2012, ഡിസംബർ 31, തിങ്കളാഴ്‌ച

'വര'പ്രസാദം നേടിയ കലാകുടുംബം

എല്ലാ സുഹൃത്തുക്കള്‍ക്കും പുതുവത്സരാശംസകള്‍ ...

പ്രവാസജീവിതം ഊഷരമാക്കുന്ന    മനസുകളുടെ ശൂന്യമായ കാന്‍വാസുകളില്‍ ചായക്കൂട്ടുകള്‍ കൊണ്ട് വസന്തം വിരിയിക്കുകയാണ് പിതാവും രണ്ട് പെണ്‍ കുട്ടികളും ചേര്‍ന്ന  മലയാളി കലാകുടുംബം. ആനന്ദാസ്വാദനങ്ങള്‍ വിലക്കപ്പെടു പ്രവാസ ഭൂമിയില്‍ മണല്‍ക്കാടുപോലെ ചുട്ടുപൊള്ളു ഹൃദയങ്ങളെ മനോഹരവര്‍ണ്ണങ്ങള്‍ പൊതിഞ്ഞ്  വരഞ്ഞെടുത്ത പ്രകൃതിയും കിളികളും പൂക്കളും പുഴകളും കൊണ്ട് നിത്യഹരിതമാക്കാനുള്ള സപര്യയിലാണ് ഇസഹാക്കും മക്കളായ ആരിഫയും(17)ജുമാനയും(16). 


കിഴക്കന്‍ ഏറനാട്ടിലെ നിലമ്പൂരിനടുത്ത് പൂക്കോട്ടുംപാടം നിവാസിയാണ് ചിത്രകാരനും ശില്‍പ്പിയുമായ ഇസഹാക്ക്.  കുട്ടിക്കാലം മുതലേ വരയും കുറിയും കുറ്റിപ്പെന്‍സിലും കരിക്കട്ടയും കൂട്ടിനുണ്ടെന്ന് ബാല്യകാല സുഹൃത്തായ ഹുസൈന്‍ സാക്ഷ്യപ്പെടുത്തുന്നു . ചിത്രകലയില്‍ ആദ്യ പ്രചോദനം നാന്നായി ചിത്രങ്ങള്‍ വരക്കുമായിരു ഉമ്മ ബീയൂട്ടിതന്നെ.  ഇസഹാക്കിന്റെ കലാവാസന തിരിച്ചറിഞ്ഞ അമ്മാവന്‍ മുഹമ്മദും പിതാവ് ചെറുണ്ണി കുരിക്കളും (മുഹമ്മദ്) പ്രോല്‍സാഹനമേകി. അക്കാലത്ത് നിലമ്പൂരില്‍ കളര്‍ പെന്‍സിലുകള്‍ കിട്ടുന്ന  കടകള്‍ വിരളം. എണ്‍ പത് കിലോമീറ്റര്‍ അകലെ കോഴിക്കോട് പോയാണ് ബാപ്പ മകനാവശ്യമുള്ള കളര്‍ പെന്‍സിലുകളും മറ്റും വാങ്ങിക്കൊടുത്തത്. ചിത്രകലാഭ്യസനത്തിനായി നിലമ്പൂരിലെ അക്കാലത്തെ പ്രമുഖനായ ആര്‍ട്ടിസ്റ്റ് വാസുദേവന്റെ സ്ഥാപനത്തില്‍ പിതാവ് തന്നെ കൊണ്ടുപോയി ചേര്‍ത്തു.

 ബാനര്‍ എഴുത്തും ചുവര്‍ പരസ്യങ്ങള്‍ക്കായുള്ള പടം വരപ്പുമൊക്കെയായിരുന്നു  ആര്‍ട്ടിസ്റ്റ് വാസുവിന്റെ കളരിയില്‍ നിന്ന്  പരിശീലിക്കാനായത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഇസഹാക്കിന്റെ അസാമാന്യമായ കൈത്തഴക്കം കാണാനിടവന്ന  ലളിതകലാ അക്കാദമി അംഗം തലശ്ശേരി ശിവകൃഷ്ണന്‍ മാഷാണ് ചിത്രകലാ പഠനത്തിന് വഴിത്തിരിവുണ്ടാക്കിയത്. ബാനറും ചുവര്‍ച്ചിത്രവും മാത്രം വരച്ച് പാഴാക്കേണ്ടതല്ല നിന്റെ ഉള്ളിലെ ചിത്രകല എന്ന്  മാഷ് പറഞ്ഞു. മാഷ് തന്നെ മുന്‍കൈയ്യെടുത്താണ്  കോഴിക്കോട് യൂനിവേഴ്‌സല്‍ ഫൈന്‍ ആര്‍ട്‌സ് സ്‌ക്കൂളില്‍ ചേര്‍്ന്ന്  ചിത്രകല ശാസ്ത്രീയമായി അഭ്യസിക്കാന്‍ അവസരമൊരുക്കിയത്. ചലച്ചിത്ര പ്രതിഭകളായ  ഐ.വി.ശശി, ഹരിഹരന്‍, തുടങ്ങിയവര്‍ ചിത്രകലാന പഠനത്തിനെത്തിയിരുന്ന  സ്ഥാപനമാണ് യൂനിവേഴ്‌സല്‍ ഫൈന്‍ ആര്‍ട്‌സ് സ്‌ക്കൂള്‍. എഴുത്തുകാരനും ചിത്രകാരനുമായ എന്‍.പി.ഹാഫിസ് മുഹമ്മദ്, ഐ.വി.സതീഷ് ബാബു തുടങ്ങിയവര്‍ സഹപാഠികളും. അന്ന്  സ്‌കൂളിലെ ഏറ്റവും പ്രായം കുറഞ്ഞ കലാവിദ്യാര്‍ഥിയായിരുന്നു  16 കാരനായ ഇസഹാക്ക്.  

അറബിക് കയ്യെ ഴുത്ത്, ഡ്രോയിംഗ്, ശില്‍പനിര്‍മ്മാണം തുടങ്ങിയവയിലെ നിരന്തര പഠനവും പരിശീലനവും കലയിലെ കൈത്തഴക്കം വര്‍ധിപ്പിച്ചു. കലാകാരനായാല്‍ വഴിതെറ്റിപ്പോകുമെന്ന്  യാഥാസ്ഥിതിക സമൂഹം ഉറച്ച് വിശ്വസിക്കു കാലമായിരുു അത്. വരകൊണ്ട് മാത്രം ജീവിതം മുാേട്ട് കൊണ്ടുപോകാന്‍ കഴിയില്ലെ വീട്ടുകാരുടെ നിര്‍ബന്ധ പൂര്‍ണ്ണമായ ഉപദേശം സ്വീകരിച്ച് ഒരു ശരാശരി മലപ്പുറത്തുകാരന്റെ അടുത്ത ചുവട് വയ്പ് എന്ന  നിലയില്‍ എപതുകളുടെ അവസാനത്തില്‍ പത്തൊമ്പതാം വയസില്‍ ഗള്‍ഫിലേക്ക പറന്നു  നിയന്ത്രണങ്ങള്‍ ഏറെയുള്ള സൗദിയിലാണ് വന്നു പെട്ടത്. മണലാരണ്യത്തിലെ അതിജീവനത്തിനായി പല ജോലികള്‍ ചെയ്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമം. ജീവിക്കാനുള്ള പങ്കപ്പാടുകള്‍ക്കിടയിലും 'വര'മോഹം നിറങ്ങളൊഴിയാത്ത തിരശീല പോലെ മനസ്സില്‍ തിളക്കംപൂണ്ടു ചലിച്ചുകൊണ്ടിരുന്നു . അധികം വൈകാതെ ഒരുപരസ്യസ്ഥാപനത്തില്‍ ആര്‍ടിസ്റ്റ് തസ്തികയില്‍ ജോലി തരപ്പെടുത്തി. പ്രതികൂല സാഹചര്യങ്ങളുടെ തീഷ്ണമായ ചൂടേറ്റ് ഉള്ളില്‍ നാമ്പിട്ട തളിരുകള്‍ വാടിക്കരിഞ്ഞ് പോകുമോ എന്നോ ര്‍ത്ത് സങ്കടപ്പെട്ടിരിക്കുമ്പോളാണ് തേടിനടന്ന  നിധിപോലെ ചിത്രകലയുമായി ബന്ധമുള്ള ജോലിതന്നെ ലഭിക്കുന്നത്.

 പുതിയചുറ്റുപാടില്‍ വരയുടെ ഗതിമാറി. എന്നിട്ടും ഒരു സങ്കടംമാത്രം ബാക്കിനിന്നു . ശില്പ നിര്‍മ്മാണത്തിന് കടുത്ത വിലക്കുകളുള്ള സൗദിയില്‍ ഈ കലാകാരന് വരകൊണ്ട് മാത്രം തൃപ്തിപ്പെടേണ്ടിവന്നു.  അറബിക് കാലിഗ്രഫിയില്‍ കൂടുതല്‍ ശ്രദ്ധയൂന്നിയപ്പോള്‍ തൊഴില്‍ അവസരങ്ങളും കൂടി.  തൊണ്ണൂറുകളില്‍ (ആദ്യഗള്‍ഫ് യുദ്ധത്തിനു ശേഷം) പരസ്യമേഖലയില്‍ കമ്പ്യൂട്ടറുകള്‍ വരാന്‍ തുടങ്ങി. ബ്രഷും പെയിന്റുകളുമില്ലാതെ ചിത്രങ്ങള്‍ വരച്ചെടുക്കുന്ന  കമ്പ്യൂട്ടറുകള്‍. സാങ്കേതിക വിദ്യയുടെ വളര്‍ച്ചകണ്ട് ആദ്യം അത്ഭുതപ്പെട്ടു. അതിന്റെ ആധിപത്യം കണ്ട് അമ്പരന്നു  പിന്നെ  രണ്ടും കല്‍പിച്ച് ആഴം അളക്കാനൊന്നും  നില്‍ക്കാതെ ആ പരപ്പിലേക്ക് പതുക്കെപ്പതുക്കെ കാലെടുത്തു വച്ചു.

അവിടന്നങ്ങോട്ട്  ഗ്രാഫിക്‌സിന്റെ ലോകത്തായി ഇസഹാക്കിന്റെ പരീക്ഷണങ്ങള്‍. ഇടക്ക് നിര്‍ത്തേണ്ടി വന്ന  വര  അടുത്തകാലത്ത്  സജീവമാക്കാനുള്ള ശ്രമത്തിലാണ്.   ഇപ്പോള്‍  റിയാദില്‍ നിന്ന്  പ്രസിദ്ധീകരിക്കുന്ന  അല്‍ യൗം ദിനപത്രത്തില്‍ ജോലിയുമായി റിയാദില്‍ കുടുംബത്തോടൊപ്പം കഴിയുന്നു. പ്രമുഖ ഓണ്‍ ലൈന്‍ മാസികയായ മഴവില്ലിന് വേണ്ടി ചിത്രങ്ങള്‍ വരയ്ക്കുതും ഇസഹാക്കാണ്. പാണ്ടിക്കാട് കക്കുളം സ്വദേശിനി നജ്മയാണ് ഇസഹാക്കിന്റെ ജീവിത സഖി. 

ഇസഹാക്കിന്റെ വരകണ്ട് വളര്‍ന്ന  മക്കള്‍ ആരിഫയും ജുമാനയും സ്വാഭാവികമായും നിറങ്ങളുടെ വര്‍ണ്ണപ്രപഞ്ചത്തെ ഏറെ ഇഷ്ടപ്പെട്ടു. രണ്ട് പേരും പിതാവിന്റെ കലാപാരമ്പര്യം അഭിമാനം പോലെ പേറുന്നവര്‍. രണ്ടുപേരും വരയ്ക്കുന്നു . 
ചായക്കൂട്ടുകളും ബ്രഷുകളും ക്യാന്‍വാസുമെല്ലാം ഇരുവര്‍ക്കും കളിക്കൂട്ടുകാരെപ്പോലെയായിരുന്നു.  ചിലപ്പോള്‍ ഇസഹാക്കിനെത്തന്നെ അത്ഭുതപ്പെടുത്തും വിധം കുട്ടികള്‍ ചിത്രം വരയില്‍ താല്‍പര്യം കാണിച്ചതോടെ ആ രംഗത്ത് താന്‍ നേടിയ അറിവുകളെല്ലാം അവര്‍ക്കായി അദ്ദേഹം ഉരുക്കഴിച്ചു. പിതാവില്‍ നിന്ന്  മാത്രമേ ഇരുവരും ചിത്രകല അഭ്യസിച്ചിട്ടുള്ളൂ. തുടര്‍ പഠനത്തിന് പ്രവാസലോകത്ത് പരിമിതികള്‍  ഉള്ളതിനാലാണ് കലാപഠനം വീട്ടില്‍തന്നെ ഒതുക്കി നിര്‍ത്തേണ്ടിവന്നത്. എന്നാല്‍ പിതാവില്‍ നിന്ന് കിട്ടിയ പഠിപ്പ് തന്നെ ഇവരിലെ പ്രതിഭത്തിളക്കം വിളിച്ചറിയിക്കും.
    
മൂത്തകുട്ടി ആരിഫ +2 കഴിഞ്ഞു , രണ്ടാമത്തെ മകള്‍ ജുമാന. 
ആരിഫ: നാല് വയസ്സ് തൊട്ടേ വരയ്ക്കും, ആറ് വയസ്സില്‍  എണ്ണച്ചായത്തില്‍  നാന്നായിവരക്കാന്‍ തുടങ്ങിയിരുന്നു . ഗള്‍ഫിലെ സൗകര്യങ്ങള്‍ കൂടുതല്‍ പ്രയോജനകരമായി. ഏതാനും പ്രദര്‍ശനങ്ങളില്‍ ആരിഫയുടെ ചിത്രങ്ങള്‍ക്ക് കാഴ്ചക്കാരുടെ പ്രശംസ നേടാനായിട്ടുണ്ട്. പോര്‍ട്രൈറ്റ് പെയിന്റിങ്ങുകള്‍, പ്രകൃതിദൃശ്യങ്ങള്‍  സൗന്ദര്യദായകങ്ങളായ മറ്റ് കാഴ്ചകള്‍  ഇവയൊക്കെ  സൂക്ഷ്മാംശങ്ങളേതും നഷ്ടമാവാതെ സ്വാഭാവികതകള്‍ ഓരോന്നും  അത്രമേല്‍ നിരീക്ഷിച്ച്  കാഴ്ച ഒരനുഭവമാക്കാനുള്ള ആരിഫയുടെ സൃഷ്ടി പാടവം അനുപമമെന്ന്  ആ വരകള്‍ ദര്‍ശിക്കു മാത്രയില്‍ ആരും പറഞ്ഞുപോകും.

  സൗദി ഗവമെന്റിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടു  'ജനാദ്രിയ' പൈതൃകോത്സവത്തില്‍  പ്രത്യേക പരിഗണനയോടെ ആരിഫയുടേ ചിത്രങ്ങള്‍ക്ക് പ്രദര്‍ശന അനുമതി ലഭിച്ചത് വലിയ അംഗീകാരമായി ഈ കലാകുടുംബം കരുതുന്നു .  സൗദി രാജാവിന്റെയും, അന്നത്തെ കിരീടാവകാശി അമീര്‍ സുല്‍ത്താന്റെയും മറ്റും ഓയില്‍ പെയിന്റില്‍ തീര്‍ത്ത പോര്‍ട്രൈറ്റ് ചിത്രങ്ങള്‍ കൂടുതല്‍ പേരേ ആകര്‍ഷിച്ചതും ഏറെ ആത്മവിശ്വാസം നല്‍കി.  അറബിക് വാര്‍ത്താമാധ്യമങ്ങള്‍ അതിനു മുമ്പും പിമ്പും അര്‍ഹമായ പ്രാധാന്യത്തോടെ ഇവരുടെ ചിത്രകലാ പാടവത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. 
ആരിഫയുടെ വരയുടെ രീതികളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് ഉപകരിച്ചേക്കും     http://risamaarifa.blogspot.com/

രണ്ടാമത്തെ മകളായ ജുമാന പ്ലസ് വ വിദ്യാര്‍ത്ഥിനിയാണ്. ഫ്രീഹാന്‍ഡ് ഡ്രോയിങ്ങില്‍ വേഗതയും വൃത്തിയും നന്നെ ചെറുപ്പത്തിലേ സ്വായത്തമാക്കിയെതാണ് എടുത്തു പറയേണ്ടത്.
പെന്‍സില്‍, എണ്ണച്ചായം, ജലച്ചായം, തുടങ്ങിയ വിഭാഗങ്ങളിലുള്ള ജുമാനയുടെ കലാസൃഷ്ടികള്‍ കണ്ട് കണ്ണെടുക്കാന്‍ തോന്നില്ലെന്ന്  ആരെങ്കിലും പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.  ഇതിനിടയില്‍ ഡിജിറ്റല്‍ പെയിന്റിങ്ങില്‍ കൂടി ജുമാന പരീക്ഷണങ്ങള്‍ തുടങ്ങിയതോടെ ആ രംഗത്തും വൈദഗ്ദ്യമുള്ള കലാകാരിയെന്ന   കീര്‍ത്തികൂടി ലഭിച്ചു. ഫോട്ടോഷോപ്, ഇല്ലസ്‌ട്രേറ്റര്‍ തുടങ്ങിയ ഗ്രാഫിക്‌സ് സോഫ്റ്റ് വെയറുകള്‍, 3ഡി മാക്‌സ്, 'Z Brush, ആര്‍ക്കി കാഡ്, ഫ്‌ളാഷ്  തുടങ്ങിയ ആധുനിക കലാസങ്കേതങ്ങളിലും തന്റെ കലാ വൈദഗ്ദ്യം ഭേതപ്പെട്ടനിലയിലാണെന്ന്  ജുമാന തെളിയിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് ഉപകരിച്ചേക്കും: http://jumanasam.blogspot.com/ 

ഡിസംബര്‍ 30 ലെ മലയാളം ന്യൂസ് സണ്‍ ഡേ  പ്ലസില്‍ വന്നത് 
പഠനത്തിനൊപ്പം പിതാവിന്റെ പാത പിന്തുടര്‍് ന്ന് ചിത്രകലയില്‍ പരീക്ഷണങ്ങളിലേര്‍പ്പെടാനും പുത്തന്‍ സങ്കേതങ്ങള്‍ കണ്ടെത്താനും ഈ രണ്ടു പെകുട്ടികളും ചേര്‍് ന്ന് നടത്തുന്ന  ശ്രമങ്ങള്‍ കൗ തുകം ജനിപ്പിക്കുന്നതാണ്. ഇരുവരും വരച്ചു വച്ചിട്ടുള്ള ചിത്രങ്ങളും അത് സാക്ഷ്യപ്പെടുത്തുന്നു  റിയാദില്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ച ഇവര്‍ നാട്ടില്‍ വിപുലമായ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. 

24 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

ദൈവത്തിന്‍റെ കൈകള്‍

നീലക്കുറിഞ്ഞി പറഞ്ഞു...

ഇസഹാക്കിന്റെ രേഖാചിത്രങ്ങളെ കുറിച്ച് എത്ര വര്‍ണ്ണിച്ചാലും അധികമാവില്ല..വളരെ അനുഗ്രഹീതനായ ഈ കലാകാരനേയും അദ്ദേഹത്തിന്റെ കുടുംബത്തേയും പരിചയപ്പെടുത്തിയ ശ്രീ രമേശിന്റെ ഈ ലേഖനം അഭിനന്ദനമര്‍ഹിക്കുന്നു..

ചന്തു നായർ പറഞ്ഞു...

ശ്രീ രമേശിന്റെ ഈ ലേഖനം അഭിനന്ദനമര്‍ഹിക്കുന്നു..

കൊച്ചു കൊച്ചീച്ചി പറഞ്ഞു...

സൌദിയില്‍ താമസിക്കുന്നവര്‍ക്ക് തൂലികാനാമത്തില്‍ പുറം രാജ്യങ്ങളിലെ വേദികളിലും പ്രസിദ്ധീകരണങ്ങളിലും സ്വന്തം കല പ്രദര്‍ശിപ്പിക്കാന്‍ വിലക്കുണ്ടോ? സൌദി നിയമങ്ങള്‍ അനുസരിച്ചുകൊണ്ടുതന്നെ അവരുടെ കലയ്ക്ക് exposure കിട്ടാനുള്ള മറ്റു വഴികളുണ്ടോയെന്ന് ചിന്തിക്കുകയായിരുന്നു.

ലേഖനം നന്നായി. പിന്നേയ്, ആ ഹാര്‍മ്മോണിയപ്പെട്ടിയുടെ കൂടെയുള്ള രമേശിന്റെ പടം കണ്ടപ്പൊ ഒരു സംശയം. അതു വായിക്കാനറിയുന്നയാളാണോ അതോ വെറുതേ ഒരു 'ഗുമ്മിന്' ഇട്ടതാണോ? (ഉഗ്രന്‍ വര! ആ ലൈറ്റും ഷേഡുമൊക്കെ കൃത്യമാണ്)

Unknown പറഞ്ഞു...

ലേഖനം അഭിനന്ദനാർഹം... ഇസഹാക്ക് ഭായിയെയും കുടുംബത്തെയും പരിചയപ്പെടാനായത് ഒരു ഭാഗ്യമായി കരുതുന്നു..

Cv Thankappan പറഞ്ഞു...

ജന്മസിദ്ധമായി ലഭ്യമായ കലാവാസനകളെ പരിപോഷിപ്പിക്കുകയും പ്രസിദ്ധിയിലേയ്ക്ക് ഉയരുകയും ചെയ്ത സുഹൃത്തുക്കള്‍ ധാരാളമുണ്ട് എനിക്ക്.
രമേശ്‌ സാറിന്‍റെ ബ്ലോഗ്‌ വഴി അതുപോലെ വരപ്രസാദം നേടിയ ആരിഫയുടെയും,ജുമാനയുടെയും ബ്ലോഗുകളും,പോസ്റ്റുകളും കാണാന്‍ കഴിഞ്ഞു.
മനോഹരം!
ചിത്രകാരനും,ശില്പിയുമായ ഇസഹാക്ക്‌ സാറിന് അഭിമാനിക്കാം...........
എന്‍റെ ഹൃദയംഗമമായ ആശംസകള്‍
സന്തോഷവും,സമാധാനവും,സമാധാനവും,സംതൃപ്തിയും നിറഞ്ഞ
പുതുവത്സരത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട്;
ആശംസകളോടെ

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

പ്രശസ്തിയോ കീർത്തിയോ
പരിഗണിക്കാതെ കഴിവുറ്റവരെ
പ്രോത്സാഹിപ്പിക്കുന്ന ഈ കർമ്മം
അല്ല ധർമ്മം ഒരു യഥാർത്ഥ
പത്രപ്രവർത്തകന്റെ ധീരതയാണു് .

വീകെ പറഞ്ഞു...

ചെറുപ്പത്തിലേ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞത് വളരെ നന്നായി. അതിനവസരം കിട്ടാത്തവരാണ് പലരും. അവരുടെ മാതാപിതാക്കൾക്കാണ് എന്റെ അഭിനന്ദനങ്ങൾ...
എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ...

പട്ടേപ്പാടം റാംജി പറഞ്ഞു...

പത്രത്തില്‍ വായിച്ചിരുന്നു.
നന്നായി ഈ പരിചയപ്പെടുത്തല്‍

മാധവൻ പറഞ്ഞു...

വരയും,വരയെ വരച്ച വരികളും നന്നായി

ajith പറഞ്ഞു...

പ്രിയകുടുംബത്തിനും രമേഷിനും ആശംസകള്‍

പരിചയപ്പെടുത്തല്‍ വളരെ ഇഷ്ടമായി

Unknown പറഞ്ഞു...

നല്ലൊരു പരിചയപ്പെടുത്തല്‍

രമേശ്‌ അരൂര്‍ പറഞ്ഞു...

കൊച്ചു ... സൌദിയില്‍ ശില്പ നിര്‍മ്മാണത്തിന് മാത്രമേ വിലക്കുള്ളു ..ശില്‍പം പക്ഷെ ട്രാഫിക് കവലകളിലും പാര്‌ക്കിലുമെല്ലാം (മനുഷ്യ രൂപം അല്ലാത്തത് ) കണ്ടിട്ടുണ്ട് ..പുറം രാജ്യത്ത് തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്നതില്‍ ആര്‍ക്കും ഒരു വിലക്കുമില്ല ...അതിപ്പോ ചിത്ര കലക്ക് നമ്മുടെ നാട്ടിലും അത്ര പ്രോത്സാഹനം പ്രോത്സാഹനം ഇല്ലല്ലോ ...നാട്ടിലെ ചിത്രകാരന്മാര്‍ പുറത്തു പോയാണ് പേരും പണവും ഉണ്ടാക്കുന്നത്‌ ...:) ഹാര്‍മോണിയം വായിക്കാന്‍ അടിസ്ഥാന അറിവ് സ ..പ സാ ആണ് ..അതറിയാം ..യഥാര്‍ത്ഥ ഫോട്ടോ നോക്കിയാണ് ഇസഹാക്ക് അത് വരഞ്ഞത് :)

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

വായിച്ചു...
പിന്നെ
ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് രമേശ് ഭായിയടക്കം എല്ലാവര്‍ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

സസ്നേഹം,

മുരളീമുകുന്ദൻ

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

പരിചയപ്പെടുത്തല്‍ ഇഷ്ടമായി !

ശ്രീ പറഞ്ഞു...

ഇസഹാക്കിന്റെ കലാകുടുംബത്തെ പരിചയപ്പെടുത്തിയതിനു നന്ദി, മാഷേ.

പുതുവത്സരാശംസകള്‍!

Pradeep Kumar പറഞ്ഞു...

അഭിനന്ദനാർഹമായ ലേഖനം....

കുട്ടികൾ പിതാവിനേക്കാളും ഉയരത്തിലെത്തട്ടെ. ഈ കലാകുടുംബത്തിന് നന്മകൾ നേരുന്നു...

ishaqh ഇസ്‌ഹാക് പറഞ്ഞു...

സൌദിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയളം ന്യൂസില്‍ എന്നെയും കുടുംബത്തേയും കുറിച്ച് വന്ന ശ്രീ രമേശ് അരൂരിന്റെ വിവരണം വായിച്ചറിഞ്ഞ് ഏറെ കലാസ്നേഹികളും പൂര്‍വ്വ സുഹൃത്തുക്കളും മെയില്‍ വഴിയും മറ്റും ആത്മവിശ്വാസം പകര്‍ന്നത് മധുര ദായകമായൊരു പ്രസാദ പകര്‍ച്ചതന്നെയാണ് ഞങ്ങള്‍ക്ക് . പ്രിയ രമേശ്ജിക്കും അഭിപ്രായങ്ങള്‍ അറിയിച്ച് പ്രോത്സാഹനങ്ങള്‍ നല്‍കിയ എല്ലാ കൂട്ട്കാരോടും ഞാനും എന്റെ കുടുംബവും മനസ്സ് നിറഞ്ഞ നന്ദി അറിയിക്കുന്നു, ഒപ്പം ഐശ്വര്യപൂര്‍ണ്ണമാവട്ടെ വരും നാളുകളെന്ന പുതുവത്സര പ്രത്യാശകളും പങ്ക് വയ്ക്കുന്നു,സസ്നേഹം..

രമേശ്‌ അരൂര്‍ പറഞ്ഞു...

വായിച്ച് അഭിപ്രായങ്ങള്‍ പങ്കുവച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി .സ്നേഹം ..

vineeth vava പറഞ്ഞു...

ഇഷ്ടായി ആ പത്രക്കുറിപ്പ്.......

സമയമുള്ളപ്പോള്‍ എന്റെ ബ്ലോഗില്‍ ഒന്നെത്തി നോക്കി അഭിപ്രായം പറയണം..

Unknown പറഞ്ഞു...

ലേഖനം നന്നായിട്ടുണ്ട്.. മുന്‍പ് അറിയാമായിരുന്ന കുട്ടികളായിരുന്നു.. ഇപ്പോള്‍ കൂടുതല്‍ അറിയാന്‍ കഴിഞ്ഞു.. :)

അജ്ഞാതന്‍ പറഞ്ഞു...

Greetings!
If you're looking for an excellent way to convert your Blog visitors into revenue-generating customers, join the PayOffers.in Ad Network today!
PayOffers India which is one of the fastest growing Indian Ad Network.
Why to Join PayOffers India?
* We Make Your Blog Into Money Making Machine.
* Promote Campaigns With Multiple Size Banner Ads.
* Top Paying and High Quality Campaigns/Offers...
* Earn Daily & Get Paid Weekly Through check,Bank deposit.
* 24/7, 365 Days Online Customer Support.
Click here and join now the PayOffers India Ad Network for free:
http://payoffers.co.in/join.php?pid=21454
For any other queries please mail us at Neha@PayOffers.co.in
With Regards
Neha K
Sr.Manager Business Development
Neha@PayOffers.co.in
www.payoffers.co.in
Safe Unsubscribe, You are receiving this relationship message, if you don't want to receive in the future, Reply to Unsubscribe@PayOffers.co.in Unsubscribe

kochumol(കുങ്കുമം) പറഞ്ഞു...

നല്ല പരിചയപ്പെടുത്തല്‍ ..ആരിഫയുടെയും ജുമാനയുടെയും ബ്ലോഗ്ഗുകള്‍ നേരത്തെ കണ്ടിട്ടുണ്ട് ..
ആശംസകള്‍

കുറെ നാളായല്ലോ രമേശേട്ടാ പുതിയ എഴുത്തുകള്‍ ഒന്നും കാണാനില്ലാല്ലോ ..

തുമ്പി പറഞ്ഞു...

ആരിഫായുടേയും ജുമാനയുടേയും വരകള്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇസ് ഹാക്ക് മാഷിന്റെ കുടുംബത്തെ കുറിച്ച് വിശദമായി അറിയുന്നത് ഇവിടെ നിന്നാണ്. നല്ല പരിചയപ്പെടുത്തല്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍