2018, നവംബർ 10, ശനിയാഴ്‌ച

ബ്ലോഗ് ചാലഞ്ച് Success അല്ലേ...


നിശ്ചലമായിപ്പോയി എന്നു കരുതിയ ബ്ലോഗുകളെ തിരിച്ചു പിടിക്കാനായി പഴയകാല ബ്ലോഗര്‍മാര്‍ തുടങ്ങിവെച്ച ബ്ലോഗ് ചാലഞ്ചിന് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. നിരവധി പേര്‍ ആ വെല്ലുവിളി ഏറ്റെടുത്തു...നവംബര്‍ പത്തിന് തന്നെ മുന്‍ നിശ്ചയപ്രകാരം ബ്ലോഗുകള്‍ സജീവമാക്കി പുത്തന്‍ പോസ്റ്റുകളിട്ടു..

പോസ്റ്റുകള്‍ പരസ്യപ്പെടുത്താന്‍ ഫെയ്‌സ് ബുക്ക് ഉള്‍പ്പെടെ വേറെ എന്തെല്ലാം സൗകര്യങ്ങള്‍ ഇന്റര്‍നെറ്റുവഴി ലഭിക്കുമെങ്കിലും ബ്ലോഗുകളിലൂടെ എഴുത്തുകാര്‍ സ്വായത്തമാക്കിയ അതിരുകളും വിലക്കുകളും വിഭാഗീയതകളും ഇല്ലാത്ത മാനവ സ്‌നേഹവും സൗഹൃദവും ഒര സംവിധാനത്തിനും പകരം വയ്ക്കാന്‍ കഴിഞ്ഞിട്ടില്ല...

സൗകര്യങ്ങള്‍ കൂടിയപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെ വീടിന്റെ അകത്തളങ്ങള്‍ കൈയ്യടക്കിയപ്പോള്‍ നമുക്ക് നഷ്ടമായത് വിലമതിക്കാനാവാത്ത കൂട്ടായ്മയും പരസ്പര ഐക്യവുമാണ്..

നഷ്ടപ്പെട്ട മൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് ചെറുതല്ലാത്ത പങ്ക് വഹിച്ച ബ്ലോഗുകളേയും കൂടെ ചേര്‍ക്കാം..

നമ്മുടെ കൂട്ടായ്മയില്‍ ഉടലെടുത്ത പുതിയ ബ്ലോഗുകള്‍ ഈ പോസ്റ്റിനു താഴെ ലിങ്കായി ചേര്‍ക്കാം.. എല്ലാം ചേര്‍ത്ത് നമുക്കീ ബ്ലോഗുകൂട്ടായ്മയെ വാര്‍ത്തയുടെ ഭാഗവുമാക്കാം...

 നമ്മുടെ കൂട്ടായ്മയില്‍ ഉടലെടുത്ത പുതിയ ബ്ലോഗുകള്‍ ഈ പോസ്റ്റിനു താഴെ ലിങ്കായി ചേര്‍ക്കാം.. എല്ലാം ചേര്‍ത്ത് നമുക്കീ ബ്ലോഗുകൂട്ടായ്മയെ വാര്‍ത്തയുടെ ഭാഗവുമാക്കാം...നിങ്ങളുടെ പുതിയ ബ്ലോഗ് ലിങ്കുകള്‍ ഇവിടെ കമന്റ് ബോക്‌സില്‍ ചേര്‍ക്കാമോ...നോക്കട്ടെ ആരൊക്കെ ചാലഞ്ചില്‍ പങ്കെടുത്തുവെന്ന്..