2011, ഏപ്രിൽ 21, വ്യാഴാഴ്‌ച

മഴപെയ്ത രാത്രിയില്‍ നനഞ്ഞു വന്ന അതിഥികള്‍ ..

കാലം തെറ്റി പെയ്ത മഴയില്‍ നനഞ്ഞ ഒരു സന്ധ്യയിലാണ് ആ കുടുംബം ബോട്ട് ജെട്ടിക്കടുത്തുള്ള പ്രിമിയം ലോഡ്ജിനു മുന്നില്‍ ഓട്ടോ റിക്ഷയില്‍ വന്നിറങ്ങിയത്.

അവര്‍ നാല് പേരുണ്ടായിരുന്നു. 
നാല്പതു  വയസു തോന്നിക്കുന്ന കുടുംബ നാഥന്‍. കുലീനത്വം തുളുമ്പുന്ന സുന്ദരിയായ ഭാര്യ. ഓമനകളായ രണ്ടു കുട്ടികള്‍. പത്തു വയസു തോന്നിക്കുന്ന ആണും അഞ്ചു വയസുള്ള പെണ്‍കുട്ടിയും .
ഓട്ടോ റിക്ഷയില്‍ നിന്ന് മുന്ന് പേരും ചേര്‍ന്ന് താങ്ങിയാണ് യുവതിയെ സ്വീകരണ മുറിയിലേക്ക് കൊണ്ട് വന്നത്. വാടിത്തളര്‍ന്ന ഒരു ചെമ്പനീര്‍ പൂവ് പോലെ പരിക്ഷീണയായിരുന്നു അവള്‍. കൌണ്ടറില്‍ നിന്ന് പതിമൂന്നാം നമ്പര്‍ മുറിയുടെ താക്കോല്‍ വാങ്ങി അവര്‍ക്കൊപ്പം പിരിയന്‍ ഗോവണി കയറി വഴികാട്ടിയായി നടന്നു കൃഷ്ണേട്ടന്‍.

ലഗേജ് എന്ന് പറയാന്‍ കാര്യമായി ഒന്നുമില്ലായിരുന്നു അവര്‍ക്ക്. മുണ്ടും ഷര്‍ട്ടും ധരിച്ച ഗൃഹ നാഥന്റെ കയ്യില്‍ ഒരു സ്യുട്ട് കേസ് മാത്രം.കൊ ക്കോ കോളയുടെ പൊട്ടിക്കാത്ത ഒരു വലിയ കുപ്പി നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചാണ് ആ അഞ്ചു വയസുകാരിയുടെ നില്‍പ്പ്.നഷ്ടപ്പെട്ടു പോയെന്നു കരുതിയ ഏതോ അമുല്യ വസ്തു തിരികെ കിട്ടിയ ഒരാഹ്ലാദ  മുണ്ട്  ആ മുഖത്ത്  ! 

തീരെ കുട്ടിത്തമില്ലാത്ത ഭാവമാണ് ആ ചെറുക്കന് ! വലുതാകുന്നതിനു മുന്നേ വളര്‍ച്ച മുറ്റിയ പോലുള്ള പ്രകൃതം.
മുറി തുറന്നു കിടക്കവിരികളിലെ ചുളിവുകള്‍ നിവര്‍ത്തിയിട്ട് അവരുടെ വാക്കുകള്‍ക്കായി കൃഷ്ണേട്ടന്‍ കാത്തു.അത്താഴത്തിനു ഫ്രൈഡ് റൈസും ചില്ലി ചിക്കനും ഐസ് ക്രീമും ഓര്‍ഡര്‍ ചെയ്തു അയാള്‍ മുറിയടച്ചു.
കിടക്കയിലേക്ക് മറിഞ്ഞ അമ്മയ്ക്കായി മകള്‍ ടി വി ഓണ്‍ ചെയ്തു. 

കൃത്യം നാല്‍പ്പത്തഞ്ചു മിനിട്ടിനു ശേഷം അവര്‍ക്കുള്ള ഭക്ഷണവുമായി കൃഷ്ണേട്ടന്‍ വാതിലില്‍ മുട്ടി..  വാതില്‍ തുറന്നത് ആ പയ്യനാണ്. മറ്റുള്ളവര്‍ പ്രാര്‍ത്ഥനയില്‍ ആണ്.പ്രാര്‍ത്ഥനയ്കിടയിലും കൊക്കകോളയുടെ ബോട്ടില്‍ ആ പെണ്കുട്ടി മാറോടു ചേര്‍ത്തു പിടിച്ചിരുന്നത് കൃഷ്ണേട്ടന്‍ ശ്രദ്ധിച്ചു.വീണ്ടും മുറി അടഞ്ഞു .
പതിവ് പോലെ കൊതുക് പടയുടെ ആക്രമണം രൂക്ഷമായ ആ രാത്രിയില്‍ കൃഷ്ണേട്ടന്‍ കിടക്കാനുള്ള വട്ടം കൂട്ടി.ഹോട്ടലിലെ വൈദ്യുതി വിളക്കുകള്‍ ഒന്നൊന്നായി കണ്ണടച്ചിരുന്നു.കായലോളങ്ങളെ തഴുകിയെത്തുന്ന കാറ്റിനു നഗര മാലിന്യങ്ങളുടെ മനം പിരട്ടുന്ന ഗന്ധം!

പതിമൂന്നാം നമ്പര്‍ മുറിക്കു സമീപമുള്ള കുടുസു മുറിയില്‍ കൃഷ്ണേട്ടന്‍ ഉറക്കവും കാത്തു കിടന്നു.കൊതുകുകള്‍ നിയന്ത്രിക്കുന്ന നഗര രാത്രികള്‍ താണ്ടുന്ന അയാളുടെ കണ്‍ തടങ്ങളില്‍ നാലഞ്ചു ദിവസത്തെ ഉറക്കമില്ലായ്മ ചെളിവെള്ളം പോലെ കെട്ടിക്കിടന്നിരുന്നു!

എങ്കിലും അയാളുടെ നോട്ടം പതിമൂന്നാം നമ്പര്‍ മുറിയുടെ അടഞ്ഞ വാതിലില്‍ തന്നെ ഉടക്കി കിടന്നു !  ഇടയ്ക്ക് തലയിണക്കീഴില് തിരുകി വച്ചിരുന്ന ബീഡി എടുത്തു തീ പകര്‍   ന്ന്   ആഞ്ഞു വലിച്ചു,.....

ശ്വാസ നാളത്തില്‍ ബീഡിപ്പുക കുരുങ്ങി.. നെഞ്ചു പറിയുന്ന ചുമ പുറത്തേക്ക് തെറിച്ചു.. രാത്രിക്കും വയസ്സായി തുടങ്ങിയിരുന്നു !

പതിമൂന്നാം നമ്പര്‍ മുറിക്കു പുറത്തു ലൈറ്റ് തെളിഞ്ഞിരിക്കുന്നു .വാതില്‍ പാളികളിലേക്ക് പറന്നു ചെന്ന അയാളുടെ കണ്ണുകള്‍     തിരികെ കണ്‍പോളകളിലേക്ക് ഓടികയറുന്നതിനിടയിലാണ് ആ ചെറുപ്പക്കാരന്‍ അങ്ങോട്ട്‌ വന്നത്. വാതില്‍ പാളികള്‍ പഴയ പടി അടഞ്ഞു കിടക്കുന്നു !പരിചിത ഭാവത്തോടെ അടുത്തുവന്നു അയാള്‍ സ്വയം പരിചയപ്പെടുത്തി :   "ഞാന്‍ ജോസഫ് ,"

ജോസഫിന്റെ വാക്കുകള്‍ക്കു റമ്മിന്റെ രൂക്ഷ ഗന്ധം ! ശ്വാസം മുട്ടിക്കുന്ന മറ്റെന്തോ നാറ്റവും അന്തരീക്ഷത്തില്‍ മുറ്റിനിന്നു!

"കൃഷ്ണേട്ടന് ഉറക്കം വരുന്നില്ല അല്ലേ ?" തന്റെപേര് അയാള്‍ കണ്ടു പിടിച്ചിരിക്കുന്നു! കൃഷ്ണേട്ടന്‍ അത്ഭുതം കൂറി അയാള്‍ക്കൊരു ബീഡി നീട്ടി.
"എനിക്കും ഉറക്കം വരുന്നില്ല ..എങ്കിലും ഉറങ്ങണം...അകത്തുള്ളത് എന്‍റെ ഭാര്യ കുഞ്ഞന്നയും മക്കള്‍ റാഫേലും, സൂസിയുമാണ് .അവര്‍ നേരത്തെ ഉറങ്ങി " 

മുറിയിലേക്ക് വിരല്‍ ചൂണ്ടി അയാള്‍ പറഞ്ഞു .

മുന്പെന്നും സംഭവിക്കാത്ത വിധം അപ്പോള്‍ കൃഷ്ണേട്ടന്റെ കണ്ണുകളിലേക്കു ഉറക്കത്തിന്റെ കിളിക്കൂട്ടങ്ങള്‍ പറന്നു വന്നു ! കിടക്കയിലേക്ക് കൃഷ്ണേട്ടന്‍ മറിയുമ്പോള്‍ ഉള്ളില്‍ നിന്നു മറ്റൊരു കൃഷ്ണേട്ടന്‍ ഉറക്കമുണര്‍ന്നു വന്നു മൂരി നിവര്‍ത്തി ! വാക്കുകള്‍ തേടി അപ്പോള്‍ ജോസഫ് മൌനത്തിന്റെ ആഴങ്ങളില്‍ മുങ്ങി നിവര്‍ന്നു!
*****************
ഭാഗം -2
വിശന്നു തുടങ്ങിയപ്പോള്‍ റാഫേല്‍ പതിവ് പോലെ അപ്പനെ കാണാന്‍ എത്തിയതാണ് കോഴിക്കടയില്‍..അന്ന് നല്ലതിരക്കായിരുന്നു.
കൂട്ടിനുള്ളില്‍ മരണത്തിലേക്കുള്ള ഊഴവും കാത്തു നൂറു കണക്കിന് കോഴികള്‍ ! കൊഴുത്ത ചോരയുടെയും കോഴിക്കാഷ്ടത്തിന്റെയും പശയും നനവുമുള്ള കശാപ്പു തറയില്‍ ചിതറിക്കിടക്കുന്ന കോഴിത്തലകളും,ചിറകുകളും! 

അപ്പന്‍ കരുണയില്ലാതെ കോഴിക്കൂട്ടങ്ങളെ കൊന്നൊടുക്കുകയാണ്  !   ആവശ്യക്കാരന്‍ കണ്ണ് വയ്ക്കുന്ന ഇരയെ ചിറകില്‍ കയര്‍ കൊരുത്തു തുലാസില്‍ വയ്ക്കുമ്പോള്‍ ഉയരുന്ന നിസ്സഹായമായ നിലവിളികള്‍!
ചിറകുകള്‍ മുകളിലേക്ക് കൂട്ടിപ്പിടിച്ചു കോഴികളുടെ മുതുകില്‍ അപ്പന്‍ പ്രഹരിക്കുംപോള്‍ കൊക്കിനുള്ളില്‍ നിന്നു തെറിക്കുന്ന ചോരപ്പൂവുകള്‍ അവന്റെ കുഞ്ഞു നെഞ്ചിനുള്ളിലേക്കാണ്  വീണത്‌! നിലത്തു വീണു വട്ടം ചുറ്റി അവ ചിറകടിച്ചു പറക്കുന്നത് മരണത്തിന്റെ വിദൂരമായ ആകാശത്തിലേക്ക്! 

റാഫേല്‍ സങ്കടത്തോടെ കണ്ണുകള്‍ പൊത്തി.വേണ്ടും കണ്ണ് തുറക്കുമ്പോള്‍ കോഴിക്കൂടിനു മേലെ മരണത്തിലേക്ക് രക്ഷപ്പെട്ട ആത്മാക്കളുടെ  ചിറകടി!
"റാഫേല്‍ നീ ഞങ്ങളെ ഓര്‍ത്ത്‌ കരയരുത് !   ഇപ്പോളാണ് ശരിയായ സ്വാതന്ത്ര്യത്തിന്റെ സുഖം ഞങ്ങള്‍ അറിയുന്നത്!"   കരയുന്ന റാഫെലിനെ നോക്കി കോഴികളുടെ ആത്മാക്കള്‍  വിളിച്ചു പറഞ്ഞു. പിന്നെ അവന്റെ വിറച്ച മറുപടിക്ക് കാത്തു നില്‍ക്കാതെ  മനുഷ്യന്റെ  ദുര നിറഞ്ഞ തീന്‍ മേശയിലേക്ക്  ജീര്‍ണത ബാധിക്കുന്ന  സ്വന്തം ജഡം ദാനം ചെയ്ത്  അവ പറന്നു പറന്നു പോയി !

ഇരുള്‍ വീണു തുടങ്ങിയ നേരത്ത് വേദനയുടെ കനം തൂങ്ങിയ മനസുമായി അവന്‍ വീട്ടിലേക്കു നടന്നു.വീട്ടില്‍ കുഞ്ഞന്നയും സൂസിക്കൊച്ചും കട്ടിലില്‍ ചാരിയിരുന്നു "ഓരിതള്‍ പൂവ്" സീരിയല്‍ കാണുകയാണ്.അമ്മയോടും അനിയത്തിയോടും ഒന്നും പറയാതെ
അവനും സീരിയല്‍ കാണാന്‍ ഇരുന്നു ! 
കോഴിക്കട പൂട്ടി അവരാച്ചന്‍ മുതലാളിയെ പണവും താക്കോലും ഏല്‍പ്പിച്ചു ജോസഫ് തല ചൊറിഞ്ഞു നിന്നു. കോഴി ചോരയും അഴുക്കും പുരണ്ട അയാളുടെ കയ്യിലേക്ക് മുതലാളി നൂറിന്റെയും അന്പതിന്റെയും ഓരോ നോട്ടുകള്‍ നീട്ടി.
മുഷിഞ്ഞു നാറിയ ആ വേഷത്തില്‍ തന്നെ ബിവറേജസ് കോര്‍പറെഷന്‍റെ മദ്യക്കടയിലെ തിരക്ക് പിടിച്ച ക്യുവിലേക്ക് അനേകം പതിവുകാരില്‍ ഒരാളായി അയാളും ചേര്‍ന്ന് നിന്നു.
മദ്യക്കടയുടെ പിന്നിലുള്ള അരുണ തിയറ്ററില്‍ അപ്പോള്‍ ഫസ്റ്റ് ഷോ തുടങ്ങിയിരുന്നു.കൊട്ടകയ്ക്കുള്ളിലെ വയസ്സന്‍ കോളാമ്പിയില്‍ നിന്നു വന്ന രജനീകാന്തിന്റെ തട്ട് പൊളിപ്പന്‍ ഡയലോഗുകള്‍ബിവറേജസ് ക്യുവിലെക്കും ലഹരി പോലെ പടര്‍ന്നു കയറുകയാണ്! 
തിയറ്ററിന്റെ അരികിലെ കാട് പിടിച്ച ഇടവഴിയിലിരുന്നു ഓ പി ആറിന്റെ ക്വാര്‍ടര്‍ കുപ്പിയിലുള്ള റം മുഴുവന്‍ വെള്ളം തൊടാതെ ജോസഫ് വിഴുങ്ങി! ഇട വഴിയിലെ ഇരുട്ടില്‍ അയാളെ പോലെ വേറെയും ജോസഫുമാര്‍ ഉണ്ടായിരുന്നു!

വിയര്‍ത്തുണങ്ങിയ ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സിസര്‍ ഫില്‍ടര്‍ കത്തിച്ചു വലിച്ചു പുക ഊതിവിട്ടു..പുകയില്‍ നോക്കിയിരിക്കെ അയാള്‍ക്ക്‌ തന്നോട് തന്നെ വെറുപ്പും ദേഷ്യവും തോന്നി! രോഷം നുരഞ്ഞു തീര്‍ന്നപ്പോള്‍ അരുണ തിയറ്ററിന്റെ വെള്ളി ത്തിരയില്‍ നിന്ന്  രജനീകാന്ത് ഇറങ്ങിപ്പോയിരുന്നു! 

കുഞ്ഞന്നയ്ക്ക് വേദനയില്ലാതെ ഉറങ്ങാനുള്ള ഗുളികയുടെ പുതിയ ബോട്ടില്‍ പോക്കറ്റില്‍ തന്നെയുണ്ടെന്ന് ഒരിക്കല്‍ കൂടി ഉറപ്പു വരുത്തി ആളൊഴിഞ്ഞ നാട്ടു വഴിയിലൂടെ ഇരുള്‍ പാളികള്‍ വകഞ്ഞു മാറ്റി ജോസെഫ് വീട്ടിലേക്കു നടക്കുമ്പോള്‍ തിയറ്ററില്‍ സെക്കന്റ് ഷോയ്കുള്ള ക്യു രൂപപ്പെട്ടിരുന്നു!

രാത്രി പത്തു കഴിഞ്ഞിട്ടും സൂസി ഉറങ്ങാതെ അപ്പനെ കാത്തിരിക്കുകയാണ്. ഒന്പതരയ്ക്കുള്ള കായംകുളം കൊച്ചുണ്ണി സീരിയലും കണ്ടതിനു ശേഷമാണ് ടീ വി ഓഫ് ചെയ്തു അമ്മച്ചിയും രാഫേലും ഉറങ്ങാന്‍ പോയത് കിടക്കാന്‍ അവളെ അവര്‍ വിളിച്ചെങ്കിലും പതിവുപോലെ അവള്‍ അപ്പനെക്കാത്തിരുന്നു! അപ്പന്‍ വരാതെ അവള്‍ക്കു ഉറക്കം വരാറില്ല.
അകലെ ഇരുട്ടില്‍ നിന്നു ഏതോ ഭ്രാന്തന്‍ പട്ടിയുടെ നിര്‍ത്താതെയുള്ള കുര കേള്‍ക്കാം!

"ഹോ ഈ അപ്പന്‍ ഒന്ന് വന്നിരുന്നെങ്കില്‍ "എന്ന് പറഞ്ഞു തീരുംപോളെയ്കും അതാ മുന്നില്‍ അപ്പന്‍! 
ഇരുളില്‍ നിന്നു കുരച്ചു ചാടി വരുന്ന തെരുവ് പട്ടികളെ അടിച്ചോടിക്കാന്‍ വഴിയിലെ വേലിയില്‍ നിന്നു ഒടിച്ചെടുത്ത ശീമ പത്തല്‍ ദൂരേക്ക്‌ വലിച്ചെറിഞ്ഞു "മോളെ സൂസ്സീ.."എന്ന് നീട്ടി വിളിച്ചു ജോസഫ് വീടിന്റെ ഉമ്മറത്തേക്ക് കയറി.
അവള്‍ ആകാംക്ഷയോടെ അപ്പന്റെ കൈകളിലേക്ക് നോക്കി , പിന്നെ ഇരുള്‍ കൂട് കൂട്ടിയ ഉറക്കമുറിയിലേക്ക് ഒരു വിതുമ്പലായി കയറിപോയി !

പുറത്തെ ഇരുളില്‍ അപ്പോളും ഭ്രാന്തു പിടിച്ച ആ നായയുടെ ഉച്ചത്തിലുള്ള കുര ഉയര്‍ന്നു കേട്ടു‌.
ഉറക്കത്തിന്റെ ആഴങ്ങളില്‍ നേര്‍ത്ത ചരട് പോലെ ഊര്‍ന്നിറങ്ങിയ കുഞ്ഞന്ന അപ്പോള്‍ സുഖദമായ ഒരു സ്വപ്നത്തിലായിരുന്നു! വെള്ളിച്ചിറകുകള്‍ വീശി പറക്കുന്ന കുതിരകള്‍ കെട്ടിയ ഒരു രഥത്തില്‍ അവള്‍ ആകാശ സഞ്ചാരം നടത്തുകയാണ് ! താഴേക്ക്‌ നോക്കിയാല്‍ ഭൂമിയുടെ സൌന്ദര്യം ഒന്നായി കാണാം!

താരുണ്യവതികളായ കന്യകമാരുടെ മാറിടം പോലെ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വത നിരകള്‍! അവരുടെ അരക്കെട്ടിനെ തഴുകുന്ന വെള്ളി അരഞ്ഞാണങ്ങള്‍ പോലെ ഒഴുകുന്ന നദികള്‍! സൂക്ഷിച്ചു നോക്കിയാല്‍ താന്‍ ജനിച്ചു വളര്‍ന്ന ഗ്രാമം കാണാം!

ഒന്ന് വേഗം കുറച്ചു താഴ്ന്നു പറക്കാന്‍ കുതിരകള്‍ക്ക്  ആജ്ഞ നല്‍കി    അവള്‍ താഴേക്കു നോക്കി.. ഇപ്പോള്‍ ഗ്രാമവും ,പള്ളിയും ,പള്ളിക്കൂടവും വ്യക്തമായി കാണാം! പള്ളിമേടയില്‍ മണികള്‍ താനേ മുഴങ്ങുന്നുണ്ട്!!ഓരോ മണി മുഴങ്ങുമ്പോളും മേടയില്‍ കൂട് കൂട്ടിയ അരിപ്രാവുകള്‍ പുറത്തേക്ക് പറക്കുകയും മേടയില്‍ തന്നെ ചെന്നിരുന്നു കുറുകുകയും ചെയ്യുന്നു !!
വിശുദ്ധന്‍ കാവല്‍ നില്‍ക്കുന്ന അള്‍ത്താരയില്‍  കുന്തിരിക്കം പുകയുന്നുണ്ട് ! 
കുന്തിരിക്ക പുകയേറ്റു കുര്‍ബാന കൂടാനെത്തിയ കാറ്റ് പള്ളിക്ക് വലം വച്ച്‌ സെമിത്തേരിയില്‍ എത്തിയപ്പോള്‍ ഒന്ന് നിന്നു! 

അവിടെ കല്ലറകള്‍ തുറന്നു കുഞ്ഞന്നയുടെ മരിച്ചു പോയ അപ്പന്‍ ശവപ്പെട്ടി കച്ചവടക്കാരന്‍ വറീതും അമ്മ മേരിപ്പെണ്ണും ഇരിക്കുന്നുണ്ടായിരുന്നു!
നാലഞ്ചാത്മാക്കള്‍ വേറെയും അവര്‍ക്ക് ചുറ്റും കൂടി നില്‍പ്പുണ്ട്!!

പതിവ് പോലെ വഴക്കിടുകയാണ് അപ്പനും അമ്മച്ചിയും! ഓര്‍മ വച്ച കാലം മുതല്‍ തുടങ്ങിയതാണ്‌ അവരുടെ ശണ്ഠ! പള്ളി പറമ്പിലെ ആറടി മണ്ണില്‍ ഒടുങ്ങിയിട്ടും തീര്‍ന്നിട്ടില്ല!   നാട്ടില്‍ എല്ലാവരാലും വെറുക്കപ്പെട്ടവന്‍  ആയിരുന്നു അപ്പന്‍!

കൂട്ട മരണങ്ങള്‍ ഉണ്ടാവാന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുന്ന പാപി!‍ കള്ള് കുടിച്ചു വഴിയില്‍ കിടക്കുകയും പെമ്പറന്നോരുടെ മെക്കിട്ടു കയറുകയും ചെയ്യുന്ന "കാലമാടന്‍".സഹികെടുമ്പോള്‍ അമ്മച്ചി അപ്പനെ "കാലമാടാ.."എന്നാണ് വിളിക്കുക!

പാപ്പച്ചനും അവര്‍ക്കൊപ്പമുണ്ട്! തല്ലു കൊള്ളി വരീതിന്റെ പാരമ്പര്യം നിലനിര്‍ത്തിയ മകന്‍!
നാട്ടിലെ ചട്ടമ്പി കൂട്ടങ്ങളുടെ നേതാവ്! രണ്ടു കൊല്ലം മുന്‍പ് ചന്തയിലെ അടിപിടിക്കിടയില്‍ ആരുടെയോ കത്തിമുനയില്‍ കുടുങ്ങി പള്ളിപറമ്പിലെ തെമ്മാടി കുഴിയില്‍ എത്തി അവനും! 
അവനെ ചൊല്ലിയാണ് അപ്പന്റെം അമ്മച്ചിയുടേം ഇന്നത്തെ വഴക്ക്!! ശണ്ഠ മുറുകിയിട്ടും ഒന്നിലും ഇടപെടാതെ അസ്വസ്ഥനായി ഇരിക്കുകയാണ് അവന്‍...

കുഞ്ഞന്നയ്ക്ക് സങ്കടം വന്നു!ഇറങ്ങി ചെന്ന് അവന്റെ വിളറിയ കവിളുകളില്‍ തലോടി ആശ്വസിപ്പിക്കാന്‍ തോന്നി അവള്‍ക്ക്..
കുതിരകള്‍ പിന്നെയും വേഗത്തില്‍ പറക്കാന്‍ തുടങ്ങി! ഇപ്പോള്‍ നാട്ടു വഴിയിലുടെ സൈക്കിള്‍ ചവിട്ടി വരുന്ന ജോസഫിനെ
കാണാം! എപ്പോളും കാണാറുള്ള ഒരു കള്ളചിരിയുണ്ട് ആ മുഖത്തു! സെന്റ്‌:പോള്‍ ഓര്‍ഫനേജിലെ കുപ്പത്തൊട്ടിക്കരികെ വൃത്തികെട്ട ഒരു പഴന്തുണി ക്കെട്ട് പോലെ ആരൊ വലിച്ചെറിഞ്ഞതാണ് ചോര കുഞ്ഞായിരുന്ന അവനെ ഉറുമ്പ്‌ കടിയേറ്റു അവന്റെ കിളുന്നു ശരീരം ചുവന്നു തിണര്‍ത്തിരുന്നു !

പള്ളിമേടയില്‍ ബൈബിള്‍ വായനയ്ക്കിടയിലാണ് മോറിസ് അച്ഛന്‍ അവന്റെ കരച്ചില്‍ കേട്ടത്,, ,അച്ഛന്റെ നരച്ച താടിരോമങ്ങള്‍ ക്കിടയില്‍ കുഞ്ഞിക്കൈകള്‍ കൊണ്ട് പരതിക്കൊണ്ടിരുന്ന അവന്‍ ഉറക്കെയുറക്കെ കരഞ്ഞു കരഞ്ഞു വലുതായി!

പ്രഭാതങ്ങളില്‍ പൂന്തോട്ടത്തില്‍ നിന്നു ഇറുത്തെടുത്ത ഓരോ റോസാ പുവുകള്‍ അവന്‍ മോറിസ് അച്ഛന് സമ്മാനിക്കുമായിരുന്നു! യുവാവായി അനാഥാലയത്തിന് പുറത്തെ നിറം പിടിച്ച ലോകത്തിലേക്ക് ഇറങ്ങിയ അവനോടു അച്ഛന്‍ ഇടറിയ സ്വരത്തില്‍ പറഞ്ഞു: "ജോസഫ് നീ ലോകത്തിന്റെ വെളിച്ചമാകണം ..."

പുറത്ത് അവന്റെ കൈ പിടിക്കാന്‍ കുഞ്ഞന്ന അക്ഷമയോടെ കാത്തു നില്‍പ്പുണ്ടായിരുന്നു!അവര്‍     തെരുവിലൂടെ പരസ്പരം കൈകള്‍ കോര്‍ത്ത്‌  ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ അലിഞ്ഞു ചേരുമ്പോള്‍ അനാഥാലയത്തിന്റെ മട്ടുപ്പാവില്‍ നിന്നു മോറിസ് അച്ഛന്‍ കൈകള്‍ വീശുന്നുണ്ടായിരുന്നു!! പിന്നെ ലോഹയുടെ പോക്കറ്റില്‍ നിന്നു തൂവാല എടുത്തു കണ്ണുകള്‍ അമര്‍ത്തി തുടച്ചു മുറിക്കുള്ളിലേക്ക് കയറിപോയി!

പറന്നു തളര്‍ന്ന കുതിരകള്‍ പെട്ടെന്ന് താഴേക്കു വീണു!അവയുടെ വെള്ളിച്ചിറകുകളില്‍ നിന്നു കൊഴുത്ത രക്തം വാര്‍ന്നു വീണു കൊണ്ടെയിരുന്നു..!! കൂര്‍ത്ത പാറ കെട്ടുകളിലെക്കാണ് കുഞ്ഞന്ന തെറിച്ചു വീണത്‌! നുറുങ്ങി പോയ അവളുടെ
അസ്ഥികളിലും മജ്ജയിലും രക്ത ദാഹികളായ അട്ടകളെ പോലെ വേദന അരിച്ചു നടന്നു!!

കുഞ്ഞന്നയുടെ വീഴ്ച കണ്ടു ജോസഫ് ക്രുശിതനെ പോലെ വിലപിച്ചു!അയാളുടെ ശിരസില്‍ ആഴത്തില്‍ പതിഞ്ഞ മുള്മുടിയില്‍ നിന്നു ഉതിര്‍ന്നു വീണ ചോരത്തുള്ളികള്‍ കുഞ്ഞന്നയുടെ കരിഞ്ഞുണങ്ങിയ മാറിലുടെ ഒഴുകി കൃഷ്ണേട്ടന്റെ ഉള്ത്തടത്തില്‍ വീണു നീറി പുകഞ്ഞു!

ഉഷ്ണത്തില്‍ പുകഞ്ഞു വിയര്‍ത്തു കൃഷ്ണേട്ടന്‍ പിടഞ്ഞുണര്ന്നപ്പോള്‍ പടിഞ്ഞാറെ കായലില്‍ നിന്നു തണുത്ത ഒരു കാറ്റ് വീശി! പ്രിമിയം ലോഡ്ജിന്റെ ഇട നാഴിയിലൂടെ പതിമൂന്നാം നമ്പര്‍ മുറിയും കടന്നു ആ കാറ്റ് കൃഷ്ണേട്ടനെ തഴുകി കടന്നു പോയി . 

അയാള്‍ വീണ്ടും ഒരു ബീഡിക്കു തീ കൊളുത്തി.
പതിമുന്നാം നമ്പര്‍ മുറി അപ്പോളും അടഞ്ഞു കിടക്കുകയാണ്!അവര്‍ക്കായി കാത്തു നില്‍കാതെ അയാള്‍ ഹോട്ടലിലെ ആഴ്ച ഡ്യുട്ടി ‍ പൂര്‍ത്തിയാക്കി പുറത്തേക്കിറങ്ങി..
തിങ്കളാഴ്ച പുലര്‍ച്ചെ വഴിയോരത്തെ തട്ടുകടയില്‍ കടുപ്പത്തിലൊരു ചായ കുടിച്ചിരിക്കുമ്പോള്‍ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ട്  അയാള്‍ ഞെട്ടി..!!

"ബോട്ട് ജെട്ടിക്കടുത്തുള്ള ലോഡ്ജു മുറിയില്‍ നാലംഗ കുടുംബം ആത്മ ഹത്യ ചെയ്ത നിലയില്‍' തലക്കെട്ട്‌ വായിച്ചപ്പോള്‍ തന്നെ കൃഷ്ണേട്ടന്റെ കണ്ണുകളില്‍ ഇരുട്ട് കയറി!.

വിരസങ്ങളായ രാപ്പകലുകളുടെ തനിയാവര്‍ത്തനം നിറഞ്ഞ ഒരു രാത്രിയില്‍ പ്രിമിയം ലോഡ്ജിലെ തന്‍റെ മാളത്തില്‍ ചുരുണ്ട് കൂടാന്‍ ഒരുങ്ങുകയായിരുന്നു കൃഷ്ണേട്ടന്‍..അപ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു..പുറത്ത് ഓട്ടോ റിക്ഷയുടെ ശബ്ദം; 

റിസപ്ഷനില്‍ നിന്നു നീണ്ട മണിയൊച്ച കേട്ടാണ് അയാള്‍ താഴേക്കിറങ്ങിയത്.അവിടെ മഴയില്‍ നനഞ്ഞു കുളിച്ച ഒരു കുടുംബം.

"കൃഷ്ണേട്ടാ "എന്ന് വിളിച്ചു മന്ദഹാസം വിടര്‍ത്തുന്ന മുഖവുമായി ജോസഫ്!! പെയ്തു തോരാത്ത മഴ പോലെ കുഞ്ഞന്നയും രാഫെലും സൂസിയും അയാളോട് ഒട്ടി നിന്നിരുന്നു.
        ________________________________________________________________
 
വര  : കാര്‍ട്ടൂണിസ്റ്റ്  ശത്രു   

105 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

രമേശ്‌ അരൂര്‍ പറഞ്ഞു...

മുന്‍പ് പ്രസിദ്ധീകരിച്ച കഥയാണ്‌ ...രണ്ടു ഭാഗമാക്കിയാല്‍ തുടര്‍ച്ചയുടെ രസം പോകും എന്നതിനാല്‍ ഒരുമിച്ചു പോസ്റ്റുന്നു ..

ചെറുവാടി പറഞ്ഞു...

നന്നായിട്ടുണ്ട് രമേശ്‌ ജീ.
കഥയായാലും ദുരന്തങ്ങള്‍ അറിയുന്നത് സങ്കടം തന്നെ.
പക്ഷെ കഥ പറഞ്ഞ രീതി ഇഷ്ടായി.
അഭിനന്ദനങ്ങള്‍

moideen angadimugar പറഞ്ഞു...

കഥ വായിച്ചുകഴിഞ്ഞപ്പോൾ ഇതിലെ ചില കഥാപാത്രങ്ങളെ എവിടെയോ വെച്ചു കണ്ടുമറന്നതു പോലെ.ഒരുപക്ഷേ അതു വെറും തോന്നലാവാം.എങ്കിലും അത് കഥാകാരന്റെ വിജയം തന്നെയാണ്.
കഥ ഇഷ്ടമായി.അഭിനന്ദനങ്ങൾ

രമേശ്‌ അരൂര്‍ പറഞ്ഞു...

മനുഷ്യ പുത്രന്മാരുടെ പീഡാനുഭവങ്ങള്‍ നിറഞ്ഞ പെസഹയും ദുഃഖ വെള്ളിയും കടന്ന് പ്രത്യാശയുടെ ഈസ്റ്റര്‍ വരുന്നു ..ഇതെന്റെ ഈസ്റ്റര്‍ പോസ്റ്റാണ് ..ഫാന്റസിയും ജീവിത യാഥാര്‍ത്യങ്ങളും കൂടി ക്കുഴഞ്ഞ ഒരു പരീക്ഷണം ..മൊയ്തീന്‍ പറഞ്ഞത് പോലെ ഈ കഥയിലുള്ളവരെ നമുക്ക് പരിചയം തോന്നാം ..കാരണം ഈ ജോസഫും ,കുഞ്ഞന്നയും ,കൃഷ്ണേട്ടനും എല്ലാം നമുക്കിടയില്‍ ജീവിക്കുന്നവര്‍ തന്നെയാണ് .

എല്ലാവര്ക്കും എന്റെ ഈസ്റ്റര്‍ ആശംസകള്‍ :)

ente lokam പറഞ്ഞു...

കൊള്ളാം ..സങ്കല്പങ്ങ്ളിലൂടെ യാധര്ത്യതിലെക്കുള്ള
യാത്ര .ഒരു തിരിച്ചു പോക്ക് പോലെ ഉള്ള എഴുത്തിന്റെ രീതി
വളരെ മനോഹരം ....അഭിന്ദനങ്ങള്‍ രമേഷ്ജി ...കഥയിലും
ആ ramesh touch കവിത്വം കാണാം കേട്ടോ ...

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

വേദനിപ്പിക്കുന്ന ജീവിത യാഥാര്‍ത്യങ്ങള്‍ , വായന തീരുമ്പോള്‍ ഇവരൊക്കെ നമ്മുടെ ചുറ്റുവട്ടത്തുള്ളവര്‍ തന്നെയല്ലേ എന്ന്‌ തോന്നിപ്പോകുന്നു.... പീഡാനുഭവങ്ങളിലൂടെ കടന്നു പോകുന്നവര്‍... സൂസിയുടെ പ്രതീക്ഷയാര്‍ന്ന മുഖം ഒക്കെ മനസിനെ അലോസരപ്പെടുത്തുന്നും ഉണ്ട്.
കഥ നന്നായി രമേശ്‌.കഥ മാത്രമായിരുന്നെങ്കില്‍ എന്നും ആശിച്ചു പോകുന്നു.....

Lipi Ranju പറഞ്ഞു...

അപ്പൊ അവരല്ലേ മരിച്ചത് ? അതോ ജോസഫും കുടുംബവും
വീണ്ടും വന്നു എന്നത് കൃഷ്ണേട്ടന്‍റെ തോന്നലായിരുന്നോ!!!
ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ .... ):
എന്‍റെ കുഴപ്പമാ... ഞാന്‍ ഒന്നൂടെ വായിച്ചു നോക്കട്ടെ... :)

എന്‍റെയും ഈസ്റ്റര്‍ ആശംസകള്‍... :)

രമേശ്‌ അരൂര്‍ പറഞ്ഞു...

ലിപീ ... ഫാന്റസി ഫാന്റസി ...:)

ഷമീര്‍ തളിക്കുളം പറഞ്ഞു...

ഓരോ കാഥാപാത്രവും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു എന്നൊരു ഒരു തോന്നല്‍, അല്ല തോന്നലല്ല... സത്യമായിട്ടും അങ്ങിനെത്തന്നെയാണ്. നൊമ്പരമാനെങ്കിലും കഥ ഇഷ്ടായി, പറഞ്ഞ രീതിയും.

ishaqh ഇസ്‌ഹാക് പറഞ്ഞു...

മന്ദഹാസം വിടര്‍ത്തുന്ന മുഖവുമായി ജോസഫ്!! പെയ്തു തോരാത്ത മഴ പോലെ കുഞ്ഞന്നയും രാഫെലും സൂസിയും.. ആദ്യാന്തം നിറഞ്ഞു നില്‍ക്കുന്ന കൃഷ്ണേട്ടനും!!
നൊമ്പരം ബാക്കിയാ‍ക്കിത്തീരുന്ന ശൈലീവിശേഷത്തില്‍ രമേശ്ജിയുടെ കാവ്യാംശം.! ഇല്ലസ്ട്രേഷന്‍ കല്പനകള്‍ക്ക് ആക്കംതന്നു..!

Ranjith Chemmad / ചെമ്മാടന്‍ പറഞ്ഞു...

നന്നായി പറഞ്ഞു...
നന്ദി.. നല്ല വായന തന്നതിന്‌

AMBUJAKSHAN NAIR പറഞ്ഞു...

good

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു പറഞ്ഞു...

വായിക്കാന്‍ തുടങ്ങിയപ്പോഴേ എനിക്ക് തോന്നി ഒരു കൂട്ടആത്മഹത്യയിലേയ്ക്കാണ് അത് പോകുന്നതെന്ന് . കൊക്കക്കോള, ഫ്രൈഡ് റൈസ്, ചില്ലി ചിക്കന്‍....അവസാനത്തെ അത്താഴം. നാന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍!! ഒരു അഭിപ്രായമുള്ളത്, 50 വയസ്സുള്ള ജോസഫിനെ ചെറുപ്പക്കാരന്‍ എന്ന് വിശേഷിപ്പിക്കണമായിരുന്നോ? അതോ അതെന്റെ ചിന്തയുടെ കുഴപ്പമാണോ? :-)

ശ്രീക്കുട്ടന്‍ പറഞ്ഞു...

കഥ നന്നായിരുന്നു രമേശേട്ടാ. പക്ഷേ പതിമൂന്നാം നമ്പര്‍ റൂം എന്ന വാക്ക് ഒരുപാടാവര്‍ത്തിച്ചത് മടുപ്പിച്ചു.

Jazmikkutty പറഞ്ഞു...

രമേശ്സാര്‍,മുഖസ്തുതി പറയുകയല്ല..എത്ര നന്നായി എഴുതിയിരിക്കുന്നു..ഓരോ വാക്കുകളും,കൃത്യമായി അളന്നു മുറിച്ചു കഥയെ അതി മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.വിഷയത്തിന് പുതുമയില്ലെങ്കില്‍ പോലും അവതരണ രീതി കൊണ്ട് പുത്തന്‍ അനുഭവമായി തോന്നി. അറുക്കുന്ന കോഴികളെ കുറിച്ചും,പരേതാത്മാക്കളെ കുറിച്ചും,എണ്ണിയെണ്ണി പറയുന്നില്ല ഒക്കെ വളരെ നന്നായിരിക്കുന്നു.അഭിനന്ദനങ്ങള്‍...

comiccola / കോമിക്കോള പറഞ്ഞു...

നല്ല കഥ, നന്നായി അവതരിപിച്ചു...,
ആശംസകള്‍....

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

മികച്ച അവതരണം. ഫന്റസികഥ എന്നു വേണ്ടായിരുന്നു.
കഥ എങ്ങിനെയുമാകാമല്ലോ. വായിക്കുമ്പോള്‍ തന്നെ
അതിന്റെ തലം വ്യക്തമാണു്.

OAB/ഒഎബി പറഞ്ഞു...

കൊക്കകോളയുടെ ബോട്ടില്‍ ആ പെണ്കുട്ടി മാറോടു ചേര്‍ത്തതും ഫ്രൈഡ് റൈസും ചില്ലി ചിക്കനും ഐസ് ക്രീമും പതിമൂന്നാം നമ്പര്‍ മുറിയും ഒരാത്മഹത്യയുടെ എല്ലാ തയ്യാറെടുപ്പും കഥയില്‍ ആദ്യമേ ദര്‍ശിച്ചു. ഒരു സ്വപ്ന സവാരിയി കൂടി എളുപ്പത്തില്‍ കഥ പറഞ്ഞ രീതി എനിക്കിഷ്ടമായി.

ഹാഷിക്ക് പറഞ്ഞു...

ഒരു കയ്യില്‍ കൊക്ക കോളയും മറു കയ്യില്‍ റമ്മും പിടിച്ചു വരുന്ന ആര്‍ക്കും ലോഡ്ജില്‍ മുറി കൊടുക്കാന്‍ പാടില്ലാത്ത കാലമാണ്... കഴിക്കാന്‍ ഫ്രൈഡ്‌ റൈസ്‌ കൂടി ചോദിച്ചാല്‍ അപ്പോള്‍ പോലീസില്‍ വിവരം അറിയിക്കണം.....!!!! ലിപി പറഞ്ഞത് പോലെ കുറച്ചു കണ്‍ഫ്യൂഷന്‍ ആയെങ്കിലും നല്ല ഒരു വായന ആയിരുന്നു... ആ വിനയന്‍ മോഡല്‍ ഫാന്റസി ഇല്ലായിരുന്നേല്‍ കുറച്ചു കൂടി നന്നാകുമായിരുന്നു എന്ന് തോന്നി.......

Villagemaan പറഞ്ഞു...

നല്ല കഥ ആയിരുന്നു കേട്ടോ.
കോള എന്നൊക്കെ പറഞ്ഞു വന്നപ്പോള്‍ പലതും തെറ്റിദ്ധരിച്ചു !
എന്തായാലും ജോസെഫിനു ഒന്നും പറ്റിയില്ലല്ലോ...ഭാഗ്യം !
പിന്നെ ആ ചിത്രത്തിന് ഒരു സ്പെഷ്യല്‍ അഭിനന്ദനം !

ചാണ്ടിക്കുഞ്ഞ് പറഞ്ഞു...

ആദ്യം ഡീസന്റ് അവലോകനം:
ആദ്യം തന്നെ തോന്നിയിരുന്നു...ഇതൊരു കൂട്ടആത്മഹത്യയിലേക്കാണ് നീങ്ങുന്നതെന്ന്...പക്ഷെ, ഫ്ലാഷ് ബാക്കില്‍ കഥ പറഞ്ഞത് വളരെ നന്നായി....ഒരു ചോദ്യം ബാക്കി...എന്തിനായിരിക്കും അവര്‍ അങ്ങനെ ചെയ്തത്...

"റാഫേല്‍ നീ ഞങ്ങളെ ഓര്‍ത്ത്‌ കരയരുത് ! ഇപ്പോളാണ് ശരിയായ സ്വാതന്ത്ര്യത്തിന്റെ സുഖം ഞങ്ങള്‍ അറിയുന്നത്!", എത്ര അര്‍ത്ഥവത്തായ വാക്യം...പിടിച്ചിരുത്തി ചിന്തിപ്പിച്ചു....

ഇനി ചാണ്ടി സ്റ്റൈല്‍ കൂതറ അവലോകനം:
"താരുണ്യവതികളായ കന്യകമാരുടെ മാറിടം പോലെ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വത നിരകള്‍! അവരുടെ അരക്കെട്ടിനെ തഴുകുന്ന വെള്ളി അരഞ്ഞാണങ്ങള്‍ പോലെ ഒഴുകുന്ന നദികള്‍!"

കിണറുകളെയും,കുളങ്ങളെയും പറ്റി കൂടി പറയാമായിരുന്നു...

മുകിൽ പറഞ്ഞു...

എഴുത്തിന്റെ രീതി മനോഹരം. നല്ല അവതരണം....
അഭിന്ദനങ്ങള്‍.

മുല്ല പറഞ്ഞു...

ഒരു ആത്മഹത്യയുടെ മണം അടിച്ചിരുന്നു ആദ്യമേ..പിന്നെ ഒരു കണ്‍ഫ്യൂഷന്‍ എനിക്കുമുണ്ട്. ആദ്യം പറഞ്ഞത് അന്‍പത് വയസ്സു തോന്നിക്കുന്ന കുടുംബനാഥന്‍.പിന്നെ കൃഷ്ണെട്ടന്റെ മുന്നില്‍ വന്നത് ഒരു ചെറുപ്പക്കാരന്‍!! അന്‍പത് വയസ്സായാല്‍ വയസ്സായീന്നൊന്നും എനിക്ക് അഭിപ്രായമില്ല,മനസ്സിനു പ്രായം ബാധിക്കാത്തിടത്തോളം.എന്നാലും ഒരു പൊരുത്തക്കേട് പോലെ..
അല്ലേലും കഥയില്‍ ചോദ്യമില്ലല്ലോ അല്ലേ..എല്ലാം മായ!!!

ആശംസകളോടേ

Anya പറഞ്ഞു...

Very touching story :(
This family needs urgently help !!
You have written it really excited ...

( Write more
your imagination is overwhelming ;)

Jefu Jailaf പറഞ്ഞു...

വായന കഴിഞ്ഞപ്പോള്‍ ഈ കൃഷ്ണേട്ടന്‍ ഞാനാണോ എന്ന് തോന്നി.. ഞാന്‍ ആസ്വദിച്ചു ശരിക്കും ..

pushpamgad kechery പറഞ്ഞു...

കിടിലന്‍ കഥ തന്നെ .
ഫാന്റസി നന്നായി പൊലിപ്പിച്ചു !
കൃഷ്ണേട്ടനും ജോസഫും മനസ്സില്‍ ഒട്ടി നില്‍ക്കുന്നു !
അഭിനന്ദനങ്ങള്‍ .........

ismail chemmad പറഞ്ഞു...

ഇഷ്ടമായി നൂറുവട്ടം ...എല്ലാ ആശംസകളും
ഈ പ്രൊഫൈല്‍ ഫോട്ടോയില്‍ പ്രായം കുറഞ്ഞു വരികയാണല്ലോ ..

ശ്രീനാഥന്‍ പറഞ്ഞു...

ഏതാണ് സത്യം, ഏതു മിഥ്യ എന്ന സംശയത്തിലായിരുന്നു ഞാൻ. എങ്കിലും സത്യം ദുരന്തമാക്യിരിക്കുമല്ലോ, ജോസഫിന്റെ കുടുംബവും കോഴികളെ പോലെ ദുരന്തത്തിലേക്കു തന്നെയാവണം വഴുതിവീണത്. കുഞ്ഞന്നയുടെ സ്വപ്നവും സ്വർഗ്ഗത്തിൽ നിന്ന് നരകത്തിലേക്ക് മൂക്കു കുത്തി വീഴുന്നു. ഇരുണ്ട ഒരു സൌന്ദര്യത്തിൽ നിന്ന് പ്രത്യാശയിലേക്ക് അവസാനവരികൾ എത്തുന്ന പോലെ തോന്നി. നല്ല കഥ, അഭിനന്ദനം.

രമേശ്‌ അരൂര്‍ പറഞ്ഞു...

@ഷാബു: ഈ കഥയില്‍ കൂട്ട ആത്മഹത്യയുടെ മണം ആദ്യമേ അടിച്ചു ..
കഥയില്‍ ജോസഫും കുടുംബവും ആത്മഹത്യ ചെയ്തതായി ഞാന്‍ ഒരിടത്തും പ്രസ്താവിച്ചിട്ടില്ല .ഒരു പത്ര വാര്‍ത്ത യില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തതായി കൃഷ്ണേട്ടന്‍ വായിച്ചു തെറ്റി ദ്ധരിക്കുന്നുണ്ട് ,,വായനക്കാരില്‍ ചിലരെ പോലെ !
എന്നാല്‍ ജോസഫും കുടുംബവും ആശ്വാസത്തിന്റെ ഇളം തെന്നല്‍ പോലെ മറ്റൊരു മഴ നനഞ്ഞ സന്ധ്യയില്‍ ലോഡ്ജിലേക്ക് മന്ദഹാസം പൊഴിച്ച് കടന്നു വന്നത് കൃഷേട്ടന്‍ കണ്ടിട്ടും വായനക്കാര്‍ എന്തെ കാണാതെ പോയി ..?
@മുല്ല,ഷാബു: ജോസഫിന്റെ പ്രായം പറഞ്ഞു വഴക്കിടേണ്ട ..രണ്ടു പേരില്‍ നിന്നും അഞ്ചു വയസു വീതം എടുത്തു ഞാന്‍ ജോസഫിനെ ചെറുപ്പം ആക്കിയിട്ടുണ്ട് ...പോരെ ?:)

ആസാദ്‌ പറഞ്ഞു...

വളരെ മനോഹരമായി പറഞ്ഞ കഥ, വായനയുടെ പല തലങ്ങളിലെകും കൊണ്ട് പോയി. ആ കുടുംബം മരണത്തിന്റെ തുരുത്തിലേക്ക് കുടിയേറി പാര്‍ക്കാന്‍ വന്നവരാണെന്ന് ആദ്യമേ തോന്നിയെങ്കിലും വായനയില്‍ മറ്റു പലതും കടന്നു വന്നു. കൊള്ളാം.. ആശംസകള്‍.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

റിസപ്ഷനില്‍ നിന്നു നീണ്ട മണിയൊച്ച കേട്ടാണ് അയാള്‍ താഴേക്കിറങ്ങിയത്.അവിടെ മഴയില്‍ നനഞ്ഞു കുളിച്ച ഒരു കുടുംബം..
മറ്റൊരു ദുരന്തകഥയിലേക്കുള്ള വാതിലായി പതിമൂന്നാം നമ്പര്‍ മുറി വീണ്ടും തുറക്കപ്പെടുന്ന രംഗത്തോടെ കഥയവസാനിപ്പിച്ചത് വളരെയിഷ്ടപ്പെട്ടു."പതിമൂന്നാം നമ്പറിന്റെ" കാവല്‍ക്കാരനും കാഴ്ച്ചക്കാരനുമാകുന്ന കൃഷ്ണേട്ടനെന്ന കഥാപാത്രം വളരെ ശക്തം.

രമേശ്‌ അരൂര്‍ പറഞ്ഞു...

നന്ദി ! നന്ദി !
------------------------
@ചെറുവാടി:സാഹിത്യവും കഥയും എല്ലാം ജീവിതത്തിന്റെ നേര്‍ക്ക്‌ പിടിക്കുന്ന ഒരു കണ്ണാടി ആവണം എന്നാണു എന്റെ പക്ഷം ..അതില്‍ എല്ലാം തെളിയും ..സന്തോഷം ,ദുരന്തം ,വേദന ,ചിരി ,,എല്ലാം ,,വളരെ നന്ദി .
@എന്റെ ലോകം :വിന്‍സന്റെ എപ്പോളും കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുന്നതില്‍ ഒത്തിരി സന്തോഷം .
@കുഞ്ഞൂസ് & ഷമീര്‍ ചെറു വാടി :കഥയും ജീവിതവും ഒന്നായി മാറുന്ന അപൂര്‍വ്വം ചില നിമിഷങ്ങളില്‍ ഒന്നാണ് ഇത് .അത് ഉള്‍ക്കൊണ്ടു വായിച്ചു എന്നത് സന്തോഷിപ്പിക്കുന്നു .
@ഇസഹാക്ക് ,രഞ്ജിത്ത് ചെമ്മാട് ,അംബു ജാക്ഷന്‍ :വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി ..:)

സ്വപ്നസഖി പറഞ്ഞു...

നല്ല അവതരണം. നിത്യസംഭവങ്ങളായിത്തീര്‍ന്നിരിക്കുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ .


എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍

രമേശ്‌ അരൂര്‍ പറഞ്ഞു...

നന്ദി ! നന്ദി !
------------------------
@ശ്രീക്കുട്ടന്‍ പതിമൂന്നാം നമ്പര്‍ മുറിക്കുള്ള ദോഷം അതോടെ തീരട്ടെ :)
@ജാസ്മിക്കുട്ടീ : ഒത്തിരി പുകഴ്ത്തി പറയുന്നതിന് പകരം ആ ലോട്ടറി അടിച്ച കാശ് ഞാന്‍ ചോദിച്ചത് ഇങ്ങു കൊണ്ടുവാ ..:)
@ജയിംസ് സണ്ണി പാറ്റൂര്‍ :ബ്ലോഗ്‌ അല്ലെ സര്‍ ഫാന്റസി കഥ എന്നെഴുതിയില്ലെങ്കില്‍ ചിലര്‍ പിന്നെയും എന്തെങ്കിലും വിചാരിക്കും ..:) അഭിപ്രായത്തിന് നന്ദി ,
@ഓ എ ബി :ഹാഷിക് : മരണത്തിന്റെ മണം മുന്‍ ധാരണയോടെ സമീപിക്കുമ്പോള്‍ മാത്രം അടിക്കുന്നതാണ് ..അതുപേക്ഷിച്ചു വായിച്ചാല്‍ ചിലപ്പോള്‍ ശരിയാകും .ഫാന്ടസിയാണ് ഈ കഥയുടെ പ്രത്യകത ..അതില്ലെങ്കില്‍ എല്ലാം നോര്‍മല്‍ :)
@വില്ലേജ് മാന്‍ :ഞാന്‍ അവരെ രക്ഷിച്ചു ശശീ ..നന്ദി ..:)
@ചാണ്ടിക്കുഞ്ഞ് :കുറുക്കന്റെ കണ്ണ് എപ്പോളും കൂഴിക്കൂട്ടില്‍ ആണല്ലോ അല്ലെ ...ആഗ്രഹിക്കുന്നത് പോലെ കുളവും കിണറും ഒക്കെ കുഴിക്കണം എന്ന് എനിക്കും തോന്നാറുണ്ട് .പക്ഷെ നമ്മളൊക്കെ ഇത്തിരി ഡീസന്റ് ആയി പോയില്ലേ ചാണ്ടീ ..:)
@Anya
Thank you for your nice comment :)
@ജെഫു ജിലാഫ് .പുഷ്പാങ്ങദ് ,വളരെ നന്ദി നല്ലവാക്കുകള്‍ക്ക് ..
@ ശ്രീനാഥന്‍ : കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം ,ഫാന്റസിയും റിയാലിറ്റിയും കൂട്ടി കലര്‍ത്തിയുള്ള ഒരു ട്രീറ്റ് മെന്റ് ആണ് ഈ കഥയില്‍ മാഷേ ..ജീവിതം തന്നെ ഭ്രമാത്മകമായി തീരുന്ന ചില നിമിഷങ്ങളില്‍ തോന്നുന്ന ചിന്തകള്‍ ....ഇപ്പോള്‍ തന്നെ ഗള്‍ഫില്‍ ജീവിക്കുന്നു എന്നത് രണ്ടു വര്ഷം കഴിഞ്ഞിട്ടും എനിക്ക് ഒരു സ്വപ്നം പോലെയാണ് തോന്നുന്നത് ...:)

SHANAVAS പറഞ്ഞു...

വളരെ നല്ല വായനാനുഭവം തന്ന കഥ.കുറച്ചു നേരത്തേക്കെങ്കിലും ഞാനും വേറെ ഏതോ ലോകത്ത് എത്തിയപോലെ.വല്ലപ്പോഴുമാണ് ഇങ്ങെനെ ഒരെണ്ണം വന്നു ഭവിക്കുന്നത്.ആശംസകള്‍.

രമേശ്‌ അരൂര്‍ പറഞ്ഞു...

നന്ദി :ഈ കഥയ്ക്കായി ചിത്രം വരച്ചിരിക്കുന്നത് പ്രശസ്ത കാര്‍ട്ടൂനിസ്റ്റും ആത്മ സുഹൃത്തുമായ ശ്രീമാന്‍ ശത്രു (ജയിംസ് ) ആണ് ,അദ്ദേഹത്തിനോടുള്ള സ്നേഹവും നന്ദിയും വാക്കുകളില്‍ ഒതുക്കാന്‍ പറ്റുന്നതല്ല :)

@സ്വപ്ന സഖി @ ഷാനവാസ് ഇക്ക :വളരെ സന്തോഷം ,,വായനയ്ക്കും അഭിപ്രായത്തിനും ,,:)

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

രമേശേട്ടാ...സൂപ്പര്‍
ചേട്ടന്റെ പോസ്റ്റുകളില്‍ എനിക്കിഷ്ടമായ പോസ്റ്റ്.
ആ സ്വപ്ന സവാരി മനോഹരമായിരുന്നു.
ആ ഭാഗം വായിച്ചപ്പോ പ്രാഞ്ചിയേട്ടനിലെ
ആദ്യ ഭാഗത്തെ കുറച്ച് സീന്‍സ് ഓര്‍മ്മ വന്നു.

ചന്തു നായര്‍ പറഞ്ഞു...

രമേശ്...ഇത്രക്ക് വേണമായിരുന്നോ ഭ്രമാത്മകത... മുകുന്ദന്റെ ‘രാവും പകലും’ എന്ന നോവൽ പോലെ അമിതമായ ഫാന്റസി ഈ കഥയിൽ കടന്ന് കൂടിയിട്ടുണ്ട്... പത്മരാജന്റെ ‘പ്രതിമയും രാജകുമാരിയും” പോലെയങ്കിലും ആയിരുന്നെങ്കിൽ( ഫാന്റസീതലം) .. എന്ന് ആശിച്ചു പോയി..ഇത് കൃഷ്ണേട്ടന്റേയും, രമേശിന്റേയും ചിന്താധാര ആയിരുന്നൂ എന്ന് വായിച്ച എത്ര പേർ മനസ്സിലാക്കിക്കാണും. കമന്റിട്ട പലരും എഴുതിക്കണ്ടതു വായിച്ചില്ലേ? ജോസഫിന്റേയും, കുടുംബത്തിന്റേയും ആത്മഹത്യയാണ് കഥയുടെ സാരം എന്നവർ മൻസ്സിലാക്കിയിരിക്കുന്നൂ.. എന്നാൽ പാവം കഥാകാരൻ അവരെ ഒട്ട് കൊന്നിട്ടുമില്ലാ..സിംബലാക്കിയ 13 ആം നംബർ മുറിയും.കൊക്കോകോള യുടെ ബോട്ടിൽ പോലും അവരിൽ സംശയമുണർത്തിച്ചൂ.. മരിച്ചു കഴിഞ്ഞൂ എന്ന് വിചാരിച്ച ആ കുടുംബം ദാ പിറ്റേന്ന് കൃഷ്ണേട്ടന്റെ മുൻപിൽ വീണ്ടും ഉയർത്തെഴുന്നേറ്റ് വന്ന് നിൽക്കുമ്പോൾ.. വായനക്കാർക്ക് വീണ്ടും വട്ടാകുന്നൂ ( കഥകാരൻ പിറ്റേ ദിവസമാണെന്നു പറയുന്നില്ലാ- വിരസങ്ങളായ രാപ്പകലുകളുടെ തനിയാവര്ത്ത നം നിറഞ്ഞ...... ) കഥാ ഗതിയിൽ അമിതമായെത്തിയ ഫാന്റസി യാണ് വായനക്കാരെ വിഷമിപ്പിച്ചത്.. പിന്നെ കഥാഗതിയിലും വേഗതകൂടിപ്പോയി.... ലളിതമായ വാക്കുകളും, തത്വചിന്താപരമായ ചില നല്ല ആശയങ്ങൾ( "റാഫേല്‍ നീ ഞങ്ങളെ ഓര്ത്ത് ‌ കരയരുത് !) ഈ കഥക്ക് മുതൽക്കൂട്ടാണെങ്കിലും ഭ്രമാത്മകതയുടെ വേലിയേറ്റത്തിൽ രമേശ അരൂർ എന്ന നല്ല എഴുത്തുകാരനായ ചിന്തകനെ എനിക്കിതിൽ നഷ്ടപ്പെട്ടതായി തോന്നി..ഒരു പക്ഷേ ഇത് എന്റെ മാത്രം ചിന്തയായിരിക്കാം...കാരണം എനിക്ക് രമേശ് എന്ന എഴുത്തുകാരനെ അത്രക്ക് ബഹുമാനവും, സ്നേഹവുമാണ്... ഇതൊരു പരീക്ഷണ രചനയാണെങ്കിൽ ... ദയവായി പറഞ്ഞതിനെ മുഖവിലക്കെടുക്കരുതേ... ഒരു സത്യം കൂടെ പറയട്ടെ... സീത* ( സീതായനം) എന്ന എഴുത്തുകാരിയുടെ ‘ഗംഗയോട്’ എന്ന രചനക്ക് താങ്കൾ ഇട്ടകമന്റ് കണ്ടപ്പോൾ ഞാൻ യഥാർത്തത്തിൽ മനസ്സാ നമിച്ചു പോയി രമേശിനെ..അതിന് ഞാനും ഒരു കമന്റിട്ടിട്ടുണ്ട്.. ഇത് ഇവിടെ എടുത്തെഴുതാൻ കാരണം.. ആ പോസ്റ്റും അതിന് താങ്കൾ നൽകിയ കമന്റും ഇനിയും വായിക്കാത്തവർ ( രണ്ടും മഹത്തരം) അവിടെയെത്തിവായിക്കുവാൻ വേണ്ടിയാണ്..... രമേശിന്റെ രചനാ വൈഭവത്തെയല്ലാ മറിച്ച് ഈ കഥയുടെ രചനാ രീതിയെക്കുറിച്ചാണ് ഞാൻ എഴുതിയത്.. വിഷമകരമായ എന്തങ്കിലും ഈ അഭിപ്രായത്തിൽ വന്നിട്ടുണ്ടെങ്കിൽ സദയം എന്നോട് പൊറുക്കുക.... ചന്തുവേട്ടൻ

മാനവധ്വനി പറഞ്ഞു...

അവതരണ രീതി മികവുള്ളതായിരുന്നു...നല്ല ഒഴുക്കുണ്ടായിരുന്നു..പറഞ്ഞതു പോലെ രണ്ടു ഭാഗമാക്കിയിരുന്നെങ്കിൽ അതിന്റെ ഭംഗി നഷ്ടപ്പെടുമായിരുന്നു... ഭാവുകങ്ങൾ നേരുന്നു...
.

രമേശ്‌ അരൂര്‍ പറഞ്ഞു...

@ചന്തുവേട്ടന്‍ :ആഴത്തില്‍ ഉള്ള വായനയ്ക്കും വിശദമായ അഭിപ്രായത്തിനും നന്ദി ..സ്വപ്നം കാണുന്നവര്‍ ഏതളവു വരെ കാണണം എന്ന് പരിധി ഇല്ലല്ലോ ഏട്ടാ ..ഈ കഥാ തന്തുവും അങ്ങനെ ഭ്രമാത്മകതയിലൂടെ വികസിപ്പിച്ചെടുത്തതാണ്..
കഥ യുടെ എഴുത്തും വായനക്കാരന്റെ മനസിലാക്കലും രണ്ടും രണ്ടാണ് ...ഇവിടെ സുഹൃത്തുക്കള്‍ ആയതിനാല്‍ ചിലത് വിശദീകരിക്കുന്നു എന്നേയുള്ളൂ ..വായനക്കാര്‍ എങ്ങനെ വായിച്ചു അങ്ങനെയാണ് ആ കഥ അവരുടെ മനസ്സില്‍ വിരിയുന്നത് ..അത് ഞാന്‍ കണ്ടതോ എഴുതിയതോ ഒന്നുമായിരിക്കില്ല ..
ഞാന്‍ ഒരു സിനിമ കാണുന്നത് പോലെ കണ്ടും സ്വയം ആസ്വദിച്ചും ഒക്കെയാണ് ഈ കഥ എഴുതിയത് ..:)
സീതായനത്തിലെ കമന്റു ഞാന്‍ കണ്ടിരുന്നു ..ആ പോസ്റ്റിന്റെ ശക്തി കാരണമാണ് അത്തരം ഒരു അഭിപ്രായം ഞാനും എഴുതിപോയത് ..ക്രെഡിറ്റ് ആ പോസ്റ്റിനു തന്നെ ..:)

യൂസുഫ്പ പറഞ്ഞു...

ആഹ..ഇരുത്തം വന്ന എഴുത്ത്. ഇഷ്ടപ്പെട്ടു.

കൈതപ്പുഴ പറഞ്ഞു...

അളിയാ..
കഥ നന്നായിട്ടുണ്ട്...അഭിനന്ദനങ്ങള്‍...

പട്ടേപ്പാടം റാംജി പറഞ്ഞു...

ഇത്തരം മനസ്സിലാക്കലുകളിലെക്ക് ഇനിയും വളരേണ്ടിയിരിക്കുന്നു. ചില നേരുകളും ആ നേരുകളില്‍ തീരുമാനം എടുക്കാന്‍ കഴിയാതാവുമ്പോള്‍ ജീവിതം തന്നെ വെറുക്കപ്പെടുകയും ചെയ്യുന്നത് ഇന്ന് സാധാരണമാണ്. അപ്പോഴും ആ അവസാനത്തിലേക്ക്‌ എത്താന്‍ എന്തുറച്ച തീരുമാനം എടുത്താലും അവസാനിപ്പിക്കണോ വേണ്ടയോ എന്ന ചിന്ത വിടാതെ പിന്തുടരും.
കഥ പറഞ്ഞ രീതി വളരെ ഇഷ്ടപ്പെട്ടു.
ഒപ്പം എല്ലാവര്ക്കും പരിചിതമായ കഥാപാത്രങ്ങള്‍ കൂടി ആയപ്പോള്‍ കൂടുതല്‍ തെളിച്ചം കിട്ടി.

MyDreams പറഞ്ഞു...

രമേശ്‌ ,കഥയുടെ ,തുടക്കം നന്നായിര്‍ക്കുന്നു അതെ ടെമ്പോ തുടര്‍ന്നും കൊണ്ട് പോവാന്‍ സാധിച്ചോ ?
ചില ഇടങ്ങളില്‍ കഥ ഇഴഞ്ഞു നീങ്ങുന്നു ....പിന്നെ ക്ലൈമാക്സ്‌ എന്തോ മുന്‍കൂട്ടി കാണാന്‍ കഴിയുന്നു

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

രമേശ് ജി.. കഥ അടിപൊളി... ഞാന്‍ പറയാന്‍ വിചാരിച്ചതോക്കെ ഇവിടെ എല്ലാരും പറഞ്ഞു. കോഴിക്കടയെ പറ്റി പറഞ്ഞ ഭാഗത്ത് ശരിക്കും കോഴിക്കടയില്‍ നില്‍ക്കുന്ന ഒരു ഫീലിംഗ് തന്നെ കിട്ടി. അപ്പോ നിങ്ങള് ചോദിക്കും ബിവറേജസ് കോര്‍പറെഷന്‍റെ ക്യൂവില്‍ നിന്നപ്പോഴും ആ ഫീലിംഗ് തന്നെ കിട്ടിയോ? എന്ന്... അതുകൊണ്ട് ഇവിടെ ഇനി അധികം നില്‍ക്കുന്നില്ല... ആ തീയറ്ററിന്റെ സൈഡിലുള്ള ഇടവഴിയിലേക്ക് അങ്ങ മറിയിരിക്കട്ടെ...

ജിക്കു|Jikku പറഞ്ഞു...

ഇടയ്ക്കു അല്പം കുഴപ്പിച്ചെങ്കിലും വളരെ വ്യത്യസ്തമായ ഒരു വായനാനുഭവം ഇത് പകര്‍ന്നു നല്‍കി.
എനിക്കിതേ പറയാന്‍ കഴിയൂ "കഥയല്ലിതു ജീവിതം"

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

രമേശേ കഥ നന്നായിരിക്കുന്നു. എന്നാല്‍ എന്തൊക്കെയോ ഒരു പിശക്..
എന്‍റ തോന്നലായിരിക്കാം.അഭിനന്ദനങ്ങള്‍

രമേശ്‌ അരൂര്‍ പറഞ്ഞു...

@മാധവധ്വനി @യൂസുഫ്പ @കൈതപ്പുഴ :സന്തോഷം ..വളരെ നന്ദി ..:)
@MyDreams എന്താണ് ഈ കഥയുടെ മുന്‍കൂട്ടി കണ്ട ക്ലൈമാക്സ് എന്ന് പറഞ്ഞില്ലല്ലോ ...:) അവര്‍ ആത്മഹത്യ ചെയ്തെന്നോ ? ചെയ്തില്ലെന്നോ ? നല്ല അഭിപ്രായം പോലെ വിലപ്പെട്ടതാണ്‌ കാര്യ കാരണ സഹിതം ഉള്ള വിമര്‍ശനങ്ങളും ...എപ്പോളും സ്വാഗതം ..:)
@ഷബീര്‍ :ഞാനും അങ്ങോട്ട്‌ വരുന്നുണ്ടേ ,,ക്യുവില്‍ നില്‍ക്കാന്‍ എനിക്കും വയ്യ ..
@ജിക്കുljikku
കുഴഞ്ഞു പോയോ !! സാരല്യാട്ടോ അടുത്ത തവണ നമുക്ക് ശരിയാക്കാം ..:)
@ കുസുമം : ഭ്രാന്തന്‍ ഭാവനകളല്ലേ..വായിക്കുന്നവര്‍ക്ക് ചിലപ്പോള്‍ എല്ലാം ദഹിച്ചെന്നു വരില്ല ...ഇതും അങ്ങനെ കൂട്ടിയാല്‍ മതി ..നന്ദി ..സന്തോഷം തുറന്നു പറച്ചിലുകള്‍ക്ക് ...:)

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

രമേശ്‌ സര്‍ ...... എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു ....... എവിടെയൊക്കെയോ കണ്ടു മറന്ന കഥാ പത്രങ്ങള്‍ .....

jayanEvoor പറഞ്ഞു...

നൊമ്പരങ്ങളുടെ യാഥാർത്ഥ്യം!
വിമർശനങ്ങൾ ചെത്തിമിനുക്കലിനും മെച്ചപ്പെടുത്തലിനുമുള്ള അവസരങ്ങളായെടുക്കുക.
ആസംസകൾ!

khader patteppadam പറഞ്ഞു...

എന്തോ, കഥ എനിക്ക്‌ ക്ഷി പിടിച്ചു. മൂന്നു നാലു കൊല്ലം മുമ്പ്‌ എഴുതിയതാണെന്ന് തോന്നുന്നുവല്ലൊ. കായംകുളം കൊച്ചുണ്ണി സീരിയലിനെപ്പറ്റിയുള്ള പരാമര്‍ശമുള്ളതുകൊണ്ടാണ്‌ കാലനിര്‍ണ്ണയം നടത്താന്‍ കഴിഞ്ഞത്‌. തികച്ചും സാന്ദര്‍ഭികമായി പറയട്ടെ, ആ സീരിയലിണ്റ്റെ 'ടൈറ്റില്‍ സോങ്ങ്‌' ഈ എളിയവന്‍ എഴുതിയതാണ്‌.

lekshmi. lachu പറഞ്ഞു...

എല്ലാരും പറഞ്ഞു കഴിഞ്ഞു ...ഇനി ഇതില്‍കൂടുതല്‍ ഞാന്‍ എന്ത്
പറയാനാ..എനിക്കും ഇഷ്ടമായി.നന്നായിരിക്കുന്നു.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

മുമ്പെഴുതി പ്രസിദ്ധീകരിച്ചതാണെങ്കിലും ഞാനിതിപ്പോഴാണ് വായിക്കുന്നത് കേട്ടൊ ഭായ്
വായിക്കുന്നവരിൽ കുറച്ച് കൺഫ്യൂഷൻ ജനിപ്പിക്കുന്നാതരത്തിലാണല്ലൊ അവതരണം..

ajith പറഞ്ഞു...

വലിയ കാന്‍വാസ്, ഉയര്‍ന്ന തലത്തിലുള്ള ഫാന്റസി. കഥയെഴുത്തിലെ പുതിയൊരു സങ്കേതം പോലെ തോന്നി. ഇടയ്ക്ക് നിറുത്തുവാന്‍ കഴിയാത്ത തരത്തിലുള്ള ഒരു വായന സമ്മാനിച്ചു

അനില്‍കുമാര്‍ . സി.പി പറഞ്ഞു...

കഥ നന്നായി രമേശ്.
പക്ഷേ തുടക്കത്തിലേ ഇതിന്റെ അന്ത്യം എന്താണെന്ന് വായനക്കാരനു ഊഹിക്കാൻ കഴിയുന്നത് ഒരു പോരായ്മ തന്നെയായി.

സിദ്ധീക്ക.. പറഞ്ഞു...

വളരെ പരിചിതരായ കഥാപാത്രങ്ങള്‍ രമേഷ്‌ജീ, ഇഷ്ടമായി. ..കഥാകാരന്റെ രൂപമാറ്റവും ഇഷ്ടമായി ,ഒടുക്കത്തെ ഒരു ഗ്ലാമര്‍ ..

Salam പറഞ്ഞു...

മാര്‍ക്വേസ്‌ സ്പര്‍ശമുള്ള മാജിക്കല്‍ റിയലിസം കഥയെ സമ്പന്നവും പുതുമയുള്ളതുമാക്കി. ഇത്തരം കഥകളില്‍ വായനക്കാരന്‍ ചിലയിടങ്ങളില്‍ confused ആവുക പതിവ് ആണ്. ഞാനും ആയി. മധ്യഭാഗം കഴിയുന്നിടത്ത് കുറച്ചു rush ആവുന്നപോലെ തോന്നിയതൊഴിച്ചാല്‍ ഉയര്‍ന്ന നിലവാരമുള്ള നല്ല വായനാനുഭവമായി.

റോസാപൂക്കള്‍ പറഞ്ഞു...

രമേശ്‌ വളരെ നന്നായി പറഞ്ഞു.
വളരെ ഇഷ്ടപ്പെട്ടു.
രമേശിന്റെ ഓരോ കഥയും ഒന്നിനൊന്നു വ്യത്യസ്തം.
അഭിനന്ദനങ്ങള്‍

രമേശ്‌ അരൂര്‍ പറഞ്ഞു...

@അബ്ദുല്‍ ജബ്ബാര്‍ "വട്ട"പൊയില്‍:വായിച്ചു വട്ടായില്ല എന്നറിഞ്ഞതില്‍ സന്തോഷം :)
@ജയന്‍ ഏവൂര്‍ :വിമര്‍ശനം ഇല്ലെങ്കില്‍ പിന്നെന്തു ജീവിതം ..എല്ലാം നല്ലതിന് ..നന്ദി .നമസ്കാരം .
@ഖാദര്‍ പട്ടേപ്പാടം :കായംകുളം കൊച്ചുണ്ണി യുടെ ടൈറ്റില്‍ ഗാനം മാഷിന്റെ ആയിരുന്നല്ലേ ? നേരത്തെ നമ്മള്‍ പരിചയപ്പെടെണ്ടാതായിരുന്നു :(
@lachu @മുരളിമുകുന്ദന്‍ @അജിത്‌ ഏട്ടന്‍ എല്ലാവര്ക്കും നന്ദി ..അനില്‍ എല്ലാവരും അന്ത്യം ആദ്യമേ അറിഞ്ഞു എന്ന് പറയുന്നു ..എന്താണ് ആ അറിവ് എന്ന് ചോദിക്കുമ്പോള്‍ ആര്‍ക്കും മറുപടിയും ഇല്ല ..ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു ...നിങ്ങളൊക്കെ മണത്ത ആ അന്ത്യം എന്താണ് ????? അവര്‍ മരിച്ചെന്നോ ? മരിച്ചില്ലെന്നോ???..പറയൂ ..:)

രമേശ്‌ അരൂര്‍ പറഞ്ഞു...

@സിദ്ദിക്ക :വായന യ്ക്കും ,വാക്കുകള്‍ക്കും നന്ദി ..എന്റെ ഗ്ലാമറിന്റെ രഹസ്യം ചോദിക്കരുതേ ..:)
@സലാം : മാജിക്കല്‍ റിയലിസം ,സര്‍ റിയലിസം ഒക്കെ ഇവിടെ ചെലവാക്കാന്‍ വലിയ പാടാണ് സലാമേ ..സത്യത്തില്‍ ഈ രചനാ ശൈലി ക്ക് ഓസ്കാര്‍ വൈല്‍ ഡി നെയാണ് ഞാന്‍ മാതൃകയാക്കിയത് ..അദ്ദേഹത്തിന്‍റെ ഹാപ്പി പ്രിന്‍സ് എന്ന കഥ പറ്റുമെങ്കില്‍ ഒന്ന് വായിക്കുക ..മാജിക്കല്‍ റിയ ലിസ ത്തിന്റെയും ഫാന്റസിയുടെയും അത്ഭുത ലോകം... എന്നാല്‍ മനസിനെ ലോലവും ആര്‍ദ്രവും ആക്കുന്ന ആ മാന്ത്രിക സ്പര്‍ശം അറിയാന്‍ ആ ഒരൊറ്റ കഥ ധാരാളം !!
ഏതായാലും വിശദ വായനയ്ക്കും അഭിപ്രായത്തിനും നന്ദി ..:)
@റോസാ പൂക്കള്‍ :നന്ദി റോസിലി ..കഥ ഇഷ്ടപ്പെട്ടതില്‍ സന്തോഷം :)

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

നന്നായിട്ടുണ്ട് രമേശ്‌ ജീ. എന്‍റെയും ഈസ്റ്റര്‍ ആശംസകള്‍... :)

Shukoor പറഞ്ഞു...

ഈസ്റ്റര്‍ കഥ നന്നായിട്ടുണ്ട്.

>>>>>>"ബോട്ട് ജെട്ടിക്കടുത്തുള്ള ലോഡ്ജു മുറിയില്‍ നാലംഗ കുടുംബം ആത്മ ഹത്യ ചെയ്ത നിലയില്‍' തലക്കെട്ട്‌ വായിച്ചപ്പോള്‍,....."<<<<<

എന്ന പത്രക്കാരുടെ പൊട്ടത്തരം ഇനി എന്നാണാവോ ഒന്ന് നിര്‍ത്തുക. നാലംഗ കുടുംബം എവിടെ ആത്മഹത്യ ചെയ്യാന്‍. ഒന്നോ രണ്ടോ പേര്‍ ആത്മഹത്യ ചെയ്യുന്നു. ബാക്കിയുള്ളവരെ നിഷ്കരുണം കൊല്ലുന്നു എന്നതല്ലേ ശരി.

നികു കേച്ചേരി പറഞ്ഞു...

പ്രിയ രമേഷ്ജി...നിങ്ങൾ ഞങ്ങളെ ഓർത്ത് കരയരുത്.പച്ച മരത്തോട് നിങ്ങളിത് ചെയ്തപ്പോൾ ഉണക്കമരത്തോട് എന്തൊക്കെ ചെയ്യും എന്നാലോചിച്ച് കരയുക.(ബൈബിൾ - label:- തോന്നൽ..)

sheebarnair പറഞ്ഞു...

രമേഷ്ജി.....

സമാധി അടഞ്ഞ കഥന രീതിയെ എടുത്തുയര്‍ത്തി
എഴുത്ത് മേശയില്‍ നിലക്കുനിര്‍ത്തി...
കൊള്ളാം...
നന്നായിരിക്കുന്നു.

രമേശ്‌ അരൂര്‍ പറഞ്ഞു...

@നികു കേച്ചേരി : ഇത് ബൈബിള്‍ വചനം ആണോ ? എനിക്ക് പിടികിട്ടിയില്ല .."യരുശലേം പുത്രിമാരെ നിങ്ങള്‍ എന്നെ ഓര്‍ത്ത്‌ കരയരുതേ ..നിങ്ങളെയും നിങ്ങളുടെ സന്തതി പരംപരകളെയും ഓര്‍ത്ത്‌ കരയുവിന്‍ ..."എന്ന് പീഡാനുഭ യാത്രയ്ക്കിടയില്‍ യേശു തന്നെ പ്രതി കരഞ്ഞവരോട് പറഞ്ഞതായി ഞാന്‍ ബൈബിളില്‍ വായിച്ചിട്ടുണ്ട് ...
ഞാന്‍ പച്ചമരത്തിന് തീ പിടിപ്പിച്ചോ ? പറയൂ :)

mottamanoj പറഞ്ഞു...

പൊതുവേ ദുഃഖ കഥകള്‍ വയിക്കുനത് ഇഷ്മല്ല. അത് ജീവിതത്തിലെ സന്തോഷം കെടുത്തും എന്ന ചിന്താഗതികാരനനു ഞാന്‍ .

അവസാനം എന്താവും എന്ന് ആദ്യമേ മനസ്സിലായ പോലെ തോനി, എന്നിരുന്നാലും നല്ല ഭാഷ, നല്ല വായന സമ്മാനിചു.

ഉമാരാജീവ് പറഞ്ഞു...

ആകെ കണ്‍ഫ്യൂഷനായി , കമനെറ്റുകള്‍ കൂടെ വായിച്ചപ്പോളാണ് കാര്യം പിറ്റികിട്ടിയതു. സിനിമ്മക്കുള്ളിലെ സിനിമ പോലെ ആരുടെ എപ്പോളത്തെ ഓര്‍മ്മ്കള്‍ എന്നു മനസിലാക്കാന്‍ പ്രയാസപ്പെട്ടു........... ആശംസകള്‍

ശ്രീ പറഞ്ഞു...

നന്നായിട്ടുണ്ട്, മാഷേ

റീനി പറഞ്ഞു...

വായിച്ചു ‘മഴപെയ്തരാവില്‍ നനഞുവന്ന അതിഥികള്‍ ‘കൃഷ്ണേട്ടനെപ്പോലെ വായനക്കാരിലും ഒരു വിഭ്രാന്തി നിറക്കുന്നു. മുറിക്ക് 13 എന്ന നമ്പര്‍ കൊടുത്ത് കുടുംബം ആത്മഹത്യ ചെയ്തേക്കും എന്നൊരു ‘തോന്നല്‍ ‘ കഥാകൃത്ത് വായനക്കാരിലേക്ക് ആദ്യമേതന്നെ എറിയുകയാണോ?
ആശംസകള്‍ .

നസീര്‍ പാങ്ങോട് പറഞ്ഞു...

nallayezhutthukal..

അജ്ഞാതന്‍ പറഞ്ഞു...

വളരെ നന്നായി എഴുതി സങ്കടപ്പെടുത്തുന്ന കഥയെങ്കിലും എഴുത്ത് വളരെ ഇഷ്ട്ടായി..കഥാപാത്രങ്ങൾ നമുക്ക് ചുറ്റിലും ഉള്ള പോലെ എവിടെയൊക്കെയോ വച്ച് കണ്ട പോലെ .കൃഷ്ണേട്ടന്റെ അതെ മാനസീകവസ്ഥയിൽ ആയിരുന്നു ഞാനും.. ആശംസകൾ…

Manoraj പറഞ്ഞു...

ലിപിക്കുണ്ടായ ചെറിയ കണ്‍ഫ്യൂഷന്‍ എനിക്കുമില്ലാതില്ല. പക്ഷെ നല്ല നരേഷന്‍. ശരിക്കും നല്ല ഭാഷയും വിഷയം ആത്മഹത്യയോ ഭാര്യയേയും മക്കളേയും കൊല്ലല്ലോ ആവുമെന്ന് ഊഹിച്ചിരിന്നു. പക്ഷെ അങ്ങിനെ ഊഹം വന്നാലും കഥ കഥയല്ലാതാവാത്തത് കൊണ്ട്..അതിലെ കാമ്പിന് അതിലെ ഭാഷക്ക്.. നരേഷന് രമേശിന് അഭിനന്ദനങ്ങള്‍.

കെ.എം. റഷീദ് പറഞ്ഞു...

രണ്ടു ഭാഗങ്ങളും മടുപ്പില്ലാതെ
ആകാംഷയോടെ വായിച്ചു .
ഒരു ചെറിയ പരിഭവം മാത്രം പറയട്ടെ
കഥാ തന്തു പലരൂപത്തില്‍ പലരും
കധായാക്കിയിട്ടുണ്ട്.

ജീവി കരിവെള്ളൂര്‍ പറഞ്ഞു...

പതിമൂന്നാം നമ്പര്‍ മുറിയും മഴയും രാത്രിയും കൃഷ്ണേട്ടന്റെ സംശയദൃഷ്ടിയും സംഭവ്യമായ ദുരന്തത്തിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ , സാധാരണ പത്രവാര്‍ത്തപോലെ ഒരു കൊലപാതകമോ ആത്മഹത്യയോ ഒക്കെ പ്രതീക്ഷിച്ച് സ്വപ്നയാത്ര തൂടര്‍ന്ന് അവസാനം സ്വപ്നവും യാഥാര്‍ത്ഥ്യവും തിരിച്ചറിയാതെ ഞെട്ടിയുണര്‍ന്നപ്പോഴേക്കും കഥയും കഴിഞ്ഞു . ഒട്ടും മുഷിയാതെ വായിക്കാവുന്ന അവതരണം .

അപ്പോ അമ്പതു വയസ്സുള്ള ചെറുപ്പക്കാരന് പത്തു വയസ്സ് കുറച്ചു കൊടുത്തതാ അല്ലേ . കുറച്ചൂടെ കുറക്കാമായിരുന്നു (എന്റെ വയസ്സീന്നു കുറയ്ക്കണ്ടാട്ടോ)!

രമേശ്‌ അരൂര്‍ പറഞ്ഞു...

@ഷീബ
@mottamanoj
@ഉമാരാജീവ്
@ശ്രീ
@റീനി
@നസീര്‍ പാങ്ങോട്
@ഉമ്മു അമ്മാര്‍
@Manoraj
@കെ.എം. റഷീദ്
@ജീവി കരിവെള്ളൂര്‍
എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി :)

Vayady പറഞ്ഞു...

ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരേടുപോലെ..
സ്വപ്നവും, യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന ഒരു വ്യത്യസ്തമായ കഥ. താന്‍ കണ്ടത് സ്വപ്‌നമാണോ, സത്യമാണോ എന്ന് ആലോചിക്കുന്നിടത്ത് കഥ അവസാനിക്കുന്നു. അസ്സലായിട്ടുണ്ട്. ആശംസകള്‍.

സീത* പറഞ്ഞു...

വായനയിൽ മാത്രായിരുന്നു മനസ്സ്..ശരിക്കും അവർക്കൊപ്പം ജീവിക്കുകയായിരുന്നു..ആ കോഴിക്കടേൽ കോഴികളെ കൊല്ലുന്നത് കണ്മുന്നിൽ കണ്ട പോലെ തോന്നി...റാഫേലിനെ പോലെ കണ്ണു പൊത്താൻ തോന്നിപ്പോയിന്നു പറയാം...കണ്ണീരൊഴുക്കുന്ന കഥ പറഞ്ഞുവെങ്കിലും ഒടുവിൽ കൃഷ്ണേട്ടന്റെ മുന്നിൽ അവരെ എത്തിച്ചപ്പോ ആശ്വാസമായി...നന്നായി രമേശേട്ടാ...

അസീസ്‌ പറഞ്ഞു...

വായിച്ചു ,
നല്ല കഥ.ഇഷ്ടപ്പെട്ടു.

നന്ദു | naNdu | നന്ദു പറഞ്ഞു...

എഴുത്തിന്റെ ശൈലിക്കു മുന്നില്‍ പ്രണാമം.
ഇഷ്ടമായി മാഷെ, യാഥാര്‍ത്ഥ്യവും മായക്കാഴ്ചകളും ഇഴപിരിച്ചെടുക്കാനാവത്തവിധമുള്ള എഴുത്ത്. അഭിനന്ദനങ്ങള്‍, ആശംസകള്‍ !!!

അനുരാഗ് പറഞ്ഞു...

നല്ല വായന തന്നതിന്‌ നന്ദി!

രമേശ്‌ അരൂര്‍ പറഞ്ഞു...

@വായാടി :വരവിനും വായനയ്ക്കും നന്ദി>
@സീത :നെറ്റ് ശരിയായല്ലോ ..ഹാവൂ ,ഇനി തുടങ്ങിക്കോ ..
@അസീസ്‌ :നന്ദി അസീസ്‌ ..:)
@നന്ദു :ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ സന്തോഷം .ഇനിയും വരണം
@അനുരാഗ് : വന്നു വായിച്ചു അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം :)

Muneer N.P പറഞ്ഞു...

കൊള്ളാം കഥ .വ്യത്യസ്ഥമായി അവതരിപ്പിച്ചിട്ടുണ്ട്.
പിന്നെ ബ്ലോഗിലെ കഥകളില്‍ അധികം കാണാത്ത
ഫാന്റസി ഇതില്‍ കൊണ്ടുവന്നത് നന്നായി.കഥകള്‍
കൂടുതല്‍ വരട്ടെ.

Anya പറഞ്ഞു...

Thanks Remesh
for your Easter Wishes :-)
Have also a relaxing week-end ...


http://www.youtube.com/watch?v=nS_qJwxjYQk

ramanika പറഞ്ഞു...

തുടക്കം മുതല്‍ അവസാനം വരെ നിറുത്താതെ വായിച്ചു
ഇതുപ്പോലെ എത്രയോ ജീവിതങ്ങള്‍ ലോഡ്ജില്‍ തീരുന്നു
മനസ്സില്‍ ചെറിയ ഒരു നീറ്റല്‍.........

shajkumar പറഞ്ഞു...

പെയ്തു തോരാത്ത മഴ പോലെ

റാണിപ്രിയ പറഞ്ഞു...

മനോഹരം ....എഴുത്ത് ...അവതരണം....
ഒന്നുകൂടി വായിക്കണം....
അഭിനന്ദനം...

ബെഞ്ചാലി പറഞ്ഞു...

നല്ല അവതരണം....
ശരിക്കും ആസ്വദിച്ചു

Typist | എഴുത്തുകാരി പറഞ്ഞു...

നന്നായിരിക്കുന്നു കഥ.

രമേശ്‌ അരൂര്‍ പറഞ്ഞു...

@Muneer
@Anya
@ShajiKUmar
@റാണി പ്രിയ
@ബെഞ്ചാലി
@Typist lഎഴുത്തുകാരി
എല്ലാവര്ക്കും നന്ദി.. ഈസ്റ്റര്‍ ആശംസകള്‍

AFRICAN MALLU പറഞ്ഞു...

വരാനല്പം വൈകി ..കഥ വായിച്ചു .ഓരോരുത്തരുടെയും വായന വ്യത്യസ്തമാവുന്നത് സ്വാഭാവികം, അപ്പോള്‍ പിന്നെ എന്റെ വായന എന്റേത് മാത്രം ...

കമ്പർ പറഞ്ഞു...

അയ്യോ..ഞാൻ വൈകിയോ...ഇത്തിരി നീളമുള്ളതാണെങ്കിലും ഒറ്റയിരുപ്പിനു വായിച്ചു, നന്നായിട്ടുണ്ട് മാഷേ..
നന്ദി , നല്ല ഒരു വായന നൽകിയതിനു..

jyo പറഞ്ഞു...

നല്ല ഫാന്റസി..കുറച്ച് മനസ്സിലായി.കുറച്ച് മനസ്സിലായില്ല.

Sukanya പറഞ്ഞു...

എനിക്കും എഴുത്തിന്റെ രീതി ഇഷ്ടമായി. കാണാന്‍ ഇത്തിരി വൈകി.

Echmukutty പറഞ്ഞു...

കാ‍ണാൻ വൈകി, വായിച്ച് മനസ്സിലാക്കാനും സമയമെടുത്തൂ.
കഥയും അവതരണ രീതിയും ഇഷ്ടമായി.
അഭിനന്ദനങ്ങൾ.

വി കെ ബാലകൃഷ്ണന്‍ പറഞ്ഞു...

നല്ല കഥ!

രമേശ്‌ അരൂര്‍ പറഞ്ഞു...

@AFRICAN MALLU

@കമ്പർ
@jyo
@Sukanya

@Echmukutty

@വി കെ ബാലകൃഷ്ണന്‍
എല്ലാവര്ക്കും നന്ദി ..

priyag പറഞ്ഞു...

എനിക്കൊന്നു കരയണം !

jayarajmurukkumpuzha പറഞ്ഞു...

aardramayi paranjirikkunnu..... aashamsakal...............

വി.എ || V.A പറഞ്ഞു...

ഒരിടവേളയ്ക്കുശേഷം ഞാൻ വന്നു, വായിച്ചു. ‘ഫാന്റസി’യെന്ന കൂട്ടിച്ചേർക്കൽ നന്നായി, അല്ലെങ്കിൽ ഞാനും താങ്കളുടെ മാന്ത്രികതയിൽ വീണുപോയേനെ. ‘മരിച്ചെ’ന്ന് വിചാരിക്കില്ല,ആകാശസഞ്ചാരവും സെമിത്തേരിയിലെ രംഗവും പത്രവാർത്തയുമൊക്കെ ചേർന്നപ്പോൾ വായനക്കാരും ഭ്രമിച്ച്,കഥാപാത്രങ്ങളെ നോക്കിപ്പോകുന്നു. താങ്കളും അതായിരിക്കാം ഉദ്ദേശിച്ചത്. നല്ല ഒരു കൃഷ്ണേട്ടനെ മനസ്സിൽ പതിപ്പിച്ച്, നാടകമാക്കി അവതരിപ്പിച്ച പ്രതീതിയുണ്ടാക്കി.(അത് എൻ.എൻ.പിള്ള-ഭാസി ശൈലിയിലല്ല,കാവാലം-ശങ്കരപ്പിള്ള ശൈലി) ഇത്രയും നല്ല കഥാപാത്രങ്ങളെക്കൊണ്ട് ഈ നല്ല ആശയത്തിൽത്തന്നെ വയനാടൻ ചുരത്തിലൂടെയല്ലാതെ നാഷണൽ ഹൈവേയിലൂടെ നടത്തിക്കാമായിരുന്നു. നല്ല ഒഴുക്കുള്ള വാചകങ്ങൾ. ആശംസകൾ.........

ഒരില വെറുതെ പറഞ്ഞു...

നല്ല അവതരണം...

~ex-pravasini* പറഞ്ഞു...

നൂറാമിയായി ഞാനും എത്തി.
ഇതൊന്നും ഞാന്‍ കണ്ടിട്ടേയില്ലായിരുന്നു.
പുതിയ പോസ്റ്റ് വായിക്കാനെത്തിയപ്പോഴാണ് കണ്ടത്‌.

വായനയുടെ മായാലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ നല്ലൊരു കഥ.

Akbar പറഞ്ഞു...

രമേശ്‌ ജി. പത്രത്തില്‍ വന്ന കഥയായാലും വായിച്ചത് പറയാമല്ലോ. കഥ തുടക്കത്തി ആവേശ പൂര്‍വ്വം വായിച്ചെങ്കിലും പിന്നെ അതുണ്ടായില്ല എന്ന് മാത്രമല്ല വായന ബോറടിച്ചു.

വീ കെ പറഞ്ഞു...

നന്നായിരിക്കുന്നു..രണ്ടു പ്രാവശ്യമെങ്കിലും വായിക്കേണ്ടിവന്നു ഒന്നു മനസ്സിലാക്കിയെടുക്കാൻ... ആശംസകൾ...

നെല്‍സണ്‍ താന്നിക്കല്‍ പറഞ്ഞു...

വ്യക്തമായി അങ്ങോട്ട്‌ പിടികിട്ടിയില്ല. കൃഷ്ണേട്ടനും ജോസഫും കുഞ്ഞന്നയും എല്ലാം കൂടി മൊത്തം കണ്ഫ്യുഷന്‍ ആയി ഒന്നുകൂടി വായിച്ചാല്‍ മനസിലാകുമായിരിക്കും അല്ലെ

Sulfi Manalvayal പറഞ്ഞു...

ഒരുപാടായി രമേശ്‌ ജിയെ വായിച്ചിട്ട്. തിരക്കും, പിന്നെ കുടുംബത്തിന്‍റെ വരവും, ജോലി മാറ്റവും എല്ലാം കൂടെ......

സത്യം പറഞ്ഞാല്‍ ആകെ ഒരു ആനച്ചന്തം പോലെ തോന്നി. ശരിക്കും ഇഷ്ടായില്ല. ഒരു പാട് കണ്ഫ്യുഷന്‍ പോലെ തോന്നി. പക്ഷെ, ഇടക്കുള്ള ഓരോ കഥാപാത്രങ്ങളും ഒരു പാട് പരിചയമുള്ളവരെ പോലെ....
അവതരണത്തിന്റെ മെച്ചം തന്നെയാണത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍