2011, മേയ് 14, ശനിയാഴ്‌ച

അഭിപ്രായം എന്താ ഇരുമ്പുലക്ക ആണോ ??

പ്രിയപ്പെട്ട കൂട്ടുകാരെ ..
അഭിപ്രായം എന്താ ഇരുമ്പുലക്ക ആണോ ?? അല്ല  ഞാന്‍ അറിയാന്‍ വയ്യാഞ്ഞിട്ടു
ചോദിക്കുവാ !!
ഗൂഗിള്‍ അമ്മച്ചി നമ്മള്‍ പാവം ബ്ലോഗര്‍മാര്‍ക്ക് ഒരു പണി തന്നതിന്റെ കഷ്ടപ്പാട്  ഇരുമ്പുലക്ക കൊണ്ട് തലക്കിട്ട്  അടിച്ചതിനു തുല്യമായി ..നമ്മള്‍ പ്രസവ വേദന എടുത്തു കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എഴുതി ഉണ്ടാക്കിയ ബ്ലോഗുകള്‍ പെട്ടന്നൊരു ദിവസം തന്നിഷ്ടക്കാരിയായ ഗൂഗിള്‍ അമ്മ വന്നു ഇരുമ്പുലക്ക കൊണ്ട് തല്ലിക്കൊഴിച്ച് ഇല്ലാതാക്കുക .. ആദ്യമൊക്കെ ഞാന്‍ കരുതി നമ്മുടെ മഞ്ഞുതുള്ളി യെയും   ,
  കിങ്ങിണിക്കുട്ടിയെയും പോലെ പെട്ടെന്നൊരു ദിവസം എല്ലാവരും കൂടി ബ്ലോഗും ഡിലീറ്റി മുങ്ങിയതാവും എന്ന് !! അവര്‍ ഇപ്പോള്‍ തിരികെ വന്നൂ ...ട്ടോ ..സന്തോഷം .ഹാ..യ് !!!

പക്ഷെ എന്റെ ബ്ലോഗും അങ്ങനെ കാണാതായപ്പോഴും ഇടയ്ക്ക് പൊങ്ങിയ ബ്ലോഗില്‍ കമന്റാന്‍ പറ്റാതെ വന്നതും കണ്ടപ്പോളാണ് എന്റെയും  ഫ്യൂസ് അടിച്ചു പോയോ എന്ന് തോന്നിപ്പോയത് !

ഒടുവില്‍ എന്റെ രണ്ടു പാട്ടുകള്‍ക്കായി ആദ്യ സംഗീത ആല്‍ബവും സംഗീതജ്ഞന്റെ വേര്‍പാടും
ഞാന്‍ നിങ്ങള്ക്ക് സമര്‍പ്പിച്ച ബ്ലോഗും അതില്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്നു ഞാന്‍ നേടിയെടുത്ത നിങ്ങളില്‍ പല പുലികളുടെയും  വിലപ്പെട്ട 63  കമന്റുകളില്‍ ഏതാണ്ട്  25 എണ്ണവും അപ്രത്യക്ഷ മായിരിക്കുന്നു !!  ഈ കൊലച്ചതി ഇതാരോട് പോയി ഞാന്‍ പരാതി പറയും എന്റീശ്വരന്‍മാരെ !! എനിക്ക് നഷ്ടം വന്നത് കമന്റുകള്‍ ആണെങ്കില്‍ മറ്റു ചില സുഹൃത്തുക്കള്‍ക്ക് അവര്‍ എഴുതിയുണ്ടാക്കിയ പോസ്റ്റുകള്‍ തന്നെ നഷ്ടപ്പെട്ടു !! കമന്റു ബോക്സില്‍ അഭിപ്രായം എഴുതാന്‍ കഴിയാതെ വന്നപ്പോള്‍ പ്രിയപ്പെട്ട വായനക്കാര്‍ അത്   മെയിലില്‍ വഴി അറിയിച്ചപ്പോള്‍  ആണ് സംഗതിയുടെ ഗൌരവാവസ്ഥ മനസിലായത് .

ഞാന്‍ ഗൂഗിള്‍ അമ്മച്ചിയോട്‌ ഊന്നി ഊന്നി ചോദിക്കുകയാണ് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ പ്രകടിപ്പിച്ച അഭിപ്രായം എന്താ ഇരുമ്പുലക്ക ആണോ ? പ്രിയപ്പെട്ടവര്‍ എഴുതിയ ബ്ലോഗുകള്‍ എന്താ അപ്രിയങ്ങള്‍ ആയതു ? അതൊക്കെ അതൊക്കെ മായ്ച്ചു കളഞ്ഞിട്ടു ഒടുവില്‍ ദാ ഇപ്പോള്‍ അമ്മച്ചി വന്ന്  ഒരു സോറി പറഞ്ഞിരിക്കുന്നു !!
കഷ്ടം തന്നെ!! കഷ്ടം !!!.
ഇനി ഞാന്‍   എന്ത് സൂത്രപ്പണി കാണിച്ചാല്‍ ആണ്   കൂട്ടുകാര്‍ വീണ്ടും വന്നു മാഞ്ഞുപോയ തങ്ങളുടെ ആ വാക്കുകള്‍ കൊണ്ട് എന്റെ പാട്ടുകളുടെ പൂമുറ്റം   അലങ്കരിക്കുക ?? നമ്മള്‍ ഏതു ബ്ലോഗനാര്‍ കാവില്‍ തളിച്ച് കൊട നടത്തിയാലാണ്    മാഞ്ഞു പോയ ബ്ലോഗുകള്‍ തിരികെ വരുന്നത് ??

അന്വേഷിച്ചപ്പോള്‍ അറിയുന്നു ലോകമെമ്പാടും ഉള്ള ലക്ഷോപ ലക്ഷം ബ്ലോഗര്‍മാര്‍ക്കും ഇക്കഴിഞ്ഞ നാല്പതര  മണിക്കൂര്‍ കൊണ്ട്   ഗൂഗിള്‍  അമ്മച്ചിയുടെ  പരമാവധി   പണി കിട്ടിയെന്ന്
 !!!
കൈവിട്ട് പോയ  ബ്ലോഗും കമന്റുകളും  ഇനി ആന പിടിച്ചാലും തിരിച്ചു കിട്ടുമോ ? 

ആദ്യ സംഗീത ആല്‍ബവും സംഗീതജ്ഞന്റെ വേര്‍പാടും71 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

കൊച്ചു കൊച്ചീച്ചി പറഞ്ഞു...

ഉണ്ടവനു് പായ കിട്ടാഞ്ഞിട്ടു്, ഉണ്ണാത്തവനു് ഇല കിട്ടാഞ്ഞിട്ടു്....കമെന്റില്ലാത്ത ബ്ലോഗെഴുതുന്നവര്‍ ഭാഗ്യവാന്‍മാര്‍ ;)

സംഗീതജ്ഞനേക്കുറിച്ചുള്ള പോസ്റ്റ് നാന്നായീട്ടോ...(അവടന്നു മാഞ്ഞുപോണ്ടാന്നുവെച്ചിട്ടാ ഇവടെ എഴുത്യേ)

ishaqh ഇസ്‌ഹാക് പറഞ്ഞു...

അതെ,ഗൂഗിള്‍ കുലുങ്ങി കൂട്ടരേ...
ഇതേ അനുഭവം ഇന്നലെ പലര്‍ക്കും ഉണ്ടായി.. പാതിരാ കഴിഞ്ഞ നേരം ഒരു രണ്ട് രണ്ടര മണി.. ബുറൈദയില്‍ കുലുങ്ങിയ ഉടനെ ഇവിടെയും അനുഭവപ്പെട്ടു..
എന്റെ മക്കള്‍ പോസ്റ്റ് ചെയ്ത പുതിയപോസ്റ്റുകളും വിലപ്പെട്ട കമന്റ്സുകളും അപ്രത്യക്ഷമായിരുന്നു..അമ്മച്ചിയുടെ കളിയാകുമെന്ന് കരുതിയത് തെറ്റി,നേരമേറെ കഴിഞ്ഞ് അല്പം മുമ്പാണ് ഗൂഗിള്‍ മാതാവ് നോര്‍മലായത് ..പോസ്റ്റുകള്‍ പോസ്റ്റിയാല്‍ തീരും.. പോയ കമന്റ്സോ..?

നല്ല അഭിപ്രായം രമേശ്‌ജീ...
ഗൂഗിള്‍ മാതാവേ കാത്തോളണേ..

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

പോയ കമന്റുകൾ പിടിച്ചാൽ കിട്ടുമോ..?

ശ്രീനാഥന്‍ പറഞ്ഞു...

എമ്പ്രാന്റെ വെളക്കത്താ നമ്മള് വാര്യന്മാര് അത്താഴം കഴിക്കണതെന്ന് വെളക്ക് അൽ‌പ്പനേരത്തേക്ക് എടുത്തുമാറ്റി ഗൂഗിളൊന്നോർമിപ്പിച്ചതാ!

ഏപ്രില്‍ ലില്ലി. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഏപ്രില്‍ ലില്ലി. പറഞ്ഞു...

അതൊരു കൊലച്ചതി ആണല്ലോ രമേഷേട്ടാ.. പാടുപെട്ടുണ്ടാക്കിയ സമ്പാദ്യം മൊത്തം കള്ളന്മാര്‍ കൊണ്ടുപോന്നതിനു തുല്യമല്ലേ..അത്. ഗൂഗിള്‍ അമ്മച്ചിക്ക് എന്താ പറ്റുന്നെ എന്നറിയില്ല.കുറച്ചു നാള്‍ മുന്‍പ് കുറെ ആളുകളുടെ ജി-മെയില്‍ അക്കൌന്റ് ഡിലിറ്റ് ആയി എന്നും പറഞ്ഞു വാര്‍ത്ത ഉണ്ടായിരുന്നു. ഞാന്‍ പോസ്റ്റിന്റെ ഒക്കെ ഒരു കോപ്പി എടുത്തു വയ്ക്കാറുണ്ട്.

Lipi Ranju പറഞ്ഞു...

ശരിയാ രമേശേട്ടാ ഇവിടെ രണ്ടു ദിവസ്സമായി ഈ പ്രശ്നം. മെയില്‍ വഴി വന്ന പോസ്റ്റുകള്‍ മാത്രം വായിക്കാന്‍ പറ്റും. പക്ഷെ കമന്റ്‌ ഇടാന്‍ നോക്കിയാല്‍ പറ്റുന്നില്ലായിരുന്നു! ഇന്ന് രാവിലെയാണ് ശരിയായത്. അതുകഴിഞ്ഞ് ആദ്യം കണ്ടത് ഈ പോസ്റ്റാ .... ഇപ്പോളാണ് അത് എനിക്ക് മാത്രം ഗൂഗിള്‍ അമ്മച്ചി തന്ന പണിയല്ല എന്ന് മനസിലായത് ... :)

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

എനിക്കും കോടികൾ നഷ്ടം സംഭവിച്ചു..... ponmalakkaran.blogspot.com/2011/05/blog-post_13.html

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ഞാന്‍ ഗൂഗിള്‍ അമ്മച്ചിയോട്‌ ഊന്നി ഊന്നി ചോദിക്കുകയാണ് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ പ്രകടിപ്പിച്ച അഭിപ്രായം എന്താ ഇരുമ്പുലക്ക ആണോ??
വീരാ..ധീരാ..നേതാവേ..
ലക്ഷം ലക്ഷം പിന്നാലേ..

jayarajmurukkumpuzha പറഞ്ഞു...

ayyo rameshji, ente commentukalum poyi.....

yousufpa പറഞ്ഞു...

അതെന്തോ ആവോ, പുള്ളിക്കാരത്തിക്ക് ഈ വയസ്സുകാലത്ത് പേറ്റുനോവ് എടുത്തൊ ആവോ..?

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഞാനും വന്നിരുന്നു. ആ കമെന്‍റെല്ലാം പോയി അല്ലേ. ഞാന്‍ കമെന്‍റാന്‍ പറ്റാതെ പല ബ്ലോഗിലും കേറിയിറങ്ങി. സാബു തിരിച്ചു മറുപടി തന്നു. അപ്പോള്‍ മനസ്സിലായി. പ്രശ്നം എല്ലായിടവും ആയി എന്ന്. ഏതാണേലും ശരിയായി.ഇതിനുമുമ്പും ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ഉണ്ടാകാറുണ്ടെന്ന് ബ്ലോഗെഴുതുന്ന.മോന്‍റ കൂട്ടുകാരന്‍ പറഞ്ഞു.

SUDHI പറഞ്ഞു...

സാരമില്ല രമേഷേട്ടാ
എനിക്ക് സങ്കടമില്ല ....
ബ്ലൂലോകത്തിലെ വാടകക്കാരായ നമ്മളിതൊക്കെ സഹിച്ചല്ലെ പറ്റൂ . ശരിക്കും മൊതലാളിയുടെ ആഗ്രഹങ്ങള്‍ പോലെ തന്നെ നടക്കട്ടെ അല്ലേ .ഗൂഗിളിനെ തകര്‍ക്കാന്‍ ഒസാമയുടെ ശിഷ്യന്മാര്‍ കുറുക്കു വഴികള്‍ തേടുന്നു ..ബാലിയാടുകലാവുന്നത് പാവം നമ്മള്‍ , മൂന്ന് ദിവസത്തെ നമ്മളില്‍ പലരുടെയും വിലപ്പെട്ട സമയവും വിയര്‍പ്പും കൊണ്ടെഴുതിയ പലതും നമുക്ക് നഷ്ട്ടം ആയിരിക്കുന്നു കടല്‍ക്കരയില്‍ എഴുതിയ വാക്കുകള്‍ തിരകള്‍ മായ്ക്കും പോലെ എല്ലാം പോയി ..
ഇതു ആ ബ്ലോഗര്‍ക്കിട്ടു ആരോ പണികൊടുത്തതിന്റെ ഫലമാണെന്ന് തോന്നുന്നു .എന്റെ കഥയുടെ അവസാന ഭാഗം വരെ എഴുതി ഡ്രാഫ്റ്റില്‍ ഇട്ടിരുന്നതാ ആ ധുഷ്ട്ന്‍ അതും കൊണ്ടേ കളഞ്ഞൂന്നെ ....ങ്ങീ .......
ഇല്ല ഞാന്‍ കരയില്ല .... പകരം ചോദിക്കണം രമേഷേട്ട നമുക്കതിനൊക്കെ നഷ്ട്ട പരിഹാരം കിട്ടണം ..വേണ്ടേ ....
സുഖമല്ലേ .. ശുഭാദിനാശംസകള്‍

ഇന്നലെ ഇല്ലാര്‍ക്കും ബ്ലോഗിന്റെ പേര് മാറ്റല്‍ വാരാഗോഷം ആയിരുന്നെന് തോന്നുന്നു .. കിങ്ങിണിക്കുട്ടി മാറ്റി , സീത മാറ്റി ..ദേ ഈ പാവം ഞാനും മാറ്റി ...

Anya പറഞ്ഞു...

We are all so happy that blogger is back :-)
What should we do without !!!!!

Have a nice week-end :)

SUDHI പറഞ്ഞു...

രമേശേട്ടോ ..
എന്നെ കണ്ടുപിടിച്ചു അല്ലെ ...
ചേട്ടന്റെ മനസ്സില്‍ തോനിയത് വളരെ ശരിയാണ് ..ഞാന്‍ .... ഞാന്‍ തന്നെ .. ( ഒടുക്കത്തെ ഒരു ഓര്‍മ്മയെ ഹോ ..)
താങ്കളെപ്പോലുള്ള പ്രതിഭകള്‍ക്ക് പഞ്ഞമില്ലാത്ത അരൂരിന്റെ പുത്രനാണ് ഞാനും എന്നതില്‍ അഭിമാനിക്കുന്നു .
അമ്മാവനോളം വരില്ലെങ്കിലും ഞാനും അണ്ണാന്‍ കുഞ്ഞിനെപ്പോലെ ...
പുരോഗമനചിന്താഗതിക്കാരായ നിങ്ങളുടെ വഴിയിലാണ് ഞാനും യാത്ര ..ഒരേ ഒരു വ്യത്യാസം ഞാന്‍ ദൈവ വിശ്വാസിയാണ് ...


ഈ ഇടെ അശോകന്‍ ചേട്ടന്‍ ( പത്രം )രമേശേട്ടനെ പറ്റി പറഞ്ഞ രണ്ടു വാക്കുകള്‍ പറയട്ടെ ...
" ബ്ലോഗില്‍ നീ കണ്ടത് രമേശന്‍ തന്നെ ആയിരിക്കും .. അവനു ഈ എഴുത്തിന്റെ അസുഗം ഉണ്ട് , ബ്ലോഗ്‌ അവന്‍ നന്നായി ചെയ്യുന്നുമുണ്ട് ..."

അലി പറഞ്ഞു...

ഇനി കമന്റിയാലും പോകുമോ?

സീത* പറഞ്ഞു...

ഗൂഗിളിനൊക്കെ എന്തും ആവാല്ലോ...ഹും...ഇതിനെതിരെ പ്രതിഷേധിക്കണം ഏട്ടാ ( ഞാനോടി )

മാനവധ്വനി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മാനവധ്വനി പറഞ്ഞു...

ഞാനും ഭയപ്പെട്ടിരുന്നു... എന്റെ കുഴപ്പം കാരണം ബ്ലോഗ്‌ അന്ത്യശ്വാസം വലിച്ചു എന്നാ കരുതിയത്‌.. അല്ലെങ്കിൽ ആരെങ്കിലും തല്ലി കൊന്നു എന്നും.... ഇനി ഞാനെഴുതിയ ചവറുകൾ ഏതു ചവറ്റു കുട്ടയിൽ പരുതി നടക്കും എന്റീശ്വരന്മാരെന്ന് നെലോളിച്ചു....മെല്ലെ തുറക്കാൻ ശ്രമിച്ചപ്പോഴൊക്കെ ഇടയ്ക്ക്‌ ഇടയ്ക്ക്‌ ബ്ലോഗമ്മച്ചി വന്നു പറഞ്ഞു .. ആ മന്ത്രം ചൊല്ല് .. ഈ മന്ത്രം ചൊല്ല്.. എന്നൊക്കെ... ഞാൻ പേടിച്ച്‌... ബ്ലോഗും പൂട്ടി ഇരുന്നു..
ഇപ്പോൾ വന്നു,...

മാനവധ്വനി പറഞ്ഞു...

...അയ്യോ പലർക്കും ഞാനിട്ട കമന്റുകൾ ആരോ കട്ടെടുത്തു...എനിക്കിട്ട കമന്റുകളും!...

ആളവന്‍താന്‍ പറഞ്ഞു...

ഇപ്പൊ ഓക്കേ അല്ലെ?

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ഞാന്‍ പുതിയ പോസ്റ്റും ഇട്ടിരുന്നില്ല.
കമന്റ്സും ഇട്ടിരുന്നില്ല.അതു കൊണ്ട് എനിക്ക് കുഴപ്പമൊന്നുമുണ്ടായില്ല
മറ്റുള്ള പോസ്റ്റുകളില്‍ കമന്റാന്‍ ചെന്നപ്പോഴാ അറിയുന്നത്
ഗൂഗിള്‍ പണിമുടക്കിലാണെന്ന്...ഞാന്‍ മിണ്ടാതെ തിരിച്ചു പോന്നു....

റാണിപ്രിയ പറഞ്ഞു...

ഒന്നും ദേവൂട്ടി അറിഞ്ഞില്ല .... ബ്ലോഗ്ഗിങ്ങ് കുറവാണ് ..സമയ പരിമിധി ...വായന ശനിയും ഞായറിലും ഒതുങ്ങി ....

SHAHANA പറഞ്ഞു...

ഇത്രയും ഭാരം ഭൂലോകത്തിന് കൊടുക്കരുത്... ഭാരം സഹിക്ക വയ്യാതെ ഒന്ന് കുലുങ്ങിയതാവും സുനാമിയുടെ കാലമല്ലേ... ഇതൊരു ഭൂലോക സുനാമി ഉണ്ടായതാകും... എല്ലാര്‍ക്കും ഒരു മുന്‍കരുതല്‍.. 'ഇനി സൂക്ഷിച്ചോളൂ' എന്നൊരു താക്കീത്...! :)

സ്മിത മീനാക്ഷി പറഞ്ഞു...

ഞാനീ സംഭവമൊന്നും അറിഞ്ഞിരുന്നില്ല, പറഞ്ഞതിനു നന്ദി. പോയതൊക്കെ തിരിച്ചു പിടിക്കൂ.

moideen angadimugar പറഞ്ഞു...

എന്തിനും അവർ പറയുന്ന ഒരു സോറി ഉണ്ടല്ലോ.അതൊരു ആശ്വാസമാണ്.

MKERALAM പറഞ്ഞു...

അപ്പോള്‍ ഇനി ഇതു തുടരാമല്ലോ. ഹേ ബ്ലൊഗെന്നു പറഞ്ഞാല്‍, ഇത്ര ഉറപ്പൂള്ള ഒരു പ്രസ്ഥാനം വേറെ ഇല്ല എന്നൊക്കെ വ്യാമോഹിച്ചിട്ട്, ഇപ്പോ കണ്ടില്ലേ

AFRICAN MALLU പറഞ്ഞു...

ഈ വിവരം ഇപ്പോഴാണ്‌ അറിഞ്ഞത് .ശ്രീനാതന്‍ ചേട്ടന്റെ കമന്റ്‌ കലക്കി .ഭാഗ്യം ഫോളോവെര്‍സ് നഷ്ടപ്പെട്ടില്ലല്ലോ

pushpamgad kechery പറഞ്ഞു...

അയ്യോ അമ്മച്ചി ഇത് വേണ്ടായിരുന്നു .
ഞങ്ങള്‍ പാവങ്ങള്‍ എന്ത് പിഴച്ചു ?

Manoraj പറഞ്ഞു...

ദങ്ങനെ ചോദീര് രമേശേ.. ഇപ്പോള്‍ ഓകെയായെന്ന് പറയാന്‍ കഴിയില്ല. പലരും ഇട്ട മനോഹരമായ കമന്റുകള്‍ (എന്റെ പോസ്റ്റിനേക്കാള്‍ മികച്ചവ) നഷ്ടമായതിന്റെ വിഷമത്തിലാ ഞാന്‍..

ente lokam പറഞ്ഞു...

വയസായി ..ഇപ്പോഴത്തെ ചെറുപ്പക്കാരുടെ

ഈ അട്ടഹാസമോന്നും താങ്ങാന്‍ പറ്റുന്നില്ല

അമ്മച്ചിക്ക് ...ഹ ..ഹ ..

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

ഇത് മുന്‍കൂട്ടി മനസ്സിലാക്കിയത് കൊണ്ട് ഞാന്‍ ഒരാഴ്ചയായി പോസ്ട്ടിയില്ല.....ഹാ..ഹാ..

yaachupattam പറഞ്ഞു...

ഭാഗ്യം നമ്മക്കൊന്നും സംഭവിച്ചില്ല.

ചാണ്ടിച്ചായന്‍ പറഞ്ഞു...

ഞാന്‍ കഷ്ടിച്ചു രക്ഷപെട്ടു...രമേശേട്ടാ....കാര്യമായ നഷ്ടമൊന്നും സംഭവിച്ചില്ല!!!

വീ കെ പറഞ്ഞു...

എനിക്കന്നേ അറിയാരുന്നു.. അതു കൊണ്ടാ ഞാൻ രണ്ടാഴ്ചയിലൊരിക്കൽ പോസ്റ്റാൻ തീരുമാനിച്ചത്....!!

ഏതായാലും ഓരൊ കോപ്പി എടുത്തു സൂക്ഷിക്കുന്നത് നല്ലതു തന്നെ..

പട്ടേപ്പാടം റാംജി പറഞ്ഞു...

എന്താ ഇപ്പൊ ഇങ്ങിനെ ഒരു കോപം വരാന്‍ കാരണം ആവോ?
ഇനി എലെക്ഷന്‍ റിസള്‍ട്ടുമായി വല്ല ബന്ധവും ഉണ്ടോ എന്തോ?

ismail chemmad പറഞ്ഞു...

ഇത് ചതി. ..........
ആ പോസ്റ്റില്‍ ഞാനിട്ട കമെന്റും ഗൂഗിള്‍ മുക്കിയത് തീര്‍ത്തും അപലപനീയം ..
കമെന്റ് എഴുതിയുണ്ടാക്കാനുള്ള ഒരു ബുദ്ധിമുട്ടൊക്കെ ഈ ഗൂഗിലെ അമ്മച്ചിയ്ക്ക് അറിയുമോ?

subanvengara-സുബാന്‍വേങ്ങര പറഞ്ഞു...

...ഒരു വേലയും (ഗള്‍ഫില്‍ അറബിയുടെ ശമ്പളം പറ്റുന്ന) ഇല്ലാത്ത മലയാളികള്‍ കാക്കതൊള്ളായിരം (അതിലും കൂടുതല്‍) ബ്ലോഗുകളിലായി ദിവസവും മൂന്നുനേരം ബ്ലോഗാന്‍ തുടങ്ങിയപ്പോള്‍ ഗൂഗിളമ്മാവന്റെ സെര്‍വര്‍ 'കിടുങ്ങി' അവര്‍ മല്ലുബ്ലോഗ്ഗേഴ്സിനു 'എട്ടിന്റെ പണി കൊടുത്തതാ ..............(ഇപ്പോള്‍ പരസ്യം വിടാനും തുടങ്ങിയില്ലേ- അത് ഞാന്‍ ആദ്യം പ്രവചിച്ചപ്പോള്‍ ഭൂലോകത്തുള്ളവര്‍ 'ആക്കി'ച്ചിരിക്കുകയായിരുന്നില്ലേ....അനുഭവിച്ചോ..!!!)

~ex-pravasini* പറഞ്ഞു...

അപ്പൊ അതായിരുന്നു കാര്യം..
അന്തോം കുന്തോം ഇല്ലാതെ ഞാനെന്തൊക്കെ ആലോചിച്ചു,,കൂട്ടി.
ആകെ വന്ന മുപ്പത്തഞ്ചു കമെന്റുകളില്‍ ഏഴെണ്ണവും ഞാന്‍ കഷ്ട്ടപ്പെട്ട് സമയം കളഞ്ഞു എന്‍റെ സുഹൃത്തുക്കള്‍ക്ക് എഴുതിയ മറുപടികളും പെട്ടെന്നങ്ങട്ടു കാണാതാവുക എന്ന് പറഞ്ഞാല്‍ ചില്ലറയാണോ..
എന്‍റെ ബ്ലോഗില്‍ ആരോ കേറിയെന്നു കരുതി അപ്പോള്‍ത്തന്നെ ഞാന്‍ പാസ്‌വേഡ് മാറ്റി.
എന്‍റെ കുട്ടിന്റെം കുട്ടിന്റെ കുട്ടിന്റെം ഒക്കെകൂടി പേരുകളൊക്കെ മിക്സ് ചെയ്ത് മസാലപ്പരുവത്തിലാക്കി നല്ല സ്ട്രോങ്ങ്‌ പാസ്‌വേഡ്..!
അതും പോരാഞ്ഞ് ബേജാറ് മാറാതെ എന്‍റെ കൂട്ടുകാരി മെയ്‌ഫ്ലാവേര്സിനു മെയിലയച്ചു സങ്കടവും പറഞ്ഞു.അപ്പോഴല്ലേ കാര്യങ്ങളുടെ ഗുട്ടന്‍സ്‌ ബോധ്യപ്പെട്ടത്‌,,ഹി,,ഹി,,ഹി,,എങ്ങനെണ്ട് എന്‍റെയൊരു ഫുദ്ധി!!!?

രമേശ്‌ അരൂര്‍ പറഞ്ഞു...

@@പ്രവാസിനീ കുട്ടിന്റെം കുട്ടിന്റെ കുട്ടിന്റെം ഒക്കെ പേരുകള്‍ ഒന്ന് പറയാമോ ? ചുമ്മാ വീട്ടില്‍ ആരൊക്കെ ഉണ്ടെന്നു അറിയാനാ :)

ഗൂഗിള്‍ അമ്മച്ചി ചതിച്ചാലും ഇല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് പാസ്‌ വേര്‍ഡുകള്‍ മാറ്റിക്കോളൂ.അത് നല്ലതാ .കുറച്ചു കൂടി ബ്ലോഗും മെയിലും ഒക്കെ ഒന്ന് സ്ട്രോങ്ങ്‌ ആകട്ടെ ന്നെയ്...:)

ajith പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ajith പറഞ്ഞു...

നാളെ ഹര്‍ത്താല്‍...
ഇതങ്ങനെ വെറുതെ വിട്ടാല്‍ പറ്റൂല്ല
ഈ മല്ലൂസ് ആരാണെന്ന് ഗൂഗിളമ്മച്ചിയെ ഒന്ന് മനസ്സിലാക്കിക്കൊടുത്തിട്ട് തന്നെ കാര്യം.

സിദ്ധീക്ക.. പറഞ്ഞു...

പോയത് കുറെ ഇവിടെ വന്നു വീണല്ലോ ഭായ് ..

ഷമീര്‍ തളിക്കുളം പറഞ്ഞു...

എനിക്കും നഷ്ടപ്പെട്ട് മൂന്നു കമന്റുകള്‍...
മെയില്‍ വന്നു, പക്ഷെ ബ്ലോഗില്‍ കാണാനില്ല. ഇപ്പൊ എല്ലാം ശരിയായെന്നു കരുതാം, അല്ലെ...

നാമൂസ് പറഞ്ഞു...

aatte, enthaa ningade paripaadi..? aaraa ningade nethaavu..? ennittaavaam kaaryangal...!!

രമേശ്‌ അരൂര്‍ പറഞ്ഞു...

@@നാമൂസെ: നമുക്ക് നാമൂസോക്കെ അല്പം കുറവാണ് .നേതാവാകാനൊന്നും കൊള്ളില്ല..:)

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

ഇവിടേം ഉണ്ടായിരുന്നു പ്രശനം. കമന്റിട്ട പത്തുപേര്‍ക്ക് കഷ്ടപ്പെട്ട് എഴുതിയുണ്ടാക്കിയ എന്റെ കമന്റ് കാണാനില്ല. അതാ സങ്കടം. രമേശേട്ടാ.. ഇതങ്ങനെ വിട്ടാല്‍ പറ്റില്ല... ശകതമായി പ്രധിഷേധിച്ചേ പറ്റൂ... പ്രധിഷേധവുമായി മുന്നോട്ട് പോകാനുള്ള പിരിവ് തുടങ്ങിക്കോട്ടേ?...

sreee പറഞ്ഞു...

വയസും പ്രായോമായ അമ്മച്ചിയല്ലേ.ഒരിക്കലൊക്കെ അങ്ങു ക്ഷമിക്കെന്നേ.

പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) പറഞ്ഞു...

ഗൂഗിള്‍ അമ്മച്ചിക്കുപോലും ആരോച്ചകമായീ എന്നാണോ അരൂരാശാനെ ?
അല്ല അങ്ങനെയാണോ ഞാനും ഊന്നി ഊന്നി ചോദിക്കുകയാണ്

Vayady പറഞ്ഞു...

എന്തൊക്കെ പറഞ്ഞാലും അമ്മച്ചി പാവല്ലേ? ആര്‍ക്കായാലും ഇടയ്ക്ക് ഒന്നു റെസ്റ്റ് എടുക്കണമെന്ന് തോന്നില്ലേ? അത്രല്ലേ അമ്മച്ചീം ചെയ്തുള്ളു. അതിനു കിടന്ന് ഇങ്ങിനെ ബളഹം വെച്ചാലോ? :)

പ്രവാസിനി ചേച്ചിയുടെ കമന്റ് വായിച്ച് ചിരിച്ചു..നല്ല രസംണ്ട്. :))

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു പറഞ്ഞു...

എനിക്കും പണികിട്ടി രമേഷ് ചേട്ടാ. ഭാഗ്യത്തിന് രണ്ടു കമന്റുകളെ പോയെന്ന് തോന്നുന്നുള്ളൂ. :-)

ബെഞ്ചാലി പറഞ്ഞു...

പോയത് പോക്കൂ... വരുന്നത് വാങ്കൂ... :D

കൊമ്പന്‍ പറഞ്ഞു...

കൊമ്പന്‍ കുത്തികുറിച്ച ഒരു പോസ്റ്റ്‌ അപ്പാടെ ഗൂഗിള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങി
ഞാന്‍ വിട്വോ....... ഒരു വെടിക്ക് ഞമ്മളെ മനസ്സിലുള്ളതിനെ ഗൂഗളിനു തൊടാന്‍ കയിയില്ല രണ്ടാമതും ടൈപ്പി പോസ്റ്റി
ഹല്ലാ പിന്നെ കളി കൊമ്ബനോടോ

mottamanoj പറഞ്ഞു...

ആ ഒരു ദിവസം ആണ് ബ്ലോഗര്‍ പ്രശനമുണ്ടായത്, അന്ന് എഴുതിയ പോസ്റ്റ്‌, കമന്റ്സ് എല്ലാം പോയി എന്ന് വേണം കരുതാന്‍.

ഇതുവരെ ബ്ലോഗര്‍ അതിനെ കുറിച്ച് ഒന്നും പറഞ്ഞു കേട്ടില്ല, പക്ഷെ തിരിച്ചു വന്ന രീതി കാണുമ്പോള്‍ ഒരു ദിവസം പഴാക്കമുള്ള ബാക്കപ്പ് എടുത്തു റീസ്റ്റോര്‍ ചെയ്ത പോലെയുണ്ട്.

It could be a virus attack or an hacker attack,

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

വന്നല്ലോ വനമാല.. :) ഞാനും പേടിച്ചിരുന്നു. ഇപ്പൊ ഓക്കെ.

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

പിന്നെ എല്ലാരും ഇടയ്ക്ക് ബ്ലോഗിന്റെ
ബാക്കപ്പ് എടുത്തു വെക്കുന്നത് നല്ലതാണ്.

അനശ്വര പറഞ്ഞു...

ഒരു ദിവസം നോക്കുമ്പോൾ sign in ആകുന്നില്ല..വന്നപ്പോൾ ഇപ്പറഞ്ഞപോലെ commentsഉം പോയി..അതിവിടെ എത്ര രസകരമായാണ്‌ പറഞ്ഞിരിക്കുന്നത്!! ശരിക്കും ചിരിപ്പിച്ചു..ഉപമകളും നർമ്മത്തിൽ ചാലിച്ച വരികളും..എല്ലാം കൊള്ളാം..

Salam പറഞ്ഞു...

ഗൂഗിള്‍ ഒന്ന് ഒര്മിപ്പിച്ചതാണ്. ഇത് ആജീവനാന്തം ഫ്രീ ആയി അനുഭവിച്ചു സ്വന്തമാണെന്ന് സ്വപ്നം കണ്ടു പോവേണ്ട എന്ന്. ഇതിന്റെ ഉടയോര്‍ വേറെയാണ്. കുലുക്കണമെന്നു തോന്നുമ്പോള്‍ കുലുക്കും. നിര്‍ത്തണമെന്ന് തോന്നുമ്പോള്‍ നിര്‍ത്തും. കാശ് വാങ്ങണം എന്ന് തോന്നുമ്പോള്‍ ബില്ലിടുന അറിയിപ്പ് വരും. ജാഗ്രതൈ

മഹേഷ്‌ വിജയന്‍ പറഞ്ഞു...

"കൈവിട്ട് പോയ ബ്ലോഗും കമന്റുകളും ഇനി ആന പിടിച്ചാലും തിരിച്ചു കിട്ടുമോ ? "

കിട്ടുമോ എന്ന് നോക്കൂ... കമന്റും ബ്ലോഗും കിട്ടിയില്ലേലും എങ്ങാനും ബിരിയാണി കിട്ടിയാലോ? :-)

MyDreams പറഞ്ഞു...

ഇടക്ക് ഇത് പോലെ ഉള്ള പണി വേണം ഇല്ലെങ്കില്‍ നമ്മള്‍ ഒക്കെ ഇത് നമ്മുടെ സ്വന്തം എന്ന് വിചാരിച്ചു നടക്കും .....നമ്മുക്ക് പിന്നില്‍ ഒരു ഗൂഗിളിന്റെ ശക്തി ഉണ്ട് എന്ന് ഓര്‍ത്താല്‍ .......:)

Shukoor പറഞ്ഞു...

കനത്ത നഷ്ടം തന്നെയാണ് പലര്‍ക്കും അത് കൊണ്ടുണ്ടായത്. എന്നാലും ഇങ്ങനെയൊരു അമ്മച്ചിയുടെ കയ്യിലാണ് നമ്മുടെ പേറ്റ്നോവിന്‍റെ ബാക്കിപത്രമെന്നു ഓര്‍ക്കാനെന്കിലും അതുപകരിച്ചല്ലോ.
നഷ്ടം നികത്താനാവില്ല. സന്കടകരമായിപ്പോയി.

നാമൂസ് പറഞ്ഞു...

@ മാഷേ, എന്‍റെ നാമൂസൊന്നും അത്ര കാര്യമാക്കേണ്ടതില്ല. ഇനി വല്ല അപകടകരമാം വിധത്തിലുമാണ്‌ കാര്യങ്ങള്‍ എങ്കില്‍ ഒന്ന് ചുമ്മാ ഡാ എന്ന് വിളിച്ചാല്‍ മതി. ഞാന്‍ ദേ അവിടെ നില്‍ക്കും. അത്രയുമേ എന്‍റെ നാമൂസൊള്ളൂ... അപ്പോള്‍ എങ്ങനെയാ കാര്യങ്ങള്‍..? ഞാന്‍ മുന്നോട്ടു പോട്ടോ..?

അജ്ഞാതന്‍ പറഞ്ഞു...

കമന്റ്സ് പോയാലും സാരമില്ല എന്‍റെ ഫോളോവേഴ്സ് ലിസ്റ്റ് ശൂന്യമായിരുന്നു..ഞാന്‍ ഞെട്ടി ,ബൂലോകം എന്നെ ഒന്നടങ്കം ബഹിഷ്കരിച്ചോ എന്നുപോലും കരുതി...എന്തായാലും ഞാന്‍ തിരിച്ചെത്തി...പോസ്റ്റിലെ പരാമര്‍ശത്തിന് നന്ദിയുണ്ട് മാഷെ... :-))

ഞാന്‍ പറഞ്ഞു...

ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണി നോക്കരുതെന്ന് ഒരു ചൊല്ലുണ്ട്

ദാനം വാങ്ങിയവന്‍ നല്ലത് പോലെ നോക്കുന്നില്ലെന്നു കണ്ടപ്പോള്‍ ഉടമസ്ഥന് വേദനിച്ചു കാണും
ഇത് ശാശ്വതമല്ലെന്ന് ഓര്‍മ്മിപ്പിച്ചത് നന്നാവാന്‍ വേണ്ടിയാണെന്ന് കരുതിക്കൂടെ?
പിന്നെ ഒരു കാര്യം കൂടെ മക്കളുടെ കൂട്ടുകെട്ടുകളില്‍ സംശയം തോന്നുമ്പോള്‍ രക്ഷാകര്‍ത്താക്കള്‍ ചില നിയന്ത്രണങ്ങള്‍ ഒക്കെ വയ്ക്കാറുണ്ട് ശരിയാകാം തെറ്റുമാകാം സ്നേഹം കൊണ്ടാണെന്ന് കരുതി സമാധാനിക്കുക.

എനിക്കിതൊക്കെ പറയാം എനിക്ക് നഷ്ടപ്പെടാനോന്നുമില്ലാത്തതിനാല്‍...
ഞാന്‍ പോയി ....ഇപ്പോള്‍ നിങ്ങള്‍ കണ്ടത് എന്നെയല്ല........

ഞാന്‍ പറഞ്ഞു...

രമേശ് ജി,
അഭിപ്രായം ഇരുമ്പുലക്ക തന്നെയാണ്.ഉലക്കയക്ക്‌ അടി കിട്ടിയപ്പോള്‍ മനസ്സിലായി.വേര്‍ഡ്‌ വെരിഫിക്കേഷനെ നിങ്ങള്‍ വെറുക്കുന്നത്തിന്റെ 4 ഇരട്ടിയെന്കിലും കൂടുതല്‍ ഞാന്‍ വെറുക്കുന്നു.
അതെപ്പോഴേ മാറ്റി. അര മണിക്കൂര്‍ മുമ്പ് മാറ്റാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു.അത്ര മാത്രം....
തിരുത്തല്‍ നിര്‍ദ്ദേശത്തിന് നന്ദി..........

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ഗൂഗിള്‍ അമ്മച്ചിക്ക് ::ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ :
എന്റെ കമന്റും കൂട്ടുകാരില്‍ ചിലരുടെ ബ്ലോഗും നഷ്ടപ്പെട്ടതിനെതിരെ ദേ..നമ്മളെല്ലാവരും കൂടി ഒന്ന് കണ്ണ് മിഴിച്ചതെയുള്ളൂ ..എടുത്തുകൊണ്ട് പോയ കമന്റുകളെല്ലാം ഗൂഗിള്‍ അമ്മച്ചി തിരിച്ചു തന്നിരിക്കുന്നു. ...താങ്ക്യു അമ്മച്ചീ ..ഞാന്‍ കുറെ പ്രാകീര്‍ന്നു.സോ..റീ..ട്ടോ !! ഉമ്മ ! ഉമ്മ ! ഉമ്മ !! ഇനി ഞങ്ങളെ പേടിപ്പിക്കരുതു ട്ടോ ...:)

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

രമേഷേടട്ടാ ഇതൊക്കെ ഗൂഗിള്‍ അമ്മച്ചിയുടെ ഒരു നമ്പര്‍ ആയിരുന്നു. മക്കളുടെ സ്നേഹത്തിന്റെ ആഴം അളക്കാനുള്ള ഒരു നമ്പര്‍. എന്തായാലും എടുത്തുകൊണ്ട് പോയ കമന്റുകളെല്ലാം തിരിച്ചു തന്നല്ലോ..പിന്നെ എത്രയായാലും അമ്മച്ചിയെ പ്രാകരുതായിരുന്നു :-)

വി.എ || V.A പറഞ്ഞു...

അതാണ് ‘കുട്ടിച്ചാത്തൻ സേവ’. പണ്ട് ‘കേശോൻ ജ്യോത്സ്യൻ’ എന്ന മന്ത്രവാദിയും കടമറ്റത്ത് കത്തനാരും മറ്റും ഈ വിദ്യ കാണിച്ചിട്ടുണ്ടത്രെ! അവരിൽനിന്നും മരുമക്കത്തായം വഴി ജനിച്ചതാണല്ലോ ഗൂഗിൾ തമ്പുരാട്ടി. ഇനിയും ഈ തമാശയൊക്കെ കാണിച്ചെന്നുവരാം. പ്രസിദ്ധീകരിക്കുന്നതൊക്കെ കോപ്പിയെടുത്ത് സൂക്ഷിക്കുന്നത് നല്ലതുതന്നെ.

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

എനിക്കും ‘പണി‘കിട്യാരുന്നു....ഒരുപോസ്റ്റില്‍ പോയി കമന്റി...പിന്നെനോക്കുമ്പം..ഇല്ല.പിന്നേം കമന്റി..പിന്നേം പോയി...!!ഞാന്‍ മടുത്തെന്റീശ്വരാ..!!
എല്ലാം തിരിച്ചുകിട്ടൂന്നേ...ഒരുപഴഞ്ചൊല്ലു കേട്ടിട്ടില്ലേ...”കടലമ്മയും..ബ്ലോഗമ്മയും..കൊണ്ട്വോയാ തിരികെത്തരും..!”..സത്യായിട്ടും ഒള്ളതാ...!!

ആശംസകള്‍...!!!

രമേശ്‌ അരൂര്‍ പറഞ്ഞു...

അഭിപ്രായങ്ങള്‍ക്ക് നന്ദി കൂട്ടുകാരെ :)

Akbar പറഞ്ഞു...

:)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍