2018, നവംബർ 10, ശനിയാഴ്‌ച

ബ്ലോഗ് ചാലഞ്ച് Success അല്ലേ...


നിശ്ചലമായിപ്പോയി എന്നു കരുതിയ ബ്ലോഗുകളെ തിരിച്ചു പിടിക്കാനായി പഴയകാല ബ്ലോഗര്‍മാര്‍ തുടങ്ങിവെച്ച ബ്ലോഗ് ചാലഞ്ചിന് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. നിരവധി പേര്‍ ആ വെല്ലുവിളി ഏറ്റെടുത്തു...നവംബര്‍ പത്തിന് തന്നെ മുന്‍ നിശ്ചയപ്രകാരം ബ്ലോഗുകള്‍ സജീവമാക്കി പുത്തന്‍ പോസ്റ്റുകളിട്ടു..

പോസ്റ്റുകള്‍ പരസ്യപ്പെടുത്താന്‍ ഫെയ്‌സ് ബുക്ക് ഉള്‍പ്പെടെ വേറെ എന്തെല്ലാം സൗകര്യങ്ങള്‍ ഇന്റര്‍നെറ്റുവഴി ലഭിക്കുമെങ്കിലും ബ്ലോഗുകളിലൂടെ എഴുത്തുകാര്‍ സ്വായത്തമാക്കിയ അതിരുകളും വിലക്കുകളും വിഭാഗീയതകളും ഇല്ലാത്ത മാനവ സ്‌നേഹവും സൗഹൃദവും ഒര സംവിധാനത്തിനും പകരം വയ്ക്കാന്‍ കഴിഞ്ഞിട്ടില്ല...

സൗകര്യങ്ങള്‍ കൂടിയപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെ വീടിന്റെ അകത്തളങ്ങള്‍ കൈയ്യടക്കിയപ്പോള്‍ നമുക്ക് നഷ്ടമായത് വിലമതിക്കാനാവാത്ത കൂട്ടായ്മയും പരസ്പര ഐക്യവുമാണ്..

നഷ്ടപ്പെട്ട മൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് ചെറുതല്ലാത്ത പങ്ക് വഹിച്ച ബ്ലോഗുകളേയും കൂടെ ചേര്‍ക്കാം..

നമ്മുടെ കൂട്ടായ്മയില്‍ ഉടലെടുത്ത പുതിയ ബ്ലോഗുകള്‍ ഈ പോസ്റ്റിനു താഴെ ലിങ്കായി ചേര്‍ക്കാം.. എല്ലാം ചേര്‍ത്ത് നമുക്കീ ബ്ലോഗുകൂട്ടായ്മയെ വാര്‍ത്തയുടെ ഭാഗവുമാക്കാം...

 നമ്മുടെ കൂട്ടായ്മയില്‍ ഉടലെടുത്ത പുതിയ ബ്ലോഗുകള്‍ ഈ പോസ്റ്റിനു താഴെ ലിങ്കായി ചേര്‍ക്കാം.. എല്ലാം ചേര്‍ത്ത് നമുക്കീ ബ്ലോഗുകൂട്ടായ്മയെ വാര്‍ത്തയുടെ ഭാഗവുമാക്കാം...നിങ്ങളുടെ പുതിയ ബ്ലോഗ് ലിങ്കുകള്‍ ഇവിടെ കമന്റ് ബോക്‌സില്‍ ചേര്‍ക്കാമോ...നോക്കട്ടെ ആരൊക്കെ ചാലഞ്ചില്‍ പങ്കെടുത്തുവെന്ന്..  


10 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അപ്പപ്പോൾ മാത്രം പ്രതികരണം
ലഭിക്കുന്ന മറ്റനേകം സോഷ്യൽ മീഡിയകളേക്കാളും
നമ്മുടെ കാലം കഴിഞ്ഞാലും കാലാകാലം നിലനിൽക്കുന്നവയാണ്
നമ്മൾ ഓരോരുത്തരുടെയും 'ബ്ലോഗ് തട്ടക'ങ്ങളിൽ ഉണ്ടാക്കുന്ന
ഓരോ സൃഷ്ട്ടികളും ...!
അതുകൊണ്ട് എഴുതുവാനും, വരയ്ക്കാനും ,ഫോട്ടോഗ്രാഫിക്കും എന്ന്
വേണ്ടാ ഇന്ന് ലോകത്തുള്ള സകലമാന 'പ്രൊഡക്ടുകൾക്ക് വരെ ആയതിന്റെ
റിവ്യൂയും മറ്റെല്ലാം വസ്തുവകകൾ അറിയാനും വരെ അതിന്റെയൊക്കെ ബ്ലോഗുകൾ
ഉള്ള കാലമാണിത് ..!
അതുകൊണ്ട് നിങ്ങൾ ഓരോരുത്തരും
കാമ്പും കഴമ്പുമുള്ള എന്ത് സൃഷ്ടി നടത്തി
മറ്റു സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രസിദ്ധരീകരിക്കുമ്പഴും,
ആയത് നിങ്ങളുടെ ബ്ലോഗ് സൈറ്റുകളിലും ചാർത്തിക്കഴിഞ്ഞാൽ
പിന്നീട് എന്നുമെപ്പോഴും ആയവ വളരെ എളുപ്പത്തിൽ ആർക്കും
കാണുവാനൊ ,വായ്‌ക്കുവാനോ സാധിക്കും എന്നുള്ള ഗുണമാണ് നമ്മുടെ
സ്വന്തം ബ്ലോഗുകളിലെ സൃഷ്ടികൾക്കുള്ളത് കേട്ടോ കൂട്ടരെ

നേരിടം പറഞ്ഞു...

ഒരിക്കലും നിശ്ഛലമാകാതിരുന്ന ഒരു ബ്ലോഗ് - neritam.com
ബ്ലോഗുകളെ തിരിച്ചു പിടിക്കാനായി നടത്തുന്ന ശ്രമത്തിന് അഭിനന്ദനങ്ങള്‍.
സോഷ്യൽ മീഡിയ കള്ളം പ്രചരിപ്പിക്കാനും അക്രമം നടത്താനുമുള്ള മാധ്യമം മാത്രമാണ്. ഒപ്പം അകമ

വീകെ പറഞ്ഞു...

https://chinnuvintenaadu.blogspot.com/?m=0
ഞാനും ഒരു പോസ്റ്റിട്ടു.

Unknown പറഞ്ഞു...

ഒരുപാട് ആവേശത്തോടെയും സന്തോഷത്തോടെയുമാണ്. നവമ്പർ 10 നെ കാത്തിരുന്നത്.
വീട്ടിൽ ഉണ്ടായ ഒരു മരണം കാരണം പങ്കെടുക്കാൻ കഴിഞ്ഞില്ല.ഒന്നും ഏഴിത്താനുള്ള സാഹചര്യവും ഉണ്ടായില്ല.
ഭർത്താവിന്റെ ഉമ്മ കഴിഞ്ഞ sunday മരണപ്പെട്ടു.
എന്തായാലും ഇനിയങ്ങോട്ട് ഞാനുമുണ്ടാകും കൂടെ..
ഒരല്പം വൈകിയാലും..

Areekkodan | അരീക്കോടന്‍ പറഞ്ഞു...

എന്റെ ബ്ലോഗ് ഇതുവരെ നിശ്ചലമായിട്ടില്ല.
ബ്ലോഗ് ചലഞ്ച് പോസ്റ്റ് "ബ്ലോക്ക് ചലഞ്ച് " - https://abidiba.blogspot.com/2018/11/blog-post_10.htmlJoselet Joseph പറഞ്ഞു...

Continued...

റോസാപ്പൂക്കള്‍ പറഞ്ഞു...

സ്മാർട്ട് ഫോണ് കയ്യിൽ വന്നതോടെ കമ്പ്യൂട്ടറിൻറെ വലിയ സ്‌ക്രീനിൽ വായിച്ചിരുന്ന ബ്ലോഗുകളെ ഞാനടക്കം മറന്നുകളഞ്ഞു എന്ന് കുറ്റബോധത്തോടെ ഓർക്കുന്നു. ഈ മാസം 10 ആം തീയതിയുടെ മുതൽ ഞാനൊരു യാത്രയിലായിരുന്നു.എങ്കിലും തലേന്ന് കഥ ഡ്രാഫ്റ്റിൽ ഇട്ട് രാവിലെ തന്നെ പോസ്റ്റ് ചെയ്തു. ആ ഉത്സാഹം നഷ്ടപ്പെടാതെ, പഴയ ബ്ലോഗ് വസന്തം നിൽക്കും എന്ന പ്രതീക്ഷയോടെ...

ബ്ലോഗ്ഗർ റോസാപ്പൂക്കൾ

റോസാപ്പൂക്കള്‍ പറഞ്ഞു...

http://rosappukkal.blogspot.com/2018/11/12.html?m=1

എന്റെ പുതിയ പോസ്റ്റ്

Typist | എഴുത്തുകാരി പറഞ്ഞു...

ബൂലോഗം തിരിച്ചുപിടിക്കാനുള്ള ശ്രമം. വളരെ സന്തോഷം തരുന്നു. ചലഞ്ചിന്റെ സമയം കഴിഞ്ഞുപോയോ? ഒന്ന് പറഞ്ഞു തരാമോ? കുറച്ചുനാള്‍ നാട്ടിലിലായിരുന്നു. ഒന്നും വായിക്കാനും കഴിഞ്ഞില്ല.

ആമി പറഞ്ഞു...

https://aamishanu.blogspot.com/

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍