2011, മേയ് 11, ബുധനാഴ്‌ച

ആദ്യ സംഗീത ആല്‍ബവും സംഗീതജ്ഞന്റെ വേര്‍പാടും


സുഹൃത്തുക്കളെ

ഇക്കുറി രണ്ടു പാട്ടുകളാണ് നിങ്ങള്‍ക്കായി ഞാന്‍ നല്‍കുന്നത്  .ഒപ്പം ആ പാട്ടുകള്‍ ഒരുക്കാന്‍ അക്ഷീണം പ്രയത്നിച്ച ഒരു യുവ സംഗീതജ്ഞന്റെ വേര്‍പാടിന്റെ നൊമ്പരവും ..
രണ്ടു മൂന്നു വര്ഷം മുന്‍പ് ഒരു ഭക്തി ഗാന ആല്‍ബത്തിനു വേണ്ടി ഞാന്‍ കുറച്ചു പാട്ടുകള്‍ എഴുതിയിരുന്നു . എനിക്ക് ഭക്തി ബാധ ഉണ്ടായതല്ല .  കൂട്ടുകാര്‍  നിര്‍ബന്ധിച്ചപ്പോള്‍ ചുമ്മാ അങ്ങ് എഴുതിപ്പോയി . അത്ര തന്നെ !!

ഓഡിയോ യായി പുറത്തു വന്ന 'ചുറ്റു വിളക്ക്' എന്ന ആല്‍ബത്തിലെ   രണ്ടു ഗാനങ്ങളാണ് വീഡിയോ രൂപത്തില്‍  നിങ്ങള്ക്ക് സമര്‍പ്പിക്കുന്നത് .
കൊച്ചി ചമ്പക്കരയിലെ അമൃത വിഷന്‍ എന്ന കേബിള്‍ ചാനല്‍ ഉടമകളും സുഹൃത്തുക്കളുമായ രണ്ടു മൂന്നു ചെറുപ്പക്കാര്‍ ഒരു ഭക്തി ഗാന ആല്‍ബം നിര്‍മിക്കാന്‍ ആഗ്രഹിച്ച്  സംഗീത സംവിധായകനായ ശ്രീ ഏരൂര്‍ ജീവന്‍ ദാസ്  ഉണ്ടാക്കിയ  മനോഹരങ്ങളായ ഈണങ്ങള്‍ ഒരു സി.ഡി യില്‍ പകര്‍ത്തി എന്നെ ഏല്‍പ്പിച്ചു .  
     
രണ്ടു വര്ഷം മുന്‍പായിരുന്നു ഇത് .

ജീവനും ഞാനും ചേര്‍ന്ന് ആകാശവാണി കൊച്ചി എഫ് എം റേഡിയോയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തി നല്‍കിയ പാട്ടുകളുടെ പിന്‍ ബലത്തിലായിരുന്നു ഭക്തി ഗാന രചന  എന്ന കടുംകൈ ചെയ്യാന്‍ രണ്ടും കല്‍പ്പിച്ചു വാക്കുകൊടുത്തത് .

പഠിക്കുന്ന കാലം മുതല്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പമായിരുന്നു എന്റെ നടപ്പ് ..നിരീശ്വര വാദം എന്ന "ജാഡ" എന്റെയും കൂട്ടുകാരനാണ് .അമ്പലങ്ങളില്‍ പോകും ..പക്ഷെ പ്രാര്‍ത്ഥിക്കാനല്ല ,അമ്പലത്തിനുള്ളിലെ ശില്പ ചാതുരി കണ്ടു ആസ്വദിക്കാന്‍ എന്ന ഭാവത്തില്‍ ..!!

ചുറ്റു വിളക്ക് എന്ന പേരില്‍ ഇറക്കിയ പത്തു പാട്ടുകള്‍ ഉള്ള ആ ആല്‍ബത്തിന് വേണ്ടി ഞാന്‍ ആറു ഗാനങ്ങള്‍ എഴുതി . സംഗീത  ആല്‍ബം എന്ന നിലയിലുള്ള എന്റെ ആദ്യ  സംരംഭം.
ബിജു നാരായണന്‍ , മീശ മാധവന്‍ സിനിമയിലെ കരിമിഴി കുരുവിയെ കണ്ടില്ല എന്ന പാട്ട് പാടിയ  ദേവാനന്ദ് (ചേര്‍ത്തല എന്‍ എസ് എസ് കോളേജില്‍ എന്റെ ജൂനിയര്‍ ആയി പഠിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പേര് പ്രതാപചന്ദ്രന്‍ എന്നായിരുന്നു ),ഗണേഷ് സുന്ദരം തുടങ്ങി പത്തോളം ഗായകരാണ്  ആല്‍ബത്തില്‍ പാടിയത് .

ഈ ആല്‍ബവുമായി ബന്ധപ്പെട്ടു വളരെ ദുഖകരമായ ഒരു സംഭവവും ഉണ്ടായി .പാട്ടുകളുടെ  ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹണം നടത്തിയത് സംഗീത മേഖലയിലെ വളര്‍ന്നു വരുന്ന അനുഗ്രഹീത പ്രതിഭയായിരുന്ന പ്രിയ സുഹൃത്ത് പ്രേംജിത്ത്  ആയിരുന്നു ..കാക്കനാട്ടുള്ള മെട്രോ സ്റ്റുഡിയോയിലും  തൃപ്പൂണിത്തുറ യിലെ പൂജ സ്റ്റുഡിയോ യിലും ആയി  ആല്‍ബത്തിന്റെ റെക്കോര്‍ഡിങ്ങും മിക്സിങ്ങും കഴിഞ്ഞിട്ടും ജിത്തുവിന്  ഒരു തൃപ്തി വന്നില്ല. കുറച്ചു കൂടി ശരിയാകാനുണ്ട് എന്നൊരു തോന്നല്‍ .

മുംബെയിലെ ഏതോ വലിയ സ്റ്റുഡിയോയില്‍   സൌണ്ട് എന്ജിയര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ജിത്തുവിന്റെ   സുഹൃത്ത് ബിനോയ്‌  ആയിടെ നാട്ടില്‍ വന്നിരുന്നു .     ബിനോയിയുടെ സഹായത്തോടെ ആല്‍ബം കുറച്ചു കൂടി മികവുറ്റതാക്കാന്‍ മറ്റൊരു  ദിവസം  ജിത്തുവും ബിനോയിയും കൂടി വീണ്ടും  മെട്രോ സ്റ്റുഡിയോയില്‍ എത്തി .അന്ന്  പാതിരാത്രി വരെ  ഇരുന്നു പാട്ടുകള്‍ എല്ലാം  റീ റെക്കോര്‍ഡ്‌ ചെയ്തു പെര്‍ഫെക്റ്റ് ആക്കി ..

 പൂര്‍ണതയ്ക്കു വേണ്ടിയുള്ള ഒരു കലാകാരന്റെ ആത്മാര്‍ഥമായ സമര്‍പ്പണം .

പിറ്റേന്ന് രാവിലെ എനിക്ക് മ്യൂസിക് ഡയരക്ടര്‍   ജീവന്റെ ഒരു ഫോണ്‍ കോള്‍ വന്നു ..
ജിത്തു  കഴിഞ്ഞ രാത്രി ഒരു  ബൈക്ക് അപകടത്തില്‍  മരിച്ചെന്ന്!! 
ഗുരുതരമായി പരുക്കേറ്റ ബിനോയ്‌  എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും !

റീ -റെക്കോര്‍ഡിങ്ങ് കഴിഞ്ഞു ബിനോയിയെ കുമ്പളങ്ങിയിലുള്ള വീട്ടില്‍ കൊണ്ടാക്കാന്‍  തന്റെ പുതിയ  ബൈക്കില്‍ പോയതായിരുന്നു ജിത്തു  .അപരിചിതമായ റോഡിലെ ഒരു ഹമ്പില്‍ കയറി നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞത്രെ!  റോഡില്‍ തലയടിച്ചു വീണു ഗുരുതരമായി പരുക്കേറ്റാണ്  ജിത്തുവിന് ആ അത്യാഹിതം സംഭവിച്ചത് !

2007 മാര്‍ച്ച്‌ 16 നു അര്‍ദ്ധരാത്രിയായിരുന്നു ആ സംഭവം .

 ഭാവിയുടെ വാഗ്ദാനമായിരുന്ന ഒരു നല്ല കലാകാരന്റെ ജീവന്‍  അങ്ങനെ ആ  റോഡപകടത്തില്‍ എന്നെന്നേക്കുമായി പൊലിഞ്ഞു ..!

അതോടെ ആല്‍ബം റിലീസിംഗ് കുറച്ചു വൈകി ...വീഡിയോ ചേര്‍ത്തു റിലീസ് ചെയ്യാനായിരുന്നു സംഘാടകരുടെ ആദ്യ ശ്രമം .  ജിത്തു പോയതോടെ ഉത്സാഹം കെട്ടു !

പിന്നീട്    ഓഡിയോ മാത്രം ഇറക്കി . റിലീസിംഗ്  ദിവസം ഒത്തു കൂടിയ കൂട്ടുകാര്‍ എല്ലാവരും ജിത്തുവിനെ ഓര്‍ത്ത്‌ സങ്കടപ്പെട്ടു .

നെറ്റില്‍ നിന്ന് ഡൌണ്‍ ലോഡു ചെയ്ത ചിത്രങ്ങളും ആല്‍ബത്തിലെ ട്രാക്കും  ചേര്‍ത്തു കഴിഞ്ഞ ദിവസം ഞാന്‍ തന്നെ ഉണ്ടാക്കിയതാണ്  ഇവിടെ നിങ്ങള്‍ക്കായി  സമര്‍പ്പിച്ചിരിക്കുന്ന വീഡിയോകള്‍ .യു ട്യൂബിലും ചേര്‍ത്തിട്ടുണ്ട് . ദയവായി  വീഡിയോ ഭംഗി കണ്ടു ബോധം കെടരുത്..
ശരിയായിട്ടില്ല എന്നറിയാം ..

അക്ഷര ദേവതയായ മൂകാംബികയെ കുറിച്ചുള്ള ഗാനമാണ് ആദ്യത്തേത് .  ഒന്ന് കേട്ട് നോക്കൂ
ജിത്തുവിനു വളരെ ഏറെ ഇഷ്ടമുണ്ടായിരുന്ന ഒരു ഗാനമുണ്ടായിരുന്നു ആല്‍ബത്തില്‍ .. ഈ ഗാനത്തിന്റെ ചരണത്തില്‍ മരണവുമായി ബന്ധപ്പെട്ട ചിലവരികള്‍ ഉണ്ടായിരുന്നത് യാദൃശ്ചികമായിരുന്നു..

"വിധിയാം വൃഷഭത്തിന്‍ പുറത്തേറി വരും
മൃതി ഭയം മനുഷ്യനെ വിഴുങ്ങുമ്പോള്‍.......  "

ജിത്തുവിന്റെ കാര്യത്തില്‍ ഈ വരികള്‍ അറം പറ്റിയത് പോലായി !
ആ ഗാനമാണ് താഴെ യുള്ള വീഡിയോയില്‍ . 


ഈ വീഡിയോകള്‍ ഇവിടെയും യും  ദേ
ഞെക്കിയാല്‍ കിട്ടും   
സംഗീതം : ഏരൂര്‍ ജീവന്‍ ദാസ് 
പശ്ചാത്തല സംഗീതം :  പ്രേം ജിത്ത്
ആലാപനം :  ബിജു നാരായണന്‍ 
നിര്‍മാണം :അമൃത വിഷന്‍ ചമ്പക്കര 

73 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

സീത* പറഞ്ഞു...

(((((((((( ഠിം ))))))))))
ഞാനുൽഘാടിച്ചൂട്ടോ...നല്ല പാട്ടുകളാ ഏട്ടാ...മനസ്സിൽ ചൈതന്യം നിറയ്ക്കുന്ന വരികൾ...ഉന്മേഷമുണർത്തുന്ന ഈണം...ഇടയ്ക്കൊരു നൊമ്പരമായ് ഏട്ടന്റെ ജിത്തുവും...ആ ആത്മാവിനു നിത്യശാന്തിക്കായി ഇത് സമർപ്പിക്കു..
( ഇടയ്ക്ക് കിച്ചൂന്നു പറഞ്ഞ പോലെ ഏട്ടൻ...ഒന്നു നോക്കൂ ട്ടോ)

അലി പറഞ്ഞു...

ആൽബം റിലീസിംഗ് കാണാൻ സംഗീതസം‍വിധായകൻ കാത്തുനിന്നില്ല അല്ലെ... നൊമ്പരപ്പെടുത്തിയ കുറിപ്പ്.

(പാട്ടു കേൾക്കൽ റൂമിലെത്തിയിട്ട്.)

ചാണ്ടിച്ചന്‍ പറഞ്ഞു...

രമേശേട്ടാ...ഇത്രേം പ്രതിഭയുള്ള ആളാണ്‌ താങ്കളെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല കേട്ടോ....സോറി...

ജിത്തുവിന്റെ അകാല മരണത്തില്‍ ദുഖിക്കുന്നതോടൊപ്പം, ഒരു കാര്യം ഇന്നത്തെ യുവജനങ്ങളെ ഓര്മപ്പെടുത്തുക കൂടിയാണ്...

ഹെല്‍മെറ്റ് യൂസ് ചെയ്യാന്‍ മറക്കാതിരിക്കുക...അതു വെക്കാതിരിക്കുന്നത് ധൈര്യത്തിന്റെയോ, പ്രതിഷേധത്തിന്റെയോ ഭാഗമായി കാണാതിരിക്കുക...

സീത പറഞ്ഞത് ശരിയാ...കിച്ചു എന്നൊരു പ്രയോഗം അറിയാതെ വന്നു....

കെ.എം. റഷീദ് പറഞ്ഞു...

അകാലത്തില്‍ പൊലിഞ്ഞുപോയ ജിത്തുവിന് ആത്മശാന്തി നേരുന്നു
രമേശേട്ടന്റെ സംഗീത മേഘലയില്‍ ഉള്ള കഴിവുകള്‍ ഇനിയും പുറത്ത് വരണം
പ്രവാസ ലോകത്ത് ഏറെ പരിമിതികള്‍ ഉണ്ടെന്നറിയാം. എങ്കിലും ആല്‍ബം എന്നത്
മുന്തിയ അശ്ലീലമായി മാറിയ ഇക്കാലഘട്ടത്തില്‍ രമേഷിനെപ്പോലെ ഉള്ളവര്‍ക്ക് ക്രിയാത്മകമായി
എന്തങ്കിലുമൊക്കെ ചെയ്യാന്‍ പറ്റും തീര്ച്ച

ente lokam പറഞ്ഞു...

പാട്ട് കേള്‍ക്കാന്‍ ഇപ്പൊ പറ്റില്ല .
ഈ പ്രേമ്ജിതിന്റെ sister പാടുമോ ?
ഞാന്‍ ഈ കാര്യം ഈയിടെ ദുബായ്
FM ഇല്‍ ഒരു interview വില്‍ കേട്ടു .
ഈ ജിത്തുവിന്റെ സഹോദരിയെ പറ്റി
പറഞ്ഞത് പോലെ ഓര്‍മ .തീര്‍ച്ച
ഇല്ല ....thanks Rameshji..

MyDreams പറഞ്ഞു...

പാട്ടു കേള്ല്‍ക്കാം വീട്ടില്‍ എത്തട്ടെ

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

അകാലത്തിൽ പൊലിഞ്ഞ് പോയ സംഗീത പ്രതിഭയ്ക്ക് ആദരാഞ്ജലികൾ. പാട്ടുകൾ കേട്ടു. നല്ല പാട്ട്, നല്ല വരികൾ. കാവ്യാംശുവിൽ നല്ല നല്ല കവിതകൾ കണ്ടപ്പോഴേ വിചാരിച്ചിരുന്നെങ്കിലും ഇത് ശരിക്കും ഞെട്ടിച്ചു. ആയിരം അഭിനന്ദനങ്ങൾ. ഇനിയും ഒരുപാട് എഴുതു. മലയാള സിനിമയിലും അതിനപ്പുറത്തേയ്ക്കും എത്തിപ്പെടുവാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ചാണ്ടിച്ചന്‍ പറഞ്ഞു...

സംഗീതജ്ഞന്റെ മരണം എന്ന് തലക്കെട്ടില് വേണോ, രമേശേട്ടാ....സംഗീതത്തെപ്പറ്റി സൂചിപ്പിക്കാതെ, "വേര്‍പാടിന്റെ നൊമ്പരം" എന്നോ മറ്റോ അല്ലേ നല്ലത്...

തലക്കെട്ട്‌ വായിക്കുമ്പോള്‍, ഒരു ആല്‍ബം ഇറക്കി, ആള്‍ക്കാര്‍ തല്ലിക്കൊന്ന ഒരു സംഗീതജ്ഞന്റെ "നര്‍മ"കഥയാണെന്നൊരു മുന്‍വിധി വരുന്നുണ്ടോയെന്നൊരു സംശയം...ചിലപ്പോ ഈ ചാണ്ടിയുടെ കുഴപ്പമായിരിക്കാം....

ശ്രീക്കുട്ടന്‍ പറഞ്ഞു...

മനോഹരമായ വരികള്‍.അഭിനന്ദനങ്ങള്‍...അകാലത്തില്‍ വേര്‍പിരിഞ്ഞുപോയ ജിത്തുവിന്റെ അത്മാവിനു നിത്യശാന്തി നേര്‍ന്നുകൊള്ളുന്നു

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു പറഞ്ഞു...

വേദനിപ്പിക്കുന്ന അനുഭവം ഒരിയ്ക്കലും ഓര്‍മ്മകളില്‍ നിന്ന് മായില്ല.ജിത്തുവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ ചാണ്ടീ: എന്റെ പാട്ടുകളെ നിങ്ങള്ക്ക് പരിചയപ്പെടുത്തുക എന്നതാണ് ഈ പോസ്റ്റിന്റെ പ്രഥമ ലക്‌ഷ്യം .അക്കൂടെ ജിത്തുവിന്റെ വേര്പാടിനെ ഓര്‍ക്കാതെ വയ്യ എന്നത് കൊണ്ടാണ് ആ സംഭവവും പരാമര്‍ശിച്ചത് ..എന്നാലും ചാണ്ടി നിര്‍ദേശിച്ചത് പരിഗണിച്ചു തലക്കെട്ടില്‍ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട് ,നിര്‍ദേശങ്ങള്‍ക്കും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കും നന്ദി.
@@ വിന്‍സെന്റ് (എന്റെ ലോകം) ജിത്തുവുമായി ഞാന്‍ ആദ്യമായും അവസാനമായും അടുക്കുന്നത് ആ ആല്‍ബം നിര്‍മാണവുമായി ബന്ധപ്പെട്ടാണ്.എഴുതി എന്നതിനപ്പുറം ഞാന്‍ മറ്റെല്ലാ കാര്യങ്ങളിലും വെറും കാഴ്ചക്കാരന്‍ ആയിരുന്നു .അദ്ദേഹത്തിന്‍റെ മൂത്ത സഹോദരന്‍ ഇളയ രാജ സാറിന്റെ കൂടെ പ്രവര്‍ത്തിക്കുന്നതായി ഞാന്‍ കേട്ടിട്ടുണ്ട് .മരണ ദിവസം മാത്രമാണ് വീട്ടില്‍ പോയിട്ടുള്ളത് ,കുടുംബാംഗ ങ്ങളുമായി അത്ര അടുത്ത ബന്ധം എനിക്കില്ല.സംഗീത സംവിധായകന്‍ ജീവന് കൂടുതല്‍ കാര്യങ്ങള്‍ അറിയാം..അദ്ദേഹത്തോട് ഞാന്‍ സംസാരിക്കട്ടെ .

ശ്രീ പറഞ്ഞു...

പോസ്റ്റ് വായിച്ചു, നൊമ്പരപ്പെട്ടു, പാട്ട് കേട്ടില്ല്, കേട്ടു നോക്കട്ടെ.

ഉമേഷ്‌ പിലിക്കോട് പറഞ്ഞു...

ബസ്സ്‌ ഇല്‍ വായിച്ചിരുന്നു

SHANAVAS പറഞ്ഞു...

ഗാനം ആസ്വദിച്ചു.ഭക്തി നിര്‍ഭരമായ വരികള്‍.സംഗീതവും അതി മനോഹരം.പക്ഷെ നോമ്പരപ്പെടുതിയത് ജിത്തുവിന്റെ വേര്പാടാണ്.രമേശ്‌ ഭായ്,എല്ലാ ഭാവുകങ്ങളും.

Jefu Jailaf പറഞ്ഞു...

ഗാനം കേട്ടു. ജിത്തുവിന് ഇഷ്ടപ്പെട്ട പാട്ട് നന്നായി ഇഷ്ടപ്പെട്ടു.. അദ്ദേഹത്തിനു ആത്മ ശാന്തി നേരുന്നു. ആശംസകള്‍ രമേഷേട്ട..

AMBUJAKSHAN NAIR പറഞ്ഞു...

valare nannayittundu.

മാനവധ്വനി പറഞ്ഞു...

മനോഹരമായിരുന്നു ഗാനങ്ങൾ..!പക്ഷെ സംഗീതജ്ഞന്റെ മരണം നൊമ്പരമുണർത്തി...അദ്ദേഹത്തിന്‌ ആദരാഞ്ജലികളർപ്പിക്കുന്നു!

പിന്നെ ചെറിയ ഒരു വിമർശനം.. ഭക്തി, വിശ്വാസം എന്നതൊക്കെ ഏതു മതത്തിലായാലും ഒരു മോശം ഏർപ്പാടാണെന്ന് എനിക്ക്‌ തോന്നിയിട്ടില്ല....മറിച്ച്‌ നമ്മെ നിയന്ത്രിക്കുന്ന ഒരു മഹാശക്തിയുണ്ട്‌ എന്ന തിരിച്ചറിവ്‌ നല്ലതാണ്‌.. ആ ശക്തി നമ്മളെ സങ്കടങ്ങളിൽ നിന്നും കരകയറ്റും എന്നത്‌ സത്യമാണെന്ന് എനിക്ക്‌ ബോധ്യമുണ്ട്‌...

പക്ഷെ ഏതു മതത്തിലായാലും ദുർമന്ത്രവാദത്തിലേക്കും അന്ധവിശ്വാസത്തിലേക്കും പോകുമ്പോഴാണ്‌ പ്രശനമാവുന്നത്‌..!

ഇത്‌ എന്റെ ജാഡയാണെന്ന് കൂട്ടിക്കൊള്ളൂ.. ഹി ഹി ഹി

അപ്പോൾ പല മേഖലയിലും കൈവെച്ച ഒരു ബഹുമുഖ പ്രതിഭയാണ്‌ താങ്കൾ..... തുടരുക യാത്ര!..അഭിനന്ദനങ്ങൾ...

AFRICAN MALLU പറഞ്ഞു...

രണ്ടാമത്തെ ഗാനം കൂടുതല്‍ ഇഷ്ടപ്പെട്ടു ..ഉണ്ടാക്കിയ വീഡിയോയും മോശമല്ല ..അഭിനന്ദനങ്ങള്‍

Sukanya പറഞ്ഞു...

എന്ത് കാര്യവും നാളേക്ക് മാറ്റിവെക്കാറുണ്ട് നമ്മളില്‍ പലരും. ജിത്തു പോകും മുന്‍പ് എല്ലാം ഭംഗിയാക്കി അല്ലെ? ജിത്തു പാട്ടുകളിലൂടെ ജീവിക്കും. രമേശ്‌ജി ഒരു പ്രതിഭ ആണെന്ന് ഇത് കാണും മുന്‍പുതന്നെ അറിഞ്ഞിരുന്നു.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ജിത്തുവിന്റെ വേറ്പ്പാടിന്റെ നൊമ്പരത്തിനൊപ്പം കവിയും ഗായകനുമൊക്കെയുള്ള വീഡിയോയും ശ്രവിച്ചു

വയലാർ,കേച്ചേരി,അന്തിക്കാട്,തിരുമല,പുത്തഞ്ചേരി,... എന്നീനാടൂകളുടെ പോലെ അരൂരും ഈ ഗാനരചയിതാവിന്റെ പേരിൽ അറിയപ്പെടട്ടെ എന്നാശംസിച്ചു കൊള്ളുന്നൂ കേട്ടൊ ഭായ്

രമേശ്‌ അരൂര്‍ പറഞ്ഞു...

@@മാനവധ്വനി :താങ്കള്‍ തെറ്റിദ്ധരിക്കേണ്ട ഞാന്‍ പറഞ്ഞത് ഭക്തി വിരോധം ജാടയായി കൊണ്ടുനടക്കുന്ന എന്നെ പോലുള്ളവരെ ക്കുറിച്ചാണ് ...എല്ലാ മതങ്ങളെയും അവരുടെ ആരാധനകളെയും തികഞ്ഞ ബഹുമാനത്തോടെ വീക്ഷിക്കുന്ന ഒരാളാണ് ഞാന്‍ .എന്നാല്‍ എന്നെ പോലുള്ള ഭക്തി വിരോധം എന്ന ജാഡ കൊണ്ട് നടക്കുന്നവര്‍ ഉള്ളില്‍ ആധ്യാത്മികത ഒളിപ്പിച്ചു പുറമേ ആത്മീയ വൈരുധ്യത്തെക്കുറിച്ച് ക്ലാസ്‌ എടുക്കും..പക്ഷെ തികഞ്ഞ നാസ്തികരും ഉണ്ട്.അവരെ ഞാന്‍ ദൈവ വിശ്വാസികല്‍ക്കിടയിലെ കൊള്ള പലിശക്കാരെയും ദുഷ്ടന്മാരെയും കാള്‍ അധികം ബഹുമാനിക്കുന്നു.കാരണം കുറച്ചു ആളുകള്‍ ദൈവം ഉണ്ടെന്നു വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്തിട്ട് പാപം ചെയ്തു ഭൂമിയില്‍ തന്നെ നരകം സൃഷ്ടിക്കുന്നു. ദൈവം ഇല്ലെന്നു വിശ്വസിക്കുന്നവര്‍ പാപം ചെയ്‌താല്‍ ചിലപ്പോള്‍ അവരോടെ ദൈവം ക്ഷമിക്കും ,കാരണം അവര്‍ ദൈവം ഉണ്ടെന്നു അറിയാതെയല്ലേ പാപം ചെയ്യുന്നത് :)

moideen angadimugar പറഞ്ഞു...

രമേശേട്ടൻ ഇങ്ങനെയും ഒരു വേഷം കെട്ടിയിരുന്നോ ?
വരികൾ അതിമനോഹരമാണ്.

yousufpa പറഞ്ഞു...

ആ സഹോദരന്‌ ആത്മശാന്തി നേരുന്നു.

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

അപ്പൊ വേറെയും മരുന്നുണ്ടല്ലേ കയ്യില്‍... നന്നായിട്ടുണ്ട് രമേശേട്ടാ... അകാലത്തിൽ പൊലിഞ്ഞ് പോയ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

ഈ പോസ്റ്റ്‌ സന്തോഷിപ്പിച്ചു.
ഒപ്പം സങ്കടപ്പെടുത്തുകയും!

രമേശ് ജിക്ക് ആശംസകള്‍
ജിത്തുവിന് ആദരാഞ്ജലികളും!

Anya പറഞ്ഞു...

My compliments to you :-)
Very very nice video's ....
Its nice to see more from your country !!!
The music is also very beautiful.

Hugs from us all

Kareltje =^.^= Betsie >^.^<
Anya :)

ഹാഷിക്ക് പറഞ്ഞു...

വായിച്ചു... പാട്ട് കേള്‍ക്കാന്‍ പറ്റിയില്ല.... നെറ്റില്‍ നിന്ന് ഡൌണ്‍ ലോഡു ചെയ്ത ചിത്രങ്ങളും ആല്‍ബത്തിലെ ട്രാക്കും മിക്സ്‌ ചെയ്യാന്‍ എടുത്ത അധ്വാനം പ്രശംസനീയം തന്നെ.
ഇടക്കൊക്കെ വീണ്ടും ശ്രമിക്കാവുന്നതാണ്... ഉള്ള കഴിവ് വെറുതെ പാഴാക്കി കളയേണ്ടല്ലോ !!!!!!!!!

ഏപ്രില്‍ ലില്ലി. പറഞ്ഞു...

രമേഷേട്ടാ .പോസ്റ്റ്‌ വായിച്ചു.. പാടു വീട്ടില്‍ ചെന്നിട്ടു കേള്‍ക്കും. എന്നിട്ട് അഭിപ്രായം അറിയിക്കാം വളരെ കഴിവുള്ള ചില കലാകാരന്മാര്‍ക്ക് ദൈവം എന്തെ കുറച്ചു നാള്‍ മാത്രം ആയുസ്സ് കൊടുക്കുന്നു? എന്തായാലും അവരുടെ ഓര്‍മ്മയും നിലനിര്‍ത്താന്‍ അവരെ ആളുകള കൂടുതല്‍ അറിയാനും രമേശേട്ടന്റെ ഈ വീഡിയോ കളും പോസ്റ്റും സഹായിക്കട്ടെ.

ﺎലക്~ പറഞ്ഞു...

പാട്ട് കേട്ടു..വളരെ നന്നായിട്ടുണ്ട്..


അറം പറ്റി എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്..സ്വന്തം ജീതത്തില്‍ അങ്ങനെ വരുമ്പോഴെ മനസിലാകൂ..

പോസ്റ്റ് വളരെ നന്നായി.

തെച്ചിക്കോടന്‍ പറഞ്ഞു...

ഗാനരച്ചനാ രംഗത്തും രമേശ്‌ ഭായിക്ക് കൂടുതല്‍ ശോഭിക്കാന്‍ കഴിയട്ടെ, ഇത് ഇവിടെ പരിചയപ്പെടുത്തിയത് നന്നായി.
കൂട്ടുകാരന്റെ വേര്‍പാടില്‍ അനുശോചിക്കുന്നു.

ചെറുവാടി പറഞ്ഞു...

ആ വേര്‍പ്പാട് സങ്കടപ്പെടുത്തി.
ഇതെഴുതുമ്പോള്‍ ഞാന്‍ പാട്ട് കേട്ടിട്ടില്ല.\
തീര്‍ച്ചയായും കേള്‍ക്കണം.
കുറിപ്പ് നന്നായി.

ishaqh ഇസ്‌ഹാക് പറഞ്ഞു...

തീരുന്നതില്ലനിന്‍
നാമജപങ്ങള്‍..
തീര്‍ന്നിട്ടും മാനവ ജന്മങ്ങള്‍...
...............

വിധിയാം ഋഷഭത്തിന്‍ പുറത്തേറിവരും
മൃതിഭയം മനുഷ്യനെ വിഴുങ്ങുമ്പോള്‍
രക്ഷയ്ക്കു നീമാത്രമേകനന്‍ നാഥാ..
മറ്റെന്തുമാനവര്‍ക്കഭയം..
ഈമണ്ണില്‍.. മാനവര്‍ക്കഭയം..
--------------------------
കേട്ടുപതിഞ്ഞത് എന്നു പറയില്ലെ...!?
അതുപോലെ കേട്ടു,പതിഞ്ഞു..!

ഗോപികാവസന്തം തേടി വനമാലി..
നൂറുജന്മം നോമ്പുനോറ്റൊരു
തിരുവാതിരയാണീ രാധ..
അലിയും തോറും അലിയും എൻ-
പരിഭവമെന്നറിയാതെന്റെ ...
കൈതപ്രം തിരുമേനിയുടെ ഈവരികള്‍ പകര്‍ന്നതു പോലുള്ള സുഖം തന്ന വരികള്‍ മനോഹരം..!

ഭാവുകങ്ങള്‍, ഞങ്ങളുടെ അരൂര്‍ജിയുടെ പാട്ടെന്ന് അഭിമാനത്തോടെ പറയാന്‍ ഇനിയും ഇതുപോലുള്ളശ്രമങ്ങള്‍ ഉണ്ടാവട്ടെ..

ഏപ്രില്‍ ലില്ലി. പറഞ്ഞു...

പാട്ടുകള്‍ രണ്ടും ഇഷ്ട്ടപ്പെട്ടു. ഭക്തിമയമായ വാക്കുകളും, ഈണവും.. ഒപ്പം നല്ലൊരു ഗായകന്റെ ഇമ്പം ഏറിയ സ്വരവും...പിന്നെന്തു വേണം. കവിതകളും ഗാനങ്ങളും ഒക്കെ ഇനിയും പോരട്ടെ. ആശംസകള്‍ ചേട്ടാ .

jyo പറഞ്ഞു...

സംഗീതജ്ഞന്റെ അകാലമരണം നൊംബരപ്പെടുത്തി.
താങ്കളിലെ കലാപ്രതിഭയെ വന്ദിക്കുന്നു.
രണ്ട് ഭക്തിഗാനങ്ങളും കേട്ടു-അസ്സലായിട്ടുണ്ട്.മൂകാംബികയുടെ വീഡിയോ കുറച്ച് കൂടി മെച്ചപ്പെടുത്താമായിരുന്നു.
അഭിനന്ദനം.

Villagemaan പറഞ്ഞു...

ജിത്തുവിന് നിത്യ ശാന്തി നേരുന്നു..

jayanEvoor പറഞ്ഞു...

കണ്ണീർ പൂക്കൾ...

നിശാസുരഭി പറഞ്ഞു...

പാട്ടുകള്‍ കേട്ടു.
കവിതകള്‍ പാടുമ്പോഴാണ് പൂര്‍ണ്ണത, അല്ലേ..

നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍.
ജിത്തുവിന് നിത്യ ശാന്തിയും..

ഒന്നിഷ്ടപ്പെട്ടില്ല്ല.
പുരോഗമനപ്രസ്ഥാനമെന്ന് വെച്ചാല്‍ ഈശ്വരവിശ്വാസമില്ലായ്മയല്ല.

~ex-pravasini* പറഞ്ഞു...

ജിത്തുവിന് ആദരാഞ്ജലികള്‍...

പാട്ട് മുഴുവന്‍ കേട്ടില്ല.കേട്ടതു ഇഷ്ട്ടപ്പെട്ടു.
ഗാനരചനാ രംഗത്ത് ഇനിയും ഉയരങ്ങള്‍ താണ്ടാന്‍ രമേശ്‌ സാറിന് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു,,ആശംസിക്കുന്നു.

Ashraf Ambalathu പറഞ്ഞു...

പാട്ട് നന്നായി ആസ്വദിച്ചു.
ഒരു ആസ്വാധകന്‍ മാത്രമാണ് ഞാന്‍.
പാട്ടുകളെ കുറിച്ചുള്ള എന്‍റെ അറിവും വളരെ വിരളമാണ്.
സംഗീതജ്ഞാന്റെ വേര്‍പ്പാട് അത് ശരിക്കും നൊമ്പരപ്പെടുത്തി.
ആശംസകള്‍.

നികു കേച്ചേരി പറഞ്ഞു...

അമ്പടാ ഭയങ്കരാ....
അപ്പോ എല്ലാ അഭ്യാസവുംമുണ്ടല്ലേ...
പിന്നേയ് മിക്സിങ്ങ് അറിയാവുന്നവരേകൊണ്ട് ചെയ്യിച്ചിരുന്നെങ്കിൽ എന്നു തോന്നിപോയി...

Jazmikkutty പറഞ്ഞു...

ഗാനം നന്നായിരിക്കുന്നു......
വേര്‍പ്പാട്..അതെന്നായാലും ഉണ്ടല്ലോ...നമ്മുടെ ഊഴം എന്നാണാവോ...?

khader patteppadam പറഞ്ഞു...

മാഷെ, പാട്ടുകള്‍ രണ്ടും കേട്ടു. ഭക്തിഗാനമല്ലെ, അതിനൊരു സ്ഥിരം താളവും ഭാവവും ഒക്കെയുണ്ടല്ലൊ, അതുപോലെ ഒക്കെതന്നെ. വരികള്‍ ഭേദപ്പെട്ടതായി തോന്നി. വേറെ സൃഷ്ടികള്‍ ഏെതൊക്കെ.. ?

പട്ടേപ്പാടം റാംജി പറഞ്ഞു...

ഒരെണ്ണം ആദ്യം കണ്ടതായിരുന്നു. രണ്ടാമത്തേത്‌ ഇപ്പോഴും. ഇഷ്ടായി.
കുറിപ്പ്‌ നൊമ്പരപ്പെടുത്തി.

ajith പറഞ്ഞു...

സന്തോഷവും സന്താപവും ഒപ്പത്തിനൊപ്പം തന്നു

Vayady പറഞ്ഞു...

എഴുത്തില്‍ മാത്രമല്ല പാട്ടിലും നല്ല ഭാവിയുണ്ട്. രണ്ടു പാട്ടും ഇഷ്ടമായി. രണ്ടാമത്തെ പാട്ട് കൂടുതല്‍ ഇഷ്ടമായി. അഭിനന്ദനങ്ങള്‍. ഇനിയും ഉയരങ്ങള്‍ കിഴടക്കട്ടെ എന്നാശംസിക്കുന്നു.

ജിത്തുവിന്റെ വേര്‍പാടില്‍ ഞാനും ദുഃഖിക്കുന്നു. എന്റെ ഒരു ബന്ധുവിനും ഇതുപോലെ ബൈക്കപകടമുണ്ടായി. പുറകിലിരുന്ന കൂട്ടുകാരന്‍ ആ സ്പോട്ടില്‍ വെച്ചു തന്നെ മരിച്ചു. കസിനു തലച്ചോറിനു ക്ഷതം പറ്റി, കുറേനാള്‍ ബോധമില്ലാതെ കിടന്നു. കുറെ നാളുകള്‍ക്കു ശേഷം കസിനും മരിച്ചു. ജിത്തുവിനെ കുറിച്ച് വായിച്ചപ്പോള്‍ ആ സംഭവം ഓര്‍മ്മ വന്നു.

elayoden പറഞ്ഞു...

രമേഷ്ജി,

താങ്കളുടെ സുഹൃത്ത് ജിത്തുവിന്റെ കഥ കേട്ടപ്പോള്‍ ദുഖം, വേര്‍പാടുകള്‍ എല്ലാം അങ്ങിനെയാണല്ലോ..ജിത്തുവിന്റെ ആത്മാവിനു നിത്യ ശാന്തി കിട്ടട്ടെ. ബിനീഷ് വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാര്‍ഥനയോടെ,

താങ്കളുടെ കഴിവുകള്‍ അതിന്റെ അത്യുന്നത്തില്‍ തന്നെ എന്നുംമെന്നും വിളയാടട്ടെ.

Salam പറഞ്ഞു...

ജിത്തുവിന് ആത്മശാന്തി ലഭിക്കട്ടെ. പോസ്റ്റ്‌ നൊമ്പരപ്പെടുത്തുകയും, സന്തോഷിപ്പിക്കുകയും ചെയ്തു. രമേശ് ഭായിയുടെ പ്രതിഭ ഓരോന്നും അങ്ങിനെ പുറത്തു വരട്ടെ. പാട്ടുകള്‍ കേട്ടു. നിരീശ്വര വാദത്തിന്റെ അസ്ക്യതയുള്ള ഒരാളെഴുതിയതാണെന്നു തോന്നുകയേ ഇല്ല. അല്ല ഇനി ഇപ്പൊ ദൈവം ഉള്ളില്‍ കുടിപാര്‍ക്കാന്‍ തുടങ്ങിയതായിരിക്കാം. ഏതു നേരവും അതു സംഭവിക്കാമല്ലോ. നന്നായി.

ശ്രീനാഥന്‍ പറഞ്ഞു...

ഗാനങ്ങൾ രണ്ടും കേട്ടു, ഇഷ്ടപ്പെട്ടു, ഞാനൊരു ഭക്തിമാർഗ്ഗക്കാരനല്ലെങ്കിലും! അർദ്ധനാരീശ്വരൻ, അർദ്ധനിമീലിതൻ എന്ന ആ പൊരുത്തം കൊള്ളാം! തുടരുമല്ലോ!

Lipi Ranju പറഞ്ഞു...

രണ്ടു വീഡിയോയും കണ്ടു. ഇപ്പോള്‍ ഇറങ്ങുന്ന ചില ഭക്തി ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ കഷ്ടം തോന്നാറുണ്ട്. പക്ഷെ ഈ രണ്ടു ഗാനങ്ങളും

ശരിക്കും ഇഷ്ടായി. ഭക്തി തോന്നുന്ന വരികള്‍, സംഗീതവും കൊള്ളാം.

മുന്‍പ് ഇറങ്ങിയിട്ടുള്ള ജയചന്ദ്രന്‍ പാടിയിട്ടുള്ള ചില നല്ല ഭക്തിഗാനങ്ങള്‍

ഇല്ലേ, അതൊക്കെ കേള്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന ഒരു ഫീല്‍ ഉണ്ട് ഈ ഗാനങ്ങള്‍ക്കും... അഭിനന്ദനങ്ങള്‍ രമേശേട്ടാ..

പക്ഷെ വീഡിയോ... കുറച്ചു കഷ്ടമായിപ്പോയിട്ടോ......
ഏതായാലും മുന്‍‌കൂര്‍ ജാമ്യം എടുത്തതുകൊണ്ട് ഒന്നും പറയുന്നില്ല.
മരിച്ചവര്‍ക്ക് ഭൂമിയിലെ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുന്നുണ്ടാവുമോ!
എങ്കില്‍ ഈ പാട്ടുകള്‍ കേട്ട് ജിത്തുവിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും...

റീനി പറഞ്ഞു...

പാട്ടുകള്‍ കേട്ടു. ആസ്വദിച്ചു. ഓര്‍ക്കസ്ടേഷന്‍ നിര്‍വഹിച്ച ജിത്തുവിനെ കാണുവാന്‍ ശ്രമിച്ചു, ഓര്‍ത്തപ്പോള്‍ വേദനിച്ചു.
രമേശിന് ആശംസകള്‍ . വീണ്ടും പാട്ടുകള്‍ എഴുതട്ടെ!

കൊട്ടോട്ടിക്കാരന്‍... പറഞ്ഞു...

ദൈവത്തിനു പ്രിയപ്പെട്ടവരെ അവന്‍ നേരത്തേതന്നെ തിരിച്ചുവിളിക്കുമെന്നത് ഒരുപക്ഷേ നേരായിരിക്കാം. പാട്ടു കേട്ടില്ല. നെറ്റ് പിടുത്തംവിട്ട സ്ലോ... പിന്നെ കേള്‍ക്കാം.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ ഒരനുഭവം എനിക്കും ഉണ്ടായി. വര്‍ക്കല ജി. ബുരളീധരന്‍ എന്ന പാട്ടിന്റെ കൂട്ടുകാരനെ എനിക്കു നഷ്ടപ്പെട്ടു. കടയ്ക്കല്‍ ദേവീസ്തുതി ഗീതങ്ങള്‍ എന്ന ഓഡിയോ കാസറ്റിന്റെ റിക്കോര്‍ഡിങ്ങിനു ശേഷമായിരുന്നു അദ്ദേഹത്തെ നഷ്ടപ്പെട്ടത്. അദ്ദേഹത്തെ ഇവിടെ സൂചിപ്പിച്ചിട്ടുണ്ട്.

mayflowers പറഞ്ഞു...

പാട്ട് അണ്‍ ലിമിറ്റെഡ് ടൈമില്‍ കേള്‍ക്കും.
പിന്നെ,ഗാനരചനയൊക്കെ നിര്‍വഹിക്കുമെന്ന കാര്യം പുതിയ അറിവാണ്.
എല്ലാ വിധ ആശംസകളും.
കൂടെ,ജിത്തുവിന്റെ ആത്മാവിന് ശാന്തി..

മുകിൽ പറഞ്ഞു...

ഒട്ടും ഭക്തിയില്ലാതെ ഭക്തിഗാനം എഴുതിയോ? ഭക്തരുടെ അടി കിട്ടുംട്ടാ..
വരികള്‍ നന്നായിട്ടുണ്ട്. (പകുതി ഭാഗം കണ്ണു കാണാതെയാണു എഴുതുന്നത്. എന്റെ കമ്പ്യൂട്ടറിന്റെ പ്രോബ്ലമാണോ എന്നറിയില്ല.)

മുകിൽ പറഞ്ഞു...

സോറി. ജിത്തു- ദൈവത്തിന്റെആ അന്യായത്തെക്കുറിച്ചു പറയാന്‍ മറന്നു പോയി. ആദരാഞ്ജലികള്‍.

ചന്തു നായര്‍ പറഞ്ഞു...

നല്ല വരികൾ, നല്ല സംഗീതം... രമേശിൽ നിന്നും പ്രഥീക്ഷിച്ച പദപ്രയോഗ്ഗങ്ങൾ തന്നെ.... എന്റെ എല്ലാ ഭാവുകങ്ങളൂം...വേർപാടുകളുടെ വിരൽ പാടുകൾ നല്ല മനസ്സുകളിൽ എന്നും വേദന തന്നെയാണ്.. ആ സംഗീതപ്രതിഭക്ക് എന്റെ ആദരാഞ്ജലികൾ

മുല്ല പറഞ്ഞു...

ഇതായിരുന്നു വിഷമം അല്ലെ..? എത്രകാലം കഴിഞ്ഞാലും പ്രിയപ്പെട്ടവരുടെ വേര്‍പ്പാട് അങ്ങനെയാണു.
പാട്ട് ഞാന്‍ കേട്ടില്ല.നെറ്റ് സ്പീഡ് കുറവാണു.

കൊമ്പന്‍ പറഞ്ഞു...

അകാലത്തില്‍ പിരിഞ്ഞു പോയ ആ പ്രതിഭക്ക് നിത്യ ശാന്തി നേരുന്നു
ഈ ആല്‍ബം അതിന്‍റെ പരിപൂര്‍ണതയില്‍ നിങ്ങള്‍ റിലീസ് ചെയ്യണമായിരുന്നു
ഇതിപ്പോള്‍ നിങ്ങള്‍ കൂട്ടുകാര്‍ അവനോടു ചെയ്ത ഒരു നീതി കേടായിട്ടാണ് എനിക്ക് തോന്നുന്നത്
അങ്ങനെ പരിപൂര്‍ണതോടെ കൂടി പ്രേക്ഷകര്‍ അത് കാണുകയും ആ സഹോദരന്റെ പരലോക മോക്ഷത്തിനു വേണ്ടി പ്രാര്‍ഥി ക്കുകയും ചെയ്യുമായിരുന്നു
അങ്ങനെ മാലോകര്‍ അദേഹത്തെ ഓര്‍ക്കുമായിരുന്നു .അത് കണ്ടു ബിജുവിന്റെ ആത്മാവിനും ഒരു സന്തോഷം തോന്നിയേക്കാം

പറഞ്ഞത് അവിവേകമെങ്കില്‍ പൊറുക്കുക്ക

രമേശ്‌ അരൂര്‍ പറഞ്ഞു...

@@കൊമ്പന്‍: കൊമ്പാ ആല്‍ബം ഓഡിയോ സീ ഡി പോലെ വീഡിയോയും കൂടി ചേര്‍ത്തു ഇറക്കണം എന്നത് അതിനു വേണ്ടി പണം മുടക്കിയ അമൃത വിഷന്‍ ഉടമകളുടെ ആഗ്രഹം ആയിരുന്നു , അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല .കാരണം വീഡിയോ ആക്കണമെങ്കില്‍ പിന്നെയും ലക്ഷങ്ങള്‍ ചിലവാകും. അങ്ങനെയും അവര്‍ ആഗ്രഹിച്ചിരുന്നു എന്ന് സൂചിപ്പിച്ചെന്നു മാത്രം . ..പിന്നെ ജിത്തുവിന്റെ ആദ്യ സംരംഭം അല്ല ഇത് .അദ്ദേഹം നിരവധി ആല്‍ബങ്ങളുടെ പിന്നണിയില്‍ ഈ രംഗത്തും സിനിമാ രംഗത്തും പ്രശസ്തരായവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്

എന്റെ ആദ്യ ആല്‍ബം എന്ന നിലയില്‍ എനിക്കാണ് ആ സ്വപനം നടക്കാതെ പോയതില്‍ ഏറെ സങ്കടം..

pushpamgad kechery പറഞ്ഞു...

വായിച്ചപ്പോള്‍ വിഷമം തോന്നി .
എന്തെല്ലാം ജീവിതത്തില്‍ നടക്കാനിരിക്കുന്നു.
എന്നാലും ഒരു പ്രതിഭയുടെ പൂര്‍ത്തീകരിക്കാത്ത സ്വപ്നങ്ങള്‍ നൊമ്പരപ്പെടുത്തുന്നു .
അവസരങ്ങള്‍ ഇനിയും ഉണ്ടാകും .
സമാധാനിക്കൂ മാഷേ ....

ഇ-smile chemmad പറഞ്ഞു...

ഗാനങ്ങളും വീഡിയോയും മനോഹരമായെങ്കിലും ജിത്തുവിന്റെ വിധി നൊമ്പരമായി മാറി . ജിത്തുവിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.
------------------------------------------------------
വീ ഡി യോ ക്രിയേറ്റ് ചെയ്യാന്‍ എന്ന ഉപയോഗിച്ചാല്‍ കുറച്ചുകൂടി മനോഹരമാക്കാമായിരുന്നു. ഓരോ ഫോടോയുടെയും ഇടയില്‍ മനോഹരമായ ഇഫ്ഫെക്റ്റ് കള്‍ ചേര്‍ക്കാം. അല്ലെങ്കില്‍ നമ്മുടെ വിന്‍ഡോസ്‌ പാക്കില്‍ അടങ്ങിയിരിക്കുന്ന വിന്‍ഡോസ്‌ മൂവി മേക്കരില്‍ ചെയ്യാം . ഒന്ന് നോക്കൂ..........

ഇ-smile chemmad പറഞ്ഞു...

ഗാനങ്ങളും വീഡിയോയും മനോഹരമായെങ്കിലും ജിത്തുവിന്റെ വിധി നൊമ്പരമായി മാറി . ജിത്തുവിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.
------------------------------------------------------
വീ ഡി യോ ക്രിയേറ്റ് ചെയ്യാന്‍ ulead viedeo studeo എന്ന software ഉപയോഗിച്ചാല്‍ കുറച്ചുകൂടി മനോഹരമാക്കാമായിരുന്നു. ഓരോ ഫോടോയുടെയും ഇടയില്‍ മനോഹരമായ ഇഫ്ഫെക്റ്റ് കള്‍ ചേര്‍ക്കാം. അല്ലെങ്കില്‍ നമ്മുടെ വിന്‍ഡോസ്‌ പാക്കില്‍ അടങ്ങിയിരിക്കുന്ന വിന്‍ഡോസ്‌ മൂവി മേക്കരില്‍ ചെയ്യാം . ഒന്ന് നോക്കൂ..........

ആളവന്‍താന്‍ പറഞ്ഞു...

രമേശേട്ടാ.... എന്താ പറയേണ്ടേ.. പാട്ട്, ഇപ്പൊ ആല്‍ബം എന്നൊക്കെ പറഞ്ഞ്‌ ഇറങ്ങുന്ന സാധനങ്ങള്‍ക്കിടയില്‍ രണ്ടു നല്ല പാട്ടുകള്‍ ഞാന്‍ കേട്ടു. ഒരുപാട് സന്തോഷം. നല്ല വരികള്‍, ക്വാളിറ്റിയുള്ള സംഗീതം. എനിക്കിതിന്റെ MP3 version ഒന്ന് അയച്ചു തരാമോ....

സിദ്ധീക്ക.. പറഞ്ഞു...

ആല്‍ബം സംഭവം കൊള്ളാം മാഷേ..പിന്നെ വിധി തീര്‍ക്കും വിയോഗങ്ങള്‍ക്ക് തടയണ കെട്ടാന്‍ നമുക്കാവില്ലല്ലോ !

lekshmi. lachu പറഞ്ഞു...

പാട്ട് മനോഹരമായിരിക്കുന്നു.ഒപ്പം ജിത്തുവിന്റെ വേര്പാട് ഒരു നൊമ്പരവും

രമേശ്‌ അരൂര്‍ പറഞ്ഞു...

സുഹൃത്തുക്കളെ ഗൂഗിള്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബ്ലോഗുകള്‍ക്ക്‌ അടുത്ത ദിവസങ്ങളില്‍ ഉണ്ടായ സാങ്കേതിക തകരാര്‍ മൂലം നിരവധി പേര്‍ ഇവിടെ എഴുതിയിരുന്ന വിലപ്പെട്ട അഭിപ്രായങ്ങള്‍ അപ്രത്യക്ഷമായി...:(
ഇരുപത്തഞ്ചോളം അഭിപ്രായങ്ങളാണ് ഇതുവഴി ഒറ്റയടിക്ക് നഷ്ടമായത് ..

കൊച്ചു കൊച്ചീച്ചി പറഞ്ഞു...

നഷ്ടപ്പെട്ട അഭിപ്രായങ്ങള്‍ തിരിച്ചുകിട്ടും രമേശാ. തീര്‍ച്ചയായും അവരുടെ കയ്യില്‍ ബാക്കപ് ഉണ്ടാകും. ഒരു selective restore ചെയ്യാന്‍ കുറച്ചുസമയെമെടുക്കുമായിരിക്കും - നിരാശപ്പെടാതിരിക്കുക :)

നല്ല പാട്ട്, നല്ല രചന, നല്ല ബ്ലോഗ്. ആശംസകള്‍.

ഷമീര്‍ തളിക്കുളം പറഞ്ഞു...

ജിത്തുവിന്റെ വേര്‍പാട് ഒരു നൊമ്പരമായി ബാക്കിയായി.

ശ്രീനാഥന്‍ പറഞ്ഞു...

പാട്ടു രണ്ടും കേട്ടു. ഇഷ്ടമായി. അർദ്ധനാരീശ്വരന്റെ മുമ്പിൽ അർദ്ധനിമീലിതനായി .. എന്നതൊക്കെ മനോഹരം!

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

മുമ്പൊരിക്കല്‍ ചാറ്റില്‍ വന്നപ്പോള്‍ ചേട്ടന്‍ ഈ ആല്‍ബത്തെ പറ്റി പറഞ്ഞതോര്‍ക്കുന്നു..പാട്ട് കേട്ടിട്ടില്ല...
റൂമില്‍ ചെന്നിട്ട് കേള്‍ക്കണം.


ജിത്തുവിനു നിത്യ ശാന്തി നേരുന്നു,

Manoraj പറഞ്ഞു...

പോസ്റ്റ് വായിച്ചു. വിഷമം തോന്നി. ഒപ്പം ചില കാര്യങ്ങളില്‍ സന്തോഷവും. പക്ഷെ പാട്ട് കേട്ടില്ല.. യൂട്യൂബ് ഇവിടെ അത്ര സുഖകരമല്ല. നെറ്റ് കണക്റ്റിവിറ്റി പ്രോബ്ലം ഉണ്ട്..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

പാട്ടുകള്‍ കേട്ടു ആദ്യത്തെതാണ്‌ കൂടുതല്‍ ഇഷ്ടപ്പെട്ടത്‌
അഭിനന്ദനങ്ങള്‍ ഒപ്പം ജിത്തുവിന്‌ ആദരാഞ്ജലികളും

Salam പറഞ്ഞു...

പാട്ട് കേട്ട് കമെന്റും ഇട്ടിരുന്നു. ഗൂഗിള്‍ കുലുക്കത്തില്‍ ആ കമെന്റ് പോയിന്നു തോന്നുന്നു. സന്തോഷവും സന്താപവും ഒരു പോലെ പകര്‍ന്ന പോസ്റ്റ്‌. നല്ല ഭക്തി സാന്ദ്രമായ പാടു. ഒരു നിരീശ്വര വാദം എന്ന "ജാഡ" യുള്ള ആള്‍ എഴുതിയ പോലെ തോന്നുന്നില്ല. വളരെ നന്നായി.

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ഗൂഗിള്‍ അമ്മച്ചിക്ക് ::ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ :
എന്റെ കമന്റും കൂട്ടുകാരില്‍ ചിലരുടെ ബ്ലോഗും നഷ്ടപ്പെട്ടതിനെതിരെ ദേ..നമ്മളെല്ലാവരും കൂടി ഒന്ന് കണ്ണ് മിഴിച്ചതെയുള്ളൂ ..എടുത്തുകൊണ്ട് പോയ കമന്റുകളെല്ലാം ഗൂഗിള്‍ അമ്മച്ചി തിരിച്ചു തന്നിരിക്കുന്നു. ...താങ്ക്യു അമ്മച്ചീ ..ഞാന്‍ കുറെ പ്രാകീര്‍ന്നു.സോ..റീ..ട്ടോ !! ഉമ്മ ! ഉമ്മ ! ഉമ്മ !! ഇനി ഞങ്ങളെ പേടിപ്പിക്കരുതു ട്ടോ ...:)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍