2014, ജനുവരി 18, ശനിയാഴ്‌ച

സുനന്ദയുടെ മരണം പറയുന്നത്..ഐ.പി.എല് ക്രിക്കറ്റ് രൂപീകരണസമയത്ത്  90 കോടി രൂപയുടെ ഓഹരികള് കേന്ദ്ര മന്ത്രിയായ ശശിതരൂര്  തന്റെ കാമുകിക്ക്  സൌജന്യമായി  നല്കിയ സംഭവത്തോടെയാണ് സുനന്ദ പുഷ്കറെന്ന കാശ്മീരുകാരിയെ പറ്റി  ജനങ്ങള്  അറിയുന്നത്. ശശി തരൂരും സുനന്ദ പുഷ്കറും തമ്മിലുള്ള പ്രണയം പുറത്താകുന്നതും ഈ
വിവാദത്തോടെയാണ്.    ശശി തരൂര് അന്യായമായി കാമുകിക്കു പണവും മാന്യതയും ഉണ്ടാക്കാന്  ഐ.പി.എല് ഓഹരികള്  സൌജന്യമായി  കൊടുക്കുകയായിരുന്നു  എന്നതായിരുന്നു ആ വിവാദത്തിന്റെ കാതല്.  ഇതോടെ  സുനന്ദയും ശശിയും മാധ്യമങ്ങളുടേയും ജനങ്ങളുടേയും  എന്തിന് മിമിക്രിക്കാരുടെ പോലും പരിഹാസ്യ കഥാപാത്രങ്ങളുമായി.. പിന്നീട് ഈ ഓഹരികള് തിരികെ നല്കാന് നിര്ബന്ധിതമായ സാഹചര്യമുണ്ടായതും ശശി തരൂരിന്റെ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതും വിവാദത്തിന്റെ    അനന്തര ഫലങ്ങളാണ്...ശശി തരൂരിനെ ഉപയോഗിച്ച് സുനന്ദ പണം നേടാന് ശ്രമിച്ചു..സ്ത്രീ ലമ്പടനായ തരൂര് അതിന് കൂട്ടുനിന്നു എന്ന് ഉപസംഗ്രഹിച്ചുകൊണ്ടാണ് മാധ്യമങ്ങളും ജനങ്ങളും അന്നാ വിവാദങ്ങളുടെ ഫയല് മടക്കിയത്. പിന്നീട് സുനന്ദയെ തരൂര് വിവാഹം ചെയ്തതോടെ വിവാദങ്ങള് പൂര്ണമായും കെട്ടടങ്ങുകയും തരൂരിന് മന്ത്രിസ്ഥാനം തിരിച്ചു കിട്ടുകയും ചെയ്തു.

സുനന്ദയുടെയും മൂന്നാം വിവാഹമായിരുന്നു ഇത്. കാഷ്മീര്‍ സ്വദേശിയാണു സുനന്ദയുടെ ആദ്യഭര്‍ത്താവ്. ഈ ബന്ധമൊഴിഞ്ഞശേഷം മലയാളിയായ സുജിത് മേനോനെ സുനന്ദ വിവാഹം ചെയ്തു. പില്‍ക്കാലത്ത് ഇദ്ദേഹം കാര്‍ അപകടത്തില്‍ മരണമടഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനാണു സുനന്ദയ്ക്കുള്ളത്.

കോല്‍ക്കത്തക്കാരിയായ ആദ്യഭാര്യ തിലോത്തമ മുഖര്‍ജിയില്‍ രണ്ടു മക്കളാണു തരൂരിനുള്ളത്. യുഎന്നില്‍ ജോലി ചെയ്തിരുന്ന കാനഡ സ്വദേശി ക്രിസ്റ്റാ ഗൈല്‍സാണ് തരൂരിന്റെ രണ്ടാം ഭാര്യ. ഇവരുമായുള്ള ബന്ധവും തകര്‍ന്നതിനു പിന്നാലെയാണു യുഎഇയില്‍ താമസിച്ചിരുന്ന സുനന്ദയുമായി തരൂര്‍ പരിചയപ്പെടുന്നത്.
ഇവര്‍ തമ്മിലുള്ള ബന്ധം ദൃഡമായിരുന്ന സമയത്താണ് ഐപിഎല്‍ വിവാദമുണ്ടായത്.

കഴിഞ്ഞ ഒരുവര്ഷമായി ശശി തരൂര്- സുനന്ദ ദമ്പതികളുടെ ജീവിതം കലുഷിതമായിരുന്നു വെന്നാണ് റിപ്പോര്ട്ടുകള്..പാക്കിസ്ഥാന് പത്ര പ്രവര്ത്തകയായ മെഹര് തരാര് എന്ന യുവതിയും തരൂരും തമ്മിലുള്ള ബന്ധമാണ് അവരുടെ ജീവിതത്തില് അസ്വസ്ഥതയുണ്ടാക്കിയത്...ഇതിന്റെ ക്ലൈമാക്സ് ഘട്ടത്തിലാണ് കഴിഞ്ഞ ദിവസം ഈ ബന്ധം ട്വിറ്ററിലൂടെ സുനന്ദ ലോകത്തെ അറിയിച്ചത്..അക്കൂട്ടത്തില് അവര് പറഞ്ഞ പ്രധാനപ്പെട്ട ഒരു വിവരം ഐ.പി.എല് വിവാദവുമായി ബന്ധപ്പെടുത്തി സുനന്ദയെക്കുറിച്ച് ലോകം ഇതുവരെ മനസിലാക്കി വെച്ച വസ്തുതകളെ തകിടം മറിക്കുന്നതാണ്..ഐ.പി.എല് ഇല് തനിക്കായെന്ന രൂപത്തില് ശശി തരൂര് നീക്കിവെച്ച 90 കോടിയുടെ

വിയര്പ്പ് ഓഹരികളെക്കുറിച്ച് സത്യത്തില് തനിക്കറിവില്ലായിരുന്നു എന്നാണ് അവര് പറഞ്ഞത്. ഈ വിഷയത്തില് വിവാദം ഉയര്ന്നതോടെയാണ് അത്തരമൊരു ഇടപാടിനെക്കുറിച്ച് താന് അറിയുന്നതുപോലും..പക്ഷേ അദ്ദേഹത്തോട് പ്രണയമുണ്ടായിരുന്നത് കൊണ്ടും ഒരുമിച്ച് താമസിക്കാന് ആഗ്രഹിച്ചതുകൊണ്ടും തന്നെ ലോകം കുറ്റപ്പെടുത്തിയ ആ സമയത്ത് മനപൂര് വ്വം യാഥാര്ഥ്യമെന്തെന്ന് മറച്ചു പിടിച്ച് അപമാനം സ്വയം സഹിക്കുകയായിരുന്നു..തരൂരിനെ വേണമെങ്കില് അന്ന് തള്ളിപ്പറയാമായിരുന്നു..പക്ഷേ ഇനിയും മറ്റൊരു പെണ്ണിന്റെ(മെഹറിന്റെ) പിന്നാലെ പോയാല് ഞാന് അതു സഹിക്കില്ല..ക്ഷമിക്കില്ല..ഈ വാക്കുകള് പറഞ്ഞ് മണിക്കൂറുകള്ക്ക് ശേഷമാണ് തങ്ങള്ക്കിടയില് പ്രശ്നങ്ങളില്ല എന്ന സംയുക്ത പ്രസ്താവനയുമായി ഇരുവരും മാധ്യമങ്ങള്ക്കു മുന്നിലെത്തിയത്....
യഥാര്ഥത്തില് ഐ.പി.എല് വിവാദം മുതല് ശശി തരൂരിന്റെ ചെയ്തികള് സംശയാവഹമാണ്..സുനന്ദുടെ പേരില് ഓഹരിനേടുന്ന വിവരം എന്തുകൊണ്ടാണ് അവരില് നിന്ന് തരൂര് മറച്ചു പിടിച്ചത്.? പാക്കിസ്ഥാന് സുന്ദരിയുമായി ശശിക്കുള്ള ബന്ധത്തിന്റെ പൊരുള് എന്താണ്,,? മെഹര് തരാര് ഐ.എസ് ഐ ഏജന്റാണ് എന്ന ആരോപണം സുനന്ദ ട്വീറ്റ് ചെയ്തത് ഇക്കഴിഞ്ഞ ദിവസമാണ്...ബന്ധം പുറമേ മറച്ചു പിടിക്കുമ്പോഴും തരൂരിന്റെ ബ്ലാക് ബെറി ഫോണില് നിന്നും ട്വിറ്റര് അക്കൌണ്ടില് നിന്നും മെഹറിനു പോയ സന്ദേശങ്ങള് തന്റെ കയ്യിലുണ്ടെന്ന് സുനന്ദ പറഞ്ഞിരുന്നു..


കേന്ദ്ര മന്ത്രിയായ തരൂരിന് ഐ.എസ്.ഐ ഏജന്റെന്നു് സ്വന്തം ഭാര്യയായ സുനന്ദ ആരോപിച്ച മെഹറുമായി എന്താണ് കൈമാറാനുണ്ടായ സന്ദേശങ്ങള്?..സുനന്ദ ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ടു പറഞ്ഞതൊന്നും കളവാകാന് സാധ്യതയില്ല..ഈ വിഷയത്തില് അത്രയധികം അവര് വേദനിച്ചിരുന്നു എന്നതാണ് അവരുടെ മരണം നല്കുന്ന വിശദീകരണം. സ്വന്തം മരണം കൊണ്ട് താന് വിളിച്ചു പറയാന് ശ്രമിച്ച സത്യങ്ങളെ ഒന്നുകൂടി ദൃഢമാക്കിയിരിക്കുകയാണ് സുനന്ദ...ഇക്കാര്യങ്ങളില് സത്യസന്ധമായ നീതിയും നിക്ഷ്പക്ഷതയും നിറഞ്ഞ ഒരന്വേഷണം ആവശ്യമായി വന്നിരിക്കുകയാണ്.. കാരണം .ഈ മരണം അത്രയധികം ചോദ്യങ്ങളാണ് ഉയര്ത്തിക്കൊണ്ടു വരുന്നത്.
 സുനന്ദ പുഷ്കറിന്റെ മരണം അസ്വാഭാവികമെന്നും..ശരീരത്തില് ക്ഷതങ്ങള് ഉണ്ടായിരുന്നെന്നും പോസ്റ്റമോര്ട്ടത്തിന് ശേഷമുള്ള പ്രാഥമിക റിപ്പോര്ട്ടില്‍ ...AIMS ലെ ഡോക്ടര്‍മാര്‍     വെളിപ്പെടുത്തിയിട്ടുണ്ട്.  ശരീരത്തില് വിഷാംശം        ഉണ്ടായിരുന്നില്ല എന്നും അറിയുന്നു.
ചരിത്രത്തില്‍ ഇതുപോലെ മറ്റൊരു സംഭവം നടന്നിരുന്നു.. അന്താരാഷ്ട്ര ക്രിക്കറ്ററും, പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ കോച്ചൂമായിരുന്ന ബോബ് വൂമർ ലോക കപ്പ് മത്സര ത്തിനിടെ 2007 മാര്‍ച്ച് 18 ന്    ജമൈക്കയിലെ ഹോട്ടലിൽ മരിച്ചൂ. മരിച്ച നിലയിൽ കണ്ടെത്തിയ വൂമറിന്റെ ദേഹത്തും മുറിവുകൾ ഉണ്ടായിരുന്നു. ആദ്യം കൊലപാതകമാണെന്ന് വാർത്തകൾ, ജമൈക്കൻ പൊലീസ് കൊലപാതകകേസായി തന്നെ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണവും നടത്തി. ഒടുവിൽ വെറും സ്വാഭാവികമരണമായി അത് രൂപാന്തരപ്പെട്ടു.മാച്ച് ഫിക്സേഷ്സാണ് മരണത്തിന് പിന്നിലെന്നായിരുന്നു ബലപ്പെട്ട സംശയം. പൂർണആരോഗ്യവാനായ വൂമറിന്റെ കൊലപാതകം/മരണം അന്വേഷണം ഐഎസ്ഐ പോലുള്ള സംഘടനകൾ അട്ടിമറിച്ചതല്ലേയെന്ന സംശയം ഇപ്പോഴും ശക്തമാണ്
ആ മരണത്തെ ഓർമിപ്പിക്കുന്നു സുനന്ദയുടെ മരണവും മെഹര്‍ തരാറിന് ഐ എസ് ഐ ബന്ധമുണ്ടെന്നായിരുന്നു വെന്ന സുനന്ദയുടെ ആരോപണം സത്യമാണെങ്കിൽ സുനന്ദയുടെ മരണത്തിന് പിന്നിൽ ഐഎസ്ഐ ബന്ധമുണ്ടോയെന്നതും അന്വേഷിക്കാവുന്നതാണ്, അന്വേഷിക്കേണ്ടതാണ്....
ഇനി ഐഎസ്ഐ ആണ് അസ്വാഭാവിക മരണത്തിന് പിന്നിലെന്ന് പറഞ്ഞ് യഥാർത്ഥ പ്രതി   രക്ഷപ്പെടനുള്ള സാധ്യതയും     ഇല്ലാതില്ല..
Like ·  · Promote ·

10 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

ajith പറഞ്ഞു...

ചെറുസ്വാധീനമുള്ളവര്‍ക്ക് പോലും രക്ഷപ്പെട്ടുപോകാവുന്ന കീറിയ വലയാണ് ഇന്‍ഡ്യന്‍ നീതിന്യായ?വ്യവസ്ഥ!!

ആ നീതിന്യായം വന്‍തിമിംഗലങ്ങളെ കുടുക്കുമെന്ന് സ്വപ്നം കാണുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തില്‍ ആണെന്നേ പറയേണ്ടു. അല്ലെങ്കില്‍ ആര്‍ക്കും വേണ്ടാത്ത തരത്തില്‍ ഉപേക്ഷിക്കപ്പെട്ട ഉന്നതന്‍ ആയിരിയ്ക്കണം. രാജയെപ്പോലെ.

അന്വേഷണം അതിന്റെ “വഴി”യ്ക്ക് നടക്കും
നിയമം അതിന്റെ “വഴി”യ്ക്ക് പോകും!!

- സോണി - പറഞ്ഞു...

പെരുമണ്‍ ദുരന്തം ഉണ്ടാക്കിയത് ടൊര്‍ണാഡോ ആണെന്ന് കണ്ടെത്തിയവരാ... കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനില്ല.
അവരുടെ മകനെയും സഹോദരനെയും താല്പര്യമുണ്ടായിട്ടും മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ അനുവദിക്കാതിരുന്നതില്‍ നിന്നുതന്നെ ചിലതെല്ലാം മനസ്സിലാക്കാം

പട്ടേപ്പാടം റാംജി പറഞ്ഞു...

നമ്മള്‍ എന്തായാലും ഇപ്പോള്‍ ഈ അറിഞ്ഞത് മാത്രമേ അറിയാന്‍ പോകുന്നുള്ളൂ...!!!

ഫൈസല്‍ ബാബു പറഞ്ഞു...

ചില സത്യങ്ങള്‍ ,അനന്ദമായി കാലയവനികള്‍ ക്കുള്ളില്‍ മുഖം താഴ്ത്തും ,,, അക്കൂട്ടത്തിലേക്ക് തന്നെയാവും ഈ മരണവും പോകുന്നത് . കാത്തിരുന്നു കാണാം

രമേശ്‌ അരൂര്‍ പറഞ്ഞു...

പ്രതികരണങ്ങള്‍ക്ക് നന്ദി...അജിത്തേട്ടാ..സോണി, രാംജി..ഫൈസല്‍ ...:)

Akbar പറഞ്ഞു...

അപ്പോൾ സംശയത്തിന്റെ കണ്ണികൾ നീളുന്നത്..??

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

അറിയാത്ത കാര്യങ്ങളെ പറ്റി അഭിപ്രായം പറയാന്‍ ഞാനില്ല !

ബിലാത്തിപട്ടണം Muralee Mukundan പറഞ്ഞു...

ഈ മരണം നമ്മളൊന്നും
അറിയാത്ത പലതും ഇനി അറിയിക്കും ..!

RAJESH.R പറഞ്ഞു...

ആർക്കറിയാം മരിച്ചതാണോ എന്ന് ...

OAB/ഒഎബി പറഞ്ഞു...

ഇപ്പൊ മറ്റുള്ളവർ പറയുന്നതിൽ നമ്മുടെ യുക്തിക്കു ചേരുന്നത് തെരഞ്ഞെടുത്ത് നമ്മൾ വിശ്വസിക്കുന്നു. എന്നെങ്കിലും അതിന്റെ സത്യം പുറത്തു വന്നേക്കും. അന്ന് നമ്മൾ പറയുമായിരിക്കും ‘ഒഹോ അങ്ങിനെ ആയിരുന്നൊ സംഭവം’

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍