2011, ജൂലൈ 5, ചൊവ്വാഴ്ച

'കടം-കഥ'

ടപ്പെട്ടു പോയ ഒരു വീട്  ഉയര്‍ത്തി എടുക്കാനാണ്  
കടം വാങ്ങി അയാള്‍  കടല്‍ കടന്നത്‌ ..
കടം തീര്‍ന്നപ്പോള്‍ അയാള്‍  സ്വയം ഒരു കടങ്കഥയായി
കണ്ടു നിന്നവര്‍ പറഞ്ഞു  :

" വീട് കുളമായി'  പോയെങ്കിലെന്താ ?
അയാള്‍ക്ക്‌ ഒരു കെട്ടിടം സ്വന്തമായില്ലേ!"

107 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

Jefu Jailaf പറഞ്ഞു...

സ്വന്തമായി ഒന്നിനും കൊള്ളാത്ത ഒരു പേരും X പ്രവാസി.. രമേശേട്ടൻ ഒരു ജീവിതം തന്നെ തീർത്തു കുറിച്ചിട്ട മൂന്നുനാലക്ഷരങ്ങളിൽ

Neena Sabarish പറഞ്ഞു...

simply grt........

ദുബായിക്കാരന്‍ പറഞ്ഞു...

കഥയെല്ലിത് ജീവിതമല്ലേ? എന്റെ ജീവിതം, എന്നെപോലെയുള്ള നിരവധി പേരുടെ ജീവിതം ..കുഞ്ഞു കഥയാണേലും ഒരു കുന്നു കാര്യങ്ങള്‍ പറഞ്ഞുട്ടോ.

sherriff kottarakara പറഞ്ഞു...

ഇത്രയും ചെറിയ കഥ അപൂര്‍വമാണ്, മിനികഥയുടെ മിനികഥ.പക്ഷേ കഥയിലെ ആശയം മാനം മുട്ടെ ഉള്ളതാണെന്നത് സത്യം മാത്രം

Pradeep Kumar പറഞ്ഞു...

മനോഹരമായി പറഞ്ഞ ഈ കഥയെ കുഞ്ഞുകഥ എന്ന് ലേബല്‍ ചെയ്യേണ്ടിയിരുന്നില്ല.അത്തരം ലേബലുകള്‍ നിഷ്ക്രിയരാക്കപ്പെട്ട ബോണ്‍സായ് മരങ്ങളെ ഓര്‍മിപ്പിക്കുന്നു. വളര്‍ച്ച മുരടിപ്പിച്ച് അസ്വതന്ത്രമാക്കപ്പെട്ട് നില്‍ക്കുന്ന ഒരു ബോണ്‍സായ് മരമല്ല ഈ കഥ.പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന നിരവധി ഭാവതലങ്ങള്‍ ഈ കഥ പ്രസരിപ്പിക്കുന്നുണ്ട്.

Suja പറഞ്ഞു...

"കെട്ടിടം സ്വന്തമായിട്ടെന്താ
അയാളുടെ വീട് കുളമായിപ്പോയില്ലേ ......"

ആദ്യം കവിത എന്ന് വിചാരിച്ചു .
കുഞ്ഞ് കഥയായിരുന്നല്ലേ ...... :-)
ആശംസകള്‍ .

moideen angadimugar പറഞ്ഞു...

ചുരുക്കം വരികളിലൂടെ ഏറെ കാര്യങ്ങൾ പറഞ്ഞു.
" വീട് കുളമായി' പോയെങ്കിലെന്താ ?
അയാള്‍ക്ക്‌ ഒരു കെട്ടിടം സ്വന്തമായില്ലേ!"

കണ്ടുനിൽക്കുന്നവർക്ക് കടൽ കടന്നു പോയവൻ എന്നും ഒരു കടങ്കഥയാണ്.

പ്രിയദര്‍ശിനി[മഞ്ഞുതുള്ളി] പറഞ്ഞു...

കുഞ്ഞു കഥ നന്നായി....:)

പട്ടേപ്പാടം റാംജി പറഞ്ഞു...

സ്വയം എല്ലാം തിരുത്തി എല്ലാ പുത്തന്‍ തീരങ്ങളിലും എത്തിനോക്കി സ്വയം തന്നെ മാറിപ്പോകുന്നത് അവസാനം തിരിച്ചറിയുന്ന ഒരു തരാം ജീവിതം.
കൊച്ചാണെങ്കിലും വളരെ ഗൌരവമുള്ളത്.

ഞാന്‍ പറഞ്ഞു...

കുഞ്ഞു ദുഃഖം കനപ്പിച്ച വാക്കുകള്‍........
വ്യത്യസ്തമായ കടങ്കഥ

ajith പറഞ്ഞു...

രമേഷ് കുറിച്ചിട്ട ചെറുവാക്കുകളില്‍ അനേകരുടെ ജീവചരിത്രം ഒളിഞ്ഞിരിക്കുന്നു. എന്നാലെന്ത്? മറ്റുള്ളവരുടെ അനുഭവങ്ങളിലൂടെ കണ്ടു പഠിക്കുന്നവര്‍ വളരെ വിരളം...!!

കൊച്ചു കൊച്ചീച്ചി പറഞ്ഞു...

വീടു കുളമാക്കി കെട്ടിടങ്ങള്‍ ഉയര്‍ത്തുന്നതാണ് പുരോഗതി എന്നല്ലേ പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. 'അവനെ നോക്കി കണ്ടു പഠിക്കെടാ' എന്നു പറയുന്നവരും ഉണ്ടാകും.അതാണ് സമൂഹം.

ബാക്കിയൊക്കെ പ്രവാസിയുടെ 'നിസ്സാരമായ' സ്വകാര്യപ്രശ്നങ്ങളല്ലേ സാര്‍ ...

ഹൈന പറഞ്ഞു...

കുഞ്ഞു കഥ നന്നായിട്ടുണ്ട്....

രമേശ്‌ അരൂര്‍ പറഞ്ഞു...

ആദ്യ പ്രതികരണങ്ങള്‍ അറിയിച്ച സുഹൃത്തുക്കളെ ..സന്തോഷം ,,സ്നേഹം ,,

കെ.എം. റഷീദ് പറഞ്ഞു...

കടപ്പെട്ടു പോയ ഒരു വീട് ഉയര്‍ത്തി എടുക്കാനാണ്
കടം വാങ്ങി അയാള്‍ കടല്‍ കടന്നത്‌ ..
കടം തീര്‍ന്നപ്പോള്‍ അയാള്‍ സ്വയം ഒരു കടങ്കഥയായി
കണ്ടു നിന്നവര്‍ പറഞ്ഞു :

ഓരോ പ്രവാസിയുടെയും കഥയാണിത്
ഒരു ചക്രം ഉന്തുമ്പോള്‍ ഒമ്പത് ചക്രം നെഞ്ചിനു നേരെ എന്നതാണവസ്ഥ

ഋതുസഞ്ജന പറഞ്ഞു...

Great!!

സീത* പറഞ്ഞു...

ചിലത് നേടുമ്പോ ചിലത് നഷ്ടാവുന്നു...പ്രവാസിക്കിതൊരു പുതുമയല്ല...ഒരു വലിയ കഥ ചെറിയ വാക്കുകളില്‍.....നന്നായി രമേശേട്ടാ

ഷമീര്‍ തളിക്കുളം പറഞ്ഞു...

ജീവിതം ഒരു കടങ്കഥ.

Manoraj പറഞ്ഞു...

ഒരു കുഞ്ഞുകഥയിലൂടെ ഒട്ടേറെ പറഞ്ഞു രമേശ്. കഥയിലെ ഉള്‍ക്കാമ്പ് അത് സത്യത്തില്‍ ഭീതിദായകമാണ്. അതിനേക്കാളേറെ യാദാര്‍ത്ഥ്യവും.

mayflowers പറഞ്ഞു...

Superb.keep it up.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

കാമ്പുള്ള കഥ

Vishnu പറഞ്ഞു...

Simply superb

Anya പറഞ്ഞു...

Wow!!
This is art :-)

Fantastic
is it your creation ?

MyDreams പറഞ്ഞു...

ഇത് വായിച്ചു കൂടെ ഒരുപാട് കടം കഥയും വായിക്കുന്നു

sm sadique പറഞ്ഞു...

അനുഭവം സങ്കടമാകുമ്പോൾ സംഭവിക്കുന്നത്.

SHANAVAS പറഞ്ഞു...

കുഞ്ഞു വരികളില്‍ ഒളിപ്പിച്ച സങ്കടക്കടല്‍...കയ്യടക്കം അപാരം..അഭിനന്ദനങ്ങള്‍.

മാനവധ്വനി പറഞ്ഞു...

നന്നായിട്ടുണ്ട്‌ കടം - അല്ല - കഥ.
എന്താ കഥ!

hafeez പറഞ്ഞു...

കടങ്കഥ .....

ente lokam പറഞ്ഞു...

ഒത്തിരി പറഞ്ഞു ഇത്തിരി വാക്കുകളില്‍
അതെ കെട്ടിടം പണിയുന്നവര്‍ ആണ്
കൂടുതലും...

INTIMATE STRANGER പറഞ്ഞു...

kollam..kadam kadha..avassanam oru keetidam enkilum kittiyallo swantham aayi..!!!

അലി പറഞ്ഞു...

കടം തീർക്കനായി പുറപ്പെട്ട് കടങ്കഥയായി മാറുന്നവൻ പ്രാവാസി!

സ്മിത മീനാക്ഷി പറഞ്ഞു...

pravasiyude vedana

മുല്ല പറഞ്ഞു...

ഹെന്താ...കഥ!!!

Kalavallabhan പറഞ്ഞു...

മറ്റു ചിലർ പറഞ്ഞു :
കുളമായെങ്കിൽ കരയ്ക്കുകയറി
കെട്ടിടമൊരു വീടാക്കണം..

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ആറു വരിയിലറുനൂറു കാര്യങ്ങള്‍

ശ്രീക്കുട്ടന്‍ പറഞ്ഞു...

ഞാനും ഇപ്പോള്‍ ഒരു കടങ്കഥയായിക്കൊണ്ടിരിക്കുവാ..ചെറിയ വരികളില്‍ ആകാശം മുട്ടുന്നതരത്ത്തിലെ യാഥാര്‍ത്ഥ്യം

തെച്ചിക്കോടന്‍ പറഞ്ഞു...

ചെറിയ വരികളില്‍ വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യം!
നന്നായി രമേശ്‌ ഭായ്‌.

yousufpa പറഞ്ഞു...

ഇതൊക്കെയാണ്‌ പ്രവാസി എന്നത് ഇനിയും മനസ്സിലാക്കാത്തവരുണ്ട്...അവർ സ്വാനുഭവം കൊണ്ട് സാക്ഷ്യപ്പെടുത്തട്ടെ.

lekshmi. lachu പറഞ്ഞു...

ഇന്നത്തെ ജീവിതം നാളെ വെറും ഒരു
കഥയും ,കടങ്കഥയായി മാറുന്നു.
ഓരോ ജീവിതവും ഒരു കടങ്കഥതയാണ്എന്ന
കാര്യം പലരും മറന്നേ പോകുന്നു..
അതാണ്‌ ജീവിതം.

ചന്തു നായര്‍ പറഞ്ഞു...

രമേശനിയാ.... കലക്കി എന്ന് പറഞ്ഞാൽ”ക്ലീഷേ” ആകും അല്ലെ...പിന്നെന്താ പറയുക...‘വീട്’ എന്നുദ്ദേശിച്ചത് കുടുംബം എന്ന് തന്നെയല്ലേ? നന്നേ ബോധിച്ചൂ ഈ കടം - കഥ

വീ കെ പറഞ്ഞു...

‘വീട് കുളമായപ്പോൾ ഒരു കെട്ടിടം സ്വന്തമായില്ലേ....!!’
ഒരു വലിയ സത്യം....!
ഈ സ്വപ്നഭൂമിയിലെ ഒരേഒരു സത്യം...!!

റോസാപൂക്കള്‍ പറഞ്ഞു...

രമേശ്‌,പറഞ്ഞിരിക്കുന്നത് ഒരു നേര്‍ക്കാഴ്ച
എന്നിരുന്നാലും ഒരു പരിഭവം.രമേശ്‌ എന്ന നല്ല എഴുത്തുകാരന്‍ കുട്ടിക്കഥയില്‍ ചുരുങ്ങിപ്പോകുന്നത് എനിക്കെന്തോ ദഹിക്കുന്നില്ല

നികു കേച്ചേരി പറഞ്ഞു...

കടം തീര്‍ന്നപ്പോള്‍ അയാള്‍ സ്വയം ഒരു കടങ്കഥയായി
:(

നികു കേച്ചേരി പറഞ്ഞു...

പടത്തിന്റെ കാര്യം പറയാൻ മറന്നു...
കലക്കി.....സ്വന്തമാണോ????

രമേശ്‌ അരൂര്‍ പറഞ്ഞു...

@@റോസാപ്പൂക്കള്‍: അഭിനന്ദനത്തിനു ഒരു കുഞ്ഞു ചിരി ..ഏറെ എഴുതിയാലും പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്ത ചില കാര്യങ്ങള്‍ ചിലപ്പോള്‍ ഒരു നിമിഷത്തെ മൌനം കൊണ്ട് നിര്‍വചിക്കാന്‍ പറ്റില്ലേ :) ഇതും അങ്ങനെ തന്നെയാകട്ടെ എന്ന് തോന്നി ..ഏറെ എഴുതാന്‍ വയ്യ ..:)
@@നികു :ഇത് ഞാന്‍ വരച്ച പടം അല്ല .ഒരു സിറിയന്‍ ചിത്രകാരന്റെതാണ് ..അദ്ദേഹത്തിനുള്ള കടപ്പാട് ചേര്‍ക്കുന്നു
വായിച്ച വര്‍ക്കും അഭിപ്രായം കുറിച്ചവര്‍ക്കും എല്ലാം നന്ദി ..ആദ്യമായി ഇവിടെ എത്തിയ കൂട്ടുകാര്‍ക്ക് പ്രത്യേക നന്ദി ..

രമേശ്‌ അരൂര്‍ പറഞ്ഞു...

@@Anya: This post is not about the picture shown above with the letters .And that picture is not mine.Its painted by a Syrian artist. This post is a capsule story which deals the deference between Home and House. Anybody can make a house (building)but everybody can not make a sweet home as his own.Especially a man who lives abroad for making a life to his family.This is the content of this story .The picture used as a supporting material.
Thank you for your lovely visit here :-)

ബെഞ്ചാലി പറഞ്ഞു...

nice post... congrats

Akbar പറഞ്ഞു...

കടങ്കഥ ബോധിച്ചു രമേശ്‌ ജി.

കൊമ്പന്‍ പറഞ്ഞു...

കടം കഥ ജോരായല്ലോ

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

കഥയില്‍ കാര്യമുണ്ട്...

Sabu M H പറഞ്ഞു...

കള്ളം പറയരുത്‌! എവിടെ കെട്ടിടം?
star homes, apple a day..
അപ്പിൾ കഴിച്ചവർ പലരും ഡോക്ടറെ കാണുന്നുണ്ട്‌..
നക്ഷത്ര സൗകര്യങ്ങൾ സ്വപ്നം കണ്ടവർ, കണ്ണിനും മുൻപിലെ നക്ഷത്രങ്ങൾ എണ്ണുകയും ചെയ്യുന്നു..

ചോദിക്കാനും പറയാനും ആരുമില്ലാത്ത വെള്ളരിക്കാ പട്ടണം ഇപ്പോഴും പട്ടണമായി തന്നെ നിൽക്കുന്നു..

khader patteppadam പറഞ്ഞു...

നേരുള്ള ഒരു നൂണക്കഥ - കടം കഥ.

അനൂപ്‌ .ടി.എം. പറഞ്ഞു...

good one!

Pradeep paima പറഞ്ഞു...

ഇതു ഒരു കുരുമുളകിനെ പോലെ തോന്നുന്നു ....
ഇത്തിരി വലുപ്പം അനേകം ഉപകാരം
ഒരു രീതിയില്‍ നോക്കിയാല്‍ എന്റെ അവസ്ഥ ഇതാണ് ..
നന്ദി ...

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

കുടികിട,കുടിയകറ്റുവാൻ കടൽ കടന്നിട്ടും
കുടിൽ കൊട്ടാരമാക്കി കടംക്കൂടി കുമിഞ്ഞിട്ടും
കുടത്തിലെ ഭൂതത്തെപ്പോൽ കുടിയാനായവർ....!

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

ഉജ്ജ്വലം

കണ്ണന്‍ | Kannan പറഞ്ഞു...

രമേശേട്ടാ വായിച്ചു... കഥ മനസ്സിലായി.. :-)

sreee പറഞ്ഞു...

കുടുംബം തുണച്ചില്ലെങ്കിലും ആ കെട്ടിടം അയാൾക്കു ഉപകാരപ്പെട്ടേക്കും. ബന്ധങ്ങൾക്കു വില കുറഞ്ഞുപോയി. നാട്ടിൽ പോലും. :)

ആചാര്യന്‍ പറഞ്ഞു...

ഒരു കൊച്ചു വലിയ കഥ ..നന്നായി അനുഭവം ഗുരു ല്ലേ

അസീസ്‌ പറഞ്ഞു...

കുറഞ്ഞ വാക്കുകളില്‍ ഒരു നല്ല കഥ.
ആശംസകള്‍ ......

കുമാരന്‍ | kumaran പറഞ്ഞു...

simple, but cute.

jayanEvoor പറഞ്ഞു...

ലളിതം, തീവ്രം, സൂക്ഷ്മം!

ചെറുത്* പറഞ്ഞു...

‘ചെറുതേ ചേതോഹരം‘ എന്ന് പറഞ്ഞാല്‍
അത് ഇതാണ്, അത് ഇതാണ് അത് ഇതാണ്.

തൊപ്പി പൊക്കുന്നു രമേശേട്ടാ :)

SUDHI പറഞ്ഞു...

കടം വീട്ടാന്‍
കടം വാങ്ങി
കടല്‍
കടന്നു ചെന്ന്
കടലിനക്കരെ
കാലങ്ങളോളം
കിടന്നു
കഷ്ട്ടപെട്ടു
കിട്ടിയ
കാശുകൊണ്ട്
കടപ്പെട്ട വീടിന്റെ
കടം വീട്ടി
കഴിഞ്ഞപ്പോഴേക്കും
കഥാനായകന്‍
കല്ലറക്കുള്ളില്‍ ആയിപ്പോയി
കഷ്ട്ടം ....അല്ലേ ഏട്ടാ ..

നാലുവരിയില്‍ ഒരു ജീവിതം തന്നെ വരച്ചു കാണിച്ചു കേട്ടോ ..
ജീവിക്കാന്‍ വേണ്ടി നാടും വീടും വിട്ടു പോയി ഒടുക്കം ജീവിക്കാന്‍ തന്നെ മറന്നു പോയ പലരുടെയും കഥ .

Sandeep.A.K പറഞ്ഞു...

ജീവിതം ഒരു കടം- കഥയാകുന്നുവല്ലേ രമേശേട്ടാ.. കഥ ഇഷ്ടായിട്ടോ.. പ്രവാസികളുടെ മനസ്സില്‍ വിങ്ങുന്ന കഥ.. പക്ഷെ സ്വന്തം വീടിനു വേണ്ടി അവിടെ ജോലി ചെയ്യുന്നതിലും അവര്‍ ആനന്ദം കണ്ടെത്തുന്നില്ലേ..

Lipi Ranju പറഞ്ഞു...

എല്ലാവരും എല്ലാം പറഞ്ഞു...
ഇനി ഒന്നേ പറയാനുള്ളൂ... 'സമ്മതിച്ചിരിക്കുന്നു ' രമേഷേട്ടാ... :)

ശ്രീനാഥന്‍ പറഞ്ഞു...

കെട്ടിടമല്ല, (പ്രവാസിക്കെന്നല്ല, ആർക്കും) വീടാണ് വേണ്ടതെന്ന സത്യം അൽ‌പ്പം വരികളിൽ കൃത്യമായി ഓർമിപ്പിച്ചിരിക്കുന്നു.

Vayady പറഞ്ഞു...

ഒരു വീടിനു വേണ്ടി ബലി കൊടുക്കേണ്ടി വന്നത് സ്വന്തം ജീവിതം. വീട് "വീടാ"കാതെ പോയത് കഥയല്ല. ഒരുപാട് പേരുടെ അനുഭവമാണ്‌. ജീവിക്കാന്‍ വേണ്ടി ജീവിച്ചു തുടങ്ങിയിട്ടൊടുവില്‍ ജീവിക്കാന്‍ മറന്നു പോകുന്നവരുടെ കണ്ണുനീരിന്റെ കഥ. നന്നായി.

Sukanya പറഞ്ഞു...

kadamkadhayaakunna janmangal.


malayalam type cheyyan entho oru thadassam.

രമേശ്‌ അരൂര്‍ പറഞ്ഞു...

കഥയുടെ ഉള്‍ക്കാമ്പ് ദര്‍ശിച്ച എല്ലാ സഹൃദയര്ക്കും നന്ദി...:)

Veejyots പറഞ്ഞു...

kunju kadhayil ullurukunnu...... nannayi...

Salam പറഞ്ഞു...

Brevity is the soul of wit. ഇതിലും കുറഞ്ഞ വാക്കുകളില്‍ ഇനിയിത് പറയാന്‍ ആവില്ല. ഇത് മിനിക്കഥയിലും ചുരുങ്ങി. കുറഞ്ഞ വാക്കുകളില്‍ ജീവിത പ്രപഞ്ചം.

ഹാഷിക്ക് പറഞ്ഞു...

വീട് കുളമാകുന്നതിനു മുമ്പേ തിരികെ പോകണം... ഞാനും രേമേശേട്ടനും പിന്നെ എല്ലാവരും....പക്ഷെ എങ്ങനെ? അങ്ങനെ ചെയ്‌താല്‍ നിറഞ്ഞ കുളങ്ങള്‍ വറ്റി പോകുമെന്ന് ഭയം..... എനിക്കും രേമേശേട്ടനും പിന്നെ എല്ലാവര്‍ക്കും.........

pushpamgad kechery പറഞ്ഞു...

ee nalu vari oru onnonnara naalu variyaanu !
baavukangal...

Malayalam Songs പറഞ്ഞു...

www.malayalamsong.net for Hit Malayalam Songs, Films & Album songs with Video and Lyrics. Collection of rare malayalam songs and information on each song. Watch the video, enjoy the music and go through the lyrics.

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു പറഞ്ഞു...

രമേഷ് ചേട്ടാ, കിടിലം!! പ്രവാസികളുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു വലിയ സത്യം ഇതിലും കുറച്ചുവാക്കുകളില്‍ ഇനി എഴുതാനാവില്ല. അഭിനന്ദനങ്ങള്‍!!

വര്‍ഷിണി പറഞ്ഞു...

വാക്കുകളാല്‍ വാര്‍ത്തെടുത്ത കടം കഥ...ന്റ്റേയും അഭിനന്ദനങ്ങള്‍..

- സോണി - പറഞ്ഞു...

ഏറെ മനസ്സില്‍ തട്ടുന്നത് ഏറ്റവും കുറച്ചു പറയുമ്പോഴാണ്.

അത് വളരെ നന്നായി പറഞ്ഞു.

മുകിൽ പറഞ്ഞു...

അതെ. ഹോം ഇല്ല. ഹൌസ് മാത്രം സ്വന്തം..

ആളവന്‍താന്‍ പറഞ്ഞു...

നല്ല മിനി....

anupama പറഞ്ഞു...

പ്രിയപ്പെട്ട രമേശ്‌,
ഹൃദ്യമായ ഒരു കൊച്ചു കഥയില്‍,പ്രവാസിയുടെ കടല്‍ പോലെയുള്ള ദുഃഖം വളരെ നന്നായി വരച്ചു കാട്ടി!അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനു
--

നസീര്‍ പാങ്ങോട് പറഞ്ഞു...

അവസാനം എല്ലാം കഴിഞ്ഞു സ്വന്തം എന്ന് പറയാവുന്ന വീടിനുള്ളില്‍ കിടന്നു മുകളിലേക്ക് നോക്കി ദീര്ക നിശ്വാസം വിടുമ്പോള്‍ ....പ്രിയ പത്നി ...ചോദിക്കുന്നു .ഇത്രയും കാലമായി നിങ്ങള്‍ എനിക്ക് നേടി തന്നത് ഈ കോണ്‍ക്രീറ്റ് സവ്ദം മാത്രമാണോ...കുറെ കണ്ണീരില്‍ കുതിര്‍ന്ന അക്ഷരങ്ങളും...കൊച്ചുബാവ പറഞ്ഞതുപോലെ...

വി.എ || V.A പറഞ്ഞു...

ഒരു കൊച്ചു സംഭവം കൊച്ചു വരികളിലാക്കി, നല്ല മനസ്സിലാകുന്ന രീതിയിൽ കാണിച്ചിരിക്കുന്നു. ലേഹ്യം പോലെ കുറുക്കിക്കാച്ചി, ‘കടംകഥ’യെന്ന് പേരിട്ടതിനും പ്രത്യേകമായ അഭിനന്ദനങ്ങൾ....

മഹേഷ്‌ വിജയന്‍ പറഞ്ഞു...

ഇത് കേരളമായതിനാല്‍ കഥ ഇനിയും തീര്‍ന്നിട്ടില്ല എന്ന് തോന്നുന്നു...

പണ്ട് നെല്‍ കൃഷി നടന്ന സ്ഥലത്ത് വീട് വെച്ചതിനാല്‍ ചിലര്‍ വീട് വെട്ടി നിരത്തിയെന്നു വരാം..
കുടിയേറിയ സ്ഥലത്താണ് വീട് വെച്ചതെന്ന് പറഞ്ഞു സര്‍ക്കാര്‍ ഇടിച്ചു നിരത്തിയേക്കാം...
പഞ്ചായത്ത് വക റോഡോ കനാലോ ഉണ്ടാക്കാന്‍ വസ്തുവും വീടും ചുള് വിലക്ക് ഏറ്റെടുത്തു എന്നും വരാം..

മഹേഷ്‌ വിജയന്‍ പറഞ്ഞു...

ഇപ്പോള്‍ നിധി കിട്ടാനും ആരെങ്കിലും വീട് കുളം തോന്ടിയെന്നു വരാം..

K@nn(())raan*കണ്ണൂരാന്‍! പറഞ്ഞു...

രമേഷ്ജീ,
അന്ന് ചാറ്റില്‍ 'വീട് പണി തുടങ്ങി' എന്ന് പറഞ്ഞപ്പോഴേ കണ്ണൂരാന് മണത്തിരുന്നു.
കടംകേറി കമന്റുബോക്സ് വരെ പൂട്ടിപ്പോകുമെന്ന്!

@ മഹേഷ്‌:
ബ്ലോഗ്‌ കുളംതോണ്ടാതിരുന്നാല്‍ മതിയായിരുന്നു!

രമേശ്‌ അരൂര്‍ പറഞ്ഞു...

കണ്ണൂരാനെ വീട് പണി കഴിഞ്ഞു താമസം തുടങ്ങിയിട്ട് രണ്ടു വര്ഷം കഴിഞ്ഞു ...:) എനിക്കും ഒരു കെട്ടിടം ആയി ..എന്ന് അതൊരു വീടായി മാറുമോ എന്തോ ! :)

(റെഫി: ReffY) പറഞ്ഞു...

ചിന്തയെ ഉദ്ധീപിപ്പിക്കുന്നു ഈ കൊച്ചു കഥ.
ജീവിതമാകെ അത്ഭുതമായത്കൊണ്ട് ജീവിതം ആവിഷ്ക്കരിക്കുന്ന കഥകള്‍ക്കും അല്ഭുതാംശം വേണമെന്ന് നോബല്‍ ലോറിയിറ്റായ ബാഷേവിസ് സിങ്ങര്‍ പറഞ്ഞിട്ടുണ്ട്.
കേശവദേവിന്റെ 'വില്‍പ്പനക്കാരന്‍', ബഷീറിന്റെ 'തങ്കമോതിരം' തുടങ്ങിയ കഥകളില്‍ ഈ അല്ഭുതാംശം ഉണ്ട്.
കലാല്ത്മകമായ ഏതു കഥയിലും അതുണ്ടാവും. ഭാവനാ ദാരിദ്ര്യമുള്ള വല്ലഭന്മാര്‍ക്കിടയില്‍ താങ്കള്‍ വേറിട്ട്‌ നില്‍ക്കുന്നു. ഭാവുകങ്ങള്‍

(ലിങ്ക് തന്ന കണ്ണൂരാന് നന്ദി)

നാട്ടുവഴി പറഞ്ഞു...

മനോഹരമായ ഒരു കുഞ്ഞ് (വലിയ) കഥ.
ആശംസകള്‍...............

Ashraf Ambalathu പറഞ്ഞു...

എന്തിനാ വാരിവലിച്ചു കൂടുതല്‍ എഴുതുന്നത്‌,
ഈ ആറ് വരി മതിയില്ലേ,
ആരാണ് പ്രവാസി എന്ന് ശരിക്കും മനസ്സിലാക്കാന്‍.
വിശദീകരിച്ചാല്‍ ആറായിരം വരും ഈ ആറ് വരിയുടെ അര്‍ഥം. ഹൃദയം നിറഞ്ഞ ആശംസകള്‍.

കാന്താരി പറഞ്ഞു...

ithaanu katha...kadichaal pottatha kure vaakukal valichu variyittenzhuthi athaanu sahithyam ennu karuthunnavar ithu kaanatte

AFRICAN MALLU പറഞ്ഞു...

എത്ര എഴുത്താണ് കൃത്യം എഴുത്തെന്നു ആലോചിച്ചു കുഴയുമ്പോഴാണ് ഇത് പോലുള്ള പോസ്റ്റുകള്‍ കണ്ണ് തുറപ്പിക്കുന്നത്.ഇനി മറ്റൊരു വിഭാഗത്തിന്റെ കാര്യം കൂടി പറയട്ടെ . വീടുണ്ടാക്കി അത് അടച്ചു പൂട്ടി കെട്ടിടമാക്കി കുടുംബത്തോടെ നാട് വിടുന്നവര്‍ അവര് ആ കെട്ടിടത്തിന്റെ നൊബരം മനസ്സിലാക്കുന്നുണ്ടോ , അവര്‍ മറ്റൊരു വിഭാഗം പ്രവാസികള്‍

നാമൂസ് പറഞ്ഞു...

കടം കഥയാകുന്ന ജന്മങ്ങള്‍..!!!!

ചെറുവാടി പറഞ്ഞു...

ഇത്തിരി വൈകിയെങ്കിലും കാമ്പുള്ള ഒരു കഥ വായിച്ചു.
നന്നായി രമേശ്‌ ജീ
അഭിനന്ദനങ്ങള്‍

Ismail Chemmad പറഞ്ഞു...

മുന്പ് വായിച്ചിരുന്നു . അന്ന് കമെന്റാന്‍ പറ്റിയില്ല.
കുഞ്ഞു വരികളില്‍ ഒരു വലിയ യാഥാര്‍ത്ഥ്യം

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

നന്നായിട്ടുണ്ട്!

ജാനകി പറഞ്ഞു...

സത്യമല്ലെന്ന് ആരാണു പറയുക,ഈ എഴുതിയിരിക്കുന്നത്..
ഒരു ദീർഘനിശ്വാസത്തോടെ ചിന്തിപ്പിച്ചിരുത്തുന്ന കൊച്ചു കഥ

സിദ്ധീക്ക.. പറഞ്ഞു...

കടം-കഥ പറയേണ്ടപോലെതന്നെ പറഞ്ഞു.

mad|മാഡ് പറഞ്ഞു...

രമേഷേട്ടാ ഞാന്‍ വിചാരിച്ച പോലെ തന്നെ.. എല്ലാ പ്രവാസികളുടെയും പൊതു ശബ്ദം.. ഒരിക്കല്‍ കടല്‍ കടന്നാല്‍ ഒരിക്കലും തീരത്ത് അടുക്കാത്ത അവസ്ഥ..നന്നായിട്ടുണ്ട്.. ഇടയ്ക്കു എന്റെ വീട്ടിലും വന്നു പോകുമല്ലോ..:)

അജ്ഞാതന്‍ പറഞ്ഞു...

ഇത്തിരി വരികളില്‍ ഒത്തിരി പറഞ്ഞു... ഒരു സങ്കടക്കടല്‍ ഇരമ്പി വരുന്നു... ആശംസകള്‍..

രമേശ്‌ അരൂര്‍ പറഞ്ഞു...

പ്രതികരണങ്ങള്‍ അറിയിച്ച എല്ലാ മാന്യ വായനക്കാര്‍ക്കും നന്ദി ..:)

ishaqh ഇസ്‌ഹാക് പറഞ്ഞു...

എത്ര പെട്ടന്നാ കഥ കഴിഞ്ഞത്,
മനോഹരമായ സങ്കടകഥ..!

അനശ്വര പറഞ്ഞു...

കുറ‍ഞ്ഞ വരികള്‍..നല്ല ആശയവും...ചിത്രം വളരെ ഇഷ്ടമായി...

kARNOr(കാര്‍ന്നോര്) പറഞ്ഞു...

കൊള്ളാലോ വീഡിയോണ്‍.. മിനിസ്കേര്‍ട്ട് പോലെ മനോഹരം (ആവശ്യത്തിനുമാത്രം വലിപ്പം.. പ്രധാനഭാഗങ്ങള്‍ കവര്‍ ചെയ്തിട്ടുമുണ്ട്)

ron പറഞ്ഞു...

kollam valarea nannaye

ron പറഞ്ഞു...

valarea nannaye

കൊച്ചുബാബുവിന്റെ ബ്ലോലോകം പറഞ്ഞു...

കുഞ്ഞു
വരികളില്‍
ബ്രഹുത്തായ ഒരു
ജീവിത
കഥ
തന്നെ
വരച്ചു
തന്നിരിക്കുന്നു
പ്രവാസികള്‍ക്കിത്
ശരിക്കും
പിടി
കിട്ടും.
അതെ
ഇതൊരു
കടംകഥ അല്ല
ഒരു ശരിക്കഥ
തന്നെ :-)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍