2011, ജൂലൈ 16, ശനിയാഴ്‌ച

പീഡനങ്ങള്‍ ഉണ്ടാകുന്നത് ......

സ്ത്രീ പീഡനം ,പെണ്‍വാണിഭം ,കൂട്ട ബലാല്‍ സംഗം  എന്നിങ്ങനെ ദിനം പ്രതി പത്രങ്ങളും ചാനലുകളും പീഡന വാര്‍ത്തകള്‍ കൊണ്ട് നിറയുകയാണ് .1980 കളില്‍  ഇടുക്കി തങ്കമണിയില്‍ ഒരു പറ്റം പോലീസുകാര്‍   നരനായാട്ടിനിടെ വീടുകളില്‍ കയറി അവിവാഹിതകളെയും വീട്ടമ്മമാരെയും പ്രായ പരിഗണന കൂടാതെ കൂട്ട ബലാല്‍ സംഗത്തിന്  ഇരയാക്കി എന്ന വാര്‍ത്ത യാണെന്ന് തോന്നുന്നു കേരളം കണ്ട ഈ സ്ത്രീ പീഡന പരമ്പരയിലെ    ഒന്നാമത്തേത് .
അന്നത് വലിയ ഭൂകമ്പങ്ങള്‍ ഉണ്ടാക്കി .ഒരു സര്‍ക്കാര്‍ തന്നെ ആ കോലാഹലത്തില്‍  നിലം പൊത്തി .ജസ്റ്റീസ് ശ്രീദേവിയുടെ നേതൃത്വത്തില്‍ പീഡനം അന്വേഷിക്കാന്‍ തുടര്‍ സര്‍ക്കാര്‍  കമ്മീഷന്‍ വച്ചു.
കമ്മീഷന്‍ വന്നു .തെളിവെടുപ്പ് നടത്തുന്ന വേളയില്‍ പങ്കെടുത്ത പെണ്ണുങ്ങള്‍ എല്ലാവരും പറഞ്ഞു "എന്നെ ആരും പീഡിപ്പിച്ചില്ല ..വേറെ പെണ്ണുങ്ങളാണ് ഇരകള്‍ ആയതെ" ന്ന്..!
സംഭവിക്കാനുള്ളതു സംഭവിച്ചു ഇനി ഇതിന്റെ പേരില്‍ പൊതു സമൂഹത്തിനു മുന്‍പില്‍ വീണ്ടും മാനം കെട്ടവള്‍ എന്ന പഴി കേള്‍ക്കരുതല്ലോ എന്ന് ചിന്തിച്ചിട്ടാവണം അന്ന് കമ്മീഷന് മുന്നില്‍ അത്തരം ഒരു മൊഴി നല്‍കാന്‍ ഇരകളായ സ്ത്രീകളും അവരുടെ കുടുംബാംഗ ങ്ങളും നിലപാടെടുത്തത് ! സംഗതി എന്തായാലും അന്ന് പ്രതികള്‍ അധികം വെള്ളം കുടിക്കാതെ രക്ഷപ്പെട്ടു!

പക്ഷെ പരമ്പരയിലെ തുടര്‍ കേസുകളിലും ഇരകള്‍ നിലപാട് മാറ്റുകയും പ്രതികള്‍ കൂളായി രക്ഷപ്പെടുകയും ചെയ്യുന്നത് തുടര്‍ക്കഥയാകുമ്പോള്‍ ഇത് കാണുന്ന നാം എന്ത് നിഗമനത്തിലാണ് എത്തിച്ചേരേണ്ടത് ..?
"പീഡനം" എന്നത് പത്രങ്ങള്‍ക്കു എഴുതിപ്പിടിപ്പിക്കാനും അത് വായിച്ച് ജനങ്ങള്‍ക്ക്‌ ആഘോഷിക്കാനും, ചിലര്‍ക്കെങ്കിലും ആത്മ രതിക്ക്   സുഖം പകരാനും ഉള്ള   വെറും ഒരു വാചകം മാത്രമായി എന്നോ ? .

തുടര്‍ന്ന് വന്ന സൂര്യ നെല്ലി കേസ് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും   .പതിനാറു കാരിയെ  ഉന്നതരായ ആളുകള്‍ ഉള്‍പ്പെട്ട നാലപ്പത്തി രണ്ടു പ്രതികള്‍  നാല്പതു ദിവസത്തോളം പീഡിപ്പിച്ചു എന്നായിരുന്നു ചാര്‍ജ് . അന്വേഷണ ഘട്ടത്തില്‍ പ്രതികളെ ക്കുറിച്ച്  മണി മണി പോലെ ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ വിളിച്ചു പറഞ്ഞ പെണ്‍കുട്ടി കോടതിയില്‍ തന്റെ ജീവിതം കശക്കി എറിഞ്ഞ പ്രതികളെ തിരിച്ചറിഞ്ഞില്ല എന്ന കൌതുകകരമായ വാര്‍ത്തയാണ് നമ്മള്‍  തുടര്‍ന്ന് കണ്ടതും വായിച്ചതും ! ആഡംബരം നിറഞ്ഞ ഒരു ഭാവി ജീവിതം നേടാന്‍  ഈ കുട്ടിക്ക് കേസ് ഒരനുഗ്രഹമായി എന്നാണു തുടര്‍ അന്വേഷണങ്ങള്‍ നല്‍കുന്ന സൂചന ,പീഡനം നടന്നില്ലായിരുന്നു എങ്കില്‍, പാവം! അതുവരെ പട്ടിണിയും പരിവട്ടവും ആയി കഴിഞ്ഞ ആ കുടുംബം എന്ത് ചെയ്തേനെ അല്ലെ ?!

പിന്നീട് വിതുരയിലെ  -പ്രായ പൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയുടെ കേസ് ഉന്നതന്മാര്‍ മുഴുവന്‍ ഊരിപ്പോന്നു ."വി ഐ പികള്‍ "ഉള്‍പ്പെട്ട താണെന്ന് "വി ഐ പി "കള്‍ തന്നെ  കൊട്ടിഘോഷിച്ചു നടന്ന  കിളിരൂരിലെ ശാരി കേസ് !
ശാരിയുടെ അച്ഛന്റെ താടി രോമം പോലെ കേസ് നീണ്ടിട്ടും പ്രതികള്‍ മാളത്തിലാണ് ,
കവിയൂരിലെ അനഘാ.;  മട്ടാഞ്ചേരിയിലെ പെണ്‍കുട്ടി , കോതമംഗലം പീഡനം .

കോതമംഗലം പെണ്‍കുട്ടിയെ പീഡിപ്പിച്ച   നൂറു പീഡകരില്‍ 57 പേരും തിരിച്ചറിയപ്പെടാതെ കേസില്‍ നിന്നും ഊരി.  കോഴിക്കോട് ഐസ് ക്രീം പാര്‍ലര്‍ കേസ് ..ചാനലുകളിലും പത്രങ്ങളിലും കൂടി  ആരോപണം നടത്തി   കുഞ്ഞാലിക്കുട്ടി  യുടെ മന്ത്രി സ്ഥാനം   വരെ തെറിപ്പിച്ച റജീന ഒടുവില്‍ ഞാനൊന്നും അറിഞ്ഞില്ലേ എന്ന് കോടതിയില്‍ പറഞ്ഞ് പൊതു മനസാക്ഷിയെ ഞെട്ടിച്ച സംഭവം .അവള്‍ക്കും കിട്ടി ഒരു കുട്ടിക്ക് പുറമേ  വീടും കാറും  ആവശ്യത്തിനു പണവും ! എല്ലാവരും ഹാപ്പി !

പിന്നെ തൈക്കാട്ട് ശേരി പീഡന കേസ് .    ഇപ്പോളിതാ പറവൂരും .
കോതമംഗലം റീ -ലോഡഡു പോലെ വേറൊന്നും ...മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നു ...

പീഡന വാര്‍ത്തകള്‍ വായിക്കാന്‍ ജനങ്ങള്‍ക്കും  അത് റിപ്പോര്‍ട്ട്  ചെയ്യാന്‍ മാധ്യമങ്ങള്‍ക്കും വലിയ ഉത്സാഹമാണ് . കാരണം ?
പീഡനം എന്നത് കേരളത്തില്‍ പ്രചുര പ്രചാരം നേടിയ, എല്ലാ വിഭാഗം ജനങ്ങളും ഒരു പോലെ കൊണ്ടാടുന്ന വലിയൊരാഘോഷം ആയി മാറിയിരിക്കുന്നു ! എന്തൊരു സോഷ്യലിസം അല്ലെ ?

അതിന് അവരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല .
പല പീഡന സംഭവങ്ങളും വാര്‍ത്തകളും ഉണ്ടാകുന്ന സാഹചര്യം വസ്തു നിഷ്ഠമായി ഒന്ന് പരിശോധിച്ചാല്‍ "എന്നെ ഒന്ന് പീഡിപ്പിച്ചോളൂ "എന്ന ഒരു മനോഭാവം പ്രമാദമായ ഇത്തരം കേസുകളിലെ ഇരകള്‍ക്ക് ഉണ്ടായിരുന്നില്ലേ എന്ന്  പലപ്പോഴും തോന്നിപ്പോകും .

 ആഴ്ചകളോ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷമോ കഴിഞ്ഞു പിടിക്കപ്പെടുകയോ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് വഴി പുറത്തു വരികയോ ചെയ്യുമ്പോള്‍ മാത്രം "ഇതെല്ലാം സ്ത്രീ പീഡനമോ പെണ്‍ വാണിഭമോ ആയി മാറുന്നു എന്നതാണ് പരമാര്‍ത്ഥം !
തുടക്കത്തില്‍ തന്നെ ഇരകളായ സ്ത്രീകളുടെയും കുട്ടികളുടെയും പ്രതിരോധത്തിന്റെയോ ആത്മ രക്ഷയുടെയോ ഭാഗമായി ഈ സംഭവങ്ങള്‍ നിയമത്തിനും മാധ്യമങ്ങള്‍ക്കും മുന്നില്‍ എന്തുകൊണ്ട് വരുന്നില്ല എന്നതാണ് ആശങ്ക ഉണര്‍ത്തുന്ന വലിയ ചോദ്യം .

മേല്‍പ്പറഞ്ഞ പീഡന വാര്‍ത്തകളുടെ ശ്രേണിയില്‍ പെട്ട തൈക്കാട്ട് ശേരി പീഡന കേസും ശബരിമല തന്ത്രി ഇടപെട്ട കേസും റിപ്പോര്‍ട്ട് ചെയ്യാനും അതിലെ പ്രതികളും ഇരകളും ആയ വ്യക്തികളോട്  ആശയ വിനിമയം നടത്താനും അവസരം ലഭിച്ച ഒരാളാണ് ഞാന്‍ . വളരെ കോളിളക്കം ഉണ്ടാക്കുകയും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത ഈ രണ്ടു  കേസുകളും ഇപ്പോള്‍ ചിത്രത്തില്‍ നിന്ന് മാഞ്ഞു പോയത് യാദൃശ്ചികമല്ല .വാദികളും പ്രതികളും അധികാരികളും പോലീസും നിയമവും ദല്ലാളന്മാരും തമ്മില്‍ ഒത്തുകളിച്ചാല്‍ ഈ രാജ്യത്ത് എന്താണ് നടക്കാത്തത് !

തൈക്കാട്ട് ശേരി പീഡന കേസില്‍ ഒരു യുവ വ്യവസായി പ്രായപൂര്‍ത്തി ആയ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചു എന്നായിരുന്നു കേസ് ..പീഡിപ്പിച്ചു എന്നത് ഈ കേസിലും  സാങ്കേതികമായി
ഉപയോഗിച്ച വെറും ഒരു വാക്ക്  മാത്രമാണ് .

അയാള്‍ വിളിക്കുന്ന സ്ഥലങ്ങളില്‍ അവള്‍ പോയി അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്ത് ആവശ്യം പോലെ കാശും സഹായങ്ങളും വാങ്ങി സുഖിച്ചു എന്നതാണ് നേര്   .സഹായി ആയി നിന്നത് വ്യവസായിയുടെ ഡ്രൈവറും പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവും ആയ "വേണ്ടപ്പെട്ട ആള്‍" തന്നെ ! വൈകിട്ട് ചെമ്മീന്‍ കയറ്റുമതി കമ്പനിയില്‍ പഴയ മഞ്ഞ ചുരിദാര്‍ ഇട്ടു പോയ പെണ്‍കുട്ടി പിറ്റേന്ന് പുതിയ നീല ചുരിദാര്‍ ഇട്ടു വീട്ടില്‍ തിരിച്ചെത്തിയതാണ് പ്രശ്നങ്ങള്‍ വഷളാക്കിയത് .

 ചേച്ചി കയ്യോടെ കണ്ടു പിടിച്ചു ക്വസ്റ്റ്യന്‍ ചെയ്തു .കണ്ണീരായി കരച്ചിലായി .കമ്പനിയിലെ മുതലായി വാങ്ങി തന്നതാണെന്നും ഇപ്പോള്‍ ചേച്ചി ഇട്ടോണ്ട് നടക്കുന്നതടക്കം ഉള്ള പല ചുരിദാറും അയാള്‍ വാങ്ങി തന്നതാണെന്നും അവള്‍ പറഞ്ഞ് . സംഗതി അറിഞ്ഞ ഉടന്‍ ചേച്ചി പൊട്ടിത്തെറിച്ചു

,,കാരണം മറ്റൊന്നും അല്ല ,,അവര്‍ക്കും വ്യവസായി ഇത് പോലെ കുറെ ചുരിദാര്‍ വാങ്ങി കൊടുത്ത് പണി പറ്റിച്ചിട്ടുണ്ടത്രെ ! അതിനും കൂട്ട് നിന്നതും  നമ്മുടെ ഡ്രൈവര്‍ ചേട്ടന്‍ .ഭാര്യയേയും അനിയത്തിയെയും കൊടുത്ത്  ഡബിള്‍ ധമാക്ക നേടി ആ വിരുതന്‍ .അതാണ്‌ കേസിലേക്ക് പോകാന്‍ കാരണം .അവസാനം കോടതില്‍ ചെന്നപ്പോള്‍ പ്രതിക്കൂട്ടില്‍ നിന്ന ആരെയും ഓര്‍ക്കാന്‍ പറ്റാത്ത വിധം പെണ്‍കുട്ടിക്കും ചേച്ചിക്കും ചേട്ടനും പോലീസിനും എല്ലാം "അമ്ലെഷ്യം" ബാധിച്ചു .എല്ലാവരും ഹാപ്പിയായി പുറത്തിറങ്ങി ചായയും പരിപ്പ് വടയും കഴിച്ചു പിരിഞ്ഞു .

എറണാ കുളത്ത് വളഞ്ഞമ്പലത്തുള്ള ലിങ്ക് ലക്ഷ്മണ്‍ ഫ്ലാറ്റിലെ ശോഭാ ജോണ്‍ എന്ന ഒരു പെണ്ണിന്റെ വീട്ടില്‍  ശബരിമല തന്ത്രി മോഹനര്  കണ്ടരര് ഇടയ്ക്കിടക്ക് "പൂജ "നടത്താന്‍ വരുമായിരുന്നു .വളഞ്ഞമ്പലംദേവിയെ (ശോഭായല്ല )തൊഴാന്‍ വരുന്ന വഴിക്ക് കാര്‍ ഇടാന്‍ ശോഭാ ജോണിന്റെ ഉമ്മറത്ത് മാത്രമേ കുറച്ചു വിസ്തൃതി ഉണ്ടായിരുന്നുള്ളൂ എന്നാണു തന്ത്രി പോലീസിനോടും പത്രക്കാരോടും പറഞ്ഞത് . അവിടെ വീട്ടു വേല അന്വേഷിച്ചു വന്ന    ഭര്‍ത്താവ് മരിച്ച ഒരു വീട്ടമ്മ .ഇവരുടെ ഭര്‍ത്താവ് പെണ്‍ വാണിഭത്തിനും അതിനിടെ ഉണ്ടായ കൊലപാതക കേസിലും പ്രതിയായിരുന്നു ! (അത് വേ,,ഇത്  റെ! ) അവരെ നേരിട്ട് കണ്ടാല്‍ ഏതു നിത്യ ബ്രഹ്മചാരിയായ തന്ത്രി പുംഗവനും ഒന്ന് വീട്ടു വേലയ്ക്കു നിര്‍ത്തി പോകും.

  പലദിവസം പലകുറി തന്ത്രിക്കും  വീട്ടമ്മയ്ക്കും  തന്റെ ഫ്ലാറ്റിലെ മുറിക്കുള്ളില്‍ "പൂജാ കാര്യങ്ങളും വീട്ടു വേലയിലെ പൊടിക്കൈകളും "പരസ്പരം പഠിക്കാനും പഠിപ്പിക്കാനും അവസരം ഒരുക്കി കൊടുത്ത  ശോഭ ജോണ്‍ എന്ന ചെറുകിട ബിസിനസുകാരി (വാണിഭം എന്ന് മലയാളം ) ഒരു ദിവസം തന്റെ പൊട്ടന്‍ ബുദ്ധിക്കു അവരെ പൂട്ടിയിട്ടു കുറെ പൂജാ ചിത്രങ്ങള്‍ ഫോട്ടോയില്‍ പകര്‍ത്തി . ബച്ചു റഹ്മാന്‍ എന്ന സിനിമാക്കാരന്റെ കാഞ്ഞ ബുദ്ധി ആയിരുന്നു അതിന് പിന്നില്‍.
വലിയ പോലീസുകാരുടെ യൊക്കെ തോളില്‍ കയ്യിട്ടു നടന്നിരുന്ന ആളായിരുന്നു അയാള്‍ . 

 മുറി ഒരുക്കുന്ന വകയില്‍  വല്ലപ്പൊഴുമൊക്കെ കുറച്ചു പിച്ചക്കാശു കിട്ടുന്നതിനേക്കാള്‍ നല്ലത് ഒറ്റയടിക്ക് തന്ത്രിയില്‍ നിന്ന് കുറച്ചധികം വസൂലാക്കുന്നതല്ലേ ബുദ്ധി .സംഗതി പെണ്ണ് കേസ് ആണ് . അതൊന്നു കൊഴുപ്പിച്ചു പീഡന മാകും എന്ന് വിരട്ടിയാല്‍ സംഗതി ഒപ്പിക്കാം . തന്ത്രിയുടെ കയ്യിലാണെങ്കില്‍  ശബരിമലയില്‍ ഇരുന്നു അര്‍ഥം അറിഞ്ഞും അറിയാതെയും മന്ത്രം ചൊല്ലിയും, പൂ എറിഞ്ഞും പ്രസാദം കൊടുത്തും  ഉണ്ടാക്കിയിട്ടുള്ള പൂത്ത കാശും ഉണ്ടാകും .

 വിരണ്ടു പോയ തന്ത്രി ആദ്യം കുറച്ചു പണവും ദേഹത്ത് കിടന്ന തിരു വാഭാരണങ്ങളും രത്ന മോതിരവും ഒക്കെ ഊരിക്കൊടുത്തു തല്ക്കാലം തടി വട്ടമാക്കി  . 'വിനാശ കാലേ വിപരീത ബുദ്ധി' എന്ന് പറഞ്ഞത് പോലെ    'ചതി' ക്ക്  'മറു പൂജ' ചെയ്യണം എന്ന വാശി തന്ത്രിക്കുമുണ്ടായി .
അതുകൊണ്ടാവണം അന്ന് രാത്രി തന്നെ തേവര കസബ പോലീസ്‌ സ്റ്റേഷനില്‍ അദ്ദേഹം പരാതി കൊടുത്തു .അമ്പലത്തില്‍ പോകുന്ന വഴി ഫ്ലാറ്റിന്റെ മുറ്റത്ത് കാര്‍ പാര്‍ക്ക് ചെയ്യാന്‍ ചെന്നപ്പോള്‍ അവിടെ വച്ച് കണ്ടു പരിചയമുള്ള ശോഭാ ജോണ്‍ തന്നെ ഗുണ്ടകളുടെ സഹായത്തോടെ ഉന്തിത്തള്ളി മുറിയില്‍ കയറ്റി വേറൊരു പെണ്ണിന്റെ കൂടെ നിര്‍ത്തി അതും ഇതും ചെയ്യുന്ന ഫോട്ടോ എടുത്തിട്ടു ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടി എടുത്തു എന്നായിരുന്നു പരാതി .

കളി കാര്യമായി .പിടിയിലായ ശോഭ ജോണ്‍ കഥകളൊക്കെ പുറത്തു വിട്ടു . തന്റെ കച്ചവട കേന്ദ്രത്തിലെ സ്ഥിരം പറ്റുപടിക്കാരനായിരുന്നു തന്ത്രി എന്നും തന്റെ കച്ചവടത്തിന് നഗരത്തിലെ ഉന്നത പോലീസുകാരുടെ അടക്കം അനുഗ്രഹവും സഹായവും അതിനു പ്രത്യുപകാരവും ഉണ്ടായിരുന്നു എന്നും ശോഭ തുറന്നടിച്ചു ,അതോടെ കേസ് ജനങ്ങളുടെയും മാധ്യമങ്ങളുടെയും മാത്രം ബാധ്യത യായി ,പുതിയ പീഡന വാര്‍ത്തകളുടെ മലവെള്ള പാച്ചിലില്‍ അങ്ങനെ ആ കേസും കുത്തി ഒലിച്ചു പോയി !

ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്ന ഒരു കാര്യം നമ്മള്‍ അറിഞ്ഞതെല്ലാം വെറും കള്ളനും പോലീസും കളി മാത്രമായിരുന്നു എന്നാണു .ഇത്തരം കേസുകള്‍ എന്ത് കൊണ്ട് പാതി വഴി ക്ക് നിലച്ചു പോവുകയോ  കോടതിയില്‍ വച്ച് വെറും പ്രഹസനങ്ങള്‍ ആയി മാറുകയോ ചെയ്യുന്നു എന്നത് മനസാക്ഷിയെ മുറിപ്പെടുത്തുന്ന വലിയൊരു ചോദ്യമായി അവശേഷിക്കുകയാണ് . ഇരകളും വേട്ടക്കാരും പോലീസും ന്യായാധിപന്മാരും എല്ലാവരും കൂടി ഒറ്റക്കെട്ടായി നിന്ന് എല്ലാം തേച്ചു മാച്ചു കളയുന്നു ! ഒപ്പം നാള്‍ക്കു നാള്‍ പുതിയ പീഡന വിശേഷങ്ങള്‍ മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്നു .

എന്റെ നോട്ടത്തില്‍ ഇന്നലെ നമ്മള്‍ ആഘോഷിച്ചതും ഇന്ന് നമ്മള്‍ ആഘോഷിച്ചു കൊണ്ടിരിക്കുന്നതുമായ പീഡനവും  വാണിഭവും ഒന്നും ആ പേരിലോ അര്‍ത്ഥത്തിലോ അറിയപ്പെടാന്‍ യോഗ്യത ഉള്ള സംഭവങ്ങളേ അല്ല .

എല്ലാം എല്ലാവരും ചേര്‍ന്നുള്ള ഒരു ഒത്തുകളി .അത് പുറം ലോകം അറിയുമ്പോള്‍ പീഡനമായി ആഘോഷിക്കപ്പെടുന്നു .അതിന്റെ പേരില്‍ കുറച്ചു പേര്‍ക്ക് മാനക്കേട്‌ (?) ഉണ്ടാകും .പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത ഭീരുക്കള്‍ ആത്മഹത്യ ചെയ്യും  ,അതിജീവിക്കുന്നവരും ഉണ്ട് .   കുറച്ചു നാള്‍ കഴിയുമ്പോള്‍ എല്ലാ മാന്യന്മാരുടെയും കൂടെ അവര്‍ക്കും കിട്ടും സ്ഥാനമാനങ്ങളും , കസേരകളും .വാഴ്ത്തു മൊഴികളും .ശിഷ്ടകാലം ശുഭം! സുന്ദരം !
അല്ലാതെ മനുഷ്യ സഹജമായ ലൈംഗിക സുഖം അനുഭവിച്ചതിന്റെ പേരില്‍ ആര്‍ക്കു എന്ത് ശിക്ഷ കൊടുക്കാനാണ് ? ഏതു കോടതിക്കാണ് അവരെ ജയിലില്‍ അടക്കാന്‍ വ്യഗ്രത ? താല്പര്യം ? അധികാരം ?

നക്ഷത്ര ഹോട്ടലുകളിലും ശീതീകരിച്ച ബഹുനില മന്ദിരങ്ങളിലും ഉന്നതന്മാര്‍ക്കൊപ്പം ശയ്യ പങ്കിട്ടു സുഖം നുണഞ്ഞ യുവ വേശ്യകളുടെ കഥകളാണ് നാം രോഷത്തോടെ  കൊട്ടി ഘോഷിക്കുന്നത് .   സത്യത്തില്‍ ഇതൊന്നും അല്ല പീഡനം  ..യഥാര്‍ത്ഥ പീഡനങ്ങള്‍ പുറം ലോകം അറിയുന്നെ ഇല്ല .അറിയുന്നത് തന്നെ നിയമത്തിനു മുന്നില്‍ എത്തുന്നുമില്ല .

വീടുകളില്‍ ,കച്ചവട സ്ഥാപനങ്ങളില്‍ ,പണിയിടങ്ങളില്‍ ,ജീവിതത്തിന്റെ കൊടും കാടുകള്‍ക്ക് നടുവില്‍ ഒരു കുഞ്ഞു നിലവിളി ശബ്ദം പോലും പുറത്തു കേള്‍പ്പിക്കാന്‍ ആവാതെ വേട്ട നായ്ക്കളുടെ പല്ലുകളില്‍ കുരുങ്ങിക്കിടക്കുന്ന ജന്മങ്ങളുണ്ട് .വിശപ്പിന്റെ പേരില്‍ ഒരു തൊഴില്‍ സ്ഥിരതയുടെ പേരില്‍ ,കഴുത്തില്‍ ചുറ്റി വരിഞ്ഞു കിടക്കുന്ന ഒരു മുഴം ചരടിന്റെ പേരില്‍ ,എല്ലാം സഹിക്കുന്നവര്‍ ..അവരുടെ ദൈന്യതകള്‍ക്ക് നേരെ  നമ്മുടെ മന:സാക്ഷിയുടെ കണ്ണ് എന്നാണ് തുറന്നു പിടിക്കുക  ? ആ നിലവിളികള്‍ എന്നാണ് നമ്മുടെ ബധിര കര്‍ണങ്ങളില്‍ ആലോസരമുണ്ടാക്കുക ?

129 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

ഏപ്രില്‍ ലില്ലി. പറഞ്ഞു...

ഇതിന്റെയൊക്കെ സത്യാവസ്ഥ അവസാനത്തെ രണ്ടു പാരഗ്രാഫില്‍ എഴുതിയിടുള്ളത് തന്നെയാണ് ചേട്ടാ . സത്യത്തിലെ പീഡനം ആരും അറിയുന്നില്ല. പിന്നെ ഇതൊക്കെ കണ്ടും കേട്ടും മാത്രമേ ഇവിടുന്നു ജീവിതം അവസാനിപ്പ്ച്ചു പോകാന്‍ കഴിയൂ..

Villagemaan പറഞ്ഞു...

നമ്മുടെ മനസാക്ഷിയുടെ കണ്ണ് തുറക്കില്ല രമേഷ്ജി...നമുക്ക് വേണ്ടത് ആഖോഷങ്ങള്‍ ആണല്ലോ...പീഡന ആഖോഷങ്ങള്‍..
പത്രക്കാര്‍ക്കും അതറിയാം...ആരെങ്കിലും ചികയാരുണ്ടോ...സൂര്യനെല്ലി, തന്ത്രി കേസുകള്‍ ഇന്നെവിടെ എന്ന്..

കാലിക പ്രാധാന്യമുള്ള പോസ്റ്റ്‌...ഭാവുകങ്ങള്‍...

yousufpa പറഞ്ഞു...

എല്ലാവരുമിപ്പോഴും മാളത്തിൽ തന്നെ.എല്ലാവർക്കും അവനവന്റെ കാര്യം.ഇതിങ്ങനെ പരമ്പരയായി പോയിക്കൊണ്ടേയിരിക്കും.അതിനെതിരെ പ്രതികരിച്ചവൻ വല്ല തീവ്രവാദിയോ മാവോയിസ്റ്റൊ ആകും.പിന്നെ അവന്റെ ജന്മം കോഞ്ഞാട്ട.
പരസ്പരമുള്ള ബന്ധങ്ങൾ അന്യം നിന്നിരിക്കുന്നു.പണ്ടൊക്കെ ഞങ്ങൾ മുസ്ലീം വീടുകളിൽ വല്ല വിരുന്നൊ മറ്റൊ ഉണ്ടെങ്കിൽ വീട്ടിലെ ചാത്തങ്കോഴിയെ അറുത്ത് കറിവെച്ച് അയൽവാസികളും വിരുന്നുകാരും മൊയ്‌ല്യാരും കഴിച്ച് പിന്നെയും ബാക്കിയുണ്ടാകും.ഇന്നൊ..?,ഒരുകോഴിക്ക് പകരം രണ്ട് അറുത്ത് കറിവെച്ചാലും അതിന്റെ മണം പോലും പുറത്തേക്ക് എടുക്കില്ല. അത്രയ്ക്ക് കുടുസ്സായിരിക്കുന്നു ജനമനസ്സ്.

ആചാര്യന്‍ പറഞ്ഞു...

നായനാര്‍ സഖാവ് പണ്ട് പറഞ്ഞത് പോലെ പെണ്ണ് ഉള്ളിടത്ത് പീഡനവും ഉണ്ടാവും എന്തേ...ഈ മാധ്യമങ്ങളും മറ്റും കാണാതെ ആരും അറിയാത്ത വേറെ ചില പീഡനങ്ങള്‍ കൂടി ഉണ്ട് ..യുവതികളും ..മധ്യ വയസ്കാരും..പനചാക്കുകലായ പെണ്ണുങ്ങളും ..പ്രായ പൂര്‍ത്തി ആകാത്ത യുവാക്കളെ കൊണ്ട് പോയി പീഡിപ്പിക്കുന്നത് അതൊന്നും ആരും എന്തെ വിഷയമാക്കാത്തത്?..എന്തെ അതൊന്നും പീഡനം അല്ലെ?

നാട്ടുവഴി പറഞ്ഞു...

അവസാനം പറഞ്ഞതാണ്‌ ശരി. എണ്‍പത് വയസ്സുകാരികള്‍ മുതല്‍ ഏറ്റവും അടുത്ത് ആറു വയസ്സുകാരിവരെ പീഡനത്തിനിരയായി മരിച്ച വാര്‍ത്തകളും ഇതൊടൊപ്പം
ഓര്‍ക്കണം.ഒപ്പം, മുക്കാല്‍ ഭാഗവും പൊള്ളലേറ്റ അര്‍ദ്ധമൃതദേഹത്തെ പൊലും ഭോഗിക്കാന്‍ മടിയില്ലാത്തവരുടെയും എന്തിന്‌ സേമിത്തേരിയില്‍ നിന്നും മൃതദേഹം തന്നെ പുറത്തെടുത്ത് കാമാസക്തി തീര്‍ത്തവരുടേയും
നടുവിലിരുന്നാണ്‌ ആഡംബരം നിറഞ്ഞ ആ പീഡന കഥകള്‍ നമ്മള്‍ വായിക്കുന്നതെന്നും.
ആശംസകളൊടെ.......

pushpamgad kechery പറഞ്ഞു...

പീഡനങ്ങള്‍ തുടര്‍ക്കഥകള്‍ ആകുകയും ആയിരം അപരാധികള്‍ രക്ഷപ്പെടുകയും ചെയ്യുമ്പോള്‍ ,
നമ്മുടെ നീതിന്യായ വ്യവസ്ഥിതി പാഴ്വാക്കാകുന്നു .
പണവും സ്വാധീനവും ധര്‍മ്മത്തെ ജയിക്കുന്നു .
സമൂഹം ഹീനമാകുന്നു !
ഈ അപചയങ്ങള്‍ മാറിപ്പോകട്ടെ എന്നുറക്കെ പറഞ്ഞു നമ്മള്‍ പൊരുതിയെ പറ്റൂ ..

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ഒരു പ്രധാന സമകാലിക വിഷയത്തെ സത്യസന്ധമായി വിലയിരുത്തിയ പോസ്റ്റ്‌..ഒടുവില്‍ സുവ്യക്തമായ ഒരു നിഗമനത്തില്‍ എത്തിച്ചേരുന്ന അഭിപ്രായപ്രകടനം .
" സത്യത്തില്‍ ഇതൊന്നും അല്ല പീഡനം ..യഥാര്‍ത്ഥ പീഡനങ്ങള്‍ പുറം ലോകം അറിയുന്നെ ഇല്ല .അറിയുന്നത് തന്നെ നിയമത്തിനു മുന്നില്‍ എത്തുന്നുമില്ല ."
ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങള്‍

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

പ്രിയ രമേശ് മലയാളികള്‍ ലൈംഗീക മനോരോഗികളായി
കൊണ്ടിരിക്കുന്നു. ഇന്നു എന്റെ സഹപ്രവര്‍ത്തകന്‍ എന്നോടു
പറഞ്ഞു . അദ്ദേഹത്തിന്റെ മകന്‍ ട്യൂഷന്‍ കഴിഞ്ഞു് സന്ധ്യക്കു
ബസ്സില്‍ വീടിലേക്കു വരുമ്പോള്‍ തൊട്ടടുത്തിരുന്ന പയ്കന്‍
പാന്റ്സിന്റെ സിബ്ബ് അഴിച്ചു. രമേശേ തിരുവനന്തപുരത്തു
കിഴക്കേകോട്ടയില്‍ നിന്നും പുറപ്പെട്ട കെഎസ്ആര്‍ടിസി
ബസ്സിലിരുന്നു ഈ സാഹസത്തിനൊരുമ്പെട്ടതു് മലയാളിയുടെ
പൊതു ലൈംഗീക മനോഭാവത്തിന്റെ ദൃഷ്ടാന്തമാണു്.വളരെ
ഗുരുതരമായ ലൈംഗീക അരാചകത്തത്തിലേയ്ക്കാണു് ഈ പോക്ക് .
ഏറെ അപകടകരവും.ഇവിടെ വേണ്ടതു് ചികിത്സയാണു്.നല്ലൊരു
മനോരോഗ ചികിത്സ.അല്ലെങ്കില്‍ ലോകത്തെ ഏറ്റവും കൂടുതല്‍
ലൈംഗീക മനോരോഗികളുള്ള സ്ഥലമെന്ന ദുഷ്പേര് കേരളത്തിനു
സ്വന്തമാകും.

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

നക്ഷത്ര ഹോട്ടലുകളിലും ശീതീകരിച്ച ബഹുനില മന്ദിരങ്ങളിലും ഉന്നതന്മാര്‍ക്കൊപ്പം ശയ്യ പങ്കിട്ടു സുഖം നുണഞ്ഞ യുവ വേശ്യകളുടെ കഥകളാണ് നാം രോഷത്തോടെ കൊട്ടി ഘോഷിക്കുന്നത് . സത്യത്തില്‍ ഇതൊന്നും അല്ല പീഡനം ..യഥാര്‍ത്ഥ പീഡനങ്ങള്‍ പുറം ലോകം അറിയുന്നെ ഇല്ല .അറിയുന്നത് തന്നെ നിയമത്തിനു മുന്നില്‍ എത്തുന്നുമില്ല .
അതാണുസത്യം.. കാലിക പ്രാധാന്യമുള്ള ഒരു നല്ല പോസ്റ്റ്. ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങള്‍.

mad|മാഡ് പറഞ്ഞു...

രമേഷേട്ടാ എന്താ കൂടുതല്‍ ആയി പറയുക. സത്യസന്ധം ആയി പറഞ്ഞു. ഒരു വട്ടം ആണേല്‍ ഒക്കെ. പൊതു ജനങ്ങളെയും കോടതിയെയും കഴുതകള്‍ ആക്കുന്ന രണ്ടു തോണിയില്‍ കാലിട്ട് കിട്ടുന്നതും വാങ്ങി തിന്നു, പണം മടിക്കുത്തില്‍ തിരുകി കേസില്ല എന്ന് പറയുന്നത് പക്കാ വേശ്യതരം തന്നെ. നിലവിളികള്‍ നാം കേള്‍ക്കുന്നില്ല അത് യാഥാര്‍ത്ഥ്യം.

Shukoor പറഞ്ഞു...

ധാര്‍മികത നില നിര്‍ത്താന്‍ എന്താണൊരു പോംവഴി?

റാണിപ്രിയ പറഞ്ഞു...

കാലിക പ്രാധാന്യമുള്ള ഒരു വളരെ നല്ല പോസ്റ്റ്.

Pradeep paima പറഞ്ഞു...

രമേഷേട്ടാ ..വളരെ നല്ല ഒരു പുപ്പുലി പോസ്റ്റ്‌ ...
എല്ലാവരും ചേര്‍ന്നുള്ള ഒരു ഒത്തുകളി ..ശരിയായിരിക്കാം
പക്ഷെ ..കേരളത്തിന്റെ പേര് ചീത്തയാകുന്നു...
കൊച്ചു കുഞ്ഞുങ്ങളുടെ മാറും മടിയും പിളര്‍ന്ന
കരച്ചില്‍ ഇല്ലാത്ത കേരളം അതാണ്
വേണ്ടത് ...പീഡനം ലൈഗീകം മാത്രമല്ല .വിവാഹിതരായ അമ്മമാര്‍
വിടുകളില്‍ മാനസിക പീഡനം അനുഭവിക്കുണ്ട് ...
ചില ചാനലുകള്‍ അത് ആഖോഷിക്കുന്നു ..
ഒരു പെണ്‍കുട്ടി ജീന്‍സ് ധരിച്ചാല്‍ അവള്‍ തോന്നിവാസി (ഉരുപ്പിടി ,ചരക്ക് )
എന്തായിത് ...ലോകം ..
പിന്നെ കുത്ത് ,പീസ്‌ ..എന്നിവയുടെ അര്‍ഥം തന്നെ മാറിയിരിക്കുന്നു
അഭിനന്ദനങ്ങള്‍ ....

ഹാഷിക്ക് പറഞ്ഞു...

ഈ കാര്യത്തില്‍ ഒരു പക്ഷെ നമ്മുടെ വനിതാ ബ്ലോഗ്ഗെര്‍മാര്‍ക്ക് കൂടുതല്‍ അഭിപ്രായം പറയാന്‍ ഉണ്ടാവും.... എങ്കിലും ഒരു സംശയം ചോദിച്ചോട്ടെ.... ? ദൃശ്യമാധ്യമങ്ങളുടെ വരവോടു കൂടിയാണോ ഇങ്ങനെയുള്ള സംഭവങ്ങള്‍ക്ക് ഇത്രയും പ്രാധാന്യം കൈവന്നത് ?

പിടിച്ചിരിക്കുന്നത് ഇരുതല മൂര്‍ച്ചയുള്ള വാളിലാണ് . കൈ മുറിയാതെ നോക്കേണ്ടി വരും. ചങ്കൂറ്റം സമ്മതിച്ചു. വിഷയം കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ട പ്രസക്തമായ ഒന്നാണ് . (കുറെയധികം നടന്നു... ഇപ്പോഴും എപ്പോഴും നടക്കുന്നു)

ഷാജു അത്താണിക്കല്‍ പറഞ്ഞു...

സത്യത്തില്‍ താങ്കള്‍ ഒരു പീഡന എക്സ്പേര്‍ട്ടാണ് എന്ന് തോനുന്നു ഹിഹിഹി
എല്ലാം വളരെ വ്യക്തമായി വിവരിചിടുണ്ട്
കൊള്ളാം നല്ല പ്രാധാന്യമുള്ള ഒരു പോസ്റ്റാണ്

കെ.എം. റഷീദ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കെ.എം. റഷീദ് പറഞ്ഞു...

കഴിഞ്ഞ ദിവസം ദാമ്മില്‍ ഒരു ഡോക്ടര്‍ ആത്മഹത്യാ ചെയ്തു
അതിന്റെ കാരണം പരവൂര്‍ പീഡനക്കേസിലെ പ്രതിയാണത്രെ അയാള്‍
ആ കേസിലും രമേശ്‌ എഴുതിയതുപോലെ ഒരു കച്ചവടം ഉണ്ടായിരുന്നു
ഡോക്ടര്‍ തന്റെ അടുത്ത സുഹൃത്തിനോട് പറഞ്ഞത് താന്‍ ഒരു ട്രാപ്പില്‍ ആണെന്നാണ്
ഈ കേസില്‍ നിന്നും ഒഴിവാക്കാന്‍ പത്ത് ലക്ഷം നാട്ടില്‍ നിന്നും ചോദിക്കുന്നു എന്നാണ്.
കാര്യങ്ങള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരും മറ്റു ചിലരും ചേര്‍ന്ന് നടത്തുന്ന
കച്ചവടമാണോ ഇതെന്ന് തോന്നിപോകുന്നു.

പെണ്ണിറച്ചി വ്യാപാരം നമ്മുടെ നാട്ടില്‍ വ്യാപകമാണ്
ടൂറിസ്റ്റ് റിസോട്ടുകള്‍ പലതും ഇന്ന് വേശ്യാലയങ്ങള്‍ ആണ്
ആലപ്പുഴ ജില്ലയിലെ കായലുകളില്‍ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്ന
ഹൌസ് ബോട്ടുകള്‍ സഞ്ച്ജരിക്കുന്ന വേശ്യാലയങ്ങള്‍ ആണ്. ഇതില്‍ ജീവിതം ഹോമിക്കേണ്ടി വരുന്ന
ഒരുപാട് പെണ്‍കുട്ടികള്‍ ഉണ്ട് ടൂറിസ്റ്റുകളുടെ ലൈംഗികവൈക്രുതങ്ങള്‍ക്ക് മുമ്പില്‍
നിസ്സഹായരായ ഇവരുടെ ജീവിതം ആരും അറിയാതെ പോകുന്നു.
അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത കാമാസക്തി ഒരു വശത്ത്
പണവും പ്രലോഭനങ്ങളും നല്‍കി പെണ്‍കുട്ടികളെ നശിപ്പിക്കുന
ചെന്നായ്ക്കള്‍ (കാട്ടിലെ ചെന്നയ്ക്കള്‍ക്കിടയില്‍ ഇത്തരം ക്രൂരതകള്‍ ഇല്ലെങ്കില്‍ നിങ്ങളുടെ പേര്
വലിച്ചിഴക്കുന്നതില്‍ ക്ഷമ ചോദിക്കുന്നു ) മറുവശത്ത്
മൂല്യങ്ങള്‍ മുഴുവനും വില്‍പ്പനക്ക് വെച്ച്
നമ്മള്‍ കാമാസക്തരുടെ സ്വന്തം നാടായി മാറുകയാണോ??

ajith പറഞ്ഞു...

യഥാര്‍ത്ഥത്തില്‍ നടക്കുന്ന പീഡനങ്ങള്‍ പുറം ലോകം അറിയുന്നത് എത്ര വിരളം.....

ABDULJABBAR VATTAPOYIL പറഞ്ഞു...

അതെ .. അവസാനം താങ്കള്‍ പറഞ്ഞത് തന്നെ സത്യം ..
തികച്ചും കാലിക പ്രസക്തിയുള്ള പോസ്റ്റ്‌ ...........നന്നായി

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

രമേശേട്ട,

ലൈംഗിക പീഡന അന്വേഷണ ചരിത്രം പരിശോദിച്ചാല്‍ ഒന്നുപോലും എവിടെയും എത്തിയിട്ടില്ല എന്ന് മനസ്സിലാകും ..കേസിലെ പ്രതികളായ ഉന്നതന്മാരും രാഷ്ട്രീയക്കാരും മിക്ക കേസുകളും തേച്ചുമാച്ചു കളഞ്ഞതായി നമുക്കറിയാം..കിളിരൂര്‍ കേസിലെ VIP യെ കുറിച്ച് നാഴികയ്ക്ക് നാല്‍പതു വട്ടം സംസാരിച്ച VS നു പോലും മുഖ്യ മന്ത്രിയായപ്പോള്‍ ആ VIP യുടെ രോമത്തില്‍ തൊടാന്‍ പറ്റിയില്ല.ഇതില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാലോ മുഖ്യമന്ത്രിക്ക് പോലും തൊടാന്‍ പറ്റാത്ത അത്രയും ഉന്നതന്മാരന് പ്രതികള്‍ എന്ന്. ഒരു സാധാരണ സീരിയല്‍ സംവിധായകന്‍ ഉള്‍പ്പെട്ട കോഴിക്കോട്ടെ വീഡിയോ ആല്‍ബം പെണ്‍ വാണിഭത്തെ പറ്റി ഒരു ന്യൂസ്‌ ചാനല്‍ തെളിവ് സഹിതം റിപ്പോര്‍ട്ട് നല്‍കിയിട്ടും കേസ് എവിടെയും എത്താതെ പ്രതി ജാമ്യത്തില്‍ ഇറങ്ങി നടക്കുന്നുണ്ട് എന്നാ കേട്ടത്..

കാലിക പ്രാധാന്യമുള്ള ഒരു ലേഖനം..അഭിനന്ദനങ്ങള്‍.

anupama പറഞ്ഞു...

പ്രിയപ്പെട്ട രമേശ്‌,
തോരാതെ പെയ്യുന്ന മഴയും കര്‍ക്കടക മാസവും ഒന്ന് ഓര്‍മിപ്പിക്കുന്നു!നമ്മുടെ പൈതൃകം,ആചാരങ്ങള്‍,സംസ്കാരം ഒന്നും തന്നെ ഇപ്പോഴത്തെ തലമുറ അറിയുന്നില്ല...
സദാചാരത്തിന്റെ ബാലപാഠം വീട്ടില്‍ നിന്നും തുടങ്ങാം...
രാമായണം വായിച്ചു,നാമങ്ങള്‍ ചൊല്ലി, ഒരു നല്ല ജീവിതം ആശംസിക്കാം!
സസ്നേഹം,
അനു
!

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

രമേശ്ജിയുടെ നിരീക്ഷണങ്ങള്‍ അക്ഷരം പ്രതി ശരിയാണ്.

ഇരകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന "സമ്ര്‍ഥരായ പുതു വേശ്യകള്‍" പലരും യധാര്‍ഥത്തില്‍ ഇരകള്‍ അല്ല തന്നെ, ചുളുവില്‍ കിട്ടുന്ന പണത്തിനും മുന്തിയ ആഡംബരങ്ങള്‍‍ക്കും വേണ്ടി അറിഞ്ഞുകൊണ്ട് വഴിവിട്ട ജീവിതതിനു തയ്യാറായവര്‍ തന്നെ ആണിവര്‍ എന്നാണ് നമുക്ക് നേരിട്ടറിയാവുന്ന ചില സംഭവങ്ങളില്‍ നിന്നും മനസിലായിട്ടുള്ളത്.

ഉദാഹരണത്തിന് സൂര്യനെല്ലി യിലെ നായികയുടെയും അതില്‍ ആരോപണ വിധേയരായ കോട്ടയംകാരായ രണ്ട് പേരുടെയും കാര്യം തന്നെ എടുക്കാം.

സൂര്യനെല്ലി യിലെ നായിക ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ ജോലിയും നഷ്ടപരിഹാരവും കേസൊതുക്കുന്നതിന് ആരോപനവിധേയരായവരില്‍ നിന്നു ലഭിച്ച കനത്ത തുകയും വാങ്ങി സുഘമായി ജീവിക്കുന്നു.

ഈ കേസില്‍ ആരോപണ വിധേയനായ റെജിയുടെ കാര്യമെടുക്കാം, ചെങ്ങന്നൂര്‍ റെയില്വേ സ്റ്റേഷനില്‍ ഒരു റിഫ്രഷ്മെന്റ് സ്റ്റാള്‍ ലഭിക്കുന്നതിന് റെയില്വേയില്‍ നിന്നു ഇന്‍സ്പെക്ഷനു വന്ന ഉന്നത ഉദ്യോഗസ്ഥന്മാരെ സല്‍ക്കരിച്ച് സന്തോഷിപ്പിച്ച് വിടുന്നതിലേക്കായി ധര്‍മ്മരാജന്‍ വഴി സൂര്യനെല്ലി യിലെ നായികയെ ഉദ്യോഗസ്ഥര്‍ക്ക് കാഴ്ച്ചവെചു എന്നായിരുന്നു അയാളുടെ പേരിലുള്ള കേസ്, രണ്ട് തലമുറയുടെ കഠിനാധ്വാന ഭലമായി ബിസിനസ്സ് രംഗത്ത് ഉയര്‍ന്നുവന്ന കുലീന കുടുംബത്തിലെ അംഗമായിരുന്നു റെജി. ആരോപന വിധേയനായതോടെ പുറത്തിറങ്ങാന്‍ പറ്റാത്തവണ്ണം മാനസികമായി തകര്‍ന്ന അയാള്‍ കേസിന്റെ വിചാരണയ്ക്കും മറ്റുമായി കനത്ത തുക ചിലവായതൊടെ സാമ്പത്തികമായും തകര്‍ന്നു അവസാനം നില്‍ക്കക്കള്ളിയില്ലാതെ ആത്മഹത്യ ചെയ്യുകയായിരുന്നു, അതിനു ഏതാനും മാസങ്ങല്‍ക്കു ശേഷം അയാളെ വെറുതെ വിട്ടുകൊണ്ട് കോട്തി വിധി ഉണ്ടായെങ്കിലും ആ കുടുംബത്തിനു നഷ്ടപ്പെട്ട സംബത്തും മാനവും സ്ര്‍വോപരി പരിശ്രമശാലിയായ ഒരു യുവാവിന്റെ ജീവനും ആരു തിരികെ നല്‍കും? ആ കുടുംബത്തിന്റെ പിന്നീടുള്ള അവസ്ഥയെ പറ്റി സൂര്യനെല്ലി സംഭവം ആഘോഷിച്ച ഒരു മാധ്യമവും പിന്നീട് അന്വേഷിച്ചതായി കണ്ടില്ല. അതുപോലെ ഈ കേസില്‍ ആരോപണ വിധേയനായി പിന്നീട് കോടതി നിരപരാധിയെന്നു ക്ണ്ടെത്തിയ ചങ്ങനാശ്ശേരിയിലെ കോളേജദ്ധ്യാപകനും അപമാന ഭാരവും പേറി പൊതുസമൂഹത്തില്‍ നിന്ന് ഭയന്നു മാറി ജീവിക്കുന്നു.

സത്യത്തില്‍ ഇത്തരം സംഭവങ്ങളില്‍ ആരാണ് ഇരയാക്കപ്പെടുന്നത്?

Jefu Jailaf പറഞ്ഞു...

ആസ്വദകൻമാരെല്ലാം അവസാനം വേട്ടക്കരാകുന്നു. നക്ഷത്രങ്ങൾ മാത്രം വാർത്തകളാകുന്നു. അല്ലാത്തവ അമ്മത്തൊട്ടിലും ഒരു മുഴം കയറിലും. രമേശേട്ടാ അഭിനന്ദനങ്ങൾ.. വളരെ ഇഷ്ടപ്പെട്ടു..

hafeez പറഞ്ഞു...

പീഡനമെന്ന വാക്ക് തലങ്ങും വിലങ്ങും ഉപയോഗിക്കുന്നു എന്നതു ശരി തന്നെ. പക്ഷെ ദാരിദ്ര്യം കൊണ്ട് ഇതിലേക്ക് എത്തിപെട്ടവരെയും അവരെ ചൂഷണം ചെയ്യുന്ന കാഴുകന്മാരെയും ഒരേ കണ്ണിലൂടെ കാണേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം. നിങ്ങള്‍ സൂചിപ്പിച്ച പോലെ കോടതിയില്‍ എത്തുമ്പോള്‍ പല ഇരകള്‍ക്കും "അമ്ലെഷ്യം" ബാധിക്കുന്നത് ഭീതി കൊണ്ടാണ്. കാരണം അവിടെ പ്രതികള്‍ ആയി വരുന്നത് വമ്പന്‍ സ്രാവുകള്‍ ആണ്. ഇത്തരം ഘട്ടത്തില്‍ സ്വന്തം വീട്ടുകാരുടെ പോലും പിന്തുണ അവര്‍ക്ക് കിട്ടില്ല. "നീ എന്തായാലും ഇങ്ങനെ ആയി. ബാക്കിയുള്ളവരുടെ സൌര്യമായ ജീവിതം കളയണോ? നിന്റെ ഒരു മൊഴി ഉണ്ടെങ്കിലും അയാള്‍ പുല്ലുപോലെ പുറത്തു കടക്കും" എന്ന് പറയാന്‍ മാത്രമേ ആളുണ്ടാവുകയുള്ളൂ. ഇത്തരം ഘട്ടത്തില്‍ ഒന്നും ഒര്മയില്ലെന്നു പറഞ്ഞു കിട്ടുന്നതു വാങ്ങി വെക്കുകയല്ലാതെ ആ പാവങ്ങള്‍ക്ക്‌ വേറെ വഴിയുണ്ടാവില്ല. എല്ലാത്തിനെയും ന്യായീകരിക്കുകയല്ല. പക്ഷെ ഇരകളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോഴും ഒരു വാര്‍ത്താ ആസ്വാദകന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോഴും വ്യത്യസ്ത ചിത്രങ്ങളാണ്‌ കിട്ടുക.

പ്രിയദര്‍ശിനി[മഞ്ഞുതുള്ളി] പറഞ്ഞു...

സത്യം സത്യമായി എഴുതി... പെണ്‍കുട്ടികളെ ഹോട്ടലുകള്‍ തോറും കൊണ്ടുനടക്കുമ്പോള്‍ ഒന്ന് കരഞ്ഞുനിലവിളിച്ചു ആളെകൂട്ടാന്‍പോലും അവര്‍ക്ക് തോന്നാത്തതെന്താ..!! വെറുതെയെങ്കിലും രക്ഷപ്പെടാന്‍ ഒന്ന് ശ്രമിക്കാത്തതെന്താ...? ഇതില്‍ നിന്നുതന്നെ എല്ലാം വ്യക്തമല്ലേ... :))

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ഹഫീസ് :പാവപ്പെട്ട പെണ്‍കുട്ടികള്‍ വേണമെങ്കില്‍ കാമുകനാലോ അക്രമിയാലോ ഒരു പ്രാവശ്യം പീടിപ്പിക്കപ്പെട്ടെക്കാം .മഞ്ഞു തുള്ളി ചോദിച്ചത് പോലെ കെണിയില്‍ പെട്ടു എന്ന് തോന്നുമ്പോള്‍ ഒന്നുറക്കെ കരഞ്ഞു വിളിക്കാന്‍ ഇവര്‍ക്ക് തോന്നാത്തത് എന്ത് കൊണ്ടാണ് ? സ്വയം അറിഞ്ഞു ചെയ്യുന്ന തെറ്റ് അല്ലെങ്കില്‍ ധാര്‍മിക ബോധമുള്ള ഒരാള്‍ക്കും ഒരു പെണ്‍കുട്ടി കളങ്കി തായായി എന്ന് പറയാന്‍ പറ്റില്ല ,അവനവന്റെ മാനത്തിനേക്കാള്‍ വലുത് പണവും സമാധന്നവും മറ്റുള്ളവരുടെ സുഖ ജീവിതവും ആണ് എന്ന് ധരിക്കുന്നതാണ് ആവര്‍ത്തന സ്വഭാവമുള്ള സംഭവങ്ങള്‍ക്ക് കാരണം .

Odiyan പറഞ്ഞു...

എന്ത് പറയാന്‍ ..കലി കാലം..ഇവിടെ ഇത്തരം വാര്‍ത്തകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാര്‍ക്കും മത്സരമാണ്..എന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞു ആരും അന്വേഷിക്കില്ല ,ആ കുടുംബത്തിന്റെ ദുരന്തം തന്നെ..പെണ്‍കുട്ടികള്‍ തന്നെ മുന്‍ കരുതലുകള്‍ എടുക്കട്ടെ..

നസീര്‍ പാങ്ങോട് പറഞ്ഞു...

nallezhutthukal....
പീഡനവും,ബലാല്‍സംഗവും,വ്യഭിജാരവും ഒക്കെ നടത്താന്‍ തുനിഞ്ഞു ഇറങ്ങുന്നവര്‍ ചിന്തിക്കണം നിങ്ങള്‍ ചെയ്യുന്ന സമൂഹം വെറുക്കുന്ന ഈ തിന്മകള്‍,അതിനു ഇരയാകുന്നവര്‍ മറ്റൊരാളുടെ പെങ്ങള്‍ ആകാം ,മകള്‍ ആകാം,പത്നിയാകാം,വേണ്ടപെട്ടവര്‍ ആകാം,എന്നാല്‍ നിനക്കും ഇല്ലേ ഇങ്ങനെ വേണ്ടപെട്ടവര്‍.അവരെ മറ്റൊരാള്‍ ഇങ്ങിനെ ചെയ്യാന്‍ തുനിഞ്ഞാല്‍ നിന്റെ മാനസികാവസ്ഥ എന്താകും,മാ നിഷാദ ...മാ..നിഷാദാ..

moideen angadimugar പറഞ്ഞു...

"പീഡന വാര്‍ത്തകള്‍ വായിക്കാന്‍ ജനങ്ങള്‍ക്കും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്കും വലിയ ഉത്സാഹമാണ് . പീഡനം എന്നത് കേരളത്തില്‍ പ്രചുര പ്രചാരം നേടിയ ആഘോഷം ആയി മാറിയിരിക്കുന്നു!".

ശരിയാണ്. ആഴ്ചകളോളം മാധ്യമങ്ങൾക്ക് ആഘോഷിക്കാനുള്ള വകയാണ് പീഡനവാർത്ത.സ്ത്രീയും പുരുഷനും പരസ്പരം സമ്മതത്തോടെയുള്ള ബന്ധത്തെ നിയമവിധേയമാക്കിയാൽ ഈ പീഡനവാർത്തകൾ കേൾക്കുന്നത് കുറെയൊക്കെ ഇല്ലാതാകും.
ഇവിടെ ഞാൻ രമേശേട്ടൻ എന്റെ പോസ്റ്റിലെഴുതിയ വാക്കുകൾ കടമെടുക്കട്ടെ.
“സാഹചര്യങ്ങള്‍ അനുസരിച്ച് ..തെറ്റുകള്‍ ചെയ്യുന്നവരില്‍ ക്രിമിനലുകള്‍ വളരെ കുറവാണ് ..കാരണം ലൈംഗികത ഒരു ക്രിമിനല്‍ കുറ്റമോ വാസനയോ അല്ല ,അത് പ്രകൃതി ജീവജാലങ്ങള്‍ക്ക് നല്‍കിയ അമൂല്യ വരമാണ്.”

വീ കെ പറഞ്ഞു...

വലരെ നല്ല വിഷയമാണ് എടുത്തിട്ടിരിക്കുന്നത്.
മാസങ്ങളും വർഷങ്ങളും കഴിയുമ്പോഴാണ് താൻ പീടിപ്പിക്കപ്പെട്ടതായി ഒരു പെൺകുട്ടി അറിയുന്നത്. ഇതാണ് ഇനിയും മനസ്സിലാകാത്ത ഒരു വസ്തുത...!

ഇതെല്ലാം മാദ്ധ്യമങ്ങൾക്ക് ആഘോഷിക്കുവാനുള്ളതിൽ കഴിഞ്ഞ് ഒന്നും സംഭവിക്കുന്നില്ല. കുറേ അന്വേഷണോദ്യോഗസ്തൻ‌മാർക്ക് നാലു കാശുണ്ടാക്കാനുള്ള വഹയിൽ കവിഞ്ഞ്, അപ്പുറം ഒന്നുമില്ല.

K@nn(())raan*കണ്ണൂരാന്‍! പറഞ്ഞു...

@@
"ഇന്നലെ ചെയ്തോരബദ്ധം / ഇന്നത്തെയാചാരമാകാം.
നാളത്തെ ശാസ്ത്രവുമാകാം / മൂളായ്ക സമ്മതം രാജന്‍"

**

നികു കേച്ചേരി പറഞ്ഞു...

ഇരകളേയും വേട്ടക്കാരേയും തിരിച്ചറിയാൻ പറ്റാതായി പോകുന്നു പലപീഡനങ്ങളുടേയും അനന്തരയാതാർത്ഥ്യങ്ങൾ കേഴ്ക്കുമ്പോൾ...:((

Salam പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വി.എ || V.A പറഞ്ഞു...

.....അമ്പലത്തിൽ പോയവൾ സ്വന്തം അമേരിക്കൻ കാറിൽ തിരിച്ചുവരുന്നു. .......ഒരു പെണ്ണിനേയുംകൊണ്ട് അവളുടെ അനുമതിയോടെ നാടു മുഴുവനുംചുറ്റി,വിറ്റുനടക്കുന്നവൻ മന്ത്രിയെക്കാൾ വലിയവൻ........ കേരളത്തിന്റെ പല ഭാഗങ്ങളിൽ നടക്കുന്ന ‘പീഡനനാടകങ്ങൾ’ക്ക് സ്ഥിരമായി ഒരു അവതരണകേന്ദ്രം കണ്ടെത്തണം. ഒരു ജില്ലയിലെ മൈതാനത്തിൽത്തന്നെ എല്ലാ നടീനടന്മാരും എല്ലാ കഥകളും അവതരിപ്പിച്ചോട്ടെ. ഇതിൽ അഭിനിവേശമുള്ള മാദ്ധ്യമക്കാർക്കും ജനത്തിനും, മൃഷ്ടാന്നഭോജനവും സുഖസൌകര്യങ്ങളും ഏർപ്പെടുത്താം. പിന്നെ ആചാര്യരജനീഷിനേയും ക്യാപ്റ്റൻ ഡെയറിനേയും പുനർജ്ജീവിപ്പിച്ച്, ശേഷം ജോലി അവരെ ഏല്പിക്കണം. ‘ജാലിയൻവാലാബാഗ്’പോലെ ‘രജനീഷിന്റെ ആശ്രമം പോലെ‘, വെടിവച്ചോ ബോംബുവച്ചോ കൂട്ടത്തോടെ തകർക്കണം എല്ലാറ്റിനേയും. ..................(കുറച്ചുനാൾ കഴിഞ്ഞ് നല്ല ജനങ്ങൾ എല്ലാം സഹിച്ച് ക്ഷമകെടുമ്പോൾ, ഇങ്ങനെയൊരു സംഭവം ഉണ്ടാകും എന്നുള്ളത് സ്ഫുടമായ യാഥാർത്ഥ്യം.)

Salam പറഞ്ഞു...

ചില കാര്യങ്ങള്‍ സത്യമാണെങ്കിലും അധികപേര്‍ക്കും
അത് പറയാന്‍ കഴിയില്ല. ആ പേടിയില്ലാതെ സ്പഷ്ടമായ
ഭാഷയില്‍ രമേശ്‌ ഭായ് ഇവിടെ, എല്ലാവരുടെയും മനസ്സിലുള്ള
ചിന്തയ്ക്ക് ശബ്ദരേഖ കൊടുത്തിരിക്കുന്നു. പീഡനം എന്ന
വാക്കിന്‍റെ അര്‍ത്ഥം തന്നെ നമ്മള്‍ മാറ്റിയിരിക്കുന്നു.
പിടിയ്ക്കപ്പെടുമ്പോള്‍ ഇര ചമയുന്നതിന് നേരായ ഒരു പേര്
നല്‍കാന്‍ കഴിയാത്തത്ര ദാരിദ്രമാണോ മലയാള ഭാഷയുടെ ശബ്ദതാരാവലി?

Rafeeque പറഞ്ഞു...

നിലവിലെ പല ഈ സ്ത്രീ പീഡന കഥകളും വാസ്തവത്തില്‍ ഒരു തരം ബ്ലാക്ക്‌ മെയിലിംഗ് ആണ് ചില മാതാപിതാക്കള്‍ പോലും അറിഞ്ഞു കൊണ്ട് തന്നെ ഇതിനു കൂട്ട് നിന്നു സ്വന്തം മകളെ പല ഉന്നതര്‍ക്കും കാഴ്ച വെക്കുക പിന്നീട് പീഡന കഥകള്‍ ഇറക്കി ബ്ലാക്ക്‌ മെയിലിംഗ് നടത്തുക ഇതാണിപ്പോള്‍ നടക്കുന്നത്
--

AFRICAN MALLU പറഞ്ഞു...

. ഐക്യ കേരളത്തില്‍ രജിസ്ടെര്‍ ‍ ചെയ്ത ആദ്യ കേസ് തന്നെ ഒരു സ്ത്രീയെ പീഡിപ്പിച്ചു കൊല ചെയ്തതല്ലേ ( പാലേരി) അപ്പൊ പിന്നെ അത്ബുധം തോന്നേണ്ടതില്ല .പിന്നെ പോസ്റ്റു വായിച്ചു വന്നപ്പോള്‍ ഇതൊരു സ്ത്രീ വിരുദ്ധ പോസ്റായി കണക്കാക്കപ്പെടുകയും കമന്‍റു ബോക്സില്‍ സ്ത്രീ ബ്ലോഗ്ഗര്‍ പൊരിഞ്ഞ യുദ്ധത്തിലാവുമെന്നും തോന്നി .പക്ഷെ സ്ത്രീകള്‍ വരെ എഗ്രീ ചെയ്യുന്നുണ്ടല്ലോ... .ഇന്നിപ്പോള്‍ ഷാജഹാന്‍ പറഞ്ഞു (ആരാണ് ഈ പുള്ളി എന്ന് ഒരു പിടിയും ഇല്ല) " "സ്ത്രീകളെ ഹോട്ടെലുകളില്‍ കൊണ്ട് പോകുന്നത് ചാക്കിട്ടു മൂടിയിട്ടല്ലല്ലോ അവര്‍ക്കൊന്നു ബഹളം വെച്ചുടെ എന്നു" .ഇതു ചോദിച്ചതിനു അയാളെ തല്ലി കൊന്നിലെന്നെ ഉള്ളു ഫേസ്ബുക്കില്‍ അത്ര മാത്രമാണ് കൊമ്മെന്റ്റ്‌. അപ്പൊ രെമേഷ് ഭായ് രക്ഷപ്പെട്ടു ....‍

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ആഫ്രികന്‍ മല്ലു:ഇതൊരു സ്ത്രീ വിരുദ്ധ പോസ്റ്റ് ആയി വായിക്കപ്പെടാന്‍ വേണ്ടി പ്രത്യേകമായി ഞാന്‍ ഒരു മസാലയും ചേര്‍ത്തിട്ടില്ല.പുരുഷന്മാരെ വെള്ള പൂശാന്‍ ശ്രമം നടത്തിയിട്ടും ഇല്ല .നമ്മള്‍ മലയാളികള്‍ പെട്ടെന്ന് ഓരോ കാരണങ്ങള്‍ കണ്ടു രോഷം കൊള്ളുകയും വികാര പ്രകടനം നടത്തുകയും ചെയ്യുന്നവരാണ് .99 ദിവസവും വെളിച്ചം കിട്ടിയാലും ഒരു ദിവസം അരമണിക്കൂര്‍ കറന്റ് പോയാല്‍ വേണ്ടപ്പെട്ടവരുടെ അമ്മയ്ക്കും മുത്തിക്കും വരെ നമ്മള്‍ വിളിക്കും.തൊട്ടടുത്ത നിമിഷം കറണ്ട് വന്നാല്‍ എല്ലാം മറക്കുകയും ചെയ്യും.അത് പോലെ തന്നെയാണ് ചില പീഡന വാര്‍ത്തകള്‍ വരുമ്പോള്‍ മലയാളിയുടെ മനസ്സില്‍ രോഷം ഇരച്ചു വരുന്നത്.എത്രയോ സംഭവങ്ങള്‍ ആവര്‍ത്തിച്ചു വന്നിട്ടും ഇന്നും പത്രം ഇറങ്ങിയത് പുതിയൊരു പീഡന വാര്‍ത്തയുമായാണ് ..ഈ വീട്ടു വേലയ്ക്ക് പോയ പെണ്‍കുട്ടിയെ ബസ്‌ സ്റ്റോപ്പില്‍ വച്ച് കണ്ടു പരിചയപ്പെട്ട ആള്‍ ലോഡ്ജില്‍ കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണു കഥ..ആദ്യമായി കാണുന്ന ഒരാളുടെ കൂടെ ലോഡ്ജില്‍ പോകാന്‍ മാത്രം വിഡ്ഢികള്‍ ആണോ നമ്മുടെ സഹോദരിമാര്‍.ആ ലോഡ്ജില്‍ വച്ച് പീഡനം ഉണ്ടായപ്പോള്‍ അവിടെ മറ്റാരും ഉണ്ടായിരുന്നില്ലേ .അവള്‍ ഒന്ന് ഒച്ചവച്ചു നിലവിളിക്കാതിരുന്നത് എന്ത് കൊണ്ടാണ് ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ അവഗണിച്ചാണ് ഈ സംഭവം നമ്മുടെ മനസ്സില്‍ സഹതാപ -രോഷ തരംഗങ്ങള്‍ ഉണ്ടാക്കുന്നത്‌ !! സ്ത്രീകള്‍ തന്നെ മുന്നിട്ടിരങ്ങിയാലെ ഈ നെറി കേടുകള്‍ക്ക് ഒരു ശമനം ഉണ്ടാവൂ..ഉറപ്പിച്ചു പറയുന്നു ..

Sandeep.A.K പറഞ്ഞു...

"എന്നെ ഒന്ന് പീഡിപ്പിച്ചോളൂ "
തികച്ചും ക്രൂരമായിപോയി ഈ പ്രയോഗം.. ഈ പെണ്‍കുട്ടികളെ വെറും മാംസവില്പനക്കാരായി ചിത്രീകരിക്കുകയാണ് രമേശേട്ടെന്‍ ചെയ്യാന്‍ ശ്രമിച്ചതെങ്കില്‍ ഒന്ന് ചോദിക്കുന്നു.. അവരെ അങ്ങനെയൊരവസ്ഥയില്‍ കൊണ്ട് ചെന്നെത്തിക്കുന്നത് ഈ പുരുഷമേധാവിത്തസമൂഹമല്ലേ.. പെണ്‍കുട്ടി ഒരു വ്യക്തിയല്ല ഒരു ചരക്കു അല്ലെങ്കില്‍ തങ്ങള്‍ക്കു പണം ഉണ്ടാക്കുന്ന ലൈംഗികഉപകരണങ്ങള്‍ മാത്രമാണ് എന്ന് ചിന്തിക്കുന്ന ഒരു കൂട്ടര്‍ തന്നെയല്ലേ ഇവരുടെ പ്രതികരണശക്തി പോലും ഇല്ലാതാക്കി ഇത്തരം വിപണിയിലെത്തിക്കുന്നത്.. ആകെ നനഞ്ഞാല്‍ പിന്നെ കുളിരില്ലല്ലോ അവര്‍ക്കും.. ??

ഇവിടെ പീഡനങ്ങള്‍ ഒരു ആഘോഷമായി കാണുന്ന ഒരു മാധ്യമസമൂഹമാണുള്ളത്‌.. രമേശേട്ടനും അവരില്‍ നിന്ന് വ്യതസ്തമല്ലെന്നു ഈ വാക്കുകളില്‍ നിന്നും തോന്നുന്നു.. എന്റെ പല മാധ്യമ സുഹൃത്തുക്കളും ഇത്തരം വാര്‍ത്തകള്‍ കവര്‍ ചെയ്തു രാത്രിയില്‍ ഉറക്കമൊഴിച്ചിരുന്ന് ഇക്കിളിയുടെ മേമ്പൊടിയോടെ എഴുതി നിറയ്ക്കുന്നത് എനിക്കും അറിവുള്ളതാണ്.. ജനങ്ങള്‍ക്ക്‌ വേണ്ടി വാര്‍ത്തകള്‍ ചൂടോടെ എത്തിക്കുന്ന ആ പത്രധര്‍മ്മത്തോട് എനിക്ക് പുച്ഛമാണ്..

പിന്നെ കോടതിയുടെ ഇടപെടലുകള്‍.. ബലാല്‍സംഗത്തിനിരയായ ഒരു പെണ്‍കുട്ടി ആ സമയത്ത് ആ ലൈംഗികബന്ധം ആസ്വദിച്ചിരുന്നുവോ എന്ന് വൈദ്യപരിശോധനയ്ക്ക് കല്‍പ്പിക്കുന്ന പ്രാകൃത നീതിയാണിവിടെ കണ്ടു വരുന്നത്.. ഹാ കഷ്ടം.. ഈ വ്യവസ്ഥിതിയോട് ശക്തമായ വിയോജിപ്പ് രേഖപെടുത്തുന്നു..

രമേശേട്ടന്‍ അവസാനം പറഞ്ഞ സംഗതിയോടു ഞാനും യോജിക്കുന്നുണ്ട്.. അറിയപെടാത്ത എത്രയോ പീഡനങ്ങള്‍ ഉണ്ടാകുന്നുണ്ട്.. ഇവിടെയെന്നത് പോലെ ഗള്‍ഫിലും സ്ത്രീകളുടെ തൊഴില്‍ മേഖലയില്‍ അത്തരം ചൂഷണസംഭവങ്ങള്‍നടക്കുന്നതായി സുഹൃത്തുകള്‍ വഴി അറിയുന്നു.. എത്ര പുരോഗമിച്ചാലും സര്‍വീസ് സെക്ടറുകളില്‍ ഇതു പണ്ടേ പോലെ ഒരുപക്ഷെ പണ്ടാത്തെതിലുമധികം നടന്നു വരികയും ചെയ്യുന്നു എന്നതാണ് വസ്തുത

രമേശ്‌ അരൂര്‍ പറഞ്ഞു...

@@സന്ദീപ്‌ :തൊട്ടു മുകളില്‍ ഞാന്‍ ഇട്ട മറുപടി ഒന്ന് മനസിരുത്തി വായിച്ചു നോക്കൂ .കേരളത്തിലെ പീഡന കേസുകളില്‍ പെട്ട് മാധ്യമ ബഹുജന ശ്രദ്ധ കൊണ്ട് അവശേഷിച്ച മാനം കൂടി നഷ്ടപ്പെടുന്ന സഹോദരിമാര്ക്കോ ഇനിയും വരാനിരിക്കുന്ന നൂറു നൂറു കേസുകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കോ എതിരല്ല ഞാന്‍,അവരെ ഈ അവസ്ഥയില്‍ എത്തിച്ച സാമൂഹിക വ്യവസ്ഥിതിക്ക് എതിരെയാണ് നമ്മള്‍ പോരാട്ടം സന്ഘടിപ്പിക്കേണ്ടത്.പക്ഷെ ഒരു ചുവടു മുന്നോട്ടു വയ്ക്കുമ്പോള്‍ നാല് ചുവടു പിന്നോട്ട് അടിപ്പിക്കുന്ന നടപടികളാണ് എവിടെയും കണ്ടു വരുന്നത്..ഞാന്‍ ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വാചകങ്ങളില്‍ എന്റെ പ്രയോഗങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെന്നു മനസിലാക്കുന്നു ,പക്ഷെ ഇതില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും നമ്മുടെ പൊതു സമൂഹത്തിനു ബോധ്യപ്പെട്ട കേരളത്തിലെ നിയമ -സാംസ്കാരിക -ചരിത്രത്തിലെ കറുത്ത അധ്യായങ്ങള്‍ ആണ് എന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു ,അക്കാര്യത്തില്‍ തര്‍ക്കം ഉണ്ടാകില്ല അഥവാ ഉണ്ടായാല്‍ അത് സത്യത്തിന് നേരെയുള്ള കണ്ണ് അടയ്ക്കല്‍ ആയിത്തീരും .

അജ്ഞാതന്‍ പറഞ്ഞു...

രസം ഉണ്ടാകുന്നതല്ലല്ലോ? ഉണ്ടാക്കുന്നതല്ലേ? മഞ്ഞുതുള്ളിയുടെ അഭിപ്രായത്തിനോട് യോജിക്കുന്നു.

ശ്രീനാഥന്‍ പറഞ്ഞു...

വല്ലാത്തൊരു ലേഖനം. ഇറക്കാനും തുപ്പാനും വയ്യാത്ത അവസ്ഥയാണ് രമേശിന്റെ ശക്തമായ വാദം ഉണ്ടാക്കുന്നത്. മനുഷ്യന്റെ നിസ്സഹായതകളും പ്രലോഭനത്തിനടിമപ്പെടുന്ന സ്വഭാവവും എല്ലാം ഇത്തരം കേസുകളിൽ പ്രതികൾക്ക് സഹായകരമാവുന്നു. സൂര്യനെല്ലിക്കെസിലെ കുട്ടിയുടെ കാര്യം ഉദാഹരണം. ജീവിക്കുവാനുള്ള അദമ്യമായ ആഗ്രഹം അവളുടെ നിലപാടുകൾ മാറ്റി. എങ്കിലും അവൾ ആക്രമിക്കപ്പെട്ടിരുന്നു അതിനീചമായി, എന്നതൊരു സത്യം. നിയമം ഇവിടെ പ്രതികളെ തിരിച്ചറിയണം, കുട്ടി തിരിച്ചറിയാത്ത,അവൾ അവളെ നിഷേധിക്കുന്ന അവസ്ഥയിൽ പോലും. അത്തരം ഒരു നീതി മാത്രമേ മഹത്തരം ആവുകയുള്ളു.

നജീബ് മൂടാടി പറഞ്ഞു...

തിരിച്ചറിയേണ്ട ചില പരമാര്തങ്ങള്‍......

ചെകുത്താന്‍ പറഞ്ഞു...

ചില “നഗ്ന “ സത്യങ്ങള്‍ :)) പിടിക്കപ്പെട്ടാല്‍ “ഫീഡനം” പെമ്പിളേരും ഒരു പരിധിവരെ തെറ്റുകാരാണ് :))

Fousia R പറഞ്ഞു...

നയനാര്‍ സഖാവിന്റെ ആ നാറിയ കമന്റിനെ കുറിച്ച് പറയാതിരിക്കുകയാണ്‌ ഭേദം.
അദ്ദേഹമായതുകൊണ്ട് ആരും കൂടുതല്‍ ഒന്നും പറഞ്ഞില്ല. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്ക് എന്തും പറയാം എന്ന
ഒരു വഴി അദ്ദേഹത്തിനു ഉണ്ടായിരുന്നു.
എന്തുകൊണ്ട് ഇവരൊന്നും കരയുന്നില്ല എന്നത് വല്യോരു തമാശച്ചോദ്യമാണ്‌?
പതിനാറുകാരിയുടേ ദേഹത്തേക്ക് അമ്മാതിരി ആണുങ്ങള്‍ കേറിയിറങ്ങിക്കോണ്ടിരുന്നാല്‍
കരയാനല്ല മിണ്ടാന്‍ പോലും പറ്റി എന്നു വരില്ല.

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ഫൌസിയ :വാക്കുകളിലെ ധാര്‍മിക രോഷം മനസിലാക്കുന്നു .സഹോദരീ പതിനാറുകാരി യുടെ മേല്‍ ആകാശത്തു നിന്ന് അപ്രതീക്ഷിതമായി ഉല്‍ക്ക വീഴുന്നത് പോലെ സംഭവിക്കുന്ന കാര്യങ്ങള്‍ ആണ് ഇതെല്ലാം എന്ന് തോന്നുന്നുണ്ടോ? അഥവാ അങ്ങനെ വീണാലും തക്കം കിട്ടുമ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കണം..അച്ഛന്‍ അമ്മ അതുപോലെ വേണ്ടപ്പെട്ടവര്‍ കൂട്ട് നില്‍ക്കുന്നു എന്നുള്ളത് കൊണ്ട് ഇനി പുറത്തു പറയാന്‍ കഴിയില്ല എന്ന ചിന്താഗതി മാറണം.നമ്മുടെ പെണ്‍കുട്ടികളെ സഹോദരിമാരെ രക്ഷിക്കാന്‍ പുറമേ നിന്ന് ആരെങ്കിലും വരും എന്ന വ്യാമോഹം ആര്‍ക്കും വേണ്ട.സ്വയ രക്ഷ അവനവന്റെ ഉത്തരവാദിത്തം ആണ് .നിയമവും ഭരണകൂടവും അതിനു ഉത്തരവാദം പറയേണ്ടവര്‍ തന്നെ ,എന്നാലും ആദ്യം ശ്രദ്ധിക്കേണ്ടത് വ്യക്തികള്‍ തന്നെ.വളരെ യധികം സൂക്ഷിക്കണം.എത്രയധികം മോശപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാലും അത് വായിച്ചു മൂക്കത്ത് വിരല്‍ വയ്ക്കുന്നവര്‍ പോലും വീണ്ടും പുതിയ ചതിക്കുഴികളില്‍ ചെന്ന് ചാടുന്നു.അതെല്ലാം ഒഴിവാക്കി സൂക്ഷിച്ചു നടക്കേണ്ട ബാധ്യത അവരവര്‍ക്ക് തന്നെയാണ് .മറ്റുള്ളവര്‍ക്ക് സംഭവിച്ചത് തനിക്ക് ബാധകമല്ല എന്ന അമിതമായ .തെറ്റായ വിശ്വാസം മാറണം.ബന്ധങ്ങളെ സൌഹൃദങ്ങളെ കണ്ടും അറിഞ്ഞും വിശകലനം ചെയ്തും തിരഞ്ഞെടുക്കാനും തള്ളിക്കളയാനും നമ്മള്‍ തയ്യാറായാല്‍ പകുതി പ്രശ്നങ്ങളും തീരും ,നോക്കൂ അറിവില്ലായ്മ ഒന്നിനും പരിഹാരമല്ല ,അറിയാനും അത് വഴി ശക്തി സംഭരിക്കാനും എല്ലാവര്ക്കും കഴിയണം ,അതിനു കഴിയട്ടെ .അഭിപ്രായത്തിന് നന്ദി .

രമേശ്‌ അരൂര്‍ പറഞ്ഞു...

പീഡന കേസുകളില്‍ ശരിയായ പ്രതികള്‍ ശിക്ഷിക്കപ്പെടണം എങ്കില്‍ ഇരയായവരുടെയും സാക്ഷികളുടെയും ഒപ്പം എന്ത് പ്രലോഭനത്തില്‍ പെട്ട് തെളിവുകള്‍ മാറി മറിഞ്ഞാലും നെല്ലും പതിരും വേര്‍ പെടുത്തി സത്യം മാത്രം കണ്ടെത്തുന്ന ഒരു നിയമ വ്യവസ്ഥയും അതിനെ സംരക്ഷിക്കുന്ന കോടതികളും ഉണ്ടാകണം ,സംരക്ഷിക്കാന്‍ ചുമതലയുള്ള സര്‍ക്കാര്‍ അടക്കം ഉള്ള ഈ സ്ഥാപനങ്ങള്‍ കൈകഴുകുംപോള്‍ വേട്ടക്കാര്‍ വച്ച് നീട്ടുന്ന മാനത്തിന്റെ വിലയായ പിച്ച ക്കാശും ഔദാര്യങ്ങളും കൈനീട്ടി വാങ്ങി എവിടെയെങ്കിലും പോയി ഒളിച്ചു ജീവിക്കാനേ ഇവര്‍ക്ക് കഴിയു .അതെ സമയം ഇവരെ ഏറ്റെടുക്കാനും പ്രതി ബന്ധങ്ങളില്‍ ശക്തി നല്‍കാനും നീതി യും പുനരധിവാസവും തുടര്‍ സംരക്ഷണവും ഉറപ്പാക്കാനും അധികൃതരും പൊതു സമൂഹവും മുന്നോട്ടു വന്നാല്‍ ഈ കേസുകളില്‍ ഇതുവരെ സംഭവിച്ച ദുഗതി ഉണ്ടാവില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ..

അനശ്വര പറഞ്ഞു...

"എല്ലാം എല്ലാവരും ചേര്‍ന്നുള്ള ഒരു ഒത്തുകളി .അത് പുറം ലോകം അറിയുമ്പോള്‍ പീഡനമായി ആഘോഷിക്കപ്പെടുന്നു ."..ആണോ? ഇതാണോ സത്യം..? അതോ,ഭീഷണിയും മറ്റും കൊണ്ട് പിന്നീട് നിശബ്ദരാവേണ്ടി വന്നതായ്ക്കൂടെ..? എന്തോ....!!!

Anyway,.."വീടുകളില്‍ ,കച്ചവട സ്ഥാപനങ്ങളില്‍ ,പണിയിടങ്ങളില്‍ ,ജീവിതത്തിന്റെ കൊടും കാടുകള്‍ക്ക് നടുവില്‍ ഒരു കുഞ്ഞു നിലവിളി ശബ്ദം പോലും പുറത്തു കേള്‍പ്പിക്കാന്‍ ആവാതെ വേട്ട നായ്ക്കളുടെ പല്ലുകളില്‍ കുരുങ്ങിക്കിടക്കുന്ന ജന്മങ്ങളുണ്ട് .വിശപ്പിന്റെ പേരില്‍ ഒരു തൊഴില്‍ സ്ഥിരതയുടെ പേരില്‍ ,കഴുത്തില്‍ ചുറ്റി വരിഞ്ഞു കിടക്കുന്ന ഒരു മുഴം ചരടിന്റെ പേരില്‍ ,എല്ലാം സഹിക്കുന്നവര്‍ ...."
ഈ വരികള്‍ക്ക് ഒരു കൈയ്യടി...

പലപ്പോഴും പ്രതികരിക്കാന്‍ കഴിയാതെ പോകുന്നത് ചിലപ്പൊ മേല്പറഞ്ഞത് പോലൊരു പഴി തന്നെ മേല്‍ വന്ന് വീഴുമെന്ന ഭയം കൊണ്ടുമാവാം രമേശേട്ടാ...

അനില്‍കുമാര്‍ . സി.പി പറഞ്ഞു...

"വിശപ്പിന്റെ പേരില്‍ ഒരു തൊഴില്‍ സ്ഥിരതയുടെ പേരില്‍ ,കഴുത്തില്‍ ചുറ്റി വരിഞ്ഞു കിടക്കുന്ന ഒരു മുഴം ചരടിന്റെ പേരില്‍ ,എല്ലാം സഹിക്കുന്നവര്‍ ..അവരുടെ ദൈന്യതകള്‍ക്ക് നേരെ നമ്മുടെ മന:സാക്ഷിയുടെ കണ്ണ് എന്നാണ് തുറന്നു പിടിക്കുക ? ആ നിലവിളികള്‍ എന്നാണ് നമ്മുടെ ബധിര കര്‍ണങ്ങളില്‍ ആലോസരമുണ്ടാക്കുക ?"
- ശരിയാണ് രമേശ്‌, അത് തന്നെയാണ് യാഥാര്‍ഥ്യം. പക്ഷെ, ഇങ്ങനെയൊക്കെ എഴുതിയും, പറഞ്ഞും കടമ തീര്‍ക്കുന്നതിനപ്പുറം എങ്ങനെ പ്രതികരിക്കാന്‍ കഴിയും എന്നല്ലേ ഇപ്പോള്‍ ചിന്തിക്കേണ്ടിയിരിക്കുന്നത്? പിന്നെയും വരുന്നു മറ്റൊരു വലിയ പക്ഷെ ... നമ്മളൊക്കെ സ്വാര്‍ത്ഥർ മാത്രമാണെന്നത്!!

രമേശ്‌ അരൂര്‍ പറഞ്ഞു...

@@അനില്‍:ഇതൊരു കടമ തീര്‍ക്കല്‍ അല്ല.സമൂഹത്തില്‍ നീതി നിഷേധിക്കപ്പെടുന്ന വലിയ വിഭാഗത്തെ സഹായിക്കാന്‍ പൊതുവായ ആത്മാര്‍ഥതയുള്ള കൂട്ടായ്മകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു ,നമ്മുടെ നാട്ടില്‍ സംഘടനകള്‍ ഇല്ലാഞ്ഞിട്ടല്ല ,പക്ഷെ കഴിവുള്ളവര്‍ ഇസങ്ങളില്‍ കുരുങ്ങി രാഷ്ട്രീയാധികാരം മാത്രം സ്വപ്നം കണ്ടു നടക്കുന്നവരാണ് ,തിരിച്ചു കിട്ടാത്ത ഒരു നിക്ഷേപത്തിനും അവരാരും തയ്യാറല്ല .പാവങ്ങള്‍ക്ക് ,അര്‍ഹതപ്പെട്ടവര്‍ക്ക്‌ നീതിലഭിക്കാന്‍ അത്തരം ഒരു പ്ലാറ്റ്‌ ഫോം നമ്മളെല്ലാവരും കൂടി സഹകരിച്ചു ഉണ്ടാവുകയാണെങ്കില്‍ അതിനൊപ്പം ഞാനും ഉണ്ടാകുമെന്ന് ഉറപ്പു തരുന്നു ,തയ്യാറുള്ളവര്‍ മുന്നോട്ടു വരട്ടെ ...നിയമജ്ഞര്‍ ,സാമ്പത്തികമായി സഹായിക്കാന്‍ കഴിവുള്ളവര്‍,
സന്നദ്ധ പ്രവര്‍ത്തകര്‍ ,അധികാരികള്‍ ,ഡോക്ടര്‍മാര്‍ ,,എല്ലാവരും വരട്ടെ

sreee പറഞ്ഞു...

2ഉം 3ഉം വർഷം പീഡിപ്പിച്ചു എന്നൊക്കെ പറയുമ്പോൾ അതിൽ തെറ്റ് എവിടെയെന്നൊക്കെ തിരക്കേണ്ടി വരുന്നുണ്ട്.സീരിയലിന്റെയും സിനിമയുടെയും മോഹവലത്തിൽ പെട്ട് വഴിയാധരമായിപ്പോയവരും,പ്രണയം നടിച്ചു ചതിക്കപ്പെട്ടവരും ഇതില്ലില്ലേ.തെറ്റ് തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിലാണു ചിലരെങ്കിലും വലയിൽ വീണു പോകുന്നത്. ആ പെൺകുട്ടികളുടെ മാനസികാവസ്ഥയെക്കുറിച്ചും ചിന്തിക്കേണ്ടതാണ്.കൂട്ടു നിൽക്കുന്നവരിലും സ്ത്രീകളുണ്ടാകുന്നുവെന്നതാണു ഏറ്റവും വലിയ ദുരന്തം. തെറ്റെന്നറിഞ്ഞു തന്നെ വന്നു ചാടിയിട്ടു പിന്നീട് പീഡിപ്പിച്ചു എന്നു നിലവിളിക്കുന്നവരെ കുറിച്ചു ചിന്തിച്ചാൽ ഈ പോസ്റ്റ് വളരെ നന്നായി. പക്ഷെ, അനുജനെ തന്റെമുന്നിൽ വച്ചു മർദ്ദനമേൽ‌പ്പിച്ച്,ഭീഷണീപ്പെടൂത്തി,പിതാവാണു നിർബന്ധിച്ച് ഈ വഴിക്കാക്കിയതെന്നല്ലേഒരു കേസ്.

കേരളത്തിൽ ഏതെങ്കിലും തരത്തിൽ , മാനസികമോ അല്ലാതെയോ, ഉപദ്രവം അനുഭവിച്ചിട്ടാല്ലത്ത സ്ത്രീകൾ കുറവാകുമെന്നു തോന്നുന്നു.

മുഖംമൂടിയിട്ട കപടസദാചാരം സംഭാവന ചെയ്ത വാക്കാകും ‘പീഡനം’.

രമേശ്‌ അരൂര്‍ പറഞ്ഞു...

@@sreee :ധീരമായ അഭിപ്രായ പ്രകടനത്തിന് ഒരു വലിയ ഒരു സലാം :)
ഈ പോസ്റ്റ് ഇട്ടതിനു ശേഷം ഞാന്‍ കണ്ട ഒരു സവിശേഷത സ്ഥിരമായി ഈ ബ്ലോഗില്‍ വന്നു വായന നടത്തി യോജിപ്പും വിയോജിപ്പും അറിയിച്ചു മടങ്ങുന്ന സുഹൃത്തുക്കളും അല്ലാത്തവരുമായ വനിതാ വായനക്കാര്‍ ഈ ബ്ലോഗിനെ പറ്റിയുള്ള അവരുടെ അഭിപ്രായങ്ങള്‍ പരസ്യമായി രേഖപ്പെടുത്താന്‍ മടിക്കുന്നു എന്നതാണ് . ഹാഷിക് തന്റെ കമന്റില്‍ ചൂണ്ടി കാണിച്ചത് പോലെ വനിതാ വിരുദ്ധമായി പോകുമോ തങ്ങളുടെ അഭിപ്രായങ്ങള്‍ എന്ന ചിന്തയാണ് ചിലരെ പിന്നോട്ടടിപ്പിക്കുന്നത് എന്ന് മനസിലാക്കുന്നു . അഭിപ്രായം പോസ്റ്റിനോടൊപ്പം ചേര്‍ക്കാതെ ചില മാന്യ വനിതകള്‍ മെയില്‍ ചെയ്തു തങ്ങളുടെ അഭിപ്രായം അറിയിച്ചതും ശ്രദ്ധേയമായി , അതില്‍ ഒരാള്‍ അഭിപ്രായപ്പെട്ടത് ലോകത്തിലെ ഏറ്റവും മനോഹാരിതയുള്ള വിഷമാണ് സ്ത്രീ എന്നാണ് ,അത് ആ മാന്യ സ്നേഹിതയുടെ അഭിപ്രായം ,ഞാന്‍ അതിനോട് തല്ക്കാലം യോജിക്കുന്നില്ല .മറ്റൊരാള്‍ - ഇത്തരം പോസ്റ്റിലൊക്കെ ആദ്യമേ കയറി അഭിപ്രായം പറഞ്ഞാല്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന ആശങ്കയാണ് പങ്കു വയ്ക്കുന്നത് ,,അവരോടെല്ലാം ഉള്ള മതിപ്പും മാന്യതയും നിലനിര്‍ത്തി കൊണ്ടുതന്നെ പറയട്ടെ ഏതു വിഷയത്തിലും തങ്ങളുടെ അഭിപ്രായങ്ങ ളും .വീക്ഷണങ്ങ ളും സ്വതന്ത്രമായി പ്രകടിപ്പിക്കാതെ .തെറ്റുകളും ശരികളും ഏതെന്നു വകതിരിച്ചു സഹജീവികളോട് പറയാതെ ,അനീതിയും അനിഷ്ടവും കണ്ടാല്‍ അത് തുറന്നു പ്രകടിപ്പിക്കാതെ ഭയപ്പെടുന്നതിനെ യാണ് കാപട്യം എന്ന് വിളിക്കുന്നത്‌ . നിങ്ങള്‍ മുറുകെ പിടിക്കാന്‍ ശ്രമിക്കുന്ന ആ നിഷ്ക്രിയ മനോഭാവം ആണ് നാം രോഷത്തോടെ പലപ്പോഴും വിളിക്കുന്ന കപട സദാചാരം .. :)

വര്‍ഷിണി പറഞ്ഞു...

ഇല അറിഞ്ഞ് കൊണ്ട് മുള്ളിന്മേല്‍ വീണാലും, ഇല അറിയാതെ മുള്ളിന്മേല്‍ വീണാലും പീഡിപ്പിയ്ക്കപ്പെട്ടു എന്ന ബഹുമതി ഇലയ്ക്കു തന്നെ..
വേര് മുതല്‍ മുള വരെയുള്ള സരക്ഷണം ലഭിയ്ക്കാത്ത പക്ഷം.. വേലിയ്ക്ക് തന്നെ വിളവ് തിന്നാനുള്ള അവസരം ലഭിയ്ക്കുന്ന പക്ഷം..ബഹുമതികളുടെ എണ്ണം കുറയാനുള്ള സാധ്യത ഇല്ലെന്ന് നിശ്ചയം.

കൊമ്പന്‍ പറഞ്ഞു...

അരൂര്‍ ജി കൊട് കൈ
ഈ പീഡനം എന്നത് ഒരു പ്രഹസനം മാത്രമാണ് എന്നത് നമ്മാല്‍ മലയാളികള്‍ മനസിലാകേണ്ടി ഇരിക്കുന്നു

കണ്ണന്‍ | Kannan പറഞ്ഞു...

രമേശേട്ടാ നല്ല പോസ്റ്റ്.. പ്രതികരണങ്ങളും വായിച്ചു..
tracking..

MyDreams പറഞ്ഞു...

രമേശ്‌ ............വളരെ ആധികാരികമായി തന്നെ പറഞ്ഞിരികുന്നു ......
ചില്ലപ്പോ പത്ര താളുകളില്‍ വായികാത്ത വാര്‍ത്ത വരെ ഇതില്‍ വായിചെടുക്കുന്നു .....

എനിക്കും പലപ്പോഴും തോന്നിട്ടുണ്ട് പീഡനം പീഡനം എന്ന് പറഞ്ഞു ആ വാക്ക് മലയാളികളുടെ ദിന ചര്യ പോലെ ആയിരിക്കുന്നു ..

mottamanoj പറഞ്ഞു...

നടന്നതൊക്കെ നടന്നു, ഇനിയും നടക്കും മദ്യമങ്ങള്‍ ആഖോഷിക്കും.

പ്രതിവിദ്ധി ആയി എനിക്ക് തോനുന്നത് വേശ്യാലയങ്ങള്‍ അന്ഗീകരിക്കുകയാണ്, മാറിയ കലഖട്ടത്തില്‍ ഇതില്‍ കൂടുതല്‍ ഒരു പ്രതിവിധി ഉണ്ട് എന്ന് തോനുന്നില്ല.

അടിച്ചമര്‍ത്തല്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ക്ക് കാരണമാവുകയേ ഉള്ളോ

മുല്ല പറഞ്ഞു...

പോസ്റ്റ് കാണാന്‍ വൈകി. ഇടക്കൊന്ന് നാട്ടില്‍ പോയ് ,ഇന്നു വന്നേയുള്ളു.
രമേശ് ജി പറയുന്ന പോലെ ഈ പീഡനം എന്ന വാക്ക് സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ച് ആ വാക്കിന്റെ അര്‍ത്ഥം തന്നെ മാറിപ്പോയിട്ടുണ്ട്. പരസ്പര സമ്മതത്തോടെ ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് അത് പിന്നെ നാലാളറിഞ്ഞാല്‍ പിന്നെ പീഡനമായി. മിക്ക കേസുകളിലും ഇത് തന്നെയാണു കാണുന്നത്. പക്ഷെ ചില കേസുകളില്‍ നേരെ തിരിച്ചുമുണ്ടെന്ന് കാണാതെ വയ്യ, സ്വന്തം അഛനാല്‍ ഉപദ്രവിക്കപ്പെടുക എന്നൊക്കെ പറയുമ്പോള്‍ ,ആ കുട്ടികള്‍ അനുഭവിക്കുന്ന മാനസ്സിക സമ്മര്‍ദ്ദം വലുതായിരിക്കും. ഇതൊക്കെ എങ്ങനെയാണു പുറത്ത് പറയുക എന്ന പേടി സ്വാഭാവികം.
എന്തായാലും വല്ലാത്തൊരു കലികാലത്തൂടെയാണു നമ്മള്‍ കടന്നു പോകുന്നത്. കേരളത്തിലെ പുരുഷന്മാര്‍ക്ക് പൊടുന്നനെ ഇങ്ങനൊരു ലൈംഗിക തിളച്ചു മറിയല്‍ എവിടുന്ന് വന്നു..?അതിനു പ്രത്യേകിച്ച് കാരണങ്ങള്‍ ഉണ്ടോ..?

അലി പറഞ്ഞു...

കാലികപ്രസക്തമായ പോസ്റ്റ്... ഈ തുറന്നെഴുത്തിനു അഭിനന്ദനങ്ങൾ!

khader patteppadam പറഞ്ഞു...

ചിന്താര്‍ഹമായ പോസ്റ്റ്‌.

രമേശ്‌ അരൂര്‍ പറഞ്ഞു...

പ്രിയ സുഹൃത്ത് കൊച്ചി കൊചീച്ചി ഇന്ന് മെയിലില്‍ എനിക്കയച്ച പ്രതികരണം ആണിത് .ഇത് പരസ്യമായി ഇവിടെ പ്രകടിപ്പിച്ചാല്‍ എനിക്ക് അഹിതം ഉണ്ടാകും എന്ന് കരുതിയാണ് അദ്ദേഹം ഇത് മെയിലില്‍ അയച്ചത് ,എന്നോട് കാണിച്ച ഈ സ്നേഹത്തിനു ഹൃദയം കൊണ്ട് നമിക്കുന്നു ,വിമര്‍ശനങ്ങള്‍ ഒരു തരത്തിലും എന്നെ ബാധിക്കില്ല ഞാനും നിങ്ങള്‍ ഓരോരുത്തരും ഇത്തരം കാര്യങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ നമ്മുടെ വ്യക്തി പരമായ ആവശ്യം അല്ലെന്നു ഞാന്‍ മനസിലാക്കുന്നു .അതെ മനസോടെ ഈ കത്ത് പ്രസിദ്ധീകരിക്കുന്നു .
Kochu Kocheechi to me

show details 7:58 PM (0 minutes ago)

ഞാന്‍ ഏതാണ്ട് അവസാനം വരെ രമേശിന്റെ കൂടെയുണ്ടായിരുന്നു. പക്ഷേ അവസാനം
എഴുതിയ നിഗമനം വായിച്ച് ഞാന്‍ സ്തബ്ധനായിപ്പോയി എന്നു പറയാതെ
നിവൃത്തിയില്ല.

"കുറച്ചു നാള്‍ കഴിയുമ്പോള്‍ എല്ലാ മാന്യന്മാരുടെയും കൂടെ അവര്‍ക്കും
കിട്ടും സ്ഥാനമാനങ്ങളും , കസേരകളും .വാഴ്ത്തു മൊഴികളും .ശിഷ്ടകാലം ശുഭം!
സുന്ദരം !
അല്ലാതെ മനുഷ്യ സഹജമായ ലൈംഗിക സുഖം അനുഭവിച്ചതിന്റെ പേരില്‍ ആര്‍ക്കു
എന്ത് ശിക്ഷ കൊടുക്കാനാണ് ? ഏതു കോടതിക്കാണ് അവരെ ജയിലില്‍ അടക്കാന്‍
വ്യഗ്രത ? താല്പര്യം ? അധികാരം ?

നക്ഷത്ര ഹോട്ടലുകളിലും ശീതീകരിച്ച ബഹുനില മന്ദിരങ്ങളിലും
ഉന്നതന്മാര്‍ക്കൊപ്പം ശയ്യ പങ്കിട്ടു സുഖം നുണഞ്ഞ യുവ വേശ്യകളുടെ കഥകളാണ്
നാം രോഷത്തോടെ കൊട്ടി ഘോഷിക്കുന്നത് . സത്യത്തില്‍ ഇതൊന്നും അല്ല
പീഡനം"

രമേശിനോടുള്ള ബഹുമാനവും സ്നേഹവും സൂക്ഷിച്ചുകൊണ്ടുതന്നെ പറയട്ടെ, ഈ
വാചകങ്ങളിലെ ഓരോ വാക്കിനോടും ഞാന്‍ പ്രതിഷേധിക്കുന്നു. മിക്കവാറും
ഇരുപതില്‍ താഴെമാത്രം പ്രായമുള്ള, മുതിര്‍ന്നവരുടെ ചൂഷണത്തിനിരകളായ
സാധാരണക്കാരില്‍ താഴെയുള്ള കുട്ടികളുടെ ജീവിതമാണ് ഇത്ര ലാഘവത്തോടെ
സാമാന്യവത്കരിച്ചത്. സ്ഥാനമാനങ്ങളും വാഴ്ത്തുമൊഴികളും കിട്ടുന്നത് വളരേ
ചെറിയൊരു ശതമാനത്തിനാകാനേ തരമുള്ളൂ. അതിനേക്കാള്‍ എത്രയോ മടങ്ങ്
നരകതുല്യമായ ജീവിതത്തിനും മരണത്തിനും കീഴടങ്ങിയിട്ടുണ്ടാകും? ലൈംഗിക സുഖം
അനുഭവിക്കാനായി അവരെല്ലാം സ്വമേധയാ ഈ പരിപാടിക്ക്
ഇറങ്ങിത്തിരിച്ചവരാണെന്ന നിഗമനം വിചിത്രമെന്നേ പറയാനാകൂ.

കോടതിയില്‍ ഫയല്‍ ചെയ്ത ഒരു ആരോപണത്തിന്റെ സത്യാവസ്ഥ കോടതിയുടെ മുമ്പാകെ
സമര്‍പ്പിക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍
നിര്‍ണ്ണയിക്കാനാകുമോയെന്നും, കുറ്റം തെളിഞ്ഞാല്‍ മാത്രം
ശിക്ഷിക്കാനുമുള്ള അധികാരമേ നിലവില്‍ കോടതിക്കുള്ളൂ. ഇക്കാര്യത്തില്‍
കോടതിയെ കുറ്റം പറയണ്ട കാര്യമില്ല.

"സത്യത്തില്‍ ഇതൊന്നുമല്ല പീഡനം". തീര്‍ച്ചയായും ഇതും പീഡനമാണ്. വിടുതലൈ
പ്രസ്ഥാനത്തില്‍ ആവേശം കൊള്ളിച്ച് ഒരു പതിനാറുവയസ്സുകാരിയുടെ നെഞ്ചില്‍
ബോംബ് കെട്ടിവെച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ "സ്വമേധയാ" ആത്മഹത്യാപരമായി
അതു പൊട്ടിക്കാന്‍ മാത്രം അവളുടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കുന്നത്
പീഡനമാണ്, ചൂഷണമാണ്. കൌമാരപ്രായക്കാരുടെ മസ്തിഷ്കം പൂര്‍ണ്ണമായി
വികസിച്ചതല്ല, വരുംവരായ്കകളേക്കുറിച്ച് ആലോചിക്കാന്‍ നമ്മെ
പ്രാപ്തരാകുന്ന "frontal lobe" അവരില്‍ വളരേ ദുര്‍ബലമാണ് (ഗൂഗിളില്‍
"teenage frontal lobe" സെര്‍ച്ച് ചെയ്യുകയോ
http://www.npr.org/templates/story/story.php?storyId=124119468


വായിക്കുകയോ ചെയ്യുക). അതുകൊണ്ട് അവരുടെ ചിന്തകളെ സ്വാധീനിക്കാനും
വഴിതെറ്റിക്കാനും വളരേ എളുപ്പമാണ്. Criminals and terrorists know and
exploit this fact.

രമേശിന് അഹിതമുണ്ടാകരുത് എന്നുകരുതിയാണ് ഞാന്‍ ഇതൊരു കമെന്റായി പോസ്റ്റ്
ചെയ്യാത്തത്. എന്റെ കുറിപ്പ് ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചെങ്കില്‍
ക്ഷമിക്കുമല്ലോ.

കൊച്ചീച്ചി

Echmukutty പറഞ്ഞു...

മനുഷ്യരുടെ തീവ്ര നിസ്സഹായത, ദാരിദ്ര്യം, പ്രതികളുടെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേൽക്കോയ്മയെക്കുറിച്ചുള്ള അതിരു കവിഞ്ഞ ഭയം, പോലീസും മാധ്യമങ്ങളും ആത്യന്തികമായി കോടതിയും എടുക്കുന്ന ഇര വിരുദ്ധ വേട്ടക്കാരൻ അനുകൂല മനോഭാവം, ആർഭാടത്തോടെ സുഖമായി കഴിഞ്ഞുകൂടുവാനുള്ള പ്രലോഭനം ഇങ്ങനെ ഒരുപാട് കാര്യങ്ങൾ പീഡനമേറ്റവർ സ്വന്തം നിലപാടുകളെ മാറ്റുന്നതിന് കാരണമായിത്തീരാറുണ്ട്. അതൊന്നും നേരാംവണ്ണം ഒരു കേസിലും അന്വേഷിയ്ക്കപ്പെടാറുമില്ല.

മയക്കുമരുന്നു കുത്തീവെച്ച് കാറിൽ യാത്ര ചെയ്യിയ്ക്കുമ്പോഴും ഹോട്ടലുകളിലേയ്ക്ക് കൊണ്ടുപോകുമ്പോഴും നിശ്ശബ്ദയായ ഇര സ്വന്തം സമ്മതത്തോടെയാണ് ബന്ധത്തീന് തയാറായതെന്ന് വ്യാഖ്യാനിയ്ക്കുവാൻ വളരെ എളുപ്പമാണ്.

പ്രതികരിച്ചിട്ടുള്ളവരെ കൈകാര്യം ചെയ്യുന്ന രീതിയ്ക്കും നമ്മുടെ മുൻപിൽ ഒരുപാട് ഉദാഹരണങ്ങളുണ്ട്.

ഒരു ചെറിയ ശതമാനം കേസുകളിൽ കള്ളത്തരമുണ്ടാവാം. പക്ഷെ, ഒരു കേസെങ്കിലും വ്യക്തമായി ആധികാരികതയോടെ തെളിയിയ്ക്കപ്പെടുകയും ഉചിതമായ ശിക്ഷയുണ്ടാവുകയും ചെയ്താൽ കാര്യങ്ങൾക്ക് മാറ്റമുണ്ടാവും. കുറഞ്ഞപക്ഷം കള്ളക്കേസുകൾ ഉണ്ടാവാതെയെങ്കിലുമിരിയ്ക്കും.

പൂച്ചയ്ക്കാരു മണികെട്ടുമെന്ന പഴയ ചോദ്യം മാത്രം ബാക്കി.....

രമേശ്‌ അരൂര്‍ പറഞ്ഞു...

@@കൊച്ചു കൊച്ചീച്ചി; നാട്ടില്‍ നടക്കുന്ന എല്ലാ പീഡന സംഭവങ്ങളും നാടകങ്ങള്‍ ആണ് എന്ന അതിശയോക്തി നിറഞ്ഞ നിഗമങ്ങള്‍ അല്ല ഞാന്‍ ഇവിടെ പങ്കുവച്ചത് .ഒന്നിനും കഴിയില്ല എന്ന് സമര്‍ഥിക്കപ്പെടുന്ന കൌമാര ക്കാര്‍ അവരുടെ രക്ക്ഷിതാക്കള്‍ എന്ന് അറിയപ്പെടുന്ന മനുഷ്യ മൃഗങ്ങലാല്‍ അനുഭവിച്ച കൊടിയ പീഡനങ്ങള്‍ കാണാതെയല്ല .പക്ഷെ ഇവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ പോലും ഏറ്റവും ഒടുവില്‍ പുറത്തു വരുമ്പോള്‍ പീഡകരുടെ എണ്ണം നൂറും ഇരുനൂറും കവിഞ്ഞു എന്നത് ഞെട്ടല്‍ ഉളവാക്കുന്ന സത്യമാണ് .അത്രത്തോളം എത്തും വരെ നിശബ്ദം ഇവര്‍ക്കിതെങ്ങനെ സഹിക്കാന്‍ കഴിഞ്ഞു എന്നതിന് നിരത്ത പ്പെടുന്ന വാദങ്ങള്‍ യുക്തിയുമായി യോജിച്ചു പോകാത്തതാണ് .
@@എച്മു : വലിയ സെക്സ് റാക്കറ്റുകളില്‍ഒക്കെ പെട്ട് പോകുന്ന പെണ്‍കുട്ടികളൊക്കെ മയക്കു മരുന്നിനും മറ്റും ഇരകലാകുന്നുണ്ട് ,ഇത്തരം കഥകള്‍ ഇനിയും പുറത്തു വരാന്‍ ഇരിക്കുന്നതേയുള്ളൂ .അതേസമയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും കോടതിയില്‍ എത്തിയതുമായ പ്രധാനപ്പെട്ട ഒരു കേസിലും ഇങ്ങനെ ഏതെങ്കിലും വിധത്തിലുള്ള മയക്കു നിശബ്ദമാക്കല്‍ നടന്നതായി രേഖപ്പെടുത്തിയിട്ടില്ല , മറ്റൊന്ന് മാധ്യമങ്ങള്‍ വേട്ടക്കാര്‍ക്ക് അനുകൂലമായി നില്‍ക്കുന്നു എന്ന വാദത്തോട് ശക്തമായി ഞാന്‍ വിയോജിക്കുന്നു .കേരളത്തില്‍ ജനശ്രദ്ധയില്‍ വന്നിട്ടുള്ള എല്ലാ പീഡന വാര്‍ത്തകളും നിയമത്തിനു മുന്നിലേക്ക്‌ കൊണ്ടുവന്നതും അതെ പറ്റിയുള്ള ജാഗ്രതയോടെയുള്ള ഇടപെടല്‍ നടത്തിയിട്ടുള്ളതും സ്വാധീന ശക്തികളാല്‍ തേഞ്ഞു മാഞ്ഞു പോകുമായിരുന്ന നിരവധി സംഭവങ്ങള്‍ പിന്തുടര്‍ന്ന് കണ്ടെത്തി നിലനിര്തിയതും മാധ്യമംങ്ങള്‍ മാത്രമാണ് ,

ലീനാസ് പറഞ്ഞു...

.

ജീവി കരിവെള്ളൂര്‍ പറഞ്ഞു...

പലതും പുറത്തറിയുമ്പോൾ മാത്രം പീഢനമാകുന്നു . അപരിഷ്കൃതരായ മറ്റു ജീവികളെപോലെ സ്വയം പരിഷ്കൃതനെന്നു നടിക്കുന്ന മനുഷ്യനും അതിന്റെ സ്ത്രീലിംഗത്തെ കീഴ്പെടുത്തുന്നു എന്നതല്ലേ സത്യം . എന്നു വച്ച് നാട്ടിലുള്ള ആണുങ്ങളെ മുഴുവൻ തെറിപറഞ്ഞു നടക്കുന്നവർ ഓർക്കുക . ലോകത്തിലെ മുഴുവൻ പുരുഷന്മാരും പീഢിപ്പിക്കാനായി നടക്കുന്നവരല്ല .
പലപ്പോഴും പീഢനം നടന്നതായി വാർത്തവന്നാൽ സകല പുരുഷന്മാരേയും കുറ്റപ്പെടുത്തി വാഗ്വാദങ്ങൾ നടത്താം .ഒത്താശ ചെയ്തുകൊടുത്തവരിൽ സ്ത്രീകളും ഉൾപ്പെടുന്ന വസ്തുത മനപൂർവ്വം വിസ്മരിക്കുകയുമാവാം .

manoos പറഞ്ഞു...

വിമോചന സമരത്തിന്റെ മുദ്രാവക്ക്യം: ഏതോ ഒരു ഗ്ലോറി യെ ചുട്ടുകൊന്നത്‌ മുതല്‍ പീഡനം ആരംഭിച്ചിരിക്കാം

Lipi Ranju പറഞ്ഞു...

രമേശേട്ടന്‍ പോസ്റ്റില്‍ പറഞ്ഞ മിക്ക കാര്യങ്ങളോടും യോജിക്കുന്നു. പക്ഷെ.... ഒരിക്കല്‍ എങ്കിലും ലൈംഗിക ചൂഷണത്തിന് ഇരയായ, മനസ്സ് കളങ്കപ്പെട്ടിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ ആരെങ്കിലും തയ്യാറാവുമോ ? ഇല്ല !! ഒരു വിവാഹ ജീവിതം അല്ല ഉദ്ദേശിച്ചത് , അതൊരുപക്ഷേ അവള്‍ പോലും ആഗ്രഹിക്കുന്നുണ്ടാവില്ല. ഏതെങ്കിലും സാഹചര്യത്തില്‍ തന്റെതല്ലാത്ത കുഴപ്പം കൊണ്ട് (ആദ്യമായി കാണുന്ന ഒരാളുടെ കൂടെ ലോഡ്ജില്‍ പോകാന്‍ മാത്രം വിഡ്ഢികള്‍ ആയവരെ കുറിച്ചല്ല ) പീഡിപ്പിക്കപ്പെട്ട ഒരു കുട്ടി എന്താണ് ചെയ്യേണ്ടത് ? മറ്റാരും അറിയാതെ രക്ഷപ്പെട്ടാല്‍ , 'ഭാഗ്യം' എന്ന് കരുതി കേസിനൊന്നും പോവാതെ ഒതുങ്ങി ജീവിക്കും. ആ ഒരു വിഭാഗം ആണ് രമേശേട്ടന്‍ പോസ്റ്റിന്റെ അവസാനം പറയുന്നവര്‍ . പക്ഷെ അങ്ങനെ രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലോ ? മറ്റുള്ളവരെ അറിയിക്കാതെ രക്ഷപ്പെടാന്‍ കഴിയില്ല എന്നൊരു അവസ്ഥ ഉണ്ടായാല്‍ അവര്‍ എന്താവും ചെയ്യുക ! എന്താവും ചിന്തിക്കുക ? താനോ നശിച്ചു, ഇനി ഇത് മറ്റുള്ളവരെ അറിയിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ തന്നെ, വീട്ടുകാര്‍ പോലും അപമാനം ഭയന്ന് സ്വീകരിക്കാന്‍ തയ്യാറാവില്ല, എല്ലാവരും വെറുക്കും, ജീവിതം വഴിമുട്ടും എന്നോക്കെയാവില്ലേ ചിന്തിക്കുക !! അതുകൊണ്ട് ആത്മഹത്യ ചെയ്യാന്‍ ധൈര്യമുള്ളവര്‍ അത് ചെയ്യും. അല്ലാത്തവര്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ പോലും ശ്രമിക്കാതെ ആ ഒരു വലയത്തില്‍ പെട്ടുപോകും ! അങ്ങനൊരു പെണ്‍കുട്ടിയെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് വില്‍പ്പനയ്ക്ക് കൊണ്ടുപോകുന്നത് പൊതു വാഹനങ്ങളില്‍ ആവുമെന്ന് കരുതുന്നുണ്ടോ ? പ്രതികരിക്കാത്ത ഒരു അവസ്ഥയില്‍ എത്തും വരെ പൊതു സ്ഥലത്ത് അവരെ കൊണ്ടുപോകുമോ ? "ഹോട്ടലുകള്‍ തോറും കൊണ്ടുനടക്കുമ്പോള്‍ ഒന്ന് കരഞ്ഞുനിലവിളിച്ചു ആളെകൂട്ടാന്‍പോലും അവര്‍ക്ക് തോന്നാത്തതെന്താ..!! വെറുതെയെങ്കിലും രക്ഷപ്പെടാന്‍ ഒന്ന് ശ്രമിക്കാത്തതെന്താ...?" എന്നൊക്കെയുള്ള മഞ്ഞുതുള്ളിയുടെ ചോദ്യം ക്രൂരമായിപ്പോയി എന്ന് പറയാതെ വയ്യ ... ഇനി അങ്ങനെ രക്ഷപ്പെട്ടു എന്ന് കരുതുക, ആ കുട്ടിയെ കാണാതായപ്പോള്‍ തന്നെ അവളുടെ വീട്ടുകാര്‍ കേസുകൊടുത്തിട്ടുണ്ടാവും നാട്ടുകാര്‍ അറിഞ്ഞിട്ടുണ്ടാവും .... തിരിച്ചെത്തിയ ആ കുട്ടിയെ സമൂഹം ഏതു കണ്ണോടെയാവും നോക്കുക ? പിന്നെയുള്ള അവളുടെ ജീവിതവും വീട്ടുകാരുടെതടക്കം മറ്റുള്ളവരുടെ സമീപനവും,
ഒക്കെ രക്ഷപ്പെട്ടു വരേണ്ടായിരുന്നു എന്നുപോലും അവളെ തോന്നിപ്പിക്കില്ലേ ??ഇനി ഇതൊന്നും അല്ലാതെ ആ കുട്ടിയുടെ ശവശരീരം കിട്ടിയാല്‍ മാത്രം (ആത്മഹത്യയോ കൊലപാതകമോ എന്തുമാവട്ടെ ) അവള്‍ പാവമാവും !!! പോസ്റ്റില്‍ പറയുന്നപോലെ സ്വന്തം ഇഷ്ട്ടപ്രകാരം പോകുന്നവര്‍ ഉണ്ട് . പക്ഷെ അത്തരം ഒരു വിഭാഗം ഉണ്ടെന്നു കരുതി, എല്ലാ പെണ്‍കുട്ടികളും പണത്തിനും സുഖത്തിനും വേണ്ടി
പോകുന്നുവന്നു പറയാന്‍ കഴിയുമോ ! കാര്യങ്ങളെ ഇങ്ങനെ ജനറലൈസ് ചെയ്യാമോ !!

ഈ പോസ്റ്റ് വായിക്കാന്‍ വൈകിയത് നന്നായി എന്ന് ഇപ്പൊ തോന്നുന്നു .... കേരളത്തില്‍ എങ്ങും പീഡനം എന്ന് രോക്ഷം കൊണ്ടു പല പോസ്റ്റുകളും എഴുതിയവരും, അവിടെ ആണ്‍വര്‍ഗ്ഗത്തെ മുഴുവന്‍ അടച്ചു കുറ്റം പറഞ്ഞും, സ്ത്രീകളുടെ അവസ്ഥയില്‍ സഹതപിച്ചും ഒക്കെ അഭിപ്രായം പറഞ്ഞവരും ഒക്കെ ഇവിടെ പറഞ്ഞ അഭിപ്രായങ്ങള്‍ വായിക്കുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത് ? അവരൊക്കെ അവിടെ പറഞ്ഞതു മുഴുവന്‍ പ്രഹസനം മാത്രമായിരുന്നെന്നോ ! അതോ അതും ശരി , ഇതും ശരി , എന്നുപറഞ്ഞാല്‍ ആര്‍ക്കും പരാതിയില്ലല്ലോ എന്നോ !!

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു പറഞ്ഞു...

രമേഷ് ചേട്ടാ, വളരെ നല്ല ഒരു പോസ്റ്റാണിത്. സത്യമാണെന്ന് അറിഞ്ഞിട്ടുകൂടി പലരും പറയാന്‍ മടിക്കുന്ന ഒരു കാര്യമാണ് രമേഷ് ചേട്ടന്‍ പറഞ്ഞത്. പൂങ്കുരുന്നുകളെ കശക്കിയറിയുന്ന ചെകുത്താന്‍മാരുടെ കാര്യം ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയെല്ലാ സ്ത്രീപീഡന പരമ്പരകളുടെ പിന്നില്‍ ഒന്നുകില്‍ സിനിമാ അഭിനയത്തോടുള്ള അതിമോഹം മൂത്ത് സകല തോണിയവാസവും കാണിച്ചിട്ട് പിടിക്കപ്പെടുമ്പോള്‍ അല്ലെങ്കില്‍ കാമുകനുമായി കട്ടുതിന്നാന്‍ ഇറങ്ങിയിട്ട് അവന്‍ കൂട്ടുകാര്‍ക്ക് കാഴ്ചവയ്ക്കുകയോ കിടക്കയില്‍ കിടന്നുള്ള കസര്‍ത്ത് മൊബൈലില്‍ പകര്‍ത്തി അവന്‍ ബ്ലാക് മെയില്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ അപ്പോള്‍ മാത്രം തുടങ്ങുന്ന നാടകങ്ങള്‍ മാത്രമാണു ഭൂരിഭാഗം സ്ത്രീപീഡനങ്ങളും. മഞ്ഞുതുള്ളി പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ ലിപി? മനസ്സിരുത്തി ഒന്ന് ചിന്തിച്ച് നോക്കൂ. ഒരു സംഭവം ഞാന്‍ പറയാം. സൂര്യനെല്ലി പെണ്‍കുട്ടിയെ, പീഡനത്തിന്റെ ആദ്യനാളുകളില്‍ കുറെ പീഡനക്കാര്‍ ചേര്‍ന്ന് സിനിമ കാണിക്കാന്‍ കൊണ്ടുപോയി. ഇടവേള സമയത്ത് അവളുടെ നില്‍പ്പ് കണ്ടിട്ട് വശക്കേട് തോന്നിയ ഒരു പ്രായമുള്ള അമ്മച്ചി അവളോട് സൂത്രത്തില്‍ കാര്യങ്ങള്‍ അന്വേഷിച്ചു. രക്ഷപ്പെടുത്തണോ എന്ന് അവളോട് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്രേ വേണ്ടെന്ന്!!!! ശരീരം വിറ്റപ്പോള്‍ കിട്ടിയ പളപളപ്പില്‍ അവളുടെ കണ്ണു മഞ്ഞളിച്ചുപോയി. പിടിക്കപ്പെടുന്നതുവരെ കണ്ണടച്ചു പാല് കുടിക്കും. പിടിക്കപ്പെടുമ്പോള്‍ പീഡനമാകും. ദയവായി സൌമ്യയുടെ കാര്യമൊന്നും ഇവിടെ എടുത്തിടരുത്. അത് നിരപരാധിയായ ഒരു പെണ്‍ കുട്ടിയോട് ഒരു മനുഷ്യപ്പിശാച് കാണിച്ച ക്രൂരത. ഇവിടെ പറയുന്നത് പെണ്‍വാണിഭ പീഡനം.

Vishnu പറഞ്ഞു...

"ഹോട്ടലുകള്‍ തോറും കൊണ്ടുനടക്കുമ്പോള്‍ ഒന്ന് കരഞ്ഞുനിലവിളിച്ചു ആളെകൂട്ടാന്‍പോലും അവര്‍ക്ക് തോന്നാത്തതെന്താ..!! വെറുതെയെങ്കിലും രക്ഷപ്പെടാന്‍ ഒന്ന് ശ്രമിക്കാത്തതെന്താ...?" എന്നൊക്കെയുള്ള മഞ്ഞുതുള്ളിയുടെ ചോദ്യം ക്രൂരമായിപ്പോയി എന്ന് പറയാതെ വയ്യ
ലിപി പറഞ്ഞതിനോട് യോജിക്കാതിരിക്കാന്‍ കഴിയില്ല.

സമൂഹം എന്ന് പറയുന്നത് ഇറച്ചി തിന്നാന്‍ കാത്തിരിക്കുന്ന ഒരു വേട്ട മൃഗമാണ്‌.

പിന്നെ കോടതിയില്‍ മൊഴി മാറ്റി പറയുന്നത് ഇരകളുടെ ഭാഗത്തുനിന്നു എതിര്‍പ്പില്ലാത്തത് കൊണ്ടാണെന്ന് പറയുന്നത് ബാലിശമായിപ്പോയി.
അവര്‍ക്ക് മുന്നില്‍ പലപ്പോഴും വച്ചു നീട്ടപ്പെടുന്നത് 2 വഴികള്‍ ആയിരിക്കും.
പണം സ്വീകരിച്ചു കൊണ്ടു ജീവിക്കുക അല്ലെങ്കില്‍ കുടുംബത്തോടെയുള്ള മരണം

Lijimon Parayil പറഞ്ഞു...

രമേശ്‌ ഭായി ഈ പീഡന കേസില്‍ പെടുന്ന പകുതി ആള്‍ക്കാരും എന്തെങ്കിലും വെക്തി വൈരാഗ്യത്തിന്റെ ഇരകയിരിക്കും, ഇതില്‍ എത്ര പേര്‍ കാണും ശരിക്കും പ്രതികള്‍. 200 പേര്‍ ഒരു പെണ്ണിനെ പീഡിപ്പിക്കുക എന്ന് പറഞ്ഞാല്‍ അതും പെണ്നിറെ സമ്മതം ഇല്ലാതെ. ഇതൊക്കെ ശരിക്കും ചീറ്റിംഗ് ആണെന്നാണ് എനിക്ക് തോന്നുന്നത്. പണത്തിനു വേണ്ടി എന്തും ചയ്യുന്ന കാലം അല്ലെ.

~ex-pravasini* പറഞ്ഞു...

പണം അതാണ്‌,അതുമാത്രമാണ് ഇന്നിന്‍റെ മുദ്രാവാക്യം! അതില്ലാത്തവര്‍ക്ക് എവിടെയും സ്ഥാനമില്ല,മാനമില്ല.
അഭിമാനം,സംസ്ക്കാരം എന്നതൊക്കെ എഴുത്തുകാര്‍ക്ക് യഥേഷ്ടം എടുത്തുപയോഗിക്കാന്ള്ള പൊള്ളവാക്കുകള്‍ മാത്രം.
പണത്തിനു മുമ്പില്‍ മാനാഭിമാനങ്ങള്‍ തകര്‍ന്നു വീഴുന്ന,അല്ലെങ്കില്‍ വീഴ്ത്തുന്ന കലികാലമാണിന്ന്.
പണത്തിനു മുമ്പില്‍ എന്തും അടിയറ വെക്കാന്‍ സന്നദ്ധരായ ഒരു തലമുറ വളര്‍ന്നു വരുമ്പോള്‍ പീഡനമെന്ന വാക്കിന് പ്രസക്തിയില്ലാതാവുന്നു.
വീടുകളില്‍ നിന്നും ലഭിക്കുന്ന മത ധാര്‍മികമൂല്യങ്ങളുടെ ശോഷണം തന്നെയാണ് ഒരു പരിധിവരെ ഈ അവസ്ഥക്ക് കാരണം.

വിനാശകാലേ വിപരീത ബുദ്ധി!
സംഭവാമി യുഗേ,യുഗേ..

റോസാപൂക്കള്‍ പറഞ്ഞു...

രമേശ്‌, പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കാനാവുന്നില്ല. എന്നാല്‍ കുറച്ചു കാര്യമുണ്ട് താനും.കോതമംഗലം പീഡനക്കേസിലാണെന്ന് തോന്നുന്നു കുട്ടിയെ ആദ്യം പീഡിപ്പിച്ചത് അച്ഛനാണത്രേ.അവള്‍ ഇത് ആരോടു പറയാനാണ്. പത്തും പതിനാലും വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് ധൈര്യം ഉണ്ടായെന്നു വരില്ല. അച്ഛന്‍ കൂട്ടിക്കൊടുപ്പുകാരനാകുമ്പോള്‍ പ്രത്യേകിച്ച്. അല്ലെങ്കില്‍ അസാധാരാണന ബുദ്ധി കാണിക്കണം രക്ഷപ്പെടാനായി. ബുദ്ധി "ബോഡര്‍ ലൈനില്‍" നില്‍ക്കുന്ന കുട്ടികളെക്കുറിച്ച് എങ്ങോ വായിച്ചതായി ഓര്‍ക്കുന്നു. മിക്ക പീഡനക്കേസിലെ ഇരകളും ഇത്തരത്തില്‍ പെട്ടവരത്രേ.അല്ലെങ്കില്‍ എന്ത് കൊണ്ടു സൂര്യനെല്ലി കുട്ടി സുഖമില്ലാതെ ആശുപത്രിയില് പോയപ്പോഴും സിനിമ കാണാന്‍ പോയപ്പോഴും രക്ഷപ്പെടാന്‍ ശ്രമിച്ചില്ല..?
ഇതിപ്പോള്‍ മാധ്യങ്ങള്‍ക്ക്‌ കൊട്ടി ഘോഷിക്കാന്‍ ഒരു വകയായി മാറിയിരിക്കുന്നു ഈ പീഡന വാര്‍ത്തകള്‍.
ഒരു പെണ്ണ് എന്ന നിലയില്‍ ഞാന്‍ എന്നെത്തന്നെ അനലൈസ് ചെയ്തു പറയാം.പതിനാലോ പതിനെട്ടോ വയസ്സിലെ പ്രതികരണ ശേഷിയല്ല എന്‍റെ ഈ പ്രായത്തില്‍ ഞാന്‍ ഇപ്പോള്‍ കാണിക്കുന്നത്.
രമേശ്‌ പറഞ്ഞ "ഒന്ന് പീഡപ്പിചോളൂ " എന്ന വാക്ക്‌ ക്രൂരമായിപ്പോയി. രക്ഷപ്പെടാനാവാത്ത(?)ദൂഷിതവലയത്തില്‍ അവര്‍ പെട്ട് പോയി എന്നതായിരിക്കും സത്യം.
സൂര്യനെല്ലി പെണ്കുട്ടി കാരണം ഒരു റെജി ആത്മഹത്യ ചെയ്തു എന്ന്‍ അനില്ഫിനില്‍ എന്ന ബ്ലോഗറുടെ കമന്റു കണ്ടു.അയാള്‍ ആ പെണ്‍കുട്ടിയെ കാഴ്ചവെച്ചത് എത്ര നിസ്സാര വല്ക്കരിചിരിക്കുന്നു.കഷ്ടം...അപ്പോള്‍ ഇരകള്‍ കുറ്റവാളികളും പീഡിപ്പിച്ചവര്‍ കൈത്തെറ്റ്‌ പറ്റിയവരും എന്ന് വരുമല്ലോ.
പന്നെ ഒരു ഡോക്ടറുടെ ആത്മഹത്യ. അയാള്‍ തെറ്റ് ചെയ്തില്ല എന്ന് പറയാനാകുമോ..?

Ashraf Ambalathu പറഞ്ഞു...

ഇപ്പോള്‍ പീഡന വാര്‍ത്തകള്‍ സര്‍വ്വ സാധാരണമായി മാറിയിരിക്കുകയാണ്. പത്രക്കാരും ഒരു പക്ഷെ ആ വാര്‍ത്ത വായിച്ചു നിര്‍വൃദി അടയുന്നവരും, മനസാക്ഷി ഇനിയും മരവിച്ചിട്ടില്ലാത്ത കുറച്ചു ജനങ്ങളും മാത്രം ശ്രദ്ദിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു വാര്‍ത്ത മാത്രമായി മാറി ഇന്ന് പീഡന വാര്‍ത്തകള്‍. ഈ നില തുടര്‍ന്നാല്‍ നാളെ ആരും ശ്രദ്ദിക്കാതെ പോകുന്ന ഒരു വാര്‍ത്തയായി മാറും പീഡന വാര്‍ത്തകള്‍ എന്ന വസ്തുത അവഗണിച്ചുകൂടാ.

കൈതപ്പുഴ പറഞ്ഞു...

കെട്ട കാലത്തിന്റെ നാള്വഴികുറിപ്പുകള്‍

Sneha പറഞ്ഞു...

പീഡനം അതു ഏതായാലും പീഡനം തന്നെ .. ശരീരികമായാലും മാനസികമായാലും , ലൈംഗീകമായാലും...പക്ഷെ അതിനൊരു അര്‍ത്ഥം മാത്രം കല്‍പ്പിച്ചു നല്‍കിയത് ഒരു പക്ഷെ നമ്മുടെ മാധ്യമാക്കരായിരിക്കും. പിന്നെ തന്നെയുമല്ല ഒരെണ്ണം വന്നാല്‍ അതെ പോലെയുള്ള കഥകളുടെ പുറകെയാണ് അവര്‍. . ., അങ്ങനെയുള്ള വാര്‍ത്തകള്‍ക്ക് മാര്‍ക്കറ്റ്‌ അധികമുള്ളത് കാരണമായിരിക്കും. പെണ്‍ ക്കുട്ടികള്‍ മാത്രമല്ല ലൈംഗീകമായി ചൂഷണം ചെയ്യാ പ്പെടുന്നത്. അതിനു ആണ്‍ പെണ്‍ വ്യത്യാസമില്ല. അത്രമാത്രം കേരളത്തിലെ ആളുകളുടെ നിലവാരം ഇടിഞ്ഞിട്ടുണ്ട്. പക്ഷെ പെണ്‍ക്കുട്ടികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ മാത്രമാണ് അതു വാര്‍ത്തയാവുന്നത്‌.
അശീലം നിറഞ്ഞ നോട്ടം, സ്പര്‍ശം സംസാരം...ഇതെല്ലാം തന്നെ വേര്‍തിരിച്ചറിയാന്‍ കഴിയാതെ പോവുന്നതാണോ ...അറിയില്ല.!! അങ്ങനെ എന്തെങ്കിലും ആണെങ്കില്‍ കുട്ടികളെ പ്രതികരിക്കാന്‍ പഠിപ്പിക്കുക. അവനവനും അവനവന്റെ ശരീരത്തെയും ബഹുമാനിക്കാന്‍ പഠിപ്പിക്കുക.

രമേശേട്ടന്‍ പറഞ്ഞ എല്ലാത്തിനോടും യോജിപ്പില്ല. ചിലര്‍ പണത്തിനു വേണ്ടി അല്ലെങ്കില്‍ ഉല്ലാസത്തിന് വേണ്ടി അങ്ങനെ തുനിഞ്ഞിറങ്ങുന്നുണ്ടെങ്കിലും എല്ലാത്തിനെയും ഒരു വട്ടത്തിനുള്ളില്‍ പെടുത്താന്‍ പറ്റുമോ..?

സൂര്യനെല്ലി കേസിലെ കുട്ടി, ഞാന്‍ വനിതയില്‍ വന്ന ഒരു ലേഖനത്തില്‍ വായിച്ചത്, ആ കുട്ടിക്ക് ഐ ക്യു കുറവായിരുന്നു എന്നാണു. മാനസികമായി ആയിരിക്കും ആദ്യം ആക്രമിക്കപ്പെടുന്നത് ..പിന്നെ ശരീരം കീഴ്പ്പെടുത്താന്‍ എളുപ്പമായിരിക്കും. ഇനി പ്രതികരിച്ചു സത്യത്തിനു വേണ്ടി നീതിക്ക് വേണ്ടി നിലക്കൊണ്ട ഉഷയ്ക്ക് എന്ത് സംഭവിച്ചു..സ്വന്തം കുടുംഭം ഇല്ലയതായി. ഭര്‍ത്താവും മക്കളും ഉപേക്ഷിച്ചു. അപ്പോള്‍ നീതി ലഭിച്ചിട്ട് എന്ത് കാര്യം. അവിടെ അവര്‍ കുറ്റക്കാരി അല്ലായിരുന്നു. എന്നിട്ടും അവരുടെ കൂടെ നിക്കെണ്ടവര്‍ തന്നെ അവരെ കയൊഴിഞ്ഞു. അങ്ങനെ ഒന്നും സംഭവിക്കല്ലേ എന്ന് ഒരു സ്ത്രി ആഗ്രഹിച്ചാല്‍ തെറ്റ് പറയാന്‍ പറ്റുമോ..?

പീഡനം ഏറ്റു കഴിയുമ്പോള്‍ അവരും നാളത്തെ പീഡകരായി മാറും എന്നതും ഗൌരവമേറിയ വിഷയമാണ്.

ചികിത്സിക്കേണ്ടത് ഈ സമൂഹത്തിലെ വൃത്തിക്കെട്ട രോഗം ബാധിച്ച മനസുകളെയാണ്. ഇനി വരും തലമുറയെങ്കിലും പ്രതികരണ ശേഷി ഉള്ളവര്‍ ആകെട്ടെ. . അങ്ങനെ അവരെ വളര്‍ത്തിയെടുക്കാന്‍ കഴിയെട്ടെ.. !! വരും തലമുറയ്ക്ക് ,മാതൃക ആവേണ്ടവരാണ് നമ്മള്‍..........നല്ല മാതൃക ആവാന്‍ എല്ലാവര്‍ക്കും കഴിയെട്ടെ എന്ന് പ്രത്യാശിക്കുന്നു.

VANIYATHAN പറഞ്ഞു...

ഒരു പീഡനം വന്നാൽ ചില ഉധ്യോഗ വ്രന്ദങ്ങൾക്ക്‌ ചാകരക്കാലമാണു്. ഓരോ കോൺട്രാക്ട്‌ ലഭിക്കുമ്പോഴും കയ്യിൽ വരാൻപോകുന്ന പണത്തിന്റെയും , ശീതീകരിച്ച മുറിയിൽ ലഭിക്കാൻപോകുന്നസുഖത്തിന്റെയും സ്വാദിഷ്ട്‌ ഭോജനത്തിന്റെയും ചിന്തകൾ മാത്രമേ അവളുടെ മനസ്സിൽ ഉണ്ടാകൂ. കാലം മുന്നോട്ടുപോകുമ്പോൾ ഹോട്ട്ല്മുറിയിലെ ഒളിക്യാമറായിലുടെ പകർത്തപ്പെട്ട രംഗങ്ങൾ പുറത്തു വരികയും, ഈ പീഡനം എന്ന കലയെപ്പറ്റി ജനം അറിയുകയും ചെയ്യും. എന്തുതന്നെ ആയാലും ഈ ബ്ലോഗ്‌ സത്യസന്തമായിരുന്നു.

പ്രയാണ്‍ പറഞ്ഞു...

സത്യം വെള്ളം ചേര്‍ക്കാതെ എഴുതി .....പക്ഷേ ഈ സോകോള്‍ഡ് ഇരകള്‍ക്കിടയില്‍ ശരിക്കുള്ള ഇരകളേയും സംശയത്തിന്റെ കണ്ണുകളോടെയേ ജനം നോക്കുകയുള്ളൂ.

bindu പറഞ്ഞു...

പിടികപെട്ടാല്‍ അത് പീഡനം..രമേശ്‌ ഏട്ടന്‍ പറഞ്ഞത് പോലെ പുറം ലോകം അറിയാത്ത എത്ര പീഡനങ്ങള്‍ ഉണ്ടാകും നമുക്കിടയില്‍....ആധുനികത കൂടി കൂടി ..ഇപ്പോള്‍ വസ്ത്രങ്ങളുടെ നീളവും വീതിയും കൂടെ കുറഞ്ഞു ....പീഡനം .. എന്നാല്‍ പിടിക്കപെട്ടാല്‍ മറ്റുള്ളവരുടെ മുന്നില്‍ പിടിച്ചു നില്‍കാന്‍ ഒരു ആയുധം.......കൂടെ നടന്നവരും...കണ്ണില്‍ കണ്ടവരും ഒക്കെ പ്രതി കൂട്ടില്‍ .....കേരളം ഒരുപാട് മാറിപോയി ......ദൈവത്തിന്റെ സ്വന്തം നാട് എന്ന് നമ്മള്‍ കൊട്ടിഘോഷികുന്ന കേരളം ഇപ്പോള്‍ പീഡനങ്ങളുടെ നാട് ആണ് ........ പെണ്‍കുട്ടികള്‍ .മാന്യമായി വസ്ത്രധാരണം ചെയുക....നമ്മുടെ സംസ്കാരം മുറുകെ പിടികുക.....എല്ലാ ഭാരതീയരും എന്റെ സഹോദി സഹോദരന്‍ മാര്‍ ആണ് എന്ന്നമ്മള്‍ പഠിച്ചു...പ്രതിജ്ഞ എടുത്തു നമ്മള്‍...പക്ഷെ..എങ്ങനെ സഹോദരിയെ പീഡിപ്പിക്കാന്‍ കഴിയുന്നു? സഹോദരനെ പ്രതികൂട്ടില്‍ ചൂണ്ടികാണിക്കാന്‍ കഴിയുന്നു....ഇതാണോ ആര്‍ഷ ഭാരത സംസ്കാരം?....

Sukanya പറഞ്ഞു...

ശരിയെന്നു തോന്നുന്ന കണ്ടെത്തലുകള്‍. ശരിയായ പീഡനം ആരും അറിയില്ലെന്നതും നേര് തന്നെ.

മുകിൽ പറഞ്ഞു...

ഒരു കുഞ്ഞു നിലവിളി ശബ്ദം പോലും പുറത്തു കേള്‍പ്പിക്കാന്‍ ആവാതെ വേട്ട നായ്ക്കളുടെ പല്ലുകളില്‍ കുരുങ്ങിക്കിടക്കുന്ന ജന്മങ്ങളുണ്ട് .വിശപ്പിന്റെ പേരില്‍ ഒരു തൊഴില്‍ സ്ഥിരതയുടെ പേരില്‍ ,കഴുത്തില്‍ ചുറ്റി വരിഞ്ഞു കിടക്കുന്ന ഒരു മുഴം ചരടിന്റെ പേരില്‍ ,എല്ലാം സഹിക്കുന്നവര്‍ ..അവരുടെ ദൈന്യതകള്‍ക്ക് നേരെ നമ്മുടെ മന:സാക്ഷിയുടെ കണ്ണ് എന്നാണ് തുറന്നു പിടിക്കുക ? ആ നിലവിളികള്‍ എന്നാണ് നമ്മുടെ ബധിര കര്‍ണങ്ങളില്‍ ആലോസരമുണ്ടാക്കുക? കേള്‍ക്കപ്പേടെന്റ ചോദ്യ്....

സീത* പറഞ്ഞു...

രണ്ടു മൂന്നു വട്ടം വന്ന് ഈ പോസ്റ്റ് വായിച്ച് ഞാൻ തിരിച്ചു പോയി..ഒന്നും കമെന്റാൻ പറ്റിയില്ലാ...ലിപിചേച്ചിയുടെ അഭിപ്രായത്തിനു താഴെ ഒരു വലിയ ഒപ്പ്...
രമേശേട്ടൻ പറഞ്ഞതിനെ പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടല്ല്യാ..അങ്ങനെയുള്ളൊരു ന്യൂനപക്ഷം ഉണ്ടാവാം..ഇവിടെ വിഷ്ണു പറഞ്ഞതു പോലെ നിസ്സഹായതയുടെ പേരിലാവും ചിലപ്പോ അവരു മൊഴിമാറ്റി പറഞ്ഞതെങ്കിലോ..അപ്പോ ഈ സംഭവം അങ്ങനെ പറയാമായിരുന്നു...പിന്നെ ഇതിൽ പറയുന്നതു പോലെ കേൾക്കാതെ പോകുന്ന വനരോദനങ്ങളും കുറവല്ല തന്നെ..

ചന്തു നായര്‍ പറഞ്ഞു...

പീഡനങ്ങൾ ഉണ്ടാകുന്നത്? എന്നാണ് രമേശ് ഈ ലേഖനത്തിന് കൊടുത്തിരിക്കുന്ന തല വാചകം...ഒരു ജേർണലിസ്റ്റിന്റെ കാഴ്ചപ്പാടിൽ മാത്രമല്ലാ ലേഖകൻ ഈ വരികൾ കുറിച്ചത് ഒരു ശരാശരി മനുഷ്യന്റെ സുദീർഘചിന്ത..... പീഡനവും, ബലാത്സംഗവും, പെൺ വാണിഭവും..മൂന്ന് വാക്കുകളായിതന്നെ കാണണം.. 1, വാക്കുകൾ കൊണ്ടുപോലും പരസ്ത്രീയെ വേദനിപ്പിക്കുന്നതാണ് പീഡനം.. മാദ്ധ്യമങ്ങളിൽ കണ്ട് കണ്ട് ഈ വാക്കിന് ഇപ്പോൾ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നൂ ..2, ബലാത്സംഗം.. ഒരു സ്ത്രീയെ ബലാൽക്കാരമായി നശിപ്പിക്കുന്നതിനെയാണ് അങ്ങനെ പറയുന്നത് 3,പെൺ വാണിഭം... ഇന്നത്തെ ചർച്ചാവിഷയം ഇതാണ്.. മുമ്പേ കമന്റ് ഇട്ടതിൽ ഒരു ബ്ലോഗർ പറഞ്ഞപോലെ ഇരുതല മൂർച്ചയുള്ള വാളാണ് രമേശ് ഇപ്പോൾ കൈകാര്യം ചെയ്തിരിക്കുന്ന വിഷയം...ഇതിന് പലരും കമന്റിടാൻ ഭയക്കുന്നതും അത് കൊണ്ടാണ്...എഴുതുമ്പോൾ എല്ലാം തുറന്ന് പറഞ്ഞുപോകുന്ന ഒരു വ്യക്തിയാണ് അടിയൻ..അതുകൊണ്ട് തന്നെ ചിലബ്ലോഗെഴുത്തുകാരിൽ നിന്നും,പേരു വയ്ക്കാതെ മെയിൽ അയക്കുന്നവരിൽ നിന്നും കുറെയേറെ അനാവശ്യ വാക്കുകൾ കേൾക്കാനിടയായ ഒരു ബ്ലോഗറാണ് ഞാനും... രമേശ് പീഡനങ്ങൾ എങ്ങനെയുണ്ടാകുന്നൂവെന്നും, അതിലെ കള്ളത്തരങ്ങളും,പൊള്ളത്തരങ്ങൾം വിശദമായിത്തന്നെ എഴുതി... അവസാനത്തെ രണ്ട് ഖണ്ഡികകളിൽ.. യഥാർത്ഥ്യവും വ്യക്തമാക്കുന്നൂ.... നമ്മുടെ വക്കീൽ ലിപിയുടെ ഒരു ലേഖനത്തിൽ പുരുഷന്റെ കാമദാഹത്ത്തെക്കുറിച്ച് അല്ലെങ്കിൽ ഒരു പെൺകുട്ടി ഒറ്റക്ക് ഒരു ബസ്സിൽ യാത്രചെയ്യുമ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് എഴുതിയപ്പോൾ ശക്തമായി ‘അവനെതിരെ’ പ്രതികരിച്ച് നമ്മൾ.... കുഞ്ഞൂസ്സിനേയും മകളേയും രക്ഷപ്പെടുത്തിയഓട്ടോറിക്ഷാകാരന്മാരെ ശ്ലാഘിച്ച നമ്മൾ ഇവിടെ എങ്ങനെ പ്രതികരിക്കും എന്ന സംശയത്തിലാകുന്നൂ.. അല്ലേ... നമ്മൾ നമ്മളാകുക പുരുഷനെന്നും,സ്ത്രീയെന്നും ഉള്ള ചിന്ത മറ്റി മനുഷ്യരായി ചിന്തിക്കുക... ഇവിടെ ഇരു പക്ഷക്കാരും തെറ്റുകാരാണ്... ഇന്നത്തേയും ഇന്നലത്തേയും പത്രങ്ങളിൽ വന്ന രണ്ട് വാർത്തകൾ ഞാൻ എടുത്തെഴുതുന്ന്... കാട്ടാക്കടയിൽ നിന്നും 8 കി.മി. അകലെയുള്ള വെള്ളനാട് എന്നസ്ഥലത്തെ,ഹൈസ്കൂളിനു മുൻപിൽ കച്ചവടം നടത്തുന്ന പ്രഭാകരൻ എന്ന വ്യാപാരിയെ പോലീസ് പിടികൂടി..... 85 അൺകുട്ടികളെ തന്റെ കടക്കുള്ളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഈ ‘പലനാൾ കള്ളനെ’ പോളീസ് പിടികൂടിയത്..... ഇനി ഇന്നലെത്തെ വാർത്ത.. കോവളം കടൽ തീരത്തിനടുത്ത് വർഷങ്ങളായി താമസമാക്കിയ ഒരു വിദേശ പുരുഷനെ പോലീസ് അറസ്റ്റ് ചെയ്യ്തൂ...അയ്യാളൂടെ പീഡനത്തിനിരയായ ആൺകുട്ടികളുടെ എണ്ണം 400..... പ്രായമായവർ കുട്ടികളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിപ്പിക്കുക...ആൺ പെൺ വ്യത്യാസമില്ലാതെ തന്നെ..... ചതിക്കുഴികൾ.. നമ്മുടെ തൊട്ട് മുമ്പിലാണ്..... അല്ലെങ്കിൽ....................... രമേശിന്റെ ലേഖനത്തിന്റെ അവസാനഭാഗം ഞാൻ എടുത്തെഴുതുന്നൂ..... വീടുകളില്‍ ,കച്ചവട സ്ഥാപനങ്ങളിൽ,പണിയിടങ്ങളിൽ ,ജീവിതത്തിന്റെ കൊടും കാടുകള്ക്ക്് നടുവിൽ ഒരു കുഞ്ഞു നിലവിളി ശബ്ദം പോലും പുറത്തു കേള്പ്പി്ക്കാൻ ആവാതെ വേട്ട നായ്ക്കളുടെ പല്ലുകളില്‍ കുരുങ്ങിക്കിടക്കുന്ന ജന്മങ്ങളുണ്ട് .വിശപ്പിന്റെ പേരിൽഒരു തൊഴിൽ സ്ഥിരതയുടെ പേരിൽ ,കഴുത്തിൽ ചുറ്റി വരിഞ്ഞു കിടക്കുന്ന ഒരു മുഴം ചരടിന്റെ പേരിൽ,എല്ലാം സഹിക്കുന്നവർ..അവരുടെ ദൈന്യതകള്ക്ക് നേരെ നമ്മുടെ മന:സാക്ഷിയുടെ കണ്ണ് എന്നാണ് തുറന്നു പിടിക്കുക ? ആ നിലവിളികള്‍ എന്നാണ് നമ്മുടെ ബധിര കര്ണയങ്ങളിൽs ആലോസരമുണ്ടാക്കുക ?

അജ്ഞാതന്‍ പറഞ്ഞു...

ഒന്നോ രണ്ടോ റെജീനയെ മാത്രം കണക്കിലെടുത്ത് പീഡനം എന്ന വാക്കിനെ നിസ്സാരവത്കരിക്കുന്ന തരത്തിലുള്ള ഒന്നായി പോയില്ലേ ഇത്തരം ചിന്തകൾ..
പീഡനത്തിനിരയായെന്ന് പറയാൻ ധൈര്യം കാണിക്കുന്നവരെയെല്ലാം അതേ നുകത്തിൽ പൂട്ടുന്ന തരത്തിലുള്ള ഇത്തരം അഭിപ്രായപ്രകടനം നടത്തുമ്പോൾ ‘സൌമ്യ’മാർ ഇനിയും ഇവിടെ സൃഷ്ടിക്കപ്പെടുകയേ ഉള്ളൂ... കൊലപാതകിയേയും കൊള്ളക്കാരനെയും പോലും ആരാധ്യരാക്കുന്ന ചിന്താവൈരുദ്ധ്യം....
നാളെയിനി ദാരുണമായി കൊല്ലപ്പെട്ട ‘സൌമ്യ’യെ പറ്റിയും കഥകളൊരുക്കാനും മടിയ്കേണ്ടതില്ല....
നൂലു പോലിരിക്കുന്ന അത്രയ്കൊന്നും ആരോഗ്യവാനല്ലാത്ത ‘ഗോവിന്ദചാമി‘ക്കെതിരെ ആ പെൺകുട്ടിയ്ക് എളുപ്പത്തിൽ പ്രതികരിക്കാമായിരുന്നല്ലോ എന്നാവും ചോദ്യം..?
സമൂഹത്തിലെ സത്യധർമ്മങ്ങള് പരിപാലിക്കുന്നവരുടെ ചിന്താമണ്ഡലവും ശവഭോഗികളുടേതിനേക്കാൾ നികൃഷ്ടമായിപ്പോകുന്നുണ്ട് പലപ്പോഴും..

സത്യത്തിൽ ആരാണ് കുറ്റക്കാർ...?
പീഡനമെന്ന് കേട്ടാലുടനെ വലിയ വായിൽ പ്രസ്താവനകളിറക്കുകയും പിന്നെ അനുശോചനവും നഷ്ടപരിഹാരവും പ്രഖ്യാപിച്ച് എല്ലാം മറക്കുകയും ചെയ്യുന്ന നമ്മുടെ ഭരണകർത്താക്കളോ.... നാലോ അഞ്ചോ ദിവസത്തേക്കോ അല്ലെങ്കിൽ വിഷയദാരിദ്ര്യത്തിനിടയ്കെപ്പൊഴുമോ മാത്രം സാഹിത്യം കലർത്തി അതിനെ ഓരോന്നിനേയും ആഘോഷമാക്കുന്ന മാധ്യമങ്ങളോ... പീഡിപ്പിച്ചവർക്ക് ‘നനഞ്ഞവർക്കിനി കുളിച്ചാലെന്താ’ എന്ന ചിന്തയൊരുക്കാൻ വേണ്ടി മാത്രമെന്ന് തോന്നിപ്പോകും പലപ്പോഴും ഇവരുടെയെല്ലാം പ്രകടനങ്ങൾ കാണുമ്പോൾ...

സ്ത്രീവിമോചനം ലക്ഷ്യമാക്കി മുന്നേറുന്നുവെന്ന് പറയപ്പെടുന്ന വനിതാകമ്മീഷൻ..., മനുഷ്യാവകാശകമ്മീഷൻ..., നീതിപീഠങ്ങൾ...
ആരാണിവിടെ സാധാരണക്കാരനെ സഹായിക്കാനുള്ളത്...?
അമ്മയെ കൊന്നാലും രണ്ട് പക്ഷം പറയുന്ന നെറികെട്ട തത്ത്വമല്ലാതെ എന്തുണ്ട് ഇവയിലെല്ലാം....
യഥാർത്ഥപീഡനം ഈ കാണുന്നവയൊന്നുമല്ലെന്നതിനാൽ ഈ വക പീഡനങ്ങളെ മാറ്റി നിർത്തി നോക്കാം..
എത്രയോ സംഭവങ്ങൾ വേറെയുണ്ട്...എത്രയോ കൊലപാതകങ്ങൾ നടന്നിരിക്കുന്നു.. പലതും മനസ്സാക്ഷിയെ ഞെട്ടിച്ചവ...അവയ്കെല്ലാമെന്ത് സംഭവിക്കുന്നു...
ഒരെണ്ണമെങ്കിലും നേരാം വണ്ണം പ്രതിയെ കണ്ടു പിടിച്ചിട്ടുണ്ടോ...ശിക്ഷിച്ചിട്ടുണ്ടോ...?
മരിച്ച് മണ്ണടിഞ്ഞ പ്രതിയുടെ ഓർമ്മയുമായി ഇപ്പൊഴും മാറാല പിടിച്ച് കിടപ്പുണ്ടാകും പല കേസുകളും..
വിവാദങ്ങളൊഴിഞ്ഞ ഒരു രാഷ്ട്രീയപശ്ചാത്തലമോ... പരാമർശിക്കപ്പെട്ട കേസ് തെളിയിച്ചതിനാൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാരനോ സമ്പന്നനോ നമുക്കുണ്ടോ..? നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാൻ വേണ്ടി പ്രവർത്തികുന്ന നീതിന്യായവ്യവസ്ഥയും വിദൂരദൃശ്യം മാത്രമാകുന്നു പലപ്പോഴും....

ഇവിടെ പരാമർശിക്കപ്പെട്ട ‘റെജീന‘മാരുണ്ടെങ്കിൽ അവരെ അത്തരത്തിലൊന്നാക്കി മാറ്റുന്നത് സമൂഹം തന്നെയാണ്...
നിറവും മണവും വേണ്ടതിലധികം ചേർത്ത് പീഡിതരെയും പീഡിപ്പിച്ചവരേയും സെലിബ്രിറ്റികൾ ആക്കുന്ന മാധ്യമങ്ങളും...........(വില്ലനും നായകനും ഒരുപോലെ താരമാകുന്ന കാലമാണല്ലോ)...
പ്രതികളെ ശിക്ഷിക്കാൻ ചങ്കൂറ്റത്തോടെ വേണ്ടതായ നടപടികൾ കൈകൊള്ളാൻ ശ്രമിക്കാതെ നഷ്ടപരിഹാരം നൽകി സംഭവം ഒതുക്കി തീർക്കുകയും പരാമർശിക്കപ്പെട്ട തരത്തിലുള്ള റെജീനമാർക്ക് വളരാൻ പ്രോത്സാഹനം നൽകുന്ന സർക്കാരുകളും...
നടപടിക്രമങ്ങളെന്ന നൂലാമാലകൾ കൊണ്ട് കേസുകളെ തലമുറകളിലൂടെ മാത്രം ഉത്തരം കണ്ടെത്താവുന്ന ഒന്നാക്കി മാറ്റുന്ന നീതിന്യായവ്യവസ്ഥയും.... ഇതില്പരം എന്ത് വേണം ഒരു സാധാരണക്കാരന്.....?
സത്യം പറയാനോ തെളിയിക്കാനോ ധൈര്യം കാണിക്കാവുന്നതായ ഒരു സാഹചര്യം നിലവിലില്ലെന്ന് തന്നെ പറയാം..
പറഞ്ഞാൽ തന്നെ അത് കേൾക്കാനോ വിശ്വസിക്കാനോ വേണ്ട നടപടികൾ കൈകൊള്ളാനോ കഴിവുള്ള ഒരു ഭരണസംവിധാനവും ഇല്ല...

ബ്ലോഗിൽ പോസ്റ്റാക്കാനും അതിൽ കമന്റിട്ട് കളിക്കാനും പിന്നെ ഇരുട്ടത്തിരുന്ന് നെടുവീർപ്പെടാനും മാത്രം ആരുടേയും അനുവാദം വേണ്ട..
ചർച്ചാവിഷയങ്ങൾ നമുക്ക് മുൻപിലൊരുപാടുണ്ട് താനും... പരദൂഷണക്കമിറ്റികൾ പോലെ ഇതൊരു നേരമ്പോക്ക് മാത്രം...

പോസ്റ്റ് ഇഷ്ടപ്പെട്ടു... പക്ഷെ പീഡിതരെയെല്ലാം ഒരേ നുകത്തിൻ കീഴിലിട്ട് പൂട്ടുമ്പോൾ....എല്ലാവരും ഒന്നെന്ന് അടച്ചാക്ഷേപിക്കുമ്പോൾ
ഒരു വീണ്ടുവിചാരം നല്ലതായിരിക്കും....

എല്ലാ തീവ്രവാദികളും മുസ്ലീമുകളുമല്ലാ...എല്ലാ മുസ്ലീമുകളും തീവ്രവാദികളുമല്ല.... എന്ന സിൽമാ ഡയകോല് മാത്രം പറഞ്ഞ് നിർത്തുന്നു...
നന്ദി..നമസ്കാരം...


ഓഫ് ടോപ്പിക് :
മറുദേശത്ത് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്രേ വീട്ടിലുള്ള പുരുഷന്മാരേയും ഒപ്പം കൂട്ടിയേ സ്ത്രീകൾ രാത്രി പുറത്തിറങ്ങാവൂ എന്ന്... അതായത് മറിച്ച് പുറത്തിറങ്ങിയാൽ പീഡിപ്പിക്കപ്പെട്ടേക്കാം..പീഡിപ്പിക്കപ്പെട്ടാൽ തന്നെ അത് അവരുടെ കർത്തവ്യത്തിലുള്ള വീഴ്ചയല്ലാ മറിച്ച് പീഡിപ്പിക്കപ്പെടുന്നവരുടെ ഉത്തരവാദിത്വമില്ലായ്മയാണെന്ന് മനസിലാക്കുക..

രമേശ്‌ അരൂര്‍ പറഞ്ഞു...

@@തൂലിക :ചോദ്യങ്ങളും ഉത്തരങ്ങളും അഭിപ്രായത്തിലൂടെ സ്വയം കണ്ടെത്തിയ സ്ഥിതിക്ക് ഞാന്‍ പ്രത്യേകിച്ചൊന്നും പറയുന്നില്ല.
"യഥാർത്ഥപീഡനം ഈ കാണുന്നവയൊന്നുമല്ലെന്നതിനാൽ ഈ വക പീഡനങ്ങളെ മാറ്റി നിർത്തി നോക്കാം,,തൂലിക എഴുതിയ അഭിപ്രായം ഇവിടെ മുതല്‍ മനസിരുത്തി വായിച്ചു നോക്ക് പോലെ കാക്കകള്‍ എല്ലാം കറുത്തതാണ്‌ പക്ഷെ കറുത്തത് എല്ലാം കാക്കയല്ല എന്ന് പറയുന്നത് പോലെ ഞാന്‍ കണ്ട ,മനസിലാക്കിയ സംഭവങ്ങള്‍ വിലയിരുത്തിയാണ് എന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചത് ,അതിനര്‍ത്ഥം നടക്കുന്നതും ഇനി നടക്കാന്‍ ഇടയുള്ളതും ആയ സംഭവങ്ങള്‍ എല്ലാം ഈ മട്ടില്‍ ഉള്ളതായിരിക്കും എന്ന് അര്‍ത്ഥമില്ല . ലേഖനം ഉപസംഹരിക്കാന്‍ ഞാന്‍ ചേര്‍ത്ത വാചകങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ താങ്കള്‍ പറഞ്ഞ വിമര്‍ശങ്ങള്‍ ഞാന്‍ ഒന്നും മിണ്ടാതെ സ്വീകരിക്കുമായിരുന്നു ..അഭിപ്രായങ്ങള്‍ക്ക് നന്ദി ,,സ്വാഗതം :)
ബ്ലോഗ്‌ എഴുതി മാത്രം സാമൂഹിക പരിവര്‍ത്തനം നടത്താന്‍ ഒരുംപെടുന്നവരുടെ കൂടെ തല്‍ക്കാലം എന്നെ ചേര്‍ക്കേണ്ട എന്ന് മാത്രം വിനയ പൂര്‍വ്വം പറയുന്നു .:)

SHANAVAS പറഞ്ഞു...

രമേശ്‌ സര്‍,ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഈ പോസ്റ്റിലൂടെ അനാവരണം ചെയ്യപ്പെട്ടത്.പറഞ്ഞത് ഏറെക്കുറെ സത്യങ്ങളും ആണ്..പുറത്ത് അറിയുന്നത് വരെ കാശ്..ഇരയ്ക്ക് മാത്രം..പുറത്ത് അറിഞ്ഞാലോ..പിന്നെ എല്ലാവര്‍ക്കും ആഘോഷം...കുറെ അധികം വിഭാഗങ്ങള്‍ക്ക് കൈ നിറയെ പണവും...അബദ്ധത്തില്‍ പെട്ട് പോകുന്നതും ഉണ്ടാവാം , ഒരു ചെറിയ ശതമാനം..ഏറിയ പങ്കും സര്‍ പറഞ്ഞ വകുപ്പ് തന്നെ...

നിശാസുരഭി പറഞ്ഞു...

വാഗ്വാദങ്ങള്‍ ചിലത് കാണുന്നു. അവയെ ശ്രദ്ധിച്ച് കൊണ്ട് ഞാനിവ്ടേണ്ട്..

നാമൂസ് പറഞ്ഞു...

പീഡനങ്ങള്‍ ഉണ്ടാകുന്നത്..?

നിരീക്ഷണങ്ങളോട് വിയോജിക്കുന്നതെങ്ങിനെ..?
'പീഡനം' എന്ന പേരില്‍ ചര്‍ച്ചയായിട്ടുള്ള അധിക കേസുകളിലും ഗതി ഇത് തന്നെയല്ലേ..?

പട്ടേപ്പാടം റാംജി പറഞ്ഞു...

എല്ലാം വളരെ വിശദമായി വായിച്ചു. വെറും സുഖിപ്പിക്കല്‍ വായനയില്‍ നിന്ന് കാര്യങ്ങള്‍ ചികയാനുള്ള ത്വര വളര്‍ത്തുന്ന എഴുത്ത്‌ നന്നായി.
ഇന്ന് പലപ്പോഴും എല്ലാം എല്ലാവരിലും ഉണ്ടെന്നു വരുത്താനുള്ള ശ്രമങ്ങളാണ് ഒരു തെറ്റായ സംഭവത്തെ ന്യായികരിക്കാന്‍ തെറ്റ് നടത്തുന്നവര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം എന്ന് കാണാം. ഒരുവന്റെ കളവു കണ്ടുപിടിച്ചാല്‍ കണ്ടു പിടിക്കുന്നവനെ കള്ളനാക്കി വെടക്കാക്കുന്ന വഴി. കുറെ പ്രചരണം നല്‍കി വരുമ്പോള്‍ കള്ളന്‍ അല്ലാത്തവനേയും കള്ളനെപ്പോലെ ആക്കിത്തീര്‍ക്കാന്‍ കഴിയും. രണ്ടും കണക്കാണ് എന്ന നിഗമനത്തില്‍ ശരിയായ കള്ളന്‍ സുഖമായി രക്ഷപ്പെടുകയും കള്ളന്‍ അല്ലാത്തവനെ തളര്‍ത്തുന്ന രീതിയും.
എല്ലാ സംഭവങ്ങളിലും ഇപ്പോള്‍ ബോധപൂര്‍വ്വമായ ഇത്തരം ശ്രമം നടക്കുന്നു എന്നെനിക്ക് തോന്നുന്നു.

mayflowers പറഞ്ഞു...

ഓരോ പീഡന കേസും വായിക്കുമ്പോള്‍ ഉള്ളുരുകിപ്പോകാറുണ്ട്..
ഇത് ഞാനറിയാതിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകാറുണ്ട്.
ഒരു പെണ്‍കുട്ടിയും ഇത്തരമൊരവസ്ഥയിലെത്തല്ലേ എന്ന് മനമുരുകി പ്രാര്‍ഥിക്കാറുണ്ട്.

പ്രിയപ്പെട്ട രമേശ്‌,പെണ്‍കുട്ടിയെന്തേ ബഹളം വെച്ചില്ല എന്ന് കോടതി ചോദിച്ച പോലെ ചോദിക്കല്ലേ..
മാനം നഷ്ട്ടപ്പെട്ട പെണ്‍കുട്ടിയെ ഉപമിക്കാന്‍ നമ്മുടെ സാഹിത്യത്തിലെ ഒരു വാക്കിനും കഴിയില്ല.
നീറുന്ന ആ ഹൃദയത്തിലെ നീറ്റല്‍ ഉണക്കാന്‍ ഒരു മരുന്നിനും കഴിയില്ല..
അവളെ ആക്രമിച്ചവര്‍ സമൂഹത്തില്‍ ഉന്നത തലത്തില്‍ വിഹരിക്കുമ്പോള്‍ അവളുടെ മനസ്സില്‍ കിടന്ന് വേവുന്നത്‌ കാണാന്‍ സാധാരണ കണ്ണ് പോര,കനിവിന്റെ കണ്ണുകള്‍ തന്നെ വേണം..

Manoraj പറഞ്ഞു...

രമേശ് ഈ പോസ്റ്റ് സത്യത്തില്‍ ആവശ്യമായിരുന്നു. കാണാന്‍ വൈകിയത് എന്റെ നെറ്റ് കമ്പ്ലേന്റ് ആയത് കൊണ്ടും. ഇതില്‍ അനശ്വരയുടെ കമന്റിനോട് എനിക്ക് ഒരു രീതിയിലും പൊരുത്തപ്പെടാന്‍ കഴിയില്ല. കാരണം ഭയമെന്ന വികാരത്തിന് അടിമപ്പെട്ടിട്ടാണെങ്കില്‍ ഒരിക്കലും ഇത്തരം ഒരു കാര്യം ആദ്യമേ കേസിലേക്ക് അവര്‍ വലിച്ചിഴക്കില്ലായിരുന്നു. ഒരു പരിധിവരെ ശ്രീയുടെ കമന്റ് സത്യം തന്നെ. ധീരമായി ഇതോട് പ്രതികരിച്ചത് ശ്രീ തന്നെയെന്ന് എന്റെയും അഭിപ്രായം. രണ്ട് വര്‍ഷം നിരന്തരം പീഡിപ്പിച്ചു എന്ന് പറയുമ്പോള്‍ അതില്‍ ഔചിത്യക്കേടുണ്ട് എന്നത് നമ്മള്‍ അംഗീകരിച്ചേ മതിയാവൂ. ആരെങ്കിലും വഴി പുറത്തറിയുമ്പോള്‍ മാത്രമാണ് പീഡനമാവുന്നത്. രമേശ് പറഞ്ഞപ്പോലെ യാതന അനുഭവിക്കുന്നവര്‍ ഉണ്ട്. അവരിലേക്കാവണം നമ്മള്‍ നന്മയുടെ തിരി തെളിക്കേണ്ടത്. നമ്മുടെ ബസ്സുകളിലും ബ്ലോഗുകളിലും ഫെമിനിസം (അങ്ങിനെയൊരു ഇസമുണ്ടോ ആവോ) എന്ന പേരില്‍ ഉറഞ്ഞുതുള്ളുന്ന ചേച്ചിമാരും ചേട്ടന്മാരും സൌമ അതിദാരുണമായി കൊല്ലപ്പെട്ടപ്പോള്‍ അവിടെയെങ്ങും ഇത്തരം സംഭവത്തോട് പ്രതികരിക്കാന്‍, അല്ലെങ്കില്‍ സൌമയെ രക്ഷിക്കാന്‍ എന്ത് കൊണ്ട് ആ തീവണ്ടി കമ്പാര്‍ട്ട്മെന്റിലുള്ളവര്‍ ശ്രമിച്ചില്ല നമുക്ക് മനുഷ്യത്വമില്ലേ, സമൂഹബോധമില്ലേ എന്നൊക്കെ മുറവിളി കൂട്ടി. അതേ ആളുകള്‍ തന്നെയാണ് തെസ്നിബാനു കേസ് വന്നപ്പോള്‍ സഞ്ചാരസ്വാതന്ത്ര്യത്തെക്കുറിച്ചും സദാചാരപോലീസിനെ പറ്റിയും ഒക്കെ വീമ്പുപറഞ്ഞത്. മറിഞ്ഞ് അന്ന് രാത്രിയില്‍ അവിടെ തെസ്നി ബാനു പീഡിപ്പിക്കപ്പെട്ടിരുന്നെങ്കില്‍ ഇതേ ഫെമിനിസ്റ്റുകള്‍ (ഭര്‍ത്താവ് പറയുന്നത് മാത്രം കേട്ട്, മറ്റുള്ളവരുടെ മുന്‍പില്‍ വരാതെ, മുഖം മൂടി അണിഞ്ഞ് ഇരുന്നുകൊണ്ട് തന്നെ ഇസം പറയുന്നവര്‍) ചോദിച്ചേനേ കാക്കനാട് ചങ്കൂറ്റമുള്ള ആണ്‍കുട്ടികള്‍ ഇല്ലേയെന്ന്.. അപ്പോള്‍ എല്ലാം സാഹചര്യങ്ങള്‍ക്ക് അനുസൃതമാണ് എന്നാണ് നമ്മള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുക. പറഞ്ഞ് വിഷയത്തില്‍ നിന്നും തെന്നിപ്പോയി. ക്ഷമിക്കുക..

ഓഫ് : രമേശ് ഒരു മെയില്‍ അയച്ചിട്ടുണ്ട്. പേര്‍സണലാണ്. ഒന്ന് റിപ്ലേ തരണേ :)

അജ്ഞാതന്‍ പറഞ്ഞു...

ഞാന്‍ ശ്രീനാഥന്‍ മാഷിന്റെ കമന്റിനോട് യോജിക്കുന്നു.
ഏതായാലും നനഞ്ഞു, ഇനി കുളിച്ചേക്കാം എന്ന്‌ കരുതുന്നവരാവണം ഭൂരിഭാഗം.
പലരും നിസ്സഹായതയില്‍ നിന്നാവും പ്രതികളെ മറന്നു പോകുന്നത്. സമ്മതത്തോടെ ഇറങ്ങിതിരിക്കുന്നവരും ഉണ്ടാകാം.. ഇനിയൊരാള്‍ ആക്രമിക്കപ്പെടാതിരിക്കട്ടെ എന്ന്‌ പ്രാര്‍ഥിക്കുന്നു.
ഇത്തരം ഒരു വിഷയം അവതരിപ്പിച്ചതിന് നന്ദി രമേശ്‌ ജീ. നമുക്ക് ചിന്തിക്കാന്‍ ഒരുപാടുണ്ടിതില്‍. പല കോണില്‍ നിന്ന് വീക്ഷിക്കുമ്പോള്‍ കാണുന്ന വ്യത്യസ്തമായ കാഴ്ചകള്‍..

ആസാദ്‌ പറഞ്ഞു...

അവസാനത്തെ ആ രണ്ടു പാരഗ്രാഫ്, രമേശേട്ടാ, നമിച്ചിരിക്കുന്നു. ഒരു കുട്ട മാമ്പഴം വില്‍ക്കാന്‍ വച്ചിരിക്കുന്നു. ആവിശ്യമുള്ളവര്‍ അത് വാങ്ങിക്കുന്നു. ഈ കച്ചവടം ആരെങ്കിലും കണ്ടാലോ, അത് പിന്നെ പിടിച്ചു പരിയാവുന്നു. അത്രയേ ഉള്ളൂ.. പക്ഷെ,,, ശരിക്കും പെട്ട് പോയവരുടെ തൊണ്ടയില്‍ കുരുങ്ങിയ നിലവിളി നമ്മളാരും കേള്‍ക്കുന്നേ ഇല്ല.. അതാണ്‌ സത്യം.. അഭിനന്ദനങ്ങള്‍.. സത്യങ്ങളെ സത്യസന്ധമായി സധൈര്യം പറഞ്ഞതിന്.

വേദാത്മിക പ്രിയദര്‍ശിനി പറഞ്ഞു...

@ ലിപി...
ഇത്തരം ചോദ്യങ്ങള്‍ ഞാന്‍ ക്രൂരമായി ചോദിച്ചതല്ല...!

<<< മറ്റുള്ളവരെ അറിയിക്കാതെ രക്ഷപ്പെടാന്‍ കഴിയില്ല എന്നൊരു അവസ്ഥ ഉണ്ടായാല്‍ അവര്‍ എന്താവും ചെയ്യുക ! എന്താവും ചിന്തിക്കുക ? താനോ നശിച്ചു, ഇനി ഇത് മറ്റുള്ളവരെ അറിയിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ തന്നെ, വീട്ടുകാര്‍ പോലും അപമാനം ഭയന്ന് സ്വീകരിക്കാന്‍ തയ്യാറാവില്ല, എല്ലാവരും വെറുക്കും, ജീവിതം വഴിമുട്ടും എന്നോക്കെയാവില്ലേ ചിന്തിക്കുക !! അതുകൊണ്ട് ആത്മഹത്യ ചെയ്യാന്‍ ധൈര്യമുള്ളവര്‍ അത് ചെയ്യും. അല്ലാത്തവര്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ പോലും ശ്രമിക്കാതെ ആ ഒരു വലയത്തില്‍ പെട്ടുപോകും ! >>>

ലിപീ..സ്വന്തം ശരീരം മണിക്കൂര്‍ ഇടവിട്ട്‌ പലര്‍ക്കുമായി കടിച്ചുകീറാന്‍ കൊടുത്തിട്ട് ലഭിക്കുന്ന പൊള്ളയായ അഭിമാനം ഒരു പെണ്ണിന് ആവശ്യമുണ്ടോ...?? ഇതിനേക്കാള്‍ ഭേദം ആത്മഹത്യയല്ലേ അതല്ലെങ്കില്‍ സമൂഹത്തില്‍ നിന്നും കിട്ടുന്ന പരിഹാസമല്ലേ...? എനിക്ക് ഈ നരകത്തില്‍ നിന്നും രക്ഷപ്പെടണം എന്നൊരു തോന്നല്‍ പെണ്ണിന്റെ ഉള്ളില്‍ വന്നാല്‍മാത്രം മതി അവളുടെ ബുദ്ധിയില്‍ നൂറു വഴികള്‍ തെളിയും... രക്ഷപ്പെടാന്‍ ശ്രമിക്കാതെ എന്നെങ്കിലുമൊരിക്കല്‍ പിടിക്കപ്പെടുമ്പോള്‍ " എന്നെ പീഡിപ്പിച്ചു " എന്ന് പറയുന്ന ഇന്നത്തെ പീഡനരീതിയെ മാത്രമാണ് ഞാനെതിര്‍ത്തത്... ദയവുചെയ്ത് സൗമ്യയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്... ആ പെണ്‍കുട്ടി എന്നെ സംബന്ധിച്ചിടത്തോളം സഹോദരിയോ മകളോ ഒക്കെയാണ്... ഇന്നത്തെ സമൂഹത്തില്‍ ഏകമകളുമൊത്ത് ജീവിക്കേണ്ടി വരുന്നതിന്റെ എല്ലാ ഭീതിയും എനിക്കുമുണ്ട്... ഒരിക്കലും ഞാന്‍ സ്ത്രീയെ ഇകഴ്ത്തി പറഞ്ഞതല്ല,സ്വന്തം അഭിമാനം കാത്തുസൂക്ഷിക്കേണ്ടത് അവരവര്‍ തന്നെയാണ്... എനിക്ക് ഈ ജീവിതം വേണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശം ഏതൊരു ആണിനും പെണ്ണിനും ഉണ്ട്.... എങ്ങനെ ജീവിക്കണമെന്ന് അവരവര്‍ തന്നെ തീരുമാനിക്കുക.... :))
[ നോട്ട് : അപ്രതീക്ഷിതമായി ദാരുണമായ അപകടങ്ങളില്‍പ്പെട്ട് ജീവിതം നഷ്ടപ്പെടുന്നവരെക്കുറിച്ചല്ല ഞാനിവിടെ സൂചിപ്പിച്ചത് ...]

ജിപ്പൂസ് പറഞ്ഞു...

കാലികം, പ്രസക്തം.അവസാന പാരക്ക് താഴെ ഒരൊപ്പ്.കൂടെ കൊച്ചീച്ചിയുടെ വികാരം ഞാനും പങ്ക് വെക്കുന്നു.അദ്ധേഹത്തിനുള്ള മറുപടി വായിച്ചിട്ടും താങ്കളുടെ സാമാന്യവത്ക്കരണത്തോട് എന്തോ രാജിയാകാന്‍ കഴിയുന്നില്ലല്ലോ രമേഷ് ഭായ്.

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ഒരിക്കലും ഇത് പോലൊരു വിഷയം സാമാന്യ വല്ക്കരിക്കാന്‍ പാടില്ല എന്ന് നല്ല നിശ്ചയം ഉള്ള ഒരെളിയ വ്യക്തിയാണ് ഞാന്‍ .പക്ഷെ ഞാന്‍ മനസിലാക്കിയ സത്യങ്ങള്‍ .നമുക്ക് മുന്നിലുള്ള ഉദാഹരങ്ങള്‍ ,രേഖപ്പെടുത്തപ്പെട്ട പീഡന ങ്ങ ളുടെ നാള്‍ വഴികള്‍ ഒക്കെ പരിശോധിച്ച് വളരെ വിഷമത്തോടെ വിളിച്ചു പറയുന്ന അപ്രിയ സത്യങ്ങള്‍ ആണിത് ..മറിച്ചുള്ള ഒരു കേസ് എങ്കിലും വിമര്‍ശകര്‍ക്ക് ചൂണ്ടിക്കാട്ടാന്‍ ഉണ്ടെങ്കില്‍ അത് പറയുകതന്നെ വേണം.ആരുടെയെങ്കിലും കയ്യടി നേടുക എന്നതല്ല എന്റെ ലക്‌ഷ്യം.വിമര്‍ശനം നടത്തിയവര്‍ ഉയര്‍ത്തിയ ധാര്‍മിക രോഷവും അവര്‍ പ്രകടിപ്പിക്കുന്ന ഉത്തരവാദിത്ത ബോധവും ഞാന്‍ മാനിക്കുന്നു.പക്ഷെ എന്റെ മുന്നില്‍ തെളിഞ്ഞ തും നിങ്ങള്ക്ക് ബോധ്യപ്പെടുന്നതും ആയ സത്യങ്ങള്‍.. അത് മാത്രമേ ഞാന്‍ ഇവിടെ പങ്കുവയ്ക്കാന്‍ ശ്രമിച്ചിട്ടുള്ളൂ ..

Lipi Ranju പറഞ്ഞു...

@ പ്രിയ - >>>ഒരിക്കലും ഞാന്‍ സ്ത്രീയെ ഇകഴ്ത്തി പറഞ്ഞതല്ല,സ്വന്തം അഭിമാനം
കാത്തുസൂക്ഷിക്കേണ്ടത് അവരവര്‍ തന്നെയാണ്... എനിക്ക് ഈ ജീവിതം വേണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശം ഏതൊരു ആണിനും പെണ്ണിനും ഉണ്ട്.... എങ്ങനെ ജീവിക്കണമെന്ന് അവരവര്‍ തന്നെ തീരുമാനിക്കുക....<<<

എത്ര പീഡന കഥകളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ പ്രിയയ്ക്ക് അറിയാം ! പിടിക്കപ്പെടുമ്പോള്‍ മാത്രം പീഡിപ്പിച്ചു എന്ന് പറഞ്ഞവരെ ഞാന്‍ ന്യായീകരിച്ചിട്ടില്ല. ഈ ലിങ്ക് ഒന്ന് നോക്കൂ ...

http://keralakaumudi.com/weekly/index.php/______________________________July-16-2011/july16_14.jpg?action=big&size=original

പറവൂരിലെ ആ കുട്ടി രക്ഷപ്പെട്ടു ഓടി വന്നതാണ് ... അതു പോലെ അവളുടെ അവശ നില കണ്ടു പലരും ഒന്നും ചെയ്യാതെ മടങ്ങിപ്പോയി ... ഇനി, മറ്റു പല കുട്ടികളും അവശ നിലയില്‍ ഹോസ്പിറ്റലൈസ് ആയിട്ടുണ്ട്‌ . ഇങ്ങനൊരു അവസ്ഥയില്‍ പെടുന്ന ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ പ്രിയയ്ക്ക് കഴിയില്ലേ ! സൗമ്യയെപ്പറ്റി ഞാന്‍ പറഞ്ഞതേ ഇല്ലല്ലോ! ഈ പോസ്റ്റിലും പറഞ്ഞിട്ടില്ല ! പക്ഷെ സൗമ്യയെ ഇതിലേക്ക് കൊണ്ടുവരരുതെന്നു പ്രിയയും ഷാബുവും ദയനീയ സ്വരത്തില്‍ പറഞ്ഞത് വഴി നിങ്ങള്‍ തന്നെയാണ് ആ പേര് ഇവിടെ വലിച്ചിട്ടത് ! എന്താണ് നിങ്ങള്ക്ക് ആ കുട്ടിയോട് മാത്രം ഇത്ര സഹതാപം എന്ന് അറിയാതെ ചിന്തിച്ചു പോയി, കാരണം മറ്റൊന്നുമല്ല, ആ കുട്ടി ബലാല്‍സംഘ ശ്രമത്തിനിടെ കൊല്ലപ്പെട്ടു , ഞാന്‍ നേരത്തെ പറഞ്ഞുവല്ലോ പീഡന ശേഷം ശവശരീരം കിട്ടിയാല്‍ മാത്രം അവള്‍ പാവമാവും എന്ന് ! അതാണ്‌ ഈ കാര്യത്തിലും സംഭവിച്ചത് . പ്രിയ പറഞ്ഞ അഭിമാനം കാത്തു സൂക്ഷിക്കാന്‍ കഴിയാതിരുന്നവരുടെ ഗണത്തില്‍ പെടുന്ന പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യാന്‍ പോലും ശക്തിയില്ലാതെ എത്രയോ ദിവസങ്ങള്‍ കരഞ്ഞിട്ടുണ്ടാവും... ആ കരച്ചില്‍ മാറി മരവിപ്പാവാന്‍ നാളുകള്‍ എടുത്തിട്ടുണ്ടാവും ... ആവശ്യത്തില്‍ കൂടുതല്‍ ബുദ്ധിയും വിവേകവും ഉള്ളവര്‍ പോലും ചൂഷണത്തിന് വിധേയരാവുന്നു , അപ്പോള്‍ പിന്നെ ചെറിയ പ്രായത്തിലുള്ള അശക്തരായ പെണ്‍കുട്ടികളുടെ കാര്യം പറയണോ !

ഈ പോസ്റ്റില്‍ പറഞ്ഞ തൈക്കാട്ട് ശേരി പീഡനക്കേസ് പോലുള്ളവ വായിച്ചപ്പോള്‍ സത്യത്തില്‍ ഞാന്‍ കമന്റ് എഴുതാന്‍ ചിന്തിച്ചത് ഇത്തരത്തിലുള്ള ലൈംഗിക തൊഴിലാളികളെ അംഗീകരിച്ചാല്‍ നമ്മുടെ നാട്ടിലെ പീഡന കഥകള്‍ കുറയും എന്നാണു... (ഇങ്ങനെ ഒരു പോസ്റ്റില്‍ എഴുതിയതിനു എന്‍റെ നേരെ പലരും വാളോങ്ങിയതൊന്നും മറന്നിട്ടല്ല :) പക്ഷെ പിന്നീട് കമന്റ്സ് വായിച്ചപ്പോളാണ് ഞാന്‍ ഞെട്ടിയത്, അങ്ങനെ പുറത്തറിയുന്ന പീഡന കഥകളില്‍ എല്ലാം പെണ്‍കുട്ടികളുടെ തെറ്റാണെന്ന് ജെനറലൈസ് ചെയ്യാന്‍ പോലും ആളുകള്‍ മടിക്കുന്നില്ല .... അതു കണ്ട സങ്കടം കൊണ്ടാണ് ഞാന്‍ എഴുതിപ്പോയതു ... അല്ലാതെ രമേഷേട്ടന്‍ തുറന്നു എഴുതിയ മിക്ക കാര്യങ്ങളോടും ഉള്ള എന്‍റെ യോജിപ്പ് ഞാന്‍ ആദ്യ കമന്റില്‍ തന്നെ പറഞ്ഞതാണ് .

വേദാത്മിക പ്രിയദര്‍ശിനി പറഞ്ഞു...

ലിപീ.... ഞാന്‍ പറഞ്ഞത് റജീനയെ പോലുള്ള ചില കപടമുഖങ്ങളെക്കുറിച്ചാണ്..... :))

പറഞ്ഞുപോകും/ആയിരങ്ങളിൽ ഒരുവൻ പറഞ്ഞു...

റജീനമാരെപ്പോലെയുള്ള പ്രൊഫഷണൽ പീഢിതാക്കൾ യഥാർത്ഥ പീഢിതാക്കൾ ആര്‌ വ്യാജ പീഢിതാക്കൾ ആര്‌ എന്ന് തിരിച്ചറിയാനാകാത്തവിധം സംഗതി ഇപ്പോൾ പിടിക്കപ്പെടുമ്പോൾ പീഢനവും അല്ലെങ്കിൽ പീഢിപ്പിച്ചവരെ ഭീഷണിപ്പെടുത്തി ബ്ലാക്മെയിൽ ചെയ്തു ജീവിതം പുഷ്ഠിപ്പെടുത്തിക്കൊണ്ടേയിരിക്കുന്ന പെൺക്കുട്ടികളുടേയും അങനെയുള്ള രക്ഷകർത്താക്കളുടെയും എണ്ണം മുമ്പത്തേക്കാളും അധികം ഇപ്പോൾ കൂടി വന്നിരിക്കുന്നു എന്നാണ്‌ ആനുകാലിക വാർത്തകൾ മനസ്സിലാക്കിതരുന്നത്..
എന്തായാലും ചതിക്കുഴിയിൽ അറിയാതെ അകപ്പെട്ടു പോകുന്ന എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടികളുടെ എണ്ണം കൂടിവരുന്നതും ആശ്ങ്കാവഹമാണ്‌..

Ismail Chemmad പറഞ്ഞു...

കാലികമായ വിഷയത്തില്‍ ഒരു സത്യാ സന്ധമായ നിരീക്ഷണം .....!
ഈ പോസ്റ്റ്‌ കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നു തോന്നുന്നു.

ചീരാമുളക് പറഞ്ഞു...

ചര്‍ച്ചക്ക് നല്ല ഗതിവേഗവും ദിശാബോധവുമുണ്ട്. ആധാരമായ ലേഖനവും കനപ്പെട്ടത് തന്നെ. ആകെത്തുക ഒരു ചോദ്യമാണ്, പ്രസക്തമായൊരു ചോദ്യം- ഈ ഇരകളായ പെണ്‍കുട്ടികള്‍ എന്തുകൊണ്ട് ഒച്ച വെക്കുന്നില്ല? പതിനാറ് പതിന്നാലും വയസ്സുകാരികളായ കുട്ടികളെ സ്നേഹം നടിച്ചും പല പ്രലോഭനങ്ങളിലും വീഴ്ത്തിയുമാണ് പലപ്പോഴും ഇത്തരം ചെയിന്‍ പീഡനങ്ങളിലേക്ക് എത്തിക്കുന്നത്. ലക്ഷറി മുറികളിലെ സുഖശീതളിമയില്‍ രതിസുഖം നുകരണമെന്ന ചിന്തയും കൊണ്ടായിരിക്കില്ല പലപ്പോഴും കുട്ടികള്‍ ഇറങ്ങിപ്പുറപ്പെടുന്നത്. ആദ്യ അനുഭവം ചതിയിലൂടെത്തന്നെയായിരിക്കും, പിന്നെ ബ്ലാക്ക് മെയിലിംഗും ഭീഷണിയുമൊക്കെക്കാണും. ആരെങ്കിലുമറിഞ്ഞാല്‍ കൊന്നുകളയുമെന്നായാല്‍ പിന്നെ? ഇത്തരം പൊട്ടിപ്പെണ്‍കുട്ടികള്‍ക്കൊന്നും വലിയ തലയില്‍ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോയുള്ള ശേഷിയുണ്ടായിക്കൊള്ളണമെന്നില്ല. എല്ലാരുടെയും കാര്യമല്ല, എന്നാലും "നക്ഷത്ര ഹോട്ടലുകളിലും ശീതീകരിച്ച ബഹുനില മന്ദിരങ്ങളിലും ഉന്നതന്മാര്‍ക്കൊപ്പം ശയ്യ പങ്കിട്ടു സുഖം നുണഞ്ഞ യുവ വേശ്യകളുടെ കഥകളാണ് നാം രോഷത്തോടെ കൊട്ടി ഘോഷിക്കുന്നത് . സത്യത്തില്‍ ഇതൊന്നും അല്ല പീഡനം" എന്നത് അല്പം കടന്നു പോയി. സ്വന്തം പിതാവിനെത്തന്നെ സഹിക്കേണ്ടി വന്ന എത്ര സംഭവങ്ങള്‍ നാമറിഞ്ഞു. ഭയം തന്നെയാണ് പലപ്പോഴും ഇത്തരം പീഡകര്‍ക്ക് തുണയാകുന്നത്. നമ്മുടെ പെണ്‍കുട്ടികളെ പറഞ്ഞുമനസ്സിലാക്കാം പക്ഷേ കണ്‍‌വെട്ടത്തു തന്നെ കരുതിയിരുത്താന്‍ പറ്റുമോ? നമ്മുടെ ആണുങ്ങളെ അങ്ങിനെ ചെയ്യരുതേയെന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ ആര്‍‌ക്കുമെന്തേ പറ്റാത്തത്? അവസരങ്ങള്‍ കിട്ടാത്തതുകൊണ്ടും ധൈര്യമില്ലാത്തതുകൊണ്ടുമാണ് പീഡനകഥകള്‍ ഇന്നത്തെ വലിയ സംഖ്യകളില്‍ ചുരുങ്ങി നില്‍ക്കുന്നത്!അല്ലാതെ സദാചാരബോധം കൊണ്ടല്ല. ഇരുട്ടുവീണാല്‍ ഒരു മനുഷ്യമ്രുഗമായി മാറില്ലെന്ന് പറയാന്‍ ഇവിടെ കമന്റിട്ട എത്ര പേര്‍ക്ക് കഴിയും?

ചെറുത്* പറഞ്ഞു...

‘പീഡനപോസ്റ്റുകള്‍’ മിക്കതിലും കണ്ടുവരുന്നത് ആണും പെണ്ണും പരസ്പരം ഉള്ള ചളിവാരിയെറിയലുകളാണ്. അതില്‍ നിന്നും മാറിയുള്ള ഈ പോസ്റ്റ് വളരെ നന്നായി. ഉള്ളിലെ കളികളറിയാതെ, കണ്ണില്‍ കാണുന്നത് മാത്രം വിശ്വസിക്കുന്ന മാജിക്ക് വേദികളെ കാണികളാണ് നമ്മള്. പരിതപിക്കാം എന്ന് മാത്രം

അഭിനന്ദങ്ങള്‍ മാഷേ.

Salam പറഞ്ഞു...

യഥാര്‍ത്ഥത്തിലുള്ള sexual assaults ന്‍റെ ഗ്രഫ് പോവുന്നതും മുകളിലോട്ടു തന്നെയാണ് എന്നത് നേര് തന്നെ. പറയുന്ന രീതികള്‍ വ്യത്യസ്തമാണെങ്കിലും ഇവിടെ കമന്റിയ മിക്ക പേരും പറയുന്നത് അത് തന്നെയാണ്. ആ കാര്യത്തില്‍ തര്‍ക്കമുണ്ടെന്നു തോന്നുന്നില്ല.
ഈ പോസ്ടിനോട് ചേര്‍ത്തു വായിഇക്കാവുന്ന Yasmin Alibhai-Brown ന്‍റെ ഒരു ലേഖനം ഇവിടെ കൊടുക്കട്ടെ.
Yasmin Alibhai-Brown: The crimes that women commit against each other

We feminists are pathologically unable to deal with the fact that females are, sometimes, more sadistic than men and viciously hurt their own sex

If there was real gender parity, I said last week, women would be able to be brilliant and total failures – great and not so great, heroes and anti-heroes, just like men. It was at a lively debate on women in politics at the House of Commons. Too blasé, methinks now, simplistic, an ethically dubious position when one considers recent examples of atrocious female behaviour.

The Human Trafficking Foundation has just revealed that it is mainly women who are entrapping and forcing young, trusting lasses from abroad into the most bestial forms of prostitution in the UK. Until now, it was commonly believed that foreign male gangs were abducting girls or duping their families and then using rape and drugs to turn their victims into sex slaves. There have been movies about the fearsome abductors and their grimy activities, some actual arrests and convictions. But until now, the extent of female involvement was unknown.

The former Tory MP Anthony Steen, who chairs the foundation, says trafficking is changing. Instead of brutality, girls and young women are persuaded by older women to go abroad for a better life – false promises that are hard to resist for impoverished families in Romania, Albania and some African countries. Steen gives examples of girls betrayed and sold off by their own mothers. Today, the Immigration Minister Damian Green will announce his policies to tackle this subterranean, wicked and lucrative trade. He is setting up a new, specialised agency to deal with a growing crime. One hopes he has been well briefed on the wily women who are now so actively involved.

cont...

Salam പറഞ്ഞു...

I met two trafficked girls last year, who had been rescued by the police and then faced deportation. They were around 18, both of them from Albania. They knew a little English though most of their vocabulary was erotic and sexual. Their eyes, I remember, were opaque and there were no tears as a translator recounted their appalling stories. One said her mum would never have her back: "They will send me here again. I don't know what to do." The police refused to believe that mums would be so heartless.

In India, Pakistan, Japan, China and elsewhere there have always been women who prostituted their own daughters, or connived to capture innocent girls and groom them. Sometimes the horrible business was turned into an art; in beautiful houses, women were taught courtly and sensual skills by old courtesans and the traditions passed through the generations. That practice still survives in some places but is veiled in secrecy and hypocrisy.

In the past five years, we have been forced to open our eyes here, as women, often in trusted positions, have been convicted of grotesque acts on babies, infants and teenagers. The young American woman Jaycee Dugard, whose memoir has just been published, describes how she was taken, aged 11, from a street by Phillip Garrido and his wife Nancy, kept hidden and raped for years, being forced to give birth to her children with only the two monsters present. There are other examples of female collusion in heinous sex crimes, which destroy those comforting beliefs in motherly grace and feminine care.

Michele Elliott, a psychologist and director of the charity Kidscape, believes this is considered the "ultimate taboo", something society does not want to think about: "The possibility that the sexual abuse of a child can be perpetrated by women causes enormous controversy and distress. It is thought that even raising the possibility of women abusing children, detracts from the larger, more pervasive problem of male abuse." She gives examples of adults despoiled by their mums or other female relatives, who were disbelieved even by doctors.

Salam പറഞ്ഞു...

I have been writing about female genital mutilation for more than two decades. In all that time I have not met a single man who matched the pitiless fervour of the mothers, aunts and grandmothers, all of whom held on to the conviction that the slashing, maiming and closing off of a young girl's sexual parts was not only necessary, but noble. Several younger men from Somalia, Egypt and other North African countries told me they hated the practice and wanted their wives to feel not pain but pleasure during intercourse. They were overruled by the older ladies. OK, so they went through it themselves and fear social ostracism – but how do you hold down your screaming daughter, the child you carried in your womb, while they take a razor to her?

In almost all forced marriages and honour killings, there are imprints of women, including mothers whose love seems to burn off when they decide the opinions of their communities matter more than the rights of their fragile daughters. Samira, now in her 30s and a teacher, escaped from a marriage with an illiterate cousin. She told me: "My mum and aunties did it, they made me, they beat me, they locked me up, they made him take me on my wedding night, and he did, pushed himself in, again and again, till I fainted with the pain. The men didn't agree with any of it. I have no mother."

In her research, Elliott found men and women who will never recover from their experiences of violation by women they depended on. One was in the RAF; another, a woman in her 40s, said: "My mind knows it wasn't my fault – it was her filth, her dirt. But also mine. I feel utterly alone and evil to the core." We know that many of those who were subjected to sexual violence or oppressive practices become past masters (and mistresses) themselves. But that surely cannot absolve them entirely.

We feminists, with our neat critiques of male dominance, are pathologically unable to deal with the fact that females are, sometimes, more sadistic than men and can and do viciously hurt their own sex. Who dares within the sisterhood to revise the assumptions on which so much of that belief system rests? If we say that women must not be judged as harshly as men when they destroy those who are vulnerable, or that a woman must have the right to be as evil as a man, what kind of world is that? Perhaps I am coming round to the view that no, women shouldn't behave as badly as bad men, and when they do, they should be judged more harshly. Equality is essential, but morality is more fundamental; it has to be, surely.

രമേശ്‌ അരൂര്‍ പറഞ്ഞു...

Dear Mr. Salam
Thank you for the attached documents..

INTIMATE STRANGER പറഞ്ഞു...

രെമേശേട്ടാ, ഈ പോസ്റ്റ്‌ നേരത്തെ വായിച്ചിരുന്നു .അന്ന് എന്തുകൊണ്ടോ അഭിപ്രായം അറിയിക്കാന്‍ സാധിച്ചില്ല.
"വീടുകളില്‍ ,കച്ചവട സ്ഥാപനങ്ങളില്‍ ,പണിയിടങ്ങളില്‍ ,ജീവിതത്തിന്റെ കൊടും കാടുകള്‍ക്ക് നടുവില്‍ ഒരു കുഞ്ഞു നിലവിളി ശബ്ദം പോലും പുറത്തു കേള്‍പ്പിക്കാന്‍ ആവാതെ വേട്ട നായ്ക്കളുടെ പല്ലുകളില്‍ കുരുങ്ങിക്കിടക്കുന്ന ജന്മങ്ങളുണ്ട് .വിശപ്പിന്റെ പേരില്‍ ഒരു തൊഴില്‍ സ്ഥിരതയുടെ പേരില്‍ ,കഴുത്തില്‍ ചുറ്റി വരിഞ്ഞു കിടക്കുന്ന ഒരു മുഴം ചരടിന്റെ പേരില്‍ ,എല്ലാം സഹിക്കുന്നവര്‍ ..അവരുടെ ദൈന്യതകള്‍ക്ക് നേരെ നമ്മുടെ മന:സാക്ഷിയുടെ കണ്ണ് എന്നാണ് തുറന്നു പിടിക്കുക ? ആ നിലവിളികള്‍ എന്നാണ് നമ്മുടെ ബധിര കര്‍ണങ്ങളില്‍ ആലോസരമുണ്ടാക്കുക ?"

നിവര്‍ത്തി കേടു കൊണ്ട് പലതും സഹിച്ചുപോകുന്നവര്‍ ഉണ്ട്. കുറച്ചു ദിവസ്സങ്ങള്‍ക്ക് മുന്പ് ഉള്ള ഒരു പത്രവാര്‍ത്ത ഇവിടെ പറയാതെ ഇരിക്കാന്‍ സാധിക്കുനില്ല ..."രണ്ടാം ക്ലാസുകാരി പെണ്‍കുട്ടിയുടെ ജഡം കുളത്തില്‍.മരണം പീഡന ശ്രമത്തിനിടയില്‍ " പീഡിപ്പിക്കാന്‍ ശ്രമിച്ചതോ ഒരു നാലാം ക്ലാസ്സുകാരനും.. പതിനഞ്ചുകാരന്‍ അയല്‍വാസി പെണ്‍കുട്ടിയെ കൊലപ്പെടുത്തി മരപ്പൊത്തില്‍ ഒളിപ്പിച്ച സംഭവത്തിന്റെ നടുക്കം മാറും മുന്‍പേ നാലാം ക്ലാസ്സുകാരന്റെ പീഡന വാര്‍ത്ത.. സസ്ത്രക്രിയ കഴിഞ്ഞു ഐ.സി.യു വില്‍ നിരീക്ഷണത്തില്‍ കിടന്നിരുന്ന സ്ത്രീയെ സെടെശന്‍ നല്‍കിയ ശേഷം പീടിപിച്ച മെയില്‍ നേഴ്സ് ..ഇത് എങ്ങോട്ടാണ് നമ്മുടെ ഈ സമൂഹത്തിന്റെ പോക്ക് ..??

Rinsha Sherin പറഞ്ഞു...

രമേശട്ടന്‍ പറഞ്ഞത് വളരെ ശരിയാണെന്നാണ് എനിക്കും തോനുന്നത്.എന്റെ വീടിന് അടുത്തുണ്ട് പണത്തിനുവേണ്ടി പല ആളുകളുടെ കൂടെയുംപോകുന്ന രണ്ട് മൂന്നു സ്ത്രീകള്‍.അവരും ഒരു ദിവസം പീഡനതിനു കേസ് കൊടുത്താല്‍ മുന്നൂരോലമല്ല അതിലേറെ ആളുകള്‍ കുടുങ്ങിപോകും....

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

രമേശ്,
കാര്യങ്ങള്‍ ആധികാരികമായിത്തന്നെ അവതരിപ്പിച്ചതിന് അഭിനന്ദനമറിയിക്കുന്നു.
മുകളില്‍ രേഖപ്പെടുത്തിയ പല അഭിപ്രായങ്ങളോടും യോജിപ്പുമുണ്ട്.
ഇതിനുമപ്പുറം എന്തെഴുതാന്‍.! കാണുക.കേള്‍ക്കുക്ക...സഹിക്കുക..!! പലകാര്യത്തിലും ഇതുതന്നെയാണല്ലോ നാം ചെയ്തുപോരുന്നത്.
മഹാനായ കവി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ
“പീഡനചരിതം“ ഓട്ടന്തുള്ളലില്‍ ഇതുപോലെ ചില വരികള്‍ എഴുതുമായിരുന്നിരിക്കാം..!

..പീഡനമെന്നതു കേള്‍ക്കുംനേരം
കേരളമെന്നു നിനച്ചീടേണം...!
അരചനുമടിയനുമടരാതിവിടെ
കേളികള്‍ പലവിധമേറ്റിനടപ്പൂ..!
...... ......
വാണിഭമൊരുവിധ മിവിടെനടത്തി-
പ്പീഡനമായതു മാറുന്നഖിലം
പേര്‍ത്തും പേര്‍ത്തും കേട്ടുമടുത്തിഹ
കലിയുഗവൈഭവമെന്നേ വേണ്ടൂ...!!!

(കവിയുടെ ആത്മാവ് എന്നോടു പൊറുക്കട്ടെ..!)

ചിലകാര്യങ്ങൾ പറഞ്ഞു...

ബൂലോകത്ത് ഇപ്പൊ എത്തിയതേയുള്ളു ഞാൻ...
ആദ്യംവായിച്ചത് ഈ പോസ്റ്റാണ് ...

എല്ലാവരുടേയും കമന്റുകളും വായിച്ചു..അവൾ അവൾ അവൾ എന്ന വാക്കിൽ കേന്ദ്രീകരിച്ച് മുന്നേറുന്ന പീഡനവിശേഷങ്ങളിൽ സത്യമായേക്കവുന്ന ഊഹങ്ങളും..അഭിപ്രായങ്ങളും എല്ലാം വായിച്ചപ്പോൾ ആലോചിച്ചു പോയി - ഈയൊരു കോലാഹലം- ഇതു തന്നെയാണ് ഇത്തരം വാർത്തകൾ ആഘോഷമാക്കുന്ന മാധ്യമങ്ങൾ പ്രതീക്ഷിക്കുന്നതും..

എന്തായാലും കാലിക പ്രാധാന്യമുള്ള ഈ ലേഖനം
ഈ കാലഘട്ടത്തിന് ആവശ്യവുമാണ്

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

വീണ്ടും കൂടുതൽ വായനക്കാരിലേക്ക് ഈ ലേഖനവും ചർച്ചകളും എത്തിക്കുന്നതിന് വേണ്ടി ഈ ആഴ്ച്ചയിലെ ബിലാത്തിമലയാളിയുടെ വരാന്ത്യത്തിൽ ഈ പോസ്റ്റിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട് കേട്ടൊ ഭായ്
നന്ദി

ദേ..ഇവിടെ
https://sites.google.com/site/bilathi/vaarandhyam

രമേശ്‌ അരൂര്‍ പറഞ്ഞു...

ഈ സ്നേഹത്തിനും അന്ഗീകാരത്തിനും വളരെയധികം സന്തോഷമുണ്ട് മുരളിയേട്ടാ ..നന്ദി വാക്കുകളില്‍ മാത്രം ഒതുക്കുന്നില്ല :)

കലാധരന്‍.ടി.പി. പറഞ്ഞു...

രമേശ്‌,
താങ്കളുടെ ഈ പോസ്റ്റില്‍ എന്തോ ഒരു പ്രശ്നം
പീഡനവും വാണിഭവവും തമ്മില്‍ കുഴഞ്ഞോ
ഒരു സ്കൂള്‍ വിദ്യാര്‍ഥിനി
പിതാവ് പീഡിപ്പിക്കുന്നു
അതിനെ എന്ത് വിളിക്കും
പ്രലോഭിപ്പിച്ചു സഹപാഠികള്‍ പീഡിപ്പിക്കുന്നു
ദാരിദ്ര്യം കൂടി ആകുമ്പോള്‍ വശീകരണവും പ്രലോഭനവും കൂടും
അതു തുടരുന്നു
എത്ര തവണ ഉപയോഗിക്കപ്പെട്ടു എന്നതാണോ പ്രശ്നം
പ്രായപൂര്ത്ത്തിയാകാത്ത്ത പെമ്പിള്ളാരെ തന്നെ വേണം എന്നു ഇവരൊക്കെ ആഗ്രഹിക്കുന്നതെന്തു കൊണ്ട്
അതു മന്ത്രി ആയാലും കൊള്ളാം (രമേശ്‌ അതു വിട്ടു )
മാമന്‍ ആയാലും കൊള്ളാം
സ്വയം തീരുമാനമെടുക്കാന്‍ സമൂഹം അനുവദിക്കപ്പെട്ട പ്രായം.അതിനു താഴെയുള്ള പെണ്‍കുട്ടികളെ ആരു ചൂഷണം ചെയ്താലും ആത് നീതീകരിച്ചു കൂടാ.

രമേശ്‌ അരൂര്‍ പറഞ്ഞു...

@@പ്രിയ കലാധരന്‍ മാഷ്‌ :പീഡനം എന്ന പേരില്‍ ആഘോഷിക്കപ്പെട്ട ചില സംഭവങ്ങളെ സമീപകാല സംഭവങ്ങളോട് ചേര്‍ത്തു വച്ച് വായിച്ചപ്പോള്‍ തോന്നിയ കാര്യങ്ങളാണ് ഞാന്‍ പങ്കുവയ്കാന്‍ ശ്രമിച്ചത് ..വേശ്യാ വൃത്തി എന്നപേരിലോ സ്ത്രീകളുടെ സമ്മതത്തോടെ അവരെ വാണിഭം ചെയ്യുന്ന നടപടികളോ ആരും പരാതിപ്പെട്ടിട്ടു കാര്യമില്ല ..മറിച്ചുള്ള കേസുകള്‍ പോലും കോടതിയില്‍ വരുമ്പോള്‍ ഇല്ലാതാകുന്ന വിരോധാഭാസത്തിനെതിരെ യുള്ള എന്റെ രോഷമാണ്‌ ഇവിടെ ഞാന്‍ പ്രകടിപ്പിച്ചത് ...എന്തുകൊണ്ട് കേരളത്തില്‍ പീഡന സംഭവങ്ങള്‍ കൂടുന്നു എന്നത് സാമൂഹ്യ ശാസ്ത്രഞ്ജര്‍ പഠിച്ചു പറയേണ്ട മറ്റൊരു വിഷയമാണ് ...
വിലയേറിയ അഭിപ്രായത്തിന് നന്ദി :)

കോമൺ സെൻസ് പറഞ്ഞു...

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ഉപയോഗപെടുത്തുന്നതല്ലെ പ്രശ്നമാകുന്നത്? നിയമ വശങ്ങൾ അറിഞ്ഞിട്ടും ആളുകൾ ഇറങ്ങിതിരിക്കുന്നത് സ്വയം നശിക്കാനല്ലെ..

അമ്മുന്റെകുട്ടി പറഞ്ഞു...

പോസ്റ്റ് മനസ്സിരുത്തി തന്നെ വായിച്ചു..
അഭിപ്രായം പറഞ്ഞാൽ ഫെമിനിസമായിപോകും..
അതു കൊണ്ട് മിണ്ടുന്നില്ല...

മൌനം വിദ്വാനു..........
അതു തന്നെ..............

രമേശ്‌ അരൂര്‍ പറഞ്ഞു...

@@അമ്മുന്റെ കുട്ടീ :ഇതൊരു സ്ത്രീ വിരുദ്ധ പോസ്റ്റ് അല്ലല്ലോ ..:)
സ്ത്രീകളുടെ ഒരു പ്രതിസന്ധി ആണിത് ..പറയാന്‍ തോന്നുന്ന കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയേണ്ട ഗൌരവത്തില്‍ പറഞ്ഞാല്‍ അതിന്റെ ഗുണവും ചിലപ്പോള്‍ ദോഷവും കിട്ടും ,,പറയാതിരുന്നാല്‍ ദോഷം കൂടുതലായി കിട്ടും ..അനിയത്തി അലപം ഫെമിനിസം പറഞ്ഞാലും കേള്‍ക്കാം ,,

SHAHANA പറഞ്ഞു...

പീഡനങ്ങള്‍ ആരും അറിയുന്നില്ല എന്നല്ല പറയേണ്ടത്... "യാഥാര്‍ത്ഥ്യങ്ങള്‍ ഇവിടെ ആരും അറിയുന്നില്ല" എന്ന് വേണം പറയാന്‍... അല്ലെങ്കിലും ഒരു സിനിമയില്‍ കേട്ട ഡയലോഗ് പോലെ "ഇവിടെ ഒരു ഇന്ത്യക്കരനയത് കൊണ്ടും കയ്യില്‍ നിറയെ കാശുള്ളത് കൊണ്ടും ഇന്ത്യന്‍ ജുഡിഷ്യറിയില്‍ 'നല്ല' വിശ്വാസം ഉള്ളത് കൊണ്ടും ഇവിടെ ആര്‍ക്കും എന്തും ആകാം" പണത്തിനു മീതെ ഒരു "മാനവും" ഇല്ല എന്നും, ഇനി ഉണ്ടാവില്ലാ എന്നും വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു... അലെങ്കിലും ഏതൊരു പെണ്ണും എന്റെ മാനം പോയെന്നു പറഞ്ഞു കരയില്ല... അവള്‍ മാനമുള്ള പെണ്ണാണെങ്കില്‍ ഒരു കഷ്ണം കയറിലെ ഒരു കുപ്പി വിഷത്തിലോ മറ്റോ അവളുടെ ജീവിതം അവസാനിപ്പിക്കും എന്നല്ലാതെ.... ഇവിടെ മാനം പോയെന്നും പറഞ്ഞു കരയുന്നവള്‍ അല്ലെ യഥാര്‍ത്ഥത്തില്‍ കുറ്റവാളി.... അവളുടെ "റേറ്റ്‌" കുറഞ്ഞു വരുമ്പോള്‍ അവള്‍ എതിരാളികള്‍ക്ക് നേരെ എടുക്കുന്ന 18th അടവല്ലേ ഈ "പീഡനം"??? ഇതെല്ലാം കാണുന്ന വളര്‍ന്നു വരുന്ന തലമുറയെ അല്ലെ ഈ മാധ്യമങ്ങളടക്കം പീഡിപ്പിക്കുന്നത്??? യഥാര്‍ത്ഥ പീഡിതര്‍ നാം ആണ്... ഇതെല്ലാം വായിച്ചു മണ്ടന്മാരകുന്ന ജനങ്ങള്‍ എന്ന കഴുതകള്‍.....

കലാധരന്‍.ടി.പി. പറഞ്ഞു...

പ്രിയ രമേശ്‌
കേരളത്തില്‍ പീഡനം കൂടുന്നു എന്നല്ല.കൂടുതല്‍ വെളിച്ചത് വരുന്നു എന്നാണു മനസ്സിലാക്കേണ്ടത്
വേശ്യാ വൃത്തിയിലേക്ക് പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെ നാം എങ്ങനെ കാണണം
അതിനു ഒരു പെണ്‍പക്ഷ സമീപനം ഉണ്ടാകണം
നാല് കാശുണ്ടാക്കി മാന്യമായി ജീവിക്കാം എന്ന് കരുതുന്നവരെ വിടുക
കെണിയില്‍ പെട്ടവര്‍
അവരെ കാണണം
ഈ കഥകളില്‍ എല്ലാം പാവങ്ങള്‍ ആണ് ഇരകള്‍.
മോഹിപ്പിക്കുന്നു
ഉപയോഗിച്ചവര്‍ വക്കീലന്മാരും ഡോക്ടര്‍മാരും നേതാക്കളും ഒക്കെ
അപ്പോള്‍ പോസ്റ്റ്‌ ഊന്നേണ്ടി ഇരുന്നത് പീഡനം ആസ്വദിക്കുന്ന പുരുഷമനസ്സുകളില്‍ ആയിരുന്നു. പിടിക്കപ്പെട്ടു കഴിയുമ്പോള്‍ പെണ്‍കുട്ടികളെ പഴി പറയുന്ന കൂട്ടരെ തലോടരുത്. സംഘ രതിയുടെ ആള്‍രൂപങ്ങള്‍.അവര്‍ക്ക് പൂത്ത പണം ഉണ്ട് ഇരകളെ വ്ട്ടയാടാമല്ലോ.
എല്ലാത്തിനും ഇരകളുടെ പക്ഷം കൂടി പരിഗണിക്കണം.

ഒരു സഹയാത്രികന്റെ വിവരക്കേടുകള്‍ പറഞ്ഞു...

Jab deep jale aana, jab shaam dhhale aana
Sandes milan ka bhool na jaana mera pyaar na bisraana
Jab deep jale aana…

Nit saanjh sawere milte hain
Unhein dekhke taare khilte hain
Lete hain wada ek duje se kehte hain chale aana
Jab deep jale aana

Ni Re Ga, Re Ga, Pa Ga Re Sa Sa Ni
Pa Pa Ma, Re (Ga Pa Re Ga) , Sa Ni Sa Ga Pa Ma Pa
Ni Re Ga, Re Ga, Ma Ga Re Sa Sa Ni
Pa Pa Ma, Re Ga, Sa Ni Sa Ga Pa Ma Pa

Main palkan dagar buhaarunga
Teri raah nihaarunga
Meri preet ka kaajal tum apne naino mein male aana
Jab deep jale aana…

Lyrics www.allthelyrics.com/lyrics/yesudas/
Jahaan peheli baar mile the ham
Jis jagaah se sang chale the ham
Nadiya ke kinaare aaj ussi
Ambua ke tale aana
Jab deep jale aana…
നമ്മുടെ സമൂഹത്തില്‍ വിവാഹ മോചനങ്ങള്‍ കൂടാനുള്ള പ്രധാന കാരണം , സ്ത്രീകളുടെ അവിഹിത ബന്ധങ്ങളനെന്നത് ഒരു യാഥാര്‍ത്ഥ്യമാണ് . ശ്രീ വിമോച്ചകരെന്നു നടിക്കുന്നവര്‍ അതൊരിക്കലും സമ്മതിച്ചു തരില്ല എങ്കില്‍ പോലും അതാണ് സത്യം
............എങ്ങനെയുള്ള ഏതെങ്കിലും ഒരു സംഭവതിലെങ്കിലും കേരളത്തിലെ ഏതെങ്കിലും ഒരു വനിതാ സംഖടനയോ സ്ത്രീവിമോചന പ്രസ്ഥാനങ്ങളോ ഒന്ന് പ്രതികരിക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ? ഇല്ല . സ്ത്രീകള്‍ക്ക് എന്തുമാകാം എന്നാണോ ?

വിവാഹിതനായ ഒരു പുരുഷന്‍ മറ്റൊരു സ്ത്രീയോട് അടുതിടപെട്ടാല്‍ അത് അവിഹിത ബന്ധവും മറിച്ച്‌ സ്ത്രീയാണെങ്കില്‍ അത് അവള്‍ക്കു ഭര്‍ത്താവു സ്നേഹം കൊടുക്കാത്തത് കൊണ്ടുമാനെന്നു വാദിക്കുന്ന ഇരട്ടതാപ്പന് ഇന്നത്തെ ചില സ്ത്രീകള്‍ക്കുള്ളത്.
ipc 497 adultory എന്നൊരു വകുപ്പുണ്ട് . സംഗതി അവിഹിതം തന്നെ. വിവാഹിതയാണെന്നു അറിഞ്ഞു കൊണ്ട് ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍ കുറ്റക്കരനാണ്. 5 വര്ഷം വരെ ശിക്ഷ കിട്ടാം . അപ്പോഴും അതില്‍ ഉള്‍പ്പെട്ട സ്ത്രീ പതിവൃതയും നിരപരാധിയും . എന്തൊരു വിരോധഭാസമാണിത് .
യഥാര്‍ഥത്തില്‍ ഇപ്പോള്‍ നടക്കുന്നത് സ്ത്രീ പീടനമല്ല പരുഷ പീടനമാനെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സത്യമാണ് . നീതിയെ വ്യഭിചരിക്കുന്ന അപൂര്‍വ്വം ചില വക്കിലന്മാരും ഈ കച്ചവടത്തിന് കൂട്ടാണ് , കാമുകന്റെ കൂടെ താമസിക്കുന്ന ഭാര്യക്ക്‌ ഭര്‍ത്താവു ചെലവിനു കൊടുക്കണം , ഇന്ത്യയില്‍ അല്ലാതെ മറ്റൊരിടത്തും ഇങ്ങനെ കാണില്ല
ഇവിടെ പുരുഷന് നീതി കിട്ടുന്നില്ല ., എല്ലാം സ്ത്രീകള്‍ക്ക് മാത്രം . അവര്‍ക്കെന്തും ചെയ്യാം എന്ത് തോന്ന്യവാസം കാണിച്ചാലും ഭര്‍ത്താവു ചോദിയ്ക്കാന്‍ പാടില്ല . എന്നാല്‍ പീഡനം ......................തീര്‍ന്നു അവന്റെ അമ്മയും അച്ഛനും പെങ്ങന്മ്മാരും എല്ലാം കോടതി കയറിയിറങ്ങണം . .................അവന്റെ കണ്ണീരിനും വേദനക്കും ഒരു വിലയുമില്ല ,
ഒരിക്കലും ഞാന്‍ പറയുന്നതില്‍ എല്ലാ സ്ത്രീകളെയും ഉള്‍പ്പെടുത്തിയിട്ടില്ല. അപൂര്‍വ്വം ചില സ്ത്രീകള്‍ അവരെപ്പട്ടിമാത്രമാണ്‌ ഈ പറയുന്നതെല്ലാം. ഞാന്‍ അനുഭവിച്ചതാണ്‌ അത് കൊണ്ട് അതിന്റെ വേദന എനിക്കറിയാം .
ചില സ്ത്രീകളുടെ അവിശുദ്ധ ബന്ധങ്ങള്‍ കൊണ്ട് മാത്രം കൊല്ലപ്പെട്ടിട്ടുള്ളതും ജീവിതം ഇല്ലതയതുമായ എത്രയെത്ര പുരുഷന്മ്മാര്‍ , അനന്തരാമന്‍ മുതല്‍ നീരജ് ഗ്രൂവേര്‍ വരെ.
അവള്‍ അപ്പോഴും വിശുദ്ധ , കുറ്റം എല്ലാം ആനുങ്ങളുടെത് ,
അല്ലയോഒ പുരുഷന്മ്മാരെ , പോയി ചാവാന്‍ നോക്ക് , അവള്‍ ജീവിക്കട്ടെ , അവള്‍ക്കു മാത്രമേ ജീവിക്കാന്‍ അര്‍ഹത ഉള്ളു . കാരണം അവള്‍ സ്ത്രീയാണ് ,നീ ഒരു പുരുഷനും .....................

ഒരു സഹയാത്രികന്റെ വിവരക്കേടുകള്‍ പറഞ്ഞു...

kshamikku aa pegil aa paattu kidannathu njan kandilla
sorry
extreemly sorry

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

രമേശ്‌ ഭായ്..
പോസ്റ്റ്‌ കണ്ണില്‍പെടാന്‍ വൈകി.
ഇനിയൊരു അഭിപ്രായത്തിനു ഞാനില്ല.
പ്രസക്തവും വിശദവുമായ കമന്റുകള്‍ പോസ്റ്റിനെ നിഷ്പ്രഭമാക്കിക്കളഞ്ഞു.

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ഇസ്മയില്‍ കുറുംപടി: "പ്രസക്തവും വിശദവുമായ കമന്റുകള്‍ പോസ്റ്റിനെ നിഷ്പ്രഭാമാക്കി"
എന്ന പരാമര്‍ശത്തിന്റെ അര്‍ഥം എനിക്ക് മനസിലായില്ല.ഓരോ വായനക്കാരനും പോസ്റ്റിനെ കുറിച്ച് പറഞ്ഞത് അവരവരുടെ കാഴ്ചപ്പാട് ആണ് .കമന്റിനെ കുറിച്ച് അല്ലാതെ പോസ്റ്റിനെക്കുറിച്ച് താങ്കള്‍ക്കു എന്തെങ്കിലും പറയാനുണ്ടെങ്കില്‍ യോജിപ്പോ വിയോജിപ്പോ അറിയിക്കാം..വായനയ്ക്ക് നന്ദി :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

പ്രിയ രമേശ്‌ ഭായ്,
തീര്‍ച്ചയായും താങ്കളുടെ പോസ്റ്റിനെ കുറച്ചുകണ്ടതല്ല.
എന്നാല്‍ പോസ്റ്റിനേക്കാള്‍, താങ്കളുടെ വിശദീകരണങ്ങള്‍ അടക്കം സര്‍വ്വസ്പര്‍ശിയായ നിരവധി കമന്റുകള്‍ ആണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് എന്നേ എന്റെ വാക്കുകള്‍ക്കു അര്‍ത്ഥമാക്കെണ്ടതുള്ളൂ.
അതില്‍ തെറ്റിധാരണ വരേണ്ട കാര്യമില്ല.
നന്ദി.

sreee പറഞ്ഞു...

വീണ്ടും കമന്റിടണമെന്നു കരുതിയതല്ല.‘പ്രജ്ജ്വല‘ യുടെ സുനിത ക്രിഷ്ണന്റെ ബ്ലൊഗ് വായിച്ചപ്പോൾ ആ ലിങ്ക് ഇവിടെയിടാൻ തോന്നി.http://sunithakrishnan.blogspot.com/2011/07/demons-in-gods-own-country.html

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

വൈകിയാണ് പോസ്റ്റ്‌ വായിച്ചത്. രമേശേട്ടന്റെ നിരീക്ഷങ്ങളോട് ഒരു പരിധിവരെ യോജിക്കുന്നു..

രമേശ്‌ അരൂര്‍ പറഞ്ഞു...

പ്രതികരണങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി :)

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

സർ, അക്കൊണ്ട് നമ്പർ കിട്ടിയോ? ആവശ്യമെങ്കിൽ വിശദവിവരത്തിനു മെയിൽ അയക്കുക: easajim@gmail.com

അജ്ഞാതന്‍ പറഞ്ഞു...

the main reason for this behaviour is watching pornography from internet. so kindly stop uploading and down loading such films in the net. the government has to control this problem. why do we want blue films in the net? People addicted tempted irresistable to porbography. kindly do something

jojo jacob പറഞ്ഞു...

യുടുബിലൂടെയുള്ള സെക്സ് വീടിഓസ്, സിനിമകള്‍, ചിത്രങ്ങള്‍ ഇതൊന്നും പീഡനം നട്തുനതിന്റെ കാരണങ്ങല്‍ന്നെനു പറയുന്നത് എങ്ങനെ ശരിയാകും? ഇതിലേതെങ്കിലും കാണാത്ത പ്രായപൂര്‍ത്തിയായ ഒരു മലയാളിയെന്കെങ്കിലും ഉണ്ടോ? എങ്കില്‍ എലാവരും പീഡനം നടത്തുനില്ല എന്തു കൊണ്ട്?

വികാരങ്ങളും വിചാരങ്ങളും ജീവനുള്ള എലവയ്ക്കുമുണ്ട്. അത് നിയന്ത്രികനരിയുനവരെ മനുഷ്യരെന് വിളിക്കും അല്ലാത്തവര്‍ മൃഗങ്ങള്‍ക്ക് സമം. ബട്ട് അത് നിയന്ത്രിക്കാന്‍ അറിവെങ്കിലും നേടേണ്ടതുണ്ട്. അതിനു ചെറുപ്പം മുത്ല്‍ മതബോധന ക്ലാസുകള്‍ സജ്ജമാക്കേണ്ടതാണ്. നല്ല നിയമ വെവസ്ഥകള്‍, സമൂഹത്തിന്‍റെ വീഷന്നങ്ങല്കുള്ള മാറ്റങ്ങള്‍ ( ഒരു സമൂഹം പീടിപിക്കപെട്ട പെണ്‍കുട്ടിയെ നോക്കി കാണുന്ന രീതി )അത്യവ്സ്യമാണ്.

ഇങ്ങനെയുള്ള നല്ല നാളേക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം. പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക് കരുത്തും മനകട്ടിയും ഉണ്ടാവട്ടെ!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍