2014, നവംബർ 26, ബുധനാഴ്‌ച

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം...


ആദികാവ്യം എന്ന പേരില്‍ വിശ്രുതമായ രാമായണം ആണ് ഭാഗ്യവശാല്‍ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ആദ്യമായും ഏറ്റവും കൂടുതലായും ഞാന്‍ കേള്‍ക്കാനിടയായ കവിത. അപ്പൂപ്പനും അച്ഛനുമൊക്കെ വീട്ടിലും ക്ഷേത്രങ്ങളിലും രാമായണം വായിക്കുന്നതും രാമായണ കഥകള്‍ പറയുന്നതുമായിരുന്നു കുട്ടിക്കാലത്തെ ഏറ്റവും വലിയ കാവ്യാനുഭവം. നന്മ-തിന്മകളുടെയും തത്വചിന്തയുടെയും ന്യായാന്യായങ്ങളുടെയും പരിമളം പരത്തുന്ന ഒത്തിരിയൊത്തിരി കഥകള്‍..

ഇങ്ങനെയൊക്കെയാണെങ്കിലും രാമായണം ആരെങ്കിലും കേള്‍ക്കെ ഉറക്കെ വായിക്കാന്‍ ഭയവും നാണവുമായിരുന്നു..പക്ഷെ ഒരിക്കല്‍മാത്രം അതു ചെയ്യേണ്ടി വന്നു..ആറേഴു വര്‍ഷം മുമ്പ് ഒരു കര്‍ക്കിടകത്തില്‍ അച്ഛന് പെട്ടെന്ന് സുഖമില്ലാതെ വന്നപ്പോള്‍ പകരക്കാരനായി ഇടക്കൊച്ചി ശ്രീ പരമേശ്വര കുമാരമംഗലം ക്ഷേത്രത്തില്‍ കുറച്ചു ദിവസം രാമായണ പാരായണം നടത്തിയത് നെഞ്ചിടിപ്പോടു കൂടിയേ ഇന്നും ഓര്‍മ്മിക്കാന്‍ കഴിയു...


അപ്പൂപ്പനും അച്ഛനുമൊക്കെ ഓര്‍മയായി..വലിയ സങ്കടങ്ങള്‍ വരുമ്പോള്‍ രാമായണ ശ്ലോകങ്ങള്‍ വായിക്കുന്നത് ഒരാശ്വാസമാണ്..എഴുത്തച്ഛന്റെ എഴുത്തിന്റെ ശക്തിയാണ് അതിനുകാരണം എന്നു വിശ്വസിക്കുന്നു..അതുകൊണ്ടുതന്നെയാണ് നൂറ്റാണ്ടുകളും തലമുറകളും പിന്നിട്ട് കാലാതീതമായി ആദികാവ്യം നിലനില്‍ക്കുന്നത്.. പ്രത്യേകിച്ച് അതിലെ തത്വചിന്താപരമായ ഭാഗങ്ങള്‍.. അങ്ങനെ ചില സ്വകാര്യ ദുഖങ്ങള്‍ വല്ലാതെ അസ്വസ്ഥതയുണ്ടാക്കിയപ്പോള്‍ ചൊല്ലി പകര്‍ത്തിയതാണീ ദൃശ്യം..


ലക്ഷ്മണോപദേശം..നശ്വരമായ ഭൗതിക ജീവിതത്തിന്റെയും ബന്ധങ്ങളുടെയും അര്‍ത്ഥശൂന്യതയെപ്പറ്റി രാമന്‍ അനുജനായ ലക്ഷ്മണനോട് ഉപദേശരൂപേണ പറയുന്ന കാര്യങ്ങളാണ് പ്രതിപാദ്യം

5 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

ബിലാത്തിപട്ടണം Muralee Mukundan പറഞ്ഞു...

ക്ഷണപ്രഭാഞ്ചലം

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ഞാനും കേട്ടു .

ഇവിടെ പോസ്റ്റുകൾ വരുന്നുണ്ടല്ലേ . മരുഭൂമികളിലേക്ക് മാത്രമല്ല ബൂലോകം തന്നെ അകലെയാണ് ഇപ്പോൾ .
സ്നേഹാശംസകൾ രമേശ്‌ ഭായ്

Cv Thankappan പറഞ്ഞു...

കൊച്ചുചെറുപ്പത്തില്‍ തന്നെ എന്‍റെ വലിയമ്മ (അച്ഛന്‍റെ ജേഷ്ഠന്‍റെ ഭാര്യ)രാമയണം ചൊല്ലി കഥകള്‍ പറഞ്ഞുതരും.എല്ലാദിവസവും.വലിയമ്മയുടെ തിരക്കൊഴിയുന്ന നേരവും നോക്കി ഞങ്ങള്‍ കാത്തിരിക്കും...(പത്തറുപതു വര്‍ഷങ്ങള്‍ക്കുമുമ്പാണേ)
ആശംസകള്‍ രമേശ് സാര്‍

ajith പറഞ്ഞു...

ഈണമുള്ള ആലാപനം. ഓഡിയോ അല്പം തകരാറുണ്ട്. ഡിസ്റ്റോര്‍ട്ടഡ് ആയി കേള്‍ക്കുന്നു

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

ചില നേരങ്ങളിൽ പഴയ ഓർമ്മകൽ തരുന്ന ആശ്വാസം വളരെ വലുതാണ്‌.

അജിത്തേട്ടൻ പറഞ്ഞ പോലെ എനിക്കും ഓഡിയോയിൽ ചില തടസങ്ങൾ തോന്നി, എന്റെ സിസ്റ്റത്തിന്റെയാണോ എന്നും അറിയില്ല കേട്ടോ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍