2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

സിനിമാ... സിനിമാ...

1999 ലെ ഒരു വെളു വെളുത്ത ഞായറാഴ്ച
രാവിലെ ഈശി മാപ്ലയുടെ കശാപ്പുശാലയില്‍ നിന്ന് 'എച്ചിക്കണക്കു' പറഞ്ഞു വാങ്ങിച്ചു കൊണ്ടുവന്ന അരക്കിലോ പോത്തിറച്ചി  ഞാനും രശ്മിയും കൂടി കണ്ണില്‍ കണ്ണില്‍
നോക്കിയിരുന്ന്  എല്ലും ചവ്വും വേര്‍തിരിച്ചു മുറിച്ചെടുക്കുകയായിരുന്നു.
ആണും പെണ്ണും കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്നത്  എത്ര രസമുള്ള ഏര്‍പ്പാടാണെന്ന് ഞാന്‍ പറയാതെ നിങ്ങള്‍ക്കറിയാമല്ലോ ! വെറുതെയിരിക്കുമ്പോള്‍   അവളുടെ കണ്ണില്‍ കുറെ നേരം നോക്കിയിരിക്കാന്‍ അമ്മ സമ്മതിക്കാത്തതിനാലാണ് സമ്പൂര്‍ണ സസ്യാഹാര പ്രിയ ആയിരുന്നിട്ടും പോത്തിറച്ചിയുടെ മധ്യസ്ഥതയില്‍   ഞങ്ങള്‍ പ്രണയ സല്ലാപത്തിനിരുന്നത് !
അമ്മ വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ പുറത്തേക്ക് പാളി നോക്കിയും "വിരല് മുറിക്കല്ലേ പൊന്നേ.." എന്ന് പറഞ്ഞു  പ്രേമപൂര്‍വം  അവളെ പ്രോല്സാഹിപ്പിച്ചും ഇറച്ചി മുറിക്കല്‍ തുടര്‍ന്നു.
അമ്മ കണ്ടാല്‍ കുഴപ്പമാണ്. ഉടന്‍ തുടങ്ങും "അച്ചിക്കോന്തന്‍ പെണ്ണും പിള്ളേടെ മൂട്ടില്‍ നിന്ന് മാറാതെ കിടക്കുകയാണ് " എന്നും  പറഞ്ഞു ശകാരം ! സത്യം പറഞ്ഞാല്‍ ഈ അമ്മമാര്‍ കല്യാണം കഴിച്ച ആണ്‍മക്കള്‍ക്ക്‌ ഒരു പാര തന്നെയാണ് ! കുശുമ്പത്തികള്‍!!
കണ്ണില്‍ കണ്ണില്‍.നോക്കിയിരിക്കാനും ഇറച്ചി മുറിക്കാനുമായി   ആകെ കിട്ടുന്നത് ഒരു ഞായറാഴ്ചയാണ് ..! ആ ദിവസമാണ് ഈ അമ്മയുടെ ഒരു ... ! .ഇവര്‍ക്കിതെന്തിന്റെ കേടാണ് ? ഹല്ലാ പിന്നെ " 
മനസ്സില്‍ അവള്‍ അങ്ങനെ ഒരു..നൂറു വട്ടമെങ്കിലും പറഞ്ഞിട്ടുണ്ടാകും .!  ഉറപ്പ് ..!
പെട്ടന്നാണ് തേങ്ങ തലയില്‍ വീണ നായയെ പോലെ ആരുടെയോ വിളിയും പിന്നാലെ അമ്മയുടെ ശകാരവും  കേട്ടത് .
"ഹോ ! നേരം വെളുക്കാന്‍ നോക്കിയിരിക്കുകയാ ഓരോരുത്തന്മാര് പിച്ചച്ചട്ടിയുമായി ഇറങ്ങാന്‍ ..ഇവനൊക്കെ നേരെ ചൊവ്വേ വല്ല പണിയും എടുത്തു തിന്നു കൂടെ ?"
പാവം! ഏതോ പിച്ചക്കാരനാണ് , എന്ന് തോന്നുന്നു അമ്മയുടെ മുന്നില്‍പ്പെട്ടിരിക്കുന്നത്  .
മര്യാദക്ക് തെണ്ടി തിന്നാന്‍ പോലും സമ്മതിക്കില്ലാന്നു വച്ചാല്‍ ..കഷ്ടം തന്നെ .!!
"ദേ..  വേഗം ചെന്ന്  അയാളെ പിരിച്ചു വിട്ടില്ലെങ്കില്‍ ഇന്നിനി അത് മതി തള്ള ഈ വീടെടുത്ത് മറിച്ചു വയ്ക്കാന്‍ .. ".രശ്മി എനിക്ക് മുന്നറിയിപ്പ് തന്നു .
ഞാന്‍ എഴുന്നേറ്റു  ‍ ഉമ്മറത്തേക്കു ചെന്നു .പിച്ചക്കാരനൊന്നുമല്ല   . സുഹൃത്തും നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകനും ആയ ചാണ്ടപ്പന്‍ സഖാവ്  .കൂടെ ഒരു പുതുമുഖവും ഉണ്ട് .
പക്ഷെ പിച്ചക്കാരന്‍ അല്ലെന്നു കരുതി   ആശ്വസിക്കാന്‍  തെല്ലും വകയില്ല !
രാവിലെ തന്നെ പിരിവ് ആണെന്ന് തോന്നുന്നു.
പിച്ചക്കാരന്‍ ആയിരുന്നെങ്കില്‍ ഒരു രൂപ കൊണ്ട് കഴിക്കാമായിരുന്നു .ഇതിപ്പോള്‍ ഒരു പത്തിരുപത്തഞ്ചു   രൂപയെങ്കിലും കൊടുക്കാതെ ചാണ്ടപ്പന്‍ സഖാവ്  കടി വിടില്ല . ഉദ്ദേശിച്ച തുക കിട്ടിയില്ലെങ്കില്‍  ആരുടെ മുന്നില്‍ വച്ചാണെങ്കിലും അയാള്‍ മാനം കെടുത്തും .പോരെങ്കില്‍  പുതുമുഖമാണ് കൂടെ .ആദ്യമായി കാണുന്നയാള്‍  !അയാള് കേള്‍ക്കെ നാറ്റിച്ചു കളയും   !

 അമ്മ കണ്ടാലോ  അതിലും കുഴപ്പമാണ് ,പക്ഷെ ചാണ്ടപ്പനെക്കാള്‍  ഭേദം   അമ്മതന്നെയാണ്  . ഒന്നും ഇല്ലെങ്കിലും  അമ്മ അന്താരാഷ്ട്ര പ്രശ്നങ്ങളും  സാമ്പത്തിക മാന്ദ്യവും പറഞ്ഞു ബോറടിപ്പിക്കില്ല..  ആഗോള താപനത്തെ പിന്നെയും സഹിക്കാം ;പക്ഷെ  ചാണ്ടപ്പന്റെ കത്തി വയ്പ്പ് ... ഹോ ! വയ്യായേ  !
ചാണ്ടപ്പനെ  കണ്ടതോടെ അമ്മയുടെ മുന്നില്‍ അകപ്പെട്ട രശ്മിയെ  പോലെ എന്റെ സെല്‍ഫ് കണ്ട്രോള്‍ സിസ്റ്റം താറുമാറായി .എങ്കിലും മാക്സിമം സന്തോഷം അഭിനയിച്ച്   ഒരു ചിരി ഫിറ്റു ചെയ്തു --
 "ഹല്ലാ ഇതാര് ചാണ്ടപ്പന്‍  സഖാവോ ?  രാവിലെ എന്താപരിപാടി ? ക്യൂബാ സഹായ നിധിയോ? അതോ പാര്‍ട്ടി പ്ലീനമോ? എന്തായാലും പിരിവു  അധികമൊന്നും പ്രതീക്ഷിക്കേണ്ട കേട്ടോ..അറിയാല്ലോ നമ്മടെ രാജ്യത്തിന്റെ സ്ഥിതി ?. സ്വര്‍ണത്തിനൊക്കെ ഇപ്പൊ എന്താ വില ! എവിടെ രസീത് കുറ്റി?" എന്നൊക്കെ ചോദിച്ച് ഞാന്‍ പെട്ടെന്ന് ചാണ്ടപ്പനെ  പാക്ക് ചെയ്യാന്‍ നോക്കി .
കാശും കണക്കും  പറഞ്ഞു തര്‍ക്കിക്കാന്‍ നിന്നാല്‍ പിന്നെ എത്യോപ്യയിലെ പട്ടിണി മരണത്തിനും  നിക്കരാഗ്വയിലെ വംശീയ പ്രക്ഷോഭത്തിനും ഒക്കെ ഞാന്‍ സമാധാനം പറയേണ്ടി വരും .വെറുതെ വേലിയില്‍ ഇരിക്കുന്ന പാമ്പിനെ എടുത്തു കോ ..കോ..കോത്താഴത്തു വയ്ക്കണോ ?
"ഇതെന്താ സഖാവേ .?.പിരിവിനു മാത്രമേ പാര്‍ട്ടിക്കാര്‍ക്ക് വീട്ടില്‍ വരാന്‍ പാടുള്ളോ ? ഞങ്ങള്‍ വന്നത് പിരിവിനൊന്നുമല്ല . " എന്നീട്ടു പുതുമുഖത്തിന് നേരെ വിരല്‍ ചൂണ്ടി:-
"ഇത് നമ്മടെ പടിഞ്ഞാറെ മേക്കരയിലെ സതീശന്‍ സഖാവിന്റെ അനിയന്‍ മണിയപ്പന്‍ ..ഇവനിപ്പ സിലുമേലാ  പണി .. അഭിനയിക്കാന്‍ ആളെ കൊടുക്കണ പരിവാടി..ഇവനപ്പോലേള്ള  ആളുകള്‍ടെ സഹായം കൊണ്ടല്ലേ  നുമ്മടെ   മമ്മൂട്ടീം, മോഹോന്‍ ലാലുവൊക്കെ സിനിമേല് പിടിച്ചു കേറിക്കെടന്നു വെലസണത്.!!.
"സഖാവിനും  സിലിമേലും നാടകത്തിലും ഒക്കെ    അഭിനയിക്കാന്‍ കമ്പം ഉണ്ടെന്നു എനിക്ക് നേരത്തെ അറിയാല്ലോ ..അതാ മണിയപ്പന്‍ "നടംമ്മാരെ" തെരക്കി പാര്‍ട്ടി ആപ്പീസീ വന്നപ്പോ കയ്യോടെ ഞാന്‍ ഇങ്ങാട്ട്  തന്നെ കൂട്ടിക്കൊണ്ട് വന്നത്.

 കാര്യം ഈ സിലിമേം  സിലിമാക്കാരും ഒക്ക  തനി മൂരാച്ചികളും ബൂര്‍ഷോസികളും ഒക്കെ ആണേലും നുമ്മടെ സഖാക്കള്‍ ആ മേഖലയിലൊക്കെ   ചെന്നാല്‍ എന്തെങ്കിലും മാറ്റം ഉണ്ടാക്കാന്‍ കഴിയുവല്ലോ  എന്നോര്‍ത്തിട്ടാണ് .ഞാന്‍  ഇങ്ങാട്ട് വന്നത് "
സിനിമ, അഭിനയം ,ഷൂട്ടിംഗ് എന്നൊക്കെ കേട്ടതോടെ രതിച്ചേച്ചിയുടെ മുന്നില്‍ അകപ്പെട്ട പപ്പുവിനെ പോലെ  എന്റെ മേലാസകലം കോരിത്തരിച്ചു .
നിന്ന നില്‍പ്പില്‍ തന്നെ ഞാന്‍  ഒന്ന് രണ്ടു പ്രാവശ്യം "വികാര വിശ്വംഭരനും ആവേശ ഭരതനും ആയി
"അതിനു    ഞാനിപ്പ എന്തു ചെയ്യണമെന്നാ സഖാവ് പറഞ്ഞു വരുന്നത് ?"
പാര്‍ട്ടിക്ക് വേണ്ടി ഒരു ത്യാഗം ചെയ്യാന്‍  റെഡി എന്ന മട്ടില്‍  മാക്സിമം 'വിനയ കുനിയനായി' ഞാന്‍ ചോദിച്ചു .എന്നിട്ട്  മണിയപ്പനെ നോക്കി  കൈകൂപ്പി ഒന്ന് ഇളിച്ചും  കാണിച്ചു .
'ഇനി അയാള്‍ വേണമല്ലോ  എന്നെ ഒരു കരപറ്റിക്കാന്‍ .'.
ആരും രുചിച്ചു നോക്കാതെ   തണുത്തു  തുടങ്ങിയ  എന്റെ   അഭിനയകലയിലെ  നവരസങ്ങള്‍  ഒന്ന് കൂടി ചൂടാക്കി   വിളമ്പാന്‍ ഒരവസരം വന്നിരിക്കുന്നു ! അതും വെള്ളിത്തിരയില്‍ !

  അഭിനയിച്ചു ഫലിപ്പിക്കാന്‍ വേദി കിട്ടാതെ മുരടിച്ചു പോയ എന്നിലെ നടനെയും ഒരു കാട്ടാനയെ പോലെ ഉള്ളില്‍ നടന്നു ചിന്നം വിളിക്കുന്ന  കലാകാരനെയും  തിരിച്ചറിഞ്ഞ സഖാവ് ചാണ്ടപ്പന്റെ  കമ്യൂണിസ്റ്റു ബോധത്തെ ഓര്‍ത്ത്   എന്റെ അന്തരാത്മാവിലെ   വിപ്ലവ വീര്യത്തിന്റെ ഗ്രാഫ്  ഞാന്‍ അറിയാതെ തന്നെ  ഉയര്‍ന്നു വന്നു .
അത് കൂടുതല്‍ ഉയര്‍ന്നാല്‍ അമ്മ അറിഞ്ഞു ആകെ ചളമാകും എന്ന് കരുതി  പെട്ടെന്ന് തന്നെ ആത്മ നിയന്ത്രണം വരുത്തി .
രക്തം രക്തത്തെ തിരിച്ചറിഞ്ഞിരിക്കുന്നു ! ഹൌ !!
മനസുകൊണ്ട്  ചാണ്ടപ്പന്  ആയിരം ആയിരം ചുകചുകപ്പന്‍ മുദ്രാവാക്യം വിളിച്ചു ..
"ഇങ്ക്വിലാബ് സിന്ദാബാദ് ,,,വിപ്ലവം ജയിക്കട്ടെ ! സ്തോത്രം ! ഹലെലുയ്യ !''
തുടര്‍ന്ന് ചാണ്ടപ്പന്‍  സഖാവ് മൈക്ക് മണിയപ്പന് കൈമാറി .
"ഞങ്ങള്‍ വണ്ടി കൊണ്ടുവന്നിട്ടുണ്ട് .. ഷൂട്ടിംഗ് സെറ്റില്‍ ആളുകള്‍ കാത്തിരിക്കുകയാണ്   ഇന്ന് തന്നെ അഭിനയിച്ചു തുടങ്ങാം ..പിന്നെ വൈഫിനെയും  കൂട്ടിക്കൊള്ളൂ കേട്ടോ .. അവര്‍ക്കു ഷൂട്ടിംഗ് ഒക്കെ അടുത്തു കാണാല്ലോ നടംമാരെയൊക്കെ  പരിചയപ്പെടാന്‍  ചാന്‍സും  കിട്ടും .അയാള്‍ ഒരൂള ചിരിയോടെ  അകത്തേക്ക് പാളിനോക്കി ക്കൊണ്ട് പറഞ്ഞു.

എന്റെ ദൈവമേ ഈ തെണ്ടി യുടെ ഒരു നോട്ടം ! പക്ഷെ പിണക്കാന്‍ വയ്യല്ലോ ..ഞാന്‍ കണ്ണടച്ചു കണ്ട്രോള്‍ കിട്ടാന്‍ പ്രാര്‍ഥിച്ചു .

അമ്മയിതെങ്ങാനും കണ്ടാല്‍ .മതി .അപ്പോള്‍ അടിച്ചിറക്കും . ഒരായിരം നോട്ടീസ് !
സിനിമയില്‍ അഭിനയിക്കുന്നതോ പോകട്ടെ ഒരു സിനിമ കാണാന്‍ കൂടി അനുവദിക്കാത്ത ടൈപ്പാണ് ഈ അമ്മ !
ഞാന്‍ അയാളുടെ കൊരുന്നാവള്ളിക്ക് പിടിക്കുന്നത്‌ പോലെ ഉച്ചത്തില്‍ ഒന്ന് മുരടനക്കി . എന്നിട്ട് വോള്യം പരമാവധി കുറച്ചു  ചാണ്ടപ്പനോടായി പറഞ്ഞു. "സഖാവെ നിങ്ങള്  വേഗം വണ്ടീടെ അടുത്തേക്ക്‌ പൊക്കോ ..ഞങ്ങള്‍ അമ്മയോട് പറഞ്ഞു സമ്മതിപ്പിച്ചു വേഗം അങ്ങുവന്നേക്കാം .."
അവര്‍ ഇറങ്ങി .
ഞാന്‍ വേഗം അകത്ത് ഇറച്ചിയുമായി ഗുസ്തി നടത്തുന്ന രശ്മിയുടെ അടുത്തേക്ക് ചെന്നു പറഞ്ഞു .
"എടീ എന്നെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ വണ്ടീം കൊണ്ടുവന്നതാ അവര് ..ഇറച്ചിയൊക്കെ ഫ്രിഡ് ജീ കേറ്റ്..എന്നിട്ട് വേഗം റെഡി യാക്.. ചെലപ്പോ നിനക്കും  ചാന്‍സ് കിട്ടുമെന്നാ പറയുന്നേ ."
ഞാന്‍ വെറുതെ അവളെ പ്രലോഭിപ്പിച്ചു .
"അയ്യോ ! ഞാനില്ലേ ...ഇവിടെ തന്നെ അഭിനയി ച്ച് അഭിനയിച്ചു ഒരു പരുവം ആയിരിക്കുവാ .അത് തന്നെ മടുത്തു..പിന്നെയാ സിനിമാ !!" അല്ലേലും കല അഭിനയം എന്നൊക്കെ കേള്‍ക്കുന്നതെ അവള്‍ക്കു "പുജ്ഞം" ആണ് ! സോപ്പ് കമ്പനിക്കാരന്റെ മകള്‍ക്ക് എവിടെ കല വളരാനാ  ?? കുറെ തുണി അലക്കി വെളുപ്പിക്കാന്‍ അറിയാം !
അവള്‍  മസില്‍  പിടിച്ചു വെയ്റ്റ് ഇട്ടു എങ്കിലും  കൂടെ വരാന്‍ തയ്യാറായി .അത്രയും ഭാഗ്യം .അഭിനയിക്കാന്‍ അറിയില്ലെങ്കിലും ഭര്‍ത്താവ് അഭിനയിക്കുന്നത് കണ്ടു പഠിക്കാവല്ലോ!

അമ്മായി അമ്മയുടെ പിറ് പിറ്ക്കലും ശകാരവും ഇല്ലാത്ത ഒരു ദിനം വീണു കിട്ടിയാല്‍ ഏതു പെണ്ണാണ് അത്  പാഴാക്കി കളയുക ?     
.അപ്രതീക്ഷിതമായി ടാറ്റ പോകാനുള്ള ഒരുക്കം കണ്ടപ്പോള്‍ മൂന്നു വയസുള്ള ഞങ്ങളുടെ മകന്‍ കണ്ണനും ഉത്സാഹം .
പക്ഷെ .അമ്മയോട് എന്ത് പറഞ്ഞു മുങ്ങും ?  അതായി അടുത്ത പൊല്ലാപ്പ്
പെട്ടെന്നൊരു ബുദ്ധി തോന്നി ..
."രശ്മിയുടെ ജോലി സ്ഥലത്തെ സാറിനു എന്തോ അസുഖം വന്നു ഏറണാകുളത്ത്  ആശുപത്രിയില്‍ വായു വലിച്ചു കിടക്കുകയാണെന്നും അന്ത്യാഭിലാഷം എന്ന നിലയില്‍ ഓഫീസിലെ ജോലിക്കാരെ മുഴുവന്‍ അയാള്‍ കാണാന്‍ ആഗ്രഹിക്കുന്നു "എന്നും പറഞ്ഞു.നോക്കി .സംഗതി ഏറ്റെന്ന് തോന്നുന്നു .അമ്മ ഒന്നും പറഞ്ഞില്ല .
  ഉള്ളതില്‍ വച്ച്  ഏറ്റവും നല്ല വസ്ത്രങ്ങള്‍ അണിഞ്ഞു ഞങ്ങള്‍ പെട്ടെന്ന് തന്നെ മണിയപ്പനും ചാണ്ടപ്പന്‍ സഖാവും  കൊണ്ടുവന്ന വണ്ടിയുടെ അടുത്തേക്ക്‌ ചെന്നു.
ഞങ്ങളുടെ പോക്കും വഴിയില്‍ കാത്തു കിടന്ന വണ്ടിയും ഒക്കെ കണ്ടു കിഴക്കേതിലെ ജയനും വടക്കേതിലെ സുരപ്പനും .മേരിച്ചേച്ചിയും ഒക്കെ എന്തോ അത്യാഹിതം ആണെന്ന് കരുതി ചോദ്യരൂപേണ നോക്കി നിന്നു.
നാട്ടുകാരെ ഒക്കെ ഒന്ന് വിശാലമായി നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു ,
"കണ്ടോടാ പരട്ടകളെ ഞാന്‍  സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ് ...അതും കുടുംബ സമേതം ! ഈ നാട്ടില്‍ നീയൊക്കെ ആണാണെന്നും പറഞ്ഞു മീശേം വച്ച് നടന്നിട്ട് എന്ത് കാര്യം ? ഗ്ലാമര്‍ വേണം ഗ്ലാമര്‍ ..പിന്നെ തലക്കകത്തും വേണം .വല്ലതും ...വിവരം .
.ഈ കല ,അഭിനയം എന്നൊക്കെ പറഞ്ഞാല്‍ നിനക്കൊക്കെ വല്ലതും അറിയാമോടാ മരത്തലയന്മാരെ ..? "
പിന്നെ കക്ഷത്തില്‍ ഇഷ്ടിക വച്ചത് പോലെ കൈകള്‍ അകത്തിപ്പിടിച്ചു സില്‍മാ നടന്‍ ജയനെ പോലെ ഞാന്‍ വാനിനുള്ളിലേക്ക് കയറി . വണ്ടിയുടെ അകത്തു ഒരുത്സവത്തിനുള്ള ആളുണ്ട് !
ഇവരൊക്കെ എങ്ങോട്ടാ ? ഷൂട്ടിംഗ് കാണാന്‍ വരുവാണോ ? എന്നെ സിനിമയില്‍ എടുത്ത വിവരം ഇത്ര പെട്ടെന്ന് ലീക്കായോ?
ഞാന്‍ മണിയപ്പനെ സംശയത്തോടെ നോക്കി
"ആ വണ്ടി പോട്ടെ "
എന്നെ ശ്രദ്ധിക്കാതെ  മണിയപ്പന്‍ ഡ്രൈവര്‍ക്ക് ആജ്ഞ കൊടുത്ത് ചാണ്ടപ്പനു   നേരെ കൈവീശി .
ഞാന്‍ വണ്ടിക്കുള്ളില്‍ ഒരു വിഹഗ വീക്ഷണം നടത്തി .പരിചയം ഉള്ളവരും ഇല്ലാത്തവരുമായ കുറെ പെണ്ണുങ്ങള്‍ . പക്ഷെ ആര്‍ക്കും ഞങ്ങള്‍ടെ അത്രയും ഗ്ലാമര്‍ ഇല്ല !ഭാഗ്യം!!
.മണിയപ്പനെയും ഡ്രൈവറെയും കൂടാതെ വണ്ടിയില്‍  മുതിര്‍ന്ന ആണായി ഞാന്‍ മാത്രമേ ഉള്ളൂ .

"നമ്മള്‍ ഇപ്പോള്‍ തന്നെ വൈകി ..പത്തുമണിക്ക് മുന്‍പ് ഷൂട്ടിംഗ് സ്ഥലത്ത് എത്തണമെന്നാണ് അവര് പറഞ്ഞിട്ടുള്ളത്  .."
ഒരു  പെണ്‍ ശബ്ദം കേട്ട്  ഞാന്‍ നോക്കി .ചുവന്ന .ലിപ്സ്റ്റിക് ഒക്കെ ഇട്ട ഒരു മറുത! എന്റെ നോട്ടം ഇത്തിരി ഷാര്‍പ് ആയീന്നാ തോന്ന-ണേ . അല്ലെങ്കില്‍ രശ്മീടെ  നഖം അത്ര ഷാര്‍പ് ആയി   എന്റെ പള്ളയില്‍ പതിക്കില്ലയിരുന്നു !
എങ്കിലും ഷഡ്ജം ഇളകാതെയും സംഗതിക്ക് മാറ്റം വരാതെയും  നഖം കൊണ്ടുള്ള  ഷാര്‍പ്പായ 
 ആ കുത്ത്  സഹിച്ചും     ക്ഷമിച്ചും ‌   വീണ്ടും ലിപ്സ്റ്റിക്കിട്ട യക്ഷിയെ ഞാന്‍ ഫുള്‍ ബോഡി  സ്കാന്‍ ചെയ്തു  ..
"ഈശ്വരാ.. ഇത് ചെമ്മീന്‍ കമ്പനിയില്‍ പണിക്കുപോകുന്ന മറിയാമ്മയല്ലേ ..നമ്മട ചാണ്ടപ്പന്‍  സഖാവിന്റെ അരുമ സഹോദരി !  ഇവളിതെങ്ങോട്ടാ ?? കെട്ടി എഴുന്നള്ളിച്ച് !!
ഗ്ലാമര്‍ പോയിട്ട്  ഒരു തരി ഗ്ലൂമര്‍ പോലും ഇല്ല അവള്‍ക്ക് .. ഇവളെയും സിനിമയില്‍ എടുത്തോ ?? ഹോ ! ഈ ചാണ്ടപ്പന്‍ ന്‍ സഖാവിന്റെ  ഒരു സ്വാധീനം !! സമ്മതിച്ചിരിക്കുന്നു !!

"മണിയപ്പന്‍ ചേട്ടന്റെ കൂട   ഞങ്ങളക്ക  ഷൂട്ടിങ്ങിന് പോകാറുണ്ട് ..ഡൈലി നൂറു രൂപാ കിട്ടും .പിന്നെ ബിരിയാണീം .ഐസ് കമ്പനീ പോയി ആ തണുപ്പത്ത്  കൂനി ക്കൂടി  ഇരിക്കണേക്കാള്‍  എത്ര  നല്ലതാണ് സിനിമ്മേ  അഭിനയിക്കണത്     .നുമ്മ അവര് പറേണ പോലെ കൊട്ടേം വട്ടീം ഒക്കെ പിടിച്ചു കൊണ്ട് അങ്ങാട്ടും ഇങ്ങാട്ടും വെറുതെ നടന്നാ..  മതി ."
സിനിമയില്‍ വലിയ എക്സ് പിരിയന്‍സുള്ള താരത്തെ പോലെ മറിയ  തന്റെ വിജ്ഞാനം വിളമ്പി .
 ഓ..ആള്‍ക്കൂട്ടമായും വഴിയാത്രക്കാരിയായും ഒക്കെ അഭിനയിക്കാനാണ് മറിയ പോകുന്നത് ..മുഖവും രൂപവും  ഒന്നും ഇല്ലാത്ത നിഴലുകള്‍ ..മണിയപ്പന്  സിനിമയില്‍ ആള്‍ക്കൂട്ടത്തെ ഒപ്പിച്ചു കൊടുക്കുന്ന പണിയും ഉണ്ടോ ?
എനിക്ക് കഷ്ടം തോന്നി ..പുച്ഛവും..!
ഗ്ലാമര്‍ ഇല്ലാത്തത് കൊണ്ടായിരിക്കാം മറിയയെ പോലുള്ളവര്‍ക്ക് സിനിമയില്‍ ആള്‍ക്കൂട്ടം ആകാനോ ക്യൂവില്‍ നില്‍ക്കുന്ന അനേകരില്‍ ഒരുവള്‍ ആകാനോ ഒക്കെ മാത്രം പറ്റുന്നത് ..  പക്ഷെ ഗ്ലാമര്‍ ഉള്ളത് കൊണ്ട് ഞങ്ങള്‍ക്ക് ഏതായാലും ആ ഗതികേട് ഉണ്ടാകില്ല ..പിന്നെ  സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുന്ന കാലത്ത് എത്ര നാടകങ്ങളാണ് ഞാന്‍ എഴുതിക്കൂട്ടിയിട്ടുള്ളത് ! സംവിധാനം ചെയ്തിട്ടുള്ളത് ! അഭിനയിച്ചു തകര്‍ത്തിട്ടുള്ളത് !!

കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോളാണ്  ഞാന്‍ നല്ല നടനായി തെരഞ്ഞെടുക്കപ്പെട്ടത് ! പി .എം .താജിന്റെ "കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം "  ,സാമുവല്‍ ബക്കറ്റിന്റെ "ഗോദോയെക്കാത്ത്  " എന്നീ  നാടകങ്ങളില്‍ .ഭ്രാന്തനായി ഞാന്‍  അഭിനയിക്കുകയായിരുന്നില്ല  ജീവിക്കുകയായിരുന്നു എന്നല്ലേ , തേര്‍ഡ് ഡി സി യിലെ സുഷമാ നായര്‍  പറഞ്ഞത് ! വേറെയും കുറേപ്പേര്‍ പറഞ്ഞു ഭ്രാന്തന്റെ വേഷം എനിക്ക് നന്നായി ചേരുമെന്ന് !
.പക്ഷെ കോളേജു യൂണിയന്‍ ഭരിച്ച അസൂയക്കാരായ  ആ മൂരാച്ചി കെ എസ് യു ക്കാര്‍ കോളേജു മാഗസിനില്‍ എന്റെ ഫോട്ടോ കൊടുത്തപ്പോള്‍ എനിക്കിട്ടൊന്നു പണിഞ്ഞു .എന്റെ ഫോട്ടോയ്ക്ക്  അടിക്കുറിപ്പ് ആയി കൊടുത്ത പേര് കേള്‍ക്കണോ ?

'നല്ല നടന്‍ ഗോപാലകൃഷ്ണന്‍' എന്ന് !

ഈ ഗോപാല കൃഷ്ണന്‍ ആരാണെന്നോ ? ഞങ്ങളുടെ കോളേജിലെ ഒട്ടും ഗ്ലാമര്‍ ഇല്ലാത്ത ഒരെലുമ്പന്‍,പോരാത്തതിന് അലമ്പനും ! പെണ്‍കുട്ടികളൊക്കെ ഏഴയലത്ത് പോലും അടുപ്പിക്കാതെ ആട്ടിപ്പായിച്ചു വിടുന്ന വെറും മക്കുണന്‍..
ആ പേര് മാഗസിനില്‍ വന്നതോടെ രൂപയുടെ മൂല്യം ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നത് പോലെയാണ് കോളേജിലെ എന്റെ സല്‍പ്പേര് തകര്‍ന്നു തരിപ്പണമായി പോയത് ..ആ മാഗസിനിലെ പടം നോക്കി എത്രയെത്ര സാമദ്രോഹികളാണ്  ഞാന്‍ നടന്നു പോകുമ്പോള്‍  ഒളിഞ്ഞിരുന്നു "ഗോപാലകൃഷ്ണാ ......." ന്ന് നീട്ടി വിളിച്ച് എന്നെ പരിഹസിച്ചിരിക്കുന്നത് !

അല്ലെങ്കില്‍ തന്നെ ഏതെങ്കിലും നടന്മാര്‍ തങ്ങള്‍ക്കു ഗോപാലകൃഷ്ണന്‍ എന്ന   ചീഞ്ഞ പേരിടുമോ ? എന്തിനു???? നാടകത്തില്‍  ഒരു കഥാപാത്രത്തിനു പോലും ഗോപാലകൃഷ്ണന്‍ എന്ന  പേരുണ്ടാവില്ല . ആ പേര് കൊള്ളില്ലാത്തത് കൊണ്ടല്ലേ  നമ്മടെ ജനപ്രിയ  താരവും മഞ്ജൂ വല്ലഭനുമായ ദിലീപ്     പോലും ഗോപാലകൃഷ്ണന്‍ എന്ന അളിഞ്ഞ പേര് മായ്ച്ചു കളഞ്ഞു ദിലീപ് എന്ന സൊയമ്പന്‍ പേര് എടുത്തിട്ടത് !!
എനിക്കെന്തായാലും അങ്ങനെ ഒരു ഗതികേടില്ല .നാലാള്‍ കേട്ടാല്‍ നെറ്റി ചുളിക്കാത്ത ഒരു പേരുണ്ട് ..രമേശ്‌ ..മൂന്നക്ഷരം ഉള്ള പേര് സിനിമയില്‍ രാശി  ആണെന്നാ ...വെള്ളിത്തിരയില്‍ മമ്മൂട്ടി .രമേശ്‌ ,ദിലീപ് ,ഹോ ! ആലോചിക്കുമ്പോള്‍ തന്നെ എന്തോ ഒരിത് !

ഭാഗ്യത്തിന് സിനിമയില്‍ ഇതുവരെ ആര്‍ക്കും അങ്ങനെ ഒരു പേരില്ല എന്നത് കൊണ്ട് ആര് കേട്ടാലും പെട്ടെന്ന് എന്നെ ഓര്‍മിക്കും ..തിരിച്ചറിയും ...

ഇതാണ് പറയുന്നത് , എത്ര ഊതിക്കെടുത്താന്‍ നോക്കിയാലും പ്രതിഭയും ഭാഗ്യവും ഉണ്ടെങ്കില്‍ അവസരങ്ങള്‍ നമ്മളെ തേടി അതിരാവിലെ തന്നെ   വീട്ടില്‍ വരുമെന്ന്   ..ദേ ഇത് പോലെ ! ,,ഇല്ലെങ്കില്‍ ഒരു സാദാ അരൂരുകാരനെ പോലെ ഞായറാഴ്ച എരുമ ഇറച്ചിയും തിന്നു അമ്മയുടെ ചീത്തയും കേട്ട് വെറുതെ വീട്ടില്‍ കുത്തി  ഇരിക്കേണ്ടയാളല്ലേ ഈ ഞാന്‍ ..
വണ്ടിക്കൊപ്പം എന്റെ സ്വപ്നങ്ങളും അതി വേഗത്തില്‍  പാഞ്ഞു കൊണ്ടിരുന്നു . വണ്ടി എറണാകുളത്ത് മറൈന്‍ ഡ്രൈവിലെ ജി .സി .ഡി .എ കോമ്പ്ലക്സില്‍ എത്തി .അവിടെയാണ് ലൊക്കേഷന്‍ . ഷൂട്ടിങ്ങ് യൂണിറ്റും സന്നാഹങ്ങളും ഒക്കെയായി വലിയ തിരക്കും ബഹളവും

..ഞായറാഴ്ച രാവിലെ നഗരത്തില്‍ സാധാരണ തിരക്ക് കുറവായിരിക്കുമെങ്കിലും  ഷൂട്ടിങ്ങ്
കാണാന്‍ വലിയ ആള്‍ക്കൂട്ടം . ആരായിരിക്കും നായകന്‍ .??.ഏതൊക്കെ നടിമാരായിരിക്കും.. എന്റെ കൂടെ അഭിനയിക്കുക ? ഓര്‍ത്തപ്പോള്‍ മേലാകെ കുളിര് കോരി ..
ഞാന്‍.നടിമാരുമായി കെട്ടി മറിയുന്നതൊക്കെ ഇവള്‍ക്ക് ഇഷ്ടപ്പെടുമോ ആവോ?
ഇടങ്കണ്ണി ട്ട് രശ്മിയെ നോക്കി .
അവള്‍ മോനെയും കൊണ്ട് ലൊക്കേഷന്‍   കാഴ്ചകള്‍ ആസ്വദിക്കുകയാണ് .എന്നെ ശ്രദ്ധിക്കുന്നേ യില്ല .
ഹാവൂ .ആശ്വാസം..അകത്തേക്ക് ആളുകളെയൊന്നും കടത്തി വിടുന്നില്ലെങ്കിലും ഞങ്ങളെ ചൂണ്ടി "ആര്‍ട്ടിസ്റ്റുകള്‍ ആണെ"  ന്ന് മണിയപ്പന്‍ പറഞ്ഞപ്പോള്‍ ആരും തടഞ്ഞില്ല . അതോടെ ഗമ കൂടി .

പക്ഷെ അകത്തേക്ക് ചെന്നപ്പോള്‍ മലയാളം പറയുന്നവര്‍ അധികമില്ല .ഒട്ടുമിക്ക പേരും ഹിന്ദിയും തമിഴും ആണ് സംസാരിക്കുന്നത് . അപ്പോളാണ് അറിഞ്ഞത് ഹിന്ദി സിനിമയുടെ ഷൂട്ടിംഗ് ആണിതെന്ന് ! ആദ്യം അല്പം നിരാശ തോന്നി .
"ഹയ്യോ ! ഇത് മലയാളം പടം അല്ലെ ? എന്നിട്ടെന്താണ് നേരത്തെ പറയാഞ്ഞത് ?" ഉള്ളില്‍ തോന്നിയ ഈര്‍ഷ്യ  മണിയപ്പനോട് തുറന്നു പ്രകടിപ്പിച്ചു .എന്നെ ഒന്നിരുത്തി നോക്കിയിട്ട് മണിയപ്പന്‍ ചോദിച്ചു :
"നിങ്ങളീ ബോളിവുഡ്  ബോളീവൂഡ് എന്ന് കേട്ടിടുണ്ടോ ? "
എന്ത് മറുപടി പറയണം എന്നാലോചിച്ചു  ഞാന്‍ മിഴുങ്ങസ്സ്യാന്നു നോക്കി  നിന്നപ്പോള്‍ അയാള്‍ തന്റെ സിനിമാ വിജ്ഞാനം പുറത്തെടുത്തു.
"ഇന്ത്യന്‍ സിനിമയുടെ സ്വര്‍ഗ്ഗം ആണത് . അമിതാഭ് ബച്ചനും ധര്‍മേന്ദ്രയും, അമീര്‍ ഖാനും ,അനില്‍ കപൂറും ഒക്കെ വെട്ടി ത്തിളങ്ങുന്ന ബോളീ വുഡ് ..മലയാള നടന്മാരും സംവിധായകരുമൊക്കെ എത്ര കൊല്ലം കാത്തിരുന്നാലാണെന്നോ  ഈ ബോളീവൂഡിലൊക്കെ ഒരു ചാന്‍സ് കിട്ടുന്നത് !! ആ ബോളീ വൂഡ് കാരാ ഇത് .ഒരു  ഭാഗ്യം ആണെന്ന് കരുതി സന്തോഷിക്ക് ,

ശരിയാണ് .ബോളീവൂഡില്‍  കയറിക്കൂടിയാല്‍ ഈ "ഠ" വട്ടത്തിലുള്ള  കോഞ്ഞാട്ട   മലയാളം സിനിമയില്‍ അഭിനയിക്കുന്നത് പോലെയല്ല .നേരെ ഇന്ത്യന്‍ സിനിമാ രംഗത്തേക്ക് പ്രവേശിക്കുകയാണ്.ഒന്നാഞ്ഞു പിടിച്ചാല്‍ സുവര്‍ണ കമലവും  ഭരത് അവാര്‍ഡുമൊക്കെ എന്റെ വീട്ടിലെ അലമാരയ്ക്കത്തിരിക്കും ! മണിയപ്പനോടുള്ള എന്റെ ബഹുമാനം വാനോളം ഉയര്‍ന്നു .

പിന്നെയും  ഞാന്‍ സംശയങ്ങള്‍  ചോദിക്കുമെന്ന് കരുതി  മണിയപ്പന്‍ വേഗം ഞങ്ങളെ ആ സിനിമയുടെ പ്രോഡക്ഷന്‍ എക്സിക്യുട്ടീവായ രവി നായര്‍ എന്നൊരു ബോംബെ മലയാളിയുടെ അരികില്‍ എത്തിച്ചു .ഒരാജാനു ബാഹു. ഇരയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പോലെ അനങ്ങാതെ ഇരിക്കുന്നു .അയാളില്‍ നിന്ന് കുറച്ചു വിവരങ്ങള്‍ അറിഞ്ഞു .
സിര്‍ഫ്‌ തും എന്നാണു സിനിമയുടെ പേര് . നമ്മുടെ താര റാണി ശ്രീദേവിയുടെ ഭര്‍ത്താവും ഹിന്ദി സൂപ്പര്‍ താരം അനില്കപൂറിന്റെ ജ്യേഷ്ഠ നുമായ   ബോണീ കപൂര്‍ ആണ് നിര്‍മാതാവ് . അദ്ദേഹത്തിന്‍റെ ഇളയ സഹോദരനും പുതുമുഖവുമായ സഞ്ജയ്‌ കപൂര്‍ ആണ് നായകന്‍ .ഹാസ്യ സാമ്രാട്ടായ ജോണിലിവര്‍ ഒപ്പമുണ്ട് . ഹിന്ദി സിനിമയിലെ സുര സുന്ദരികളായ പ്രിയ ഗില്‍ , സുസ്മിത സെന്‍ എന്നിവരാണ് നായികമാര്‍ . തമിഴില്‍ വന്‍ വിജയം നേടിയ കാതല്‍ കോട്ടൈ  എന്ന സിനിമയുടെ ഹിന്ദി പതിപ്പാണ്‌ സിര്‍ഫ്‌ തും .തമിഴ് പതിപ്പ് സംവിധാനം ചെയ്ത അഗത്തിയന്‍ തന്നെയാണ് ഹിന്ദിയുടെയും സംവിധായകന്‍ .
അതൊക്കെ ആരെങ്കിലും ഒക്കെ ചെയ്തോട്ടെ
"എന്റെ വേഷം എന്തായിരിക്കും ? " അതായിരുന്നു എന്റെ ചിന്ത .
നായകന്‍റെ സുഹൃത്ത് ? സഹോദരന്‍ ? എന്തെങ്കിലും ആകട്ടെ ..കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ ആകെ ഇരിക്കപ്പൊറുതി ഇല്ലാതെയായി ..ഞാന്‍ രശ്മിയെ നോക്കി വീണ്ടും വികാര വിശ്വംഭരനായി ...
അവിടെ കിടന്നിരുന്ന കസേരയില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റു പോയ തക്കം നോക്കി  ഞാന്‍ ഇരുന്നു .ഇടയ്ക്ക് പുറത്തേക്ക് നോക്കി .ഷൂട്ടിംഗ് കാണാന്‍ വന്ന ജനം ഷണ്മുഖം റോഡില്‍ ഇടിച്ചു നില്‍ക്കുകയാണ് .
ഞാന്‍ അവരെ നോക്കി കൈവീശി കാണിച്ചു .ങേ ഹേ..ഒരുത്തനും മൈന്‍ഡ് ചെയ്യുന്നില്ല ."തെണ്ടികള്‍ ..നീയൊക്കെ നോക്കിക്കോ!! എന്റെ ഒരോട്ടോ ഗ്രാഫിനു വേണ്ടി നീയെല്ലാം പിന്നാലെ നടക്കാന്‍ ഇനി അധിക സമയം ഇല്ല മക്കളെ .".
ഷൂട്ടിംഗ് നടക്കുന്ന ജി സി ഡി എ കോമ്പ്ലക്സ് മൂന്നാം നിലയിലെ ഒരോഫീസിലാണ്  അന്നത്തെ സീനുകള്‍ ഷൂട്ട്‌ ചെയ്യുന്നത് . സഞ്ജയ്‌ കപൂറിന്റെ കഥാപാത്രം  ജോലിചെയ്യുന്ന ഷിപ്പിംഗ് കമ്പനിയുടെ ഓഫീസ് . പെട്ടെന്നൊരാള്‍ പുറത്തേക്ക് വന്ന് അവിടെ നില്‍ക്കുകയായിരുന്ന രശ്മിയെ അകത്തേക്ക് വിളിച്ച്  ഹിന്ദിയില്‍ വേഗം റെഡിയാകാന്‍ പറഞ്ഞു .
അവള്‍ ഒന്നും മനസിലാകാതെ എന്നെ നോക്കി . ഞാന്‍ അയാളെയും .അയാള്‍ മറ്റൊന്നും ശ്രദ്ധിക്കാതെ അവളുടെ കയ്യിലിരുന്ന കുഞ്ഞിനെ  എന്റെ മടിയിലേക്ക്‌ വച്ച് തന്നിട്ട്  അവിടെ നിന്ന മറ്റൊരു കണ്ണടക്കാരിയോടൊപ്പം  അവളെ വിളിച്ച് കൊണ്ട് ഷൂട്ടിംഗ് നടക്കുന്ന ഓഫീസിലേക്ക്  പോയി . ദേ മറിയയും അവരുടെ പിന്നാലെ പോകുന്നു !  മലയാളിയായ ഒരു  താടിക്കാരന്‍ അവിടെ വല്യ പവറില്‍ നടക്കുന്നുണ്ട്  .എവിടെയോ കണ്ട പരിചയം  തോന്നുന്നു .
ഓ.. പിടികിട്ടി.
ഇന്നിയാളുടെ പടമാണ് മനോരമയുടെ ഒന്നാം പേജില്‍ കണ്ടത് ..സഞ്ജയ്‌ കപൂറിന് മുണ്ട് ഉടുക്കാന്‍ സഹായിക്കുന്ന വൈപ്പിന്‍കരക്കാരന്‍  ദേവസി. അയാളാണത്രെ കൊച്ചിയില്‍ ഷൂട്ടിങ്ങിനുള്ള സഹായം ചെയ്തു കൊടുക്കുന്നത് ..
ഞാന്‍ ദേവസിയോടു ചോദിച്ചു ."എന്റെ വൈഫിനെ ഒരു ഹിന്ദിക്കാരന്‍ അകത്തേക്ക് വിളിച്ച് കൊണ്ട് പോയി ...ഷൂട്ട്‌ ചെയ്യാന്‍ ..അവര്‍ ആള് തെറ്റി കൊണ്ട് പോയതാന്നാ  തോന്നണേ ..ആക്ച്വലി  ഞാനാണ് നടന്‍ . അവള്‍  വെറുതെ എന്റെ കൂടെ ഷൂട്ടിംഗ് കാണാന്‍ വന്നതാണ് . അവരോടു ഒന്ന് പറയാമോ  ?
അയാള്‍ പക്ഷെ എന്നെ ശ്രദ്ധിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു .അയാളുടെ ഭാവം കണ്ടാല്‍ തോന്നും കൊച്ചി നഗരം മുഴുവന്‍ അയാളുടെ തലയില്‍ ആണെന്ന് !
'ശെടാ ..ഇതെന്നാ കോപ്പിലെ ഏര്‍പ്പാടാ ..അഭിനയമെന്നും പറഞ്ഞ് ഓര്‍മവച്ച നാള്‍മുതല്‍ ഭ്രാന്തും പിടിച്ചു നടക്കുന്ന ഒരു പ്രതിഭയെ  കൊച്ചിനെ നോക്കാന്‍ കാവല്‍ ഇരുത്തിയിട്ട്  അഭിനയത്തിന്റെ എ ബി സി ഡി പോലും അറിയാത്ത ഒരുത്തിയെ സിനിമയില്‍ അഭിനയിക്കാന്‍ കൊണ്ട് പോയിരിക്കുന്നു !  വെറുതെയല്ല മറിയയും മറുതയും ഒക്കെ വണ്ടിയില്‍ കയറി ഇങ്ങോട്ട് വന്നത് !
ഈ  ആണുങ്ങള്‍ക്ക് എന്തൊക്കെ കഴിവുണ്ടെന്ന് പറഞ്ഞു നടന്നിട്ട് എന്താണ് കാര്യം ?
ഒരു കോല് മ്മേ തുണിചുറ്റി ഇച്ചിരി ലിപ്സ്റ്റിക്കും ഇട്ടാല്‍ അത് പെണ്ണാണെന്ന് കരുതി സിനിമാക്കാര്‍ വരെ കൊത്തിക്കൊണ്ടു പോകുന്ന കാലമല്ലേ ! 

അകത്ത്  വെള്ളിവെളിച്ചത്തില്‍ മുങ്ങി താരങ്ങള്‍ ..അവര്‍ക്കിടയില്‍ ഒരു ഫയലും പിടിച്ച് "താരങ്ങളില്‍ താരമാണ് " എന്ന ഭാവത്തില്‍   രശ്മി .
എന്നെ കണ്ടപ്പോള്‍ അവള്‍ക്ക്    അതുവരെ കാണാത്ത    ഒരു തലക്കനം . "ബൈ ദ ബൈ അല്പം തിരക്കുണ്ടേ " എന്ന് പറയാതെ പറയും പോലെ ..!
പിന്നെ ഫാഷന്‍ ഷോയിലെ    സുന്ദരികളെ  പോലെ സ്റ്റൈലില്‍   അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു .സഞ്ജയ്‌ കപൂറി നോട് ചിരിച്ചു കാണിക്കുന്നു ! ഇടയ്ക്ക് , ഈ "കൊജ്ഞാളന്‍ ആരെടെയ് ? "   എന്ന് ചോദിക്കും  പോലെ എന്നെ ഏറു കണ്ണിട്ടു നോക്കുന്നു !
ശെടാ !! ഇത് വന്‍ ചതിയായി പോയല്ലോ ! അഭിനയിക്കാന്‍ ഇല്ലെന്നു വീമ്പു പറഞ്ഞിട്ട് ഇപ്പോള്‍ അവള്‍ വാക്ക് മാറ്റിയിരിക്കുന്നു ! ഇതിനു പ്രതികാരം ചെയ്തെ പറ്റൂ ..സാരമില്ല ..എന്റെ അവസരം വരട്ടെ ..ഞാന്‍ കാണിച്ചു തരാം ..ഏറിയാല്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ...

"സഞ്ജയ്‌ കപൂര്‍ ,ജോണി ലിവര്‍ പിന്നെ ഞാനും ..ഈ  സിനിമയില്‍ ഞങ്ങള്‍ മൂന്നുപേരും തകര്‍ത്ത് അഭിനയിക്കും ,ഇതെന്റെ  ബോളീവൂഡി ലേക്കുള്ള  അരങ്ങേറ്റമാണ് മോളേ   .ഇനി എന്നെ പിടിച്ചാല്‍ കിട്ടില്ല .ഹിന്ദി സിനിമാ ലോകം എന്റെ കാല്‍ക്കീഴില്‍ കിടന്നു പിടയും ... താര സുന്ദരികള്‍ മസാല ദോശകളായി   എന്റെ തീന്‍ മേശയില്‍ നിരന്നു കിടക്കും!"
"പിടിച്ചു കേറാന്‍   കച്ചിത്തുരുമ്പല്ല വലിയ ഒരു  വടം തന്നെയാണ്  ഈശ്വരന്‍ ,അല്ല മണിയപ്പന്‍ എനിക്കിട്ടു തന്നിരിക്കുന്നത് !! ( ങാ.. തല്ക്കാലം  മണിയപ്പനാണ്  എന്റെ ഈശ്വരന്‍ )    . നീ നോക്കിക്കോ ഞാന്‍ ഇതില്‍ പിടിച്ച് ഒരു കയറലുണ്ട്... നിന്റെ ഒരു ഗമ ..നീ വൈകിട്ട് വീട്ടിലേക്കു വാ ..ഞാന്‍ കാണിച്ചു തരാം .കൊഞ്ച് ചാടിയാല്‍ ചട്ടിയുടെ വക്കോളം ! അവിടുന്നും ചാടിയാല്‍ അടുപ്പില്‍..എന്റെ കീഴില്‍ വരാതെ നീ എവിടെ പോകാനാണ് മ്വാളെ... ‍???, "ഹല്ലാ പിന്നെ എനിക്ക് ദേഷ്യം വന്നിട്ട് വയ്യ !

     സംവിധായകന്‍ സ്റ്റാര്‍ട്ട്  ക്യാമറ .. ആക്ഷന്‍ , കട്ട് എന്നിങ്ങനെ പറയുന്നത് കേള്‍ക്കാം . ,അസോസിയേറ്റുകള്‍ പഠിപ്പിച്ചു കൊടുത്തത് പോലെ അകത്തു മറിയയും രശ്മിയും അടക്കമുള്ള  "താരങ്ങള്‍"  അഭിനയിച്ചു തകര്‍ക്കുന്നു .സമയം പോവുകയാണ് .ഇതിനി എപ്പോള്‍ തീര്‍ന്നിട്ട് എന്നെ വിളിക്കാനാണ് ?    ആകാംക്ഷ അടക്കാന്‍ കഴിയുന്നില്ല . ഇടയ്ക്ക്  എഴുനേറ്റു ചെന്ന് അകത്തേക്ക് നോക്കി അവളെ   കൈവീശിക്കാണിച്ചു. ങേ ഹേ..ശ്രദ്ധിക്കുന്നില്ല .കൊണ്ട് പിടിച്ച അഭിനയം തന്നെ .

പിന്നെയും എത്തിവലിഞ്ഞു നോക്കി ..ഹേയ്,,പൂയ് ,,എന്നൊക്കെ പതുക്കെ വിളിച്ചു
"ഡേയ് .." ഒരലര്‍ച്ച കേട്ട് ഞാന്‍ ഞെട്ടി തിരിഞ്ഞു  . ഒരു തമിഴന്‍ ലൈറ്റ് ബോയ്‌ കൊടുങ്കാറ്റു പോലെ പാഞ്ഞു വരുന്നു .
"എന്നെടാ ഉനക്ക് തിമിരാ ?  അത് ഫീല്‍ഡാ കൊഞ്ചം മാറി നില്ല് " എന്ന് പറഞ്ഞ് ആ കറുമ്പന്‍ ഒരു തള്ള് ...
എല്ലാവരും എന്നെ ശ്രദ്ധിക്കുന്നു ! ചമ്മലും അപമാനവും കൊണ്ട് ഞാന്‍ ഉരുകി .
നാളത്തെ ഒരു സൂപ്പര്‍ സ്റ്റാറിനോടാണ്   ഇങ്ങനെ മര്യാദയില്ലാതെ  ഈ അയോഗ്യ തിരട്ടു പയല്‍ പെരുമാറുന്നതെന്ന് അവനുണ്ടോ അറിയുന്നു ! പൈത്യക്കാരന്‍ ..!
ഞാന്‍ ദേവസിയോടു പരാതി പറഞ്ഞു,, സംവിധായകനോട് പറഞ്ഞു എന്റെ സീന്‍ വേഗം തുടങ്ങാന്‍
അപേക്ഷിച്ചു.
"നിങ്ങള്‍ടെ സീനോ ?" അത് കേട്ടുകൊണ്ടുവന്ന രവിനായര്‍ ചോദിച്ചു .
അതെ ഞാന്‍ ചാണ്ടപ്പന്‍ സഖാവിന്റെ ആളാ.. സിനിമയില്‍ അഭിനയിക്കാന്‍ ആളെ വേണം എന്ന് 'കാലുപിടിച്ചു' പറഞ്ഞിട്ടാണ്   മണിയപ്പന്റെ   കൂടെ വന്നത് .  (ആരാണ് കാലുപിടിച്ചതെന്നു തല്ക്കാലം അവരറിയേണ്ട !)  
"മണിയപ്പന്‍ കോന്‍ ഹൈ ? "
അയ്യോ ! കുറച്ചു മുന്‍പ് മണിമണിയായി മലയാളം പറഞ്ഞ ആളാണ്‌ .
ഇപ്പോള്‍  ചോദിക്കുന്നത് കേട്ടില്ലേ മണിയപ്പന്‍ ആരാണെന്ന് !!! ഇനി ചാണ്ടപ്പന്‍ സഖാവ് ആരാണെന്ന് ചോദിക്കുവോ ?
ദേവസിയോടു ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ദേവസി  രവിനായരോട് ആവര്‍ത്തിച്ചു .
രവിനായര്‍ എന്നെ ശ്രദ്ധിക്കാതെ ദേവസിയോടു എന്തൊക്കെയോ മറുപടികള്‍ ഹിന്ദിയില്‍ പറയുന്നു .പഠിക്കുന്ന കാലത്ത് ഹിന്ദി വീക്കായത് കൊണ്ടും ,സെക്കന്റ് ലാന്ഗ്യുവെജ് മലയാളം ആയിരുന്നത് കൊണ്ടും അയാള്‍ പറഞ്ഞതൊന്നും എനിക്ക് പിടികിട്ടിയില്ല .
എന്റെ ദയനീയമായ ചോദ്യത്തിന് ഉത്തരമെന്നോണം വന്ന ദേവസിയുടെ പരിഭാഷ കേട്ട് ഞാന്‍ ഞെട്ടിപ്പോയി  .
അയ്യോ ! തല കറങ്ങുന്നത് പോലെ !  വീഴാതിരിക്കാന്‍ കസേരയില്‍ പിടിച്ചു .
"നിങ്ങളെ സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് ആരോടും പറഞ്ഞിട്ടില്ല .ഇന്ന് നടക്കുന്ന ഓഫീസ് ഷൂട്ടിനു രണ്ടു മൂന്നു  യുവതികളെ വേണമെന്ന് ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സപ്ലയറോട്‌ പറഞ്ഞിരുന്നു.
അതില്‍ ഒരാളാണ് നിങ്ങളുടെ ഭാര്യ .അവര്‍ക്ക് നാളെയും സീന്‍  ഉണ്ട് .ആണുങ്ങളെ തല്ക്കാലം ആവശ്യമില്ല ." ഇതായിരുന്നു രവി നായര്‍ പറഞ്ഞതിന്റെ ചുരുക്കം .

അപ്പോള്‍ ചാണ്ടപ്പന്‍ സഖാവും മണിയപ്പനും രാവിലെ വീട്ടില്‍ വന്നു പറഞ്ഞതോ ? എനിക്കൊന്നും മനസിലായില്ല.
എവിടെയോ അതി ഭീകരമായ ഒരു ഗൂഡാലോചനയുടെ മണം അടിക്കുന്നു !   ചതിക്കപ്പെട്ടിരിക്കുന്നു !! കൊടും  ചതി!! ദ്രോഹികളെ ഞാന്‍ ജീവന്റെ ജീവനായി കരുതിയ പാര്‍ടി സഖാവ് തന്നെ ബൂര്‍ഷ്വാസികളുടെ കൂടെ ചേര്‍ന്ന് എന്നെ വഞ്ചിച്ചിരിക്കുന്നു !കരിങ്കാലികള്‍ !!

"കാലം നിങ്ങടെ കവിളില്‍ തട്ടീ ദ്രോഹീ എന്ന് വിളിക്കില്ലേ  ...." പണ്ട് എസ് എഫ് ഐ ജാഥയില്‍ വിളിച്ച മുദ്രാവാക്യം ഓര്‍മവന്നു ..കണ്ണുകള്‍ ചുവന്നു . മുഷ്ടികള്‍ ദേഷ്യം കൊണ്ട് ചുരുണ്ടു വന്നു .ഇതാ അന്നത്തെപ്പോലെ ഞാന്‍  വീണ്ടും വെറുമൊരു കോവാല കൃഷ്ണന്‍ ആയിരിക്കുന്നു !! അല്ല എല്ലാവരും കൂടി ആക്കിയിരിക്കുന്നു !  ഇതെങ്ങനെ ഞാന്‍ സഹിക്കും  എന്റീശ്വരന്‍മാരെ  ?
മോഹ ഭംഗം ഏല്‍പ്പിച്ച അപമാന ഭാരത്താല്‍ കുനിഞ്ഞ ശിരസുമായി,  മുറിവേറ്റ ഒരു വ്യാഘ്രത്തെപ്പോലെ പതിയെ  ഞാന്‍ അവിടെ നിന്ന് പുറത്തേക്കിറങ്ങി .
 കയ്യിലിരുന്ന കണ്ണന്‍  അകത്തേക്ക്  കൈകള്‍ ചൂണ്ടി "അമ്മ .അമ്മ "എന്ന്  പറയുന്നു .എന്റെ കവിളിലൂടെ ഒഴുകിയിറങ്ങിയ ഒരു തുള്ളിക്കണ്ണുനീര്‍ ജി സി ഡി എ കോംപ്ലക്സിന്റെ മൂന്നാം നിലയിലെ മാര്‍ബിള്‍ വിരിച്ച തിണ്ണയില്‍ വീണു ചിതറിയോ ?.
താഴെ അപ്പോളും ഷൂട്ടിംഗ് കാണാനെത്തിയ പുരുഷാരം മുകളിലേക്ക് നോക്കി കൈകള്‍ വീശി ആര്‍ത്തിരമ്പുന്നു .എന്നെ പരിഹസിക്കും പോലെ ..!

102 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

SHANAVAS പറഞ്ഞു...

രമേശ്‌ സര്‍, അതീവ രസകരം ആയി ഈ അനുഭവക്കുറിപ്പ്..ഗ്ലാമര്‍ വരുത്തി വെച്ച ഒരു വിനയെ..കൂടെ , തൂണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്ന് പറഞ്ഞ പോലെ, "വെറുതെ തുണി അളക്കാന്‍ മാത്രം അറിയാവുന്ന" ഭാര്യയ്ക്ക് ചാന്‍സും..ആഹാ..അടിപൊളി...

ഹാഷിക്ക് പറഞ്ഞു...

ഡാ, എല്‍ദോയെ നിന്നെ സിനിമയില്‍ എടുത്തെടാ.......... !!ഈ സില്‍മേടെ പരസ്യം പതിച്ച പോസ്റ്റര്‍ കഴിഞ്ഞ പന്ത്രണ്ടാം തീയതി എന്റെ ഡാഷ്ബോര്‍ഡില്‍ കണ്ടപ്പോള്‍ ഇത്രയും ഹിറ്റ്‌ പടം ആകുമെന്ന് കരുതിയില്ല. ഈ പടം തകര്‍ത്ത് ഓടും. പക്ഷെ ഞാന്‍ ആയിരുന്നു ഈ പടത്തിന്റെ സംവിധായകന്‍ എങ്കില്‍ ഇത് മുറിച്ച് ഒരു മൂന്നെണ്ണം എങ്കിലും എടുത്തേനെ. ചിരിക്കാനുള്ള നമ്പറുകള്‍ അത്രക്കുണ്ട്. ഒരു പടത്തില്‍ ഒരു മൂന്നു പടം കൊള്ളിച്ച പോലെ. ഏതായാലും അന്ന് ചാന്‍സ് കിട്ടാതിരുന്നത് നന്നായി. വല്ലപ്പോഴുമൊക്കെ ഞാനും ഒരു ഹിന്ദി സിനിമാ കാണുന്നതാ..... !!!!

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

നിരാശപ്പെടാതെ അരൂരേ..!നമുക്കും ഒരുകാലമുണ്ടാവൂന്നേ..!
രചന..സംവിധാനം അഭിനയം മുതല്‍ വിതരണം വരെ സ്വന്തമായങ്ങു ചെയ്യണം..!വല്യ വല്യ പണ്ഡിറ്റുമാരൊക്കെ ഇപ്പോ അങ്ങനല്ലേ..!ഒന്നു ശ്രമിച്ചുനോക്ക്..!

വെള്ളിത്തിരയില്‍ മമ്മൂട്ടി .രമേശ്‌ ,ദിലീപ് ,ഹോ ! ആലോചിക്കുമ്പോള്‍ തന്നെ എന്തോ ഒരിത് !
ഓണാശംസകളോടെ...

സ്മിത മീനാക്ഷി പറഞ്ഞു...

നല്ല കുറിപ്പ്

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

പോസ്റ്റ്‌ അടിപൊളി ആയിട്ടുണ്ട്‌ രമേശ്‌ ജി. !

കാലത്തെ ഒരുപാട് ചിരിപ്പിച്ചു കേട്ടോ..

Biju Davis പറഞ്ഞു...

"ആരും രുചിച്ചു നോക്കാതെ തണുത്തു തുടങ്ങിയ എന്റെ അഭിനയകലയിലെ നവരസങ്ങള്‍ ഒന്ന് കൂടി ചൂടാക്കി വിളമ്പാന്‍ ഒരവസരം വന്നിരിക്കുന്നു !"

ആലോചിച്ച്‌ ചിരിയ്ക്കാവുന്ന, ഇത്തരം പ്രയോഗങ്ങൾക്ക്‌ വല്ലാത്ത ഒരു വശ്യത തന്നെ!

രമേശ്ജി നിങ്ങളൊക്കെ ഇങ്ങനെ തുനിഞ്ഞിറങ്ങിയാൽ പാവം ഞങ്ങൾ തമാശക്കാരുടെ കടയടയ്ക്കേണ്ടി വരുമല്ലോ? :)

Odiyan/ഒടിയന്‍ പറഞ്ഞു...

1999 ലെ ഒരു വെളു വെളുത്ത ഞായറാഴ്ച എന്നൊക്കെ പറഞ്ഞിട്ട് ഇക്കാലത്തെ സാമ്പത്തിക മാന്ദ്യവും സ്വര്‍ണ്ണ വില വര്‍ധനവുമൊക്കെ ഉണ്ടല്ലോ.. ..(ചാണ്ടപ്പനെ കണ്ടതോടെ അമ്മയുടെ മുന്നില്‍ അകപ്പെട്ട രശ്മിയെ പോലെ...,ഒരു കോമഡി പരിപാടിയില്‍ പറഞ്ഞ പോലെ ,ഞാനമ്മയുടെ ആദ്യരാത്രി ശല്യപ്പെടിത്തിയോ എന്നു ചോതിക്കണം..അല്ലെങ്കില്‍ അമ്മയും അച്ഛനും കൂടി പണ്ട് സല്ലപിക്കുമ്പോള്‍ ഞങ്ങള്‍ ശല്യപ്പെടിത്തിയോ.. ) എന്തായാലും ഇപ്പോഴത്തെ പെണ്‍ പിള്ളേര്‍ അമ്മായി അമ്മമാരെ കടത്തിവെട്ടും.എന്തായാലും പോസ്റ്റ്‌ അടിപൊളി

മുകിൽ പറഞ്ഞു...

ayyo paavam!
enthayalum hit aayito.

ചെറുവാടി പറഞ്ഞു...

പരസ്യം വന്നപ്പോഴേ ഞാന്‍ പറഞ്ഞതാ തകര്‍ക്കും എന്ന് .
വെറുതെ ആയില്ല.
നല്ല രസികന്‍ പോസ്റ്റ്‌.

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

രമേശേട്ട, രാവിലെ തന്നെ ചരിച്ചു ചിരിച്ചു വയറു വേദന വന്നു..ഈ സില്‍മെടെ പരസ്യം വന്നപ്പോള്‍ തന്നെ ചേട്ടന് വേണ്ടി ഫാന്‍സ്‌ അസോസിയേഷന്‍ ഉണ്ടാക്കിയത് വെറുതെ ആയോ? തളരരുത് ചേട്ടാ..തളരരുത്. കഴിവുള്ളവനെ ജനം അങ്ങീകരിക്കുക തന്നെ ചെയ്യും..ചേട്ടന്‍ സ്വന്തമായി ഒരു പടം പിടിക്ക് :-)
സില്‍മേല് അഭിനയിച്ചു വന്നതിനു ശേഷം ഭാര്യയുടെ പെരുമാറ്റം എങ്ങനെയായിരുന്നു?

Jefu Jailaf പറഞ്ഞു...

<<<>>> ചിരിക്കാതെ പിന്നെന്തു ചെയ്യും.. :) അടിപൊളിയായി രമേഷേട്ടാ.

ശ്രീനാഥന്‍ പറഞ്ഞു...

വികാര വിശ്വംഭരനും ആവേശ ഭരതനും ആയി പോയിട്ട് ചമ്മിപ്പോയോ, സാരമില്ല, ഭാര്യ ഒരു വലിയ താരമാകട്ടെ! രസകരമായി കുറിപ്പ്!

Naushu പറഞ്ഞു...

സിനിമാക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് എന്റെ ആശാന്‍ എന്നോട് പറയുമായിരുന്നു ആശാനെ....

പോസ്റ്റ്‌ കലക്കി

Ashraf Ambalathu പറഞ്ഞു...

തകര്‍ത്തു കളഞ്ഞല്ലോ രമേശേട്ട. ഇപ്പോളല്ലേ മനസ്സിലായത്‌ നിസ്സാരക്കാരനല്ല ഈ രമേശേട്ടന്‍ എന്ന്. ഒരു ഹിന്ദി സിനിമ നടിയുടെ ഭര്‍ത്താവാണെന്നുള്ള അഹങ്കാരം അല്പം പോലും ആ എഴുത്തിലോ, സംസാരത്തിലോ പ്രകടമാകുന്നില്ല. എന്തായാലും നിരാശപ്പെടേണ്ട, ഒരഭിനയത്തിനുള്ള ചാന്‍സ് ആ ഗ്ലാമറില്‍ കാണുന്നുണ്ട്.
ആ കറുത്ത കൂളിംഗ് ഗ്ലാസ് വെച്ചുള്ള ഇരിപ്പ് കണ്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു ഒരു ഹിന്ദി സിനിമ നടന്റെ ലുക്ക്‌ ഉണ്ടെന്നു. പക്ഷെ കാര്യം പിടികിട്ടിയത് ഇപ്പോളാണ്.
ഓണാശംസകള്‍.

moideen angadimugar പറഞ്ഞു...

'രക്തം രക്തത്തെ തിരിച്ചറിഞ്ഞിരിക്കുന്നു ! ഹൌ !!'

ഹാസ്യം കലക്കി രമേശേട്ടാ..

സീത* പറഞ്ഞു...

വീട്ടിലെ നമ്പർ തരുവോ...ചേച്ചിയെ വിളിച്ചൊന്നു തിരക്കാനാർന്നു...ഹിഹി

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

ഇത് ശരിക്കും സംഭാവിച്ചതാണോ?? എന്തായാലും നല്ല രസം ഉണ്ടായിരുന്നു..

അസിന്‍ പറഞ്ഞു...

ഹിഹിഹീ... നന്നായിരുന്നു രമേശേട്ടാ.... നല്ല രസണ്ടാര്‍ന്നു വായിച്ചിരിയ്ക്കാന്‍..... "അച്ചിക്കോന്തന്‍ പെണ്ണും പിള്ളേടെ മൂട്ടില്‍ നിന്ന് മാറാതെ കിടക്കുകയാണ് " ഇത് 1999-ല്.. ഇപ്പോഴും 12 വര്‍ഷം കഴിഞിട്ടും ഇങ്ങനെ തന്നാണോ... ഇറച്ചി മുറിയ്ക്കാറുണ്ടോ ഇപ്പോഴും.... :-)

മുല്ല പറഞ്ഞു...

കൊള്ളാല്ലോ..

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

അനുഭവം ആണോ..കൊള്ളാമല്ലോ..

INTIMATE STRANGER പറഞ്ഞു...

ഹി ഹി തകര്‍ത്തല്ലോ രമേഷേട്ട... വിഷമിക്കണ്ട രമേശേട്ടനെ നായകന്‍ ആകി ബൂലോകം പ്രോടക്ഷന്സിന്റെ ഒരു സിനിമ നമ്മുക്ക് എടുക്കാം.. കഥയ്ക്കും പാട്ടിനും ഒന്നും ഇവിടെ ഒരു പഞ്ഞോം ഇല്ല.. ബൂലോകവാസികളോടാ ബോളിവുഡിന്റെ കളി..ഹും !!

പഞ്ചാരകുട്ടന്‍-malarvadiclub പറഞ്ഞു...

എന്നിട്ട് ചേച്ചിയെ രണ്ടാമത്തെ ദിവസം അഭിനയിക്കാന്‍ വിട്ടോ?

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ഹേയ് ഫാന്‍സ്‌ : ഇനി ആകെയുള്ള പ്രതീക്ഷ മ്മടെ ..ചന്തുവേട്ടന്‍ സംവിധാനം ചെയ്യും എന്ന് പറയുന്ന "ആരഭി" എന്ന സില്‍മയാണ്. തിരക്കഥയുടെ വണ്‍ ലൈന്‍ ആയി .ഇനി ടു ലൈനും ത്രീ ലൈനും ഒക്കെ ആകണം ..ആശ തന്നു കൊതിപ്പിച്ചിട്ടുണ്ട് .."ഒടുവില്‍ ചതിയന്‍ ചന്തു" എന്ന് മോശപ്പേര് എന്നെക്കൊണ്ട് വിളിപ്പിക്കാതിരുന്നാല്‍ അദ്ദേഹത്തിനു കൊള്ളാം :)
ഒരങ്കത്തിനു ഇനിയും ബാല്യമുണ്ട് മക്കളെ ..അതുവരെ ഈ ഗ്ലാമര്‍ ഇങ്ങനെ തന്നെ നിലനിന്നാല്‍ മതിയായിരുന്നു . കാത്തു കുത്തിയിരിക്കാന്‍ ജീവിതം ഇനിയും ബാക്കി :-)

അജ്ഞാതന്‍ പറഞ്ഞു...

കൊള്ളാം .ഒരു തമാശ പോസ്റ്റ്‌ ...പുതുമ ഒന്നും ഇല്ല ....വായിച്ചു തുടങ്ങുമ്പോള്‍ തന്നെ ക്ലൈമാക്സ്‌ മനസിലാവുന്നുണ്ട് .
പിന്നെ കുറച്ചു അക്ഷര തെറ്റുകള്‍ തിരുത്തുമല്ലോ ...

പിച്ചക്കാരന്‍ ആയിരുന്നെങ്കില്‍ (പിച്ചക്കാരനായിരുന്നെങ്കില്‍ )
ആളുകള്‍ ടെ സഹായം (ആളുകളുടെ )
നടംമ്മാരെ (നടന്‍മാരെ)
"സഖാവിനും സിലിമേലും (ഒരിക്കള്‍ സിനിമ എന്ന് പറയുന്ന അദേഹം തന്നെ "സിലിമേലും" എന്ന് പറയുമോ )
പാര്‍ടി സഖാവ് (പാര്‍ട്ടി )

സ്വര്‍ണത്തിനൊക്കെ ഇപ്പൊ എന്താ വില ! ( 1999 'യിലാണ് ഈ കഥ പറയുന്നതെങ്കില്‍ സ്വര്‍ണത്തിന് അന്ന് കേവലം 2000 രൂപ മാത്രം ആണ് വില അപ്പോള്‍ ഇത് എങ്ങനെ ശരിയാവുന്നത് )

All the Best

Punalur Biju

mottamanoj പറഞ്ഞു...

സിനിമ എന്നാല്‍ ഇപ്പോഴും ഒരു വിധം എല്ലവര്‍ക്കും ആവേശമാണ്.
എവിടെയോ വായിച്ചതു ഓര്മ വരുന്നു. 99% ആളുകളും സിനിമയില്‍ ഒന്ന് മുഖം കാണിക്കാന്‍ കൊതിക്കുന്നവര്‍ ആണെന്ന്.

എന്തായലും ഒരു സണ്ടേ ഇങ്ങനെ ആയല്ലോ ?

ആളവന്‍താന്‍ പറഞ്ഞു...

ഹയ്യോ...! ശരിക്കും സംഭവമാണോ രമേശേട്ടാ?

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ ബിജു: താങ്കള്‍ ചൂണ്ടിക്കാണിച്ച "അക്ഷരത്തെറ്റുകള്‍" ആ കഥാ പാത്രത്തിന്റെ സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും അനുസരിച്ച് ബോധപൂര്‍വം ചിട്ടപ്പെടുത്തിയ വാചകങ്ങള്‍ ആണ് .അച്ചടി ഭാഷയില്‍ അല്ലല്ലോ സാധാരണ നാട്ടിന്‍ പുറത്തുള്ള ആളുകള്‍ സംസാരിക്കുന്നത് !
പാര്‍ടി സഖാവ് എന്നവാക്ക് പുതുക്കിയ ലിപി നിയമം അനുസരിച്ച് തെറ്റല്ല .ചില്ലക്ഷരങ്ങ ള്‍ക്ക് ശേഷം വരുന്ന സ്വരാക്ഷരങ്ങള്‍ക്ക് ഇരട്ടിപ്പ് നിര്‍ബന്ധമില്ല
എന്ന് ഭാഷാ പണ്ഡിതര്‍ .

ഇനി സ്വര്‍ണ വില: എല്ലാക്കാലത്തും അതത് സമയത്തെ കൂടിയ വിലതന്നെയാണ് സ്വര്‍ണം രേഖപ്പെടുത്തിയിട്ടുള്ളത് .അന്ന് രണ്ടായിരം രൂപ കുറഞ്ഞ വിലയാണെന്നു സന്തോഷിച്ച് ആരും സ്വര്‍ണം വാങ്ങിയതായി എനിക്കറിയില്ല .പവന് വെറും ഇരുനൂറ്റി നാല്പതു രൂപ ഉണ്ടായിരുന്ന കാലം എന്റെ ഓര്‍മയില്‍ ഉണ്ട് .
,അന്ന് പണയം വച്ചഒരു ഗ്രാമിന്റെ ഒരു മോതിരം വീണ്ടെടുക്കാന്‍ മുപ്പതു രൂപയും പലിശയും ഇല്ലാതെ എന്റെ മാതാപിതാക്കള്‍ വിഷമിക്കുന്നതും അത് നഷ്ടപ്പെട്ട വേദനയും ഞാന്‍ അനുഭവിച്ചിട്ടുണ്ട്

വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി :)

കലി (veejyots) പറഞ്ഞു...

'ശെടാ ..ഇതെന്നാ കോപ്പിലെ ഏര്‍പ്പാടാ ..അഭിനയമെന്നും പറഞ്ഞ് ഓര്‍മവച്ച നാള്‍മുതല്‍ ഭ്രാന്തും പിടിച്ചു നടക്കുന്ന ഒരു പ്രതിഭയെ കൊച്ചിനെ നോക്കാന്‍ കാവല്‍ ഇരുത്തിയിട്ട് അഭിനയത്തിന്റെ എ ബി സി ഡി പോലും അറിയാത്ത ഒരുത്തിയെ സിനിമയില്‍ അഭിനയിക്കാന്‍ കൊണ്ട് പോയിരിക്കുന്നു !
ഭാഗ്യം വരുന്ന വഴിയെ............ ഏതായാലും ഓണസദ്യ ഭേഷായി............... ഓണാശംസകള്‍..

ente lokam പറഞ്ഞു...

രമേശ്‌ ചേട്ടാ...അഭിനയിക്കാന്‍ പോയപ്പോ
ഞാന്‍ നാട്ടില്‍ ആയിരുന്നു..അത് കൊണ്ട്
ആ ഗ്ലാമര്‍ മുഖം കാണാതെ കഴിഞ്ഞു...
ഹ..ഹ..ഇപ്പൊ ചേച്ചിക്ക് ഇറച്ചി മുറിക്കാന്‍സമയം
കാണില്ല അല്ലെ..തിരക്ക് ആയി കാണും....
എന്തായാലും സില്മ കലക്കി കേട്ടോ...

Sukanya പറഞ്ഞു...

അപ്പൊ അന്ന് പറഞ്ഞ സസ്പെന്‍സ് ഇതായിരുന്നു അല്ലെ?
മമ്മൂട്ടിയുടെ ബെസ്റ്റ്‌ ആക്ടര്‍ ഓര്മ വന്നു. എന്നെങ്കിലും അതിലെ പോലെ ബെസ്റ്റ്‌ ആക്ടര്‍ ആയാലോ, അതുകൊണ്ട് ഇപ്പൊ കളിയാക്കുന്നില്ല.

അലി പറഞ്ഞു...

എത്ര നല്ല നടക്കാത്ത സിനിമാസ്വപ്നങ്ങൾ!

ഓണാശംസകൾ.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ഈ സിനിമാകൊട്ടക നിറയെ നർമ്മത്തിൻ ബിറ്റുകളാണല്ലോ പ്രദർശനത്തിന് വെച്ചിരിക്കുന്നത്...!

ചന്തു നായർ പറഞ്ഞു...

രമേശനിയാ നല്ലപോലെ ചിരിച്ച്....പിന്നെ “ചതിയൻ ചന്തു?” ചന്തു ആരേയും ചതിച്ചിട്ടില്ല മക്കളേ...രണ്ട് സിനിമായുടെ തിരക്കഥക്ക് അഡ്വാൻസ് വാങ്ങിയെത്തിയപ്പോൾ,രണ്ട് വർഷം മുൻപ് ഡോ:ടൈനീ നായർ എന്റെ ഹാർട്ടിൽ രണ്ട് ബ്ലോക്ക് ഉണ്ടന്ന് പറഞ്ഞ് കത്തികയറ്റി ചന്തുവിനെ ചതിച്ചു.നെട്ടൂർ മടം(0) എന്ന സീരിയൽ ഏറ്റെടുക്കാമെന്ന് പറഞ്ഞ് 13 എപ്പിസോഡ് ഷൂട്ട് ചെയ്ത് 20 ലക്ഷം രൂപ വെള്ളത്തിലായപ്പോൾ പൈങ്കിളി അല്ലാന്ന് പറഞ്ഞ് ഏഷ്യാനെറ്റ്കാർ ചന്തുവിനെ ചതിച്ചു. ഒരു വർഷം മുൻപ് താങ്കൾ സൂചിപ്പിച്ച “ആരഭി”എന്ന സിനിമയുടെ അഡ്വാൻസും വാങ്ങി വീട്ടിലെത്തിയപ്പോൾ,മൂത്രത്തിന് പകരം രക്തം ബാത്ത് റൂമിൽ വീണപ്പോൾ ബോധംകെട്ട് വീണ സ്വന്തം ഭാര്യ.എന്റെ അളിയൻ കൂടിയായ യൂറോളജിസ്റ്റ് ഡോക്ടർ ശശികുമാറിനെ(ഭാര്യക്ക് ബോധം വീണപ്പോൾ)വിളിച്ച് വരുത്തി മറ്റേടത്ത് കല്ലാണെന്നു പറഞ്ഞ് വീണ്ടുമാശുപത്രിയിലെ ഓപ്പറേഷൻ റൂമിൽ കയറ്റി അളിയനും ചന്തുവിനെ ചതിച്ചു.നീണ്ട്‘റെസ്റ്റ്’ വേണമെന്ന് പറഞ്ഞ് കാറുകളുടെ താക്കോൽ ഒളിപ്പിച്ച് വച്ച് ഭാര്യയും ചന്തുവിനെ ചതിച്ചു..വായിച്ചും,കുത്തിക്കുറിച്ചും സമയം കളഞ്ഞപ്പോൾ ബൂലോകത്തിലെക്ക് തെന്നിവീണ ചന്തുവിനെ ( ശനിദോഷം ബാധിച്ചത് കൊണ്ടാവാം)മക്കളുടെ പ്രായമുള്ള എഴുത്തച്ഛന്മാർ നാളികേരക്കുലകാട്ടി വിരട്ടിച്ചതിച്ചു.മെയിലുകളിൽ ചില മാന്യ മഹിളാ,പുരുഷ കേസരികൾ.....പറഞ്ഞ് ചതിച്ചു...എങ്കിലും ചന്തുവിനെ തോൽ‌പ്പിക്കാനാവില്ല മക്കളേ...ഒൺലൈൻ കഴിഞ്ഞ് ഇപ്പോൾ രാത്രി വെളുക്കുവോളം തിരക്കഥയും എഴുതിക്കൊണ്ടിരിക്കുന്ന സിനിമയിൽ, രമേശനിയാ താങ്കൾക്കും ഒരു ഇരിപ്പിടമുണ്ടെന്ന് ഞാൻപറഞ്ഞത്, ജീവിച്ചിരിക്കുകയാണെങ്കിൽ, ലോകനാർകാവിലമ്മെയാണെ,കളരിപരമ്പര ദൈവങ്ങളാണെ...സത്യം...സത്യം..സത്യം.........

Sandeep.A.K പറഞ്ഞു...

രേമേശേട്ടാ.. ഇതിപ്പോ ഉറങ്ങി കിടക്കുന്ന ആളെ വിളിച്ചുണര്‍ത്തിയിട്ട് ഒടുവില്‍ ഊണില്ലാന്നു പറഞ്ഞ പോലെയായല്ലോ ഇടപാട്.. സരുല്ല്യ.. ഈണത്തില്‍ നമുക്ക് പാടാം.. "സ്വപ്നമൊരു ചാക്ക്.. തലയിലതു താങ്ങിയൊരു പോക്ക്.... " :)

എഴുത്ത് നന്നായി, എങ്കിലും ചിലയിടങ്ങളില്‍ അനാവശ്യമായ ആവര്‍ത്തനവിവരണങ്ങള്‍ വരുന്നതായി തോന്നി.. അല്പം കൂടി കാച്ചി കുറുക്കി എഴുതിയാല്‍ കൂടുതല്‍ ആസ്വദ്യകരമായിരിക്കും എന്നൊരു തോന്നല്‍.. എന്റെ വെറും തോന്നലും ആവാം.. :)

ചന്തു മാഷേ.. ഇനിയും പിണക്കം മാറിയില്ലെന്നുണ്ടോ മകന്റെ പ്രായമുള്ള എഴുത്ത് മക്കളോട്..?? :)
ശുഭകാര്യങ്ങള്‍ക്ക് പോകുമ്പോള്‍ "നാളികേരകുല" ശകുനം കാണുന്നത് വഴി മാര്‍ഗതടസ്സങ്ങള്‍ ദൂരീകരിക്കുമെന്ന് ആറ്റുകാലിന്റെ "അനന്തന്‍ അജ്ഞാതന്‍" എന്ന പരിപാടിയില്‍ കഴിഞ്ഞ ആഴ്ചത്തെ നക്ഷത്രഫലം... :)

yousufpa പറഞ്ഞു...

രസികൻ സാധനം...

റശീദ് പുന്നശ്ശേരി പറഞ്ഞു...

നിന്ന നില്‍പ്പില്‍ തന്നെ ഞാന്‍ ഒന്ന് രണ്ടു പ്രാവശ്യം "വികാര വിശ്വംഭരനും ആവേശ ഭരതനും ആയി

ഇത് വായിച്ച്‌ എല്ലാവരും "വിഭ്രംജിച്ചിരിക്കുകയാണല്ലോ" സഖാവേ..
സിനിമ തന്നെ വെളിച്ചത്തിലെടുത്ത് ഇരുട്ടത്ത് കാട്ടുന്ന ഏര്‍പ്പാടല്ലേ
നര്‍മം അസലായിരിക്കുന്നു. പച്ചക്കുതിര ഓര്മ വന്നു ..

AFRICAN MALLU പറഞ്ഞു...

അല്ലെങ്കിലും ഈ ബോള്ളിവൂട്കാര്‍ ഇങ്ങനെയാണ് ..പിന്നെ മീശയുള്ളവരെ അവിടെ എടുക്കൂല ...മീശ വടിച്ചോന്നു ട്രൈ ചെയ്തു നോക്കൂ...

നസീര്‍ പാങ്ങോട് പറഞ്ഞു...

nallezhuthukal

കൊച്ചു കൊച്ചീച്ചി പറഞ്ഞു...

നെരനെര്യായിറ്റ് മസാലദോശ ണ്ടാകും ന്നു കരുതി വന്നതാണ്. എവടെ! വെര്‍തേ മന്‍ഷനെ പറ്റിക്കാന്‍! ഇതാണ് ട്രെയിലറു കണ്ടട്ട് സിന്‍മയ്ക്ക് ഇടിച്ചുകേറര്ത് ന്നുപറേണേ....

Manoraj പറഞ്ഞു...

രമേശേ.. 1999ലെ ഈ സിനിമാകഥ കൊള്ളാല്ലോ.. വിവരണത്തില്‍ ചില സ്ഥലങ്ങളില്‍ നമ്മുടെ കുമാരന്‍ ടച്ച്. അത് ദോഷമായി പറഞ്ഞതല്ല കേട്ടോ. ഉപമകള്‍ മനോഹരമായിരിക്കുന്നു. ആ ഉപമകളുടെ പ്രയോഗങ്ങളിലാണ് കുമാരന്‍ ടച്ച് കണ്ടത്.

ചന്തുമാഷേ : ഇനി ആരും ചതിച്ചില്ലെങ്കില്‍ ഇറങ്ങാന്‍ പോകുന്ന സിനിമയില്‍ നമുക്ക് ബൂലോകമക്കളെയെല്ലാം അങ്ങട് പങ്കെടുപ്പിച്ചാലോ.. അല്ലാതെ എനിക്കൊരു വേഷം തരോന്ന് എന്റെ പട്ടി ചോദിക്കും:)
ആത്മഗതം : എവിടെ എന്റെ പട്ടി:):)

Echmukutty പറഞ്ഞു...

ചിരിച്ച് ഒരു വഴിയായി. ഞാനിത്രയും വിചാരിച്ചില്ല. ഗംഭീരമായിട്ടുണ്ട്. ചന്തുവേട്ടന്റെ കമന്റ് അതിലും കേമം.

എന്നാലും മമ്മൂട്ടി, രമേശ്, ദിലീപ്........എന്റമ്മച്ചിയേ!

Shukoor പറഞ്ഞു...

ഓഹോ അപ്പൊ ലിതാണ് പരസ്യം ചെയ്ത സംഭവം. എത്ര സുന്ദരമായ ഹാസ്യം. അവസാനം വരെ ഒട്ടും മുഷിപ്പ് തോന്നിയില്ല. ദ്വയാര്‍ത്ഥം വരുന്ന പദപ്രയോഗങ്ങള്‍ ചേര്‍ത്തും അടിവസ്ത്രങ്ങള്‍ക്ക് കീഴെയുള്ള പലതും എഴുതിപ്പിടിപ്പിച്ചുള്ള 'നര്‍മ്മ ശ്രമങ്ങള്'‍ക്കിടയില്‍ ഈ പോസ്റ്റ്‌ വേറിട്ട്‌ നില്‍ക്കുന്നു.
ഹോംവര്‍ക്ക് ചെയ്തു എഴുതിയ എല്ലാ ഗുണങ്ങളും പോസ്ടിനുണ്ട്.

വീട്ടില്‍ തിരിച്ചെത്തിയ ശേഷം നടന്ന ക്ലൈമാക്സ് ചെക്കാന്‍ വിട്ടുപോയോ?

ഞാന്‍ പറഞ്ഞു...

"വികാര വിശ്വംഭരനും ആവേശ ഭരതനും ആയ മോഹനായകന്‍
ഒടുവില്‍ വികാരിയായി ......

Lipi Ranju പറഞ്ഞു...

എന്നാലും രമേശേട്ടാ ഇങ്ങളൊരു സംഭവം തന്നെ ! അഭിനയത്തിന്‍റെ കാര്യത്തിലല്ലാട്ടോ, (അതു തെളിയിക്കാന്‍ ഒരു ചാന്‍സ് കിട്ടാത്തോണ്ടല്ലേ !) ട്രെയിലര്‍ കാണിച്ചു ആളുകളെ പറ്റിക്കുന്ന കാര്യത്തില്‍ :))
ഏതായാലും കലക്കി രമേശേട്ടാ, നര്‍മ്മം എന്ന ലേബലിനോട് നീതി പുലര്‍ത്തിയ പോസ്റ്റ്‌, അഭിനന്ദനങ്ങള്‍ ...

റഫീക്ക് പൊന്നാനി പറഞ്ഞു...

സൂപര്‍ സ്റ്റാര്‍ രമേശ്‌ കുമാര്‍ !!!

(കൊലുസ്) പറഞ്ഞു...

ഹി ഹി ഹീ... ചിരിച്ചു വീണല്ലോ മാഷേ. ഒരുപാട് ഇഷ്ട്ടായിട്ടോ.

സിദ്ധീക്ക.. പറഞ്ഞു...

അല്ലേലും കഴിവുകൊണ്ടൊന്നും അവിടെ കാര്യമില്ലല്ലോ രമേഷ്ജീ ..മുഖസ്തുതി , കുതികാല്‍ വെട്ട് , പാരവെപ്പ് എന്നിവയില്‍ മാസ്റര്‍ ഡിഗ്രീ , പിന്നെ ഒടുക്കത്തെ ഭാഗ്യവും ഉണ്ടെങ്കില്‍ അവിടുത്തെ കാര്യം കുശാല്‍ ..ചന്തുവിന് ഇനിയും സമയം ബാക്കിയുണ്ടല്ലോ ,വരും വരാതിരിക്കില്ല ,പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ എലി മൂന്നാറില്‍ നിന്നാണെലും വരുമെന്നല്ലേ?
ഇത് ഒരു മൂന്നോ നാലോ എപ്പിസോഡിനുള്ള വകുപ്പുണ്ടായിരുന്നുട്ടാ..ചിരിയുടെ ഒരു മാസ്റ്റര്‍ പീസ്‌ എന്നുതന്നെ പറയാം..

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

സാരല്ല്യ രമേശ്‌ ജീ ,നമുക്ക് സ്ടീരിയലില്‍ ട്രൈ ചെയ്യാന്നെ ,രശ്മിയുടെ കല്യാണം കഴിഞ്ഞു എന്നൊന്ന് അന്നൌന്‍സ് ചെയ്തിരുന്നേല്‍ ഈ പ്രശ്നം വല്ലതുമുണ്ടോ ?..

ജീ . ആര്‍ . കവിയൂര്‍ പറഞ്ഞു...

അതെ ചാന്‍സുകള്‍ എപ്പോഴാണ് തരപ്രഭയും പാരകളുമായി വരിക എന്നത് നിശ്ചയമില്ലല്ലോ
നല്ല രസകര മായ വിവരണം കൊള്ളാം കേട്ടോ

ദിവാരേട്ടn പറഞ്ഞു...

"ഭ്രാന്തനായി ഞാന്‍ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു എന്നല്ലേ , തേര്‍ഡ് ഡി സി യിലെ സുഷമാ നായര്‍ പറഞ്ഞത് !"

സത്യം [വിശേഷിച്ച് ആ ഷോക്കടിപ്പിക്കുന്ന രംഗം]; പക്ഷെ ഈ പോസ്റ്റ്‌ അടിപൊളി ആയിട്ടുണ്ട്‌.

alif kumbidi പറഞ്ഞു...

ഇഷ്ട്ടായി !

കാസിം തങ്ങള്‍ പറഞ്ഞു...

പാവാ‍യി. ഒരു നിമിഷം കൊണ്ടല്ലേ എല്ലാ സ്വപ്നങ്ങളും വീണുടഞ്ഞത്.
ഇഷ്ടായിട്ടോ ഈ എഴുത്ത്.

kARNOr(കാര്‍ന്നോര്) പറഞ്ഞു...

സംഗതി കൊള്ളാം .. ഒടുവില്‍ ഷൂട്ടിന്റെ ഒരു ഫോട്ടോയെങ്കിലും കാണുന്നാ വിചാരിച്ചേ.. അപ്പോ ഇനി കാവിലെ പാട്ടുമത്സരത്തിനു കാണാന്നു പറേണപോലെ അപ്പോ ഇനി സ്ക്രീനില്‍ കാണാം.. :)(സിര്‍ഫ് തും ഒന്നു കാണണം)

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ഹാസ്യാത്മകമായി അവതരിപ്പിച്ചു.പ്രമേയവും പുതിയ പദപ്രയോഗങ്ങളും നന്നായി.

നാട്ടുവഴി പറഞ്ഞു...

അടിമുടി ഹാസ്യം നിലനിര്‍ത്താന്‍ കഴിഞ്ഞു.
ആശംസകള്‍......

പട്ടേപ്പാടം റാംജി പറഞ്ഞു...

പഠിക്കുന്ന സമയത്തെ അഭിനയം ജീവിക്കുന്നത് പോലെ എന്നാണല്ലോ എല്ലാരും പറഞ്ഞത്‌. ഇപ്പോഴും അത് തന്നെ തുടരുന്നു അല്ലെ? പ്രത്യേകിച്ചും ആ ഒരു വേഷേ...
അവസാന പാരഗ്രാഫില്‍ ആക്ഷേപഹാസ്യത്തിലൂടെ എല്ലാം കളഞ്ഞ് എല്ലാവരും ഗ്ലാമറിന്റെ ലോകത്തേക്ക്‌ ചാടുന്നു എന്ന നിരീക്ഷണം വളരെ നന്നായി.

റീനി പറഞ്ഞു...

മനുഷേന്റെ വിധിയേ!
കണ്മുന്നില്‍ വെച്ച് കിനാവിന്റെ ബലൂണ്‍ പൊട്ടിപ്പോയല്ലോ!

കുമാരന്‍ | kumaran പറഞ്ഞു...

നിന്ന നില്‍പ്പില്‍ തന്നെ ഞാന്‍ ഒന്ന് രണ്ടു പ്രാവശ്യം "വികാര വിശ്വംഭരനും ആവേശ ഭരതനും ആയി....
അത് കലക്കി.
“അവര്‍ക്കിടയില്‍ ഒരു ഫയലും പിടിച്ച് വലിയ ഗമയില്‍ രശ്മി .എന്നെ കണ്ടപ്പോള്‍ അവള്‍ക്ക് ഇതുവരെ കാണാത്ത ഒരു ഗമ .
പിന്നെ വലിയ നടികളെ പോലെ സ്റ്റൈലില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു ..”

വലിയ, ഗമ എന്നത് ആവർത്തിച്ചത് കൊണ്ട് ഒരു ഭംഗിക്കുറവ് പോലെ...

രമേശ്‌ അരൂര്‍ പറഞ്ഞു...

@@കുമാരന്‍ :അത് ഇപ്പോളാണ് ശ്രദ്ധിച്ചത് :) ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് . വിശദമായ വായനയ്ക്കും അഭിപ്രായ- നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി ..:)

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

സംഭവം സത്യമായിട്ടും നടന്നതാണോ? കൂടെ വന്ന് എല്ലാം നമ്മളും കണ്ടതുപോലെ അനുഭവപ്പെട്ടു. സംഗതി കൊള്ളാം.

Pradeep Kumar പറഞ്ഞു...

നല്ല വായനാനുഭവം.

ഹാസ്യം എഴുതുക എന്നതും., അത് ഒട്ടും ഭാവം ചോര്‍ന്നു പോവാതെ, വായനക്കാരനെ അനുഭവിക്കുവാന്‍ കഴിയുക എന്നതും വലിയൊരു സിദ്ധിയാണ്. രമേഷ് സാറിന് ആ മഹാസിദ്ധി വേണ്ടുവോളമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ പോസ്റ്റ്.

അഭിനന്ദനങ്ങള്‍...

വി.എ || V.A പറഞ്ഞു...

‘...എച്ചിക്കണക്കുപറയുന്ന അച്ചിക്കോന്തന്റെ ‘ അനുഭവവിശേഷങ്ങൾ!! നർമ്മപ്പായസം നല്ലതുപോലെ ആസ്വദിച്ചുകഴിച്ചു. അല്ലേ, എനിക്കിപ്പോളൊരു സംശയം. ‘പ്രശസ്തനടി രശ്മി’യെ അതിനുശേഷം അമ്മായിയമ്മ എങ്ങനെയാണ് കാണുകയും അവരോട് പെരുമാറുകയും ചെയ്തത്? ഇനിയൊരു ചാൻസ് കിട്ടിയാൽ നായകനാകണ്ട, വില്ലനായാൽ മതി. ഈ ചതി കാണിച്ചവനെയൊക്കെ ശരിക്കും ഇടിച്ചുതകർക്കാം. അങ്ങനെയാവട്ടെയെന്ന് ആശീർവദിക്കുന്നു....

ശ്രീ പറഞ്ഞു...

രസമായി എഴുതി... :)


ഓണാശംസകള്‍, മാഷേ

കൊമ്പന്‍ പറഞ്ഞു...

രമേശ്‌ സര്‍ ചിരിക്കാനുള്ള വകുപ്പ് ഇഷ്ട്ടം പോലെ അന്തം ഇല്ലെങ്കില്‍ ഏത് രമേഷിനും അടി തെറ്റും അപഹാസ്യന്‍ ആവും

~ex-pravasini* പറഞ്ഞു...

എന്നാലും രമേശ്‌ സാറേ..
ഒള്ളതാണോ ഇതൊക്കെ..?
ഭാര്യ ഇപ്പോഴും സില്‍മയില്‍ അഭിനയിക്കുന്നുണ്ടോ...!
വായനയിലുടനീളമുള്ള നര്‍മ രസ പ്രയോഗങ്ങള്‍ വായിച്ചു ചിരിച്ചു ചിരിച്ചു ഞാന്‍ വികാര വിശ്വംഭരിയായി കേട്ടോ...

ഓണാശംസകള്‍...

രഞ്ജിത്ത് കലിംഗപുരം പറഞ്ഞു...

ഹഹഹ....
അത് കലക്കി....
പണ്ഢിറ്റിനെപ്പോലുള്ള പണ്ടാരങ്ങളല്ലിഷ്ടാ ഇപ്പൊ അഭിനയരംഗത്തു മുഴുവന്‍.....
അപ്പൊപ്പിന്നെ ഗ്ലൂമറിനാകും വെല...മറുതയും ചുടലയക്ഷിയും അറുകൊലയും ഒക്കെക്കാണും....

ഷാജു അത്താണിക്കല്‍ പറഞ്ഞു...

വായനക് നല്ല രസമുള്ള വിവരണം
കൊള്ളാം, ഒരു രസകരമായ കഥ അതിരസമായ് എഴിതി
അശംസകള്‍

സ്വന്തം സുഹൃത്ത് പറഞ്ഞു...

ഇങ്ങള് ബെഷ്മിക്കണ്ടിരിന്‍ .. മ്മക്കിനിം ഒരു കൈ നോക്കാമെന്നേ
ഗ്ലാമാര്നിനു കൊയപ്പമോന്നുമില്ലപ്പാ .. താമസയല്ലന്ന്‍ ..
ഇപ്പൊ പെരുത്ത സന്തോഷമായില്ലേ :)

ആശംസകള്‍ നല്ല ഈ പോസ്റ്റിനു !

junaith പറഞ്ഞു...

ഹഹ്ഹ ഓണം അര്‍മ്മാദിച്ചു...
ക്വോട്ട് ചെയ്യാന്‍ പോയാല്‍ കുറേയുണ്ട്...
ഏതായാലും സഖാവ് നല്ല ബ്ലാക്ക് പെപ്പര്‍ പണിയാണല്ലോ തന്നത്....
(ഇത് കഴിഞ്ഞു വല്ല ചാന്‍സും കിട്ടിയോ...അടുത്ത സിനിമ പോസ്റ്റ്‌ വായിക്കാന്‍ വേണ്ടിയാ...)

@ ചന്തുവേട്ടാ ...ഇനി മെയിലുകളുടെയും ഫോണ്‍ കോളുകളുടെയും ബഹളമായിരിക്കും..ഒടുവില്‍ പറയരുത് രമേഷിന് കമന്റ് ഇട്ടു ബൂലോകവും....അതെ യു..റ്റൂ...ബൂലോകം...

അനില്‍കുമാര്‍ . സി.പി പറഞ്ഞു...

"ഇവര്‍ക്കിതെന്തിന്റെ കേടാണ് ? ഹല്ലാ പിന്നെ " :)

രസകരം.

ഓണാശംസകള്‍

oduvathody പറഞ്ഞു...

ഈ സണ്‍ ഗ്ലാസ് വെച്ച മുഖം കണ്ടപ്പഴേ ഞാന്‍ കരുതി ....പണ്ട് ഇതുപോലെ ഒന്ന് രണ്ടു സംഭവങ്ങള്‍ നടന്നു കാണുമെന്ന്.... എഴുത്ത് നന്നായി...ചിലയിടങ്ങളില്‍ ചിരിയടക്കാനും വിഷമിച്ചു ... ഓഫീസിലിരുന്നു ചിരിച്ചാല്‍ കൂടെയുള്ള സ്റ്റാഫ്‌ എന്ത് കരുതും ...:-)

ഭാനു കളരിക്കല്‍ പറഞ്ഞു...

നല്ല നര്‍മ്മകഥ. ഓണം രസിപ്പിച്ചു.

- സോണി - പറഞ്ഞു...

മാഷിന്റെകൂടെ വന്ന് അവിടെ നടന്നതെല്ലാം കണ്ടതുപോലെ തോന്നി. വായനക്കാരനെ കൂട്ടിക്കൊണ്ട്പോകുന്ന വിവരണം. ഒപ്പം റണ്ണിങ്ങ് കമന്ററിയും... കൊള്ളാം.

sreee പറഞ്ഞു...

ഇന്നലെ വായിച്ചെങ്കിലും അപ്പോള്‍ കമന്റാന്‍ പറ്റീല്ല. ഇന്ന് പലപ്പോഴുംആ രംഗങ്ങള്‍ ഓര്‍ത്തു ചിരിച്ചു പോയി.മനുഷ്യന്റെയൊക്കെ ഒരു അവസ്ഥയേ !!! "എന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ" , എന്ന പരുവത്തില്‍ നിന്ന് "മോഹങ്ങള്‍ മരവിച്ചു ..." എന്ന് വരെ.:).ബോളിവുഡിന്റെ വമ്പന്‍ നഷ്ടം. നന്നായി(പോസ്റ്റിന്റെ കാര്യമാണ്).

ഓണാശംസകള്‍.

എഡിറ്റർ പറഞ്ഞു...

കഥ നന്നായി രസിച്ചു. അഭിനന്ദനങ്ങൾ

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

രമേശ്‌ ഭായ്, നര്‍മം നന്നായി ആസ്വദിച്ചു ട്ടോ , ഇനി രശ്മിയോട് ചോദിച്ചു സത്യാവസ്ഥ മനസിലാക്കിക്കോളാം കേട്ടോ...:)

ഓണാശംസകളോടെ....

sherriff kottarakara പറഞ്ഞു...

സന്ദര്‍ഭം വിശദീകരികരിച്ച് ആശയം വ്യക്തമാക്കുക‌:-“രതിച്ചേച്ചിയുടെ മുന്നില്‍ അകപ്പെട്ട പപ്പുവിനെ പോലെ എന്റെ മേലാസകലം കോരിത്തരിച്ചു .” അതെന്താണെന്ന് പിള്ളാര്‍ക്ക് പറഞ്ഞു കൊടുക്കല്ലേ രമേശേ!
ഉതാടം നാളില്‍ നെറ്റ് ഒന്ന് തുറന്നതാണ്. ഒന്ന് ഓടിച്ച് നോക്കാമെന്ന് കരുതി. പക്ഷേ മുഴുവനും ഒറ്റ ഇരിപ്പില്‍ വായിച്ചു.ഉഗ്രന്‍ ...അത്യുഗ്രന്‍ ....
ഓണാശംസകള്‍.

റോസാപൂക്കള്‍ പറഞ്ഞു...

കൊള്ളാം.അസ്സലായി എഴുതി.
എന്നാലും ഈ ഭര്‍ത്താക്കന്മാരുടെ ഒരു കുശുമ്പേ...ഭാര്യമാര്‍ അഭിനയിക്കുന്നത് അവര്‍ക്ക് കണ്ണെടുത്താല്‍ കണ്ടു കൂടാ.

വര്‍ഷിണി* വിനോദിനി പറഞ്ഞു...

ശരിയ്ക്കും അനുഭവകുറിപ്പു തന്നെയാ...?
ന്തായാലും രസായിരുന്നു ട്ടൊ വായിയ്ക്കാന്‍, അതോണ്ടു തന്നെ രണ്ടും കൽപ്പിച്ച് തീരുമാനിച്ചു സത്യാണെന്ന്...ആണല്ലേ..?

രമേശ്‌ അരൂര്‍ പറഞ്ഞു...

@@വര്‍ഷിണി :ശോ ! രാമായണ കഥ മുഴുവന്‍ കേട്ടിട്ട് ഹനുമാന്‍ സീതയുടെ ആരാ എന്ന് ചോദിച്ചത് പോലെയായല്ലോ ഇത് ...:)
എന്നെ വിശ്വസിക്കൂ ബ്ലീസ് ..:)

Salam പറഞ്ഞു...

ബോളിവുഡില്‍ സ്റ്റാര്‍ ആയിരുന്നെങ്കില്‍
രേമേശ് എന്നതിനേക്കാള്‍ നല്ലത് രമേശ്‌
കപൂര്‍ എന്നായിരിക്കും. ഏതായാലും
മോഹങ്ങള്‍ക്ക് ചിറകു മുളച്ചു, പക്ഷെ
വാനിലുയര്‍ന്നില്ല. രസകരമായി അവതരിപ്പിച്ചു.

ഒണാശംസകള്‍

രമേശ്‌ അരൂര്‍ പറഞ്ഞു...

@@സലാമേ :നിങ്ങള്‍ എല്ലാവരും കൂടി എന്നെ വെറുതെ കപൂര്‍ ആക്കല്ലേ :)

Jayarajan Vadakkayil പറഞ്ഞു...

നല്ല കഥ. അവതരണം ഉഗ്രന്‍. ആശംസകള്‍.

"പാര്‍ടി സഖാവ് എന്നവാക്ക് പുതുക്കിയ ലിപി നിയമം അനുസരിച്ച് തെറ്റല്ല .ചില്ലക്ഷരങ്ങ ള്‍ക്ക് ശേഷം വരുന്ന സ്വരാക്ഷരങ്ങള്‍ക്ക് ഇരട്ടിപ്പ് നിര്‍ബന്ധമില്ല -എന്ന് ഭാഷാ പണ്ഡിതര്‍ "

പാര്‍ട്ടി എന്ന് തന്നെയാണ് വേണ്ടത്.
രേഫ(ര്‍)ത്തിനു ശേഷം വരുന്ന വ്യഞ്ജനാക്ഷരങ്ങളായ ക,ച,ട,ത, പ,ന എന്നിവ ഇരട്ടിക്കണം.
ഉദാ: ചര്‍ക്ക, ചര്‍ച്ച, പാര്‍ട്ടി, വാര്‍ത്ത, പാര്‍പ്പിടം, നിര്‍ന്നിമേഷം.

ചെറുത്* പറഞ്ഞു...

കോവാലകൃഷ്ണാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ...........

ഹ്ഹ്ഹ്ഹ് സംഭവം സൂപ്പറായീണ്ട്. ന്തായാലും പരസ്യം ഇട്ടേനുള്ള മൊതലുണ്ട്. അവസാനം വരേം സുഖമുള്ള രസമുള്ള വായന.
കലക്കി മച്ചൂ പോസ്റ്റ്.

ഇതുകൊണ്ടൊന്നും തളരരുത് കുട്ടാ പറതരുത്. അല്ലേലും കഴിവുള്ളവനെയേ കലാലോകം അംഗീകരിക്കൂ എന്നാരോ എവ്ട്യോ പറഞ്ഞിട്ടില്ലേന്നൊരു സംശയം. :)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ പറഞ്ഞു...

നീളന്‍ പോസ്റ്റാണെങ്കിലും
ആദ്യം മുതല്‍ അവസാനം വരെ ആകാക്ഷയോടെ വായിച്ചു തീര്‍ത്തു..
എന്നിട്ടെന്തായി.. അവസാനം വീട്ടില്‍ തിരിച്ചെത്തി അടിയായോ ? അമ്മയെ അറിയിക്കണോ കാര്യങ്നളൊക്കെ :)

പത്രക്കാരന്‍ പറഞ്ഞു...

ഒന്ന് ചോദിച്ചോട്ടെ? ഈ ബീഫിനു എന്താ വില? ബീഫ് വറക്കാന്‍ ആണോ പൊരിക്കാന്‍ ആണോ അരിഞ്ഞിരുന്നത്?
ഇതിലെ ചാണ്ടാപ്പന്‍ സഖാവ് വിഎസ് പക്ഷമാണോ പിണറായി പക്ഷമാണോ?

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

ഈ ചാണ്ടപ്പൻ സഖാവിന് മുമ്പെങ്ങാനും കൊടുത്ത പിരിവ് കുറഞ്ഞു പോയിട്ടുണ്ടോ..?? അല്ലെങ്കിൽ ഇമ്മാതിരി ഒരു ചതി..
നന്നായി ചിരിച്ചു..

jyo പറഞ്ഞു...

കഴിഞ്ഞ തവണ പരസ്യം കണ്ടപ്പോള്‍ ഞങ്ങള്‍ ആശിച്ച് പോയി-ബ്ലോഗര്‍ കൂട്ടുകാരില്‍ ഒരു സിലിമാനായകനുണ്ടെന്ന് വീമ്പിളക്കാമെന്ന്-ശ്ശെ -എല്ലാം പാളിപോയി.
തകര്‍ത്തു കേട്ടോ.

Rinsha Sherin പറഞ്ഞു...

രമേശേട്ടാ....നല്ല രസമായിട്ടു വായിച്ചു......നിങ്ങളൊരു താരമായിപ്പോയിരുന്നെന്കില്‍ ബൂലോകത്തിനു അതൊരു നഷ്ട്ടമായിപോകുമായിരുന്നു......

ജാനകി.... പറഞ്ഞു...

രമേശേട്ട..., എന്തായാ‍ലും ഇതു വായിച്ചതിനു ശേഷം ജിസിഡി എ കോമ്പ്ലക്സ് കാണുമ്പോൾ സ്റ്റാർട്ട്.. ആക്ഷൻ പ്രതീക്ഷിച്ച് രമേശേട്ടൻ അവിടെ എവിടെയോ നിൽക്കുന്നതായി ഒരു തോന്നൽ .. (ഇതൊരു രോഗമാണോ ഡോക്ടർ..? എന്നു ചോദിക്കാൻ ഞാൻ ആഗ്രഹിക്കയാ‍ണ്) ഭാര്യ അഭിനയിച്ചല്ലോ..അതു പോരേ.. ഭാര്യമാരെയൊക്കെ അങ്ങിനെ ചുമ്മാ അലക്കിച്ചു കളയാം എന്നു വിചാരിക്കുന്നവർക്കുള്ള ലെസ്സൺ ആണിത്... രശ്മിക്ക് അഭിനന്ദനങ്ങൾ കേട്ടോ

ആസാദ്‌ പറഞ്ഞു...

ചിരിച്ചു രമേശേട്ടാ.. ശരിക്കും ചിരിച്ചു. എന്തായാലും അവസാനം ഒരു അട്ടിമറി പ്രതീക്ഷിച്ചിരുന്നെങ്കിലും മണിയപ്പന്‍ ഇങ്ങിനെ ആപ്പ് കേറ്റും എന്നോര്‍ത്തില്ല.. നല്ല പോസ്റ്റ്..

faisalbabu പറഞ്ഞു...

ചേട്ടാ ആ ബ്ലോഗര്‍ രമേശേട്ടണെ കണ്ടോ ? രമേശേട്ടന്‍ രാവിലെ ബ്ലോഗില്‍ കമന്റും ഇട്ടു പോയല്ലോ ? എന്താ കാര്യം ? രമേശേട്ടനെ ഞങള്‍ സില്‍മേലെടുത്തു ...കയ്യോടെ കൂട്ടി കൊണ്ട് പോകാന്‍ വന്നാതാണ് ,,യ്യ്യോ നമ്മടെ രമേശേട്ടനെ സില്മെലെടുത്തുന്നോ ? ദേ കൊണ്ടുപോകാന്‍ കാറുമായി വന്നിരിക്കുന്നു ....നിങ്ങള് പേടിക്കണ്ട ,,രമേശേട്ടന്‍ ഏതു ബ്ലോഗിന് കമന്റു എഴുതി കൊണ്ടിരിക്കയാണെങ്കിലും ഞാങ്ങള് കൊണ്ട് വരും !!....ദേ കമന്റുന്നൂ രമേഷേട്ടന്‍ ,,,രമേശേട്ടാ നിങ്ങളെ സില്‍മേലെടുത്തു ......രമേശേട്ടാ ഇങ്ങള് സില്മേല് വലിയ ആളാകുമ്പോള്‍ ഈ പാവം കമന്റ് ഇടുന്നവരെയും ആ മരുത യെ പ്പോലെ ഒരു ചെറിയ വേഷം തന്നു സഹായിക്കണം ട്ടോ

ബ്ലോഗുലാം പറഞ്ഞു...

....ഓടിച്ചൊന്നു നോക്കിയതെയുള്ളൂ ,എങ്കിലും ഇഷ്ട്ടമായി.......വണ്ടര്‍ഫുള്‍!!!!

Satheesan പറഞ്ഞു...

:)

കൊച്ചുമുതലാളി പറഞ്ഞു...

സംഭവം ജോറായിട്ടുണ്ട്.. ആദ്യമായി ഇങ്ങോട്ടിറങ്ങിയത് നഷ്ടമായില്ല!
സിര്‍ഫ് തും ന്റെ സംവിധായകനെ കണ്ടാല്‍ എന്നെങ്കിലും ചെകളയ്ക്ക് രണ്ടെണ്ണം കൊടുക്കാന്‍ ഞാനും കാത്തിരിയ്ക്കുകയായിരുന്നു...

രമേശ്‌ അരൂര്‍ പറഞ്ഞു...

@കൊച്ചു മുതലാളി :അതെന്താ കൊച്ചു മുതലാളീ ..സിര്‍ഫ്‌ തുംമിന്റെ സംവിധായകനെ നേരത്തെ മുതലാളിക്ക് പരിചയമുണ്ടായിരുന്നോ?
മുതലാളിയോട് കാശ് വല്ലതും മേടിച്ചായിരുന്നാ ??? ചാണ്ടപ്പന്‍ സഖാവും മണിയപ്പനുമൊക്കെ പിന്നീട് എന്നെ കണ്ടപ്പോള്‍ ഇതൊക്കെ തന്നെയാണ് പറഞ്ഞത് :-
"അയ്യാക്കട മോന്തക്കിട്ട്‌ നാല് പെട കൊടുക്കാന്‍ ഞങ്ങക്കറിയാമ്മേലാഞ്ഞിട്ടല്ല ,,പിന്ന ജില്ലാക്കമ്മറ്റീന്നു ഒടക്ക് വന്നത് കൊണ്ട് അവന്‍ രക്ഷപ്പെട്ടു ..അത് സാരമില്ല ..കെട്ടാ ,,അങ്ങ് തമിഴ് നാട്ടിലും നുമ്മട പുള്ളേരൊണ്ട് ,,അവര് നോക്കിക്കോളും വാക്കി കാരിയം ,,ഹല്ലാ പിന്നെ "

കൊച്ചുമുതലാളി പറഞ്ഞു...

അയാ‍ളൊരുമാതിരി മലയാളി സ്ത്രീജനങ്ങളെ മൊത്തം ഷക്കീല, മറിയ, രേഷ്മ എന്ന കാറ്റഗറിയില്‍ പെടുത്തിയാണ് സിര്‍ഫ് തുമില്‍ അവതരിപ്പിച്ചത്.. നോര്‍ത്ത് ഇന്ത്യന്‍സ് മലയാളി സ്ത്രീകളെ സിര്‍ഫ് തുമിലൂടെ കണ്ടുതുടങ്ങി.. നമുക്കങ്ങ് ഡല്‍ഹിയില്‍ പിടിയില്ലാത്തതോണ്ട് അയാള് രക്ഷപ്പെട്ടു...

Absar Mohamed പറഞ്ഞു...

രമേശേട്ടാ നന്നായി ചിരിച്ചു.....

elayoden പറഞ്ഞു...

രമേശ്ജി,

നന്നായി ചിരിപ്പിച്ചു. എന്തായാലും പ്രതീക്ഷ വിട്ടാലും ഗ്ലാമര്‍ വിടാതെ നോക്കണേ..നമ്മുടെ അല്ല നമ്മുടെ പുളിയും ഒരു നാള്‍ പൂക്കുമല്ലോ..

ആശംസകള്‍,,,

mayflowers പറഞ്ഞു...

ഇത് വായിക്കാന്‍ വൈകിയത് നഷ്ട്ടായല്ലോ..
സംഗതി ജോര്‍.
രശ്മി എന്ന താരം പിറവിയിലെ മരിച്ചു പോയതിന് പിന്നിലെ കാരണം പിടി കിട്ടി.

V P Gangadharan, Sydney പറഞ്ഞു...

കലക്കി!
ആരൊക്കെയോ ഇട്ട്‌ രമേശന്‍ എന്ന satirist നല്ലപോലെ കൊട്ടിയിട്ടുണ്ട്‌. അതു വേണം.
ഉഗ്രന്‍!

മഹേഷ്‌ വിജയന്‍ പറഞ്ഞു...

രമേശേട്ടാ,
ഒരു ചെറു പുഞ്ചിരിയോടെ ആണ് പോസ്റ്റ് മുഴുവനും വായിച്ചു തീര്‍ത്തത്...
നര്‍മ്മം നന്നായി രസിച്ചു.
ക്ലൈമാക്സ് വായനക്കാരന് ഊഹിച്ചെടുക്കാന്‍ പാകത്തില്‍ വരുമ്പോള്‍ നിര്‍ത്തിയിരുന്നെങ്കില്‍, കൂടുതല്‍ മനോഹരമായേനെ...
കഥ പിന്നെയും തുടര്‍ന്നപ്പോള്‍ മറ്റെന്തെങ്കിലും ട്വിസ്റ്റ് എഴുത്ത്കാരന്‍ മനസ്സില്‍ കരുതിയിട്ടുണ്ടാകും എന്ന് കരുതി; പക്ഷെ അതില്‍ നിരാശപ്പെടുത്തി...
എങ്കിലും സംഗതി ഇഷ്ടപ്പെട്ടു...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍