്‍ തന്നെ ഏതാനും ശതമാനം മാത്രം ആണെന്ന് കാണാന്‍ കഴിയും .കുറച്ചു കൂടി വിപുലമായി ചിന്തിച്ചാല്‍ മതേതര സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്ന കമ്യൂണിസ്റ്റ് വിശ്വാസികളിലും പ്രവര്‍ത്തകരിലും വരെ മത വിശ്വാസവും അതിന്റെ കാതലായ ദൈവ വിശ്വാസവും ഉള്ളവരുടെ എണ്ണം കൌതുക കരമാം വിധം കൂടുതല്‍ ആണെന്ന് കാണാം .ഇസ്ലാമിക വിശ്വാസികള്‍ക്ക് ഭൂരി പക്ഷമുള്ള പാകിസ്ഥാനിലും ഹൈന്ദവ വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള ഇന്ത്യയിലും ഇരു മതങ്ങളുടെയും സ്വാധീനം അപകടകരമാം വിധം തീവ്രമായി എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ് .പാകിസ്ഥാനികളില്‍ ഇത് കൂടുതലാണെങ്കില്‍ അതിന്റെ മൂന്നു മടങ്ങ്‌ ജനസംഖ്യയുള്ള ഇന്ത്യയില്‍ ഹൈന്ദവ തീവ്ര വാദവും നിലനില്‍ക്കുന്നു .പതിനേഴു കോടി പാകിസ്ഥാനികളും മത മൌലിക വാദികള്‍ ആണെങ്കില്‍ അതിന്റെ മൂന്നു മടങ്ങോളം ഇന്ത്യക്കാരിലും മത തീവ്ര ചിന്തകള്‍ ഉണ്ടെന്നു സാരം .ഇത് രണ്ടും ഇരു രാജ്യങ്ങളുടെയും നിലനില്‍പ്പിനും സമാധാനപരമായ സഹവര്‍ത്തിത്ത്വത്തിനും ഭീഷണിയാണ്. ലോകത്തിലെ മത മൌലിക വാദം വളര്‍ന്ന രാജ്യങ്ങളില്‍ ഭീഷണിയുയര്‍ത്തുന്ന തീവ്ര വാദവും മറ്റും അയല്‍ക്കാരായ നമ്മളെയും ബാധിച്ചിരിക്കുന്നു ..കുറ്റപ്പെടുത്തലുകള്‍ അല്ലാതെ പരിഹാരമാര്‍ഗങ്ങള്‍ ഒരിടത്ത് നിന്നും ഉണ്ടാകുന്നില്ല .ലോകാ സമസ്താ സുഖിനോ ഭവന്തു (ലോകം മുഴുവന്‍ സുഖം ഭവിക്കട്ടെ ) എന്ന ആര്‍ഷ ഭാരത ഋഷി സങ്കല്‍പ്പത്തിന്റെ പിന്മുറക്കാരാണ് നാം ഭാരതീയര്‍ ..ജാതിയും മതവും ,വര്‍ണവും .വര്‍ഗ്ഗവും .ദേശവും ഭാഷയും മതവും സംസ്കാരവും .ആചാരവും .വിശ്വാസവും ഒന്നും പരസ്പര സ്നേഹത്തിനും സഹാവര്‍ത്തിത്ത്വത്തിനും സാഹോദര്യത്തിനും തടസമായി ക്കൂടാ ....ഈ സന്ദേശം നിങ്ങളിലൂടെ കൈമാറാനാണ് എന്റെ എളിയ ശ്രമം ...ജയ് ഭാരത്‌ ...

പട്ടേപ്പാടം റാംജി പറഞ്ഞു...

അല്ലെങ്കിലും സാധാരണ ജനങ്ങളുടെ മനസ്സില്‍ ഒരു വിരുദ്ധ വികാരമോന്നും നിലനില്‍ക്കുന്നില്ല. നമ്മള്‍ കേള്‍ക്കുന്നത് വെച്ചു കൊണ്ടാണ് ഓരോന്നും തീരുമാനിക്കുന്നത്. ചില നേതൃത്വങ്ങള്‍ പടച്ചു വിടുന്ന ഒരു വൈരാഗ്യം മാധ്യമങ്ങള്‍ വഴി നമുക്ക്‌ ലഭിക്കുന്നു. അതിനെ കണ്ണടച്ച് വിശ്വസിച്ച് ചിലര്‍ ഏറ്റുപാടുന്നു എന്നതില്‍ കവിഞ്ഞു മറ്റെന്തെങ്കിലും ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. എല്ലാ വിഭാഗത്തിലും നല്ലതും ചീത്തയും ആയ ആള്‍ക്കാര്‍ ഉണ്ട്. അത് തന്നെ എവിടെയും സംഭവിക്കുന്നു.

മുകിൽ പറഞ്ഞു...

വളരെ നന്നായി ഈ എഴുത്ത്.. നമ്മൾ മനസിലാക്കേണ്ട കാര്യങ്ങൾ.

sreee പറഞ്ഞു...

ആരെയും വെറുക്കാതെ ജീവിക്കാൻ കഴിയണം.നന്നായി പോസ്റ്റ്.

UNNIKRISHNAN പറഞ്ഞു...

മനുഷ്യത്വം പഠിക്കണമെങ്കില്‍ ചിലപ്പോള്‍ ഗള്‍ഫ് വരെ പോകേണ്ടി വരും എന്നു പറയുന്ന ദിവസം വിദൂരമല്ല രമേശ് ഭായി.ഒരിക്കല്‍ ഞാന്‍ പരിചയപ്പെട്ട പാകിസ്ഥാനി എന്നോടു പറഞ്ഞത് മനുഷ്യനായി പിറക്കാത്ത മനുഷ്യന്മാരാണ്‌ പാകിസ്ഥാനെ നശിപ്പിക്കുന്നതെന്ന്.ഒരു ജനതയെ മതവിശ്വാസത്തിന്റെ പേരില്‍ ഒറ്റു കൊടുക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ പാകിസ്ഥാനില്‍ ഉണ്ടെന്ന് അയ്യാള്‍ പറഞ്ഞു.ഒരു ഇന്‍ഡ്യന്‍ എന്നു പോലും സംബോധന ചെയ്യാതെ ആയ്യാള്‍ എന്നെ ഒരു സഹോദരനെന്നാണ്‌ വിളിച്ചത്.അപ്പോള്‍ പാകിസ്ഥാനിലെ ജനങ്ങള്‍ അല്ല പ്രശനം ഭരണത്തെ കയ്യാളുന്നവരാണ്.

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

നൂറ് ശതമാനം യോചിക്കുന്നു. ഒരു പാകിസ്താന്‍ മാമേജ്മെന്റ് കമ്പനിയിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. ശത്രുതയോടുള്ള ഒരു പെരുമാറ്റം ഞാനും ഇവിടെയുള്ള മറ്റു ഇന്ത്യക്കാര്‍ക്കും അനുഭവപ്പെട്ടിട്ടില്ല. ഇന്ത്യ പാകിസ്ഥാന്‍ കളി കാണാന്‍ ഹാഫ് ഡേ ലീവ് തന്നു. ഇന്ത്യ ലോകകിരീടം നേടിയപ്പോള്‍ ആശംസയറിയിച്ചു. ഞാന്‍ ഒരിക്കല്‍ ബോസ്സിനോട് ഇന്ത്യയില്‍ വന്നിട്ടുണ്ടോന്ന് ചോദിച്ചപ്പോള്‍ 'വലിയൊരു ആഗ്രഹമാണ്, ഒരിക്കല്‍ തീര്‍ച്ചയായും വരും' എന്നാണ് പറഞ്ഞത്.
മറ്റൊരു പാകിസ്താനി സ്നേഹിതന്‍ ശരിക്കും ഡല്‍ഹിക്കാരനാണ്, വിഭജനകാലത്ത് അവന്റെ പൂര്‍വികര്‍ പാകിസ്ഥനില്‍ കുടിയേറി. ഇപ്പൊ അടുത്ത് നാല് ദിവസം ഡല്‍ഹിയില്‍ പോയി താമസിച്ചവിവരം വളരെ സന്തോഷത്തോടെയാണ് പറഞ്ഞത്. നാല് ദിവസം പോലീസ് സ്റ്റേഷനില്‍ പോയി ഒപ്പിടേണ്ടി വന്നാലും ഉപ്പയുടെ നാട്ടില്‍ നാല് ദിവസം കഴിയാന്‍ പറ്റിയല്ലോ എന്ന് അവന്‍ സന്തോഷത്തോടെ പറഞ്ഞു'

പോസ്റ്റ് അസ്സലായി മാഷേ...

pushpamgad kechery പറഞ്ഞു...

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കഥകള്‍ക്കിടയില്‍ നിന്നും സ്നേഹത്തിന്റെയും സൌഹാര്‍ദത്തിന്റെയും ചില നല്ല വരികള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞതില്‍ അഭിനന്ദനങ്ങള്‍ ...
ചരിത്രം കറുപ്പ് പുരണ്ടിട്ടുണ്ടെങ്കില്‍ അതിനെ കൂടുതല്‍ കറുപ്പിക്കാന്‍ ആണ് എന്നും ശ്രമങ്ങള്‍ !
ഇടക്കൊക്കെ ഇങ്ങനെ ചില ചിന്തകള്‍ പ്രത്യാശയുടെ വഴിവിളക്കുകള്‍ ആയി മാറാറുണ്ട് .
ആശംസകള്‍ .....

രമേശ്‌ അരൂര്‍ പറഞ്ഞു...

ഗള്‍ഫില്‍ ജീവിക്കുന്ന സുഹൃത്തുക്കള്‍ക്ക് അനുഭവത്തിന്റെ ബലത്തിലുള്ള അഭിപ്രായങ്ങള്‍ കാണും ..അത് തന്നെയാണ് നിങ്ങളില്‍ പലരും ഇവിടെ കുറിച്ചിടുന്നത് ..പക്ഷെ നാട്ടിലുള്ള സുഹൃത്തുക്കളുടെ അഭിപ്രായമാണ് ഞാന്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത് ...മനസ്സില്‍ പതിഞ്ഞു പോയ വെറുപ്പിന്റെ കറുപ്പ് വീണ പാടുകള്‍ മായ്ക്കാന്‍ അവര്‍ക്ക് കഴിയുമോ ?

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

നല്ല പോസ്റ്റ്....നല്ല അവതരണം.
ഇവിടെ എനിക്കുമുണ്ട് പാക്കിസ്ഥാനി കൂട്ടുകാര്‍.
എപ്പോഴും വളരെ സ്നേഹത്തോടെയേ പെരുമാറിയിട്ടുള്ളൂ...

ശ്രീക്കുട്ടന്‍ പറഞ്ഞു...

രണ്ടുരാജ്യങ്ങളും വിഭജിക്കപ്പെടാതെ ഏകരാജ്യമായി നിലനിന്നിരുന്നുവെങ്കില്‍..ആര്‍ക്കൊക്കെയോ വേണ്ടി ചാവാനും കൊല്ലാനും വിധിക്കപ്പെട്ടവര്‍...മനസ്സുകളില്‍ നിറയെ വിഷം കുത്തിവയ്ക്കപ്പെട്ട് ശത്രുതാമനോഭാവത്തോടെ നോക്കുന്നവര്‍....മാറണം...നന്നാവണം....അഭിനന്ദനങ്ങള്‍ രമേശേട്ടാ....

ശ്രീ പറഞ്ഞു...

പകയും വിദ്വേഷവും വെറുപ്പുമെല്ലാം മാറ്റിവച്ച് ഇരു രാജ്യങ്ങളും ഒരു പോലെ പരസ്പരം സ്നേഹത്തോടെ കഴിയുന്ന ഒരു ഭാവി കാലം നമുക്ക് സ്വപ്നം കാണാം. ആ സ്വപ്നം സഫലമാകട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കാം.

പോസ്റ്റ് നന്നായി, മാഷേ

Typist | എഴുത്തുകാരി പറഞ്ഞു...

വളരെ നല്ല പോസറ്റ്. എനിക്കു പാക്കിസ്ഥാൻകാരെ ആരേയും പരിചയമില്ല. സന്തോഷം തോന്നുന്നു ഇതു വായിച്ചിട്ടു്.

തെച്ചിക്കോടന്‍ പറഞ്ഞു...

രമേഷ്ജി ഉദ്ദേശിച്ചപോലെ നാട്ടിലെ ആള്‍ക്കാര്‍ക്ക് ചില ധാരണകള്‍ തിരുത്താന്‍ ഉപകരിക്കും ഈ പോസ്റ്റ്‌.

അധികാരം കയ്യാളുന്നവര്‍ക്ക് തങ്ങളുടെ കെടുകാര്യസ്ഥത മറച്ചുവെക്കാന്‍ ദേശീയത പോലെ അപകടകരമായ മറ്റൊരു ആയുധമില്ല, അതിനു ശത്രുത നിലനില്‍ക്കണം, അത് ഇരു രാജ്യങ്ങളിലും സമര്‍ത്ഥമായി ഉപയോഗിക്കുന്നു.

നല്ല ലേഖനത്തിനു നന്ദി.

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

നമ്മില്‍ പാക് വിരോധം കുത്തി നിറയ്ക്കുന്നത് മാധ്യമങ്ങളും ഭരണാധികാരികളും ചേര്‍ന്നല്ലേ...?

എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ഒരു പാക്കി ആണ്.ഇവിടെയുള്ള ഇന്ത്യന്‍ സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട്, എന്തിനാ അവളോട്‌ അധികം കൂട്ടു കൂടുന്നത് എന്ന്‌, അവള്‍ ഒരു പാക്കി അല്ലേ എന്ന്‌......പക്ഷേ,എനിക്കൊരാവശ്യം വന്നാല്‍, ആദ്യം ഓടിയെത്തുക ആ കൂട്ടുകാരിയാണ്‌.ഇന്ത്യന്‍ സുഹൃത്തുക്കള്‍ , പ്രത്യേകിച്ച് മലയാളികള്‍ ഫോണിലൂടെ വിളിച്ചു തിരക്കായിരുന്നു എന്നാവും എപ്പോഴും പറയുക.

ഏതു രാജ്യക്കാരായാലും സ്നേഹമുള്ളവര്‍ക്ക് അതിനെ കഴിയൂ എപ്പോഴും.... അല്ലാത്തവര്‍ക്ക് തമ്മില്‍ വെറുപ്പും വിദ്വേഷവും മാത്രം!

കാര്‍ഗില്‍ യുദ്ധസമയത്ത് അതിര്‍ത്തിക്കപ്പുറം ആര്‍മിക്കാരനായ എന്റെ സഹോദരനെ പുതപ്പിട്ടു മൂടി സംരക്ഷിച്ചതും ഭക്ഷണം കൊടുത്ത് ആരുമറിയാതെ അതിര്‍ത്തി കടത്തി വിട്ടതും പാക് സഹോദന്‍ തന്നെ...

വളരെ നല്ല പോസ്റ്റ് രമേശ്‌.... ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന പോസ്റ്റ് കാലികവും തന്നെ...

Sulfi Manalvayal പറഞ്ഞു...

മലയാളി സുഹൂര്‍ത്തക്കളെ പോലെ തന്നെ അടുത്ത പാകിസ്ഥാനി സുഹൂര്‍ത്തുക്കളുള്ള ആളാണ് ഞാനും.
ഇന്ത്യ ക്രിക്കറ്റ് ലോക കപ്പ് ജയിച്ചപ്പോള്‍ എനിക്ക് കിട്ടിയ ആദ്യ ആശംസകള്‍ ഇവരുടേതായിരുന്നു.
അല്ലെങ്കിലും പരംബരാഗതമായി നാം സൂക്ഷിച്ചു വെച്ചിരിക്കുന്ന ഈ പകയുടെ കണ്ണി ഇനിയെങ്കിലും ഒന്ന് മാറ്റിക്കൂടെ.
ന്യൂന പക്ഷം ചെയ്തു കൂട്ടുന്ന ചെയ്തികള്‍ക്ക് അവരെ പഴിച്ചിറ്റെന്ത് കാര്യം.
നല്ല പോസ്റ്റ്.

jyo പറഞ്ഞു...

എനിക്ക് ഇവിടെ ഒരു പാക്കിസ്ഥാനി കൂട്ടുകാരിയെ കിട്ടി.ഞാന്‍ അവരുടെ വീട്ടില്‍ പോകുകയും അവരുടെ സത്ക്കാരങ്ങളില്‍ പങ്കു കൊള്ളുകയും ചെയ്തു.പിന്നീട് ഞാന്‍ ക്ഷണിച്ചപ്പോള്‍ നിരാകരിച്ചു.അവര്‍ ഹിന്ദുവിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കില്ലെന്ന്!!!!എങ്ങിനെയാണ് വിദ്യാഭ്യാസമുണ്ടായിട്ട് പോലും ഇത്ര സങ്കുചിത മനോഭാവം പുലര്‍ത്തുന്നത്.എന്നെ വളരെ ചിന്തിപ്പിച്ച പുസ്തകങ്ങളാണ്-Not without My Daughter ഉം,A thousand Splendid Sunsഉം-എത്ര മാത്രം യാഥാസ്ഥിതികരാണ് പല മുസ്ലിം രാജ്യങ്ങളും.

Akbar പറഞ്ഞു...

ഈ പോസ്റ്റ് കാണാന്‍ വൈകി രമേശ്‌ ജി. താങ്കളിലെ നല്ല മനുഷ്യനെ ഇവിടെ കാണാം. മനുഷ്യന്‍ എന്ന മാനദണ്ഡത്തിനു മുന്‍‌തൂക്കം നല്‍കി നല്ല മനുഷ്യരാവാന്‍ എല്ലാവര്ക്കും കഴിയട്ടെ. ജാതി ദേശ മത വര്‍ഗ്ഗ വര്‍ണ്ണ വൈജാത്യങ്ങല്‍ക്കപ്പുപ്പുറം മാനവികതയെ ഉര്‍ത്തിപ്പിടിക്കുന്ന നല്ല ചിന്തകള്‍ ഉണ്ടാവട്ടെ.

ഇനി കളിയെപ്പറ്റി പറയാം. ഇന്ത്യ-പാക്കിസ്ഥാന്‍ കളി നടക്കുമ്പോള്‍ ഞാന് അല്‍പം ആവേശം മറ്റു കളികളെക്കാള്‍ കാണിക്കാറുണ്ട്. അതിനു ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് അപ്പുറം ഒന്നും ഇല്ല. ഒരു പ്രാദേശിക മത്സരം നടക്കുമ്പോള്‍ ദേശീയ മത്സരത്തെക്കാള്‍ വാശി ഉണ്ടാകില്ലേ. അതായത് ഏറ്റവും അടുത്ത പ്രദേശങ്ങള്‍ തമ്മില്‍ മത്സരിക്കുംബോഴായിരിക്കും കൂടുതല്‍ കാണാന്‍ താല്പര്യം. ഇതും അങ്ങിനെ കൂട്ടിയാല്‍ മതി എന്നാണു എനിക്ക് തോന്നുന്നത്.

ലേഖനം നന്നായി രമേശ്‌ ജി. താങ്കള്‍ ഉയര്‍ത്തിയ ചിന്തകളും.

anupama പറഞ്ഞു...

പ്രിയപ്പെട്ട രമേശ്‌,

ഒരു മനോഹര സുപ്രഭാതം!

ആദ്യമായാണ്‌ ഇവിടെ...

മേരാ ഭാരത മഹാന്‍ ഹൈ!

നമയുടെയും സ്നേഹത്തിന്റെയും വരികള്‍ ശാന്തി പ്രദാനം ചെയ്യട്ടെ...

ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,

ഐശ്വര്യപൂര്‍ണമായ വിഷു ആശംസകള്‍...

സസ്നേഹം,

അനു

രമേശ്‌ അരൂര്‍ പറഞ്ഞു...

അനുപമേ എന്തെ വരുവാന്‍ വൈകീ :) സാരമില്ല വൈകിയാണെങ്കിലും വന്നുവല്ലോ :) മേരാ ഭാരതും മഹാന്‍ ഹായ് !!
എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും വിഷു ആശംസകള്‍ ...വിലക്കൂടുതല്‍ ആയതുകൊണ്ട് പടക്കങ്ങള്‍ കുറച്ചു വാങ്ങി പൊട്ടിച്ചു കളഞ്ഞാല്‍ മതി ...:) കുട്ടികള്‍ക്കൊപ്പം കുടുംബങ്ങളിലെ എല്ലാവര്ക്കും സന്തോഷം പങ്കിടാന്‍ ഈ വിഷു അവസരം ഒരുക്കട്ടെ :) ആശംസകള്‍ ,,,,)

Anya പറഞ്ഞു...

Have a nice week-end !!!

അന്യ

:-)

സ്വപ്നസഖി പറഞ്ഞു...

വളരുന്ന സാഹചര്യമാണ് ഒരു വ്യക്തിയെ നല്ലതോ ചീത്തയോ ആക്കുന്നത്. പാകിസ്ഥാനിളെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറാനുപകരിക്കുന്ന പോസ്റ്റ്. എന്തിനു പാക്? നമ്മുടെ കൊച്ചുകണ്ണൂരില്‍ പോലും, സഹോദരന്മാരെ പോലെ കഴിയേണ്ടവര്‍ തമ്മില്‍ വെട്ടിമുറിയും,കൊലയും നടക്കുന്നുണ്ടെങ്കിലും, സ്നേഹവും, കാരുണ്യമുള്ളവരും അവിടെ ജീവിക്കുന്നില്ലേ....

സ്വപ്നസഖി എഴുത്തു നിര്‍ത്തിയില്ല. തിരക്കുകാരണം അല്പകാലത്തേക്കു മാറിനില്‍ക്കേണ്ടി വന്നതാ. വിഷു ആശംസകള്‍ !

വി.കെ.ബാലകൃഷണന്‍ പറഞ്ഞു...

ഞാന്‍ വി.കെ.ബാലകൃഷ്ണന്‍. ബൂലോകത്ത് ഞാനൊരു ബാലന്‍. ബൂലോകക്കളി കളിക്കാന്‍ എന്നെയും കൂട്ടുമോ കൂട്ടരേ?

SHAHANA പറഞ്ഞു...

നല്ല പോസ്റ്റ്‌... ഇവിടെ ഇന്ത്യയും പാകിസ്ഥാനെയും നിങ്ങള്‍ പരാമര്‍ശിച്ചെങ്കിലും ലോകത്തെ നാം നോക്കി കാണുമ്പോള്‍ അതിന്റെ മഹത്വം കാണണമെങ്കില്‍ നാം തുറന്നു പിടിച്ച കണ്ണും ചെവിയും ഉപയോഗിക്കണം എന്ന് തന്നെ വേണം പറയാന്‍... ഇവിടെ ഹിന്ദു മുസ്ലിം ഭീകരത എന്നൊന്നില്ല... കുറെ ഭീകരന്മാര്‍ അവരുടെ സ്വയം ഉന്നമനത്തിനും നിലനില്‍പ്പിനും വേണ്ടി ഭീകരത ഉണ്ടാക്കുന്നു... അതാണ്‌ സത്യം.... അല്ലെങ്കില്‍ അത് മാത്രമാണ് സത്യം... അത് മനസിലാക്കുമ്പോള്‍ ഇവിടെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും പാഴ്സിയും സിക്കും എല്ലാം ഒരു മതക്കാരന്‍ തന്നെ... മനുഷ്യന്‍ എന്ന മതം .....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍